Connect with us

Film News

അടി ഡബിൾ സ്‌ട്രോങ്ങിൽ !ആർ ഡി എക്‌സിന് സംഘട്ടനമൊരുക്കാൻ അൻപറിവ്‌ സഹോദരന്മാർ !

Published

on

ആർ ഡി എക്‌സിന് സംഘട്ടനമൊരുക്കാൻ കെ ജി എഫിനും കൈതിക്കും വിക്രത്തിനും പിന്നണിയിൽ പ്രവർത്തിച്ച അൻപറിവ്‌ സഹോദരന്മാർ എത്തുന്നു..!

അടി ഡബിൾ സ്‌ട്രോങ്ങിൽ !ആർ ഡി എക്‌സിന് സംഘട്ടനമൊരുക്കാൻ അൻപറിവ്‌ സഹോദരന്മാർ !

 

ദേശി സൂപ്പർഹീറോ കഥ പറഞ്ഞ് ഇന്റർനാഷണൽ റീച്ച് നേടിയ മിന്നൽ മുരളിക്ക് ശേഷം മാസ്സ് ആക്ഷൻ ചിത്രവുമായി വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‌സ് എത്തുകയാണ്. ബാംഗ്ലൂർ ഡേയ്സ്, കാട് പൂക്കുന്ന നേരം, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, പടയോട്ടം, മിന്നൽ മുരളി തുടങ്ങിയ സൂപ്പർഹിറ്റ് ചിത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ചിട്ടുള്ള സോഫിയ പോളിന്റെ ഉടമസ്ഥതയിലുള്ള വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ ഒരുങ്ങുന്ന R D X (റോബർട്ട് ഡോണി സേവ്യർ) എന്ന പുതിയ ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത് നവാഗതനായ നഹാസ് ഹിദായത്താണ്. ഷെയ്ൻ നിഗം, ആന്റണി വർഗീസ്, നീരജ് മാധവ് എന്നിങ്ങനെ പ്രേക്ഷകപ്രിയ താരങ്ങൾ അണിനിരക്കുന്ന ഈ മൾട്ടിസ്റ്റാർ ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടൻ തന്നെ ആരംഭിക്കുന്നതാണ്. ചിത്രത്തിലെ മറ്റ് അഭിനേതാക്കളുടെയും അണിയറപ്രവർത്തകരുടെയും വിവരങ്ങൾ വരുംദിവസങ്ങളിൽ പുറത്തുവിടും എന്നാണ് അറിയുവാൻ സാധിക്കുന്നത്. പ്രൊഡക്ഷൻ കൺട്രോളർ – ജാവേദ് ചെമ്പ്, പി ആർ ഒ – ശബരി.

ഇപ്പോഴിതാ ആരാധകരെ ആവേശം കൊള്ളിക്കുന്ന മറ്റൊരു വാർത്ത നിർമ്മാതാക്കൾ പുറത്തു വിട്ടിരിക്കുകയാണ്. കെ ജി എഫ്, വിക്രം, ബീസ്റ്റ് തുടങ്ങിയ ചിത്രങ്ങൾക്ക് സംഘട്ടനം ഒരുക്കിയ അൻപറിവാണ് ഈ ചിത്രത്തിന്റെ ആക്ഷൻ രംഗങ്ങൾ കൈകാര്യം ചെയ്യുന്നത് എന്ന സന്തോഷമാണ് വീക്കെൻഡ് ബ്ലോക്ക്ബാസ്റ്റേഴ്‌സ് വെളിപ്പെടുത്തിയിരിക്കുന്നത്. ആക്ഷൻ ചിത്രങ്ങളെ സ്നേഹിക്കുന്ന പ്രേക്ഷകർക്ക് വലിയൊരു വിരുന്ന് തന്നെ പ്രതീക്ഷിക്കാം എന്നർത്ഥം. ബാച്ചിലർ പാർട്ടി, രാമലീല, കമ്മാര സംഭവം തുടങ്ങിയ നിരവധി മലയാള ചിത്രങ്ങൾക്കും ആക്ഷൻ കൊറിയോഗ്രാഫി നിർവഹിച്ചിട്ടുള്ള ഈ ഇരട്ടസഹോദരന്മാർ കെ ജി എഫി ചാപ്റ്റർ 1ലെ സംഘട്ടനം ഒരുക്കിയതിന് മികച്ച സംഘട്ടനത്തിനുള്ള ദേശീയ അവാർഡും കരസ്ഥമാക്കിയിരുന്നു.

