Film News
ആരായിരിക്കും ഓണം വിന്നർ ?

ആരായിരിക്കും ഓണം വിന്നർ ?
വീണ്ടും തിയേറ്ററുകളിൽ സിനിമകളുടെ ഉത്സവ കാലം വരുകയാണ്. കോവിഡ് മഹാമാരിക്ക് ശേഷം വമ്പൻ ചിത്രങ്ങളും വമ്പൻ ഫെസ്റ്റിവൽ റിലീസുകളും മലയാളികൾക്ക് രണ്ടു വർഷത്തോളമായി നഷ്ടമായിരിക്കുകയായിരുന്നു. ബോളിവുഡിൽ ഏറ്റവും വലിയ ഫെസ്റ്റിവൽ സീസണായ ഓണം അടുക്കുമ്പോൾ വമ്പൻ മലയാള ചിത്രങ്ങളും വമ്പൻ താര പോരാട്ടവും ആണ് മോളിവുഡിന്റെ ബോക്സ് ഓഫീസിൽ പ്രതീക്ഷിക്കുന്നത്.
കെട്യോള്‍ ആണെന്റെ മാലാഖ എന്ന സൂപ്പര്‍ഹിറ്റ് ആസിഫ് അലി ചിത്രത്തിന് ശേഷം നിസ്സാം ബഷീര്‍ ഒരുക്കുന്ന മമ്മൂട്ടി ചിത്രമാണ് റോഷോക്ക്. മമ്മൂട്ടിയുടെ സ്വന്തം നിര്‍മ്മാണ കമ്പനിയായ മമ്മൂട്ടിക്കമ്പനിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ഇന്ന് ദുബായിൽ വച്ച് പൂർത്തിയായിരുന്നു. മമ്മൂട്ടിയുടെ ജന്മദിനമായ സെപ്റ്റംബർ ഏഴിനാണ് ചിത്രത്തിൻറെ റിലീസ് അണിയറ പ്രവർത്തകർ നിശ്ചയിച്ചിരിക്കുന്നത്.
പുലിമുരുകന് ശേഷം വൈശാഖും മോഹൻലാലും ഒന്നിക്കുന്ന ചിത്രമാണ് മോൺസ്റ്റർ. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആൻറണി പെരുമ്പാവൂർ നിർമ്മിച്ച ഉദയകൃഷ്ണ തിരക്കഥ ഒരുക്കുന്ന ചിത്രവും ഓണം റിലീസായിട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. നേരത്തെ ചിത്രം ഒ.ടി.ടി വഴി റിലീസ് ചെയ്യാൻ നിശ്ചയിച്ചിരുന്നെങ്കിലും പിന്നീട് തിയേറ്റർ റിലീസ് ആയി തന്നെ ചിത്രം പ്രേക്ഷകരിലേക്ക് എത്തുമെന്ന് അറിയിച്ചിരുന്നു.
പ്രേമത്തിനു ശേഷം അൽഫോൺസ് പുത്രൻ സംവിധാനം ചെയ്യുന്ന ചിത്രം ‘ഗോൾഡ്’ ആണ് സൂപ്പർതാരങ്ങൾക്കൊപ്പം മാറ്റുരക്കാൻക്കാൻ എത്തുന്ന മറ്റൊരു വമ്പൻ ചിത്രം. പൃഥ്വിരാജും നയൻതാരയും ഒന്നിക്കുന്ന ചിത്രത്തിൽ വലിയൊരു താരനിര തന്നെ അണിനിരക്കുന്നുണ്ട്.മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനും പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുപ്രിയ മേനോനും ചേര്‍ന്നാണ് ‘ഗോൾഡ്’ നിര്‍മ്മിക്കുന്നത്.
ബിജു മേനോൻ റോഷൻ മാത്യു പത്മപ്രിയ നിമിഷാ വിജയൻ എന്നിവർ ഒരുമിച്ചത്തുന്ന ഒരു തെക്കൻ തല്ലു കേസ് ആണ് മറ്റൊരു റിലീസ്. നവാഗതനായ ശ്രീജിത്ത് എൻ. സംവിധാനം ചെയ്യുന്ന ‘ഒരു തെക്കൻ തല്ല് കേസ്’ E4 എന്റർടെയ്ൻമെന്റിന്റെ ബാനറിൽ മുകേഷ് ആർ. മേത്തയും സി.വി. സാരഥിയും ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. ജി.ആർ. ഇന്ദുഗോപൻ രചിച്ച, ഇതേപേരിലെ പുസ്തകത്തെ അധികരിച്ചാണ് ചിത്രം ഒരുങ്ങുക. നിവിൻ പോളിയും മഞ്ജു വാര്യറും ആദ്യമായി ഒന്നിക്കുന്ന പടവെട്ട് ഓണം റിലീസ് ആയി തിയേറ്ററുകളിൽ എത്തും. ചിത്രം സെപ്റ്റംബർ രണ്ടിന് തിയറ്ററുകളിൽ റിലീസ് ചെയ്യുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. നടൻ സണ്ണി വെയ്ന്റെ ചലച്ചിത്ര നിർമാണ കമ്പനിയായ സണ്ണി വെയ്ൻ പ്രൊഡക്ഷൻസിന്റെ ആദ്യ സിനിമയാണ് പടവെട്ട്.
