Connect with us

Reviews

ജോഷി ചതിച്ചില്ലാശാനെ…! ത്രില്ലർ ചിത്രവുമായി സൂപ്പർ സ്റ്റാറിന്റെ തിരിച്ചു വരവ് ! പാപ്പൻ റിവ്യു വായിക്കാം

Published

on

ജോഷി ചതിച്ചില്ലാശാനെ…!
ത്രില്ലർ ചിത്രവുമായി സൂപ്പർ സ്റ്റാറിന്റെ തിരിച്ചു വരവ് ! പാപ്പൻ റിവ്യു വായിക്കാം

മലയാള സിനിമയിലെ എക്കാലത്തെയും ഹിറ്റ് കോമ്പോ ആയ ജോഷി- സുരഷ് ഗോപി കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് പാപ്പൻ. ഒരു ഇടവേളക്ക് ശേഷം കാവൽ എന്ന ചിത്രത്തിലൂടെ സുരേഷ് ഗോപി തിരിച്ചു വന്നെങ്കിലും ചിത്രം ബോക്സ്ഓഫീസിൽ കാര്യമായ ചലനങ്ങൾ ഒന്നും തന്നെ സൃഷ്ടിച്ചിരുന്നില്ല. എന്നാൽ ഇതിനോടകം തന്നെ പുറത്തു വന്ന പാപ്പന്റെ ട്രെയ്‌ലറുകളും പ്രൊമോഷൻ ഇവന്റുകളിൽ സുരേഷ് ഗോപി പറഞ്ഞ വാക്കുകളും ചിത്രത്തിന് പ്രതീക്ഷകൾ നൽകിയിരുന്നു.

ദീർഘനാളായി തുടരുന്ന ഒരു കൊലപാതകപരമ്പര അന്വേഷിക്കുവാൻ സ്വമേധയാ പോലീസിൽ നിന്നും വിരമിച്ച എബ്രഹാം മാത്യു തിരിച്ചെത്തുന്നു തുടർന്ന് അദ്ദേഹത്തിന് അദ്ദേഹത്തിനൊപ്പം ഉള്ളവർക്ക് നേരെ വരുന്ന ചില വെല്ലുവിളികളും അതിനിടയിലൊരു കേസന്വേഷണവും അതാണ് ചിത്രത്തിന്റെ ഇതിവൃത്തം.

പതിഞ്ഞ താളത്തിലാണ് ചിത്രം പോകുന്നത് എന്നാൽ മുഷിപ്പിക്കാതെ പ്രേക്ഷകനെ പിടിച്ചുനിർത്താൻ സംവിധായകൻ ആയിട്ടുണ്ട്.
സുരേഷ്‌ ഗോപിയുടെ സ്ഥിരം സിനിമപോലെ നെടുനീളൻ ഡയലോഗും ആക്ഷനുമായിട്ടല്ല ഈ സിനിമ പോകുന്നത്, പൂർണ്ണമായും ത്രില്ലർ മൂഡിലാണ് ചിത്രത്തെ അണിചൊരുക്കിയിരിക്കുന്നത്.
കനിഹ, ആശാ ശരത്ത്, സ്വാസിക, ജുവൽ മേരി, ഷമ്മി തിലകൻ, വിജയരാഘവൻ, ടിനി ടോം, രാഹുൽ മാധവ് ഒരു നീണ്ട താരനിര തന്നെ ചിത്രത്തിലുണ്ട്. പറയത്തക്ക പ്രകടനങ്ങൾ ഒന്നും തന്നെ ഇല്ലെങ്കിലും വന്നിരിക്കുന്ന കഥാപാത്രങ്ങൾ എല്ലാവരും മികച്ചതായി തന്നെ അവതരിപ്പിച്ചിട്ടുണ്ട്.

പശ്ചാത്തല സംഗീതം തന്നെയാണ് സിനിമ പ്രേക്ഷകനുമായി സംവേദിക്കുന്നതിൽ ഏറ്റവുമധികം പങ്കുവച്ചിരിക്കുന്നത്. പശ്ചാത്തലസംഗീതം ഒരുക്കിയിരിക്കുന്നത് ജെക്‌സ്‌ ബിജോയ് ആണ്. ആർ ജെ ഷാൻ ആണ് ചിത്രത്തിനുവേണ്ടി തിരക്കഥ ഒരുക്കിയിരിക്കുന്നത്, മികച്ചൊരു കഥയാണെങ്കിൽ കൂടി ശരാശരിയിൽ ഒതുങ്ങിയ തിരക്കഥയെ മികവുതാക്കിയത് ജോഷിയുടെ സംവിധാന മികവ് തന്നെയാണ്. അജയ് ഡേവിഡ് കാച്ചപ്പിള്ളി ഒരുക്കിയ ഛായാഗ്രഹണം മാത്രമാണ് ചിത്രത്തെ അൽപ്പമെങ്കിലും പിന്നോട്ട് വലിക്കുന്നത്.

