Reviews
നിരാശപ്പെടുത്തി ദളപതി ! ബീസ്റ്റ്, പ്രേക്ഷകർക്ക് വേസ്റ്റ് ആവുന്ന മണിക്കൂറുകൾ

നിരാശപ്പെടുത്തി ദളപതി ! ബീസ്റ്റ്, പ്രേക്ഷകർക്ക് വേസ്റ്റ് ആവുന്ന മണിക്കൂറുകൾ
ആരാധകർ ഏറെ ആകാംഷയോടെ കാത്തിരുന്ന വിജയ് ചിത്രം ബീസ്റ്റ് ഇന്ന് തിയേറ്ററുകളിൽ പ്രദർശനത്തിനെത്തി. കേരളത്തിൽ 99% തിയേറ്ററുകളിലായാണ് മാജിക് ഫ്രെയിംസ് കേരളത്തിൽ ബീസ്റ്റ് പ്രേക്ഷകരിലേക്ക് എത്തിച്ചിരിക്കുന്നത്. രാവിലെ നാലുമണിക്ക് മുതൽ തന്നെ ചിത്രത്തിലെ പ്രദർശനങ്ങൾ ആരംഭിച്ചിരുന്നു.
പതിവ് വിജയ്ചിത്രങ്ങൾക്കു ലഭിക്കാനുള്ള വമ്പൻ പ്രേക്ഷക വരവെൽപ്പ് തന്നെയാണ് ഇത്തവണയും വിജയ് നെൽസൺ ചിത്രത്തിനും കേരളത്തിലെ പ്രേക്ഷകർ നൽകിയത്.
വീരരാഘവൻ എന്ന റോ ഏജൻറ് ആയിട്ടാണ് വിജയ് ചിത്രത്തിലെത്തുന്നത്. ഇന്ത്യ പാകിസ്ഥാൻ ബോർഡറിൽ ആണ് കഥ ആരംഭിക്കുന്നത്. അവിടെ നടക്കുന്ന ഒരു മിഷനിൽ വീരരാഘവൻ പങ്കെടുക്കുകയും തൻറെ ഭാഗത്തുനിന്നും ഗുരുതരമായ ഒരു പിഴവ് സംഭവിക്കുകയും. ഇതു വീരരാഘവനെ എന്നെ മാനസികമായി തളർത്തുന്നു. പിന്നീട് ജോലിയിൽ നിന്നും പിൻമാറുകയും ചെന്നൈയിൽ താമസമാക്കുകയും ചെയ്തു വീര. അപ്രതീക്ഷിതമായി ഒരു മാളിൽ എത്തിപ്പെടുകയും, അന്നുതന്നെ ആ മാൾ ഹൈജാക്ക് ചെയ്യപ്പെടുകയും, തുടർന്ന് വീരരാഘവൻ എങ്ങനെ മറ്റുള്ളവരെ രക്ഷിക്കുന്നു എന്നതുമാണ് സിനിമയുടെ ഇതിവൃത്തം.
പതിവ് വിജയ് ചിത്രങ്ങളിൽ കാണാറുള്ള വിജയുടെ ഗംഭീര ഇൻട്രൊഡക്ഷൻ സീനോ ഓപ്പനിങ് ഗാനമോ ഇല്ലാതെയാണ് ചിത്രം ആരംഭിച്ചത്. നെൽസൻ സ്റ്റയിലിൽ കോമടികളും കൗണ്ടറുകളും ആരാധകർക്ക് വേണ്ടി വിജയുടെ മാസ്സ് രംഗങ്ങളും ഉൾപ്പെടുത്തി ചിത്രം ഒരുക്കിയിട്ടുണ്ടെങ്കിലും പ്രേക്ഷകരെ സംതൃപ്തിപ്പെടുത്താൻ ചിത്രത്തിന് സാധിക്കുന്നില്ല. ദുർബലമായ തിരക്കഥയും വിജയുടെ കഥാപാത്രസൃഷിയും ചിത്രത്തെ പ്രേക്ഷകരിൽ നിന്നും അകറ്റുന്നു.
