Connect with us

Box Office

ഒടിയനെയും തൂഫാനാക്കി റോക്കി ഭായ് ! കേരളത്തിലെ ആദ്യ ദിന കളക്ഷൻ റെക്കോർഡ് ഇനി കെജിഎഫിന് സ്വന്തം

Published

on

ഒടിയനെയും തൂഫാനാക്കി റോക്കി ഭായ് ! കേരളത്തിലെ ആദ്യ ദിന കളക്ഷൻ റെക്കോർഡ് ഇനി കെജിഎഫിന് സ്വന്തം

മലയാളത്തിലെ ആദ്യ ദിന കളക്ഷൻ റെക്കോർഡ് ഇനി യാഷ് ചിത്രം കെജിഎഫ് ചാപ്റ്റർ ടു വിനുസ്വന്തം. ആദ്യദിവസം ചിത്രം കേരള ബോക്സ് ഓഫീസിൽ നിന്ന് മാത്രമായി നേടിയെടുത്തത് 7 കോടി 48 ലക്ഷം രൂപയാണ്. ഏഴു കോടി രൂപ കളക്ഷൻ നേടിയ മോഹൻലാൽ ശ്രീകുമാർ മേനോൻ ചിത്രം ഒടിയന്റെ ആദ്യദിന കളക്ഷൻ റെക്കോർഡ് ആണ് കെജിഎഫ്‌ തകർത്തത്.

ഗംഭീര അഭിപ്രായം നേടിയ ചിത്രം രാത്രി 12 മണിക്ക് ഉൾപ്പെടെ വിഷു രാത്രിയായിട്ടു പോലും പല കേന്ദ്രങ്ങളിലും പ്രത്യേക പ്രദർശനങ്ങൾ നടത്തേണ്ടി വന്നു. നോമ്പ് കാലമായതിനാൽ എന്നാൽ അവധിക്കാല വിഷു മലയാള ചിത്രങ്ങൾ പോലും മാറ്റി വെക്കേണ്ടി വന്ന സാഹചര്യത്തിലാണ് കെജിഎഫ് മലയാളത്തിലെ ഏറ്റവും വലിയ ആദ്യദിന കളക്ഷൻ റെക്കോർഡിട്ടത് എന്നതും ശ്രദ്ധേയമാണ്.

ആദ്യ പ്രദർശനത്തിന് ശേഷം ഗംഭീര അഭിപ്രായങ്ങൾ നേടിയ ചിത്രം അടുത്ത മൂന്ന് ദിവസത്തേക്ക് പല തിയേറ്ററുകളിലും ബുക്കിംഗ് ഫുൾ ആണ്. വിജയ് ചിത്രം ബീസ്റ്റിനും കെജിഎഫ് നും ഒരേ വിതരണക്കാർ ആയതിനാൽ എന്നാൽ പല കേന്ദ്രങ്ങളിലും ബിസ്റ്റ് മാറ്റിവെച്ച് കെജിഎഫ്‌ പ്രദർശിപ്പിക്കുന്നുണ്ട്. കേരളത്തിൽ മാത്രമല്ല ബോളിവുഡിലും ചിത്രം 50 കോടിക്കു മുകളിൽ ആദ്യദിനം കളക്ട് ചെയ്തു റെക്കോർഡ് സ്ഥാപിച്ചിരുന്നു. വരുന്ന കണക്കുകൾ പ്രകാരം ചിത്രം ആദ്യ ദിവസം 130 കോടിക്ക് മുകളിൽ ഗ്രോസ് കളക്ഷൻ ഇന്ത്യയിൽനിന്ന് മാത്രം മാത്രം മേടിക്കാൻ എന്നാണ് കരുതപ്പെടുന്നത്.

Box Office

500 കോടി ക്ലബ്ബിലേക്ക് ലാലേട്ടൻ ചിത്രം ! ചരിത്രമാകുന്ന ജയിലർ ! ഒരിക്കൽ കൂടി Lbrand !

