Connect with us

Reviews

ലളിതം അതിസുന്ദരം ! റിവ്യൂ വായിക്കാം

Published

on

ലളിതം അതിസുന്ദരം ! റിവ്യൂ വായിക്കാം

മാജിക്കല്‍’ എന്നു വിശേഷിപ്പിക്കാവുന്ന എന്തൊക്കെയോ ഈ കൊച്ചു വലിയ സിനിമയിലുണ്ട്. പ്രതീക്ഷകളേക്കാള്‍ ഒരു പിടി മുകളിലായിരുന്നു ചിത്രം നല്‍കിയ സിനിമാനുഭവം. കുടുംബ ബന്ധങ്ങൾ ഊട്ടിയുറപ്പിക്കേണ്ടത് അനിവാര്യമായ കാലത്തിലൂടെയാണ് നാം കടന്നുപോകുന്നത്.

തിരക്കിട്ട ജീവിതത്തിനിടയിൽ പരസ്‌പരം സംസാരിക്കാനോ വിഷമങ്ങൾ പങ്കുവയ്ക്കാനോ വീട്ടിലുള്ളവർ ശ്രദ്ധിക്കാറില്ല. ബന്ധങ്ങൾ ശിഥിലമാകാൻ ഇത് പലപ്പോഴും കാരണമാകുന്നു. സിനിമയുടെ സമഗ്രതയില്‍ ഒരു കഥാപാത്രമോ കഥാസന്ദര്‍ഭമോ മുഴച്ചുനില്‍ക്കാതെയുള്ള തിരക്കഥാമികവാണ് ലളിതം സുന്ദരം എന്ന സിനിമയുടെ അടിക്കെട്ട്.

നര്‍മ്മത്തെ കറുത്തഹാസ്യമോ അപഹാസ്യമോ പരിഹാസമോ ആയി വേര്‍തിരിക്കാതെ പ്രമേയത്തിന്റെ അന്തര്‍ധാരയായി നിലനിര്‍ത്തുന്ന രചാനശൈലിയാണ് തിരക്കഥയുടെ വിജയം. സിനിമ ആവശ്യപ്പെടുന്ന മിതത്വം ദൃശ്യങ്ങളില്‍ ഉള്‍ക്കൊണ്ടാണ് ഛായാഗ്രാഹകന്‍ പി സുകുമാറും, ഗൗതവും തങ്ങളുടെ ക്യാമറാക്കോണുകളും ചലനങ്ങളും വിന്യസിച്ചിരിക്കുന്നത്. ഒരു ഫ്രെയിം പോലും ആസ്വാദനത്തിന് അരോചകമാവാത്ത രീതിയിലാണ് ഛായാഗ്രാഹകൻ തന്റെ ജോലി നിര്‍വഹിച്ചിരിക്കുന്നത്.


