Connect with us

General

കപ്പ് ഉറപ്പിച്ചു !ബ്ലാസ്റ്റേഴ്സിന് വിജയാസംശകളുമായി മമ്മൂട്ടി! ഞാനുണ്ട് കൂടെ

Published

on

കപ്പ് ഉറപ്പിച്ചു !ബ്ലാസ്റ്റേഴ്സിന് വിജയാസംശകളുമായി മമ്മൂട്ടി! ഞാനുണ്ട് കൂടെ

ഇന്നത്തെ പകൽ മായുമ്പോൾ ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബാൾ കിരീ‌ടത്തിൽ കേരള ബ്ളാസ്റ്റേഴ്സിന്റെ ചുംബനമുദ്ര പതിയുമോ എന്ന ആകാംക്ഷയിലാണ് മലയാളക്കര. ഒരു നാടിന്റെയാകെ സ്വപ്നം സാക്ഷാത്കരിക്കാൻ ഇറങ്ങുന്ന ബ്ളാസ്റ്റേഴ്സിന് ഫൈനലിലെ എതിരാളികൾ ഹൈദരാബാദ് എഫ്.സിയാണ്. രാത്രി ഏഴരയ്ക്ക് ഗോവയിലെ ഫത്തോർദ സ്റ്റേഡിയത്തിലാണ് കലാശക്കളി. ഫൈനലിൽ കാണികൾക്ക് പ്രവേശനമുണ്ട്. ടിക്കറ്റ് ഒട്ടുമുക്കാലും സ്വന്തമാക്കിയ കേരളത്തിൽ നിന്നുള്ള മഞ്ഞപ്പട സ്റ്റേഡിയം ഇളക്കിമറിക്കാൻ തയ്യാറായി നിൽക്കുന്നു.

മഞ്ഞപ്പടക്കും കേരള ബ്ലാസ്റ്റേഴ്സിനും ആവേശം പകരാൻ മലയാളത്തിൻറെ മഹാനടൻ മമ്മൂട്ടിയും ആശംസകൾ പങ്കുവെച്ചു. തന്റെ സോഷ്യൽ മീഡിയ അക്കൗണ്ട് വഴിയാണ് കേരള ബ്ലാസ്റ്റേഴ്സിന് താരം ആശംസകൾ നേർന്നത്. മമ്മൂട്ടിയുടെ വാക്കുകൾ വായിക്കാം

കാൽപ്പന്തിൻ്റെ ഇന്ത്യൻ നാട്ടങ്കത്തിൽ കേരള ദേശം പോരിനിറങ്ങുമ്പോൾ ലോകമെങ്ങുമുള്ള മലയാളികളെപ്പോലെ ഞാനും ഒപ്പമുണ്ട്. ഇന്നത്തെ രാവ് നമുക്ക് ആഹ്ലാദത്തിന്റേതാകട്ടെ…പതിനൊന്ന് ചുണക്കുട്ടികളുടെ പടയോട്ടത്തിനായി കാത്തിരിക്കുന്നു.. Kerala Blasters ടീമിന് വിജയാശംസകൾ…

ബ്ളാസ്റ്റേഴ്സിന്റെ മൂന്നാം ഐ.എസ്.എൽ ഫൈനലാണിത്. 2014ലെ ആദ്യ സീസണിലും 2016ലും ഫൈനലിൽ അത്‌ലറ്റിക്കോ ഡി കൊൽക്കത്തയോട് കീഴടങ്ങി. ഹൈദരാബാദ് എഫ്.സിക്ക് ആദ്യ ഫൈനൽ ആണ് ഇത്. ഈ സീസണിൽ ബ്ളാസ്റ്റേഴ്സും ഹൈദരാബാദും രണ്ട് തവണ ഏറ്റുമുട്ടി. ജനുവരിയിൽ ബ്ളാസ്റ്റേഴ്സ് 1-0ത്തിന് ജയിച്ചപ്പോൾ ഫെബ്രുവരിയിൽ ഹൈദരാബാദ് 2-1ന് തിരിച്ചടിച്ചു

 

