Box Office
ഒടിയനെ തൊടാനാവാതെ ബീസ്റ്റ് ! ആദ്യദിന കളക്ഷനിൽ ഒടിയന് തൊട്ടു താഴെ ലൂസിഫറിനൊപ്പം

ഒടിയനെ തൊടാനാവാതെ ബീസ്റ്റ് ! ആദ്യദിന കളക്ഷനിൽ ഒടിയന് തൊട്ടു താഴെ ലൂസിഫറിനൊപ്പം
ദളപതി വിജയ് നായകനായി എത്തിയ പുതിയ ചിത്രം ബീസ്റ്റിന്റെ ആദ്യദിന കേരള കളക്ഷൻ റിപ്പോർട്ട് പുറത്തുവന്നു. കണക്കനുസരിച്ച് ആദ്യദിവസം ചിത്രം നേടിയത് 6 കോടി 70 ലക്ഷം രൂപയാണ് ആണ് ചിത്രം ബോക്സ് ഓഫീസിൽ നിന്ന് നേടിയത്. ഏഴു കോടി 20 ലക്ഷം രൂപ നേടിയ ഒടിയൻ ആണ് മലയാളത്തിലെ ഏറ്റവും വലിയ ആദ്യദിന കളക്ഷൻ എന്ന റെക്കോർഡ് കരസ്ഥമാക്കി വെച്ചിരിക്കുന്നത്.
ഒടിയനെ തൊട്ടുതാഴെ രണ്ടാംസ്ഥാനത്താണ് കളക്ഷനിൽ ദളപതി ചിത്രം ബീസ്റ്റ് ഇടം നേടിയിരിക്കുന്നത്. മോഹൻലാൽ ചിത്രമായ ലൂസിഫറും 6 കോടി 70 ലക്ഷം രൂപ കളക്ഷൻ നേടി ബീസ്റ്റിനൊപ്പം രണ്ടാംസ്ഥാനത്തുണ്ട്. കേരളത്തിലെ 99 ശതമാനം തിയേറ്ററുകളിലും ചിത്രം റിലീസ് ചെയതെന്നു നിർമ്മാതാക്കളായ മാജിക് ഫ്രെയിംസ് ഔദ്യോഗികമായി അവകാശപ്പെട്ടിരുന്നു. അതേസമയം തമിഴ്നാട്ടിലെ ഏറ്റവും മികച്ച ആദ്യദിന കളക്ഷൻ റെക്കോർഡ് വിജയ് സ്വന്തമാക്കിയിരിക്കുന്നു. 38 കോടി 75 ലക്ഷം രൂപയാണ് വിജയ് ചിത്രം ഇന്നലെ തമിഴ്നാട്ടിൽ നിന്നും മാത്രമായി നേടിയത്. ആദ്യ ദിനത്തിൽ ചിത്രം 61 കോടിക്ക് മുകളിൽ ഗ്രോസ് കളക്ഷൻ സ്വന്തമാക്കിയിരുന്നു. ഇരുന്നൂറു കോടി രൂപ ബജറ്റിൽ സൺ പിക്ചേഴ്സ് ബാനറിൽ കലാനിധി മാരൻ ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
അനിരുദ്ധ് സംഗീതം നൽകി പൂജ ഹെഡ്ഗെ നായികയായി എത്തിയ ചിത്രമൊരുക്കിയിരിക്കുന്നത് നെൽസൺ ആണ്. ആ ദിവസങ്ങളിൽ പ്രേക്ഷകരിൽ നിന്നും സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്.
