Connect with us

Songs

വിനീതിന്റെ ശബ്ദം ! സ്‌ക്രീനിൽ നിറഞ്ഞാടി മഞ്ജു ചേച്ചി, മലയാളികൾക്ക് ഇനിയെന്ത് വേണം കൂടുതൽ

Published

on

വിനീതിന്റെ ശബ്ദം ! സ്‌ക്രീനിൽ നിറഞ്ഞാടി മഞ്ജു ചേച്ചി, മലയാളികൾക്ക് ഇനിയെന്ത് വേണം കൂടുതൽ

മഞ്ജു വാര്യര്‍-ബിജു മേനോന്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങാനിരിക്കുന്ന ‘ലളിതം സുന്ദരം’ ചിത്രം ഈ മാസം 18-ന് പ്രേക്ഷകര്‍ക്കു മുന്നിലേക്ക് എത്തുകയാണ്. മധു വാര്യര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് സഹോദരി മഞ്ജു തന്നെയാണ്. റിലീസ് നിശ്ചയിച്ചിരിക്കുന്ന ചിത്രത്തിന്റെ പ്രൊമോ ഗാനം ആണ് ഇപ്പോള്‍ പുറത്തു വിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. വീഡിയോ കാണാം

 

വിനീത് ശ്രീനിവാസന്‍ ആലപിക്കുന്ന ‘പോയകാലം തന്ന കൗതുകങ്ങള്‍, കാഴ്ച്ചകള്‍…’ എന്നു തുടങ്ങുന്ന ഗാനം നാളെ പുറത്തുവിടുമെന്നാണ് പ്രൊമോ വീഡിയോ പങ്കുവെച്ച് മഞ്ജു അറിയിച്ചിരിക്കുന്നത്. ചിത്രം ഡിസ് നി പ്ലസ് ഹോട്ട്‌സ്റ്റാറിലൂടെയാണ് എത്തുന്നത്. സൈജു കുറുപ്പ്, സുധീഷ്, അനു മോഹന്‍, രഘുനാഥ് പലേരി, ദീപ്തി സതി,രമ്യ നമ്പീശന്‍, സറീന വഹാബ്, വിനോദ് തോമസ്, ആശാ അരവിന്ദ്, അഞ്ജന അപ്പുക്കുട്ടന്‍, മാസ്റ്റര്‍ ആശ്വിന്‍ വാര്യര്‍, ബേബി തെന്നല്‍ അഭിലാഷ് എന്നിവരും അഭിനയിക്കുന്ന ഈ ചിത്രം സെഞ്ച്വറിയും മഞ്ജു വാര്യര്‍ പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് നിര്‍മ്മിച്ചിരിക്കുന്നത്.

കണ്ണെഴുതി പട്ടും തൊട്ട് എന്ന ചിത്രത്തിന് ശേഷം ഇതാദ്യമാണ് മഞ്ജു വാര്യര്‍-ബിജു മേനോന്‍ കൂട്ടുകെട്ടില്‍ ഒരു സിനിമ പുറത്തിറങ്ങുന്നത്. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ട്രെയിലര്‍ വന്‍ സ്വീകാര്യതയാണ് നേടിയത്. പ്രൊമോദ് മോഹനാണ് ലളിതെ സുന്ദരത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

Songs

തീയറ്ററുകളിൽ തരംഗം സൃഷ്ടിച്ച മോൺസ്റ്ററിലെ ഹണി റോസിന്റെ അതിഗംഭീര പ്രകടനങ്ങളുമായുള്ള വീഡിയോ ഗാനം എത്തി

Published

on

തീയറ്ററുകളിൽ തരംഗം സൃഷ്ടിച്ച മോൺസ്റ്ററിലെ ഹണി റോസിന്റെ അതിഗംഭീര പ്രകടനങ്ങളുമായുള്ള വീഡിയോ ഗാനം എത്തി