Film News
‘ശ്വാസം അടക്കിപ്പിടിച്ച് ഇരുന്നുകൊൾക. ബോക്സോഫീസ് നിൻ്റെ ദിനങ്ങൾ എണ്ണപ്പെട്ടു കഴിഞ്ഞു’ വാലിബൻ അവതരിക്കുന്നത് ഈ ദിവസം

‘ശ്വാസം അടക്കിപ്പിടിച്ച് ഇരുന്നുകൊൾക. ബോക്സോഫീസ് നിൻ്റെ ദിനങ്ങൾ എണ്ണപ്പെട്ടു കഴിഞ്ഞു’ വാലിബൻ അവതരിക്കുന്നത് ഈ ദിവസം
കാത്തിരിപ്പിന് വിരാമം, മോഹൻലാൽ-ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം മലൈക്കോട്ടൈ വാലിബൻ തിയേറ്ററിലേക്ക്
പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രം മലൈക്കോട്ടൈ വാലിബൻ തിയേറ്ററുകളിലേക്ക്. ചിത്രത്തിന്റെ സംവിധായകനായ ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജന്മദിനത്തിൽ തന്നെ മലയാളത്തിന്റെ മഹാനടൻ മലൈക്കോട്ടൈ വാലിബന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. 2024 ജനുവരി 25 നാണ് ചിത്രം ലോകവ്യാപകമായി തിയേറ്ററുകളിലേക്കെത്തുന്നത്. മോഹൻലാലിന്റെ ജന്മദിനത്തിന് പുറത്തുവിട്ട ഗ്ലിമ്സ് വിഡിയോയും മലൈക്കോട്ടൈ വാലിബന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും തരംഗമായതിനു പിന്നാലെ എത്തുന്ന ചിത്രത്തിന്റെ റിലീസ് തീയതി പ്രേക്ഷകരിൽ ആവേശം ഇരട്ടിയാക്കുന്നു. ഷിബു ബേബി ജോൺ, അച്ചു ബേബി ജോൺ എന്നിവരുടെ നേത്ര്വത്തിലുള്ള ജോൺ ആൻഡ് മേരി ക്രിയേറ്റിവിസ്, കൊച്ചുമോന്റെ ഉടമസ്ഥതയിലുള്ള സെഞ്ച്വറി ഫിലിംസ്, അനൂപിന്റെ മാക്സ് ലാബ്, വിക്രം മെഹ്‌റ, സിദ്ധാർഥ് ആനന്ദ് കുമാർ എന്നിവരുടെ ഉടമസ്ഥയിലുള്ള സരിഗമ ഇന്ത്യാ ലിമിറ്റഡ് എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ.
നൂറ്റി മുപ്പതു ദിവസങ്ങളിൽ രാജസ്ഥാന്‍, ചെന്നൈ, പോണ്ടിച്ചേരി എന്നീ സ്ഥലങ്ങളിലാണ് മലൈക്കോട്ടൈ വാലിബന്റെ ചിത്രീകരണം നടന്നത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് പി എസ് റഫീക്കാണ്. ‘ചുരുളി’ക്ക് ശേഷം മധു നീലകണ്ഠന്‍ വീണ്ടും ലിജോയ്ക്ക് വേണ്ടി ക്യാമറ ചലിപ്പിക്കുന്ന ചിത്രത്തിന്റെ സംഗീതം നിര്‍വഹിക്കുന്നത് പ്രശാന്ത് പിള്ളയാണ്. ദീപു ജോസഫ് എഡിറ്റിംഗ് നിര്‍വഹിക്കുന്ന ചിത്രത്തിന്റെ വസ്ത്രാലങ്കാരം റോണക്സ് സേവ്യറാണ്. മലയാളം, തമിഴ്, തെലുങ്ക് കന്നഡ, ഹിന്ദി എന്നീ ഭാഷകളിലാണ് ചിത്രം റിലീസാകുന്നത്.പി ആർ ഓ പ്രതീഷ് ശേഖർ.