നല്ല രീതിയിൽ തുടങ്ങിയ ചിത്രം രണ്ടാം പകുതിയിൽ എത്തുമ്പോഴാണ് പ്രേക്ഷകരുടെ ക്ഷമയെ വെല്ലുവിളിക്കാൻ തുടങ്ങുന്നത്, കോലമാവ് കോകിലയിലും ഡോക്ടർലും പ്രേക്ഷകരെ രസിപ്പിച്ച സിറ്റുവേഷൻ കോമഡി വിജയ് പോലുള്ള താരത്തിന്റെ മാസ്സ് ഹീറോ ചിത്രത്തിലും നെൽസൻ വീണ്ടും കൊണ്ടുവരാൻ ശ്രമിച്ചത് നന്നേ പാളിപ്പോയി. ദുർബലരായ തീവ്രവാദികളും നായകനൊത്ത വില്ലൻ ഇല്ലാത്തതും, ക്ലൈമാക്സിലെ മിസൈൽ രംഗങ്ങളും ചിത്രത്തിന്റ നടുവൊടിക്കുന്നു.
വിജയിക്ക് പുറമേ പൂജ ഹെഡ്ഗെ അപർണ ദാസ് യുടിവി ഗണേഷ് ഷൈൻ ടോം ചാക്കോ യോഗി ബാബു സെൽവരാഘവൻ തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. അനിരുദ്ധ് ഒരുക്കിയ പശ്ചാത്തല സംഗീതം മാത്രമാണ് ചിത്രത്തിൽ അല്പമെങ്കിലും ആശ്വാസത്തിന് വക നൽകുന്നത്. സൺ പിക്ചേഴ്സ് നിർമ്മിച്ച വേട്ടക്കാരൻ സുരാ സർക്കാർ എന്നീ പരാജയപ്പെട്ട വിജയചിത്രങ്ങളുടെ ലിസ്റ്റിലേക്ക് വീണ്ടും ഒരു ചിത്രം കൂടി ഇടംപിടിക്കുന്നു.
Reviews
കളക്ഷൻ റെക്കോർഡുകൾ പൊടിതട്ടി വെക്കാം.ഒരു ഒന്നൊന്നര ഐറ്റം ഇറങ്ങിയിട്ടുണ്ട്.ആഘോഷമാവുന്ന തല്ലുമാല. റിവ്യു വായിക്കാം

കളക്ഷൻ റെക്കോർഡുകൾ പൊടിതട്ടി വെക്കാം.ഒരു ഒന്നൊന്നര ഐറ്റം ഇറങ്ങിയിട്ടുണ്ട്.ആഘോഷമാവുന്ന തല്ലുമാല. റിവ്യു വായിക്കാം
ടോവിനോ തോമസ് കല്യാണി പ്രിയദർശൻ എന്നിവരെ പ്രധാന കഥാപാത്രങ്ങൾ ആക്കി ഖാലിദ് റഹ്മാൻ ഒരുക്കിയ തല്ലുമാല എന്ന് തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തി. ചിത്രത്തിൻറെ ട്രെയിലറുകളും പാട്ടുകളും പ്രേക്ഷകർക്കിടയിൽ വമ്പൻ ഓളം തന്നെ സൃഷ്ടിച്ചിരുന്നു. കഴിഞ്ഞദിവസം കോഴിക്കോട് വെച്ച് നടത്താനിരുന്ന ചിത്രത്തിൻറെ മലബാർ ലോഞ്ച് ഇവൻറ് വമ്പൻ ജനാവലി മൂലം അണിയറ പ്രവർത്തകർക്ക് ഉപേക്ഷിക്കേണ്ടി വന്നിരുന്നു, മാത്രമല്ല രണ്ടുദിവസങ്ങൾക്കു മുമ്പ് ആരംഭിച്ച ചിത്രത്തിന്റെ അഡ്വാൻസ് ബുക്കിംഗ് ഒരു കോടിക്ക് മേലെ കടന്നിരുന്നു. പ്രതീക്ഷിച്ച പോലെ തന്നെ വമ്പൻ ജനാവലി തന്നെയായിരുന്നു ആദ്യ ദിവസം ആദ്യ ഷോയ്ക്ക് ചിത്രത്തിന് ലഭിച്ചത്.