മലയാളത്തിലെ എക്കാലത്തെയും വലിയ വിജയചിത്രമായ പുലിമുരുകന് ശേഷം മോഹൻലാൽ വൈശാഖ കൂട്ടുകെട്ട് ഒന്നിച്ച ചിത്രമായിരുന്നു മോൺസ്റ്റർ. ഈ വർഷം പകുതിയോടെ തിയേറ്ററുകളിൽ എത്തിയ ചിത്രം പോയ വാരമാണ് ഒ.ടി.ടീയിൽ സ്ട്രീമിംഗ് ആരംഭിച്ചത്. ചിത്രത്തിലെ പ്രധാന ആകർഷണങ്ങളിൽ ഒന്നായിരുന്നു മലയാളത്തിലെ പ്രമുഖ നായികയായ ഹണി റോസിന്‍റെ അതിഗംഭീര പ്രകടനം.
ഭാമിനി എന്ന ലെസ്ബിയൻ സ്വഭാവമുള്ള കഥാപാത്രമായി ഹണി റോസിൻ്റെ പ്രകടനത്തിന് നിരൂപകരിൽ നിന്നും പ്രേക്ഷകരിൽ നിന്നും ഒരുപോലെ പ്രശംസ പിടിച്ചു പറ്റിയിരുന്നു. ഹണി റോസിൻ്റെ കരിയർ ബെസ്റ്റ് പ്രകടനമായിരുന്നു ഭാമിനിയിലൂടെ കാഴ്ചവെച്ചത്.തെലുങ്ക് നടിയായ ലക്ഷ്മിയായിരുന്നു ഹണിയുടെ പങ്കാളിയുടെ വേഷം കൈകാര്യം ചെയ്തിരുന്നത്. ഇപ്പോഴിതാ ഇരുവരുടെയും പ്രണയ രംഗങ്ങൾ ഉൾപ്പെടുത്തിയ ഇതിലെ ഹൈ ഓണ് ഡിസയർ എന്ന ഗാനത്തിന്റെ വീഡിയോ റീലീസ് ചെയ്തിരിക്കുകയാണ്.

ദീപക് ദേവ് ഈണം പകർന്ന ഈ ഗാനം രചിച്ചത് ജോർജ് പീറ്ററും ആലപിച്ചത് സായനോര ഫിലിപ്പുമാണ്. നായികാ താരങ്ങളുടെ ഇഴുകി ചേർന്നുള്ള രംഗങ്ങൾ തന്നെയാണ് ഈ ഗാനത്തിന്റെ ഹൈലൈറ്റ്. ലെന, ഗണേഷ് കുമാർ, സിദ്ദിഖ്, ജോണി ആന്റണി, ജഗപതി ബാബു, അഞ്ജലി നായർ, സാധിക എന്നിവരും ഈ ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.

 

Continue Reading

Songs

“തീ ഇത് ദളപതി, പേരെ കേട്ടാൽ വിസിലടി” വാരിസിലെ പുതിയ ഗാനം “തീ ദളപതി” എത്തി ! സോഷ്യൽ മീഡിയയിൽ തീ പിടിക്കുന്നു

Published

on

“തീ ഇത് ദളപതി, പേരെ കേട്ടാൽ വിസിലടി” വാരിസിലെ പുതിയ ഗാനം “തീ ദളപതി” എത്തി ! സോഷ്യൽ മീഡിയയിൽ തീ പിടിക്കുന്നു

ആരാധകർ ഏറെ പ്രതീക്ഷകളോട് കാത്തിരിക്കുന്ന ദളപതി ചിത്രം വാരിസിലെ രണ്ടാമത്തെ ഗാനം പുറത്തിറങ്ങി. “തീ ദളപതി” എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് തമിഴ് സൂപ്പർതാരം ചിലമ്പരസനാണ്. ഹിറ്റ് മേക്കർ തമൻ ആണ് ചിത്രത്തിനുവേണ്ടി സംഗീതം പകർന്നിരിക്കുന്നത്. ഗാനം പുറത്തിറങ്ങി നിമിഷനേരങ്ങൾ കൊണ്ട് തന്നെ സോഷ്യൽ മീഡിയയിൽ ട്രെൻഡ് ആയി മാറിക്കൊണ്ടിരിക്കുകയാണ്.