മനസ് തുറന്ന് ചിരിക്കാന്‍ പറ്റുന്ന, സ്വാഭാവികത കൊണ്ട് ഞെട്ടിപ്പിക്കുന്ന പെര്‍ഫോമന്‍സുകളുള്ള, നല്ല തിരക്കഥയും സംവിധാനവുമുള്ള മികച്ച ചിത്രമാണ് ലളിതം സുന്ദരം . ഒരു സെക്കന്റ് പോലും ബോറടിക്കാതെ കാണാന്‍ പറ്റിയ നല്ല ഫ്രഷ് ഫീല്‍ തന്ന സിനിമ. മനുഷ്യരുടെ നിസഹായാവസ്ഥകളും, നഷ്ടബോധവും ആഗ്രഹങ്ങളും ഇഷ്ടങ്ങളും വികാരങ്ങളുമെല്ലാം മനോഹരമായാണ് സിനിമ കൈകാര്യം ചെയ്യുന്നത്. ചിത്രത്തില്‍ ഏറ്റവും ഗംഭീരമായി തോന്നിയ ഘടകം ഹ്യൂമറാണ്. സിറ്റുവേഷണല്‍ കോമഡികളും ക്ലീഷേയല്ലാത്ത ചെറു ഡയലോഗുകളുമാണ് ഹ്യൂമര്‍ വശത്തിന്റെ മാറ്റ് കൂട്ടുന്നത്. നര്‍മത്തിലൂടെയാണ് ചിത്രത്തിന്റെ മുഴുവന്‍ കഥ നടക്കുന്നതെങ്കിലും പെട്ടെന്ന് സീരിയസും ഇമോഷണലുമാകുന്ന സന്ദര്‍ഭങ്ങള്‍ ഏച്ചുകൂട്ടലുകളില്ലാതെ കഥയില്‍ കടന്നുവരുന്നുണ്ട്.. നമുക്ക് ചുറ്റും നാം കണ്ടിട്ടുള്ള ഒരു കുടുംബത്തിന്റെ കഥ പറയുന്ന ലളിതം സുന്ദരം എല്ലാവര്‍ക്കും ആസ്വദിക്കാന്‍ പറ്റിയ, സിനിമാപ്രേമികള്‍ എല്ലാവരും കണ്ടിരിക്കേണ്ട ചിത്രമാണെന്ന് ഒരു സംശയവും കൂടാതെ പറയാം. വലിച്ച് നീട്ടാതെ കൃത്യതയോടെ, കഥയുടെ ത്രില്ല് ആദ്യാവസാനം നിലനിര്‍ത്തി അവതരിപ്പിക്കുന്നതില്‍ സംവിധായകന്‍ മധുവാര്യര്‍ വിജയിക്കുന്നുണ്ട്. രസകരമായി അതിവേഗം അവസാനിക്കുന്ന ഒന്നാം പാതിക്ക് ശേഷം രണ്ടാം പാതിയുടെ ആദ്യപാദം അല്പം മെല്ലെയാണ് സഞ്ചരിക്കുന്നത്. എന്നാല്‍ അതിന് ശേഷം ഗതിവേഗമാര്‍ജിക്കുന്ന കഥപറച്ചില്‍ ക്ലൈമാക്‌സിലേക്ക് അടുക്കുമ്പോള്‍ കൂടുതല്‍ മനോഹരമായ അനുഭവമാകുന്നു. ഓര്‍മകളിലേക്ക് തിരിഞ്ഞു നോക്കാതെ ഒരാള്‍ പോലും പടം കണ്ടു തീർക്കില്ല. ഒരു ചെറിയ തേങ്ങല്‍ നിങ്ങൾക്ക് എവിടെയൊക്കെയോ അനുഭവപ്പെടും. ഇതേപോലുള്ള സിനിമകള്‍ ഇനിയും വരാന്‍ ആഗ്രഹിക്കുന്നു.

Reviews

പഠാന് ആരാധകരുടെ പട്ടാഭിഷേകം ! ഇന്ത്യൻ സിനിമയുടെ സിംഹാസനത്തിൽ വീണ്ടും രാജാവ് ! പഠാന് ഗംഭീര പ്രതികരണങ്ങൾ

Published

on

പഠാന് ആരാധകരുടെ പട്ടാഭിഷേകം ! ഇന്ത്യൻ സിനിമയുടെ സിംഹാസനത്തിൽ വീണ്ടും രാജാവ് ! പഠാന് ഗംഭീര പ്രതികരണങ്ങൾ

