Connect with us

Film News

ബോളിവുഡ് സിനിമകൾ പോലും കെ.ജി.എഫ്-ന് മുന്നിൽ വഴിമാറിക്കൊടുത്തു, പക്ഷെ ഒരു ചിത്രം മാത്രം അവിടെ ഉറച്ചു നിന്നു.

Published

on

ആരും വകവയ്ക്കാതെ ഇരുന്ന ഒരു ഇൻഡസ്ട്രിയിലെ സംവിധായകന്റെ വെറും മൂന്നാമത്തെ സിനിമയ്ക്കുവേണ്ടി ഇന്ന് ഇന്ത്യ ഒട്ടാകെ കാത്തിരിക്കുന്നു. ബോളിവുഡ് സിനിമകൾ പോലും അതിൻറെ ഓളത്തിൽ മുങ്ങി പോകുമെന്ന് ഭയന്ന് റിലീസ് മാറ്റിവച്ചു. പക്ഷേ ഒരു സിനിമ മാത്രം ഉറച്ചുനിന്നു..!!! അതിലെ നായകൻറെ ബലത്തിൽ മറ്റൊരു ഇൻഡസ്ട്രിയിലെ ഒരു കൊച്ചു സംവിധായകന്റെ മൂന്നാമത്തെ സിനിമ

ബോളിവുഡ് സിനിമകൾ പോലും കെ.ജി.എഫ്-ന് മുന്നിൽ വഴിമാറിക്കൊടുത്തു, പക്ഷെ ഒരു ചിത്രം മാത്രം അവിടെ ഉറച്ചു നിന്നു.

ഇന്ത്യയിലെ സിനിമാപ്രേമികൾ ഇപ്പോൾ സിനിമ ലഹരിയിലാണ്. അടുത്ത രണ്ടു ദിവസത്തിനുള്ളിൽ രണ്ട് വമ്പൻ റിലീസുകൾ ആണ് പ്രേക്ഷകരെ കാത്തിരിക്കുന്നത്. ഇന്ത്യയൊട്ടാകെ കാത്തിരിക്കുന്ന പാൻ ഇന്ത്യൻ ചിത്രം കെജിഎഫ്‌ ചാപ്റ്റർ-2വും ദളപതി നായകനാകുന്ന ബീസ്റ്റും ആണ് പ്രേക്ഷകർക്ക് വിരുന്നൊരുക്കുവാൻ ആയി എത്തുന്ന ചിത്രങ്ങൾ. ഇരു ചിത്രങ്ങള്ക്കും ആവേശോജ്ജ്വലമായ ബുക്കിംഗുകൾ ആണ് ബോക്സോഫീസിൽ ലഭിച്ചിരിക്കുന്നത്.

വമ്പൻ ചിത്രങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലുകൾ കൊണ്ട് മാത്രമല്ല ചിത്രത്തിലെ രണ്ട് സംവിധായകരും തമ്മിലുള്ള യാദൃശ്ചികത കൊണ്ടും ബോക്സോഫീസിൽ കൗതുകം ആകുകയാണ് ഇരു ചിത്രങ്ങളും.

ആരും വകവയ്ക്കാതെ ഇരുന്ന ഒരു ഇൻഡസ്ട്രിയിലെ സംവിധായകന്റെ വെറും മൂന്നാമത്തെ സിനിമയ്ക്കുവേണ്ടി ഇന്ന് ഇന്ത്യ ഒട്ടാകെ കാത്തിരിക്കുന്നു.
ബോളിവുഡ് സിനിമകൾ പോലും അതിൻറെ ഓളത്തിൽ മുങ്ങി പോകുമെന്ന് ഭയന്ന് റിലീസ് മാറ്റിവച്ചു. പക്ഷേ ഒരു സിനിമ മാത്രം ഉറച്ചുനിന്നു..!!! അതിലെ നായകൻറെ ബലത്തിൽ മറ്റൊരു ഇൻഡസ്ട്രിയിലെ ഒരു കൊച്ചു സംവിധായകന്റെ മൂന്നാമത്തെ സിനിമ.”