തെലുങ്ക് ചിത്രങ്ങളിലൂടെ പ്രശസ്തനായ വംശി പൈഡിപ്പള്ളി ആദ്യമായി സംവിധാനം ചെയ്യുന്ന തമിഴ് ചിത്രമാണ് വാരിസ്. രശ്മിക മന്ദാനയാണ് നായിക.
ശ്രീ വെങ്കടേശ്വര ക്രീയേഷന്‍സിന്റെ ബാനറില്‍ ദില്‍ രാജുവാണ് നിർമാണം. വിജയ്‌യ്ക്കൊപ്പം പ്രകാശ് രാജും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഏറെക്കാലത്തെ ഇടവേളയ്ക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. പ്രഭു, ജയ സുധ, സംഗീത, സംയുക്ത, ഷാം, ശരത്കുമാര്‍, ഖുശ്ബു, ശ്രീകാന്ത്, സംഗീത കൃഷ്, യോഗി ബാബു എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. ചിത്രം പൊങ്കൽ റിലീസ് ആയി അടുത്തമാസം തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തും.

 

Continue Reading

Songs

ബിജു മേനോനും ഗുരു സോമസുന്ദരവും ഒന്നിക്കുന്ന ‘നാലാംമുറ’യിലെ ദിശയറിയാതെ എന്ന ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

Published

on

ബിജു മേനോനും ഗുരു സോമസുന്ദരവും ഒന്നിക്കുന്ന ‘നാലാംമുറ’യിലെ ദിശയറിയാതെ എന്ന ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

ബിജു മേനോനെ നായകനാക്കി ദീപു അന്തിക്കാട് സംവിധാനം ചെയ്യുന്ന പുതിയ സിനിമ നാലാം മുറയിലെ “ദിശ അറിയാതെ” എന്ന് തുടങ്ങുന്ന പുതിയ ലിറിക്കൽ ഗാനം പുറത്തിറങ്ങി. ശ്രീജിത്ത് ഉണ്ണികൃഷ്ണന്റെ വരികൾക്ക് കൈലാസ് സംഗീതം പകർന്ന് കപിൽ കപിലൻ ആണ് ഗാനം ആലപിച്ചിരിക്കുന്നത്.
മിന്നൽ മുരളിക്കു ശേഷം ഗുരു സോമസുന്ദരം ശക്തനായ വില്ലൻ കഥാപാത്രത്തെ അവതരിപ്പിയ്ക്കുന്ന ചിത്രമാണ് നാലാം മുറ.

സൂരജ് വി ദേവ് ആണ് രചന. ദിവ്യ പിള്ള , ശാന്തി പ്രിയ, ഷീല എബ്രഹാം, സുരഭി സന്തോഷ്, ഷൈനി സാറ, അലൻസിയർ, പ്രശാന്ത് അലക്സാണ്ടർ എന്നിവരാണ് മറ്റുകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ലോകനാഥൻ ഛായാഗ്രഹണവും കൈലാസ് മേനോൻ സംഗീത സംവിധാനവും നിർവഹിക്കുന്നു.

പശ്ചാത്തല സംഗീതം – ഗോപീ സുന്ദർ. എഡിറ്റിംഗ് ഷമീർ മുഹമ്മദ് . കലാസംവിധാനം – അപ്പുണ്ണി സാജൻ, വസ്ത്രാലങ്കാരം – നയന ശ്രീകാന്ത്.
മേയ്ക്കപ്പ് – റോണക്സ് സേവിയർ . ഡിജിറ്റൽ മാർക്കറ്റിംഗ് – എന്റർടൈന്മെന്റ് കോർണർ, പ്രൊഡക്ഷൻ കൺട്രോളർ ജാവേദ് ചെമ്പ്. കിഷോർ വാരിയത്ത് USA, സുധീഷ് പിള്ള , ഷിബു അന്തിക്കാട് എന്നിവർ ചേർന്നാണ് നാലാം മുറ നിർമിക്കുന്നത്.