സ്റ്റണ്ട് ശിവ, പീറ്റർ ഹെയ്‌ൻ, വിജയൻ, തുടങ്ങി നിരവധി പ്രമുഖ സംഘട്ടന സംവിധായകരുടെ സഹായികളായി പ്രവർത്തിച്ചിട്ടുള്ള അൻപറിവ്‌ ആദ്യമായി സ്വതന്ത്ര സംഘട്ടനസംവിധായകരായത് വിജയ് സേതുപതി നായകനായ ഇഥർക്കുതാനെ ആശൈപ്പട്ടൈ ബാലകുമാരാ എന്ന ചിത്രത്തിലൂടെയാണ്. പിന്നീട് തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലായി നൂറോളം ചിത്രങ്ങൾക്ക് പിന്നിൽ ഇവർ പ്രവർത്തിച്ചുക്കഴിഞ്ഞു. വിക്രം, ബീസ്റ്റ്, കെ ജി എഫ്, എതർക്കും തുനിന്തവൻ, സർപ്പട്ട പരമ്പരൈ, രാധേ, കൈതി, സിംഗം 3, 24, കബാലി തുടങ്ങിയവയാണ് ഇവർ പ്രവർത്തിച്ച പ്രധാന ചിത്രങ്ങൾ. ശിവകാർത്തികേയൻ നായകനായ അയലാൻ, രാംചരൺ ചിത്രം, പ്രഭാസ് നായകനാകുന്ന സലാർ എന്നിവയാണ് ചിത്രീകരണം പുരോഗമിക്കുന്ന മറ്റ് അൻപറിവ്‌ ചിത്രങ്ങൾ.

Film News

വാൾട്ടയർ വീരയ്യയുടെ വിജയാഘോഷ ചടങ്ങിൽ വികാരഭരിത പ്രസംഗവുമായി മെഗാ പവർ സ്റ്റാർ രാംചരൺ

Published

on

വാൾട്ടയർ വീരയ്യയുടെ വിജയാഘോഷ ചടങ്ങിൽ വികാരഭരിത പ്രസംഗവുമായി മെഗാ പവർ സ്റ്റാർ രാംചരൺ

മെഗാസ്റ്റാർ ചിരഞ്ജീവി, മാസ് മഹാരാജ രവി തേജ, സംവിധായകൻ ബോബി കൊല്ലി (കെ എസ് രവീന്ദ്ര) മെഗാ മാസ് എന്റർടെയ്‌നർ ‘വാൾട്ടയർ വീരയ്യ’ ജനുവരി 13ന് സംക്രാന്തി റിലീസായി ലോകമെമ്പാടും പ്രദർശനത്തിന് എത്തി തെലുങ്കിലെ നോൺ എസ്.എസ്. ആർ റെക്കോർഡ് തകർത്തിരുന്നു. മൈത്രി മൂവി മേക്കേഴ്‌സിന്റെ ബാനറിൽ നവീൻ യേർനേനിയും വൈ രവിശങ്കറും ചേർന്ന് നിർമ്മിച്ച ‘വാൾട്ടർ വീരയ്യ’, ബോക്സ് ഓഫീസിൽ പുതിയ റെക്കോർഡുകൾ സൃഷ്ടിക്കുകയാണ്.

കഴിഞ്ഞ ദിവസം ചിത്രത്തിൻറെ വിജയാഘോഷം വിജയാഘോഷം ‘വീരയ്യ വിജയ വിഹാരം’ എന്ന പേരിൽ വാറങ്കലിലെ ഹൻമകൊണ്ടയിൽ ഗംഭീരമായി നടന്നു. മെഗാ പവർ സ്റ്റാർ രാം ചരൺ ചടങ്ങിലെ വിശിഷ്ടാതിഥിയായിരുന്നു. വീരയ്യ വിജയവിഹാരത്തിൽ നിരവധി കാണികളും ആരാധകരും പങ്കെടുത്തു. ചടങ്ങിൽ മെഗാസ്റ്റാർ ചിരഞ്ജീവി ഫിലിം യൂണിറ്റിന് ഷീൽഡുകൾ സമ്മാനിച്ചു.


