Reviews
സ്വാമി പറഞ്ഞതു പോലെ, തിയറ്ററിൽ ഇതു ഒരു അനുഭവം തന്നെയാണ് ! ചരിത്രം ആവർത്തിച്ചു സേതുരാമയ്യർ

സ്വാമി പറഞ്ഞതു പോലെ, തിയറ്ററിൽ ഇതു ഒരു അനുഭവം തന്നെയാണ് ! ചരിത്രം ആവർത്തിച്ചു സേതുരാമയ്യർ
മലയാള സിനിമയിൽ തന്നെ ഏറ്റവും മികച്ച കുറ്റാന്വേഷണ ചിത്രങ്ങളുടെ പട്ടികയിൽ മുൻനിരയിൽ സ്ഥാനമുള്ള ചിത്രങ്ങളാണ് സിബിഐ പരമ്പരകൾ. നാല് പതിറ്റാണ്ടുകളോളം പ്രേക്ഷകരെ ആവേശം കൊള്ളിക്കുകയും ഉദ്യോഗം നിറക്കുകയും ചെയ്ത കഥാപാത്രമാണ് സേതുരാമയ്യരുടെത്. ചിത്രത്തിൻറെ അഞ്ചാം ഭാഗം ഒരുങ്ങുന്നു എന്ന വാർത്ത വന്നതുമുതൽ ആർധകർ ഏറെ ആവേശത്തിൽ ആയിരുന്നു.
കത്തിരിപ്പുകൾക്ക് അവസാനം കുറിച്ചുകൊണ്ട് സേതുരാമയ്യർ തന്റെ അഞ്ചാം വരവായ സി.ബി.ഐ-5 ലൂടെ ഇന്ന് പ്രേക്ഷകർക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. എസ് എൻ സ്വാമിയുടെ തിരക്കഥയിൽ കെ മധു തന്നെയാണ് ഇത്തവണയും ചിത്രം ഒരുക്കിയിരിക്കുന്നത്. സ്വർഗ്ഗചിത്ര പിച്ചേഴ്സ് ബാനറിൽ സ്വർഗചിത്ര അപ്പച്ചനാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
സിനിമയിലേക്ക് വന്നാൽ സിബിഐ ഉദ്യോഗസ്ഥരായ രഞ്ജി പണിക്കരും പിഷാരടിയും ഐപിഎസ് ട്രെയിനികൾക്ക് പണ്ട് ഏറെക്കുഴപ്പിച്ച ഒരു കേസിനെ പറ്റി വിവരിക്കുന്നതോടെയാണ് സിനിമ ആരംഭിക്കുന്നത്.2012 ൽ ഒരു മന്ത്രി ഫ്ലൈറ്റിൽ വച്ച് സംശയാസ്പദമായി മരണപ്പെടുന്നു.പിന്നെ ഒരു ഡോക്ടറും.ഈ മരണങ്ങൾ കൊലപാതകമാണെന്നും അത് ബാസ്കറ്റ് കില്ലിംഗ് ആണെന്നും റിപ്പോർട്ട് ചെയ്ത ഒരു മാധ്യമ പ്രവർത്തകനെയും പിന്നീട് തൂങ്ങി മരിച്ച നിലയിൽ കാണപ്പെടുന്നു.
ഈ കേസ് അന്വേഷിച്ച സി ഐ ജോസ് മോൻ കൊല്ലപ്പെട്ടുന്നത്തോടെയാണു കേസ് സിബി ഐയിൽ എത്തുന്നത്.ജോസ് മോന്റെ കൊലപാതകം അന്വേഷിച്ച സത്യദാസ് വസ്തുതകൾ മറച്ചു പിടിക്കുകയാണ് എന്ന് ജോസ് മോൻറെ കുടുംബത്തിന് സംശയം ഉണ്ടാകുന്നത്തോടെ ഐ ജിയുടെ സഹായത്തോടെ കേസ് കോടതി വഴി സിബി ഐയിൽ എത്തുന്നു.അങ്ങനെ കേസ് അന്വേഷിക്കാൻ സേതുരാമയ്യർ സിബിഐ എത്തുന്നതോടെ കഥ പുരോഗമിക്കുന്നു. പിന്നീട് സ്വാഭാവികമായ കേസ് അന്വേഷണം വഴികളിലൂടെ സിബിഐ പ്രതികളെ കണ്ടെത്താൻ ശ്രമിക്കുന്നതാണ് ചിത്രം . സിനിമയുടെ തുടക്കം മുതൽ ഒടുക്കം വരെ പ്രേക്ഷകരെ പിടിച്ചുനിർത്താൻ അണിയറ പ്രവർത്തകർക്ക് കഴിഞ്ഞിട്ടുണ്ട്.
