Connect with us

Reviews

സർവൈവൽ ത്രില്ലർ എന്നാണ് ടാഗ് ലൈൻ പക്ഷെ സർവൈവൽ ചെയ്യേണ്ടത് പ്രേക്ഷകർ എന്ന് മാത്രം ! പാതി വെന്ത അനുഭവം നൽകുന്ന മലയൻകുഞ്ഞ് ! റിവ്യു വായിക്കാം

Published

on

സർവൈവൽ ത്രില്ലർ എന്നാണ് ടാഗ് ലൈൻ പക്ഷെ സർവൈവൽ ചെയ്യേണ്ടത് പ്രേക്ഷകർ എന്ന് മാത്രം ! പാതി വെന്ത അനുഭവം നൽകുന്ന മലയൻകുഞ്ഞ് ! റിവ്യു വായിക്കാം

മലയാളത്തിലെ യുവതാരം ഫഹദ് ഫാസിൽ നായകനായി എത്തിയ പുതിയ ചിത്രമാണ് മലയൻകുഞ്ഞ്. 20 വർഷത്തിനുശേഷം സംവിധായകൻ ഫാസിൽ നിർമ്മിക്കുന്ന ചിത്രം, മഹേഷ് നാരായണൻ തിരക്കഥയും ചായഗ്രഹണവും ഒരുക്കുന്ന ചിത്രം 30 വർഷത്തെ ഇടവേളയ്ക്കുശേഷം എആർ റഹ്മാൻ മലയാളത്തിൽ സംഗീതമൊരുക്കുന്ന ചിത്രം തുടങ്ങിയ തുടങ്ങിയ പ്രത്യേകതകളും പ്രതീക്ഷകളുമായാണ് ചിത്രം തീയറ്ററുകളിൽ എത്തിയത്. ഒരു ശരാശരി മലയാളി സിനിമ പ്രേക്ഷകന് പ്രതീക്ഷകൾ നൽകാൻ ഇതുതന്നെ ധാരാളമാണ്. പക്ഷേ ആ പ്രതീക്ഷകളോട് നീതിപുലർത്തിയോ എന്ന കാര്യത്തിൽ സംശയിക്കേണ്ടിയിരിക്കുന്നു.

ഫഹദ് ഫാസിൽ അവതരിപ്പിക്കുന്ന അനിൽകുമാർ എന്ന അനികുട്ടന്റെ ജീവിത പശ്ചാത്തലവത്തിലൂടെയും മാനസിക വ്യാപാരങ്ങളിലൂടെയും ആണ് ചിത്രത്തിൻറെ കഥ പറയുന്നത്. നാട്ടിലെ അറിയപ്പെടുന്ന ഇലക്ട്രോണിക് മെക്കാനിക്കായ അനിക്കുട്ടന്റെ ജീവിതരീതി അല്പം വ്യത്യസ്തമാണ്. പുലർച്ചെ മൂന്നുമണിക്ക് എഴുന്നേറ്റ് കുളിച്ച് ജോലിയിൽ ഏർപ്പെടുന്ന അനിക്കുട്ടനെ കടന്നുവരുന്ന ചെറിയ ശബ്ദം പോലും അസ്വസ്ഥമാക്കും, തന്റെ ജീവിത പരിസരങ്ങളിലേക്ക് ഒരുതരത്തിലുള്ള കടന്നുകയറ്റത്തെയും അനിക്കുട്ടൻ അനുവദിക്കുന്നില്ല. ആ സന്ദർഭത്തിലാണ് അദ്ദേഹത്തിൻറെ തൊട്ടടുത്ത വീട്ടിലേക്ക് രണ്ടുദിവസം മുമ്പ് പ്രസവിച്ച കൈക്കുഞ്ഞുമായി അയൽക്കാർ കടന്നുവരുന്നത്. കുഞ്ഞിൻറെ കരച്ചിലും ബഹളവും അനി കുട്ടനെ മാനസികമായി അസ്വസ്ഥമാക്കുകയും, ജീവിതത്തിലെ ദിനചര്യകളെപ്പോലും താറുമാറാക്കുന്നു. തൻറെ സഹോദരി വിവാഹത്തലേന്ന് താഴ്ന്ന ജാതിയിൽപ്പെട്ട കാമുകന്റെ ഒപ്പം ഒളിച്ചോടി പോയതും അച്ഛൻറെ ആത്മഹത്യയും അനിക്കുട്ടന്റെ ഈ അസ്വാഭാവിക പെരുമാറ്റങ്ങൾക്ക് കാരണമാകുന്നുണ്ട്.