കെജിഎഫ് സംവിധായകൻ പ്രശാന്ത് നീലിനെ കുറിച്ചും ബീസ്റ്റ് സംവിധായകൻ നെൽസനെ കുറിച്ചാണ് പറഞ്ഞു വരുന്നത്. ഉഗ്രം എന്ന ചിത്രത്തിനുശേഷം പ്രശാന്ത് നീൽ സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രമായിരുന്നു കെജിഎഫ്. രണ്ടാമത്തെ ചിത്രം കൊണ്ട് തന്നെ ഇന്ത്യയൊട്ടാകെ ഏറെ ആരാധകരെ സമ്പാദിക്കാൻ താരത്തിന് സാധിച്ചു. അതേസമയം കോലമാവ് കോകിലക്കും ഡോക്ടർനു ശേഷം നെൽസൻ ഒരുക്കുന്ന മൂന്നാമത്തെ ചിത്രമാണ് ബീസ്റ്റ്. വ്യത്യസ്തമായ അവതരണ ശൈലി കൊണ്ടും ഡാർക്ക് കോമടികൾ കൊണ്ടും ഏറെ ആരാധകരുള്ള സംവിധായകനാണ് നെൽസനും.

മൂന്നാമത്തെ ചിത്രമായ ബീസ്റ്റുമായി നെൽസൻ എത്തുമ്പോൾ ദളപതി വിജയ് എന്ന ബ്രാൻഡ് ചിത്രത്തിന് ശക്തിപകരുന്നു. തെന്നിന്ത്യ കാണാൻ പോകുന്ന വമ്പൻ ബോക്സോഫീസ് പോരാട്ടത്തിന് ഇനി മണിക്കൂറുകൾ മാത്രം.

Film News

500 കോടി ചിത്രം വിക്രത്തിൽ കമൽ സൂര്യയ്ക്ക് റോളക്സ് വാച്ച് നൽകിയപ്പോൾ 100 കോടി ചിത്രമായ റോഷാക്കിൽ ആസിഫ് അലിക്ക് റോളക്സ് നൽകി മമ്മൂട്ടി

Published

on

500 കോടി ചിത്രം വിക്രത്തിൽ കമൽ സൂര്യയ്ക്ക് റോളക്സ് വാച്ച് നൽകിയപ്പോൾ 100 കോടി ചിത്രമായ റോഷാക്കിൽ ആസിഫ് അലിക്ക് റോളക്സ് നൽകി മമ്മൂട്ടി

കമലഹാസൻ ചിത്രമായ വിക്രത്തിന്റെ വിജയാഘോഷ വേളയിൽ സൂപ്പർതാരം സൂര്യയ്ക്ക് ഉലകനായകൻ റോളക്സ് വാച്ച് സമ്മാനിച്ചത് ഏറെ വാർത്തകളിൽ നിറഞ്ഞിരുന്നു. ഇപ്പോൾ ബോളിവുഡിലും സമാനമായ രീതിയിൽ മമ്മൂട്ടി ചിത്രം റോഷാക്കിന്റെ വിജയാഘോഷ വേളയിൽ ചിത്രത്തിൽ അതിഥി വേഷത്തിലെത്തിയ ആസിഫലിക്ക് റോളക്സ് വാച്ച് സമ്മാനിച്ചിരിക്കുകയാണ് മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി.