ഇന്ത്യൻ സിനിമ ലോകം ഏറെ പ്രതീക്ഷകളോടെ കാത്തിരുന്ന ഷാരൂഖ് ഖാൻ ചിത്രമായ പത്താൻ ഇന്ന് ലോകമെമ്പാടും പ്രദർശനത്തിന് എത്തി.
ന്യൂസിലാൻഡിൽ ആണ് ചിത്രത്തിൻ്റെ ആദ്യ പ്രദർശനം ആരംഭിച്ചത്.രാവിലെ ആറ് മണി മുതലാണ് ഇന്ത്യയിലെ പത്താന്‍റെ പ്രദര്‍ശനം ആരംഭിച്ചത്. ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലായി 5200 സ്‌ക്രീനുകളിലാണ് പത്താൻ റിലീസ് ചെയ്യുന്നതെന്ന് ട്രേഡ് അനലിസ്റ്റായ  തരൺ ആദർശ് വെളിപ്പെടുത്തി. ഇന്ത്യയ്ക്ക് പുറത്ത് 2500 സ്ക്രീനുകളിലാണ് സിനിമയ്ക്ക് ലഭിച്ചത്. ആഗോള തലത്തില്‍ 7700 സ്ക്രീനുകളില്‍ പ്രദര്‍ശനം നടത്തുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
നാല് വര്‍ഷത്തിന് ശേഷമുള്ള ഷാരൂഖ് ഖാന്‍റെ ശക്തമായ തിരിച്ചുവരവാണ് പത്താനിലൂടെ ഉണ്ടായതെന്ന് സിനിമ കണ്ടിറങ്ങിയ ആരാധകര്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രതികരിച്ചു. തുടരെ പരാജയങ്ങള്‍ നേരിട്ട ബോളിവുഡ് ബോക്സ് ഓഫീസില്‍ പത്താന്‍ വലിയ മാറ്റം ഉണ്ടാക്കുമെന്നാണ് വിലയിരുത്തല്‍.

 

Continue Reading

Reviews

ആക്ഷൻ, സെന്റിമെൻസ്, പാട്ട്, ഇമോഷൻസ് എല്ലാം ഒത്തുചേർന്ന ഒരു വ്യത്യസ്ത വിജയ് ചിത്രം ! വാരിസ് റിവ്യൂ വായിക്കാം

Published

on

ആക്ഷൻ, സെന്റിമെൻസ്, പാട്ട്, ഇമോഷൻസ് എല്ലാം ഒത്തുചേർന്ന ഒരു വ്യത്യസ്ത വിജയ് ചിത്രം ! വാരിസ് റിവ്യൂ വായിക്കാം

കാത്തിരിപ്പുകൾക്കൊടുവിൽ ദളപതി വിജയ് നായകനായ വാരിസ് പൊങ്കൽ റിലീസായി ഇന്ന് തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തി. ചിത്രം ഒരു പൂർണ്ണ ഫാമിലി എന്റർടൈനർ ആയിരിക്കുമെന്ന് അണിയറ പ്രവർത്തകർ നേരത്തെ തന്നെ പുറത്തുവിട്ടിരുന്നു. ചിത്രത്തിൻറെതായി പുറത്തുവന്ന ട്രെയിലർ പ്രേക്ഷകരിൽ എത്രത്തോളം സ്വാധീനം ചെലുത്തിയോ അതുതന്നെയാണ് മൂന്നുമണിക്കൂറോളം വെള്ളിത്തിരയിലും വാരിസ് കാത്തിരിക്കുന്നത്. തെലുങ്കിൽ പ്രമുഖ സംവിധായകനായ വംശി പൈടിപ്പള്ളിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. തെലുങ്ക് മഹേഷ് ബാബു ചിത്രങ്ങളുടെ സ്ഥിരം ടെമ്പ്ലേറ്റിൽ ഒരുക്കിയ ഒരു വിജയ് ചിത്രമാണ് വാരിസ്.

