Connect with us

Reviews

കനല് കെട്ടിട്ടില്ലെങ്കിൽ പൊള്ളും ! വെള്ളിത്തിര പൊള്ളി പടർന്ന് തീ പിടിക്കുന്നു ! അതിഗംഭീര ആദ്യ പകുതിയുമായി പാപ്പൻ

Published

on

കനല് കെട്ടിട്ടില്ലെങ്കിൽ പൊള്ളും ! വെള്ളിത്തിര പൊള്ളി പടർന്ന് തീ പിടിക്കുന്നു ! അതിഗംഭീര ആദ്യ പകുതിയുമായി പാപ്പൻ

മലയാളത്തിന്റെ ആക്ഷൻ ഹീറോ സുരേഷ് ഗോപിയും ജോഷിയും ഒന്നിക്കുന്ന പാപ്പൻ ഇന്ന് തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തി. കേരളത്തിലെ മിക്ക കേന്ദ്രങ്ങളിലും രാവിലെ 7 മണി മുതൽ ചിത്രത്തിൻറെ ആദ്യപ്രദർശനം ആരംഭിച്ചിരുന്നു.

എബ്രഹാം മാത്യു മാത്തന്‍ എന്ന കഥാപാത്രത്തെയാണ് മലയാളത്തിന്‍റെ ആക്ഷന്‍ ഹീറോ പാപ്പനില്‍ അവതരിപ്പിക്കുന്നത്.
കുടുംബ ബന്ധങ്ങളുടെ ശക്തമായ അടിത്തറയും, നിരവധി ദുരൂഹതകളും സസ്പെൻസുമെല്ലാം കോർത്തിണക്കി മലയാളത്തിൻ്റെ മാസ്റ്റർ ക്രാഫ്റ്സ്മാനായ ജോഷി ഒരുക്കുന്ന ആക്ഷൻ- മാസ് ചിത്രമായ ‘പാപ്പൻ’ ശ്രീ ഗോകുലം മൂവീസ്സിൻ്റെ ബാനറിൽ ഗോകുലം ഗോപാലനും ഡേവിഡ് കാച്ചപ്പിള്ളി  പ്രൊഡക്ഷൻസും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. ഗോകുൽ സുരേഷ് ഗോപി മറ്റൊരു ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. നീതാ പിള്ളയാണ് നായിക.

നഗരത്തിന്റെ പലഭാഗങ്ങളിൽ ആയി നടക്കുന്ന സീരീസ് കൊലപാതകങ്ങളും അത് അന്വേഷിക്കാൻ എത്തുന്ന വിൻസി എബ്രഹാമും തുടർന്നുള്ള അന്വേഷണങ്ങളും അവർക്കിടയിലേക്ക് വരുന്ന പാപ്പനും ആണ് ആദ്യ പകുതിയിലെ കഥാഗതി. ജോഷിയുടെ മാസ്റ്റർ ഡയറക്ക്ഷൻ ആണ് ആദ്യ പകുതിയുടെ പ്രധാന ഹൈലൈറ്റ്.ഒരു കുറ്റാന്വേഷണ ചിത്രത്തിന്റെ എല്ലാ ആകാംക്ഷയും ഉദ്യോഗവും നിറഞ്ഞതാണ് ആദ്യ പകുതി.

കനിഹ, ആശാ ശരത്ത്, സ്വാസിക, ജുവൽ മേരി, ഷമ്മി തിലകൻ, വിജയരാഘവൻ, ടിനി ടോം, രാഹുൽ മാധവ്, ശ്രീജിത്ത് രവി, ജനാർദ്ദനൻ, നന്ദലാൽ, ചന്തു നാഥ്, അച്ചുതൻ നായർ, സജിതാ മoത്തിൽ, സാവിത്രി ശ്രീധർ, ബിനു പപ്പു, നിർമ്മൽ പാലാഴി, മാളവികാ മോഹൻ, സുന്ദർ പാണ്ഡ്യൻ, ശ്രീകാന്ത് മുരളി, ബൈജു ജോസ്, ഡയാനാ ഹമീദ്, വിനീത് തട്ടിൽ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ആർ.ജെ. ഷാനിൻ്റേതാണ്‌ തിരക്കഥ. ഗാനങ്ങൾ – മനു മഞ്ജിത്ത്, ജ്യോതിഷ് കാശി; സംഗീതം – ജെയ്ക്സ് ബിജോയ്. അജയ് ഡേവിഡ് കാച്ചപ്പിള്ളി ഛായാഗ്രഹണവും ശ്യാം ശശിധരൻ എഡിറ്റിംഗും നിർവ്വഹിക്കുന്നു