ഇന്ന് കൊച്ചിയിൽ വെച്ച് അണിയറ പ്രവർത്തകരെ പങ്കുകൊള്ളിച്ച് നടത്തിയ വിജയാഘോഷ ചടങ്ങിൽ വച്ചായിരുന്നു അപ്രതീക്ഷിതമായി മമ്മൂട്ടി ആസിഫ് അലിക്ക് റോളക്സ് വാച്ച് സമ്മാനിച്ചത്. “സിനിമയുടെ ചിത്രീകരണം പൂർത്തിയായതിനുശേഷം ദുബായിൽ ഇരിക്കുമ്പോൾ ആയിരുന്നു കമലഹാസൻ സൂര്യയ്ക്ക് റോളക്സ് വാച്ച് നൽകി എന്ന വാർത്ത ഞങ്ങൾ കേട്ടിരുന്നത്, 500 കോടി രൂപയോളം നേടിയ ചിത്രത്തിന് 5 ലക്ഷം രൂപയുടെ വാച്ച് നൽകുന്നത് അത്ര സംഭവമല്ല, അന്ന് ആസിഫ് അലി എനിക്കിതുപോലെ റോളക്സ് വാച്ച് ലഭിക്കുമോ എന്ന് ചോദിച്ചിരുന്നു, അദ്ദേഹത്തിന് റോളക്സ് നൽകുന്നു” എന്നുപറഞ്ഞാണ് മമ്മൂട്ടി ആസിഫലിക്ക് വാച്ച് സമ്മാനിച്ചത്. യുവ സൂപ്പർതാരം ദുൽഖർ സൽമാനും വേദിയിൽ സന്നിതനായിരുന്നു.

“ഏറെ സന്തോഷം നൽകുന്ന നിമിഷമാണ് ഇത്, സിനിമയുടെ വിശേഷങ്ങൾ പങ്കുവെക്കുന്ന സമയത്ത് മമ്മൂക്ക എൻറെ പ്രകടനത്തെ കുറിച്ചും, എൻറെ കണ്ണുകളിലൂടെ പ്രേക്ഷകർ തിരിച്ചറിഞ്ഞതിനെക്കുറിച്ചും എല്ലാം പങ്കുവെച്ചത് ഏറെ സന്തോഷം നൽകുന്നതാണ്. കണ്ണുകളിലൂടെ പ്രേക്ഷകർ തിരിച്ചറിയുന്നു എന്നത് തന്നെ വലിയൊരു കാര്യമാണ്, ഇതെല്ലാം ഒരുപക്ഷേ ചെറിയ കാര്യങ്ങൾ ആയിരിക്കും പക്ഷേ അതാണ് എനിക്ക് വലിയ സന്തോഷങ്ങൾ എല്ലായിപ്പോഴും നൽകുന്നത്” മറുപടിയായി ആസിഫ് അലി വേദിയിൽ പങ്കുവെച്ചു.

നിസാമി ഒരുക്കിയ ചിത്രം ഈ വർഷം പുറത്തിറങ്ങിയ ചിത്രങ്ങളിൽ മികച്ച വിജയമായിരുന്നു സ്വന്തമാക്കിയത്. പ്രേക്ഷകരിൽ നിന്നും നിരൂപകരത്തിൽ നിന്നും മികച്ച അഭിപ്രായങ്ങൾ നേടിയെടുത്ത ചിത്രം ബോക്സ് ഓഫീസിലും വമ്പൻ വിജയമായിരുന്നു സ്വന്തമാക്കിയത്. മലയാളികൾ കണ്ടു ശീലിച്ച ആഖ്യാനശൈലികളിൽ നിന്നും തീർത്തും വ്യത്യസ്തമായി ഒരുക്കിയ ത്രില്ലർ ചിത്രം നിർമ്മിച്ചതും മമ്മൂട്ടി തന്നെയാണ്.