അനി കുട്ടന്റെ മാനസിക വികാരങ്ങളിലൂടെയും അസ്വസ്ഥതകളിലൂടെയും പറഞ്ഞു പോകുന്ന ആദ്യപകുതി മോശമില്ലാതെ അവസാനിക്കുന്നുണ്ട്. പിന്നീട് ഒരു പ്രകൃതി ദുരന്തം ഉണ്ടാകുന്നതും തുടർന്ന് നടക്കുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തിൻറെ കഥാഗതി. ആ സന്ദർഭങ്ങളിലേക്ക് ചിത്രം കടന്നു പോകുന്ന തോടുകൂടി സിനിമയുടെ ഗ്രാഫും താഴേക്ക് പോകുകയാണ്. ഒരു മണിക്കൂറിൽ താഴെ അവസാനിക്കുന്ന രണ്ടാം പകുതി ഒരു സർവൈവൽ ത്രില്ലർ സ്വഭാവത്തിൽ ആണ്. എന്നാൽ പ്രേക്ഷകനെ ഒരുതരത്തിലും പിരിമുറുക്കമോ ആകാംക്ഷയോ സൃഷ്ടിക്കാതെ അവസാനിക്കുകയായിരുന്നു രണ്ടാം പകുതി. സർവൈവൽ ത്രില്ലറിനോട് നീതിപുലർത്തുന്ന ഒരു രംഗം പോലും രണ്ടാം പകുതിയിൽ ഇല്ലാത്തതും ചിത്രത്തെ നിരാശപ്പെടുത്തുന്നു. വർഷങ്ങൾക്കു മുമ്പ് ഇതേ ഗണത്തിൽ പുറത്തുവന്ന മാളൂട്ടി എന്ന ചിത്രത്തിൻറെ മുന്നിൽ പോലും ഈ സിനിമയ്ക്ക് കിടപിടിക്കാൻ ആവുന്നില്ല. ചിത്രം പറയുന്ന ജോണർനോട് നീതിപുലർത്തുന്നില്ല എന്നതാണ് മലയൻ കുഞ്ഞിനെ നിരാശപ്പെടുത്തുന്നത്. 30 വർഷത്തെ ഇടവേളക്ക് ശേഷം മലയാള സിനിമയിൽ തിരിച്ചെത്തിയ എ ആർ റഹ്മാൻ നിരാശപ്പെടുത്തിയതും രണ്ടാം പകുതിയിൽ തന്നെയാണ്. ഒരുതരത്തിലും പ്രേക്ഷകരെ ത്രസിപ്പിക്കാത്ത, ചിത്രത്തിൻറെ സ്വഭാവത്തിനോട് നീതിപുലർത്താത്ത പശ്ചാത്തല സംഗീതം ആയിരുന്നു രണ്ടാം പകുതി മുന്നേറുമ്പോൾ ഒരുക്കിയിരുന്നത്.

മലയാള സിനിമ അടുത്തകാലത്തായി കണ്ട് ശീലിച്ച പതിവ് കൊച്ചി പ്രകൃതി ചിത്രങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്താവുന്ന ഒരു ചിത്രം മാത്രമാണ് മലയൻകുഞ്ഞ്. ഷമ്മിയുടെയും മഹേഷിന്റെയും ഒരു മിശ്രിത രൂപമായാണ് ചിത്രത്തിൽ ഫഹദിന്റെ പ്രകടനം കാണാൻ സാധിക്കുന്നത്. ചിത്രത്തിലെ അഭിനേതാക്കളുടെ പ്രകടനവും മോശമില്ലാത്ത ആദ്യപകുതിയും മാത്രമാണ് സിനിമയ്ക്ക് അല്പമെങ്കിലും ഒരു ആശ്വാസം നൽകുന്നത്. ഒ.ടി.ടിക്ക് വേണ്ടി മാത്രമായി ഒരുക്കിയ ചിത്രം എന്ന രീതിയിലാണ് മലയൻകുഞ്ഞ് അവസാനിക്കുന്നത്.

Reviews

അൽഫോൺസ് സ്റ്റൈലിൽ പൃഥ്വിരാജിൻ്റെ അഴിഞ്ഞാട്ടവുമായി ഗോൾഡ് ആദ്യപകുതി

Published

on

അൽഫോൺസ് സ്റ്റൈലിൽ പൃഥ്വിരാജിൻ്റെ അഴിഞ്ഞാട്ടവുമായി ഗോൾഡ് ആദ്യപകുതി

പ്രേമം എന്ന ചിത്രത്തിന് ശേഷം ഏഴ് വര്‍ഷത്തെ ഇടവേള കഴിഞ്ഞു അല്‍ഫോണ്‍സ് പുത്രന്റെ സംവിധാനത്തില്‍ ഒരുക്കിയ ചിത്രമാണ് ഗോൾഡ്. പൃഥ്വിരാജും നയൻതാരയും ആണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
വേള്‍ഡ് വൈഡായി 1300കളിലധികം സ്‍ക്രീനുകളില്‍ എത്തുന്ന ചിത്രം പൃഥ്വിരാജിന്റെ ഏറ്റവും വലിയ റിലീസാണ്. ഗോള്‍ഡ് വിവിധ രാജ്യങ്ങളില്‍ ചില സെന്ററുകളില്‍ ആദ്യമായി റിലീസ് ചെയ്യുന്നുവെന്ന പ്രത്യേകതയുമുണ്ട്.