Box Office
ദുൽഖർ വീണ്ടും 50 കോടി ക്ലബിൽ ! അന്യഭാഷാ ചിത്രത്തിലൂടെ നായകനായി 50 കോടി ക്ലബിൽ ഇടം പിടിക്കുന്ന ആദ്യ മലയാളി താരം

ദുൽഖർ വീണ്ടും 50 കോടി ക്ലബിൽ ! അന്യഭാഷാ ചിത്രത്തിലൂടെ നായകനായി 50 കോടി ക്ലബിൽ ഇടം പിടിക്കുന്ന ആദ്യ മലയാളി താരം
ദുൽഖർ സൽമാനും മൃണാൽ ഠാക്കൂറും ഒന്നിച്ച സീതാരാമത്തിന് ഗംഭീര പ്രേക്ഷക പ്രതികരണങ്ങളും കളക്ഷനുമാണ് കഴിഞ്ഞ ഒരാഴ്ചയായി തിയേറ്ററുകളിൽ നിന്നും ലഭിച്ചു കൊണ്ടിരിക്കുന്നത്. തെലുങ്ക് തമിഴ് മലയാളം കന്നട ഭാഷകളിലായി റിലീസ് ചെയ്ത ചിത്രം 10 ദിവസങ്ങൾ കൊണ്ട് 50 കോടി ക്ലബ്ബിൽ ഇടം നേടിയിരിക്കുകയാണ്. ചിത്രത്തിൻറെ അണിയറ പ്രവർത്തകർ തന്നെയാണ് തങ്ങളുടെ ഒഫീഷ്യൽ സോഷ്യൽ മീഡിയ അക്കൗണ്ട് വഴി വിവരം ഔദ്യോഗികമായി പുറത്തുവിട്ടത്.
The love is unstoppable 💖
🥳🥳😍😍❤️❤️🤗🤗🦋🦋#SitaRamam @mrunal0801 @iamRashmika @iSumanth @hanurpudi @AshwiniDuttCh @Composer_Vishal @VyjayanthiFilms @SwapnaCinema @DQsWayfarerFilm @LycaProductions @RelianceEnt @SonyMusicSouth pic.twitter.com/F8ER2ryKCs
— Dulquer Salmaan (@dulQuer) August 15, 2022
ഹനു രാഘവ്പുടി ഒരുക്കിയ ചിത്രം ആദ്യ പ്രദർശനത്തിന് ശേഷം തന്നെ ഗംഭീര അഭിപ്രായങ്ങളാണ് നേടിയെടുത്തത്. തെലുങ്കിനു പുറമേ മലയാളം തമിഴ് ഭാഷകളിലും ചിത്രം വലിയ പ്രേക്ഷക സ്വീകരണം നേടിയെടുത്തത്. തെലുങ്കിൽ നിന്ന് മാത്രമായി ചിത്രം 25 കോടിക്ക് മുകളിൽ കളക്ട് ചെയ്തിരുന്നു. ഓഗസ്റ്റ് 5ന് ആണ് ചിത്രം തിയേറ്ററുകളിൽ എത്തിയത്.അന്യഭാഷാ ചിത്രത്തിലൂടെ 50 കോടി ക്ലബ്ബിൽ നായകനായി ഇടംപിടിക്കുന്ന ആദ്യ മലയാളി താരമായി മാറുകയാണ് ഇതോടെ ദുൽഖർ സൽമാൻ.
Box Office
ബോക്സോഫീസിൽ ഹൗസ് ഫുൾ ഷോകളുടെ ആറാട്ട് ! വീണ്ടും തിയറ്ററുകളിൽ നിറഞ്ഞ സദസുകളുടെ ഉത്സവ ദിനങ്ങൾ

ബോക്സോഫീസിൽ ഹൗസ് ഫുൾ ഷോകളുടെ ആറാട്ട് ! വീണ്ടും തിയറ്ററുകളിൽ നിറഞ്ഞ സദസുകളുടെ ഉത്സവ ദിനങ്ങൾ
കഴിഞ്ഞ കുറച്ച് മാസങ്ങളായി മലയാള സിനിമയ്ക്കകത്തെ തീയറ്റർ വ്യവസായം താരതമ്യേന മോശം അവസ്ഥയിലൂടെയാണ് കടന്നു പോകുന്നത് എന്ന് പരാതിപ്പെട്ടു കൊണ്ട് തിയറ്റർ ഉടമകൾ തന്നെ അടുത്ത കാലത്ത് രംഗത്ത് വന്നിരുന്നു. എന്നാൽ സിനിമയ്ക്കും തീയറ്റർ വ്യവസാനത്തിനും പുത്തൻ ഉണർവ് നൽകിക്കൊണ്ട് കേരളത്തിലെ തീയറ്ററുകൾ വീണ്ടും സജീവമാകുകയാണ്. കഴിഞ്ഞ മൂന്ന് ആഴ്ചകളിൽ ആയി പുറത്തുവന്ന ചിത്രങ്ങളെല്ലാം ഗംഭീര അഭിപ്രായങ്ങൾ നേടിയെടുത്തതോടെ തിയേറ്ററുകളിലേക്ക് വീണ്ടും പ്രേക്ഷകർ നിറഞ്ഞ് എത്തിക്കൊണ്ടിരിക്കുകയാണ്.