Film News
കല്യാണിയുടെ ശേഷം മൈക്കിൽ ഫാത്തിമയുടെ വേൾഡ് വൈഡ് വിതരണാവകാശം സ്വന്തമാക്കി ഗോകുലം മൂവീസ്

കല്യാണിയുടെ ശേഷം മൈക്കിൽ ഫാത്തിമയുടെ വേൾഡ് വൈഡ് വിതരണാവകാശം സ്വന്തമാക്കി ഗോകുലം മൂവീസ്
കല്യാണി പ്രിയദർശൻ കേന്ദ്ര കഥാപാത്രത്തിലെത്തുന്ന ശേഷം മൈക്കിൽ ഫാത്തിമയുടെ വേൾഡ് വൈഡ് വിതരണാവകാശം ശ്രീ ഗോകുലം ഗോപാലന്റെ ഗോകുലം മൂവീസ് സ്വന്തമാക്കി. ഇന്ത്യൻ സിനിമാ ലോകത്തിൽ കളക്ഷൻ റെക്കോർഡുകൾ സൃഷ്ടിച്ച് മുന്നേറുന്ന ഷാരൂഖ് ഖാന്റെ ജവാൻ കേരളത്തിലും തമിഴ്‌നാട്ടിലും വിതരണം ചെയ്ത ഗോകുലം മൂവീസ് ആഗോള തലത്തിൽ റിലീസ് ചെയ്യുന്ന മലയാള ചിത്രമായിരിക്കും ശേഷം മൈക്കിൽ ഫാത്തിമ. മനു സി കുമാർ സംവിധാനം ചെയ്ത ചിത്രത്തിൽ അനിരുദ്ധ് രവിചന്ദർ ആലപിച്ച ഗാനവും ചിത്രത്തിന്റെ ടീസറും പ്രേക്ഷകർക്കിടയിൽ തരംഗമായി മാറിയിരുന്നു.
മലയാള സിനിമയെ ആഗോളവ്യാപകമായി ഏറ്റവും നല്ല രീതിയിൽ അവതരിപ്പിക്കാൻ ഗോകുലം മൂവീസിന്റെ തുടക്കമാണ് ശേഷം മൈക്കിൽ ഫാത്തിമ എന്ന ചിത്രമെന്നും, വരും നാളുകളിലിൽ അന്യഭാഷാ ചിത്രങ്ങളും മികച്ച മലയാള ചിത്രങ്ങളും ലോകവ്യാപകമായി തിയേറ്ററുകളിലേക്കെത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് ഗോകുലം മൂവീസ് എന്ന് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ശ്രീ. കൃഷ്ണമൂർത്തി പറഞ്ഞു. ഇന്ത്യയിലെ മറ്റു പ്രധാന കേന്ദ്രങ്ങളിലും, വിദേശരാജ്യങ്ങളിലും ഗോകുലം മൂവീസിന്റെ ശൃംഖല വരും നാളുകളിൽ വ്യാപിക്കുമെന്നും ഗോകുലം മൂവിസിന് പ്രേക്ഷകർ നൽകുന്ന പിന്തുണയാണ് ഈ വളർച്ചക്ക് പിന്നിലെന്നും അദ്ദേഹം പറഞ്ഞു. ഫുട്ബാൾ കമന്റേറ്ററായി കല്യാണി പ്രിയദർശൻ അഭിനയിക്കുന്ന ഫാമിലി എന്റെർറ്റൈനെർ ശേഷം മൈക്കിൽ ഫാത്തിമ ഒക്ടോബർ ആദ്യ വാരത്തിൽ തിയേറ്ററുകളിലേക്കെത്തും.കേരളത്തിൽ ഗോകുലം മൂവീസിന്റെ ഡിസ്ട്രിബൂഷൻ പാർട്ട്നേഴ്‌സ് ആയ ഡ്രീം ബിഗ് ഫിലിംസാണ് വിതരണം നിർവഹിക്കുന്നത്.