മൊബൈൽ ഷോപ്പ് ഉടമസ്ഥനായ ജോഷി തൻ്റെ കല്യാണത്തിനോട് അനുബന്ധിച്ച് ഒരു കാർ വാങ്ങുന്നു, കാർ ഡെലിവറി ദിവസം ദുരൂഹമായ സാഹചര്യത്തിൽ വീട്ടിൻ്റെ മുന്നിൽ ഒരു ബൊലേറോ പ്രത്യക്ഷപെടുകയും തുടർന്ന് ഉണ്ടാവുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തിൻറെ കഥാഗതി. പതിവ് അൽഫോൺസ് പുത്രൻ ശൈലിയിൽ തന്നെയാണ് ഗോൾഡും ഒരുങ്ങിയിരിക്കുന്നത്. അതിഗംഭീര എഡിറ്റിംഗ് ആണ് ചിത്രത്തിൻ്റെ മുഖ്യ ആകർഷണം. ജോഷിയായി അൽഫോൺസ് ശൈലിയിൽ പൃഥ്വിരാജിൻ്റെ ഗംഭീര പ്രകടനവും എടുത്തു പറയേണ്ടതാണ്. ആദ്യപകുതി അവസാനിക്കുമ്പോൾ ബ്ലോക്ക് ബസ്റ്റർ വിജയത്തിൻറെ എല്ലാ സൂചനകളും നൽകുന്നുണ്ട്.

അജ്‍മല്‍ അമീര്‍, കൃഷ്‍ണ ശങ്കര്‍, ശബരീഷ് വര്‍മ, വിനയ് ഫോര്‍ട്ട്, റോഷൻ മാത്യു, മല്ലിക സുകുമാരൻ, ലാലു അലക്സ്, ജഗദീഷ്, സൈജു കുറുപ്പ്, സുരേഷ് കൃഷ്‍ണ, ശാന്തി കൃഷ്‍ണ, പ്രേം കുമാര്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു. ലിസ്റ്റിന്‍ സ്റ്റീഫനുമൊപ്പം പൃഥ്വിരാജും ചേര്‍ന്നാണ് നിര്‍മ്മാണം. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ്, മാജിക് ഫ്രെയിംസ് എന്നീ ബാനറുകളിലാണ് നിര്‍മാണം. മാജിക് ഫ്രെയിംസ് ആണ് വിതരണം. അല്‍ഫോണ്‍സ് പുത്രൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും എഴുതുന്നത്. രാജേഷ് മുരുഗേശനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ശബരീഷ് വര്‍മയാണ് ചിത്രത്തിന്റെ ഗാനരചയിതാവ്.

Continue Reading

Reviews

‘വിവാഹ ആവാഹനം’ ചിരിക്കാനുള്ള സിനിമയല്ല ചിന്തിക്കാനുള്ളതാണ് !

Published

on

‘വിവാഹ ആവാഹനം’ ചിരിക്കാനുള്ള സിനിമയല്ല ചിന്തിക്കാനുള്ളതാണ് !