സിനിമയിലേക്ക് കടന്നാൽ തല്ലുമലയിലെ ട്രെയിലറിൽ പറയുന്ന ഡയലോഗ് പോലെ
‘സെവെൻസിനടി, പൂരത്തിനടി, ഉത്സവത്തിനടി, പെരുന്നാൾക്കടി, ഗാനമേളക്കടി, തീയേറ്ററിലടി, പിന്നെ വെറുതെ വരുന്നയടി, അതിന്റെയൊക്കെ തിരിച്ചടി’ ഇതുതന്നെയാണ് ചിത്രത്തിൻറെ കഥാഗതിയും. മലബാറിലെ പൊന്നാനിയ്യുടെ പശ്ചാത്തലത്തിൽ മണവാളൻ വസീമിനും സുഹൃത്തുക്കൾക്കും നേരിടേണ്ടിവരുന്ന അടികളുടെയും തിരിച്ചടികളുടെയും യാത്രയാണ് ചിത്രം പറയുന്നത്. നോൺ ലീനിയർ സ്വഭാവത്തിൽ കഥ പറഞ്ഞു പോകുന്ന ചിത്രത്തിൻറെ പ്രധാന ഹൈലൈറ്റ് ഖാലിദ് റഹ്മാന്റെ അതിഗംഭീര അവതരണമാണ്. ചിത്രത്തിൻറെ പേര് സൂചിപ്പിക്കുന്ന പോലെ തന്നെ തല്ലുകളുടെയും പാട്ടുകളുടെയും ഒരു ഉത്സവം തന്നെയാണ് സിനിമ തിയേറ്ററുകളിൽ പ്രേക്ഷകന് നൽകുന്നത്.
ഖാലിദ് റഹ്മാന്റെ മുൻ ചിത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി ഒരു കളർഫുൾ എന്റർടൈനറായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. സാങ്കേതികതയുടെയും വ്യത്യസ്തമായ ആഖ്യാനത്തിന്റെയും കാര്യത്തിൽ തല്ലുമല കൂടുതൽ രസകരമായ ഒരു പരീക്ഷണമാണ്. വെള്ളിത്തിരയിൽ അതിസമ്പന്നമായ കാഴ്ചകളാണ് പ്രേക്ഷകരെ കാത്ത് തല്ലുമാല ഒരുക്കി വെച്ചിരിക്കുന്നത്. സംവിധാനത്തിന്റെ ഒപ്പം എടുത്തുപറയേണ്ടത് തന്നെയാണ്ജിംഷി ഖാലിദ് ഒരുക്കിയ ഗംഭീര ഛായാഗ്രാഹണ മികവ്.
മണവാളൻ വസീമായി അക്ഷരാർത്ഥത്തിൽ സിനിമയിൽ ഉടനീളം ടോവിനോ അഴിഞ്ഞാടുകയായിരുന്നു. വ്യത്യസ്തമായ ലുക്കുകൾ കൊണ്ടും എനർജറ്റിക്കായ ഫൈറ്റുകൾ കൊണ്ടും ടോവിനോ കയ്യടികൾ നേടുന്നു. കല്യാണി പ്രിയദർശൻ ഷൈൻ ടോം ചാക്കോ ലൂക്മാൻ എന്നിവരും എടുത്തുപറയേണ്ട പ്രകടനങ്ങൾ ആണ് ചിത്രത്തിൽ കാഴ്ചവച്ചിരിക്കുന്നത്. മുഹ്സിൻ പരാരിയും, അഷ്റഫ് ഹംസയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. മലബാറിന്റെ രസകരമായ സംസാരശൈലിയും ഡയലോഗുകളും എല്ലാം പ്രേക്ഷകർക്ക് ആസ്വദികരാംവിധം ഒരുക്കുവാൻ സാധിച്ചിട്ടുണ്ട്.ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക് ഉസ്മാൻ ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
പൂർണ്ണമായും തീയറ്ററുകളിൽ ആഘോഷിച്ചു കാണുവാൻ സാധിക്കുന്ന ഗംഭീര തിയേറ്റർ അനുഭവം നൽകുന്ന ചിത്രമാണ് തല്ലുമാല.