ചടങ്ങിലെ അതിഥിയായി എത്തിയ രാം ചരൺ വികാരനിർഭരമായ പ്രസംഗമായിരുന്നു നടത്തിയത്. “ബ്ലോക്ക്ബസ്റ്റർ നിർമ്മാതാക്കളായ നവീനിനും രവിക്കും അഭിനന്ദനങ്ങൾ. അവർ എനിക്ക് രംഗസ്ഥലം പോലൊരു നാഴികക്കല്ല് സമ്മാനിച്ചു. അവർക്കൊപ്പം പ്രവർത്തിച്ച എല്ലാ നായകന്മാർക്കും കരിയറിലെ മികച്ച സിനിമകൾ നൽകുന്ന നിർമ്മാതാക്കളാണ് അവർ. അവർ അർപ്പണബോധമുള്ള നിർമ്മാതാക്കളാണ്. ശരിക്കും ധൈര്യശാലികളായ നിർമ്മാതാക്കൾ. ബോബിക്ക് വലിയ അഭിനന്ദനങ്ങൾ. ഞാൻ യുഎസിൽ ആയിരുന്നപ്പോൾ റിലീസ് ചെയ്ത സിനിമയാണിത്, റിലീസ് സമയത്ത് നാട്ടിൽ നിന്നും സിനിമ കാണാൻ സാധിക്കാതെ വളരെ അക്ഷമനായാണ് ഞാൻ അവിടെ ഇരുന്നത്.
.സിനിമയിൽ നന്ന(ചിരജീവി) എന്റെ സഹോദരനെപ്പോലെയാണ് കാണുവാൻ സാധിക്കുന്നത്.ഞാനവിടെ ആരാധകരിൽ ഒരാളായാണ് വന്നത്.രവി തേജ ഒരു സീരിയസ് കഥാപാത്രത്തെ കാണുന്നത് ഞാൻ ആസ്വദിച്ചു. അത് പോരാ എന്ന് എനിക്ക് തോന്നി.അങ്ങനെ Netflix-ൽ അവന്റെ ധമാക്ക കണ്ടു. 3 അതിമനോഹരമായ ഗാനങ്ങളും സിനിമയുടെ വിജയത്തിന് പ്രധാന കാരണം ആണെന്ന് വിശ്വസിക്കുന്നു. ദേവിശ്രീ പ്രസാദിന് അഭിനന്ദനങ്ങൾ. ഈ സിനിമയിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ. ഇത്രയും വലിയ വിജയത്തിന് എല്ലാ പ്രേക്ഷകർക്കും നന്ദി,” രാംചരൺ കൂട്ടിച്ചേർത്തു.
പി ആർ ഒ – ശബരി

Continue Reading

Film News

മലയാളത്തിൽ നിന്നുള്ള താരം നിവിൻ പോളിയും പൃഥ്വിരാജും അല്ല പകരം മാത്യൂസ് ! ദളപതി 67 താര നിര ഇങ്ങനെ

Published

on

മലയാളത്തിൽ നിന്നുള്ള താരം നിവിൻ പോളിയും പൃഥ്വിരാജും അല്ല പകരം മാത്യൂസ് ! ദളപതി 67 താര നിര ഇങ്ങനെ

ആരാധകർ ഏറെ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന വിജയ് ലോകേഷ് കനകരാജ് ചിത്രം ദളപതി 67 കഴിഞ്ഞ ദിവസമാണ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഇന്ന് ഉച്ചകഴിഞ്ഞ് 3 മണിക്ക് ശേഷം ചിത്രത്തിൻറെ താരനിര അണിയറ പ്രവർത്തകർ പുറത്തുവിട്ടുകൊണ്ടിരിക്കുകയാണ്. പ്രഖ്യാപനത്തിന് മുൻപേ വമ്പൻ താരനിരയാണ് അഭ്യൂഹങ്ങളിൽ ഉണ്ടായിരുന്നത്. മലയാളത്തിൽ നിന്നും നിവിൻപോളി പൃഥ്വിരാജ് തുടങ്ങിയ യുവ താരങ്ങളുടെ പേര് പട്ടികയിൽ ഉണ്ടായിരുന്നു, എന്നാൽ നറുക്ക് കിട്ടിയത് മലയാളത്തിലെ മറ്റൊരു താരത്തിനാണ്. മലയാളത്തിലെ യുവതാരം മാത്യൂസ് തോമസ് ആണ് ദളപതി 67ൻ്റെ ഭാഗമാകുന്നത്.

