Connect with us

Celebrity Life

ഹണിമൂൺ ചിത്രങ്ങൾ പങ്കുവെച്ച് നയൻതാര. തിരക്കുകൾക്ക് അവധി നൽകി കളിച്ചുല്ലസിച്ച് താരതമ്പതികൾ

Published

on

ഹണിമൂൺ ചിത്രങ്ങൾ പങ്കുവെച്ച് നയൻതാര. തിരക്കുകൾക്ക് അവധി നൽകി കളിച്ചുല്ലസിച്ച് താരതമ്പതികൾ

തെന്നിന്ത്യയിലെ ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്ന നടി നയൻതാര തന്റെ കരിയറും വ്യക്തിജീവിതവും ആരിലും അസൂയ ഉളവാക്കും വിധം കൃത്യമായ പദ്ധതികളാൽ നിർമിച്ചവയാണ്. ഈ വർഷം ജൂണിൽ തന്റെ കാമുകനായ സംവിധായകൻ വിഘ്നേഷ് ശിവനെ വിവാഹം കഴിച്ച നയൻസ് ഹണിമൂണിനായി മാലിദ്വീപിലേക്ക് പോയിരുന്നു.

പിന്നീട് ഉടൻ തന്നെ ഇന്ത്യയിലേക്ക് മടങ്ങി, അറ്റ്‌ലി സംവിധാനം ചെയ്ത ഷാരൂഖ് ഖാന്റെ ‘ജവാൻ’, പൃഥ്വിരാജ് സുകുമാരൻ നായകനാകുന്ന അൽഫോൺസ് പുത്രന്റെ ‘ഗോൾഡ്’, അഹമ്മദ് സംവിധാനം ചെയ്ത് ജയം രവി നായകനായ ‘ഇരൈവൻ’ എന്നിവയുടെ ഷെഡ്യൂൾ മാസങ്ങൾ കൊണ്ട് തന്നെ പൂർത്തിയാക്കി.

ശേഷം നയനും വിക്കിയും ഉടൻ തന്നെ ബാഴ്‌സലോണയിലേക്ക് പുറപ്പെട്ടിരിക്കുകയാണ്, അവരുടെ രണ്ടാം ഹണിമൂൺ എന്നാണ് ആരാധകർ വിശേഷിപ്പിക്കുന്നത്. ദമ്പതികൾ രാജ്യത്തെ വിദേശ സ്ഥലങ്ങൾ സന്ദർശിക്കുന്ന, ഏറ്റവും പുതിയ ഫോട്ടോകൾ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറൽ ആവുകയാണ്.

Celebrity Life

തായ്‌ലാൻഡിൽ പോയി ഊഞ്ഞാലാടി റീമ കല്ലിങ്കൽ ! മനസ്സുനിറഞ്ഞ് ആരാധകർ

Published

on

തായ്‌ലാൻഡിൽ പോയി ഊഞ്ഞാലാടി റീമ കല്ലിങ്കൽ ! മനസ്സുനിറഞ്ഞ് ആരാധകർ

മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് റിമ കല്ലിങ്കൽ. സിനിമയ്ക്ക് ഒപ്പം തന്നെ സോഷ്യൽ മീഡിയയിലും ഏറെ സജീവമായ താരം തൻറെ സന്തോഷ നിമിഷങ്ങൾ എല്ലാം പ്രേക്ഷകരുമായി പങ്കുവയ്ക്കാറുണ്ട്. അത്തരത്തിൽ തന്റെ തായ്‌ലാൻഡിൽ ചെലവഴിച്ച അവധിക്കാല സന്തോഷ നിമിഷങ്ങളുടെ ചിത്രങ്ങൾ പ്രേക്ഷകരുമായി പങ്കുവയ്ക്കുകയാണ് ആരാധകരുടെ പ്രിയതാരം.