ടിക്കറ്റ് എടുക്കുന്ന പ്രേക്ഷകനെ  സംതൃപ്തിപെടുത്തുന്ന ത്രില്ലർ ചിത്രമായാണ് പാപ്പൻ അവസാനിക്കുന്നത്. ഒരു സമയത്ത് മലയാളസിനിമയുടെ സിംഹാസനം അലങ്കരിച്ച ആക്ഷൻ സൂപ്പർ സ്റ്റാറിന്റെ ശക്തമായ തിരിച്ചുവരവാണ് മാറട്ടെ ഈ ചിത്രം, ഒപ്പം കുറച്ചു കാലമായി തിയറ്ററുകളിൽ നിൽനിലക്കുന്ന പ്രേക്ഷക ദാരിദ്രത്തിനും പാപ്പനിലൂടെ അറുതിയുണ്ടാവട്ടെ

 

Reviews

അടക്കാത്ത ചിരിയും നിൽക്കാത്ത കൈയ്യടികളുമായി വിശുദ്ധ മെജോ ! ക്ളീൻ സൂപ്പർ ഹിറ്റ്

Published

on

അടക്കാത്ത ചിരിയും നിൽക്കാത്ത കൈയ്യടികളുമായി വിശുദ്ധ മെജോ ! ക്ളീൻ സൂപ്പർ ഹിറ്റ്

എറണാകുളം ജില്ലയിലെ കൊച്ചി നഗരത്തോട് ചേർന്ന് കിടക്കുന്ന ദ്വീപാണ് വൈപ്പിൻ. കരയുടെയും തീരത്തിന്റെയും പച്ചതുരുത്തുകളുടെയും മനോഹാരിത വാരി വിതറിയ സ്ഥലങ്ങൾ. കൊച്ചി നഗരത്തോട് ചേർന്ന് കിടക്കുന്നതിനാൽ നഗരസൗഭാഗ്യങ്ങൾ എല്ലാമുണ്ടെങ്കിലും ഉള്ളിൽ ഗ്രാമത്തനിമ ഇന്നും സൂക്ഷിക്കുന്ന വൈപ്പിൻ. കടൽ വച്ചു ഉണ്ടായത് എന്ന അർത്ഥത്തിലാണ് വൈപ്പിൻ എന്ന പേര് തന്നെ വന്നത്. ഈ വൈപ്പിനിൽ വച്ചുണ്ടായ വിശുദ്ധ പ്രണയവും സ്നേഹബന്ധങ്ങളും ആയി എത്തുകയാണ് പുതു മലയാള ചിത്രമായ വിശുദ്ധ മെജോ.

ഡിനോയ് പൗലോസ് ആണ് വിശുദ്ധ മെജോയിൽ മെജോ ആയി വരുന്നത്. കൊച്ചി നഗരത്തിൽ ഒരു ചെറിയ കമ്പനിയിൽ വീഡിയോ എഡിറ്റർ ആയി ജോലി ചെയ്യുകയാണ് മെജോ.വൈപ്പിൻ ദ്വീപിനെ പോലെ തന്നെയാണ് മെജോയും.നഗരത്തോട് ചേർന്ന് നിൽക്കുന്നു എങ്കിലും തന്റേത് മാത്രമായ ഒരു ലോകം ഉണ്ടാക്കി അതിൽ മാത്രം ജീവിക്കുന്ന ചെറുപ്പക്കാരൻ.മെജോയുടെ ലോകത്തിൽ മെജോയുടെ അച്ഛൻ മാത്യുവും ആത്മസുഹൃത്തായ അല്ലു ആംബ്രോസും മാത്രമേ ഉള്ളൂ. അച്ഛൻ മാത്യു, മെജോയുടെ അമ്മ മരിച്ച ശേഷം മെജോക്ക് വേണ്ടി മാത്രം ജീവിക്കുന്നു. അല്ലു ആംബ്രോസ് ആവട്ടെ മെജോയേക്കാൾ വയസിനു ഇളയതാണ്. ഊർജസ്വലനും രസികനും സർവോപരി അല്ലു അർജുന്റെ കട്ട ഫാനുമാണ് ആംബ്രോസ്.മെജോയുടെ ഉപദേഷ്ടാവ് കൂടിയാണ് ഈ അല്ലു ആംബ്രോസ്.