Published

on

500 കോടി ക്ലബ്ബിലേക്ക് ലാലേട്ടൻ ചിത്രം ! ചരിത്രമാകുന്ന ജയിലർ ! ഒരിക്കൽ കൂടി Lbrand !

സൂപ്പർസ്റ്റാർ രജനികാന്ത് നായകനായി എത്തിയ ജയിലർ ഇന്ത്യ ഒട്ടാകെ തരംഗം സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ് ! സൂപ്പർസ്റ്റാർ രജനികാന്തിനൊപ്പം മലയാളികൾക്ക് ജയിലർ ആഘോഷമാക്കുവാൻ മറ്റൊരു വലിയ കാരണം കൂടിയുണ്ട്, മലയാളത്തിന്റെ പ്രിയ താരം മോഹൻലാൽ. വെറും അഞ്ച് മിനിറ്റിൽ താഴെ മാത്രമുള്ള മോഹൻലാലിൻറെ ചിത്രത്തിലെ അതിഥി വേഷം ഒരു മുഴുനീള മോഹൻലാൽ ചിത്രം എന്നപോലെ ആഘോഷമാക്കുകയാണ് മലയാളികൾ, കാരണം അവർ കാത്തിരുന്ന മോഹൻലാലിനെ വെറും അഞ്ചു മിനിറ്റ് കൊണ്ട് പ്രേക്ഷകർക്ക് സംവിധായകൻ നെൽസൺ അവതരിപ്പിച്ച് കാണിച്ചുകൊടുത്തു. ആദ്യദിനങ്ങളിൽ നേടിയ മികച്ച പ്രതികരണങ്ങൾക്കും, മോഹൻലാലിന്റെ അസാധ്യ സ്ക്രീൻ പ്രസൻസിനും ഫലമായി തിയേറ്ററുകളിൽ പ്രേക്ഷകർ ആർത്തിരമ്പുകയാണ്. കേരളത്തിലെ ഏറ്റവും വലിയ തമിഴ് വിജയ് ചിത്രമായി മാറിയിരിക്കുകയാണ് ജയിലർ. കമലഹാസൻ ചിത്രം വിക്രത്തിന്റെ 40 കോടിയുടെ റെക്കോർഡ് ആണ് ജയിലർ തകർത്തിരിക്കുന്നത്. വെറും 9 ദിവസങ്ങൾ കൊണ്ട് കേരളത്തിൽ നിന്നും മാത്രം 50 കോടി രൂപയോളം ചിത്രം ഇതിനോടകം കളക്ട് ചെയ്തു കഴിഞ്ഞു.

ചിത്രം ആഗോളതലത്തിൽ 500 കോടി ക്ലബ്ബ് എന്ന നാഴികല്ലിന് അരികിലാണ്, 500 കോടി ക്ലബ് നേടുന്ന ചിത്രത്തിൽ സാന്നിധ്യമായി മലയാളികളുടെ പ്രിയതാരം മോഹൻലാൽ ഉണ്ട് എന്നതും മലയാളികൾക്ക് അഭിമാനിക്കാവുന്നതാണ്. ചിത്രം തമിഴ്നാട്ടിൽ നിന്നും മാത്രമായി 200 കോടി രൂപയോളം ബോക്സ് ഓഫീസിൽ നേടിയിരുന്നു. ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് ചിത്രം കേരളത്തിൽ അവതരിപ്പിച്ചത്. റിലീസ് ചെയ്ത ഒരാഴ്ച പിന്നിടുമ്പോഴും മിക്ക കേന്ദ്രങ്ങളിലും നിറഞ്ഞ സദസ്സുകളിലാണ് ചിത്രം പ്രദർശനം തുടരുന്നത്.