Reviews

അൽഫോൺസ് സ്റ്റൈലിൽ പൃഥ്വിരാജിൻ്റെ അഴിഞ്ഞാട്ടവുമായി ഗോൾഡ് ആദ്യപകുതി

Published

on

അൽഫോൺസ് സ്റ്റൈലിൽ പൃഥ്വിരാജിൻ്റെ അഴിഞ്ഞാട്ടവുമായി ഗോൾഡ് ആദ്യപകുതി

പ്രേമം എന്ന ചിത്രത്തിന് ശേഷം ഏഴ് വര്‍ഷത്തെ ഇടവേള കഴിഞ്ഞു അല്‍ഫോണ്‍സ് പുത്രന്റെ സംവിധാനത്തില്‍ ഒരുക്കിയ ചിത്രമാണ് ഗോൾഡ്. പൃഥ്വിരാജും നയൻതാരയും ആണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
വേള്‍ഡ് വൈഡായി 1300കളിലധികം സ്‍ക്രീനുകളില്‍ എത്തുന്ന ചിത്രം പൃഥ്വിരാജിന്റെ ഏറ്റവും വലിയ റിലീസാണ്. ഗോള്‍ഡ് വിവിധ രാജ്യങ്ങളില്‍ ചില സെന്ററുകളില്‍ ആദ്യമായി റിലീസ് ചെയ്യുന്നുവെന്ന പ്രത്യേകതയുമുണ്ട്.

മൊബൈൽ ഷോപ്പ് ഉടമസ്ഥനായ ജോഷി തൻ്റെ കല്യാണത്തിനോട് അനുബന്ധിച്ച് ഒരു കാർ വാങ്ങുന്നു, കാർ ഡെലിവറി ദിവസം ദുരൂഹമായ സാഹചര്യത്തിൽ വീട്ടിൻ്റെ മുന്നിൽ ഒരു ബൊലേറോ പ്രത്യക്ഷപെടുകയും തുടർന്ന് ഉണ്ടാവുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തിൻറെ കഥാഗതി. പതിവ് അൽഫോൺസ് പുത്രൻ ശൈലിയിൽ തന്നെയാണ് ഗോൾഡും ഒരുങ്ങിയിരിക്കുന്നത്. അതിഗംഭീര എഡിറ്റിംഗ് ആണ് ചിത്രത്തിൻ്റെ മുഖ്യ ആകർഷണം. ജോഷിയായി അൽഫോൺസ് ശൈലിയിൽ പൃഥ്വിരാജിൻ്റെ ഗംഭീര പ്രകടനവും എടുത്തു പറയേണ്ടതാണ്. ആദ്യപകുതി അവസാനിക്കുമ്പോൾ ബ്ലോക്ക് ബസ്റ്റർ വിജയത്തിൻറെ എല്ലാ സൂചനകളും നൽകുന്നുണ്ട്.

അജ്‍മല്‍ അമീര്‍, കൃഷ്‍ണ ശങ്കര്‍, ശബരീഷ് വര്‍മ, വിനയ് ഫോര്‍ട്ട്, റോഷൻ മാത്യു, മല്ലിക സുകുമാരൻ, ലാലു അലക്സ്, ജഗദീഷ്, സൈജു കുറുപ്പ്, സുരേഷ് കൃഷ്‍ണ, ശാന്തി കൃഷ്‍ണ, പ്രേം കുമാര്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു. ലിസ്റ്റിന്‍ സ്റ്റീഫനുമൊപ്പം പൃഥ്വിരാജും ചേര്‍ന്നാണ് നിര്‍മ്മാണം. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ്, മാജിക് ഫ്രെയിംസ് എന്നീ ബാനറുകളിലാണ് നിര്‍മാണം. മാജിക് ഫ്രെയിംസ് ആണ് വിതരണം. അല്‍ഫോണ്‍സ് പുത്രൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും എഴുതുന്നത്. രാജേഷ് മുരുഗേശനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ശബരീഷ് വര്‍മയാണ് ചിത്രത്തിന്റെ ഗാനരചയിതാവ്.