പ്രശസ്ത സംവിധായകൻ ആഷിഖ് അബുവിന്റെ ഭാര്യ കൂടിയായ താരം സിനിമയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾക്ക് പറയാനും പരിഹരിക്കാനും വേണ്ടി ഡബ്ലൂ.സി.സി എന്ന സംഘടനയ്ക്ക് തുടക്കം കുറിച്ചത്തിലും റിമ കല്ലിങ്കൽ ഒരു പ്രധാന പങ്ക് വഹിച്ചിരുന്നു. 13 വർഷം മുൻപ് റിലീസ് ചെയ്ത ശ്യാമപ്രസാദ് ചിത്രമായ ഋതുവിലൂടെ മലയാള സിനിമ ലോകത്ത് അരങ്ങേറ്റം കുറിച്ച താരം പിന്നീട് മലയാള സിനിമ ലോകത്ത് സജീവമായി മാറുകയായിരുന്നു. നടി എന്ന നിലയിലും നർത്തകി എന്ന നിലയിലും താരത്തിന് ഇതിനോടകം തന്നെ ഏറെ ആരാധകരെ സമ്പാദിക്കാൻ കഴിഞ്ഞിരുന്നു. നീലത്താമര, ഹാപ്പി ഹസ്ബൻഡ്‌സ്, ഇന്ത്യൻ റുപ്പി, നിദ്ര, 22 ഫീമെയിൽ കോട്ടയം, റാണി പദ്മിനി, സക്കറിയയുടെ ഗർഭിണികൾ, എസ്കെപ് ഫ്രം ഉഗാണ്ട, ഏഴു സുന്ദര രാത്രികൾ, നത്തോലി ഒരു ചെറിയ മീനല്ല, ചിറകൊടിഞ്ഞ കിനാവുകൾ, കാട് പൂക്കുന്ന നേരം, ക്ലിന്റ്, ആഭാസം, വൈറസ് തുടങ്ങി മലയാളത്തിലും തമിഴിലുമായി മുപ്പതിൽ കൂടുതൽ ചിത്രങ്ങളിൽ റിമ വേഷമിട്ടിട്ടുണ്ട്

Continue Reading

Celebrity Life

നയൻതാരയുടെ വാടക ഗർഭധാരണത്തിന് എതിരെ സർക്കാർ അന്വേഷണം.5 വർഷത്തിനു ശേഷവും കുട്ടികൾ ഇല്ലായിരിക്കണമെന്നാണ് നിയമം

Published

on

നയൻതാരയുടെ വാടക ഗർഭധാരണത്തിന് എതിരെ സർക്കാർ അന്വേഷണം.5 വർഷത്തിനു ശേഷവും കുട്ടികൾ ഇല്ലായിരിക്കണമെന്നാണ് നിയമം

കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടിയ വാർത്തയായിരുന്നു നയൻതാര വിഗ്നേഷ് ശിവൻ ദമ്പതികൾക്ക് ഇരട്ട കുട്ടികൾ ജനിച്ചത്. സോഷ്യൽ മീഡിയ ഒന്നാകെ ആഘോഷിക്കുകയും അതോടൊപ്പം തന്നെ ഒരുവശത്ത് ഏറെ വിവാദങ്ങളും ഈ വിഷയത്തിൽ നിറഞ്ഞിരുന്നു.
എന്നാലിപ്പോൾ കുഞ്ഞിന്റെ ജനനവുമായി ബന്ധപ്പെട്ട് തമിഴ്നാട് സർക്കാർ ആരോഗ്യവകുപ്പ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നുവെന്ന വാർത്തകളാണ് ഇപ്പോൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഇന്ത്യയിൽ നിലവിലുള്ള നിയമം മറികടന്നാണോ വാടക ഗർഭധാരണം നടത്തിയതെന്ന കാര്യമാണ് അന്വേഷിക്കുന്നത്.