“ഭയം നിങ്ങളെ വിഭ്രാന്തനാക്കും” എന്ന് ഞാൻ പറഞ്ഞാൽ നിങ്ങൾ നിഷേധിക്കുമോ. ഒരു വ്യക്തി ഏറ്റവുമധികം സ്നേഹിക്കുന്നത് ആരെയാണെന്നോ, സ്വത്വത്തെ. അല്ലാ എന്ന് നിങ്ങൾ ആണയിട്ട് പറഞ്ഞാലും ഞാൻ അം​ഗീകരിക്കില്ല. ഞാൻ, എനിക്ക്, എന്റെ, തുടങ്ങി എനിക്ക് വേണം എന്റേതാവണം എനിക്ക് വേദനിക്കും എന്നൊക്കെയുള്ള ചിന്തകളാണ് ഒരു വ്യക്തിയിലുള്ളത്. നമ്മൾ ചെയ്യുന്ന ഓരോ കാര്യങ്ങളും നമുക്ക് സന്തോഷം കിട്ടാൻ വേണ്ടിയുള്ളതായിരിക്കും. അവ നേടിയെടുക്കാൻ ഏതറ്റം വരെ പോവാനും നമ്മൾ തയ്യാറായേക്കും. ലക്ഷ്യത്തിലേക്കെത്തുക അത്ര എളുപ്പമല്ല എന്നുള്ളതുതിനാൽ തടസ്സങ്ങളും അനുഭവപ്പെടും. നമ്മൾ അസ്വസ്ഥരാവും, ഭയം വരും. ഭയം ദൈവത്തിലേക്കടുപ്പിക്കും. ആഗ്രഹങ്ങളെയും ആവശ്യങ്ങളെയും സാധിച്ചു തരുന്ന ഒരാളായാണ് പലരും ദൈവത്തെ കണക്കാക്കുന്നത്. ദൈവത്തെ പ്രീതിപ്പെടുത്തുക എന്നത് ആഗ്രഹങ്ങളെ സാധിച്ചെടുക്കാനുള്ള ഉപാധിയായും കണക്കാക്കുന്നു. വാസ്തവമെന്തെന്നാൽ ‘ദൈവം’ എന്നത് തന്നെ ഒരു സങ്കൽപ്പമാണ്.


നിരഞ്ച് മണിയൻപിള്ള രാജു, നിതാര എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സാജൻ ആലുംമൂട്ടിൽ സംവിധാനം ചെയ്ത ‘വിവാഹ ആവാഹനം’ എന്ന സിനിമ കണ്ടു. അതിന്റെ പരിണിതഫലമെന്നോണമാണ് ഇത്തരമൊരു പ്രസം​ഗം ഞാൻ നടത്തിയത്. അന്ധവിശ്വാസമാണ് ചിത്രത്തിന്റെ പ്രമേയം. അന്ധവിശ്വാസത്തെ കുറിച്ച് പറയുമ്പോൾ ദൈവത്തെ കുറിച്ച് പറയണമല്ലോ. വ്യത്യസ്തമായ രാഷ്ട്രീയത്തിൽ വിശ്വസിക്കുന്ന രണ്ട് കുടുംബങ്ങൾ. സമാധാനത്തോടെ പോയിക്കൊണ്ടിരുന്ന അവരുടെ കുടുംബത്തിൽ അപ്രതീക്ഷിതമായി ചില കാര്യങ്ങൾ സംഭവിക്കുന്നു. അതിനെ തുടർന്ന് ഇരു കുടുംബക്കാരും കാണിച്ചുകൂട്ടുന്ന കാര്യങ്ങളാണ് സിനിമയുടെ ആശയം. സിനിമ കണ്ട് കഴിഞ്ഞപ്പോൾ ചിരിയാണോ, ചിന്തയാണോ അനുഭവപ്പെട്ടത് എന്ന് ചോദിച്ചാൽ രണ്ടും എന്ന് ഞാൻ പറയും. ഞാനൊരു വിശ്വാസിയല്ല, എന്നാൽ അവിശ്വാസിയുമല്ല. ചിലർ വിശ്വാസികളായിരിക്കും ചിലർ അവിശ്വാസികളും പിന്നെ എന്നെ പോലെ അങ്ങോട്ടുമില്ല ഇങ്ങോട്ടുമില്ല എന്ന രീതിയിൽ നിൽക്കുന്ന മറ്റൊരു വിഭാഗവും. ചിത്രത്തിലെ ചില സീനുകൾ ചിരിപ്പിച്ചെങ്കിലും ചിന്തിക്കാനുള്ള ഒരുപാട് കാര്യങ്ങളും ചിത്രത്തിലുണ്ടായിരുന്നു. ഇതിനെ വെറുമൊരു സിനിമയായി ഞാൻ കാണുന്നില്ല. കാരണം ഇതിലെ കഥാപാത്രങ്ങളെ പോലത്തെ ഒരുപാടുപേരെ നിത്യ ജീവിതത്തിൽ ഞാൻ കണ്ടിട്ടുണ്ട്. ദൈവത്തിലുള്ള വിശ്വാസത്താൽ ദൈവത്തെ പ്രീതിപ്പെടുത്താനെന്നോണം നരബലി വരെ നടത്തിയ ഈ സമൂഹത്തിൽ ഈ സിനിമക്കുള്ള പ്രാധാന്യം ചെറുതല്ല.
‘വിവാഹ ആവാഹനം’ എന്ന സിനിമ ഉന്നം വെക്കുന്നത് അന്ധവിശ്വാസികളെ ആണെങ്കിലും ഇത് അവർക്ക് വേണ്ടി മാത്രമായുള്ള സിനിമയല്ല. എല്ലാവർക്കും വേണ്ടിയുള്ളതാണ്. നേരത്തെ പറഞ്ഞല്ലോ സിനിമ കണ്ടപ്പോൾ എനിക്ക് ചിരിയാണോ ചിന്തയാണോ അനുഭവപ്പെട്ടതെന്ന് ചോദിച്ചാൽ രണ്ടുമെന്ന്. നിങ്ങളീ സിനിമ കാണുമ്പോൾ നിങ്ങൾക്ക് എന്താണ് അനുഭവപ്പെടുക എന്നത് നിങ്ങൾ എന്തിൽ വിശ്വസിക്കുന്നു എന്നതിനെ അടിസ്ഥാനപ്പെട്ടിരിക്കും. എനിക്ക് പറയാനുള്ളത് ‘വിവാഹ ആവാഹനം’ കുടുംബസമേതം പോയി കാണുക എന്നതാണ്. ഒന്നല്ലെങ്കിൽ മറ്റൊരു രീതിയിൽ നിങ്ങൾക്കിത് റിലേറ്റബിളായിരിക്കും. ‘അന്ധവിശ്വാസം തുലയട്ടെ ആത്മവിശ്വാസം വളരട്ടെ’ എന്ന മുദ്രാവാക്യത്തോടെ അവസാനിക്കുന്ന ചിത്രത്തിന്റെ ടീസറാണ് എന്നെ ഈ ചിത്രം കാണാൻ പ്രേരിപ്പിച്ച ഘടകം. എന്റെ വാക്കുകൾ നിങ്ങൾക്ക് പ്രചോദനമാവുമെന്ന് പ്രതീക്ഷിക്കുന്നു. ഒരു ഉറപ്പ് ഞാൻ തരാം, നഷ്ടബോധം തോന്നില്ല…