ബോളിവുഡ് താരം സഞ്ജയ് ദത്തും ചിത്രത്തിൽ ഒരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. പ്രിയ ആനന്ദാണ് നായിക വേഷത്തിൽ എത്തുന്നത്, സംവിധായകൻ മിഷ്കിൻ, മൻസൂർ അലി ഖാൻ തുടങ്ങിയവരും താരനിരയിലുണ്ട്.ദളപതി 67’ എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന പ്രോജക്റ്റ് സംവിധാനം ചെയ്യുന്നത് ‘മാസ്റ്റർ’ ക്രാഫ്റ്റ്മാൻ ലോകേഷ് കനകരാജ്. എസ് എസ് ലളിത് കുമാർ നിർമ്മിക്കുന്ന ചിത്രത്തിൻറെ സഹനിർമ്മാതാവ് ജഗദീഷ് പളനിസാമിയാണ്. 2023 ജനുവരി 2 ന് ആരംഭിച്ച ഷൂട്ടിംഗ് പുരോഗമിക്കുകയാണ്.

ദളപതി വിജയ്‌യും ലോകേഷ് കനകരാജും അവരുടെ മുൻ ചിത്രമായ ‘മാസ്റ്റർ’ വൻ വിജയത്തിന് ശേഷം വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ഈ പ്രോജക്റ്റ്.
കത്തി, മാസ്റ്റർ, ബീസ്റ്റ് എന്നീ ചിത്രങ്ങളിലെ ചാർട്ട്ബസ്റ്റർ ആൽബങ്ങൾക്ക് ശേഷം , റോക്ക്സ്റ്റാർ അനിരുദ്ധ് രവിചന്ദറിന്റെയും ദളപതി വിജയ് സാറുമായുള്ള നാലാമത്തെ കൂട്ടുകെട്ടാണ് ദളപതി 67’.

ദളപതി 67’, ഡിഒപി – മനോജ് പരമഹംസ, ആക്ഷൻ – അൻബരിവ്, എഡിറ്റിംഗ് – ഫിലോമിൻ രാജ്, ആർട്ട് എൻ. സതീസ് കുമാർ, കൊറിയോഗ്രഫി ദിനേശ്, – സംഭാഷണ രചയിതാക്കൾ – ലോകേഷ് കനകരാജ്, രത്‌ന കുമാർ & ദീരജ് വൈദി, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ – രാംകുമാർ ബാലസുബ്രഹ്മണ്യൻ.

 

Continue Reading

Film News

മാളികപ്പുറം നൂറുകോടി ക്ലബ്ബിൽ ഇടംപിടിച്ചെന്ന് പാൻ ഇന്ത്യൻ സൂപ്പർതാരം ഉണ്ണി മുകുന്ദൻ

Published

on

മാളികപ്പുറം നൂറുകോടി ക്ലബ്ബിൽ ഇടംപിടിച്ചെന്ന് പാൻ ഇന്ത്യൻ സൂപ്പർതാരം ഉണ്ണി മുകുന്ദൻ

തിയേറ്ററുകളിൽ മികച്ച പ്രേക്ഷക പിന്തുണയോടെ പ്രദർശനം തുടരുന്ന മാളികപ്പുറം നൂറുകോടി ക്ലബ്ബിൽ ഇടം നേടിയെന്ന് ചിത്രത്തിലെ നായകനായ ഉണ്ണി മുകുന്ദൻ വെളിപ്പെടുത്തി. കഴിഞ്ഞ ദിവസങ്ങളിൽ പ്രമുഖ മാധ്യമമായ മനോരമ ന്യൂസിന് നൽകിയ ടെലിവിഷൻ അഭിമുഖത്തിലാണ് ഉണ്ണി മുകുന്ദൻ ഇക്കാര്യം പങ്കുവെച്ചത്.
സമീപകാലത്ത് കേരളത്തിൽ നിന്നും മികച്ച കളക്ഷൻ കിട്ടിയ മലയാള ചിത്രങ്ങളിൽ മുന്നിലിടം പിടിച്ചിരിക്കുകയാണ് മാളികപ്പുറം. കുറുപ്പിൻ്റെ കളക്ഷൻ മറികടന്ന ചിത്രം 30 ദിവസംകൊണ്ട് കേരളത്തിൽ നിന്നു മാത്രം 40 കോടിയിലധികം നേടിക്കഴിഞ്ഞു. 230 സ്ക്രീനുകളിലാണ് ഒരു മാസം പിന്നിടുമ്പോഴും ചിത്രം പ്രദർശനം തുടരുന്നത്. ശനി, ഞായർ ദിവസങ്ങളിൽ പോയ വാരങ്ങളിൽ റിലീസ് ചെയ്ത മറ്റു ചിത്രങ്ങളേക്കാൾ മികച്ച കളക്ഷനാണ് മാളികപ്പുറം നേടുന്നത്.