പതിവ് സിബിഐ ചിത്രങ്ങളുടെ മാതൃകയിൽ കുറ്റാന്വേഷണ നീക്കങ്ങളോടെ തന്നെയാണ് ഈ ചിത്രവും സഞ്ചരിക്കുന്നത്. അയ്യരുടെ പ്രതിയിലേക്കുള്ള യാത്ര തന്നെയാണ് എപ്പോഴത്തെയും പോലെ ഈ ചിത്രത്തിലും പേരക്ഷകരെ ആവേശം കൊള്ളിക്കുന്നത്. ഒരു ഇടവേളക്ക് ശേഷം സ്ക്രീനിൽ പ്രത്യക്ഷപ്പെടുന്ന ഹാസ്യ സാമ്രാട്ട് ജഗതി ശ്രീകുമാർ ആണ് ചിത്രത്തിലെ മറ്റൊരു പ്രധാന ആകർഷണം. സിബിയിലെ പ്രേക്ഷകർക്ക് പ്രിയപ്പെട്ട വിക്രം ആയി ഒരിക്കൽ കൂടെ തങ്ങളുടെ പ്രിയ താരത്തെ കാണാൻ സാധിക്കുന്ന സന്തോഷം കൂടി ചിത്രം നൽകുന്നു. മുകേഷ്, രഞ്ജി പണിക്കർ, ആശ ശരത്ത്, സൗബിൻ സാഹിർ, രമേശ് പിഷാരടി, അനൂപ് മേനോൻ തുടങ്ങിയ ഒരു വലിയ താര നിര തന്നെ ചിത്രത്തിൽ ഉണ്ട്.
എസ്.എൻ സ്വാമി ഒരുക്കിയ തിരക്കഥ തന്നെയാണ് ചിത്രത്തിന്റെ പ്രധാന ഹൈലൈറ്റ്. കാലഘട്ടത്തിന്റെ മാറ്റങ്ങളെ ഉൾക്കൊണ്ടുകൊണ്ട് പഴുതടച്ചു എഴുതിയ തിരക്കഥയ്ക്ക് പുറകിലെ അദ്ധ്വാനത്തിന് തീർച്ചയായും കയ്യടികൾ അർഹിക്കുന്നു. കാമറ കൈകാര്യം ചെയ്ത അഖിൽ ജോർജ് സിബിഐ ചിത്രങ്ങൾക്ക് പതിവിൽ നിന്നും വ്യത്യസ്തമായി പുതിയൊരു ദൃശ്യ ഭാഷ്യം നൽകുന്നുണ്ട്, ശ്യാമ ഒരുക്കിയ സിബിഐ തീം മ്യൂസിക് പുതിയ രീതിയിൽ അവതരിപ്പിച്ച് പശ്ചാത്തല സംഗീതമൊരുക്കുകയും ചെയ്ത ജേക്സ് ബിജോയിയും തിയ്യറ്ററുകളിൽ ആവേശം കൊള്ളിക്കുന്നു. ശ്രീകർ പ്രസാദ് എന്ന പരിചയ സമ്പന്നനായ എഡിറ്റർ പുലർത്തിയ മികവ് ഈ ചിത്രത്തിന് മികച്ച വേഗതയും അതുപോലെ ഒരു ത്രില്ലർ ചിത്രമാവശ്യപ്പെടുന്ന സാങ്കേതിക പൂർണ്ണതയും നൽകുന്നതിൽ നിർണ്ണായകമായ പങ്കാണ് വഹിച്ചത്.
തീർച്ചയായും സി.ബി.ഐ പരമ്പരകളിൽ ഒരു പൊൻതൂവൽ കൂടിയായിരിക്കും സി.ബി.ഐ-5 ടി ബ്രയിൻ.