വാടക ഗർഭധാരണം നടത്തണമെങ്കിൽ വിവാഹം കഴിഞ്ഞ് ചുരുങ്ങിയത് 5 വർഷത്തിനു ശേഷവും കുട്ടികൾ ഇല്ലായിരിക്കണമെന്നാണ് നിലവിലുള്ള ഇന്ത്യൻ നിയമം. ഏഴുവർഷത്തെ പ്രണയത്തിന് ശേഷം ജൂൺ ഒമ്പതിന് മഹാബലിപുരത്തെ ഷെറാട്ടൺ ഗ്രാൻഡ് റിസോർട്ടിൽ വച്ചായിരുന്നു നയൻതാരയുടെയും വിഘ്നേഷിന്റെയും വിവാഹം. ആഘോഷപൂർവ്വം നടന്ന വിവാഹവും സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. വിഗ്നേഷ് ശിവനാണ് തന്റെ സോഷ്യൽ മീഡിയ അക്കൗണ്ട് വഴി ഇക്കാര്യം പുറത്തുവിട്ടത്.

വാടക ഗർഭം വഴി അണ്ഡം ദാനംത്തിലൂടെ ആയിരുന്നു ഇരുവർക്കും ഇരട്ട കുട്ടികൾ ജനിച്ചത്.
21നും 36നും മദ്ധ്യേ പ്രായമുള്ള വിവാഹം കഴിച്ച സ്ത്രീയ്ക്ക് ഭർത്താവിന്റെ സമ്മതത്തോടെയേ അണ്ഡം ദാനം ചെയ്യാൻ കഴിയൂ എന്നാണ് നിയമം. വിവാഹം കഴിഞ്ഞ് വെറും 4 മാസത്തിനുള്ളിൽ വാടക ഗർഭധാരണം എങ്ങനെ സാധ്യമാകും എന്നാണ് അന്വേഷിക്കുന്നത്. നിയമലംഘനം നടന്നോയെന്ന് പരിശോധിക്കുമെന്നും നയൻതാരയോട് തമിഴ്നാട് മെഡിക്കൽ കോളേജ് ഡയറക്ടറേറ്റ് വിശദീകരണം ആവശ്യപ്പെടുമെന്നും ആരോഗ്യമന്ത്രി എം. സുബ്രഹ്മണ്യൻ വ്യക്തമാക്കി.

Continue Reading

Celebrity Life

കല്യാണം കഴിഞ്ഞു നാലാം മാസത്തിൽ നയൻ താര-വിഘ്‌നേഷ് ശിവൻ ദമ്പതികൾക്ക് ഇരട്ടക്കുട്ടികൾ ! ആനന്ദ ലഹരിയിൽ ആരാധകർ

Published

on

കല്യാണം കഴിഞ്ഞു നാലാം മാസത്തിൽ നയൻ താര-വിഘ്‌നേഷ് ശിവൻ ദമ്പതികൾക്ക് ഇരട്ടക്കുട്ടികൾ ! ആനന്ദ ലഹരിയിൽ ആരാധകർ

തെന്നിന്ത്യൻ സിനിമ ലോകം ഏറെ ആവേശത്തോടെ ആഘോഷമാക്കിയ ഒന്നാണ് നയൻതാരയുടേയും വിഘ്നേഷ് ശിവന്റേയും വിവാഹം. ജൂൺ ഒൻപതിന് ചെന്നൈയിലെ മഹാബലിപുരത്ത് വച്ചായിരുന്നു താര വിവാഹം. നെറ്റ്ഫ്ലിക്സിൽ സ്ട്രീം ചെയ്യാനൊരുങ്ങുന്ന ഡോക്യുമെന്ററി ഒരുക്കുന്നത് സംവിധായകൻ ഗൗതം വാസുദേവ മേനോനാണ്. വിവാഹം കഴിഞ്ഞ് 4 മാസങ്ങൾ പിന്നിടുമ്പോൾ ഇരട്ടക്കുട്ടികൾക്ക് ജൻമം നൽകിയിരിക്കുകയാണ് താര ദമ്പദികൾ. വിഘ്‌നേശ് ശിവൻ തന്നെയാണ് തന്റെ സോഷ്യൽ മീഡിയ അക്കൗണ്ട് വഴി ഇക്കാര്യം അറിയിച്ചത്.

