Box Office
കളക്ഷൻ റെക്കോർഡുകൾ വലിച്ചു കീറി കടുവ ! ബോക്സോഫീസ് വിറ വിറക്കുന്നു ! പ്രിത്വി ചിത്രങ്ങളിൽ റെക്കോർഡ് ഓപ്പണിങ്

കളക്ഷൻ റെക്കോർഡുകൾ വലിച്ചു കീറി കടുവ ! ബോക്സോഫീസ് വിറ വിറക്കുന്നു ! പ്രിത്വി ചിത്രങ്ങളിൽ റെക്കോർഡ് ഓപ്പണിങ്
പൃഥ്വിരാജിനെ കേന്ദ്ര കഥാപാത്രമാക്കി ഷാജി കൈലാസ് ഒരുക്കിയ കടുവ കഴിഞ്ഞ ദിവസമാണ് കേരളത്തിലെ തീയേറ്ററുകളിൽ പ്രദർശനത്തിലെത്തിയത്. വളരെ കാലത്തിനുശേഷം പൃഥ്വിരാജ് ചെയ്യുന്ന ഒരു പക്കാ മാസ് എന്റർടൈനർ ചിത്രം എന്ന നിലയിലും ഒരു ഇടവേളക്ക് ശേഷം ഷാജി കൈലാസിന്റെ തിരിച്ചുവരവ് എന്ന രീതിയിലും കടുവ റിലീസിന് മുൻപേ ഏറെ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. സെൻസറിനോട് അനുബന്ധിച്ച് ഏറെ അനിശ്ചിതത്വം കടുവയ്ക്ക് റിലീസിന് നേരിടേണ്ടി വന്നിരുന്നു. ചിത്രത്തിൻറെ ബുക്കിംഗ് ആരംഭിച്ചത് പോലും റിലീസിന് ഒരു ദിവസം മുമ്പ് മാത്രമാണ്.
എന്നാൽ തന്നെയും ഇത്രയധികം പ്രതിസന്ധികൾ നേരിട്ടും കടുവയ്ക്ക് കേരള ബോക്സ് ഓഫീസിൽ ഗംഭീര തുടക്കമാണ് നേടിയത്. നിറഞ്ഞുപെയ്യുന്ന കാലവർഷത്തിലും തിയേറ്ററുകളിൽ കടുവയെ കാണാൻ പ്രേക്ഷകർ ഇരച്ചു കയറിയിരുന്നു. 400 ൽ പരം തിയേറ്ററുകളിൽ ആയാണ് കേരളത്തിൽ മാത്രമായി കടുവ റിലീസ് ചെയ്തത്. ആദ്യദിനം പിന്നിടുമ്പോൾ ചിത്രം കേരള ബോക്സ് ഓഫീസിൽ നിന്നും മാത്രമായി നേടിയത് ഏതാണ്ട് മൂന്നുകോടി 38 ലക്ഷം രൂപയാണ്. പൃഥ്വിരാജ് ചിത്രങ്ങളിൽ വെച്ച് ഏറ്റവും വലിയ ആദ്യ ദിന കളക്ഷൻ ആണ് കടുവ സ്വന്തമാക്കിയിരിക്കുന്നത്. ഈ വർഷം തന്നെ റിലീസ് ചെയ്ത ചിത്രമായ പൃഥ്വിരാജിന്റെ ജനഗണമനയേക്കാൾ രണ്ടു മടങ്ങ് കളക്ഷൻ ആണ് തിയേറ്ററുകളിൽ നിന്ന് കടുവ നേടുന്നത് എന്നാണ് നിർമ്മാതാക്കൾ പറയുന്നത്.