Continue Reading

Reviews

‘വിവാഹ ആവാഹനം’ ചിരിക്കാനുള്ള സിനിമയല്ല ചിന്തിക്കാനുള്ളതാണ് !

Published

on

‘വിവാഹ ആവാഹനം’ ചിരിക്കാനുള്ള സിനിമയല്ല ചിന്തിക്കാനുള്ളതാണ് !

“ഭയം നിങ്ങളെ വിഭ്രാന്തനാക്കും” എന്ന് ഞാൻ പറഞ്ഞാൽ നിങ്ങൾ നിഷേധിക്കുമോ. ഒരു വ്യക്തി ഏറ്റവുമധികം സ്നേഹിക്കുന്നത് ആരെയാണെന്നോ, സ്വത്വത്തെ. അല്ലാ എന്ന് നിങ്ങൾ ആണയിട്ട് പറഞ്ഞാലും ഞാൻ അം​ഗീകരിക്കില്ല. ഞാൻ, എനിക്ക്, എന്റെ, തുടങ്ങി എനിക്ക് വേണം എന്റേതാവണം എനിക്ക് വേദനിക്കും എന്നൊക്കെയുള്ള ചിന്തകളാണ് ഒരു വ്യക്തിയിലുള്ളത്. നമ്മൾ ചെയ്യുന്ന ഓരോ കാര്യങ്ങളും നമുക്ക് സന്തോഷം കിട്ടാൻ വേണ്ടിയുള്ളതായിരിക്കും. അവ നേടിയെടുക്കാൻ ഏതറ്റം വരെ പോവാനും നമ്മൾ തയ്യാറായേക്കും. ലക്ഷ്യത്തിലേക്കെത്തുക അത്ര എളുപ്പമല്ല എന്നുള്ളതുതിനാൽ തടസ്സങ്ങളും അനുഭവപ്പെടും. നമ്മൾ അസ്വസ്ഥരാവും, ഭയം വരും. ഭയം ദൈവത്തിലേക്കടുപ്പിക്കും. ആഗ്രഹങ്ങളെയും ആവശ്യങ്ങളെയും സാധിച്ചു തരുന്ന ഒരാളായാണ് പലരും ദൈവത്തെ കണക്കാക്കുന്നത്. ദൈവത്തെ പ്രീതിപ്പെടുത്തുക എന്നത് ആഗ്രഹങ്ങളെ സാധിച്ചെടുക്കാനുള്ള ഉപാധിയായും കണക്കാക്കുന്നു. വാസ്തവമെന്തെന്നാൽ ‘ദൈവം’ എന്നത് തന്നെ ഒരു സങ്കൽപ്പമാണ്.