 

Continue Reading

Recent

Film News44 mins ago

സാമ്രാജ്യം തിരിച്ചു പിടിക്കാൻ കിംഗ് ഖാൻ വരുന്നു ! ബോളിവുഡിനെ കുലുക്കാൻ പഠാൻ ആദ്യ ഗാനം തിങ്കളാഴ്ച

സാമ്രാജ്യം തിരിച്ചു പിടിക്കാൻ കിംഗ് ഖാൻ വരുന്നു ! ബോളിവുഡിനെ കുലുക്കാൻ പഠാൻ ആദ്യ ഗാനം തിങ്കളാഴ്ച ബോളിവുഡ് ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഷാരൂഖ്- ദീപിക...

Film News5 hours ago

ദുരന്തമായ ബീസ്റ്റ് പോലും നേടിയത് 250 കോടി ! വാരിസിനായി മത്സരിച്ചു വിതരണക്കാരും തീയറ്റർ ഉടമകളും! “തീ ഇത് ദളപതി”

ദുരന്തമായ ബീസ്റ്റ് പോലും നേടിയത് 250 കോടി ! വാരിസിനായി മത്സരിച്ചു വിതരണക്കാരും തീയറ്റർ ഉടമകളും! “തീ ഇത് ദളപതി” എംജിആറിനും രജനീകാന്തിനും ശേഷം തമിഴ്നാട് കണ്ട...

Songs7 hours ago

തീയറ്ററുകളിൽ തരംഗം സൃഷ്ടിച്ച മോൺസ്റ്ററിലെ ഹണി റോസിന്റെ അതിഗംഭീര പ്രകടനങ്ങളുമായുള്ള വീഡിയോ ഗാനം എത്തി

തീയറ്ററുകളിൽ തരംഗം സൃഷ്ടിച്ച മോൺസ്റ്ററിലെ ഹണി റോസിന്റെ അതിഗംഭീര പ്രകടനങ്ങളുമായുള്ള വീഡിയോ ഗാനം എത്തി മലയാളത്തിലെ എക്കാലത്തെയും വലിയ വിജയചിത്രമായ പുലിമുരുകന് ശേഷം മോഹൻലാൽ വൈശാഖ കൂട്ടുകെട്ട്...

Film News8 hours ago

UMF എനിക്ക് പ്രതിഫലം തന്നു ! എല്ലാ ടെക്നീഷ്യൻമ്മാർക്കും UMF പ്രതിഫലം കൊടുത്തിട്ടുണ്ട്. – അനൂപ് പന്തളം

UMF എനിക്ക് പ്രതിഫലം തന്നു ! എല്ലാ ടെക്നീഷ്യൻമ്മാർക്കും UMF പ്രതിഫലം കൊടുത്തിട്ടുണ്ട്. – അനൂപ് പന്തളം കഴിഞ്ഞദിവസം ഉണ്ണിമുകുന്ദൻ ചിത്രമായ ഷഫീക്കിന്റെ സന്തോഷം എന്ന സിനിമയിൽ...

Film News9 hours ago

മെഗാ ഹിറ്റ് ചിത്രം കടുവക്ക് ശേഷം പൃഥ്വി-ഷാജി കൈലാസ് കൂട്ടുകെട്ടിൻ്റെ അടുത്ത വെടിക്കെട്ടിന് ഇന്ന് തിരികൊളുത്തും. കാപ്പ ടീസർ വൈകീട്ട് 6 മണിക്ക്

മെഗാ ഹിറ്റ് ചിത്രം കടുവക്ക് ശേഷം പൃഥ്വി-ഷാജി കൈലാസ് കൂട്ടുകെട്ടിൻ്റെ അടുത്ത വെടിക്കെട്ടിന് ഇന്ന് തിരികൊളുത്തും. കാപ്പ ടീസർ വൈകീട്ട് 6 മണിക്ക്   പൃഥ്വിരാജും, ആസിഫ്...