കല്യാണി പ്രിയദർശനോടൊപ്പം സുധീഷ്, ഫെമിന, സാബുമോൻ, ഷഹീൻ സിദ്ധിഖ്, ഷാജു ശ്രീധർ, മാല പാർവതി, അനീഷ് ജി മേനോൻ, സരസ ബാലുശ്ശേരി,പ്രിയാ ശ്രീജിത്ത് ,ബാലതാരങ്ങളായ തെന്നൽ, വാസുദേവ് തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ദി റൂട്ട് , പാഷൻ സ്റ്റുഡിയോസ് എന്നിവയുടെ ബാനറിൽ ജഗദീഷ് പളനിസ്വാമിയും സുധൻ സുന്ദരവും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിന്റെ എക്സിക്കുട്ടീവ് പ്രൊഡ്യൂസർ : രഞ്ജിത് നായർ, ഛായാഗ്രഹണം : സന്താന കൃഷ്ണൻ രവിചന്ദ്രൻ, സംഗീത സംവിധാനം: ഹിഷാം അബ്ദുൽ വഹാബ് ,എഡിറ്റർ : കിരൺ ദാസ്, ആർട്ട് : നിമേഷ് താനൂർ,കോസ്റ്റ്യൂം : ധന്യാ ബാലകൃഷ്ണൻ, മേക്ക് അപ്പ് -റോണെക്സ് സേവിയർ, ചീഫ് അസ്സോസിയേറ്റ് : സുകു ദാമോദർ, പബ്ലിസിറ്റി : യെല്ലോ ടൂത്ത്സ്, പ്രൊഡക്ഷൻ കൺട്രോളർ : റിച്ചാർഡ്, ക്രിയേറ്റിവ് പ്രൊഡ്യൂസർ : ഐശ്വര്യ സുരേഷ്, പി ആർ ഒ : പ്രതീഷ് ശേഖർ.
Film News
ലോക പ്രശസ്ത ജാപ്പനീസ് സംഗീത സംവിധായകൻ യൂകി ഹയാഷിയുടെ ആദ്യ ഇന്ത്യൻ സിനിമ ! ‘എലൂബ്’ ജനുവരിയിൽ ആരംഭിക്കുന്നു…

ലോക പ്രശസ്ത ജാപ്പനീസ് സംഗീത സംവിധായകൻ യൂകി ഹയാഷിയുടെ ആദ്യ ഇന്ത്യൻ സിനിമ ! ‘എലൂബ്’ ജനുവരിയിൽ ആരംഭിക്കുന്നു…
മലയാളത്തിലെ പുതിയ പ്രൊഡക്ഷൻ കമ്പനിയായ വിസ്റ്റാൽ സ്റ്റുഡിയോസ് നിർമ്മിക്കുന്ന സയൻ ഫിക്ഷൻ ചിത്രം ‘എലൂബ്’ 2024 ഡിസംബറിൽ പ്രേക്ഷകരിലേക്കെത്തുന്നു. പ്രേക്ഷകർ ഇന്നേവരെ കണ്ടിട്ടില്ലാത്ത ഒരു സൂപ്പർ ഹീറോയുടെ കഥ എന്ന അവകാശവാദത്തോടെ എത്തുന്ന ചിത്രം അമാനുഷിക കഴിവുകൾ അപ്രതീക്ഷിതമായ് കൈവശം വരുന്ന നായകന്റെ കഥയാണ് അവതരിപ്പിക്കുന്നത്.
നവാഗതനായ ജിം കഥ, സംവിധാനം എന്നിവ നിർവ്വഹിക്കുന്ന ചിത്രത്തിന്റെ തിരക്കഥ മാജിത് യോർദനും ലുഖ്മാനും ചേർന്നാണ് തയ്യാറാക്കിയിരിക്കുന്നത്. ഊട്ടി, ഓഷ്യ, ഡൽഹി, എന്നിവിടങ്ങളാണ് പ്രധാന ലൊക്കേഷനുകൾ. പ്രീ പ്രൊഡക്ഷൻ വർക്കുകൾ പുരോഗമിക്കുന്ന ചിത്രം ജനുവരിയിൽ ആരംഭിക്കും. കാസ്റ്റിംഗ് ഡീറ്റെയിൽസുകൾ ഉടൻ പുറത്തുവിടു എന്ന് അണിയറ പ്രവർത്തകർ അറിയിച്ചിട്ടുണ്ട്.
ലോക പ്രശസ്ത ജാപ്പനീസ് സംഗീത സംവിധായകനായ യൂകി ഹയാഷിയാണ് ചിത്രത്തിനായി സംഗീതം പകരുന്നത്. ‘My Hero Academia’, ‘Pokemon’, ‘One Piece Film: Gold’ എന്നീ ആനിമെകൾക്ക് മ്യൂസിക് ചെയ്ത യൂകി ഹയാഷി ആദ്യമായി മലയാളത്തിൽ സംഗീതം ഒരുക്കുന്ന ഇന്ത്യൻ സിനിമ എന്ന വലിയ പ്രത്യേകത ചിത്രത്തിനുണ്ട്. പ്രേക്ഷകർക്ക് തികച്ചും വ്യത്യസ്തമായ ഒരു അനുഭവമായിരിക്കും ‘എലൂബ്’ സമ്മാനിക്കുക എന്നാണ് അറിയാൻ കഴിഞ്ഞത്.
