Connect with us

General

തലയെടുപ്പോടെ മഞ്ഞപ്പട ഫൈനലിൽ ! ആഘോഷമാക്കി ആർത്തുവിളിച്ചു മലയാളികൾ

Published

on

തലയെടുപ്പോടെ മഞ്ഞപ്പട ഫൈനലിൽ ! ആഘോഷമാക്കി ആർത്തുവിളിച്ചു മലയാളികൾ

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരളത്തിൻറെ സ്വന്തം കൊമ്പന്മാർ ആർ കേരള ബ്ലാസ്റ്റേഴ്‌സ് മൂന്നാംവട്ടവും ഫൈനലില്‍. സെമി ഫൈനല്‍ രണ്ടാംപാദത്തല്‍ ജംഷഡ്പൂര്‍ എഫ്‌സിയുടെ കനത്ത വെല്ലുവിളി മറികകടന്നാണ് ബ്ലാസ്റ്റേഴ്‌സ് കലാശപ്പോരിന് യോഗ്യത നേടിയത്. 2016ന് ശേഷം ആദ്യമായിട്ടാണ് ബ്ലാസ്റ്റേഴ്‌സ് ഫൈനലിലെത്തുന്നത്. തിലക് മൈദാനില്‍ ഇരുവരും ഓരോ ഗോള്‍ നേടി പിരിഞ്ഞെങ്കിലും ആദ്യപാദത്തില്‍ നേടിയ 1-0ത്തിന്റെ ജയം ബ്ലാസ്റ്റേഴ്‌സിനെ ഫൈനലിലെത്തിച്ചു. ഇരുപാദങ്ങളിലുമായി സ്‌കോര്‍ 2-1. ഇന്ന് അഡ്രിയാന്‍ ലൂണയാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ ഗോള്‍ നേടിയത്. പ്രണോയ് ഹാള്‍ഡറാണ് ജംഷഡ്പൂരിന്റെ ഗോള്‍ നേടിയത്.

ലീഗ് ഷീൽഡ് വിന്നേഴ്സ് എന്ന പകിട്ടുമായെത്തിയ ജംഷഡ്പുർ എഫ്‍സിയെ തീർത്തും നിഷ്പ്രഭരാക്കുന്ന പ്രകടനത്തോടെയാണ് ബ്ലാസ്റ്റേഴ്സ് കലാപ്പോരാട്ടത്തിന് ടിക്കറ്റെടുത്തത്. കഴിഞ്ഞ മത്സരത്തിലെ വിജയശിൽപി സഹൽ അബ്ദുൽ സമദ് ഇത്തവണ മത്സരത്തിനു തൊട്ടുമുൻപ് പരുക്കേറ്റ് പുറത്തായതും ബ്ലാസ്റ്റേഴ്സിനെ ക്ഷീണിപ്പിച്ചില്ല. രണ്ടാം പകുതിയിൽ കടുത്ത പോരാട്ടം കാഴ്ചവച്ച ജംഷഡ്പുരിന്റെ സമ്മർദ്ദതന്ത്രങ്ങൾക്കും മറുമരുന്ന് കണ്ടെത്തിയാണ് ബ്ലാസ്റ്റേഴ്സ് ഫൈനലിലേക്ക് മുന്നേറിയത്.

ഞായറാഴ്ചയാണ് ഐഎസ്എൽ ഫൈനൽ വരുന്നത്. ബ്ലാസ്റ്റേഴ്സിലെ രണ്ടാംപാദ സെമി ഫൈനലിൽ മുന്നേ തന്നെ കേരളത്തിലെ ആരാധകർ ഫൈനലിന് ടിക്കറ്റെടുത്തതും വാർത്തകളിൽ നിറഞ്ഞിരുന്നു. ബ്ലാസ്റ്റേഴ്സ് ഫൈനലിലെത്തിയ സന്തോഷം സെലിബ്രിറ്റികൾ അടക്കമുള്ള ആർധകർ ആവേശപൂർവ്വം ആണ് സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്നത്.