 

“നയൻ & ഞാനും അമ്മയും അപ്പയും ആയി
ഞങ്ങൾ അനുഗ്രഹിക്കപ്പെട്ടവരാണ്
ഇരട്ട കുഞ്ഞുങ്ങൾ❤️❤️
ഞങ്ങളുടെ എല്ലാ പ്രാർത്ഥനകളും, നമ്മുടെ പൂർവ്വികരുടെ അനുഗ്രഹങ്ങളും ചേർന്ന്, എല്ലാ നല്ല പ്രകടനങ്ങളും ചേർന്ന്, 2 അനുഗ്രഹീതരായ കുഞ്ഞുങ്ങളുടെ രൂപത്തിൽ ഞങ്ങൾക്ക് വേണ്ടി വന്നിരിക്കുന്നു❤️😇
നിങ്ങളുടെ എല്ലാ അനുഗ്രഹങ്ങളും ഞങ്ങൾക്ക് വേണം”

 

 

 

 

Continue Reading

Recent

Film News3 hours ago

ദളപതി 67 വില്ലൻ വേഷം ചെയ്യുവാൻ നിവിൻ പോളി ഉണ്ടാവില്ല !

ദളപതി 67 വില്ലൻ വേഷം ചെയ്യുവാൻ നിവിൻ പോളി ഉണ്ടാവില്ല ! ആരാധകരും പ്രേക്ഷകരും ഏറെ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന ചിത്രമാണ് ലോകേഷ് കനകരാജ് ദളപതി വിജയ് കൂട്ടുകെട്ടിൽ...

Film News17 hours ago

സൗത്ത് ഇന്ത്യയിൽ നിന്ന് ഒരു സിനിമയിൽ അഞ്ചു ഭാഷകളിലായി ആന്തോളജി ചിത്രം ഒരുങ്ങുന്നു ! രാജമൗലി മുതൽ പൃഥ്വിരാജ് വരെ സംവിധാന നിരയിൽ

സൗത്ത് ഇന്ത്യയിൽ നിന്ന് ഒരു സിനിമയിൽ അഞ്ചു ഭാഷകളിലായി ആന്തോളജി ചിത്രം ഒരുങ്ങുന്നു ! രാജമൗലി മുതൽ പൃഥ്വിരാജ് വരെ സംവിധാന നിരയിൽ സമീപകാലത്ത് തെന്നിന്ത്യൻ സിനിമകളുടെ...

Film News19 hours ago

സൗബിൻ സാഹിർ സിദ്ധാർത്ഥ് ഭരതൻ ചിത്രം ജിന്ന് ഡിസംബർ 30ന് തിയേറ്ററുകളിലേക്ക്

സൗബിൻ സാഹിർ സിദ്ധാർത്ഥ് ഭരതൻ ചിത്രം ജിന്ന് ഡിസംബർ 30ന് തിയേറ്ററുകളിലേക്ക് ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമമിട്ട് സൗബിൻ ചിത്രം “ജിന്ന് ” ഡിസംബർ 30 നു...

Songs20 hours ago

പൊലീസുകാർക്ക് സമർപ്പിച്ചുകൊണ്ട് കാക്കിപട സിനിമയിലെ “കാക്കിപടയാ കേരളത്തിൻ” എന്ന ആദ്യ ഗാനം റിലീസ് ആയി

പൊലീസുകാർക്ക് സമർപ്പിച്ചുകൊണ്ട് കാക്കിപട സിനിമയിലെ “കാക്കിപടയാ കേരളത്തിൻ” എന്ന ആദ്യ ഗാനം റിലീസ് ആയി നിരഞ്ജ് മണിയൻപിള്ള രാജു, അപ്പാനി ശരത്‌ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന...