Continue Reading

Film News

ലൂസിഫറിൻ്റെ അഴിഞ്ഞാട്ടത്തിന് ശേഷം ആറാടാൻ ചിരഞ്ജീവി ചിത്രം വാൾട്ടയർ വീരയ്യ ജനുവരി 13ന് തിയറ്ററുകളിൽ

Published

on

ലൂസിഫറിൻ്റെ അഴിഞ്ഞാട്ടത്തിന് ശേഷം ആറാടാൻ ചിരഞ്ജീവി ചിത്രം വാൾട്ടയർ വീരയ്യ ജനുവരി 13ന് തിയറ്ററുകളിൽ

മെഗാസ്റ്റാർ ചിരഞ്ജീവിയുടെയും സംവിധായകൻ ബോബി കൊല്ലിയുടെയും (കെ.എസ്. രവീന്ദ്ര) ക്രേസി മെഗാ മാസ്സ് ആക്ഷൻ എന്റർടെയ്നർ വാൾട്ടയർ വീരയ്യ ജനുവരി 13ന് തിയറ്ററുകളിൽ പ്രദർശനത്തിന് ഒരുങ്ങുന്നു.

മാസ് മഹാരാജ രവി തേജ ചിത്രത്തിൽ ഒരു മികച്ച കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. എല്ലാ കൊമേഴ്‌സ്യൽ ചേരുവകളും ചേർന്ന ഒരു മാസ്സ് ആക്ഷൻ എന്റർടെയ്‌നറായി ഒരുങ്ങുന്ന ചിത്രത്തിൽ ചിരഞ്ജീവിയുടെ നായികയായി ശ്രുതി ഹാസനാണ് നായിക. മൈത്രി മൂവി മേക്കേഴ്സിന്റെ നവീൻ യേർനേനിയും വൈ രവിശങ്കറും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്, ജി കെ മോഹൻ സഹനിർമ്മാതാവാണ്.
ആർതർ എ വിൽസൺ ക്യാമറ ചലിപ്പിക്കുമ്പോൾ നിരഞ്ജൻ ദേവരാമനെ എഡിറ്ററും എ എസ് പ്രകാശ് പ്രൊഡക്ഷൻ ഡിസൈനറുമാണ്. സുസ്മിത കൊനിഡേലയാണ് വസ്ത്രാലങ്കാരം.കഥയും സംഭാഷണവും ബോബി തന്നെ എഴുതിയപ്പോൾ കോന വെങ്കട്ടും കെ ചക്രവർത്തി റെഡ്ഡിയും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. എഴുത്ത് വിഭാഗത്തിൽ ഹരി മോഹന കൃഷ്ണ, വിനീത് പോട്ലൂരി എന്നിവരും ഉൾപ്പെടുന്നു.

കഥ, സംഭാഷണം, സംവിധാനം: കെ എസ് രവീന്ദ്ര (ബോബി കൊല്ലി)
നിർമ്മാതാക്കൾ: നവീൻ യേർനേനി, വൈ രവിശങ്കർ
ബാനർ: മൈത്രി മൂവി മേക്കേഴ്സ്
സംഗീത സംവിധായകൻ: ദേവി ശ്രീ പ്രസാദ്
DOP: ആർതർ എ വിൽസൺ
എഡിറ്റർ: നിരഞ്ജൻ ദേവരാമനെ
പ്രൊഡക്ഷൻ ഡിസൈനർ: എ എസ് പ്രകാശ്
സഹനിർമ്മാതാക്കൾ: ജി കെ മോഹൻ, പ്രവീൺ എം
തിരക്കഥ: കോന വെങ്കട്ട്, കെ ചക്രവർത്തി റെഡ്ഡി
രചന: ഹരി മോഹന കൃഷ്ണ, വിനീത് പോട്ലൂരി
സിഇഒ: ചെറി
കോസ്റ്റ്യൂം ഡിസൈനർ: സുസ്മിത കൊനിഡേല
ലൈൻ പ്രൊഡ്യൂസർ: ബാലസുബ്രഹ്മണ്യം കെ.വി.വി
പബ്ലിസിറ്റി : ബാബാ സായി
പിആർഒ: ശബരി