 

General

കാക്കനാട് ബൈക്കില്‍ പോയിരുന്നു. ഞാനൊരു പുകയും കണ്ടില്ല, തൃപ്പൂണിത്തുറ ഉള്ള എന്റെ അളിയന്‍ വിളിച്ചു. അവരുടെ കണ്ണ് ഇതുവരെ നീറിയില്ല – ആഷിക് അബു

Published

on

കാക്കനാട് ബൈക്കില്‍ പോയിരുന്നു. ഞാനൊരു പുകയും കണ്ടില്ല, തൃപ്പൂണിത്തുറ ഉള്ള എന്റെ അളിയന്‍ വിളിച്ചു. അവരുടെ കണ്ണ് ഇതുവരെ നീറിയില്ല – ആഷിക് അബു

ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിലെ തീപിടിത്തവും അതിനെ തുടര്‍ന്നുണ്ടായ അന്തരീക്ഷ മലിനീകരണവും ന്യായീകരിക്കുന്നവർക്കെതിരെയും സർക്കാർ എതിരെയും പരോക്ഷമായി വിമർശിച്ചുകൊണ്ട് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് പങ്കുവെച്ച് സംവിധായകൻ ആഷിക് അബു.നോട്ട് നിരോധന സമയത്ത് അതിനെ ന്യായീകരിക്കാന്‍ ഉയര്‍ന്നുവന്ന വാദങ്ങളും മാലിന്യപ്ലാന്റിലെ തീപിടിത്തം ലഘൂകരിക്കുന്ന വാദങ്ങളും ചൂണ്ടിക്കാട്ടിയുള്ള മാനുവല്‍ റോണി എന്നയാളുടെ ആക്ഷേപ ഹാസ്യ  പോസ്റ്റ് പങ്കുവെച്ചാണ് ആഷിക് അബു ബ്രഹ്മപുരം വിഷയത്തില്‍ തന്റെ നിലപാട് അറിയിച്ചത്.

‘ഞാന്‍ ഒരു ദിവസം കാക്കനാട് ബൈക്കില്‍ പോയിരുന്നു. ഞാനൊരു പുകയും കണ്ടില്ല, തൃപ്പൂണിത്തുറ ഉള്ള എന്റെ അളിയന്‍ വിളിച്ചു. അവരുടെ കണ്ണ് ഇതുവരെ നീറിയില്ല , എറണാകുളത്ത് ഉള്ളവര്‍ അരാഷ്ട്രീയര്‍ ആണ്. അവര്‍ സ്വന്തം മാലിന്യങ്ങള്‍ സര്‍ക്കാരിനെ ഏല്‍പ്പിക്കുന്നു, എല്ലാ ആരോപണവും സംസ്ഥാന സര്‍ക്കാരിനെ തകര്‍ക്കാനാണ്’ എന്നിങ്ങനെയുള്ള വാചകങ്ങളാണ് ആഷിക് പങ്കുവച്ച ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ ഉള്ളത്.

ഇടത് സഹയാത്രികനും ഇടതുപക്ഷ ചിന്താഗതിക്കാരനുമായ ആഷിക് അബുവിൻ്റെ പങ്കുവെച്ച വാക്കുകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചയാവുകയാണ്.
ബ്രഹ്മപുരം വിഷയത്തില്‍  സിനിമാ താരങ്ങളാരും പ്രതികരിക്കാത്തതിനെതിരെ സമൂഹമാധ്യമങ്ങളിൽ വലിയ വിമർശനം ഉയർന്നിരുന്നു. പിന്നാലെ ചര്‍ച്ച ഗുരുതരമായതോടെ മമ്മൂട്ടി, മോഹൻലാൽ അടക്കമുള്ള സിനിമാ പ്രവര്‍ത്തകര്‍ വിഷയത്തിൽ തങ്ങളുടെ അഭിപ്രായം സമൂഹമാധ്യമങ്ങളിലൂടെ വ്യക്തമാക്കിയിരുന്നു.

Continue Reading

General

സണ്ണി ചേച്ചി ആരാധകർക്ക് ഇറച്ചിക്ക് 10% വിലക്കുറവ് !

Published

on

സണ്ണി ചേച്ചി ആരാധകർക്ക് ഇറച്ചിക്ക് 10% വിലക്കുറവ് !

നടി സണ്ണി ലിയോണിന്റെ ആരാധകർക്ക് 10 ശതമാനം വിലക്കിഴിവ് പ്രഖ്യാപിച്ച് കർണാടകയിലെ ഒരു ഇറച്ചി വിൽപനക്കാരൻ. നടിയുടെ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് കിഴിവ് നൽകുന്നതെന്ന് മാണ്ഡ്യ ജില്ലക്കാരനായ ഇറച്ചി വിൽപ്പനക്കാരനായ പ്രസാദ് കെഎൻ പറഞ്ഞു. രണ്ട് വർഷത്തോളമായി ജില്ലയിൽ ഡികെ ചിക്കൻ ഷോപ്പ് നടത്തുകയാണ് പ്രസാദ്.