Film News20 hours ago

ഷൈൻ നിഗമും സണ്ണിവെയ്‌നും ഒരുമിക്കുന്ന വേലയുടെ ടൈറ്റിൽ പോസ്റ്റർ ദുൽഖർ സൽമാൻ റിലീസ് ചെയ്തു

ഷൈൻ നിഗമും സണ്ണിവെയ്‌നും ഒരുമിക്കുന്ന വേലയുടെ ടൈറ്റിൽ പോസ്റ്റർ ദുൽഖർ സൽമാൻ റിലീസ് ചെയ്തു സിൻസിൽ സെല്ലുലോയിഡിലെ ബാനറിൽ എസ്സ്‌. ജോർജ് നിർമിക്കുന്ന വേലയുടെ ടൈറ്റിൽ പോസ്റ്റർ...

Film News22 hours ago

അയ്യപ്പനും കോശിയും തമിഴിൽ ഒരുക്കാൻ വിക്രമും മാധവനും

അയ്യപ്പനും കോശിയും തമിഴിൽ ഒരുക്കാൻ വിക്രമും മാധവനും മലയാളത്തിൽ വമ്പൻ വിജയം സ്വന്തമാക്കിയ സൂപ്പർ ഹിറ്റ് ചിത്രം അയ്യപ്പനും കോശിയും തമിഴ് റീമേക്ക് ഒരുങ്ങുന്നു. കോളിവുഡിൽ പ്രചരിക്കുന്ന...

Film News1 day ago

ആഗോള തല അംഗീകാരം സ്വന്തമാക്കി ‘ഗഗനാചാരി’ ! മലയാള സിനിമയ്ക്ക് ഇത് അഭിമാന നേട്ടം

ആഗോള തല അംഗീകാരം സ്വന്തമാക്കി ‘ഗഗനാചാരി’ ! മലയാള സിനിമയ്ക്ക് ഇത് അഭിമാന നേട്ടം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പന്ത്രണ്ട് അന്താരാഷ്ട്ര ചലച്ചിത്രമേളകളിലേക്ക് ഗഗനാചാരി എന്ന...

Film News2 days ago

L353ക്ക് മുൻപ് പ്രതീക്ഷകൾ ഉയർത്തി വിവേക് ചിത്രം “ദി ടീച്ചർ” നാളെ മുതൽ തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തുന്നു !

L353ക്ക് മുൻപ് പ്രതീക്ഷകൾ ഉയർത്തി വിവേക് ചിത്രം “ദി ടീച്ചർ” നാളെ മുതൽ തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തുന്നു ! അതിരൻ എന്ന സിനിമയുടെ വമ്പൻ വിജയത്തിന് ശേഷം...

Reviews2 days ago

അൽഫോൺസ് സ്റ്റൈലിൽ പൃഥ്വിരാജിൻ്റെ അഴിഞ്ഞാട്ടവുമായി ഗോൾഡ് ആദ്യപകുതി

അൽഫോൺസ് സ്റ്റൈലിൽ പൃഥ്വിരാജിൻ്റെ അഴിഞ്ഞാട്ടവുമായി ഗോൾഡ് ആദ്യപകുതി പ്രേമം എന്ന ചിത്രത്തിന് ശേഷം ഏഴ് വര്‍ഷത്തെ ഇടവേള കഴിഞ്ഞു അല്‍ഫോണ്‍സ് പുത്രന്റെ സംവിധാനത്തില്‍ ഒരുക്കിയ ചിത്രമാണ് ഗോൾഡ്....

Songs3 days ago

അൽഫോൻസ് പുത്രൻ സ്റ്റൈലിൽ ഗോൾഡിലെ പുതിയ ഗാനം പുറത്തിറങ്ങി

അൽഫോൻസ് പുത്രൻ സ്റ്റൈലിൽ ഗോൾഡിലെ പുതിയ ഗാനം പുറത്തിറങ്ങി നേരം പ്രേമം എന്നീ സിനിമകളുടെ വമ്പൻ വിജയത്തിന് ശേഷം അൽഫോൺസ് പുത്രൻ ഒരുക്കുന്ന പുതിയ ചിത്രം ഗോൾഡിലെ...

Trending