Continue Reading

Film News

ഒരു സാധാരണക്കാരൻ ആയിരുന്നെങ്കിൽ ഇപ്പോൾ ജയിലിൽ കിടന്നേനെ ! ആനക്കൊമ്പ് കേസിൽ ഹൈക്കോടതി

Published

on

ഒരു സാധാരണക്കാരൻ ആയിരുന്നെങ്കിൽ ഇപ്പോൾ ജയിലിൽ കിടന്നേനെ ! ആനക്കൊമ്പ് കേസിൽ ഹൈക്കോടതി

2012 ഏറെ വിവാദമായ വാർത്തയായിരുന്നു ആദായ നികുതി വകുപ്പിന്റെ റൈഡിൽ സൂപ്പർതാരം മോഹൻലാലിൻറെ വീട്ടിൽ നിന്ന് ആനക്കൊമ്പ് കണ്ടെത്തിയത്.2012 ജൂണിൽ ആദായനികുതി വിഭാഗം മോഹൻലാലിന്‍റെ തേവരയിലുള്ള വീട്ടിൽ നടത്തിയ റെയ്ഡിലായിരുന്നു ആനക്കൊമ്പുകള്‍ കണ്ടെത്തിയത്. നാല് ആനക്കൊമ്പുകളായിരുന്നു ആദായ നികുതി വകുപ്പ് കണ്ടെത്തിയത്. ആനക്കൊമ്പ് കൈവശം വെച്ച പ്രവൃത്തി കുറ്റകരവും ശിക്ഷാര്‍ഹവുമാണെന്ന് വനംവകുപ്പ് സമര്‍പ്പിച്ച കുറ്റപത്രത്തിൽ വ്യക്തമാക്കിയിരുന്നു. കേസ് രജിസ്റ്റര്‍ ചെയ്ത് ഏഴ് വര്‍ഷത്തിന് ശേഷമാണ് മോഹന്‍ലാലിനെ പ്രതി ചേര്‍ത്ത് കുറ്റപത്രം സമര്‍പ്പിച്ചത്.

മോഹന്‍ലാലിനെതിരായ ആനക്കൊമ്പ് കേസില്‍ ഇപ്പൊൾ സംസ്ഥാന സര്‍ക്കാരിന് ഹൈക്കോടതിയുടെ വിമര്‍ശനം.ആനക്കൊമ്പ് കേസില്‍ മോഹന്‍ലാല്‍ നിയമലംഘനം നടത്തിയില്ലെന്ന സര്‍ക്കാര്‍ പ്രതികരണത്തേത്തുടര്‍ന്നാണ് ഹൈക്കോടതിയുടെ വിമര്‍ശനം. ചരിഞ്ഞ നാട്ടാനയുടെ കൊമ്പാണ് കൈവശം ഉണ്ടായിരുന്നതെന്നാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. സാധാരണക്കാരന്‍ ആണെങ്കില്‍ സര്‍ക്കാര്‍ ഇങ്ങനെ ഇളവ് നല്‍കുമോ എന്ന് ഹൈക്കോടതി ചോദിച്ചു.
ജസ്റ്റിസ് എ. ബദറുദ്ദീൻ ആണ് ഹർജി പരിഗണിച്ചത്.

 

നിയമം എല്ലാവര്‍ക്കും ഒരുപോലെ ബാധകമാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി, മോഹന്‍ലാലിന്റെ സ്ഥാനത്ത് ഒരു സാധാരണക്കാരന്‍ ആയിരുന്നെങ്കില്‍ ഇപ്പോള്‍ ജയിലില്‍ ആയേനെ എന്നും കൂട്ടിച്ചേര്‍ത്തു. ചരിഞ്ഞ നാട്ടനയുടെ കൊമ്പാണ് കൈവശം ഉണ്ടായിരുന്നതെന്ന് മോഹന്‍ലാലും കോടതിയില്‍ വാദിച്ചു. ഇത് വൈല്‍ഡ് ലൈഫ് ആക്ടിന്റെ പരിധിയില്‍ വരില്ലെന്നായിരുന്നു മോഹന്‍ലാലിന്റെ വാദം. ആനക്കൊമ്പ് കേസ് പിന്‍വലിക്കാനുള്ള പ്രോസിക്യൂഷന്‍ ഹര്‍ജി തള്ളിയത് ചോദ്യം ചെയ്താണ് മോഹന്‍ലാല്‍ കോടതിയെ സമീപിച്ചത്.