Continue Reading

Reviews

കണ്ട് ശീലിച്ച നന്മ പടമല്ല ! വേറിട്ട കാഴ്ചകളിൽ പ്രേക്ഷകരുടെ കയ്യടി നേടി കൊണ്ട് മുകുന്ദനുണ്ണി അസോസിയേറ്റ്സ് ! റിവ്യൂ വായിക്കാം

Published

on

കണ്ട് ശീലിച്ച നന്മ പടമല്ല ! വേറിട്ട കാഴ്ചകളിൽ പ്രേക്ഷകരുടെ കയ്യടി നേടി കൊണ്ട് മുകുന്ദനുണ്ണി അസോസിയേറ്റ്സ് ! റിവ്യൂ വായിക്കാം

മനുഷ്യൻ മിക്കപ്പോഴും ഗ്രേയാണ്, ചില സന്ദര്‍ഭങ്ങളില്‍ തീര്‍ത്തും കറുപ്പാണ് എന്ന് എഴുതി കാണിച്ചുകൊണ്ടാണ് മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ് ആരംഭിക്കുന്നത്. വർഷങ്ങളായി പ്രേക്ഷകർ കണ്ടു ശീലിച്ച നന്മ ചിത്രങ്ങളും സൽഗുണനായ നായകൻ്റെ പോരാട്ടങ്ങൾ തുടങ്ങിയ കഥ വഴിയിൽ നിന്നും വേറിട്ട സഞ്ചരിക്കുന്ന ചിത്രം കൂടിയാണ് മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ്.

ജീവിതത്തിലും കരിയറിലും ഏറെ സക്സസ്ഫുൾ ആവണം എന്ന് ആഗ്രഹിക്കുന്ന ജൂനിയർ അഡ്വക്കേറ്റ് ആണ് മുകുന്ദൻ ഉണ്ണി, അതിനുവേണ്ടി ഏറെ അധ്വാനിച്ചിട്ടും വയസ്സ് 36 ആയിട്ടും ജീവിതത്തിൽ വലിയ മാറ്റങ്ങൾ ഒന്നും സംഭവിക്കുന്നില്ല. ജൂനിയർ അഡ്വക്കേറ്റിൽ നിന്നും സ്വതന്ത്രനായി സ്വന്തമായി കേസ് കണ്ടെത്തുവാൻ തുനിഞ്ഞിറങ്ങുന്ന അവിടെയും പരാജയപ്പെടുന്നു, ഒരു ദിവസം വീട്ടിൽ വീണ കാലൊടിഞ്ഞ അമ്മയുമായി ആശുപത്രിയിൽ എത്തുന്ന മുകുന്ദൻ ഉണ്ണിയുടെ ജീവിതത്തിൽ ചില അപ്രതീക്ഷിത സംഭവങ്ങൾ നടക്കുന്നു.
ചൂഷണം ചെയ്യുന്നവരും ചെയ്യപ്പെടുന്നവരും എന്നീ രണ്ട് വിഭാഗങ്ങള്‍ മാത്രമാണ് ഭൂമിയിലുള്ളത് എന്ന് ‘മുകുന്ദൻ ഉണ്ണി’ തിരിച്ചയുകയും ചൂഷണം ചെയ്യുന്ന വിഭാഗത്തില്‍ പെടാൻ ‘മുകുന്ദൻ ഉണ്ണി’ തീരുമാനിക്കുന്നു. തുടർന്നുണ്ടാകുന്ന രസകരമായ സംഭവവികാസങ്ങളാണ് ചിത്രത്തിൻ്റെ കഥാഗതി.