തന്റെ ബിസിനസ്സ് പ്രോത്സാഹിപ്പിക്കുന്നതിന് ലിയോണിന്റെ പേര് ഉപയോഗിക്കുന്നുണ്ടോ എന്ന ചോദ്യത്തിന്, “ഞാൻ അവളുടെ ആരാധകർക്ക് 10 ശതമാനം കിഴിവ് നൽകുന്നു. അവളുടെ ആരാധകരുടെ എണ്ണം വർധിച്ചാൽ, ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് കൂടുതൽ സംഭാവന നൽകാൻ അവൾക്ക് കഴിയും.

പോൺ വ്യവസായവുമായുള്ള മുൻകാല ബന്ധം കാരണം സണ്ണി ലിയോണിനെ പലപ്പോഴും ലൈംഗിക ചിഹ്നമായി കാണാറുണ്ടെന്നും പ്രസാദ് പറഞ്ഞു. എന്റെ പല സുഹൃത്തുക്കളും അവളെക്കുറിച്ച് സംസാരിക്കുന്നത് ഞാൻ പലപ്പോഴും കേട്ടിട്ടുണ്ട്. പിന്നീട് ഞാൻ സണ്ണി ലിയോണിന്റെ ജീവിതത്തെക്കുറിച്ച് വായിക്കാൻ തുടങ്ങി, അവൾ സമൂഹത്തിന് വേണ്ടി വളരെയധികം ചെയ്തിട്ടുണ്ടെന്ന് കണ്ടെത്തി. ഒരു പെൺകുട്ടിയെ ദത്തെടുക്കുന്നത് മുതൽ സ്‌കൂൾ നടത്താനും കോവിഡ്-19 പാൻഡെമിക് സമയത്ത് സഹായം നീട്ടാനും വരെ. അവൾ ശരിക്കും ഒരു മാതൃകയാണ്. അതിനാൽ, അവളുടെ ആരാധകർക്ക് 10 ശതമാനം കിഴിവ് നൽകാൻ ഞാൻ തീരുമാനിച്ചു.

എന്നിരുന്നാലും, ഉപഭോക്താക്കൾക്ക് കിഴിവ് ലഭിക്കുന്നത് എളുപ്പമായിരിക്കില്ല. ഓഫർ ലഭിക്കുവാനായി 3 നിബന്ധനകൾ പാലിക്കണം. ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും സണ്ണി ലിയോണിനെ ഫോളോ ചെയ്താൽ മാത്രമേ അവർക്ക് കിഴിവ് ലഭിക്കൂ. സണ്ണി ലിയോൺ അഭിനയിക്കുന്ന ഏതെങ്കിലും സിനിമയുമായി ബന്ധപ്പെട്ട് ഉപഭോക്താക്കൾ ഒരു സോഷ്യൽ മീഡിയ കമന്റും നടത്തിയിരിക്കണം, ”പ്രസാദ് പറഞ്ഞു.

ലിയോണിന്റെ ആരാധകർക്കായി പ്രത്യേക ഓഫർ ആരംഭിച്ചതിന് ശേഷം തനിക്ക് പ്രോത്സാഹനവും പരിഹാസവും ലഭിച്ചതായി ഇറച്ചി വിൽപ്പനക്കാരൻ പറഞ്ഞു. “എന്റെ കടയുടെ ഫോട്ടോ വൈറലായതോടെ എനിക്ക് കൂടുതൽ ഉപഭോക്താക്കളെ ലഭിച്ചു,” അദ്ദേഹം കൂട്ടിച്ചേർത്തു.

Continue Reading

General

മോഹൻലാൽ ആനക്കൊമ്പ് കേസ് സർക്കാർ പിൻവലിക്കുന്നതിനെതിരെയുള്ള ഹർജ്ജി കോടതി തള്ളി

Published

on

മോഹൻലാൽ ആനക്കൊമ്പ് കേസ് സർക്കാർ പിൻവലിക്കുന്നതിനെതിരെയുള്ള ഹർജ്ജി കോടതി തള്ളി

ഇൻകംടാക്സ് ഡിപ്പാർട്ട്മെൻറ് സൂപ്പർതാരം മോഹൻലാലിൻറെ വീട് റൈഡ് ചെയ്യുകയും തുടർന്ന് ആനകൊമ്പ് കണ്ടെത്തുകയും ചെയ്ത സംഭവം കേരളത്തിൽ ഏറെ വിവാദമായിരുന്നു. 2011 ലാണ് സംഭവം നടന്നത്, തുടർന്ന് ഇൻകംടാക്സ് ഡിപ്പാർട്ട്മെൻറ് കേസ് വനംവകുപ്പിന് കൈമാറുകയാണ് ചെയ്തിരുന്നത്, എന്നാൽ പത്തു വർഷങ്ങൾക്കിപ്പുറം സർക്കാർ കേസ് തള്ളാനുള്ള നീക്കങ്ങളുമായി മുന്നോട്ടു പോകുന്നത്.