സുരേഷ് ഗോപി ചിത്രം പാപ്പനാണ് ഇതിൽ ആദ്യം എത്തിയത്. ഏറെ വർഷത്തെ ഇടവേളക്കുശേഷം സുരേഷ് ഗോപി ജോഷി ടീം ഒന്നിച്ച് പാപ്പന് മികച്ച ഇനിഷ്യൽ കളക്ഷൻ ആയിരുന്നു ലഭിച്ചിരുന്നത്. റിലീസ് ചെയ്ത് ചിത്രം 16 ദിവസങ്ങൾ പിന്നിടുമ്പോൾ കേരള ബോക്സ് ഓഫീസിൽ നിന്നും മാത്രമായി ചിത്രം നേടിയത് 18 കോടി 85 ലക്ഷം രൂപയാണ്. ജിസിസി ഉൾപ്പെടെ ഉള്ള രാജ്യങ്ങളിൽ റിലീസ് ചെയ്ത ചിത്രം ആഗോളതരത്തിൽ 25 കോടിക്കു മുകളിൽ ഇതിനോടകം കളക്ട് ചെയ്തു.
ദുൽഖറിന്റെ പാൻ ഇന്ത്യൻ ചിത്രമായി എത്തിയ സീതാരാമം കേരളത്തിൽ പക്ഷേ ശരാശരിക്കും താഴെ ഉള്ള തുടക്കമായിരുന്നു ലഭിച്ചിരുന്നത്. ആദ്യദിനം വെറും 45 ലക്ഷം രൂപ മാത്രം കേരളത്തിൽനിന്ന് കളക്ട് ചെയ്ത ചിത്രം മൂന്നാം ദിവസം മാത്രമായി ഒരു കോടി രൂപയ്ക്ക് മുകളിൽ കേരള ബോക്സ് ഓഫീസിൽ നിന്നും നേടിയെടുത്തു. റിലീസ് ചെയ്ത ഒൻപത് ദിവസങ്ങൾ പിന്നീടുമ്പോൾ മലയാളത്തിൽ നിന്ന് മാത്രം അഞ്ചു കൂടി 2 ലക്ഷം രൂപയാണ് ചിത്രകളക്ട് ചെയ്തിരിക്കുന്നത്. പാൻ ഇന്ത്യൻ ചിത്രമായി പുറത്തിറങ്ങിയ സീതരാമം ഇതിനോടകം തന്നെ 40 കോടി ക്ലബ്ബിൽ ഇടം നേടിയിരുന്നു.
കുഞ്ചാക്കോ ബോബൻ ചിത്രമായ ന്നാ താൻ കേസുകൊട് ഈവാരമാണ് തിയേറ്ററുകളിൽ എത്തിയത്. പഴയ മമ്മൂട്ടി ചിത്രത്തിലെ ദേവദൂതർ പാടി എന്ന ഗാനം റിലീസിന് മുന്നേ തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. മാത്രമല്ല ചിത്രത്തിൻറെ റിലീസ് ദിവസം മാധ്യമങ്ങളിൽ നൽകിയ പരസ്യ തലക്കെട്ട് വൻ വിവാദങ്ങൾ സൃഷ്ടിക്കുകയും തുടർന്ന് ഏറെ പ്രേക്ഷകശ്രദ്ധ ആകർഷിക്കുകയും ചെയ്തിരുന്നു. കാസർഗോഡിന്റെ പശ്ചാത്തലത്തിൽ ഒരു റിയലിസ്റ്റിക് എൻറർടൈനറായി ഒരുങ്ങിയ ചിത്രം മികച്ച അഭിപ്രായങ്ങളാണ് ആദ്യദിനങ്ങളിൽ തിയേറ്ററുകളിൽ നിന്ന് നേടിയെടുക്കുന്നത്. ചിത്രം മൂന്ന് ദിവസം പിന്നിടുമ്പോൾ ഇതിനോടകം നാലു കോടി 45 ലക്ഷം രൂപ കളക്ട് ചെയ്തു.