തമിഴ്, തെലുങ്ക് ഡബ്ബ്ഡ് വേർഷനും മികച്ച കളക്ഷനാണ് നേടുന്നത്. ചിത്രത്തെ പ്രശംസിച്ച് തമിഴ് സിനിമയിലെ നിരവധി പേരും രംഗത്ത് വന്നിരുന്നു. ഇതിനു പിന്നാലെ യുഎഇ, യുകെ, യുഎസ്എ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലും ചിത്രം മികച്ച കളക്ഷനാണ് നേടുന്നത്. നവാഗതനായ വിഷ്ണു ശശി ശങ്കർ ആണ് മാളികപ്പുറം ഒരുക്കിയിരിക്കുന്നത്.സംവിധായകൻ. ബാലതാരങ്ങളായ ശ്രീപഥും ദേവനന്ദയുമാണ് ചിത്രത്തിലെ സുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ടൈറ്റിൽ റോളാണ് ദേവനന്ദ കൈകാര്യം ചെയ്തിരിക്കുന്നത്.

Continue Reading

Recent

Film News29 mins ago

വാൾട്ടയർ വീരയ്യയുടെ വിജയാഘോഷ ചടങ്ങിൽ വികാരഭരിത പ്രസംഗവുമായി മെഗാ പവർ സ്റ്റാർ രാംചരൺ

വാൾട്ടയർ വീരയ്യയുടെ വിജയാഘോഷ ചടങ്ങിൽ വികാരഭരിത പ്രസംഗവുമായി മെഗാ പവർ സ്റ്റാർ രാംചരൺ മെഗാസ്റ്റാർ ചിരഞ്ജീവി, മാസ് മഹാരാജ രവി തേജ, സംവിധായകൻ ബോബി കൊല്ലി (കെ...

Film News16 hours ago

മലയാളത്തിൽ നിന്നുള്ള താരം നിവിൻ പോളിയും പൃഥ്വിരാജും അല്ല പകരം മാത്യൂസ് ! ദളപതി 67 താര നിര ഇങ്ങനെ

മലയാളത്തിൽ നിന്നുള്ള താരം നിവിൻ പോളിയും പൃഥ്വിരാജും അല്ല പകരം മാത്യൂസ് ! ദളപതി 67 താര നിര ഇങ്ങനെ ആരാധകർ ഏറെ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന വിജയ്...

Film News17 hours ago

മാളികപ്പുറം നൂറുകോടി ക്ലബ്ബിൽ ഇടംപിടിച്ചെന്ന് പാൻ ഇന്ത്യൻ സൂപ്പർതാരം ഉണ്ണി മുകുന്ദൻ

മാളികപ്പുറം നൂറുകോടി ക്ലബ്ബിൽ ഇടംപിടിച്ചെന്ന് പാൻ ഇന്ത്യൻ സൂപ്പർതാരം ഉണ്ണി മുകുന്ദൻ തിയേറ്ററുകളിൽ മികച്ച പ്രേക്ഷക പിന്തുണയോടെ പ്രദർശനം തുടരുന്ന മാളികപ്പുറം നൂറുകോടി ക്ലബ്ബിൽ ഇടം നേടിയെന്ന്...

Film News19 hours ago

ആറാട്ടിന്റെ ഒന്നാം വാർഷികത്തിൽ മമ്മൂക്കയുമായി ബി ഉണ്ണികൃഷ്ണന്റെ റീ എൻട്രി ! ക്രിസ്റ്റഫർ റിലീസ് തീയതി എത്തി

ആറാട്ടിന്റെ ഒന്നാം വാർഷികത്തിൽ മമ്മൂക്കയുമായി ബി ഉണ്ണികൃഷ്ണന്റെ റീ എൻട്രി ! ക്രിസ്റ്റഫർ റിലീസ് തീയതി എത്തി മോഹൻലാൽ ചിത്രമായ ആറാട്ടിനു ശേഷം ബി ഉണ്ണികൃഷ്ണൻ മമ്മൂട്ടിയെ...