വിജയ് രാജേന്ദ്രൻ (വിജയ്) രാജേന്ദ്രന്റെ (ശരത്കുമാർ) മൂന്നാമത്തെ മകനാണ്, കൂടാതെ തന്റെ ജീവിതത്തിന്റെ അവസാന കുറച്ച് വർഷങ്ങൾ കുടുംബത്തിൽ നിന്ന് അകന്ന് ജീവിച്ച ഒരാളാണ്. അപ്രതീക്ഷിതമായ ഒരു വഴിത്തിരിവ് കുടുംബത്തെ ബാധിക്കുമ്പോൾ, വിജയ്ക്ക് തിരിച്ചുവരേണ്ട സാഹചര്യം ഉണ്ടാവുന്നു
, തുടർന്ന് കുടുംബ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനൊപ്പം ബിസിനസ്സ് വെല്ലുവിളികൾ ഏറ്റെടുക്കുകയും തുടർന്ന് ഉണ്ടാകുന്ന യാത്രകളുമാണ് ചിത്രത്തിൻറെ പ്രമേയം. കാലങ്ങളായി പ്രേക്ഷകർ കണ്ടു ശീലിച്ച കഥയും കഥാപാശ്ചാത്തലവുമാണ് ചിത്രത്തിന്റെത്. അതുകൊണ്ടുതന്നെ അടുത്ത സംഭവിക്കാൻ പോകുന്ന ഓരോ രംഗങ്ങളും വളരെ പ്രവചനാത്മകമാണ്. വളരെയധികം വൈകാരിക രംഗങ്ങൾ ഉൾക്കൊള്ളിച്ച് തിരക്കഥയാണ് ചിത്രത്തിന്റെത്. ഒരു ഹൈ ക്ലാസ് ഫാമിലിയുടെ കുടുംബ ദുഃഖങ്ങളും പ്രശ്നങ്ങളും പ്രേക്ഷകനെ എത്രത്തോളം വൈകാരികമായി കണക്ട് ചെയ്യാൻ ആകുമെന്നകാര്യത്തിൽ സംശയമുണ്ട്.

വിജയ് രാജേന്ദ്രൻ എന്ന കഥാപാത്രമായി ദളപതി വിജയ് ആരാധകരെ സംതൃപ്തിപ്പെടുത്തുന്ന തരത്തിലുള്ള പ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നത്. ഒപ്പം
വിജയ്‌യുടെ കഥാപാത്രത്തിന് അദ്ദേഹത്തിന്റെ ജനപ്രിയ ബ്ലോക്ക്ബസ്റ്ററുകളിലേക്ക് നിരവധി ത്രോബാക്കുകൾ ഉണ്ട്, അവയെല്ലാം തിയേറ്ററുകളിൽ ആരാധകരുടെ കയ്യടികൾ നേടിയെടുക്കുന്നുമുണ്ട്. ദുർബലമായ കഥയും തിരക്കഥയും വിജയുടെ പ്രകടനം ഒന്നുകൊണ്ടുമാത്രമാണ് മൂന്നു മണിക്കൂറോളം തിയറ്ററുകളിൽ പ്രേക്ഷകരെ പിടിച്ചിരിക്കുന്നത്.
ശരത്കുമാറിന്റെയും ജയസുധയുടെയും ശ്രദ്ധേയമായ പ്രകടനങ്ങളും ചിത്രത്തിൽ ഉണ്ട്. പ്രകാശ് രാജ്, ശ്രീകാന്ത്, ഷാം തുടങ്ങി അഭിനേതാക്കൾ മികച്ച പിന്തുണ നൽകുന്നു. ചിത്രത്തിലെ ഗാനങ്ങൾക്ക് വേണ്ടി മാത്രം എത്തുന്ന നായികയായി രശ്മികയും ചിത്രത്തിൽ ഉണ്ട്. കാർത്തിക് പളനിയുടെ മികച്ച ക്യാമറ വർക്കിന് തടസ്സമായത് സിനിമയിലെ സിജിയുടെയും ഗ്രീൻ മാറ്റ് ഷോട്ടുകളുടെയും അതിപ്രസരമായിരുന്നു. തമനൊരുക്കിയ ഗാനങ്ങളും പശ്ചാത്തല സംഗീതവും തിയറ്ററുകളിൽ ആരാധകരെ ത്രസിപ്പിക്കുന്നുണ്ട്. മൊത്തത്തിൽ ടെലിവിഷൻ സീരിയലുകളെ ഓർമ്മിപ്പിക്കുന്ന ഒരു വിജയ് ചിത്രമായി ഒതുങ്ങുകയാണ് വാരിസ്.