 

Continue Reading

Box Office

ചിരി പടവുമായി ജനപ്രിയൻ എത്തി തീയറ്ററുകളിൽ ജനസാഗരം ! തീയറ്ററുകളിൽ വീണ്ടും ആളെ നിറയ്ക്കുന്ന ദിലീപ് മാജിക്

Published

on

ചിരി പടവുമായി ജനപ്രിയൻ എത്തി തീയറ്ററുകളിൽ ജനസാഗരം ! തീയറ്ററുകളിൽ വീണ്ടും ആളെ നിറയ്ക്കുന്ന ദിലീപ് മാജിക്

മൂന്നു വർഷത്തെ ഇടവേളക്കു ശേഷം തിയേറ്ററിൽ റിലീസ് ആയ ദിലീപ് ചിത്രം വോയ്‌സ് ഓഫ് സത്യനാഥനെ ഇരു കൈയും ചേർത്ത് സ്വീകരിച്ചിരിക്കുകയാണ് കുടുംബ പ്രേക്ഷകർ. ചിത്രം തിയേറ്ററുകളിൽ എത്തി നാല് ദിവസം പിന്നിടുമ്പോൾ പ്രദർശന കേന്ദ്രങ്ങളിലെല്ലാം പ്രേക്ഷകരുടെ നിറഞ്ഞ സദസ്സുകൾ ആണ്. വലിയ ഒരു ഇടവേളയ്ക്കുശേഷം മലയാളത്തിലെ സിനിമ പ്രേമികൾക്ക് ലഭിച്ച ഒരു ദിലീപ് ഫൺ എന്റർടൈനർ ആഘോഷപൂർവ്വം കുടുംബസമേതം കണ്ട് ആഘോഷിക്കുന്ന തിരക്കിലാണ് പ്രേക്ഷകർ. ഇതിനോടകം തന്നെ 7 കോടിക്ക് മുകളിൽ കേരളത്തിലെ ബോക്സ് ഓഫീസിൽ നിന്നും വാരിക്കൂട്ടിയ ചിത്രം ഈ വർഷം റിലീസ് ചെയ്ത മലയാള ചിത്രങ്ങളിൽ കളക്ഷനിൽ നാലാം സ്ഥാനത്താണ്.
ജനപ്രിയനായകൻ ദിലീപിന്റെ വൻ തിരിച്ചു വരവാണ് ചിത്രത്തിൽ. നർമ്മവും ഇമോഷനും ഇടകലർന്ന ചിത്രത്തിൽ ജോജു ജോർജ്, സിദ്ധിഖ് എന്നിവരുടെ ഗംഭീര പ്രകടനങ്ങളും ശ്രേധേയമാണ്. തിയേറ്ററുകളിലേക്ക് നർമ്മത്തിന് പ്രാധാന്യം നൽകി ഒരുക്കിയ ക്ലീൻ എന്റർടൈൻറിന് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്.

ബാദുഷ സിനിമാസിന്റേയും ഗ്രാന്റ് പ്രൊഡക്ഷന്‍സിന്റേയും ബാനറില്‍ എന്‍.എം ബാദുഷ, ഷിനോയ് മാത്യു, ദിലീപ്,രാജൻ ചിറയിൽഎന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-മഞ്ജു ബാദുഷ,നീതു ഷിനോജ്,കോ പ്രൊഡ്യൂസർ : രോഷിത് ലാൽ വി 14 ലവൻ സിനിമാസ്, പ്രിജിൻ ജെ പി,ജിബിൻ ജോസഫ് കളരിക്കപ്പറമ്പിൽ (യു ഏ ഇ).ഛായാഗ്രഹണം : സ്വരുപ് ഫിലിപ്പ്,സംഗീതം:അങ്കിത് മേനോൻ,എഡിറ്റര്‍:ഷമീര്‍ മുഹമ്മദ്, വസ്ത്രാലങ്കാരം:സമീറ സനീഷ്, കല സംവിധാനം:എം ബാവ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ : ഡിക്‌സണ്‍ പൊടുത്താസ്,മേക്കപ്പ് : റോണക്‌സ് സേവ്യര്‍, ചീഫ് അസ്സോസിയേറ്റ്: സൈലെക്‌സ് എബ്രഹാം, അസ്സോസിയേറ്റ് ഡയറക്ടര്‍ : മുബീന്‍ എം റാഫി, ഫിനാന്‍സ് കണ്‍ട്രോളര്‍ : ഷിജോ ഡൊമനിക്,റോബിന്‍ അഗസ്റ്റിന്‍,ഡിജിറ്റൽ മാർക്കറ്റിംഗ് : മാറ്റിനി ലൈവ്, സ്റ്റിൽസ് :ശാലു പേയാട്, ഡിസൈന്‍: ടെന്‍ പോയിന്റ്