മുൻ ഫോറസ്റ്റ് ഉദ്യോഗസ്ഥൻ ജെയിസ് മാത്യു, പൊതു പ്രവർത്തകനായ എം.എ പൗലോസ് എന്നിവർ ഇതിനെതിരെ പെരുമ്പാവൂർ ജുഡീഷ്യൽ മജിസ്‌ട്രേറ്റിൽ ഹർജ്ജി സമർപ്പിച്ചിരുന്നു, എന്നാൽ ഹർജിക്കാർക്ക് ഇത്തരമൊരു അവകാശം ഉന്നയിച്ചുകൊണ്ട് കോടതിയെ സമീപിക്കാൻ അവകാശമില്ലെന്നും , പൊതു പണം ഉൾപ്പെടാത്ത കേസായതിനാൽ ഹർജിക്കാർക്ക് ഇടപെടാൻ പറ്റില്ല എന്നും പറഞ്ഞു കൊണ്ടാണ് കോടതി ഹർജി തള്ളിക്കളഞ്ഞത്.

കോടതിവിധിക്കെതിരെ അപ്പീൽ പോകുമെന്ന് ഹർജിക്കാർ അഭിപ്രായപ്പെട്ടു. മോഹൻലാലിൻറെ കൊച്ചിയിലെ വസതിയിൽ വച്ചായിരുന്നു ഒ ഇൻകംടാക്സ് ഉദ്യോഗസ്ഥർ റൈഡ് ചെയ്ത ആനക്കൊമ്പ് പിടിച്ചെടുത്തത്.

Continue Reading

Recent

Film News6 hours ago

അടാർ! മമ്മുട്ടി ചിത്രം ബസൂക്ക; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

അടാർ! മമ്മുട്ടി ചിത്രം ബസൂക്ക; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് സരിഗമയുടെ ഫിലിം സ്റ്റുഡിയോ യൂഡ്ലീ ഫിലിംസും തിയേറ്റർ ഓഫ് ഡ്രീംസും ചേർന്ന് ബസൂക്കയുടെ ഫസ്റ്റ് ലുക്ക്...

Film News9 hours ago

ദളപതി വിജയ് – ലോകേഷ് കനകരാജ് ചിത്രം “ലിയോ”; കേരള വിതരണാവകാശം സ്വന്തമാക്കാൻ ഗോകുലം ഗോപാലൻ

ദളപതി വിജയ് – ലോകേഷ് കനകരാജ് ചിത്രം “ലിയോ”; കേരള വിതരണാവകാശം സ്വന്തമാക്കാൻ ഗോകുലം ഗോപാലൻ കേരളത്തിൽ ഏറ്റവും അധികം ആരാധകരുള്ള അന്യഭാഷാ നടനാണ് ദളപതി വിജയ്....

Film News11 hours ago

നിവിൻ പോളി ഹനീഫ് അദേനി ചിത്രത്തിന് പേര് “കൊള്ളക്കാരൻ” !

നിവിൻ പോളി ഹനീഫ് അദേനി ചിത്രത്തിന് പേര് “കൊള്ളക്കാരൻ” ! നിവിൻ പോളിയെ നായകനാക്കി ഹനീഫ് അദേനി തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൻ്റെ ചിത്രീകരണം അടുത്തിടെ പൂർത്തിയായിരുന്നു....

Songs12 hours ago

ശേഷം മൈക്കിൽ ഫാത്തിമയിലെ അനിരുദ്ധ് ആലപിച്ച “ടട്ട ടട്ടര” ഗാനത്തിന്റെ ലിറിക്‌ വീഡിയോ റിലീസായി

ശേഷം മൈക്കിൽ ഫാത്തിമയിലെ അനിരുദ്ധ് ആലപിച്ച “ടട്ട ടട്ടര” ഗാനത്തിന്റെ ലിറിക്‌ വീഡിയോ റിലീസായി കല്യാണി പ്രിയദർശൻ ഫുട്ബോൾ അന്നൗൺസറായ ഫാത്തിമയായെത്തുന്ന ശേഷം മൈക്കിൽ ഫാത്തിമയിലെ ആദ്യ...