Continue Reading

Reviews

തീയറ്ററുകളിൽ കയ്യടികൾക്ക് പകരം ശരണം വിളികൾ ! അയ്യപ്പഭക്തർക്കായി ഒരുക്കിയ ഭക്തിസാന്ദ്രമായ ഒരു ചിത്രം

Published

on

തീയറ്ററുകളിൽ കയ്യടികൾക്ക് പകരം ശരണം വിളികൾ ! അയ്യപ്പഭക്തർക്കായി ഒരുക്കിയ ഭക്തിസാന്ദ്രമായ ഒരു ചിത്രം

ഉണ്ണി മുകുന്ദനെ നായകനാക്കി നവാഗതനായ വിഷ്ണുശങ്കർ ഒരുക്കിയ ചിത്രമാണ് മാളികപ്പുറം.നാരായം, കുഞ്ഞിക്കൂനൻ, മിസ്റ്റർ ബട്ലർ തുടങ്ങിയ ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകന്‍ ശശിശങ്കറിന്‍റെ മകനാണ് മാളികപ്പുറത്തിന്റെ സംവിധായകൻ വിഷ്ണു ശശിശങ്കര്‍. മലയാളികൾക്ക് ഏറെ പരിചിതമായ അയ്യപ്പന്റെയും ശബരിമലയുടെയും പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രം കൂടിയാണ് മാളികപ്പുറം.

മല ചവിട്ടി അയ്യപ്പസ്വാമിയെ കാണണമെന്ന് ആഗ്രഹത്തിൽ ജീവിക്കുന്ന കല്ലുവിന്റെയും ജീവിത പ്രാരാബ്ധങ്ങൾക്കിടയിൽ മുന്നോട്ടുപോകുവാൻ ശ്രമിക്കുന്ന കല്ലുവിന്റെയും അച്ഛന്റെയും പശ്ചാത്തലത്തിലാണ് ചിത്രത്തിൻറെ കഥ തുടങ്ങുന്നത്. തുടർന്ന് അയ്യപ്പനെ കാണുവാനുള്ള കല്ലുവിന്റെ യാത്രയും യാത്രക്കിടയിൽ കണ്ടുമുട്ടുന്ന “സ്വാമി”യുമാണ് ചിത്രത്തിൻറെ കഥാഗതി. ചിത്രത്തിലെ പ്രധാന വേഷങ്ങൾ അഭിനയിക്കുന്നത് ശ്രീപഥ്, ദേവനന്ദ എന്നീ ബാലതാരങ്ങളാണ്. ഇവരുടെ ഗംഭീര പ്രകടനങ്ങൾ തന്നെയാണ് ചിത്രത്തിൻറെ ആകർഷണം. നവാഗത സംവിധായകൻ എന്ന നിലയിൽ വിഷ്ണു മോശമില്ലാത്ത തുടക്കമാണ് ചിത്രത്തിലൂടെ കുറിച്ചിരിക്കുന്നത്. എന്നാൽ ഏറെ പ്രവചനാത്മകമായതും നാടകീയത നിറഞ്ഞതുമായ കഥയും തിരക്കഥയും ചിത്രത്തെ പിന്നോട്ട് വലിക്കുന്നുണ്ട്. സ്വാമിയായി എത്തിയ ഉണ്ണിമുകുന്ദൻ ആക്ഷൻ രംഗങ്ങളിൽ ഒരിക്കൽ കൂടി കയ്യടി നേടുന്നുണ്ട്. സ്ഥിരം ടേംപ്ലെറ്റിൽ ഒരുക്കിയ മറ്റൊരു കഥാപാത്രവുമായി സൈജു കുറുപ്പും ടീ.ജി രവിയും ചിത്രത്തിൽ ഉണ്ട്.