അക്ഷരാർത്ഥത്തിൽ തിയേറ്ററുകളിൽ പൂരപ്പറമ്പുകൾ ആക്കിയത് കഴിഞ്ഞദിവസം റിലീസ് ചെയ്ത ടോവിനോ തോമസ് ഖാലിദ് റഹ്മാൻ ചിത്രം തല്ലുമാലയായിരുന്നു. ടോവിനോയുടെ കരിയറിൽ തന്നെ വമ്പൻ ഓപ്പണിങ് ആണ് ചിത്രത്തിന് ലഭിച്ചത്. ആദ്യദിനം മാത്രമായി ചിത്രം 3 കോടി 45 ലക്ഷം രൂപയാണ് നേടിയത്.ചിത്രം റിലീസ് ചെയ്ത രണ്ടാം ദിവസത്തിലും കളക്ഷൻ വർദ്ധിച്ചിരുന്നു. രണ്ടുദിവസം കൊണ്ട് ചിത്രം നേടിയത് 7 കൂടി 5 ലക്ഷം രൂപയാണ്. ഇരു ചിത്രങ്ങൾക്കും ഇന്നലെയും ഇന്നുമായി നൂറിനടുത്ത് മിഡ്നൈറ്റ് ഷോകൾ തിയേറ്ററുകളിൽ കൂടുതലായി ഉൾപ്പെടുത്തിയിട്ടുണ്ട്. മലയാള സിനിമയിലെ ഏറ്റവും വലിയ ഫെസ്റ്റിവൽ സീസൺ ആയ ഓണക്കാലം ഒരുങ്ങുമ്പോൾ സിനിമാലോകത്തിന് പുത്തൻ ഉണർവാണ് നൽകിയിരിക്കുന്നത്.
Box Office
മൈക്കിളപ്പനും റോക്കി ഭായ്ക്കും വിക്രത്തിനും ശേഷം ബോക്സോഫീസ് തൂക്കിയടി വീണ്ടും ! തല്ലുമാല ആദ്യ 2 ദിവസം നേടിയത്

മൈക്കിളപ്പനും റോക്കി ഭായ്ക്കും വിക്രത്തിനും ശേഷം
ബോക്സോഫീസ് തൂക്കിയടി വീണ്ടും ! തല്ലുമാല ആദ്യ 2 ദിവസം നേടിയത്
ടോവിനോ തോമസിനെ നായകനാക്കി ഒരുക്കിയ ആക്ഷൻ കോമഡി ചിത്രമായ തല്ലുമാലയ്ക്ക് ബോക്സ് ഓഫീസിൽ മികച്ച തുടക്കമായി തീയറ്ററുകളിൽ മുന്നേറുകയാണ്. റിലീസ് ദിനത്തിൽ പ്രേക്ഷകരിൽ നിന്ന് സമ്മിശ്ര പ്രതികരണം ലഭിച്ചെങ്കിലും, ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത ചിത്രം ഇപ്പോൾ കേരളത്തിൽ തരംഗമായി മാറുന്ന കാഴ്ചകളിലേക്ക് ആണ് പോകുന്നത്. തിയേറ്ററുകളിൽ 2 ദിവസം പൂർത്തിയാക്കിയപ്പോൾ തല്ലുമാല വമ്പൻ കളക്ഷനുമായി മുന്നേറുകയാണ്.
പ്രമുഖ ട്രാക്കിംഗ് വിദഗ്ധരുടെ അഭിപ്രായത്തിൽ, കല്യാണി പ്രിയദർശൻ നായികയായി എത്തുന്ന ചിത്രം തിയേറ്ററുകളിൽ ആദ്യ രണ്ട് ദിവസങ്ങൾക്കുള്ളിൽ ബോക്സ് ഓഫീസിൽ 7 കോടി കടന്നു.ആദ്യ ദിവസം 3.45 കോടിയും ലോകമെമ്പാടുമുള്ള ബോക്സ് ഓഫീസിൽ അതിന്റെ രണ്ടാം ദിവസം 3.6 കോടിയും ചിത്രം സ്വന്തമാക്കി എന്നാണ് ട്രാക്കിംഗ് വിദഗ്ധരുടെ കണക്കുകൾ പറയുന്നത്.
