Connect with us

Celebrity Life

ആളുകൾ ഏറ്റെടുക്കണമെങ്കിൽ അല്പം എരിവുള്ള എന്തെങ്കിലും വേണം. അതിനാണ് ഞാൻ അമൃതയെ ചുംബിച്ചത്

Published

on

ആളുകൾ ഏറ്റെടുക്കണമെങ്കിൽ അല്പം എരിവുള്ള എന്തെങ്കിലും വേണം. അതിനാണ് ഞാൻ അമൃതയെ ചുംബിച്ചത്

അടുത്തിടെ വിവാഹിതരായ മ്യൂസിക്കൽ കപ്പിൾസ് ആണ് ഗോപി സുന്ദരം അമൃത സുരേഷും. സാമൂഹ്യ മാധ്യമങ്ങൾ വഴി തന്നെയാണ് ഇരുവരും തങ്ങളുടെ പ്രണയം പ്രേക്ഷകരെ അറിയിച്ചിരുന്നത്. പോയ മാസം പഴനിയിൽ വച്ചായിരുന്നു അമൃതയും ഗോപി സുന്ദറും വിവാഹിതരായത്. വിവാഹശേഷം ആദ്യമായി ഇരുവരും ഒന്നിച്ച് ഒരു അഭിമുഖത്തിന് എത്തിയിരിക്കുകയാണ്. പ്രമുഖ ഓൺലൈൻ മാധ്യമമായ ജാങ്കോസ്പെസിന് വേണ്ടിയിട്ടാണ് ഇരുവരും അഭിമുഖം നൽകിയത്.

 

ഗോപി സുന്ദരൻ സംഗീതത്തിൽ അമൃതയും ഗോപി സുന്ദറും ഒന്നിച്ച് പാടിയ “തൊന്തരവാ” എന്ന മ്യൂസിക്കൽ ആൽബം സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടുകയാണ്. ഇരുവരും ചുംബിക്കുവാൻ ഒരുങ്ങുന്ന തരത്തിലുള്ള ആൽബത്തിന്റെ കവർ ചിത്രവും ഏറെ ശ്രദ്ധ നേടിയിരുന്നു. ഇതേക്കുറിച്ച് പറയുകയാണ് ദമ്പതികൾ.

” സത്യത്തിൽ അങ്ങനെയൊരു ഫോട്ടോ ആൽബത്തിന് ശേഷം ഞങ്ങൾ മനപ്പൂർവ്വം ചെയ്തതാണ്, കാരണം ആദ്യം ഞാൻ ഇതിൻറെ പോസ്റ്റർ ഷെയർ ചെയ്തപ്പോൾ ഒരു ദിവസം കഴിഞ്ഞിട്ടും ആളുകൾ വലിയ രീതിയിൽ ഒന്നും പ്രതികരിക്കുന്നില്ല. കൂടിപ്പോയാൽ ഏഴോ എട്ടോ കമൻറുകൾ മാത്രം. അപ്പോഴാണ് തോന്നിയത് ഇത് ആളുകളിലേക്ക് എത്തണമെങ്കിൽ അല്പം എരിവുള്ള എന്തെങ്കിലും വേണമെന്ന്. ആത്യന്തികമായി ആൽബം ആളുകൾ കാണണം അതാണ് ലക്ഷ്യം. അതുകൊണ്ടാണ് അമൃതയെ ചുംബിക്കുന്ന തരത്തിലുള്ള ഒരു കവർ പിക് ആൽബത്തിന് കൊടുത്തത്. അമൃതയുടെ ഇതുവരെ കേൾക്കാത്ത രീതിയിലുള്ള ഒരു രീതിയിലാണ് അവൾ ഇതിൽ പാടിയിരിക്കുന്നത്, അമൃത സാധാരണമായി സംസാരിക്കുന്ന രീതിയിലുള്ള ശബ്ദം എനിക്ക് ഭയങ്കര ഇഷ്ടമാണ്. ആ രീതിയിൽ ഒരു പാട്ടു പാടിക്കണം എന്ന് ആലോചിച്ചപ്പോഴാണ് ഈ ആൽബത്തിലേക്ക് എത്തിയത്” ഗോപി സുന്ദർ കൂട്ടിച്ചേർത്തു