‘അതിരൻ’, ‘സൂഫിയും സുജാതയും’, ‘ടീച്ചർ’ എന്നീ ചിത്രങ്ങൾക്ക് ക്യാമറ ചലിപ്പിച്ച അനു മൂത്തേടത്ത് ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ ചിത്രസംയോജനം വിജി എബ്രഹാമാണ് കൈകാര്യം ചെയ്യുന്നത്. ‘ഫിലിപ്സ് ആന്റ് ദ മങ്കിപെൻ’, ‘കമ്മാര സംഭവം’, ‘ഹോം’, ‘വിലായത്ത് ബുദ്ധ’ എന്നീ സിനിമകൾ ചെയ്ത ബഗ്ലാൻ ആണ് ‘എലൂബ്’ന്റെയും പ്രൊഡക്ഷൻ ഡിസൈൻ. ലൈൻ പ്രൊഡ്യൂസർ ഷാജി കാവനാട്ട്.
വസ്ത്രാലങ്കാരം: അഫ്സൽ മുഹമ്മദ് സാലീ, മേക്കപ്പ്: റോഷൻരാജഗോപാൽ, കളറിംങ്: റെഡ് ചില്ലീസ്കളർ, കളറിസ്റ്റ്: മക്കരാണ്ട് സുർത്തെ, എക്യുപ്മെന്റ് എഞ്ചിനീർ: ചന്ദ്രകാന്ത് മാധവൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: സുധർമ്മൻ വള്ളിക്കുന്ന്, പിആർഒ: എ എസ് ദിനേശ്, പബ്ലിസിറ്റി ഡിസൈൻസ്: യെല്ലോടൂത്ത്സ്.
-
Film News2 years ago
18 വർഷമായി ലാൽ ഫാൻ, ആറാട്ടിനൊടുവിൽ അവസാനം മോഹൻലാൽ അപമാനിച്ചു- സന്തോഷ് വർക്കി
-
Video2 years ago
ഞാൻ പത്ത് പെണ്ണുങ്ങളുമായി സെക്സ് ചെയ്തിട്ടുണ്ട്,താല്പര്യമുള്ളവരോട് ഇനിയും ചോദിക്കും- വിനായകൻ
-
Film News1 year ago
കലക്കൻ പ്രേമവുമായി നിമിഷയും റോഷനും ! ഞെരിപ്പൻ മാസ്സുമായി ബിജു മേനോനും പത്മപ്രിയയും ! ഈ ഓണം ഒരൊന്നൊന്നര ഓണം ആവും
-
Film News2 years ago
എട്ടു നിലയിൽ പൊട്ടാനുള്ള ഭാഗ്യമുണ്ടാവട്ടെ, നാളെ ഇവിടെത്തന്നെ കാണണം ! മറുപടിയുമായി മാല പാർവ്വതി
-
Film News2 years ago
ഊക്കലും ഉപദേശവും ഒരുമിച്ച് വേണ്ട, നാരദൻ കണ്ട രശ്മി ആഷിക്ക് അബുവിനോട്
-
Trailer and Teaser1 year ago
ഞെട്ടിച്ച് അനശ്വര രാജൻ ! ജോൺ എബ്രഹാം നിർമിക്കുന്ന ആദ്യ ചിത്രം മൈക്ക് ട്രെയ്ലർ പുറത്തിറങ്ങി
-
Film News1 month ago
ജയിലറിൽ തിയേറ്ററുകളെ ഇളക്കിമറിച്ച് മോഹൻലാൽ ! ബ്ലോക്ക് ബസ്റ്റർ റിപ്പോർട്ടുകളുമായി ചിത്രം. ലാലേട്ടന് നന്ദി പറഞ് തമിഴ് പ്രേക്ഷകർ
-
Film News11 months ago
മാറ്റത്തിൻ്റെ പാതയിൽ മലയാള സിനിമ ! ലിപ് ലോക്ക് കാലം കഴിഞ്ഞു ബോൾഡ് രംഗങ്ങളുമായി പുതിയ സിനിമ കാഴ്ചകൾ !