General

നടൻ കൊല്ലം സുധി വാഹനാപകടത്തിൽ മരിച്ചു

Published

on

നടൻ കൊല്ലം സുധി വാഹനാപകടത്തിൽ മരിച്ചു

സിനിമാതാരവും മിമിക്രി ആര്‍ട്ടിസ്റ്റുമായ കൊല്ലം സുധി വാഹനാപകടത്തില്‍ മരിച്ചു. പുലര്‍ച്ചെ നാലരയോടെ തൃശ്ശൂര്‍ കയ്പ്പമംഗലം പനമ്പിക്കുന്നില്‍ വച്ചായിരുന്നു അപകടം. അദ്ദേഹം സഞ്ചരിച്ച കാര്‍ എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സുധിയെ കൊടുങ്ങല്ലൂര്‍ എ.ആര്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍രക്ഷിക്കാനായില്ല. നടന്‍ ബിനു അടിമാലി, ഉല്ലാസ് അരൂര്‍, മഹേഷ് എന്നിവരും ഇദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. പരിക്കേറ്റ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Continue Reading

General

കാക്കനാട് ബൈക്കില്‍ പോയിരുന്നു. ഞാനൊരു പുകയും കണ്ടില്ല, തൃപ്പൂണിത്തുറ ഉള്ള എന്റെ അളിയന്‍ വിളിച്ചു. അവരുടെ കണ്ണ് ഇതുവരെ നീറിയില്ല – ആഷിക് അബു

Published

on

കാക്കനാട് ബൈക്കില്‍ പോയിരുന്നു. ഞാനൊരു പുകയും കണ്ടില്ല, തൃപ്പൂണിത്തുറ ഉള്ള എന്റെ അളിയന്‍ വിളിച്ചു. അവരുടെ കണ്ണ് ഇതുവരെ നീറിയില്ല – ആഷിക് അബു

ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിലെ തീപിടിത്തവും അതിനെ തുടര്‍ന്നുണ്ടായ അന്തരീക്ഷ മലിനീകരണവും ന്യായീകരിക്കുന്നവർക്കെതിരെയും സർക്കാർ എതിരെയും പരോക്ഷമായി വിമർശിച്ചുകൊണ്ട് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് പങ്കുവെച്ച് സംവിധായകൻ ആഷിക് അബു.നോട്ട് നിരോധന സമയത്ത് അതിനെ ന്യായീകരിക്കാന്‍ ഉയര്‍ന്നുവന്ന വാദങ്ങളും മാലിന്യപ്ലാന്റിലെ തീപിടിത്തം ലഘൂകരിക്കുന്ന വാദങ്ങളും ചൂണ്ടിക്കാട്ടിയുള്ള മാനുവല്‍ റോണി എന്നയാളുടെ ആക്ഷേപ ഹാസ്യ  പോസ്റ്റ് പങ്കുവെച്ചാണ് ആഷിക് അബു ബ്രഹ്മപുരം വിഷയത്തില്‍ തന്റെ നിലപാട് അറിയിച്ചത്.

‘ഞാന്‍ ഒരു ദിവസം കാക്കനാട് ബൈക്കില്‍ പോയിരുന്നു. ഞാനൊരു പുകയും കണ്ടില്ല, തൃപ്പൂണിത്തുറ ഉള്ള എന്റെ അളിയന്‍ വിളിച്ചു. അവരുടെ കണ്ണ് ഇതുവരെ നീറിയില്ല , എറണാകുളത്ത് ഉള്ളവര്‍ അരാഷ്ട്രീയര്‍ ആണ്. അവര്‍ സ്വന്തം മാലിന്യങ്ങള്‍ സര്‍ക്കാരിനെ ഏല്‍പ്പിക്കുന്നു, എല്ലാ ആരോപണവും സംസ്ഥാന സര്‍ക്കാരിനെ തകര്‍ക്കാനാണ്’ എന്നിങ്ങനെയുള്ള വാചകങ്ങളാണ് ആഷിക് പങ്കുവച്ച ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ ഉള്ളത്.