Celebrity Life

യുവരാജ് സിംഗിനൊപ്പം ദുൽഖർ ! സാനിയ മിർസയുടെ ഫെയർവെൽ മത്സരത്തിൽ താരമായി കുഞ്ഞിക്ക

Published

on

യുവരാജ് സിംഗിനൊപ്പം ദുൽഖർ ! സാനിയ മിർസയുടെ ഫെയർവെൽ മത്സരത്തിൽ താരമായി കുഞ്ഞിക്ക

ഇന്ത്യൻ ടെന്നീസ് രാജ്ഞി സാനിയ മിർസയുടെ സ്വന്തം നഗരമായ ഹൈദരാബാദിൽ നടന്ന വിടവാങ്ങൽ മത്സരത്തിൽ മലയാളികളുടെ പ്രിയ താരം ദുൽഖർ പങ്കെടുത്തു. മാർച്ച് 5 ന് ഹൈദരാബാദിലെ ലാൽ ബഹാദൂർ സ്റ്റേഡിയത്തിൽ നടന്ന വിടവാങ്ങൽ മത്സരമായിരുന്നു ഇന്ന്. ദുബായ് ടെന്നീസ് ചാമ്പ്യൻഷിപ്പിൽ സാനിയ ടെന്നീസിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം യുവരാജ് സിങും മത്സരവേദിയിൽ എത്തിയിരുന്നു. ഏറെ ആരാധകരുള്ള യുവരാജിന്റെയും ദുൽഖറിന്റെയും കണ്ടുമുട്ടൽ ആരാധകരും ഏറെ കൗതുകം ഉളവാക്കി. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറെ വൈറൽ ആവുകയാണ്.റിട്രോ-സ്റ്റൈൽ സൺഗ്ലാസുകൾ ഘടിപ്പിച്ച നീല വസ്ത്രത്തിൽ അൾട്രാ സ്റ്റൈലിഷ് ആയിയാണ് ദുൽഖർ വേദിയിലെത്തിയത്.


ദുൽഖർ സൽമാൻ നായകനായി എത്തുന്ന വരാനിരിക്കുന്ന ചിത്രമായ കിംഗ് ഓഫ് കോത്തയുടെ ഷൂട്ടിംഗ് പോയ വാരമാണ് പാക്കപ്പ് ആയത്. അഭിലാഷ് ജോഷി ആദ്യമായി സംവിധാനം ചെയ്ത കിംഗ് ഓഫ് കോത്ത 2023 ഓഗസ്റ്റിൽ ലോകമെമ്പാടും റിലീസ് ചെയ്യും. ഗ്യാങ്സ്റ്റർ ഡ്രാമ ആയി ഒരുങ്ങുന്ന ചിത്രത്തിൽ ഐശ്വര്യ ലക്ഷ്മി അണ് നായിക വേഷത്തിൽ എത്തുന്നത്

Continue Reading

Celebrity Life

‘വിവാഹത്തിന് മുന്നേ ഗർഭിണിയായതിനെ പറ്റി നിരവധി ചോദ്യങ്ങളാണ്’- വിശദീകരണവുമായി ഷംന

Published

on

‘വിവാഹത്തിന് മുന്നേ ഗർഭിണിയായതിനെ പറ്റി നിരവധി ചോദ്യങ്ങളാണ്’- വിശദീകരണവുമായി ഷംന

മലയാളികൾക്കും തെന്നിന്ത്യൻ സിനിമ പ്രേമികൾക്കും ഏറെ പ്രിയങ്കരിയായ നടിയാണ് ഷംന കാസിം. അടുക്കുകയാണ് ഷംന ഗർഭിണിയാണ് എന്നുള്ള വിവരം പ്രേക്ഷകരെ അറിയിച്ചത്. വിവാഹത്തിന് മുൻപ് ഗർഭിണിയാകുന്നത് മോശം കാര്യമല്ലേ എന്ന് പറഞ്ഞുകൊണ്ട് നിരവധി ആളുകൾ ആണ് ഷംനയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളുടെ താഴെ കമൻറ് ആയി എത്തിയത്, ഇപ്പൊൾ ഇതിന് മറുപടിയുമായി എത്തിയിരിക്കുകയാണ് ഷംന തൻറെ ഔദ്യോഗിക യൂട്യൂബ് ചാനലിലൂടെ. ഷംനയുടെ വാക്കുകളിലേക്ക്