നിരഞ്ച് മണിയൻപിള്ള രാജു, നിതാര എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സാജൻ ആലുംമൂട്ടിൽ സംവിധാനം ചെയ്ത ‘വിവാഹ ആവാഹനം’ എന്ന സിനിമ കണ്ടു. അതിന്റെ പരിണിതഫലമെന്നോണമാണ് ഇത്തരമൊരു പ്രസം​ഗം ഞാൻ നടത്തിയത്. അന്ധവിശ്വാസമാണ് ചിത്രത്തിന്റെ പ്രമേയം. അന്ധവിശ്വാസത്തെ കുറിച്ച് പറയുമ്പോൾ ദൈവത്തെ കുറിച്ച് പറയണമല്ലോ. വ്യത്യസ്തമായ രാഷ്ട്രീയത്തിൽ വിശ്വസിക്കുന്ന രണ്ട് കുടുംബങ്ങൾ. സമാധാനത്തോടെ പോയിക്കൊണ്ടിരുന്ന അവരുടെ കുടുംബത്തിൽ അപ്രതീക്ഷിതമായി ചില കാര്യങ്ങൾ സംഭവിക്കുന്നു. അതിനെ തുടർന്ന് ഇരു കുടുംബക്കാരും കാണിച്ചുകൂട്ടുന്ന കാര്യങ്ങളാണ് സിനിമയുടെ ആശയം. സിനിമ കണ്ട് കഴിഞ്ഞപ്പോൾ ചിരിയാണോ, ചിന്തയാണോ അനുഭവപ്പെട്ടത് എന്ന് ചോദിച്ചാൽ രണ്ടും എന്ന് ഞാൻ പറയും. ഞാനൊരു വിശ്വാസിയല്ല, എന്നാൽ അവിശ്വാസിയുമല്ല. ചിലർ വിശ്വാസികളായിരിക്കും ചിലർ അവിശ്വാസികളും പിന്നെ എന്നെ പോലെ അങ്ങോട്ടുമില്ല ഇങ്ങോട്ടുമില്ല എന്ന രീതിയിൽ നിൽക്കുന്ന മറ്റൊരു വിഭാഗവും. ചിത്രത്തിലെ ചില സീനുകൾ ചിരിപ്പിച്ചെങ്കിലും ചിന്തിക്കാനുള്ള ഒരുപാട് കാര്യങ്ങളും ചിത്രത്തിലുണ്ടായിരുന്നു. ഇതിനെ വെറുമൊരു സിനിമയായി ഞാൻ കാണുന്നില്ല. കാരണം ഇതിലെ കഥാപാത്രങ്ങളെ പോലത്തെ ഒരുപാടുപേരെ നിത്യ ജീവിതത്തിൽ ഞാൻ കണ്ടിട്ടുണ്ട്. ദൈവത്തിലുള്ള വിശ്വാസത്താൽ ദൈവത്തെ പ്രീതിപ്പെടുത്താനെന്നോണം നരബലി വരെ നടത്തിയ ഈ സമൂഹത്തിൽ ഈ സിനിമക്കുള്ള പ്രാധാന്യം ചെറുതല്ല.
‘വിവാഹ ആവാഹനം’ എന്ന സിനിമ ഉന്നം വെക്കുന്നത് അന്ധവിശ്വാസികളെ ആണെങ്കിലും ഇത് അവർക്ക് വേണ്ടി മാത്രമായുള്ള സിനിമയല്ല. എല്ലാവർക്കും വേണ്ടിയുള്ളതാണ്. നേരത്തെ പറഞ്ഞല്ലോ സിനിമ കണ്ടപ്പോൾ എനിക്ക് ചിരിയാണോ ചിന്തയാണോ അനുഭവപ്പെട്ടതെന്ന് ചോദിച്ചാൽ രണ്ടുമെന്ന്. നിങ്ങളീ സിനിമ കാണുമ്പോൾ നിങ്ങൾക്ക് എന്താണ് അനുഭവപ്പെടുക എന്നത് നിങ്ങൾ എന്തിൽ വിശ്വസിക്കുന്നു എന്നതിനെ അടിസ്ഥാനപ്പെട്ടിരിക്കും. എനിക്ക് പറയാനുള്ളത് ‘വിവാഹ ആവാഹനം’ കുടുംബസമേതം പോയി കാണുക എന്നതാണ്. ഒന്നല്ലെങ്കിൽ മറ്റൊരു രീതിയിൽ നിങ്ങൾക്കിത് റിലേറ്റബിളായിരിക്കും. ‘അന്ധവിശ്വാസം തുലയട്ടെ ആത്മവിശ്വാസം വളരട്ടെ’ എന്ന മുദ്രാവാക്യത്തോടെ അവസാനിക്കുന്ന ചിത്രത്തിന്റെ ടീസറാണ് എന്നെ ഈ ചിത്രം കാണാൻ പ്രേരിപ്പിച്ച ഘടകം. എന്റെ വാക്കുകൾ നിങ്ങൾക്ക് പ്രചോദനമാവുമെന്ന് പ്രതീക്ഷിക്കുന്നു. ഒരു ഉറപ്പ് ഞാൻ തരാം, നഷ്ടബോധം തോന്നില്ല…