Continue Reading

Box Office

ഭീഷ്മ പർവ്വത്തെ തകർത്തു ഇനി മുന്നിൽ ലൂസിഫറും മുരുകനും മാത്രം ! സർവ്വകാല റെക്കോർഡിലേക്ക് 2018

Published

on

ഭീഷ്മ പർവ്വത്തെ തകർത്തു ഇനി മുന്നിൽ ലൂസിഫറും മുരുകനും മാത്രം ! സർവ്വകാല റെക്കോർഡിലേക്ക് 2018

മലയാള സിനിമയുടെ ബോക്സ് ഓഫീസിൽ പുതിയ റെക്കോർഡുകൾ പിറക്കുകയാണ്. നീണ്ട നാളുകളായി ആളൊഴിഞ്ഞ കിടന്നിരുന്ന തിയേറ്ററുകളെ ഉത്സവപ്പറമ്പുകൾ ആക്കിക്കൊണ്ട് ജ്യൂഡ് അന്തോണി ജോസഫ് ഒരുക്കിയ പുതിയ ചിത്രം 2018 എവെരിവൺ ഈസ് എ ഹീറോ മോളിവുഡിലെ സർവകാല റെക്കോർഡിലേക്ക് കുതിക്കുന്നു. പ്രമുഖ ട്രേഡ് അനലിസ്റ്റുകൾ ആയ സ്നേഹ ശലഭത്തിന്റെ കണക്കുകൾ അനുസരിച്ച് ചിത്രം ഇതിനോടകം തന്നെ 90 കോടി രൂപ കളക്ട് ചെയ്ത് കഴിഞ്ഞിരിക്കുന്നു. റിലീസ് ചെയ്ത വെറും 10 ദിവസങ്ങൾ കൊണ്ടാണ് ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. മോളിവുഡിലെ തന്നെ ടോപ്പ് ഗ്രോസേഴ്സിൽ മൂന്നാം സ്ഥാനത്താണ് നിലവിൽ 2018 ന്റെ സ്ഥാനം. 82 കോടിയുടെ മമ്മൂട്ടി ചിത്രം ഭീഷ്മർവതത്തിന്റെ കളക്ഷൻ റെക്കോർഡ് തകർത്താണ് 2018 മോളിവുഡിലെ ഏറ്റവും വലിയ പണം വാരിപ്പടങ്ങളിൽ മൂന്നാം സ്ഥാനത്തേക്ക് കുതിച്ചിരിക്കുന്നത്. 146 കോടി നേടിയ പുലിമുരുകൻ ഒന്നാം സ്ഥാനത്തും 136 കോടി നേടിയ ലൂസിഫർ രണ്ടാം സ്ഥാനത്തുമാണ് നിലവിൽ.