ടോവിനോ തോമസ് നായകനായ ചിത്രം റിലീസിന്റെ ആദ്യ വാരാന്ത്യത്തിൽ തന്നെ ബോക്സ് ഓഫീസിൽ 10 കോടി കടക്കുമെന്ന് ഉറപ്പായി. നാളെയും പൊതു അവധി ആയതിനാൽ ചിത്രത്തിന് ആദ്യ വാരം തന്നെ വലിയ കളക്ഷൻ വരുമെന്ന് കണക്കാക്കുന്നു
കാര്യങ്ങൾ ഇതേ നിരക്കിൽ തുടർന്നാൽ തല്ലുമാല അധികം വൈകാതെ 2022ലെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായി മാറാനുള്ള അവസരവുമുണ്ടായേക്കാം.
ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക് ഉസ്മാൻ നിർമ്മിച്ച ചിത്രം ഖാലിദ് റഹ്മാൻ ആണ് ഒരുക്കിയിരിക്കുന്നത്. പൂർണ്ണമായും ഒരു കളർഫുൾ ആക്ഷൻ എൻറർടൈനർ ആയി ഒരുങ്ങിയ ചിത്രത്തിൽ
ഷൈൻ ടോം ചാക്കോ, ചെമ്പൻ വിനോദ് ജോസ്, ബിനു പപ്പു, ലുക്മാൻ അവറാൻ, ഗോകുലൻ, അദ്രി ജോ, സ്വാതി ദാസ് പ്രഭു, അസിം ജമാൽ, ഓസ്റ്റിൻ ഡാൻ, തുടങ്ങി ഒരു വലിയ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നു. ജിംഷി ഖാലിദാണ് ഛായാഗ്രഹണം. വിഷ്ണു വിജയ് ആണ് ഗാനങ്ങളും ഒറിജിനൽ സ്കോറും ഒരുക്കിയിരിക്കുന്നത്. നിഷാദ് യൂസഫ് എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നു.
-
Film News5 months ago
18 വർഷമായി ലാൽ ഫാൻ, ആറാട്ടിനൊടുവിൽ അവസാനം മോഹൻലാൽ അപമാനിച്ചു- സന്തോഷ് വർക്കി
-
Video5 months ago
ഞാൻ പത്ത് പെണ്ണുങ്ങളുമായി സെക്സ് ചെയ്തിട്ടുണ്ട്,താല്പര്യമുള്ളവരോട് ഇനിയും ചോദിക്കും- വിനായകൻ
-
Film News6 months ago
എട്ടു നിലയിൽ പൊട്ടാനുള്ള ഭാഗ്യമുണ്ടാവട്ടെ, നാളെ ഇവിടെത്തന്നെ കാണണം ! മറുപടിയുമായി മാല പാർവ്വതി
-
Film News5 months ago
ഊക്കലും ഉപദേശവും ഒരുമിച്ച് വേണ്ട, നാരദൻ കണ്ട രശ്മി ആഷിക്ക് അബുവിനോട്
-
Trailer and Teaser2 weeks ago
ഞെട്ടിച്ച് അനശ്വര രാജൻ ! ജോൺ എബ്രഹാം നിർമിക്കുന്ന ആദ്യ ചിത്രം മൈക്ക് ട്രെയ്ലർ പുറത്തിറങ്ങി
-
Film News5 months ago
ആദ്യ ദിനം തന്റെ സിനിമ കാണാൻ ക്യൂ നിന്ന് ടിക്കറ്റ് എടുത്ത് ഗായത്രി, പടം സൂപ്പർ എന്ന് താരം
-
Film News6 days ago
25 വർഷങ്ങൾക്ക് ശേഷം ഹരികൃഷ്ണൻസ് വീണ്ടും ! തന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന അവസാന ചിത്രമെന്ന് ഫാസിൽ
-
Film News1 month ago
പുഷ്പ ടീമുമായി ഫഹദ് തെറ്റി ! ഫഹദിന്റെ റോളിൽ ഇനി വിജയ് സേതുപതി