Reviews
റോഡിലെ കുഴികൾ മറികിടന്ന് തിയറ്ററുകളിൽ നിറഞ്ഞ കൈയ്യടികളുടെ പ്രധിഷേധം

റോഡിലെ കുഴികൾ മറികിടന്ന് തിയറ്ററുകളിൽ നിറഞ്ഞ കൈയ്യടികളുടെ പ്രധിഷേധം
കുഞ്ചാക്കോ ബോബനെ നായകനാക്കി രതീഷ് ബാലകൃഷ്ണ പൊതുവാൾ സംവിധാനം ചെയ്ത ന്നാ താൻ കേസുകൊട് ഇന്ന് തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തി. ദേവദൂതർ പാടി എന്ന പാട്ടിൻറെ പുനരാവിഷ്കാരത്തിലൂടെ ചിത്രം ദിവസങ്ങൾക്ക് മുന്നേ തന്നെ പ്രേക്ഷക ശ്രദ്ധകൾ പിടിച്ചു പറ്റിയിരുന്നു.
ചിത്രത്തിൻറെ റിലീസിനോട് അനുബന്ധിച്ച് ഇന്ന് പത്രമാധ്യമങ്ങളിൽ നൽകിയ പരസ്യത്തിന്റെ തലക്കെട്ട് ഏറെ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. “തിയേറ്ററുകളിലേക്കുള്ള വഴിയിൽ കുഴികൾ ഉണ്ട് എന്നാലും വന്നേക്കണേ” എന്നായിരുന്നു പരസ്യവാചകം.
നിലവിലെ കേരളത്തിലെ റോഡുകളുടെ ശോചനയാവസ്ഥക്കെതിരെ സർക്കാരിനെതിരെ വമ്പൻ പ്രതിഷേധങ്ങൾ നടന്നുകൊണ്ടിരിക്കുന്ന സമയത്താണ് ഇത്തരം ഒരു തലക്കെട്ടുമായി സിനിമ പരസ്യം മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടത്. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചുകൊണ്ടും നിരവധി പേരാണ് രാവിലെ മുതൽ സാമൂഹ്യ മാധ്യമങ്ങൾ വഴി അഭിപ്രായങ്ങൾ രേഖപ്പെടുത്തിയത്.
പക്ഷേ പ്രചാരണത്തിനുള്ള കുറുക്കുവഴികൾ ആയോ രാഷ്ട്രീയ ഉദ്ദേശത്തിനുള്ള വാക്കുകളോ ആയല്ല ചിത്രത്തിലെ പരസ്യം ഉപയോഗിച്ചിരിക്കുന്നത് എന്ന സിനിമ കണ്ടു കഴിയുമ്പോൾ മനസ്സിലാകും. മോഷ്ടാവായ രാജീവൻ വിവാഹ പൂർവ്വം ജോലി ചെയ്ത് ജീവിക്കുകയും ഒരു രാത്രിയിൽ റോഡിലെ കുഴി മൂലം ഉണ്ടായേക്കാവുന്ന അപകടത്തിൽ നിന്നും രക്ഷപ്പെടുവാൻ ആയി സ്വീകരിച്ച മാർഗം അദ്ദേഹത്തെ വീണ്ടും കള്ളനായി മുദ്രകുത്തുകയും, അതിനെതിരെ റോഡിലെ കുഴിക്ക് കാരണക്കാരനായ മന്ത്രിയെ പ്രതി ചേർത്ത് രാജീവൻ കോടതിയിൽ നടത്തുന്ന നിയമ പോരാട്ടങ്ങളും ആണ് ചിത്രത്തിന്റെ കഥാഗതി.
കുഞ്ചാക്കോ ബോബൻ അടക്കം ചിത്രത്തിലെ അഭിനയിച്ച താരങ്ങളുടെ എല്ലാം അതിഗംഭീര പ്രകടനം തന്നെയാണ് സിനിമയുടെ മുഖ്യ ആകർഷണം. കുഞ്ചാക്കോ ബോബന്റെ അഭിനയ ജീവിതത്തിലെ തന്നെ അതിഗംഭീര പെർഫോമൻസ് ആണ് രാജീവൻ ആയി കാഴ്ചവയ്ക്കുന്നത്.