Film News21 hours ago

ദളപതി67 ആദ്യ അപ്ഡേറ്റ് എത്തി ! വില്ലനായി സഞ്ജയ് ദത്ത്. അടുത്തത് നിവിനോ ?

ദളപതി67 ആദ്യ അപ്ഡേറ്റ് എത്തി ! വില്ലനായി സഞ്ജയ് ദത്ത്. അടുത്തത് നിവിനോ ? പ്രേക്ഷകർ ഏറെ പ്രതീക്ഷകളുടെ കാത്തിരിക്കുന്ന ദളപതി 67 താരനിർണയത്തിന്റെ ആദ്യ അപ്ഡേറ്റ്...

Film News22 hours ago

ദളപതി67 എൽ.സി.യുവോ ? ഡയറക്ടർ ബ്രില്യൻസുകൾ കണ്ടെത്തി സോഷ്യൽ മീഡിയയിൽ ആരാധകർ

ദളപതി67 എൽ.സി.യുവോ ? ഡയറക്ടർ ബ്രില്യൻസുകൾ കണ്ടെത്തി സോഷ്യൽ മീഡിയയിൽ ആരാധകർ കഴിഞ്ഞ ദിവസമാണ് ദളപതി വിജയ് ലോകേഷ് കനകരാജ് കൂട്ടുകെട്ടിലെ പുതിയ ചിത്രം ദളപതി 67...

Film News23 hours ago

ഇത് മാറ്റത്തിന്റെ സമയം ! ഇനി ആക്ഷൻ ചിത്രങ്ങൾ. – ദുൽഖർ സൽമാൻ

ഇത് മാറ്റത്തിന്റെ സമയം ! ഇനി ആക്ഷൻ ചിത്രങ്ങൾ. – ദുൽഖർ സൽമാൻ മലയാളികൾക്ക് മാത്രമല്ല പാൻ ഇന്ത്യൻ തലത്തിൽ തന്നെ ഏറെ പ്രേക്ഷക ശ്രീകാര്യതയുള്ള നടനാണ്...

Film News1 day ago

ഭദ്രൻ മോഹൻലാൽ ചിത്രം പ്രഖ്യാപിച്ചു ! ആക്ഷൻ പ്രണയകഥ ആരംഭിക്കുന്നത് ഈ വർഷം അവസാനം

ഭദ്രൻ മോഹൻലാൽ ചിത്രം പ്രഖ്യാപിച്ചു ! ആക്ഷൻ പ്രണയകഥ ആരംഭിക്കുന്നത് ഈ വർഷം അവസാനം മലയാളത്തിന്റെ ഹിറ്റ് മേക്കർ ഭദ്രനും സൂപ്പർതാരം മോഹൻലാലും വീണ്ടും ഒന്നിക്കുന്നു. മലയാള...

Film News2 days ago

അറിഞ്ഞില്ല ആരും പറഞ്ഞില്ല ! ക്രിക്കറ്റിൽ സഞ്ജുവിൻ്റെ സൂപ്പർ സീനിയർ ബിജു മേനോൻ ! ചിത്രം പങ്കുവെച്ചു സഞ്ജു

അറിഞ്ഞില്ല ആരും പറഞ്ഞില്ല ! ക്രിക്കറ്റിൽ സഞ്ജുവിൻ്റെ സൂപ്പർ സീനിയർ ബിജു മേനോൻ ! ചിത്രം പങ്കുവെച്ചു സഞ്ജു സഞ്ജു സാംസന്റെ പുതിയ ഇൻസ്റ്റാഗ്രാം സ്റ്റോറി ആണ്...

Film News2 days ago

ബാഹുബലിയുടെ ഇരട്ടി ഹൈപ്പിൽ ഇന്ത്യൻ സിനിമ ലോകം ആകാംക്ഷയോടെ കാത്തിരുന്ന ചിത്രത്തിൻ്റെ പ്രഖ്യാപനം എത്തി ! ദളപതി 67 പ്രഖ്യാപിച്ചു

ബാഹുബലിയുടെ ഇരട്ടി ഹൈപ്പിൽ ഇന്ത്യൻ സിനിമ ലോകം ആകാംക്ഷയോടെ കാത്തിരുന്ന ചിത്രത്തിൻ്റെ പ്രഖ്യാപനം എത്തി ! ദളപതി 67 പ്രഖ്യാപിച്ചു ലോകേഷ് കനകരാജും ദളപതി വിജയും വീണ്ടും...

Trending