Film News12 hours ago

ആടിത്തകർക്കാൻ ‘പേട്ട റാപ്’, പ്രഭുദേവ – എസ് ജെ സിനു ചിത്രം തുടങ്ങി

ആടിത്തകർക്കാൻ ‘പേട്ട റാപ്’, പ്രഭുദേവ – എസ് ജെ സിനു ചിത്രം തുടങ്ങി ബ്ലൂഹിൽ ഫിലിംസിന്റെ ബാനറിൽ ജോബി പി സാം നിർമ്മിച്ച് എസ് ജെ സിനു...

Film News14 hours ago

മോഹൻലാലിൻ്റെ മെഗാ ഹിറ്റ് ചിത്രം ആറാട്ടിനു ശേഷം പുതുമുഖ താരനിരയുമായി ഹിപ്പോ പ്രൈം നെറ്റ്‌വർക്കിന്റെ പുതിയ ചിത്രം

മോഹൻലാലിൻ്റെ മെഗാ ഹിറ്റ് ചിത്രം ആറാട്ടിനു ശേഷം പുതുമുഖ താരനിരയുമായി ഹിപ്പോ പ്രൈം നെറ്റ്‌വർക്കിന്റെ പുതിയ ചിത്രം   ആറാട്ട് എന്ന ഹിറ്റ് ചിത്രത്തിന് ശേഷം Hippo...

Video1 day ago

സോഷ്യൽ മീഡിയകളെ ഇളക്കിമറിച്ച് സൂപ്പർസ്റ്റാർ എൻട്രി !മഹേഷ് ബാബു – ത്രിവിക്രം ചിത്രം “ഗുണ്ടുർ കാരം”; ഗ്ലിമ്പ്സ് വീഡിയോ പുറത്ത്

സോഷ്യൽ മീഡിയകളെ ഇളക്കിമറിച്ച് സൂപ്പർസ്റ്റാർ എൻട്രി !മഹേഷ് ബാബു – ത്രിവിക്രം ചിത്രം “ഗുണ്ടുർ കാരം”; ഗ്ലിമ്പ്സ് വീഡിയോ പുറത്ത് സൂപ്പർസ്റ്റാർ മഹേഷ് ബാബുവിന്റെ പുതിയ ചിത്രത്തിന്റെ...

Film News2 days ago

മലയാളത്തിൽ ഇനി വെബ് സീരീസ് കാലം ! നിതിൻ രഞ്ജി പണിക്കർ ഒരുക്കുന്ന പുതിയ വെബ് സീരീസിൽ സുരാജും പ്രശാന്തും ഷാജോണും പ്രധാന വേഷങ്ങളിൽ

മലയാളത്തിൽ ഇനി വെബ് സീരീസ് കാലം ! നിതിൻ രഞ്ജി പണിക്കർ ഒരുക്കുന്ന പുതിയ വെബ് സീരീസിൽ സുരാജും പ്രശാന്തും ഷാജോണും പ്രധാന വേഷങ്ങളിൽ കോവിഡ് മഹാമാരിക്ക്...

Film News4 days ago

വി മെഗാ പിക്‌ചേഴ്‌സ് അഭിഷേക് അഗർവാൾ ആർട്‌സുമായി സഹകരിക്കുന്ന ആദ്യ ചിത്രം “ദി ഇന്ത്യ ഹൗസ്”; മോഷൻ വീഡിയോ പുറത്ത്

വി മെഗാ പിക്‌ചേഴ്‌സ് അഭിഷേക് അഗർവാൾ ആർട്‌സുമായി സഹകരിക്കുന്ന ആദ്യ ചിത്രം “ദി ഇന്ത്യ ഹൗസ്”; മോഷൻ വീഡിയോ പുറത്ത് രാം ചരൺ അടുത്തിടെ തന്റെ പ്രൊഡക്ഷൻ...

Film News4 days ago

“ഡാൻസ് പാർട്ടി”യുടെ സെറ്റിൽ ശ്രീനാഥ് ഭാസിയുടെ പിറന്നാളാഘോഷം…

“ഡാൻസ് പാർട്ടി”യുടെ സെറ്റിൽ ശ്രീനാഥ് ഭാസിയുടെ പിറന്നാളാഘോഷം… ഓൾഗാ പ്രൊഡക്ഷൻസിന്റെ ബാനറിൽ സോഹൻ സീനുലാൽ രചനയും സംവിധാനവും നിർവ്വഹിച്ച് റെജി പ്രോത്താസീസ്, നൈസി റെജി എന്നിവർ പ്രൊഡ്യൂസ്...

Trending