 

Continue Reading

Recent

Film News4 hours ago

500 കോടി ചിത്രം വിക്രത്തിൽ കമൽ സൂര്യയ്ക്ക് റോളക്സ് വാച്ച് നൽകിയപ്പോൾ 100 കോടി ചിത്രമായ റോഷാക്കിൽ ആസിഫ് അലിക്ക് റോളക്സ് നൽകി മമ്മൂട്ടി

500 കോടി ചിത്രം വിക്രത്തിൽ കമൽ സൂര്യയ്ക്ക് റോളക്സ് വാച്ച് നൽകിയപ്പോൾ 100 കോടി ചിത്രമായ റോഷാക്കിൽ ആസിഫ് അലിക്ക് റോളക്സ് നൽകി മമ്മൂട്ടി കമലഹാസൻ ചിത്രമായ...

Film News9 hours ago

ലൂസിഫറിൻ്റെ അഴിഞ്ഞാട്ടത്തിന് ശേഷം ആറാടാൻ ചിരഞ്ജീവി ചിത്രം വാൾട്ടയർ വീരയ്യ ജനുവരി 13ന് തിയറ്ററുകളിൽ

ലൂസിഫറിൻ്റെ അഴിഞ്ഞാട്ടത്തിന് ശേഷം ആറാടാൻ ചിരഞ്ജീവി ചിത്രം വാൾട്ടയർ വീരയ്യ ജനുവരി 13ന് തിയറ്ററുകളിൽ മെഗാസ്റ്റാർ ചിരഞ്ജീവിയുടെയും സംവിധായകൻ ബോബി കൊല്ലിയുടെയും (കെ.എസ്. രവീന്ദ്ര) ക്രേസി മെഗാ...

Uncategorized12 hours ago

അക്ഷയ്കുമാർ ഇനി വിയർക്കും. ബോളിവുഡിൽ അക്ഷയ് കുമാറിന് വില്ലനായി പൃഥ്വിരാജ് ! ബഡേ മിയാൻ ചോട്ടെ മിയാൻ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി

അക്ഷയ്കുമാർ ഇനി വിയർക്കും. ബോളിവുഡിൽ അക്ഷയ് കുമാറിന് വില്ലനായി പൃഥ്വിരാജ് ! ബഡേ മിയാൻ ചോട്ടെ മിയാൻ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി ബോളിവുഡ് സൂപ്പർതാരം അക്ഷയ്...

Film News13 hours ago

ഒരു സാധാരണക്കാരൻ ആയിരുന്നെങ്കിൽ ഇപ്പോൾ ജയിലിൽ കിടന്നേനെ ! ആനക്കൊമ്പ് കേസിൽ ഹൈക്കോടതി

ഒരു സാധാരണക്കാരൻ ആയിരുന്നെങ്കിൽ ഇപ്പോൾ ജയിലിൽ കിടന്നേനെ ! ആനക്കൊമ്പ് കേസിൽ ഹൈക്കോടതി 2012 ഏറെ വിവാദമായ വാർത്തയായിരുന്നു ആദായ നികുതി വകുപ്പിന്റെ റൈഡിൽ സൂപ്പർതാരം മോഹൻലാലിൻറെ...

Film News15 hours ago

റഷ്യൻ ചൈനീസ് ജപ്പാൻ പ്രേക്ഷകരെ ലക്ഷ്യം വെച്ച് ആഗോള ചിത്രമായി പുഷ്പ 2 ഒരുങ്ങുന്നു !