Continue Reading

Reviews

കണ്ട് ശീലിച്ച നന്മ പടമല്ല ! വേറിട്ട കാഴ്ചകളിൽ പ്രേക്ഷകരുടെ കയ്യടി നേടി കൊണ്ട് മുകുന്ദനുണ്ണി അസോസിയേറ്റ്സ് ! റിവ്യൂ വായിക്കാം

Published

on

കണ്ട് ശീലിച്ച നന്മ പടമല്ല ! വേറിട്ട കാഴ്ചകളിൽ പ്രേക്ഷകരുടെ കയ്യടി നേടി കൊണ്ട് മുകുന്ദനുണ്ണി അസോസിയേറ്റ്സ് ! റിവ്യൂ വായിക്കാം

മനുഷ്യൻ മിക്കപ്പോഴും ഗ്രേയാണ്, ചില സന്ദര്‍ഭങ്ങളില്‍ തീര്‍ത്തും കറുപ്പാണ് എന്ന് എഴുതി കാണിച്ചുകൊണ്ടാണ് മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ് ആരംഭിക്കുന്നത്. വർഷങ്ങളായി പ്രേക്ഷകർ കണ്ടു ശീലിച്ച നന്മ ചിത്രങ്ങളും സൽഗുണനായ നായകൻ്റെ പോരാട്ടങ്ങൾ തുടങ്ങിയ കഥ വഴിയിൽ നിന്നും വേറിട്ട സഞ്ചരിക്കുന്ന ചിത്രം കൂടിയാണ് മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ്.

ജീവിതത്തിലും കരിയറിലും ഏറെ സക്സസ്ഫുൾ ആവണം എന്ന് ആഗ്രഹിക്കുന്ന ജൂനിയർ അഡ്വക്കേറ്റ് ആണ് മുകുന്ദൻ ഉണ്ണി, അതിനുവേണ്ടി ഏറെ അധ്വാനിച്ചിട്ടും വയസ്സ് 36 ആയിട്ടും ജീവിതത്തിൽ വലിയ മാറ്റങ്ങൾ ഒന്നും സംഭവിക്കുന്നില്ല. ജൂനിയർ അഡ്വക്കേറ്റിൽ നിന്നും സ്വതന്ത്രനായി സ്വന്തമായി കേസ് കണ്ടെത്തുവാൻ തുനിഞ്ഞിറങ്ങുന്ന അവിടെയും പരാജയപ്പെടുന്നു, ഒരു ദിവസം വീട്ടിൽ വീണ കാലൊടിഞ്ഞ അമ്മയുമായി ആശുപത്രിയിൽ എത്തുന്ന മുകുന്ദൻ ഉണ്ണിയുടെ ജീവിതത്തിൽ ചില അപ്രതീക്ഷിത സംഭവങ്ങൾ നടക്കുന്നു.
ചൂഷണം ചെയ്യുന്നവരും ചെയ്യപ്പെടുന്നവരും എന്നീ രണ്ട് വിഭാഗങ്ങള്‍ മാത്രമാണ് ഭൂമിയിലുള്ളത് എന്ന് ‘മുകുന്ദൻ ഉണ്ണി’ തിരിച്ചയുകയും ചൂഷണം ചെയ്യുന്ന വിഭാഗത്തില്‍ പെടാൻ ‘മുകുന്ദൻ ഉണ്ണി’ തീരുമാനിക്കുന്നു. തുടർന്നുണ്ടാകുന്ന രസകരമായ സംഭവവികാസങ്ങളാണ് ചിത്രത്തിൻ്റെ കഥാഗതി.