പൃഥ്വിരാജ് പ്രൊഡക്ഷൻസ് തന്നെ ഏറ്റവും വലിയ ചിത്രങ്ങളിൽ ഒന്നാണ് കടുവ. മലയാളത്തിന് പുറമേ തമിഴ് ഹിന്ദി തെലുങ്ക് ഭാഷകളിലും ചിത്രം പുറത്തിറങ്ങുന്നുണ്ട്. ചിത്രത്തിനുവേണ്ടി അന്യസംസ്ഥാനങ്ങളിലും ദുബായിലും വമ്പൻ പ്രമോഷൻ പരിപാടികളാണ് പൃഥ്വിരാജ് സംഘടിപ്പിച്ചത്. എന്നാൽ ചിത്രത്തിൻറെ വിദേശ റിലീസും മറ്റു ഭാഷകളിലെ റിലീസും ഇന്നുമുതലാണ്. നാലര കോടി രൂപയ്ക്ക് ചിത്രത്തിൻറെ ഓവർസിസ് റേറ്റ് വിറ്റു പോയിരിക്കുന്നത്. ചിത്രം പൃഥ്വിരാജിന്റെ കരിയറിൽ തന്നെ വമ്പൻ വിജയമായി മാറും എന്നാണ് ആദ്യദിന കളക്ഷൻ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
Box Office
500 കോടി ക്ലബ്ബിലേക്ക് ലാലേട്ടൻ ചിത്രം ! ചരിത്രമാകുന്ന ജയിലർ ! ഒരിക്കൽ കൂടി Lbrand !

500 കോടി ക്ലബ്ബിലേക്ക് ലാലേട്ടൻ ചിത്രം ! ചരിത്രമാകുന്ന ജയിലർ ! ഒരിക്കൽ കൂടി Lbrand !
സൂപ്പർസ്റ്റാർ രജനികാന്ത് നായകനായി എത്തിയ ജയിലർ ഇന്ത്യ ഒട്ടാകെ തരംഗം സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ് ! സൂപ്പർസ്റ്റാർ രജനികാന്തിനൊപ്പം മലയാളികൾക്ക് ജയിലർ ആഘോഷമാക്കുവാൻ മറ്റൊരു വലിയ കാരണം കൂടിയുണ്ട്, മലയാളത്തിന്റെ പ്രിയ താരം മോഹൻലാൽ. വെറും അഞ്ച് മിനിറ്റിൽ താഴെ മാത്രമുള്ള മോഹൻലാലിൻറെ ചിത്രത്തിലെ അതിഥി വേഷം ഒരു മുഴുനീള മോഹൻലാൽ ചിത്രം എന്നപോലെ ആഘോഷമാക്കുകയാണ് മലയാളികൾ, കാരണം അവർ കാത്തിരുന്ന മോഹൻലാലിനെ വെറും അഞ്ചു മിനിറ്റ് കൊണ്ട് പ്രേക്ഷകർക്ക് സംവിധായകൻ നെൽസൺ അവതരിപ്പിച്ച് കാണിച്ചുകൊടുത്തു. ആദ്യദിനങ്ങളിൽ നേടിയ മികച്ച പ്രതികരണങ്ങൾക്കും, മോഹൻലാലിന്റെ അസാധ്യ സ്ക്രീൻ പ്രസൻസിനും ഫലമായി തിയേറ്ററുകളിൽ പ്രേക്ഷകർ ആർത്തിരമ്പുകയാണ്. കേരളത്തിലെ ഏറ്റവും വലിയ തമിഴ് വിജയ് ചിത്രമായി മാറിയിരിക്കുകയാണ് ജയിലർ. കമലഹാസൻ ചിത്രം വിക്രത്തിന്റെ 40 കോടിയുടെ റെക്കോർഡ് ആണ് ജയിലർ തകർത്തിരിക്കുന്നത്. വെറും 9 ദിവസങ്ങൾ കൊണ്ട് കേരളത്തിൽ നിന്നും മാത്രം 50 കോടി രൂപയോളം ചിത്രം ഇതിനോടകം കളക്ട് ചെയ്തു കഴിഞ്ഞു.