മുകുന്ദൻ ഉണ്ണിയായുള്ള വിനീത് ശ്രീനിവാസന്റെ ഔട്ട് ഗംഭീര പ്രകടനം തന്നെയാണ് ചിത്രത്തിൻറെ മുഖ്യ ആകർഷണം. പൂർണ്ണമായും നെഗറ്റീവ് ഷെയ്ഡ് ഉള്ള കഥാപാത്രത്തെ നോക്കിലും നടപ്പിലും നിൽപ്പിലും മനോഹരമായയാണ് വിനീത് ശ്രീനിവാസൻ ഉൾക്കൊണ്ടിരിക്കുന്നത്. ചിത്രത്തിൽ മുകുന്ദൻ ഉണ്ണിയുടെ മനസ്സിൻറെ ശബ്ദത്തിലൂടെയാണ് കഥാപാത്രം പ്രേക്ഷകരുമായി സമീപിക്കുന്നത്, ചെറിയ നോട്ടങ്ങൾ കൊണ്ടു പോലും കഥാപാത്രത്തിന്റെ മാനസിക വ്യാപാരങ്ങളും സംഘർഷങ്ങളും പ്രേക്ഷകരിലേക്ക് കൃത്യമായി എത്തിക്കുവാൻ വിനീത് ശ്രീനിവാസന് കഴിഞ്ഞിട്ടുണ്ട്. ചിത്രത്തിൽ സുരാജ് വെഞ്ഞാറമൂട് വിനീത് ശ്രീനിവാസനും ഒന്നിച്ചിട്ടുള്ള കോമ്പിനേഷൻ രംഗങ്ങളും അതിമനോഹരമായും രസകരമായും ആണ് സ്ക്രീനിൽ കാണുവാൻ സാധിക്കുക. ചിത്രത്തിൽ മീനാക്ഷി എന്ന നായിക കഥാപാത്രമായി എത്തിയ ആർഷ ബൈജുവിന്റെ പ്രകടനവും എടുത്തു പറയേണ്ടതാണ്.മറ്റൊരു നായികയായ തൻവി റാമും റോൾ മികച്ചതാക്കി. സുധി കോപ്പ, ബിജു സോപാനം, ജഗദീഷ്, മണികണ്ഠന്‍ പട്ടാമ്പി, നോബിള്‍ ബാബു, സുധീഷ്, ജോർജ് കോര തുടങ്ങിയവരും തങ്ങളുടെ റോൾ ഭദ്രമാക്കി.

ആനന്ദം ഗോദ എന്നീ ചിത്രങ്ങളുടെ എഡിറ്ററായി പ്രവർത്തിച്ച അഭിനവ് സുന്ദർ നായകന്റെ ആദ്യ സംവിധാന സംരംഭം കൂടിയാണ് മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ്. പതിവ് വാർപ്പ് ശൈലികളെ ഉടച്ച് മാറ്റിക്കൊണ്ടുള്ള ഇത്തരം ഒരു പ്രമേയവും അവതരണവും തിരഞ്ഞെടുത്ത ധീരതയ്ക്ക് കയ്യടി അർഹിക്കുന്നു. മാത്രമല്ല ചിത്രത്തിൻറെ അവതരണത്തിലും ഏറെ പുതുമകൾ കൊണ്ടുവരുവാൻ സംവിധായകൻ ശ്രമിച്ചിട്ടുണ്ട്, ടൈറ്റിൽ കാർഡിലും, മാറുന്ന ആസ്പെക്ട് റേഷ്യോസ് കൊണ്ടും ആനിമേഷൻ രംഗങ്ങൾ കൊണ്ടും വ്യത്യസ്തമായ പരീക്ഷണങ്ങൾ സംവിധായകൻ ചിത്രത്തിൽ കൊണ്ടുവന്നിട്ടുണ്ട്. അഭിനവ് സുന്ദർ നായക്കിനൊപ്പം വിമൽ ഗോപാലകൃഷ്ണനും ചേർന്നാണ് ചിത്രത്തിൻറെ തിരക്കഥ ഒരുക്കിയത്. മോട്ടോർ ആക്‌സിഡന്റ് ക്ലെയിംസ് ട്രിബ്യൂണൽ കോടതി നടപടികളെക്കുറിച്ചും ആക്സിഡന്റൽ ഇൻഷുറൻസ് വിഷയങ്ങളെക്കുറിച്ചും ഏറെ ഗൃഹപാഠം നടത്തി തയ്യാറാക്കിയ തിരക്കഥയാണ് ചിത്രത്തിൻറെത്.
തിരക്കഥയിൽ മാത്രമല്ല എഡിറ്റിങ്ങിലും സംവിധായകന്റെ കൈയ്യൊപ്പ് ഉണ്ട്
നിധിൻ രാജ് അരോളും സംവിധായകൻ അഭിനവ് സുന്ദര്‍ നായകും ചേര്‍ന്നാണ് ചിത്രത്തിന്റെ എഡിറ്റിംഗ് നിര്‍വഹിച്ചിരിക്കുന്നത്. വിശ്വജീത്ത് ഒടുക്കത്തിലിന്റെ ഛായാഗ്രാഹണവും ചിത്രത്തിൻറെ സ്വഭാവത്തോട് ഇഴുതിച്ചേർന്ന് നിൽക്കുന്നു. സിബി മാത്യു അലക്സിന്റെ സംഗീതവും ഏറെ മികവ് പുലർത്തുന്നുണ്ട്.