മുകുന്ദൻ ഉണ്ണിയായുള്ള വിനീത് ശ്രീനിവാസന്റെ ഔട്ട് ഗംഭീര പ്രകടനം തന്നെയാണ് ചിത്രത്തിൻറെ മുഖ്യ ആകർഷണം. പൂർണ്ണമായും നെഗറ്റീവ് ഷെയ്ഡ് ഉള്ള കഥാപാത്രത്തെ നോക്കിലും നടപ്പിലും നിൽപ്പിലും മനോഹരമായയാണ് വിനീത് ശ്രീനിവാസൻ ഉൾക്കൊണ്ടിരിക്കുന്നത്. ചിത്രത്തിൽ മുകുന്ദൻ ഉണ്ണിയുടെ മനസ്സിൻറെ ശബ്ദത്തിലൂടെയാണ് കഥാപാത്രം പ്രേക്ഷകരുമായി സമീപിക്കുന്നത്, ചെറിയ നോട്ടങ്ങൾ കൊണ്ടു പോലും കഥാപാത്രത്തിന്റെ മാനസിക വ്യാപാരങ്ങളും സംഘർഷങ്ങളും പ്രേക്ഷകരിലേക്ക് കൃത്യമായി എത്തിക്കുവാൻ വിനീത് ശ്രീനിവാസന് കഴിഞ്ഞിട്ടുണ്ട്. ചിത്രത്തിൽ സുരാജ് വെഞ്ഞാറമൂട് വിനീത് ശ്രീനിവാസനും ഒന്നിച്ചിട്ടുള്ള കോമ്പിനേഷൻ രംഗങ്ങളും അതിമനോഹരമായും രസകരമായും ആണ് സ്ക്രീനിൽ കാണുവാൻ സാധിക്കുക. ചിത്രത്തിൽ മീനാക്ഷി എന്ന നായിക കഥാപാത്രമായി എത്തിയ ആർഷ ബൈജുവിന്റെ പ്രകടനവും എടുത്തു പറയേണ്ടതാണ്.മറ്റൊരു നായികയായ തൻവി റാമും റോൾ മികച്ചതാക്കി. സുധി കോപ്പ, ബിജു സോപാനം, ജഗദീഷ്, മണികണ്ഠന്‍ പട്ടാമ്പി, നോബിള്‍ ബാബു, സുധീഷ്, ജോർജ് കോര തുടങ്ങിയവരും തങ്ങളുടെ റോൾ ഭദ്രമാക്കി.

ആനന്ദം ഗോദ എന്നീ ചിത്രങ്ങളുടെ എഡിറ്ററായി പ്രവർത്തിച്ച അഭിനവ് സുന്ദർ നായകന്റെ ആദ്യ സംവിധാന സംരംഭം കൂടിയാണ് മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ്. പതിവ് വാർപ്പ് ശൈലികളെ ഉടച്ച് മാറ്റിക്കൊണ്ടുള്ള ഇത്തരം ഒരു പ്രമേയവും അവതരണവും തിരഞ്ഞെടുത്ത ധീരതയ്ക്ക് കയ്യടി അർഹിക്കുന്നു. മാത്രമല്ല ചിത്രത്തിൻറെ അവതരണത്തിലും ഏറെ പുതുമകൾ കൊണ്ടുവരുവാൻ സംവിധായകൻ ശ്രമിച്ചിട്ടുണ്ട്, ടൈറ്റിൽ കാർഡിലും, മാറുന്ന ആസ്പെക്ട് റേഷ്യോസ് കൊണ്ടും ആനിമേഷൻ രംഗങ്ങൾ കൊണ്ടും വ്യത്യസ്തമായ പരീക്ഷണങ്ങൾ സംവിധായകൻ ചിത്രത്തിൽ കൊണ്ടുവന്നിട്ടുണ്ട്. അഭിനവ് സുന്ദർ നായക്കിനൊപ്പം വിമൽ ഗോപാലകൃഷ്ണനും ചേർന്നാണ് ചിത്രത്തിൻറെ തിരക്കഥ ഒരുക്കിയത്. മോട്ടോർ ആക്‌സിഡന്റ് ക്ലെയിംസ് ട്രിബ്യൂണൽ കോടതി നടപടികളെക്കുറിച്ചും ആക്സിഡന്റൽ ഇൻഷുറൻസ് വിഷയങ്ങളെക്കുറിച്ചും ഏറെ ഗൃഹപാഠം നടത്തി തയ്യാറാക്കിയ തിരക്കഥയാണ് ചിത്രത്തിൻറെത്.
തിരക്കഥയിൽ മാത്രമല്ല എഡിറ്റിങ്ങിലും സംവിധായകന്റെ കൈയ്യൊപ്പ് ഉണ്ട്
നിധിൻ രാജ് അരോളും സംവിധായകൻ അഭിനവ് സുന്ദര്‍ നായകും ചേര്‍ന്നാണ് ചിത്രത്തിന്റെ എഡിറ്റിംഗ് നിര്‍വഹിച്ചിരിക്കുന്നത്. വിശ്വജീത്ത് ഒടുക്കത്തിലിന്റെ ഛായാഗ്രാഹണവും ചിത്രത്തിൻറെ സ്വഭാവത്തോട് ഇഴുതിച്ചേർന്ന് നിൽക്കുന്നു. സിബി മാത്യു അലക്സിന്റെ സംഗീതവും ഏറെ മികവ് പുലർത്തുന്നുണ്ട്.