ചിത്രം ആഗോളതലത്തിൽ 500 കോടി ക്ലബ്ബ് എന്ന നാഴികല്ലിന് അരികിലാണ്, 500 കോടി ക്ലബ് നേടുന്ന ചിത്രത്തിൽ സാന്നിധ്യമായി മലയാളികളുടെ പ്രിയതാരം മോഹൻലാൽ ഉണ്ട് എന്നതും മലയാളികൾക്ക് അഭിമാനിക്കാവുന്നതാണ്. ചിത്രം തമിഴ്നാട്ടിൽ നിന്നും മാത്രമായി 200 കോടി രൂപയോളം ബോക്സ് ഓഫീസിൽ നേടിയിരുന്നു. ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് ചിത്രം കേരളത്തിൽ അവതരിപ്പിച്ചത്. റിലീസ് ചെയ്ത ഒരാഴ്ച പിന്നിടുമ്പോഴും മിക്ക കേന്ദ്രങ്ങളിലും നിറഞ്ഞ സദസ്സുകളിലാണ് ചിത്രം പ്രദർശനം തുടരുന്നത്.
Box Office
ചിരി പടവുമായി ജനപ്രിയൻ എത്തി തീയറ്ററുകളിൽ ജനസാഗരം ! തീയറ്ററുകളിൽ വീണ്ടും ആളെ നിറയ്ക്കുന്ന ദിലീപ് മാജിക്

ചിരി പടവുമായി ജനപ്രിയൻ എത്തി തീയറ്ററുകളിൽ ജനസാഗരം ! തീയറ്ററുകളിൽ വീണ്ടും ആളെ നിറയ്ക്കുന്ന ദിലീപ് മാജിക്
മൂന്നു വർഷത്തെ ഇടവേളക്കു ശേഷം തിയേറ്ററിൽ റിലീസ് ആയ ദിലീപ് ചിത്രം വോയ്‌സ് ഓഫ് സത്യനാഥനെ ഇരു കൈയും ചേർത്ത് സ്വീകരിച്ചിരിക്കുകയാണ് കുടുംബ പ്രേക്ഷകർ. ചിത്രം തിയേറ്ററുകളിൽ എത്തി നാല് ദിവസം പിന്നിടുമ്പോൾ പ്രദർശന കേന്ദ്രങ്ങളിലെല്ലാം പ്രേക്ഷകരുടെ നിറഞ്ഞ സദസ്സുകൾ ആണ്. വലിയ ഒരു ഇടവേളയ്ക്കുശേഷം മലയാളത്തിലെ സിനിമ പ്രേമികൾക്ക് ലഭിച്ച ഒരു ദിലീപ് ഫൺ എന്റർടൈനർ ആഘോഷപൂർവ്വം കുടുംബസമേതം കണ്ട് ആഘോഷിക്കുന്ന തിരക്കിലാണ് പ്രേക്ഷകർ. ഇതിനോടകം തന്നെ 7 കോടിക്ക് മുകളിൽ കേരളത്തിലെ ബോക്സ് ഓഫീസിൽ നിന്നും വാരിക്കൂട്ടിയ ചിത്രം ഈ വർഷം റിലീസ് ചെയ്ത മലയാള ചിത്രങ്ങളിൽ കളക്ഷനിൽ നാലാം സ്ഥാനത്താണ്.
ജനപ്രിയനായകൻ ദിലീപിന്റെ വൻ തിരിച്ചു വരവാണ് ചിത്രത്തിൽ. നർമ്മവും ഇമോഷനും ഇടകലർന്ന ചിത്രത്തിൽ ജോജു ജോർജ്, സിദ്ധിഖ് എന്നിവരുടെ ഗംഭീര പ്രകടനങ്ങളും ശ്രേധേയമാണ്. തിയേറ്ററുകളിലേക്ക് നർമ്മത്തിന് പ്രാധാന്യം നൽകി ഒരുക്കിയ ക്ലീൻ എന്റർടൈൻറിന് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്.