റഷ്യൻ ചൈനീസ് ജപ്പാൻ പ്രേക്ഷകരെ ലക്ഷ്യം വെച്ച് ആഗോള ചിത്രമായി പുഷ്പ 2 ഒരുങ്ങുന്നു ! ‘പുഷ്പ 2’ ന്റെ ചിത്രീകരണം അടുത്തിടെ ഹൈദരാബാദിലെ റാമോജി ഫിലിം...

Film News1 day ago

ഐ എഫ് എഫ് കെയിൽ നൻ പകൽ നേരത്ത് മയക്കം 12 13 14 തീയതികളിൽ പ്രദർശിപ്പിക്കും

ഐ എഫ് എഫ് കെയിൽ നൻ പകൽ നേരത്ത് മയക്കം 12 13 14 തീയതികളിൽ പ്രദർശിപ്പിക്കും വീണ്ടുമൊരു സിനിമാ ഉത്സവ കാലമെത്തി. അടുത്ത മേളയ്ക്ക്‌ വീണ്ടും...

Film News1 day ago

ഒരു രൂപ പോലും പ്രതിഫലം വാങ്ങാതെ ദളപതി 67 നായകനാവാൻ വിജയ് !

ഒരു രൂപ പോലും പ്രതിഫലം വാങ്ങാതെ ദളപതി 67 നായകനാവാൻ വിജയ് ! ആരാധകരും പ്രേക്ഷകരും ഒരുപോലെ ഏറെ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന ചിത്രമാണ് ലോകേഷ് കനകരാജ് വിജയ്...

Film News2 days ago

ഇനി തല എൻട്രി ! തുനിവിലെ ആദ്യ ഗാനം “ചില്ല ചില്ല” ഡിസംബർ 9ന് എത്തുന്നു !

ഇനി തല എൻട്രി ! തുനിവിലെ ആദ്യ ഗാനം “ചില്ല ചില്ല” ഡിസംബർ 9ന് എത്തുന്നു ! എച്ച് വിനോദ് സംവിധാനം ചെയ്യുന്ന അജിത് കുമാറിന്റെ വരാനിരിക്കുന്ന...

Film News2 days ago

ബോക്സ് ഓഫീസിൽ ജനുവരിയിൽ മമ്മൂട്ടി-ബാലയ്യ പോരാട്ടം ! തെന്നിന്ത്യയിലെ സൂപ്പർതാരങ്ങൾ ആദ്യമായി നേർക്ക് നേർ ഏറ്റുമുട്ടുമ്പോൾ തീപാറും

ബോക്സ് ഓഫീസിൽ ജനുവരിയിൽ മമ്മൂട്ടി-ബാലയ്യ പോരാട്ടം ! തെന്നിന്ത്യയിലെ സൂപ്പർതാരങ്ങൾ ആദ്യമായി നേർക്ക് നേർ ഏറ്റുമുട്ടുമ്പോൾ തീപാറും മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയും തെലുഗ് സൂപ്പർസ്റ്റാർ നന്ദമുരി ബാലകൃഷ്ണയും...

Film News2 days ago

തിരുമ്പി വന്തിട്ടേന്ന് സൊല്ല് ! ഒറ്റയടിക്ക് 15 കിലോ കുറച്ച് പുത്തൻ ലുക്കിൽ നിവിൻപോളി !

തിരുമ്പി വന്തിട്ടേന്ന് സൊല്ല് ! ഒറ്റയടിക്ക് 15 കിലോ കുറച്ച് പുത്തൻ ലുക്കിൽ നിവിൻപോളി ! വീണ്ടുമൊരു തിരിച്ചുവരവിന് തയ്യാറെടുക്കുകയാണ് മലയാളികളുടെ പ്രിയ ജനപ്രിയ താരമായ നിവിൻപോളി....

Trending