പുതുമയുള്ള ചിത്രങ്ങൾ കാണുവാൻ ആഗ്രഹിക്കുന്ന പ്രേക്ഷകർക്ക് തീർച്ചയായും ഒരു വിരുന്നു തന്നെയാണ് മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ്, ഒപ്പം തന്നെ വാഹന ഇൻഷുറൻസ്, ആശുപത്രി ആക്സിഡന്റൽ കേസുകൾ എന്നിവയിലെ സാധാരണക്കാർക്ക് അധികം പരിചിതമല്ലാത്ത വേറൊരു വശം സത്യസന്ധമായി തുറന്ന് കാണിച്ചു തരുന്നുണ്ട് ചിത്രം.

Continue Reading

Recent

Film News2 hours ago

ആഗോള തല അംഗീകാരം സ്വന്തമാക്കി ‘ഗഗനാചാരി’ ! മലയാള സിനിമയ്ക്ക് ഇത് അഭിമാന നേട്ടം

ആഗോള തല അംഗീകാരം സ്വന്തമാക്കി ‘ഗഗനാചാരി’ ! മലയാള സിനിമയ്ക്ക് ഇത് അഭിമാന നേട്ടം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പന്ത്രണ്ട് അന്താരാഷ്ട്ര ചലച്ചിത്രമേളകളിലേക്ക് ഗഗനാചാരി എന്ന...

Film News21 hours ago

L353ക്ക് മുൻപ് പ്രതീക്ഷകൾ ഉയർത്തി വിവേക് ചിത്രം “ദി ടീച്ചർ” നാളെ മുതൽ തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തുന്നു !

L353ക്ക് മുൻപ് പ്രതീക്ഷകൾ ഉയർത്തി വിവേക് ചിത്രം “ദി ടീച്ചർ” നാളെ മുതൽ തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തുന്നു ! അതിരൻ എന്ന സിനിമയുടെ വമ്പൻ വിജയത്തിന് ശേഷം...

Reviews1 day ago

അൽഫോൺസ് സ്റ്റൈലിൽ പൃഥ്വിരാജിൻ്റെ അഴിഞ്ഞാട്ടവുമായി ഗോൾഡ് ആദ്യപകുതി

അൽഫോൺസ് സ്റ്റൈലിൽ പൃഥ്വിരാജിൻ്റെ അഴിഞ്ഞാട്ടവുമായി ഗോൾഡ് ആദ്യപകുതി പ്രേമം എന്ന ചിത്രത്തിന് ശേഷം ഏഴ് വര്‍ഷത്തെ ഇടവേള കഴിഞ്ഞു അല്‍ഫോണ്‍സ് പുത്രന്റെ സംവിധാനത്തില്‍ ഒരുക്കിയ ചിത്രമാണ് ഗോൾഡ്....

Songs2 days ago

അൽഫോൻസ് പുത്രൻ സ്റ്റൈലിൽ ഗോൾഡിലെ പുതിയ ഗാനം പുറത്തിറങ്ങി

അൽഫോൻസ് പുത്രൻ സ്റ്റൈലിൽ ഗോൾഡിലെ പുതിയ ഗാനം പുറത്തിറങ്ങി നേരം പ്രേമം എന്നീ സിനിമകളുടെ വമ്പൻ വിജയത്തിന് ശേഷം അൽഫോൺസ് പുത്രൻ ഒരുക്കുന്ന പുതിയ ചിത്രം ഗോൾഡിലെ...