“കുറേ യുട്യൂബ് ചാനലുകളിലും മറ്റും പല തലക്കെട്ടുകളും കണ്ടു. എന്‍റെ നിക്കാഹ് നടന്നത് ജൂണ്‍ 12 ആയിരുന്നു. അത് വളരെ സ്വകാര്യമായ ഒരു ചടങ്ങ് ആയിരുന്നു. കുടുംബാംഗങ്ങള്‍ മാത്രമാണ് പങ്കെടുത്തത്. നിക്കാഹ് കഴിഞ്ഞാല്‍ ചില ആളുകള്‍ രണ്ടായി താമസിക്കും. ചിലര്‍ ഒരുമിച്ച് ആവും കഴിയുക. ഞങ്ങള്‍ നിക്കാഹിനു ശേഷം ലിവിംഗ് ടുഗെതര്‍ ആയിരുന്നു. നിക്കാഹ് കഴിഞ്ഞ് ഒന്ന്, രണ്ട് മാസത്തിനു ശേഷം വിവാഹ ചടങ്ങ് നടത്താമെന്നാണ് കരുതിയിരുന്നത്. ഞാന്‍ ഷൂട്ടിംഗ് തിരക്കുകളില്‍ ആയിരുന്നു. 3-4 സിനിമകള്‍ ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. എനിക്ക് കുറച്ച് സമയം ആവശ്യമായിരുന്നു. അതിനാല്‍ത്തന്നെ വിവാഹ ചടങ്ങ് നടത്തിയത് ഒക്ടോബറില്‍ ആണ്. അതുകൊണ്ടാണ് നിങ്ങളുടെ ഒരു ആശയക്കുഴപ്പം. കല്യാണം കഴിഞ്ഞ് മൂന്ന് മാസം ആയപ്പോള്‍ ഏഴാം മാസം നടത്തേണ്ട ബേബി ഷവറോ എന്ന സംശയത്തിന് കാരണം അതാണ്. ഞാനിപ്പോള്‍ വളരെ സന്തോഷവതിയാണ്. ഞാനെന്‍റെ ജീവിതം ആസ്വദിക്കുന്നു. ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷത്തിനു വേണ്ടി കാത്തിരിക്കുകയാണ്.

പ്രഗ്നന്‍സി സമയത്ത് വര്‍ക്ക് ചെയ്ത സിനിമകളിലൊന്നാണ് മാര്‍ച്ച് 30 ന് വരാനിരിക്കുന്ന ദസറ. മറ്റൊന്ന് തമിഴ് ചിത്രം ഡെവിള്‍. ചിത്രത്തിലെ ഒരു ഗാനം ചിത്രീകരിക്കുന്ന സമയത്ത് ഞാന്‍ നാല് മാസം ഗര്‍ഭിണി ആയിരുന്നു. ഡി 14, ശ്രീദേവി ഡ്രാമ കമ്പനി എന്നീ ടെലിവിഷന്‍ പരിപാടികളുടെ ഷൂട്ടിംഗും ആ സമയത്ത് ചെയ്തു.”

 

Continue Reading

Celebrity Life

ചിരിക്കുമ്പോൾ ആ വശം അനക്കാൻ പറ്റില്ല… രോഗ വിവരം പങ്കുവെച്ചു മിഥുൻ

Published

on

ചിരിക്കുമ്പോൾ ആ വശം അനക്കാൻ പറ്റില്ല… രോഗ വിവരം പങ്കുവെച്ചു മിഥുൻ

മലയാളികളുടെ പ്രിയങ്കരനായ
നടനും അവതാരകനുമായ മിഥുൻ രമേശ് ആശുപത്രിയിൽ. ബെൽസ് പാൾസി എന്ന അസുഖത്തെ തുടർന്നാണ് താരത്തെ തിരുവന്തപുരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്.ശരീരത്തിലെ പേശികൾക്കുണ്ടാകുന്ന ബലക്ഷയമാണ് ബെൽസ് പാൾസി. മുഖത്തിന്റെ ഒരു വശത്തെ ബാധിക്കുന്ന ഈ അസുഖം മൂലം കണ്ണുകൾ ബലമായി അടയ്‌ക്കേണ്ടതായും വായുടെ ഒരുവശം താഴ്ഭാഗത്തേക്കായും ഇരിക്കും.മിഥുൻ രമേശ് തന്നെയാണ് തന്റെ അസുഖവിവരം ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചിരിക്കുന്നത്.