ആൻഡ്രോയിഡ് കുഞ്ഞപ്പൻ കനകം കാമിനി കലഹം എന്നീ ചിത്രങ്ങൾക്ക് ശേഷം രതീഷ് പൊതുവാൾ ഒരുക്കിയ ചിത്രംകൂടിയാണ് ന്നാ താൻ കേസ് കൊട്. കോർട്ട് ഡ്രാമ എന്ന വിഭാഗത്തോട് നൂറു ശതമാനം നീതി പുലർത്തി യാഥാർത്ഥ്യ രംഗങ്ങളോട് ചേർത്താണ് സംവിധായകൻ ചിത്രം ഒരുക്കിയിരിക്കുന്നത്. ഗോമൂത്രവും പെട്രോൾ വിലയും എല്ലാം ശരിയാവും മുതൽ സമകാലിക വിഷയങ്ങളെ എല്ലാം തന്നെ ഹാസ്യ സ്വഭാവത്തിൽ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിക്കുവാൻ സംവിധായകന് കഴിഞ്ഞിട്ടുണ്ട്.
ഏറെ ചിരിപ്പിച്ചും അത് കഴിഞ്ഞാൽപ്പം അതിനുള്ളിൽ ചിന്തിപ്പിച്ചും റിയലിസ്റ്റിക് സ്വഭാവത്തോടെ ഒരുക്കിയ രണ്ടേകാൽ മണിക്കൂർ ഉള്ള ഒരു ഗംഭീര അനുഭവമായി മാറുന്നുണ്ട് ന്നാ താൻ കേസുകൊട്
Reviews
തെലുങ്കിൽ കുഞ്ഞിക്കക്ക് ബ്ലോക്ക് ബസ്റ്റർ ! പ്രണയകാവ്യം പോലെ സീതാരാമം

തെലുങ്കിൽ കുഞ്ഞിക്കക്ക് ബ്ലോക്ക് ബസ്റ്റർ ! പ്രണയകാവ്യം പോലെ സീതാരാമം
മഹാനടിക്കുശേഷം ദുൽഖർ സൽമാൻ പ്രധാന വേഷത്തിലെത്തുന്ന തെലുങ്ക് ചിത്രമാണ് സീതാരാമം. തെലുങ്കിലും പുറമേ തമിഴ് മലയാളം ഹിന്ദി ഭാഷകളിൽ ആയി പാൻ ഇന്ത്യൻ റിലീസായാണ് ചിത്രം ഇന്ന് തിയേറ്ററുകളിൽ എത്തിയത്. തെലുങ്കിലെ പ്രമുഖ സംവിധായകൻ ഹനു രാഘവപ്പുടിയാണ് ചിത്രം ഒരുക്കുന്നത്.
പാക്കിസ്ഥാനിൽ ജനിച്ചു വളർന്ന അഫ്രിൻ( രശ്മിക മന്ദാന) എന്ന പെൺകുട്ടി പാക്കിസ്ഥാൻ പട്ടാള മേലുദ്യോഗസ്ഥനായ തന്റെ മുത്തച്ഛന്റെ അന്ത്യാഭിലാഷ പ്രകാരം റാം സീതയ്ക്ക് എഴുതിയ ഒരു കത്തുമായി ഇന്ത്യയിലേക്ക് എത്തുന്നതും, തുടർന്ന് റാമിന്റെയും സീതയുടെയും പ്രണയ യാത്രയിലൂടെ സഞ്ചരിക്കുന്നതുമാണ് ചിത്രത്തിൻറെ കഥാഗതി. സാധാരണയായി ഹനു രാഘവ്പുടി ചിത്രങ്ങളിൽ മികച്ച ആദ്യപകുതിയും എന്നാൽ ശരാശരിക്ക് താഴെ പോകുന്ന രണ്ടാം പകുതിയുമായാണ് ചിത്രങ്ങൾ അവസാനിക്കാറുള്ളത്, എന്നാൽ സീതാരാമത്തിലേക്ക് വരുമ്പോൾ അതിന് നേർവിപരീതമാണ് ഇവിടെ സംഭവിച്ചിരിക്കുന്നത്. പതിവ് പ്രണയ ചിത്രങ്ങൾ എന്നെ പോലെ ക്ലീഷേകളും ദേശസ്നേഹവുമായി ഒതുങ്ങുന്നതാണ് ചിത്രത്തിൻറെ ആദ്യപകുതി, എന്നാൽ രണ്ടാം പകുതി മുതൽ ആത്മാവുള്ള ഒരു മനോഹരമായ പ്രണയകഥയായി മാറുകയാണ് ചിത്രം.