Film News2 days ago

അതി ഗംഭീര പ്രകടനവുമായി യുവ തലമുറയിലെ താര റാണി പ്രിയ വാര്യരുടെ പുതിയ ഗാനം എത്തി

അതി ഗംഭീര പ്രകടനവുമായി യുവ തലമുറയിലെ താര റാണി പ്രിയ വാര്യരുടെ പുതിയ ഗാനം എത്തി പ്രിയ വാര്യര്‍, സര്‍ജാനോ ഖാലിദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രഞ്ജിത്ത്...

Film News2 days ago

റിലീസിന് മുന്നേ 50 കോടി ക്ലബിൽ ഗോൾഡ് ! താര രാജാവിൻ്റെ സിംഹാസനത്തിൽ പ്രിഥ്വിരാജ്

റിലീസിന് മുന്നേ 50 കോടി ക്ലബിൽ ഗോൾഡ് ! താര രാജാവിൻ്റെ സിംഹാസനത്തിൽ പ്രിഥ്വിരാജ് റിലീസിന് മുന്നേ തന്നെ 50 കോടി ക്ലബിൽ ഇടം നേടി പൃഥ്വിരാജ്...

Film News2 days ago

താടിയെടുത്ത് തല ! യുവതാരങ്ങളെ വെല്ലുന്ന ഗെറ്റപ്പിൽ അജിത് കുമാർ സോഷ്യൽ മീഡിയയിൽ വൈറൽ

താടിയെടുത്ത് തല ! യുവതാരങ്ങളെ വെല്ലുന്ന ഗെറ്റപ്പിൽ അജിത് കുമാർ സോഷ്യൽ മീഡിയയിൽ വൈറൽ തുനിവ് എന്ന സിനിമയുടെ ചിത്രീകരണത്തിനായി തമിഴ് സൂപ്പർതാരം അജിത് കുമാറിൻ്റെ നീണ്ട...

Film News2 days ago

അതിരാവിലെ ഫാൻസ് ഷോ കാണുന്നവരുടെ വികാരം എനിക്കറിയാം. L353 എല്ലാ തലമുറയിലെ ആരാധകർക്കും വേണ്ടിയിട്ടുള്ള 200% ഫാൻ ബോയ് ചിത്രം – വിവേക്

അതിരാവിലെ ഫാൻസ് ഷോ കാണുന്നവരുടെ വികാരം എനിക്കറിയാം. L353 എല്ലാ തലമുറയിലെ ആരാധകർക്കും വേണ്ടിയിട്ടുള്ള 200% ഫാൻ ബോയ് ചിത്രം – വിവേക് അണിയറയിൽ വമ്പൻ ചിത്രങ്ങളുമായി...

Film News3 days ago

അടിക്കും ഇടിക്കും ഒരു ഇടവേള ‘പെപ്പെ ചിത്രം ഓ മേരി ലൈല..’ക്രിസ്മസിന് തിയേറ്ററുകളിൽ 

അടിക്കും ഇടിക്കും ഒരു ഇടവേള ‘പെപ്പെ ചിത്രം ഓ മേരി ലൈല..’ക്രിസ്മസിന് തിയേറ്ററുകളിൽ ആന്റണി വർഗീസ് കേന്ദ്ര കഥാപാത്രമായി എത്തുന്ന പുതിയ ചിത്രം ഓ മേരി ലൈല...

Film News3 days ago

ഭിന്നശേഷിയുള്ള കുട്ടികൾക്കായി ജീവിതം ഉഴിഞ്ഞുവച്ച സൈക്കോളജിസ്റ്റ് ഡോ.മേരി അനിത ഹയയെ കുറിച്ചു പറയുന്ന വാക്കുകളിങ്ങനെ

ഭിന്നശേഷിയുള്ള കുട്ടികൾക്കായി ജീവിതം ഉഴിഞ്ഞുവച്ച സൈക്കോളജിസ്റ്റ് ഡോ.മേരി അനിത ഹയയെ കുറിച്ചു പറയുന്ന വാക്കുകളിങ്ങനെ :- ഇന്നലെ ഡയറക്ടർ സേതു എന്റെ സഹപാഠിയുടെ മകൾ അച്ചൂന്റെ വവാഹമായിരുന്നു,സ്വാഭാവികമായും...

Trending