ബാദുഷ സിനിമാസിന്റേയും ഗ്രാന്റ് പ്രൊഡക്ഷന്‍സിന്റേയും ബാനറില്‍ എന്‍.എം ബാദുഷ, ഷിനോയ് മാത്യു, ദിലീപ്,രാജൻ ചിറയിൽഎന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-മഞ്ജു ബാദുഷ,നീതു ഷിനോജ്,കോ പ്രൊഡ്യൂസർ : രോഷിത് ലാൽ വി 14 ലവൻ സിനിമാസ്, പ്രിജിൻ ജെ പി,ജിബിൻ ജോസഫ് കളരിക്കപ്പറമ്പിൽ (യു ഏ ഇ).ഛായാഗ്രഹണം : സ്വരുപ് ഫിലിപ്പ്,സംഗീതം:അങ്കിത് മേനോൻ,എഡിറ്റര്‍:ഷമീര്‍ മുഹമ്മദ്, വസ്ത്രാലങ്കാരം:സമീറ സനീഷ്, കല സംവിധാനം:എം ബാവ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ : ഡിക്‌സണ്‍ പൊടുത്താസ്,മേക്കപ്പ് : റോണക്‌സ് സേവ്യര്‍, ചീഫ് അസ്സോസിയേറ്റ്: സൈലെക്‌സ് എബ്രഹാം, അസ്സോസിയേറ്റ് ഡയറക്ടര്‍ : മുബീന്‍ എം റാഫി, ഫിനാന്‍സ് കണ്‍ട്രോളര്‍ : ഷിജോ ഡൊമനിക്,റോബിന്‍ അഗസ്റ്റിന്‍,ഡിജിറ്റൽ മാർക്കറ്റിംഗ് : മാറ്റിനി ലൈവ്, സ്റ്റിൽസ് :ശാലു പേയാട്, ഡിസൈന്‍: ടെന്‍ പോയിന്റ്
Box Office
ഭീഷ്മ പർവ്വത്തെ തകർത്തു ഇനി മുന്നിൽ ലൂസിഫറും മുരുകനും മാത്രം ! സർവ്വകാല റെക്കോർഡിലേക്ക് 2018

ഭീഷ്മ പർവ്വത്തെ തകർത്തു ഇനി മുന്നിൽ ലൂസിഫറും മുരുകനും മാത്രം ! സർവ്വകാല റെക്കോർഡിലേക്ക് 2018
മലയാള സിനിമയുടെ ബോക്സ് ഓഫീസിൽ പുതിയ റെക്കോർഡുകൾ പിറക്കുകയാണ്. നീണ്ട നാളുകളായി ആളൊഴിഞ്ഞ കിടന്നിരുന്ന തിയേറ്ററുകളെ ഉത്സവപ്പറമ്പുകൾ ആക്കിക്കൊണ്ട് ജ്യൂഡ് അന്തോണി ജോസഫ് ഒരുക്കിയ പുതിയ ചിത്രം 2018 എവെരിവൺ ഈസ് എ ഹീറോ മോളിവുഡിലെ സർവകാല റെക്കോർഡിലേക്ക് കുതിക്കുന്നു. പ്രമുഖ ട്രേഡ് അനലിസ്റ്റുകൾ ആയ സ്നേഹ ശലഭത്തിന്റെ കണക്കുകൾ അനുസരിച്ച് ചിത്രം ഇതിനോടകം തന്നെ 90 കോടി രൂപ കളക്ട് ചെയ്ത് കഴിഞ്ഞിരിക്കുന്നു. റിലീസ് ചെയ്ത വെറും 10 ദിവസങ്ങൾ കൊണ്ടാണ് ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. മോളിവുഡിലെ തന്നെ ടോപ്പ് ഗ്രോസേഴ്സിൽ മൂന്നാം സ്ഥാനത്താണ് നിലവിൽ 2018 ന്റെ സ്ഥാനം. 82 കോടിയുടെ മമ്മൂട്ടി ചിത്രം ഭീഷ്മർവതത്തിന്റെ കളക്ഷൻ റെക്കോർഡ് തകർത്താണ് 2018 മോളിവുഡിലെ ഏറ്റവും വലിയ പണം വാരിപ്പടങ്ങളിൽ മൂന്നാം സ്ഥാനത്തേക്ക് കുതിച്ചിരിക്കുന്നത്. 146 കോടി നേടിയ പുലിമുരുകൻ ഒന്നാം സ്ഥാനത്തും 136 കോടി നേടിയ ലൂസിഫർ രണ്ടാം സ്ഥാനത്തുമാണ് നിലവിൽ.