എക്കാലത്തെയും മികച്ച 10 മോളിവുഡ് ഗ്രോസറുകൾ

1. പുലിമുരുകൻ – 146.5 CR
2. ലൂസിഫർ – 130.4 CR
3. 2018 – 90 CR
4. ഭീഷ്മപർവ്വം – 82.3 CR
5. കുറുപ്പ് – 81.1 CR
6. പ്രേമം – 73.1 CR
7. കായംകുളം കൊച്ചുണ്ണി – 70.7 CR
8. രോമാഞ്ചം – 69.6 CR
9. ദൃശ്യം – 65 CR
10. എന്ന് നിൻ്റെ മൊയ്തീൻ – 56.3 CR

കോവിഡ് അടക്കമുള്ള ഏറെ പ്രതിസന്ധികളെ അതിജീവിച്ചുകൊണ്ട് ജൂഡ് ആന്റണി ജോസഫ് ആണ് ഈ ഗംഭീര മലയാള ചിത്രം ഒരുക്കിയിരിക്കുന്നത്.വേണു കുന്നപ്പള്ളി, സി.കെ. പത്മകുമാർ, ആന്റോ ജോസഫ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. സമീപകാല മലയാള സിനിമകളിലേറ്റവും വലിയ താരസാനിധ്യം കൂടെയുള്ള ചിത്രമാണ് 2018. ടോവിനോ തോമസ്, കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, വിനീത് ശ്രീനിവാസൻ, ഇന്ദ്രൻസ്, ലാൽ, നരേൻ, അപർണ്ണ ബാലമുരളി, തൻവി റാം, സുധീഷ്, സിദ്ദിഖ്, രഞ്ജി പണിക്കർ, ജാഫർ ഇടുക്കി, അജു വർഗ്ഗീസ്, ജിബിൻ ഗോപിനാഥ്, ഡോക്ടർ റോണി, ശിവദ, വിനിതാ കോശി തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

 

Continue Reading

Recent

Film News3 weeks ago

മീര ജാസ്മിനും നരേനും ഒന്നിച്ചെത്തിയ ‘ക്യൂൻ എലിസബത്ത്’ ഫെബ്രുവരി 14 മുതൽ ‘Zee5’ൽ !

മീര ജാസ്മിനും നരേനും ഒന്നിച്ചെത്തിയ ‘ക്യൂൻ എലിസബത്ത്’ ഫെബ്രുവരി 14 മുതൽ ‘Zee5’ൽ ! മീരാ ജാസ്മിൻ, നരേൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി എം പത്മകുമാർ സംവിധാനം...

Film News1 month ago

കേരളത്തിൽ തരം​ഗമായ് പ്രശാന്ത് വർമ്മ-തേജ സജ്ജ ചിത്രം ‘ഹനു-മാൻ’ !

കേരളത്തിൽ തരം​ഗമായ് പ്രശാന്ത് വർമ്മ-തേജ സജ്ജ ചിത്രം ‘ഹനു-മാൻ’ ! തേജ സജ്ജയെ നായകനാക്കി പ്രശാന്ത് വർമ്മ തിരക്കഥയെഴുതി സംവിധാനം ചെയ്ത പാൻ ഇന്ത്യ ചിത്രം ‘ഹനു-മാൻ’...

Film News1 month ago

ഗംഭീര അഭിപ്രായങ്ങളുമായി ഖൽബ്

ഗംഭീര അഭിപ്രായങ്ങളുമായി ഖൽബ് കാലം പറയാത്ത കഥയോ കണ്ടു പഴകിയ കഥയോ അല്ല ഖൽബ്‌.. കണ്മുന്നിൽ കണ്ട ജീവിതങ്ങളുടെ നമ്മളോരുത്തരും അനുഭവിച്ചറിഞ്ഞ നിമിഷങ്ങളുടെ മികവാർന്ന ആവിഷ്ക്കാരമാണ്. സിനിമ...

Film News1 month ago

ഖൽബ് നിറച്ച് ഖൽബ് ! റിവ്യൂ വായിക്കാം

ഖൽബ് നിറച്ച് ഖൽബ് ! റിവ്യൂ വായിക്കാം   എന്നും പുതുമയും വ്യത്യസ്ഥതയും ഉള്ള ചിത്രങ്ങൾ മലയാളത്തിന് സമ്മാനിച്ച ബാനർ ആണ് ഫ്രൈഡേ ഫിലിം ഹൗസ്. അങ്കമാലി...