Reviews
മനസ്സുനിറക്കുന്ന പ്രിയന്റെ ഓട്ടം ! ഒപ്പം സർപ്രൈസായി മെഗാസ്റ്റാർ മമ്മൂട്ടിയും

മനസ്സുനിറക്കുന്ന പ്രിയന്റെ ഓട്ടം ! ഒപ്പം സർപ്രൈസായി മെഗാസ്റ്റാർ മമ്മൂട്ടിയും
ഷറഫുദ്ദീനെ നായകനാക്കി ആന്റണി സോണി സംവിധാനം ചെയ്ത മലയാള ചിത്രമാണ് ‘പ്രിയൻ ഓട്ടത്തിലാണ്’. ക്ലീൻ യു സർട്ടിഫിക്കറ്റോടെ ചിത്രം ഇന്ന് തിയറ്ററുകളിലെത്തി. മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ആദ്യ പകുതി പ്രിയനെയും പ്രിയന് പ്രിയപ്പെട്ടവരേയും പരിചയപ്പെടുത്തുന്നു. ശേഷം പ്രിയന്റെ ഓട്ടത്തിനുളള ആരംഭം കുറിക്കുന്നു. രണ്ടാം പകുതിയിൽ ആരംഭിക്കുമ്പോൾ പ്രിയന്റെ ഓട്ടം ലക്ഷ്യ സ്ഥാനത്തെത്തുമെന്നും ഇതിനൊരു അവസാനമുണ്ടാവുമെന്നും നമ്മൾ വിചാരിക്കും. പക്ഷെ സിനിമ കഴിയുന്നേരം മനസ്സിലാവും അത് അസ്വഭാവികമാണെന്ന്. പ്രിയൻ പ്രിയനായിരിക്കുന്നിടത്തോളം കാലം അവന്റെ ഓട്ടം അവസാനിക്കില്ല.
പ്രിയനെ ചിലർക്ക് റിലേറ്റബിളായി തോന്നും. അവനെപ്പോലുള്ളവർ നമുക്കിടയിലുണ്ട്. ഒരു കാര്യത്തിന് വരാൻ പറഞ്ഞാൽ നൂറ് കാര്യങ്ങൾ ചെയ്ത് എല്ലായിടത്തും താമസിച്ചെത്തുന്നവർ. അത്തരക്കാരുടെ ജീവിതത്തിലൂടെ ഒരു ദിവസമെങ്കിലും കടന്നു പോയവർക്കും അവരുടെ ജീവിതത്തിന്റെ ഭാഗമായവർക്കും പ്രിയനെയും പ്രിയന്റെ മാനസികാവസ്ഥയും മനസ്സിലാക്കാനാവും. അല്ലാത്തവർക്ക് ഇവനിതിന്റെയൊക്കെ ആവശ്യകതയെന്തായിരുന്നു എന്നേ ചിന്തിക്കൂ.
പ്രിയനെ മനോഹരമായി ഷറഫുദ്ദീൻ അവതരിപ്പിച്ചിട്ടുണ്ട്. നൈല ഉഷ, അപർണ ദാസ് എന്നിവരാണ് നായികമാരായെത്തിയിരിക്കുന്നത്. ഇരുവരും അവരവരുടെ റോൾ കൃത്യമായി നിർവ്വഹിച്ചിട്ടുണ്ട്. ചിത്രം കോമഡി എന്റർടൈനറാണ് എന്നതിനാൽ തന്നെ എല്ലാ പ്രേക്ഷകർക്കും ആസ്വദിക്കാനാവും. ചിത്രത്തിലെ ക്ലൈമാക്സിനോടടുക്കുന്ന പ്രധാന ഘട്ടത്തിൽ മമ്മുട്ടി അതിഥി വേഷത്തിലെത്തുന്നുണ്ട്. വൗവ് സിനിമാസിന്റെ ബാനറിൽ സന്തോഷ് തൃവിക്രമനാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. അഭയകുമാർ കെ, അനിൽ കുര്യൻ എന്നിവരുടെതാണ് തിരക്കഥ. പി. എം. ഉണ്ണികൃഷ്ണൻ ഛായാഗ്രഹണം നിർവ്വഹിച്ച ചിത്രത്തിന്റെ എഡിറ്റിംങ് ജോയലാണ് കൈകാര്യം ചെയ്തിരിക്കുന്നത്. അഭയകുമാർ കെ യും, പ്രജീഷ് പ്രേം എന്നിവരുടെ വരികൾക്ക് ലിജിൻ ബംബീനോ സംഗീതം പകർന്നു.