എക്കാലത്തെയും മികച്ച 10 മോളിവുഡ് ഗ്രോസറുകൾ
1. പുലിമുരുകൻ – 146.5 CR
2. ലൂസിഫർ – 130.4 CR
3. 2018 – 90 CR
4. ഭീഷ്മപർവ്വം – 82.3 CR
5. കുറുപ്പ് – 81.1 CR
6. പ്രേമം – 73.1 CR
7. കായംകുളം കൊച്ചുണ്ണി – 70.7 CR
8. രോമാഞ്ചം – 69.6 CR
9. ദൃശ്യം – 65 CR
10. എന്ന് നിൻ്റെ മൊയ്തീൻ – 56.3 CR
കോവിഡ് അടക്കമുള്ള ഏറെ പ്രതിസന്ധികളെ അതിജീവിച്ചുകൊണ്ട് ജൂഡ് ആന്റണി ജോസഫ് ആണ് ഈ ഗംഭീര മലയാള ചിത്രം ഒരുക്കിയിരിക്കുന്നത്.വേണു കുന്നപ്പള്ളി, സി.കെ. പത്മകുമാർ, ആന്റോ ജോസഫ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. സമീപകാല മലയാള സിനിമകളിലേറ്റവും വലിയ താരസാനിധ്യം കൂടെയുള്ള ചിത്രമാണ് 2018. ടോവിനോ തോമസ്, കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, വിനീത് ശ്രീനിവാസൻ, ഇന്ദ്രൻസ്, ലാൽ, നരേൻ, അപർണ്ണ ബാലമുരളി, തൻവി റാം, സുധീഷ്, സിദ്ദിഖ്, രഞ്ജി പണിക്കർ, ജാഫർ ഇടുക്കി, അജു വർഗ്ഗീസ്, ജിബിൻ ഗോപിനാഥ്, ഡോക്ടർ റോണി, ശിവദ, വിനിതാ കോശി തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
-
Film News2 years ago
18 വർഷമായി ലാൽ ഫാൻ, ആറാട്ടിനൊടുവിൽ അവസാനം മോഹൻലാൽ അപമാനിച്ചു- സന്തോഷ് വർക്കി
-
Video2 years ago
ഞാൻ പത്ത് പെണ്ണുങ്ങളുമായി സെക്സ് ചെയ്തിട്ടുണ്ട്,താല്പര്യമുള്ളവരോട് ഇനിയും ചോദിക്കും- വിനായകൻ
-
Film News1 year ago
കലക്കൻ പ്രേമവുമായി നിമിഷയും റോഷനും ! ഞെരിപ്പൻ മാസ്സുമായി ബിജു മേനോനും പത്മപ്രിയയും ! ഈ ഓണം ഒരൊന്നൊന്നര ഓണം ആവും
-
Film News2 years ago
എട്ടു നിലയിൽ പൊട്ടാനുള്ള ഭാഗ്യമുണ്ടാവട്ടെ, നാളെ ഇവിടെത്തന്നെ കാണണം ! മറുപടിയുമായി മാല പാർവ്വതി
-
Film News2 years ago
ഊക്കലും ഉപദേശവും ഒരുമിച്ച് വേണ്ട, നാരദൻ കണ്ട രശ്മി ആഷിക്ക് അബുവിനോട്
-
Trailer and Teaser1 year ago
ഞെട്ടിച്ച് അനശ്വര രാജൻ ! ജോൺ എബ്രഹാം നിർമിക്കുന്ന ആദ്യ ചിത്രം മൈക്ക് ട്രെയ്ലർ പുറത്തിറങ്ങി
-
Film News1 month ago
ജയിലറിൽ തിയേറ്ററുകളെ ഇളക്കിമറിച്ച് മോഹൻലാൽ ! ബ്ലോക്ക് ബസ്റ്റർ റിപ്പോർട്ടുകളുമായി ചിത്രം. ലാലേട്ടന് നന്ദി പറഞ് തമിഴ് പ്രേക്ഷകർ
-
Film News11 months ago
മാറ്റത്തിൻ്റെ പാതയിൽ മലയാള സിനിമ ! ലിപ് ലോക്ക് കാലം കഴിഞ്ഞു ബോൾഡ് രംഗങ്ങളുമായി പുതിയ സിനിമ കാഴ്ചകൾ !