Reviews1 month ago

കൊലയാളിക്ക് പറയാനുണ്ട്…, ‘അബ്രഹാം ഒസ്‌ലർ’ ഇമോഷണൽ ക്രൈം ത്രില്ലർ !

കൊലയാളിക്ക് പറയാനുണ്ട്…, ‘അബ്രഹാം ഒസ്‌ലർ’ ഇമോഷണൽ ക്രൈം ത്രില്ലർ !   ജയറാമിനെ നായകനാക്കി മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത ‘അബ്രഹാം ഒസ്‌ലർ’ തിയറ്റർ റിലീസ്...

Songs2 months ago

‘നിന്നെ കണ്ട’ന്നു; പ്രണയം നിറച്ച് ഖൽബിലെ രണ്ടാമത്തെ ഗാനം എത്തി !!

‘നിന്നെ കണ്ട’ന്നു; പ്രണയം നിറച്ച് ഖൽബിലെ രണ്ടാമത്തെ ഗാനം എത്തി !! രഞ്ജിത്ത് സജീവ്, നേഹ നസ്നീൻ എന്നിവരെ നായികാനായകന്മാരാക്കി സാജിദ് യഹിയ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന...

Film News3 months ago

പ്രശാന്ത് വർമ്മയുടെ ‘ഹനു-മാൻ’ ! സൂപ്പർ ഹീറോ ഹനുമാൻ ഗാനം പുറത്തിറങ്ങി…

പ്രശാന്ത് വർമ്മയുടെ ‘ഹനു-മാൻ’ ! സൂപ്പർ ഹീറോ ഹനുമാൻ ഗാനം പുറത്തിറങ്ങി…   പ്രശാന്ത് വർമ്മയുടെ ആദ്യ പാൻ ഇന്ത്യ ചിത്രം ‘ഹനു-മാൻ’ലെ ‘സൂപ്പർ ഹീറോ ഹനുമാൻ’...

Songs4 months ago

കാവാലയെ വെല്ലുന്ന ഐറ്റം ! ദിലീപും തമന്നയും തകർത്താടിയ ബാന്ദ്രയിലെ രക്ക രക്ക ഗാനം പുറത്തിറങ്ങി ! സൗത്ത് ഇന്ത്യക്കിനി പുതിയ വൈറൽ

കാവാലയെ വെല്ലുന്ന ഐറ്റം ! ദിലീപും തമന്നയും തകർത്താടിയ ബാന്ദ്രയിലെ രക്ക രക്ക ഗാനം പുറത്തിറങ്ങി ! സൗത്ത് ഇന്ത്യക്കിനി പുതിയ വൈറൽ പ്രേക്ഷകർ ഇരുകൈയും നീട്ടി...

Film News4 months ago

വരുന്നത് പാൻ ഇന്ത്യൻ ബ്രഹ്മാൻഡം ! ഒരേ ഒരു മോഹൻലാൽ നായകനാകുന്ന റമ്പാൻ ഒരുങ്ങുന്നു !

വരുന്നത് പാൻ ഇന്ത്യൻ ബ്രഹ്മാൻഡം ! ഒരേ ഒരു മോഹൻലാൽ നായകനാകുന്ന റമ്പാൻ ഒരുങ്ങുന്നു !   8 വർഷത്തിന് ശേഷം മോഹൻലാലും ജോഷിയും വീണ്ടും ഒന്നിക്കുന്നു;...

Film News4 months ago

ക്യാമ്പസ് റൊമാന്റിക് ത്രില്ലർ ചിത്രം താളിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

ക്യാമ്പസ് റൊമാന്റിക് ത്രില്ലർ ചിത്രം താളിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി കലാലയ ജീവിതം എന്നും ഓർമ്മകൾ നൽകുന്ന ഒന്നാണ്.കോളേജിലെ രണ്ടു കാലഘട്ടങ്ങൾ കൂട്ടിയിണക്കി വേറിട്ട പ്രമേയവുമായി...

Trending