‘വിജയകരമായി അങ്ങനെ ആശുപത്രിയിൽ കയറി. എനിക്ക് ബെൽ പാൾസി എന്ന അസുഖം വന്നിട്ടുണ്ട്. ചിരിക്കുമ്പോൾ ഒരു ഭാഗം മാത്രമേ അനങ്ങൂ, ഒരു കണ്ണും ബലം പ്രയോഗിച്ച് മാത്രമേ അടയ്ക്കാൻ സാധിക്കൂ. പാർഷ്യൽ പരാലിസിസ് എന്ന രീതിയിലാണ്. മാറും എന്നാണ് പറയുന്നത്. നിലവിൽ തിരുവനന്തപുരത്തെ ആശുപത്രിയിലാണ്’- മിഖുൻ പറഞ്ഞു.

Continue Reading

Recent

Film News21 hours ago

ദുൽക്കർ ടിനു പാപ്പച്ചൻ ചിത്രത്തിൽ വമ്പൻ താരനിര ! ഒരുങ്ങുന്നത് മലയാള സിനിമയിലെ ഏറ്റവും വലിയ ആക്ഷൻ മാമാങ്കം

ദുൽക്കർ ടിനു പാപ്പച്ചൻ ചിത്രത്തിൽ വമ്പൻ താരനിര ! ഒരുങ്ങുന്നത് മലയാള സിനിമയിലെ ഏറ്റവും വലിയ ആക്ഷൻ മാമാങ്കം മലയാളി സിനിമ പ്രേക്ഷകർ ഏറെ ആവേശത്തോടെ കൂടി...

Film News1 day ago

മലയാളത്തിലെ ആദ്യ 200 കോടി ചിത്രത്തിന് ഇന്നേക്ക് നാല് വർഷങ്ങൾ !

മലയാളത്തിലെ ആദ്യ 200 കോടി ചിത്രത്തിന് ഇന്നേക്ക് നാല് വർഷങ്ങൾ ! മലയാള സിനിമ ചരിത്രത്തിൽ ആദ്യ 200 കോടി ക്ലബ്ബ് എന്ന നേട്ടം കൈവരിച്ച മോഹൻലാൽ...

Songs1 day ago

ലേഡി പുഷ്പ ! വേറിട്ട ഗെറ്റപ്പിൽ കീർത്തി സുരേഷ്. ദസറയിലെ പുതിയ ഗാനം പുറത്തിറങ്ങി

ലേഡി പുഷ്പ ! വേറിട്ട ഗെറ്റപ്പിൽ കീർത്തി സുരേഷ്. ദസറയിലെ പുതിയ ഗാനം പുറത്തിറങ്ങി നവാഗതനായ ശ്രീകാന്ത് ഒഡേല നാനിയെ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രമാണ് “ദസറ”...

Trailer and Teaser1 day ago

ദുൽഖറിന്റെ വിഷു സമ്മാനം ! അടിയുടെ ടീസർ എത്തി. ചിത്രം വിഷുവിന് തിയേറ്ററുകളിലേക്ക്

ദുൽഖറിന്റെ വിഷു സമ്മാനം ! അടിയുടെ ടീസർ എത്തി. ചിത്രം വിഷുവിന് തിയേറ്ററുകളിലേക്ക് ദുൽഖർ സൽമാൻ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രമായ ‘അടി’യുടെ പുറത്തിറങ്ങി. വിഷു റിലീസായി...