ഇടത് സഹയാത്രികനും ഇടതുപക്ഷ ചിന്താഗതിക്കാരനുമായ ആഷിക് അബുവിൻ്റെ പങ്കുവെച്ച വാക്കുകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചയാവുകയാണ്.
ബ്രഹ്മപുരം വിഷയത്തില്‍  സിനിമാ താരങ്ങളാരും പ്രതികരിക്കാത്തതിനെതിരെ സമൂഹമാധ്യമങ്ങളിൽ വലിയ വിമർശനം ഉയർന്നിരുന്നു. പിന്നാലെ ചര്‍ച്ച ഗുരുതരമായതോടെ മമ്മൂട്ടി, മോഹൻലാൽ അടക്കമുള്ള സിനിമാ പ്രവര്‍ത്തകര്‍ വിഷയത്തിൽ തങ്ങളുടെ അഭിപ്രായം സമൂഹമാധ്യമങ്ങളിലൂടെ വ്യക്തമാക്കിയിരുന്നു.

Continue Reading

General

സണ്ണി ചേച്ചി ആരാധകർക്ക് ഇറച്ചിക്ക് 10% വിലക്കുറവ് !

Published

on

സണ്ണി ചേച്ചി ആരാധകർക്ക് ഇറച്ചിക്ക് 10% വിലക്കുറവ് !

നടി സണ്ണി ലിയോണിന്റെ ആരാധകർക്ക് 10 ശതമാനം വിലക്കിഴിവ് പ്രഖ്യാപിച്ച് കർണാടകയിലെ ഒരു ഇറച്ചി വിൽപനക്കാരൻ. നടിയുടെ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് കിഴിവ് നൽകുന്നതെന്ന് മാണ്ഡ്യ ജില്ലക്കാരനായ ഇറച്ചി വിൽപ്പനക്കാരനായ പ്രസാദ് കെഎൻ പറഞ്ഞു. രണ്ട് വർഷത്തോളമായി ജില്ലയിൽ ഡികെ ചിക്കൻ ഷോപ്പ് നടത്തുകയാണ് പ്രസാദ്.

തന്റെ ബിസിനസ്സ് പ്രോത്സാഹിപ്പിക്കുന്നതിന് ലിയോണിന്റെ പേര് ഉപയോഗിക്കുന്നുണ്ടോ എന്ന ചോദ്യത്തിന്, “ഞാൻ അവളുടെ ആരാധകർക്ക് 10 ശതമാനം കിഴിവ് നൽകുന്നു. അവളുടെ ആരാധകരുടെ എണ്ണം വർധിച്ചാൽ, ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് കൂടുതൽ സംഭാവന നൽകാൻ അവൾക്ക് കഴിയും.

പോൺ വ്യവസായവുമായുള്ള മുൻകാല ബന്ധം കാരണം സണ്ണി ലിയോണിനെ പലപ്പോഴും ലൈംഗിക ചിഹ്നമായി കാണാറുണ്ടെന്നും പ്രസാദ് പറഞ്ഞു. എന്റെ പല സുഹൃത്തുക്കളും അവളെക്കുറിച്ച് സംസാരിക്കുന്നത് ഞാൻ പലപ്പോഴും കേട്ടിട്ടുണ്ട്. പിന്നീട് ഞാൻ സണ്ണി ലിയോണിന്റെ ജീവിതത്തെക്കുറിച്ച് വായിക്കാൻ തുടങ്ങി, അവൾ സമൂഹത്തിന് വേണ്ടി വളരെയധികം ചെയ്തിട്ടുണ്ടെന്ന് കണ്ടെത്തി. ഒരു പെൺകുട്ടിയെ ദത്തെടുക്കുന്നത് മുതൽ സ്‌കൂൾ നടത്താനും കോവിഡ്-19 പാൻഡെമിക് സമയത്ത് സഹായം നീട്ടാനും വരെ. അവൾ ശരിക്കും ഒരു മാതൃകയാണ്. അതിനാൽ, അവളുടെ ആരാധകർക്ക് 10 ശതമാനം കിഴിവ് നൽകാൻ ഞാൻ തീരുമാനിച്ചു.