വിശാൽ ചന്ദ്രശേഖർ ഒരുക്കിയ സംഗീതമാണ് ചിത്രത്തിന്റെ ജീവൻ. അതിഗംഭീര പശ്ചാത്തല സംഗീതം കൊണ്ടും ഗാനങ്ങൾ കൊണ്ടും സീതാരാമത്തിന്റെ പ്രണയ തീവ്രത ഒട്ടും ചോരാതെ തന്നെ പ്രേക്ഷകരിലേക്ക് എത്തിക്കുവാൻ വിശാലിന് കഴിഞ്ഞിട്ടുണ്ട്. തെലുങ്ക് പ്രേക്ഷകർക്ക് എന്നും ഓർത്തു വയ്ക്കാവുന്ന വേഷം തന്നെയായിരിക്കും ദുൽഖർ സൽമാൻ അവതരിപ്പിച്ച ലെഫ്റ്റനൻറ് റാം, എടുത്തുപറയേണ്ട മറ്റൊരു പ്രകടനം നായികയായി എത്തിയ മൃണാൾ താക്കൂറിന്റേതാണ്.
സൗന്ദര്യം കൊണ്ടും പ്രകടനം കൊണ്ടും ചിത്രത്തിൽ നിറഞ്ഞുനിൽക്കുകയാണ് മൃണാൾ. 1965ലെ കാശ്മീർ പശ്ചാത്തലത്തിൽ ഒരുങ്ങിയ ചിത്രത്തിൻറെ ദൃശ്യങ്ങൾ മനോഹരമായി പകർത്തിയത് എസ് വിനോദും ശ്രേയസ് കൃഷ്ണയും ചേർന്നാണ്.തീർച്ചയായും സീതാരാമത്തിലൂടെ ദുൽഖർ സൽമാന് തെലുങ്കിൽ മികച്ച ഒരു ബ്രേക്ക് നൽകുമെന്ന് ഉറപ്പിക്കാം.
-
Film News5 months ago
18 വർഷമായി ലാൽ ഫാൻ, ആറാട്ടിനൊടുവിൽ അവസാനം മോഹൻലാൽ അപമാനിച്ചു- സന്തോഷ് വർക്കി
-
Video5 months ago
ഞാൻ പത്ത് പെണ്ണുങ്ങളുമായി സെക്സ് ചെയ്തിട്ടുണ്ട്,താല്പര്യമുള്ളവരോട് ഇനിയും ചോദിക്കും- വിനായകൻ
-
Film News6 months ago
എട്ടു നിലയിൽ പൊട്ടാനുള്ള ഭാഗ്യമുണ്ടാവട്ടെ, നാളെ ഇവിടെത്തന്നെ കാണണം ! മറുപടിയുമായി മാല പാർവ്വതി
-
Film News5 months ago
ഊക്കലും ഉപദേശവും ഒരുമിച്ച് വേണ്ട, നാരദൻ കണ്ട രശ്മി ആഷിക്ക് അബുവിനോട്
-
Trailer and Teaser2 weeks ago
ഞെട്ടിച്ച് അനശ്വര രാജൻ ! ജോൺ എബ്രഹാം നിർമിക്കുന്ന ആദ്യ ചിത്രം മൈക്ക് ട്രെയ്ലർ പുറത്തിറങ്ങി
-
Film News5 months ago
ആദ്യ ദിനം തന്റെ സിനിമ കാണാൻ ക്യൂ നിന്ന് ടിക്കറ്റ് എടുത്ത് ഗായത്രി, പടം സൂപ്പർ എന്ന് താരം
-
Film News6 days ago
25 വർഷങ്ങൾക്ക് ശേഷം ഹരികൃഷ്ണൻസ് വീണ്ടും ! തന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന അവസാന ചിത്രമെന്ന് ഫാസിൽ
-
Film News1 month ago
പുഷ്പ ടീമുമായി ഫഹദ് തെറ്റി ! ഫഹദിന്റെ റോളിൽ ഇനി വിജയ് സേതുപതി