പുതുമയുള്ള ചിത്രങ്ങൾ കാണുവാൻ ആഗ്രഹിക്കുന്ന പ്രേക്ഷകർക്ക് തീർച്ചയായും ഒരു വിരുന്നു തന്നെയാണ് മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ്, ഒപ്പം തന്നെ വാഹന ഇൻഷുറൻസ്, ആശുപത്രി ആക്സിഡന്റൽ കേസുകൾ എന്നിവയിലെ സാധാരണക്കാർക്ക് അധികം പരിചിതമല്ലാത്ത വേറൊരു വശം സത്യസന്ധമായി തുറന്ന് കാണിച്ചു തരുന്നുണ്ട് ചിത്രം.

Continue Reading

Recent

Film News3 hours ago

500 കോടി ചിത്രം വിക്രത്തിൽ കമൽ സൂര്യയ്ക്ക് റോളക്സ് വാച്ച് നൽകിയപ്പോൾ 100 കോടി ചിത്രമായ റോഷാക്കിൽ ആസിഫ് അലിക്ക് റോളക്സ് നൽകി മമ്മൂട്ടി

500 കോടി ചിത്രം വിക്രത്തിൽ കമൽ സൂര്യയ്ക്ക് റോളക്സ് വാച്ച് നൽകിയപ്പോൾ 100 കോടി ചിത്രമായ റോഷാക്കിൽ ആസിഫ് അലിക്ക് റോളക്സ് നൽകി മമ്മൂട്ടി കമലഹാസൻ ചിത്രമായ...

Film News7 hours ago

ലൂസിഫറിൻ്റെ അഴിഞ്ഞാട്ടത്തിന് ശേഷം ആറാടാൻ ചിരഞ്ജീവി ചിത്രം വാൾട്ടയർ വീരയ്യ ജനുവരി 13ന് തിയറ്ററുകളിൽ

ലൂസിഫറിൻ്റെ അഴിഞ്ഞാട്ടത്തിന് ശേഷം ആറാടാൻ ചിരഞ്ജീവി ചിത്രം വാൾട്ടയർ വീരയ്യ ജനുവരി 13ന് തിയറ്ററുകളിൽ മെഗാസ്റ്റാർ ചിരഞ്ജീവിയുടെയും സംവിധായകൻ ബോബി കൊല്ലിയുടെയും (കെ.എസ്. രവീന്ദ്ര) ക്രേസി മെഗാ...

Uncategorized10 hours ago

അക്ഷയ്കുമാർ ഇനി വിയർക്കും. ബോളിവുഡിൽ അക്ഷയ് കുമാറിന് വില്ലനായി പൃഥ്വിരാജ് ! ബഡേ മിയാൻ ചോട്ടെ മിയാൻ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി

അക്ഷയ്കുമാർ ഇനി വിയർക്കും. ബോളിവുഡിൽ അക്ഷയ് കുമാറിന് വില്ലനായി പൃഥ്വിരാജ് ! ബഡേ മിയാൻ ചോട്ടെ മിയാൻ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി ബോളിവുഡ് സൂപ്പർതാരം അക്ഷയ്...