എന്നിരുന്നാലും, ഉപഭോക്താക്കൾക്ക് കിഴിവ് ലഭിക്കുന്നത് എളുപ്പമായിരിക്കില്ല. ഓഫർ ലഭിക്കുവാനായി 3 നിബന്ധനകൾ പാലിക്കണം. ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും സണ്ണി ലിയോണിനെ ഫോളോ ചെയ്താൽ മാത്രമേ അവർക്ക് കിഴിവ് ലഭിക്കൂ. സണ്ണി ലിയോൺ അഭിനയിക്കുന്ന ഏതെങ്കിലും സിനിമയുമായി ബന്ധപ്പെട്ട് ഉപഭോക്താക്കൾ ഒരു സോഷ്യൽ മീഡിയ കമന്റും നടത്തിയിരിക്കണം, ”പ്രസാദ് പറഞ്ഞു.

ലിയോണിന്റെ ആരാധകർക്കായി പ്രത്യേക ഓഫർ ആരംഭിച്ചതിന് ശേഷം തനിക്ക് പ്രോത്സാഹനവും പരിഹാസവും ലഭിച്ചതായി ഇറച്ചി വിൽപ്പനക്കാരൻ പറഞ്ഞു. “എന്റെ കടയുടെ ഫോട്ടോ വൈറലായതോടെ എനിക്ക് കൂടുതൽ ഉപഭോക്താക്കളെ ലഭിച്ചു,” അദ്ദേഹം കൂട്ടിച്ചേർത്തു.

Continue Reading

Recent

Film News1 week ago

മലയാള സിനിമാ ഓ ടി ടി ചരിത്രത്തിൽ ഗൂഗിൾ ട്രെൻഡിംഗ് നമ്പർ 1 നേട്ടം കുറിച്ച് പ്രിൻസ് ആൻഡ് ഫാമിലി

മലയാള സിനിമാ ഓ ടി ടി ചരിത്രത്തിൽ ഗൂഗിൾ ട്രെൻഡിംഗ് നമ്പർ 1 നേട്ടം കുറിച്ച് പ്രിൻസ് ആൻഡ് ഫാമിലി   മലയാള സിനിമ ചരിത്രത്തിൽ ZEE5...

Film News3 weeks ago

ഡിഡി നെക്സ്റ്റ് ലെവൽ”തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിൽ, ജൂൺ 13 മുതൽ ZEE5 ഇൽ സ്ട്രീം ചെയ്യുന്നു

ഡിഡി നെക്സ്റ്റ് ലെവൽ”തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിൽ, ജൂൺ 13 മുതൽ ZEE5 ഇൽ സ്ട്രീം ചെയ്യുന്നു   എസ്. പ്രേം ആനന്ദ് രചനയും സംവിധാനവും...

Film News3 weeks ago

പ്രിൻസ് ആൻഡ് ഫാമിലി ജൂൺ 20 മുതൽ മലയാളത്തിലും തമിഴിലും ZEE5-ൽ സ്ട്രീമിങ്ങ് ആരംഭിക്കുന്നു !

പ്രിൻസ് ആൻഡ് ഫാമിലി ജൂൺ 20 മുതൽ മലയാളത്തിലും തമിഴിലും ZEE5-ൽ സ്ട്രീമിങ്ങ് ആരംഭിക്കുന്നു !   നവാഗത സംവിധായകൻ ബിന്റോ സ്റ്റീഫൻ സംവിധാനം ചെയ്യുന്ന പ്രിൻസ്...

Film News2 months ago

ആന്റണി വർഗീസ് ആക്ഷൻ പാക്ക്ഡ് ചിത്രം ‘ദാവീദ്’ 50 മില്യൺ സ്ട്രീമിങ്ങ് വ്യൂവ്സുമായ് ZEE5ൽ പ്രദർശനം തുടരുന്നു

ആന്റണി വർഗീസ് ആക്ഷൻ പാക്ക്ഡ് ചിത്രം ‘ദാവീദ്’ 50 മില്യൺ സ്ട്രീമിങ്ങ് വ്യൂവ്സുമായ് ZEE5ൽ പ്രദർശനം തുടരുന്നു ആന്റണി വർഗീസ് നായകനായെത്തിയ ‘ദാവീദ്’ 50 മില്യൺ സ്ട്രീമിങ്ങ്...