Film News22 hours ago

ആദിശങ്കറിന് രണ്ടാം ജന്മം; ദുൽഖർ സൽമാൻ ഫാമിലിക്ക് നന്ദി പറഞ്ഞ് മമ്മൂക്കയുടെ ജന്മനാടായ ചെമ്പ് ഗ്രാമം

ആദിശങ്കറിന് രണ്ടാം ജന്മം; ദുൽഖർ സൽമാൻ ഫാമിലിക്ക് നന്ദി പറഞ്ഞ് മമ്മൂക്കയുടെ ജന്മനാടായ ചെമ്പ് ഗ്രാമം കോട്ടയം ജില്ലയിലെ ചെമ്പ് എന്ന ഗ്രാമത്തിന്റെ പേര് കേൾക്കുമ്പോൾ തന്നെ...

Film News22 hours ago

“കോമഡിയുടെ വഴിയിലേക്ക് വീണ്ടും സുരാജ് !എന്നാലും ന്റളിയാ റിലീസ് തീയതി പുറത്തു വിട്ടു”

“കോമഡിയുടെ വഴിയിലേക്ക് വീണ്ടും സുരാജ് !എന്നാലും ന്റളിയാ റിലീസ് തീയതി പുറത്തു വിട്ടു” സുരാജ് വെഞ്ഞാറമൂട് നായകനാകുന്ന “എന്നാലും ന്റളിയാ” സിനിമയുടെ റിലീസ് തീയതി പ്രഖ്യാപിച്ചു .ജനുവരി...

Film News23 hours ago

NBK108 : ബാലകൃഷ്ണയുടെയും അനിൽ രവിപുടിയും ഒന്നിക്കുന്ന ചിത്രത്തിന്റെ ഗ്രാൻഡ് ലോഞ്ച് നടന്നു

NBK108 : ബാലകൃഷ്ണയുടെയും അനിൽ രവിപുടിയും ഒന്നിക്കുന്ന ചിത്രത്തിന്റെ ഗ്രാൻഡ് ലോഞ്ച് നടന്നു നന്ദമുരി ബാലകൃഷ്ണ കേന്ദ്രകഥാപാത്രത്തിൽ ബിഗ് ബജറ്റ് പ്രോജക്റ്റ് #NBK108 ന്റെ ലോഞ്ച് ഇന്ന്...

Film News1 day ago

ഉണ്ണി മുകുന്ദൻ ചതിച്ചു ! പെണ്ണുങ്ങൾക്ക് മാത്രം പൈസ. UMFന് എതിരെ ബാല ! അവൻ സ്മാൾ ബോയ്

ഉണ്ണി മുകുന്ദൻ ചതിച്ചു ! പെണ്ണുങ്ങൾക്ക് മാത്രം പൈസ. UMFന് എതിരെ ബാല ! അവൻ സ്മാൾ ബോയ് മലയാളത്തിലെ യുവ നടൻ ഉണ്ണിയും എതിരെ പ്രതിഫലവുമായി...

Film News1 day ago

ഏഴര ലക്ഷം രൂപയുടെ കട്ടൗട്ട് വെച്ച ആരാധകരെ വീട്ടിൽ വിളിച്ചുവരുത്തി ചീത്ത വിളിച്ച് സൂര്യ

ഏഴര ലക്ഷം രൂപയുടെ കട്ടൗട്ട് വെച്ച ആരാധകരെ വീട്ടിൽ വിളിച്ചുവരുത്തി ചീത്ത വിളിച്ച് സൂര്യ തെന്നിന്ത്യയിൽ ഏറെ ആരാധകരുള്ള താരമാണ് കോളിവുഡ് താരം സൂര്യ. സ്ക്രീനിൽ മാത്രമല്ല...

Trending