Gallery2 days ago

താര പ്രഭയിൽ രാം ചരണിന്റെ പിറന്നാൾ ആഘോഷം ചിത്രങ്ങൾ കാണാം

താര പ്രഭയിൽ രാം ചരണിന്റെ പിറന്നാൾ ആഘോഷം ചിത്രങ്ങൾ കാണാം തെലുഗു സൂപ്പർസ്റ്റാർ രാം ചരണിന്റെ പിറന്നാൾ ആഘോഷ പരിപാടി യുവ താരങ്ങളും പ്രമുഖ സംവിധായകരും RRR...

Film News2 days ago

ആസിഫ് അലി ഷറഫുദ്ദീൻ അമലപോൾ ജീത്തു ജോസഫ് അർഫാസ് അയൂബ് ചിത്രം ചിത്രീകരണം ആരംഭിച്ചു

ആസിഫ് അലി ഷറഫുദ്ദീൻ അമലപോൾ ജീത്തു ജോസഫ് അർഫാസ് അയൂബ് ചിത്രം ചിത്രീകരണം ആരംഭിച്ചു ജിത്തു ജോസഫ് അവതരിപ്പിക്കുന്ന പുതിയ ചിത്രത്തില്‍ ആസിഫ് അലി, ഷറഫുദ്ദീൻ –...

Film News2 days ago

പ്രിയ സുഹൃത്തിന്റെ വേർപാട് അറിഞ്ഞുകൊണ്ട് ദുഃഖം അടക്കിപ്പിടിച്ച് നാലുമണിവരെ മോഹൻലാൽ ആ ഗാനരംഗത്തിൽ പങ്കെടുത്തു – ഹരീഷ് പേരടി

പ്രിയ സുഹൃത്തിന്റെ വേർപാട് അറിഞ്ഞുകൊണ്ട് ദുഃഖം അടക്കിപ്പിടിച്ച് നാലുമണിവരെ മോഹൻലാൽ ആ ഗാനരംഗത്തിൽ പങ്കെടുത്തു – ഹരീഷ് പേരടി മലയാളികളുടെ പ്രിയതാരം ഇന്നസെൻ്റിൻ്റെ വേർപാടിന്റെ നൊമ്പരത്തിലാണ് മലയാള...

Film News3 days ago

ബോക്സ് ഓഫീസ് റെക്കോർഡുകൾ പൊളിച്ചടുക്കാൻ മഹേഷ് ബാബു ത്രിവിക്രം ചിത്രം #SSMB28 ജനുവരി 14  റിലീസിനെത്തുന്നു

ബോക്സ് ഓഫീസ് റെക്കോർഡുകൾ പൊളിച്ചടുക്കാൻ മഹേഷ് ബാബു ത്രിവിക്രം ചിത്രം #SSMB28 ജനുവരി 14  റിലീസിനെത്തുന്നു ഹാട്രിക് വിജയം സ്വന്തമാക്കാൻ സൂപ്പർസ്റ്റാർ മഹേഷ് ബാബുവും സംവിധായകൻ ത്രിവിക്രം...

Film News3 days ago

നിറകണ്ണുകളുമായി പ്രിയപ്പെട്ട ഇന്നസെന്റിന് വിട പറഞ്ഞ് സഹപ്രവർത്തകർ !

നിറകണ്ണുകളുമായി പ്രിയപ്പെട്ട ഇന്നസെന്റിന് വിട പറഞ്ഞ് സഹപ്രവർത്തകർ ! നടനും മുൻ എംപിയുമായ ഇന്നസെൻ്റ് (75) കഴിഞ്ഞദിവസം രാത്രിയാണ് മലയാളികളെ വിട്ടു പിരിഞ്ഞത്. കൊച്ചിയിലെ വിപിഎസ് ലേക്...

Film News3 days ago

ഷങ്കർ രാം ചരൺ ചിത്രം ഗെയിം ചേഞ്ചറിൽ എഡിറ്ററായി ഷമീർ മുഹമ്മദ്

ഷങ്കർ രാം ചരൺ ചിത്രം ഗെയിം ചേഞ്ചറിൽ എഡിറ്ററായി ഷമീർ മുഹമ്മദ് തെന്നിന്ത്യൻ സിനിമാലോകം ഏറെ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന ശങ്കർ രാംചരൻ ചിത്രം ഗെയിം ചേഞ്ചറിൽ എഡിറ്ററായി...

Trending