Film News4 months ago

“കൊറഗജ്ജ” സിനിമയുടെ സംഗീതം എനിക്ക് വളരെ പ്രിയപ്പെട്ടത്- പ്രശസ്ത സംഗീതസംവിധായകൻ ഗോപി സുന്ദർ

“കൊറഗജ്ജ” സിനിമയുടെ സംഗീതം എനിക്ക് വളരെ പ്രിയപ്പെട്ടത്- പ്രശസ്ത സംഗീതസംവിധായകൻ ഗോപി സുന്ദർ സാഹിത്യ അക്കാദമി അവാർഡ് ജേതാവും ചലച്ചിത്ര സംവിധായകനുമായ സുധീർ അത്താവറിന്റെ കൊറഗജ്ജ ദൈവത്തെക്കുറിച്ചു...

Film News4 months ago

സ്റ്റാർ സിങ്ങർ സീസൺ 10 മെഗാലോഞ്ച് ഇവന്റ് ഏഷ്യാനെറ്റിൽ

മലയാളികൾക്ക് നിരവധി സംഗീതപ്രതിഭകളെ നൽകിയ, സ്റ്റാർ സിങ്ങറിന്റെ പത്താമത് സീസണിന്റെ മെഗാലോഞ്ച് ഇവന്റ് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന ഓഡിഷനുകളിൽ പങ്കെടുത്ത 6000-...

Uncategorized4 months ago

350 എപ്പിസോഡുകൾ പൂർത്തിയാക്കുന്ന പരമ്പര ” ചെമ്പനീർ പൂവ് ” – ൽ ഇനി പൊങ്കൽ ആഘോഷങ്ങളും

350 എപ്പിസോഡുകൾ പൂർത്തിയാക്കുന്ന പരമ്പര ” ചെമ്പനീർ പൂവ് ” – ൽ ഇനി പൊങ്കൽ ആഘോഷങ്ങളും പ്രണയത്തിന്റെ ആർദ്രതയും കുടുംബാംഗങ്ങൾ തമ്മിലുള്ള മത്സരങ്ങളും പ്രമേയമാക്കിയ ജനപ്രീയപരമ്പര...

Film News4 months ago

ജിയോ ഹോട്ട്സ്റ്റാറിന്റെ ആദ്യത്തെ മലയാളം ഒറിജിനൽ സീരിസ് ” Love Under Construction” ഫെബ്രുവരി 28 മുതൽ

ജിയോ ഹോട്ട്സ്റ്റാറിന്റെ ആദ്യത്തെ മലയാളം ഒറിജിനൽ സീരിസ് ” Love Under Construction” ഫെബ്രുവരി 28 മുതൽ സ്ട്രീമിങ് ആരംഭിക്കുന്നു. പ്രണയവും കോമഡിയും കോർത്തിണക്കിയ ഈ സീരീസിന്റെ...

Film News4 months ago

” നാഗബന്ധം” നൃത്ത സംവിധായകനായി പുഷ്പ 2 ഫെയിം ഗണേഷ് ആചാര്യ

അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം ” നാഗബന്ധം”; നൃത്ത സംവിധായകനായി പുഷ്പ 2 ഫെയിം ഗണേഷ് ആചാര്യ അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന...

Film News4 months ago

പാൻ ഇന്ത്യൻ ചിത്രം കൊരഗജ്ജ റിലീസിന് മുമ്പ് സംവിധായകൻ സുധീർ അത്താവറും സംഘവും മഹാ കുംഭമേളയിൽ പങ്കെടുത്തു അനുഗ്രഹം തേടി .

പാൻ ഇന്ത്യൻ ചിത്രം കൊരഗജ്ജ റിലീസിന് മുമ്പ് സംവിധായകൻ സുധീർ അത്താവറും സംഘവും മഹാ കുംഭമേളയിൽ പങ്കെടുത്തു അനുഗ്രഹം തേടി . ബ്ലോക്ക് ബസ്റ്റർ ചിത്രമായ “കാന്താര”യിൽ...

Trending