Film News12 hours ago

ഒരു സാധാരണക്കാരൻ ആയിരുന്നെങ്കിൽ ഇപ്പോൾ ജയിലിൽ കിടന്നേനെ ! ആനക്കൊമ്പ് കേസിൽ ഹൈക്കോടതി

ഒരു സാധാരണക്കാരൻ ആയിരുന്നെങ്കിൽ ഇപ്പോൾ ജയിലിൽ കിടന്നേനെ ! ആനക്കൊമ്പ് കേസിൽ ഹൈക്കോടതി 2012 ഏറെ വിവാദമായ വാർത്തയായിരുന്നു ആദായ നികുതി വകുപ്പിന്റെ റൈഡിൽ സൂപ്പർതാരം മോഹൻലാലിൻറെ...

Film News13 hours ago

റഷ്യൻ ചൈനീസ് ജപ്പാൻ പ്രേക്ഷകരെ ലക്ഷ്യം വെച്ച് ആഗോള ചിത്രമായി പുഷ്പ 2 ഒരുങ്ങുന്നു !

റഷ്യൻ ചൈനീസ് ജപ്പാൻ പ്രേക്ഷകരെ ലക്ഷ്യം വെച്ച് ആഗോള ചിത്രമായി പുഷ്പ 2 ഒരുങ്ങുന്നു ! ‘പുഷ്പ 2’ ന്റെ ചിത്രീകരണം അടുത്തിടെ ഹൈദരാബാദിലെ റാമോജി ഫിലിം...

Film News1 day ago

ഐ എഫ് എഫ് കെയിൽ നൻ പകൽ നേരത്ത് മയക്കം 12 13 14 തീയതികളിൽ പ്രദർശിപ്പിക്കും

ഐ എഫ് എഫ് കെയിൽ നൻ പകൽ നേരത്ത് മയക്കം 12 13 14 തീയതികളിൽ പ്രദർശിപ്പിക്കും വീണ്ടുമൊരു സിനിമാ ഉത്സവ കാലമെത്തി. അടുത്ത മേളയ്ക്ക്‌ വീണ്ടും...

Film News1 day ago

ഒരു രൂപ പോലും പ്രതിഫലം വാങ്ങാതെ ദളപതി 67 നായകനാവാൻ വിജയ് !

ഒരു രൂപ പോലും പ്രതിഫലം വാങ്ങാതെ ദളപതി 67 നായകനാവാൻ വിജയ് ! ആരാധകരും പ്രേക്ഷകരും ഒരുപോലെ ഏറെ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന ചിത്രമാണ് ലോകേഷ് കനകരാജ് വിജയ്...

Film News2 days ago

ഇനി തല എൻട്രി ! തുനിവിലെ ആദ്യ ഗാനം “ചില്ല ചില്ല” ഡിസംബർ 9ന് എത്തുന്നു !

ഇനി തല എൻട്രി ! തുനിവിലെ ആദ്യ ഗാനം “ചില്ല ചില്ല” ഡിസംബർ 9ന് എത്തുന്നു ! എച്ച് വിനോദ് സംവിധാനം ചെയ്യുന്ന അജിത് കുമാറിന്റെ വരാനിരിക്കുന്ന...

Film News2 days ago

ബോക്സ് ഓഫീസിൽ ജനുവരിയിൽ മമ്മൂട്ടി-ബാലയ്യ പോരാട്ടം ! തെന്നിന്ത്യയിലെ സൂപ്പർതാരങ്ങൾ ആദ്യമായി നേർക്ക് നേർ ഏറ്റുമുട്ടുമ്പോൾ തീപാറും

ബോക്സ് ഓഫീസിൽ ജനുവരിയിൽ മമ്മൂട്ടി-ബാലയ്യ പോരാട്ടം ! തെന്നിന്ത്യയിലെ സൂപ്പർതാരങ്ങൾ ആദ്യമായി നേർക്ക് നേർ ഏറ്റുമുട്ടുമ്പോൾ തീപാറും മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയും തെലുഗ് സൂപ്പർസ്റ്റാർ നന്ദമുരി ബാലകൃഷ്ണയും...

Film News2 days ago

തിരുമ്പി വന്തിട്ടേന്ന് സൊല്ല് ! ഒറ്റയടിക്ക് 15 കിലോ കുറച്ച് പുത്തൻ ലുക്കിൽ നിവിൻപോളി !

തിരുമ്പി വന്തിട്ടേന്ന് സൊല്ല് ! ഒറ്റയടിക്ക് 15 കിലോ കുറച്ച് പുത്തൻ ലുക്കിൽ നിവിൻപോളി ! വീണ്ടുമൊരു തിരിച്ചുവരവിന് തയ്യാറെടുക്കുകയാണ് മലയാളികളുടെ പ്രിയ ജനപ്രിയ താരമായ നിവിൻപോളി....

Trending