കുട്ടികൾക്കും അല്പം ഭക്തിയുള്ളവർക്കും തീർച്ചയായും ഒരുപക്ഷേ കണ്ടിരിക്കാവുന്ന ചിത്രം ആവാം മാളികപ്പുറം. എന്നാൽ സാധാരണ സിനിമ പ്രേക്ഷകർക്ക് എത്രത്തോളം ഉൾക്കൊള്ളാം ആവും എന്ന കാര്യത്തിൽ സംശയമാണ്.കാവ്യ ഫിലിം കമ്പനി, ആന്‍ മെഗാ മീഡിയ എന്നീ ബാനറുകളില്‍ പ്രിയ വേണു, നീത പിന്‍റോ എന്നിവരാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. സൈജു കുറുപ്പ്, ഇന്ദ്രന്‍സ്, മനോജ് കെ ജയന്‍, രമേശ് പിഷാരടി, സമ്പത്ത് റാം, ദേവനന്ദ, ശ്രീപദ് എന്നിവരും ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പ്രിയാ വേണുവും നീറ്റ പിന്റോയുമാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍.

Continue Reading

Recent

Film News9 hours ago

” തമിഴ് ഇൻഡസ്ട്രിയിൽ തരംഗം സൃഷ്ടിച്ച് അയാലി! “

” തമിഴ് ഇൻഡസ്ട്രിയിൽ തരംഗം സൃഷ്ടിച്ച് അയാലി! ” 26 ജനുവരി 2023: ഇന്ത്യയിലെ ഏറ്റവും വലിയ ഹോം ഗ്രൗൺ വീഡിയോ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമായ ZEE5, അതിന്റെ...

Film News11 hours ago

ഇനി അവരുടെ വരവാണ് “മഞ്ഞുമ്മൽ ബോയ്‌സ്” ; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.

ഇനി അവരുടെ വരവാണ് “മഞ്ഞുമ്മൽ ബോയ്‌സ്” ; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ബ്ലോക്ക് ബസ്റ്റർ ചിത്രം ജാൻ- എ-മന് ശേഷം ചിദംബരം സംവിധാനം ചെയ്യുന്ന “മഞ്ഞുമ്മൽ...

Film News15 hours ago

ഇത് കലക്കും ! പ്രതീക്ഷകളേകി എങ്കിലും ചന്ദ്രികേയിലേ ടൈറ്റിൽ ഗാനം എത്തി

ഇത് കലക്കും ! പ്രതീക്ഷകളേകി എങ്കിലും ചന്ദ്രികേയിലേ ടൈറ്റിൽ ഗാനം എത്തി സുരാജ് വെഞ്ഞാറമൂട്, ബേസിൽ ജോസഫ്, സൈജു കുറുപ്പ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘എങ്കിലും...

Film News1 day ago

നൊമ്പരക്കൂടിലെ നായികക്ക് അവാർഡ്

നൊമ്പരക്കൂടിലെ നായികക്ക് അവാർഡ് ജോഷി മാത്യു സംവിധാനം ചെയ്യുന്ന നൊമ്പരക്കൂട് എന്ന സിനിമയിലെ നായിക പുതുമുഖം ഹർഷിദ യാണ്‌. 15- മത് ജയ്പൂർ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ...

Film News1 day ago

നാനിയുടെ പാൻ ഇന്ത്യൻ ചിത്രം ദസറയുടെ ടീസർ ജനുവരി 30ന് പുറത്തിറങ്ങുന്നു

നാനിയുടെ പാൻ ഇന്ത്യൻ ചിത്രം ദസറയുടെ ടീസർ ജനുവരി 30ന് പുറത്തിറങ്ങുന്നു നവാഗതനായ ശ്രീകാന്ത് ഒഡേല നാനിയെ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രമാണ് “ദസറ” . ശ്രീ...