Reviews
വിഡ്ഡികളുടെ മാഷ് റിവ്യൂ വായിക്കാം

വിഡ്ഡികളുടെ മാഷ് റിവ്യൂ വായിക്കാം
കൊച്ച് കൊച്ച് കുരുത്തക്കേടിലൂടേയും … കുസൃതികളിലൂടേയും … നിഷ്കളങ്കമായ സ്നേഹ ബന്ധങ്ങളിലൂടേയും കടന്നു പോയ നായകൻ അത്തരം അനുഭവങ്ങളിൽ നിന്നും പഠിച്ചെടുത്ത ജീവിതാനുഭവങ്ങളിലൂടെ കിട്ടിയ നല്ലതും കെട്ടതുമായ അനുഭവങ്ങളെ തന്റെ വിദ്യാർത്ഥികൾക്ക് ഒരു ഗുണപാഠമാക്കിക്കൊണ്ട് അവരെ നൻമയുടെ വഴിയിലേക്ക് എങ്ങിനെ നയിക്കാം , അതിലൂടെ ഒരു വിദ്യാലയത്തെ എങ്ങിനെ ഒരു മാതൃകാ വിദ്യാലയമാക്കാമെന്ന് അഭ്രപാളികളിലൂടെ നമ്മിലേക്ക് പകർത്തിയ ലളിതവും നർമ്മവും ഉൾക്കൊണ്ട മനോഹരമായ ചലച്ചിത്രാനുഭവം.
അവസരത്തിനൊത്തുയർന്ന റഫീഖ് അഹമമദിന്റെ വരികൾക്ക് കാവ്യഭംഗി നൽകിയ ബിജിബാലിന്റെ സംഗീതം മലയാളികളുടെ വാനമ്പാടി കെ എസ് ചിത്രയും യുവ ഗായകൻ സൂരജ് സന്തോഷും ആലപിച്ചിരിക്കുന്നു. പുതിയൊരു അദ്ധ്യാപക വിദ്യാർത്ഥി ബന്ധം ഉടലെടുക്കുന്നുണ്ടെങ്കിൽ ഈ സിനിമ അതിനൊരു നിമിത്തമായിത്തീരും.
രണ്ട് മണിക്കൂർ പോയതറിയാതെ ഈ അടുത്ത കാലത്ത് കണ്ട സിനിമയിൽ മനസ്സിൽ ഇടം നേടിയ ചിത്രം.
Reviews
നഷ്ടപ്പെടുത്തരുത് ഈ തിയറ്റർ അനുഭവം ! ഇന്ത്യൻ സിനിമയിലെ മാസ്റ്റർ പീസാവുന്ന വിക്രം

നഷ്ടപ്പെടുത്തരുത് ഈ തിയറ്റർ അനുഭവം ! ഇന്ത്യൻ സിനിമയിലെ മാസ്റ്റർ പീസാവുന്ന വിക്രം
പാൻ ഇന്ത്യൻ ചിത്രമല്ലാഞ്ഞിട്ട് പോലും ലോകേഷ് കനകരാജിന്റെ തമിഴ് ചിത്രം ‘വിക്രം’ മിന് വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു ആരാധകരും പ്രേക്ഷകരും. ഉലകനായകൻ കമൽഹാസനാണ് നായകനെങ്കിലും ഫഹദ് ഫാസിൽ, വിജയ് സേതുപതി, സൂര്യ, ഇവരെ കാണാനാൻ വേണ്ടി സിനിമ കാണാനെത്തിയവരുണ്ട്.