Reviews2 days ago

പഠാന് ആരാധകരുടെ പട്ടാഭിഷേകം ! ഇന്ത്യൻ സിനിമയുടെ സിംഹാസനത്തിൽ വീണ്ടും രാജാവ് ! പഠാന് ഗംഭീര പ്രതികരണങ്ങൾ

പഠാന് ആരാധകരുടെ പട്ടാഭിഷേകം ! ഇന്ത്യൻ സിനിമയുടെ സിംഹാസനത്തിൽ വീണ്ടും രാജാവ് ! പഠാന് ഗംഭീര പ്രതികരണങ്ങൾ ഇന്ത്യൻ സിനിമ ലോകം ഏറെ പ്രതീക്ഷകളോടെ കാത്തിരുന്ന ഷാരൂഖ്...

Film News2 days ago

അയ്യപ്പനായി എൻ്റെ മുഖമാവും ഒരു തലമുറ ഇനി കാണുക- ഉണ്ണി മുകുന്ദൻ. ഇനി ഓരോ മണ്ഡലകാലത്തും അയ്യപ്പഭക്തന്മാർ ശരണം വിളിയോടെ കാണുന്ന ചിത്രം 

അയ്യപ്പനായി എൻ്റെ മുഖമാവും ഒരു തലമുറ ഇനി കാണുക- ഉണ്ണി മുകുന്ദൻ. ഇനി ഓരോ മണ്ഡലകാലത്തും അയ്യപ്പഭക്തന്മാർ ശരണം വിളിയോടെ കാണുന്ന ചിത്രം തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം...

Film News2 days ago

രാജകീയ തിരിച്ചു വരവുമായി ബോളിവുഡ് രാജാവ് ! റെക്കോർഡ് ബുക്കിങ്ങുമായി പത്താൻ ! ആദ്യദിനം നോട്ടമിടുന്നത് 50 കോടി

രാജകീയ തിരിച്ചു വരവുമായി ബോളിവുഡ് രാജാവ് ! റെക്കോർഡ് ബുക്കിങ്ങുമായി പത്താൻ ! ആദ്യദിനം നോട്ടമിടുന്നത് 50 കോടി സിനിമാലോകം ഏറെ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന കിംഗ് ഖാൻ...

Film News2 days ago

ചരിത്രം ആവർത്തിക്കാൻ മലയാളത്തിന്റെ ഹിറ്റ് കൂട്ടുകെട്ട് വീണ്ടും എത്തുന്നു !

ചരിത്രം ആവർത്തിക്കാൻ മലയാളത്തിന്റെ കൂട്ടുകെട്ട് വീണ്ടും എത്തുന്നു ! മലയാളത്തിൽ നിരവധി ഹിറ്റ് സിനിമകൾക്ക് ചുക്കാൻ പിടിച്ച കൂട്ടുകെട്ടാണ് ജോജു ജോർജ്ജ്-മാർട്ടിൻ പ്രക്കാട്ട്. 2010 ൽ മമ്മൂട്ടിയെ...

Film News2 days ago

വീണ്ടും ഒരു വെടിച്ചില്ല് പേരുമായി മെഗാസ്റ്റാർ ചിത്രം ! മമ്മൂട്ടി റോബി വർഗീസ് ചിത്രം “കണ്ണൂർ സ്ക്വാഡ്” !

വീണ്ടും ഒരു വെടിച്ചില്ല് പേരുമായി മെഗാസ്റ്റാർ ചിത്രം ! മമ്മൂട്ടി റോബി വർഗീസ് ചിത്രം “കണ്ണൂർ സ്ക്വാഡ്” ! മമ്മൂട്ടിയെ നായകനാക്കി റോബി വർഗീസ് രാജ് സംവിധാനം...

Trending