വന്നവരെയൊന്നും ലോകേഷ് നിരാശപ്പെടുത്തിയിട്ടില്ല. കാളിദാസനും നരേനും ചെമ്പൻ വിനോദും പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിൽ മാസ്സും ആക്ഷനും ത്രില്ലറും ചേരുമ്പോൾ തിയറ്ററുകളിൽ തീ പാറുന്നുണ്ട്. പ്രേക്ഷകർക്കൊന്ന് ശ്വാസമെടുക്കാനുള്ള ഗ്യാപ്പ് പോലും കൊടുക്കുന്നില്ല.
പ്രപഞ്ചന്റെ മരണത്താൽ സീരിയൽ കില്ലറിനെ തിരഞ്ഞു നടക്കുന്ന ഫഹദിലൂടെ സന്താനത്തിലെത്തുന്ന ചിത്രം വിക്രമിന്റെ വരവോടെ വൻ ഹൈപ്പാണ് പ്രേക്ഷകരിലുണ്ടാക്കുന്നത്. ആദ്യ പകുതിയെ കടത്തി വെട്ടുന്നതാണ് രണ്ടാം പകുതി. വില്ലനും നായകനും നേർക്ക്നേർ നിൽക്കുമ്പോൾ ചുറ്റും പരക്കുന്ന വെടിയുണ്ടകളുടെ ശബ്ദത്തിന്റെ പതിമടങ്ങ് ഉയർച്ചയിൽ പ്രേക്ഷകരുടെ ഹൃദയം പടാ പടാ മിടിക്കും.
ഒന്നങ്ങോട്ടോ ഇങ്ങോട്ടോ നോക്കാതെ കണ്ണിമവെട്ടാതെ ചിത്രത്തിലേക്ക് തന്നെ നോക്കിനിൽക്കും. താനൊരു സംവിധായകനാണെന്ന് ലോകേഷ് നേരത്തെ തെളിയിച്ചിട്ടുണ്ടെങ്കിലും ‘വിക്രം’ കണ്ടതോടെ പ്രേക്ഷകർക്കത് പൂർണ്ണമായും ബോധ്യമാവുന്നുണ്ട്.
-
Film News4 months ago
18 വർഷമായി ലാൽ ഫാൻ, ആറാട്ടിനൊടുവിൽ അവസാനം മോഹൻലാൽ അപമാനിച്ചു- സന്തോഷ് വർക്കി
-
Video3 months ago
ഞാൻ പത്ത് പെണ്ണുങ്ങളുമായി സെക്സ് ചെയ്തിട്ടുണ്ട്,താല്പര്യമുള്ളവരോട് ഇനിയും ചോദിക്കും- വിനായകൻ
-
Film News4 months ago
എട്ടു നിലയിൽ പൊട്ടാനുള്ള ഭാഗ്യമുണ്ടാവട്ടെ, നാളെ ഇവിടെത്തന്നെ കാണണം ! മറുപടിയുമായി മാല പാർവ്വതി
-
Film News4 months ago
ഊക്കലും ഉപദേശവും ഒരുമിച്ച് വേണ്ട, നാരദൻ കണ്ട രശ്മി ആഷിക്ക് അബുവിനോട്
-
Film News3 months ago
ആദ്യ ദിനം തന്റെ സിനിമ കാണാൻ ക്യൂ നിന്ന് ടിക്കറ്റ് എടുത്ത് ഗായത്രി, പടം സൂപ്പർ എന്ന് താരം
-
Film News3 months ago
പുതിയ കാമുകി പഴയ ഭാര്യ, ഭാര്യയുടെ ഇപ്പോഴത്തെ കാമുകൻ ! മനോഹരമായ നിമിഷം പകർത്തി ഹൃത്തിക്ക്
-
Video3 months ago
അന്തം വിട്ട് ആരാധകർ! എന്താണീകാണുന്നത് ? അപ്സരസോ ? വൈറൽ ആയി മാളവിക മേനോന്റെ പുതിയ ഫോട്ടോ ഷൂട്ട്
-
Film News3 months ago
ബോക്സോഫീസ് വിയർക്കും! യുവ ഹിറ്റ് സംവിധായകനൊപ്പം അടുത്ത മമ്മൂട്ടി ചിത്രം, വരുന്നതെല്ലാം അടാർ ഐറ്റങ്ങൾ ആണല്ലോ