തന്റേത് മാത്രമായ ലോകത്തു ജീവിക്കുന്ന മെജോയുടെ ജീവിതത്തിലേക്ക് ജീന കടന്നു വരുന്നു. ചെറുപ്പത്തിലേ ചെന്നൈയിലേക്ക് പോയ ജീന, മെജോയുടെ അയൽക്കാരിയും ബാല്യകാല സഖിയും ആയിരുന്നു. മെജോയുമായുള്ള സൗഹൃദം ജീന പുതുക്കുന്നു. ജോലിക്കായി നഗരത്തിലേക്കുള്ള ഒരുമിച്ചുള്ള ബസ് യാത്രയും ഇരുവരുടെയും ബന്ധം ദൃഢമാക്കാൻ സഹായിക്കുന്നു. ചെന്നൈയിൽ വളർന്നു വിശാലമായ കാഴ്ചപ്പാടുകൾ ഉള്ള ജീന,ജീവിതത്തോടുള്ള മെജോയുടെ സമീപനത്തെ മാറ്റുന്നു. ജീനയോട് മെജോക്ക് തോന്നുന്ന പ്രണയത്തോടൊപ്പം അല്ലു ആംബ്രോസും കൂട്ടരും ചേരുമ്പോൾ വിശുദ്ധ മെജോ ചിരിയുണർത്തി മുന്നേറുന്നു.


മെജോയുടെ ആത്മ സുഹൃത്തും വഴികാട്ടിയുമായ അല്ലു ആംബ്രോസിനെ മാത്യു തോമസ് ആണ് അവതരിപ്പിക്കുന്നത്. മെജോയുടെ അച്ഛൻ കഥാപാത്രം ആയി ആർജെ മുരുഗൻ വേഷമിടുമ്പോൾ, ജീനയായി എത്തുന്നത് ജയ് ഭീം ഫെയിം ലിജിമോൾ ആണ്.ഇവരെ കൂടാതെ അഭിരാം രാധാകൃഷ്ണൻ, ബൈജു എഴുപുന്ന എന്നിവരും ചിത്രത്തിൽ വേഷമിടുന്നു.

നായകനായ ഡിനോയ് പൗലോസ് തന്നെയാണ് വിശുദ്ധ മെജോയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഡിനോയുടെ തിരക്കഥയിൽ പുറത്തിറങ്ങുന്ന മൂന്നാമത്തെ സിനിമയാണ് വിശുദ്ധ മെജോ. തണ്ണീർമത്തൻ ദിനങ്ങൾ, പത്രോസിന്റെ പടപ്പുകൾ എന്നിവയായിരുന്നു ഡിനോയ് തിരക്കഥ രചിച്ച മറ്റു രണ്ടു ചിത്രങ്ങൾ.പത്രോസിന്റെ പടപ്പുകളിലും നായകൻ ഡിനോയ് തന്നെ ആയിരുന്നു. രണ്ടു ചിത്രങ്ങളും തിയറ്ററിൽ മാത്രമല്ല ഡിജിറ്റൽ റിലീസിലും ഹിറ്റ്‌ അടിച്ചവയാണ്.കേരളത്തിലെ ചെറുപ്പക്കാരുടെ പൾസ് അറിഞൊരുക്കിയ തിരക്കഥ തന്നെയാണ് ചിത്രത്തിന്റെ പ്ലസ് പോയിന്റ്.

ഡിനോയ് പൗലോസിന്റെ തിരക്കഥയെ മികച്ച സിനിമ ആക്കി മാറിയിരിക്കുന്നത് നവാഗത സംവിധായകൻ ആയ കിരൺ ആന്റണി ആണ്. ആദ്യ സംവിധാനസംരംഭം തന്നെ വൻവിജയമാക്കി തീർത്ത കിരൺ ആന്റണി മലയാളസിനിമയുടെ ഒരു മുതൽക്കൂട്ടാണ്.

വിശുദ്ധ മെജോക്ക് സംഗീതം നൽകിയിരിക്കുന്നത് ജസ്റ്റിൻ വർഗീസ് ആണ്. തണ്ണീർമത്തൻ ദിനങ്ങൾ മുതൽ തെക്കൻ തല്ല് കേസ് വരെയുള്ള ഗാനങ്ങൾ ഏറ്റെടുത്ത പോലെ ശ്രോതാക്കൾ വിശുദ്ധ മെജോയിലെയും ഗാനങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു.

ജോമോൻ ടി ജോൺ, ഷമീർ മുഹമ്മദ്‌, വിനോദ് ഷൊർണൂർ എന്നിവരാണ് വിശുദ്ധ മെജോയുടെ നിർമാതാക്കൾ. ജോമോൻ ടി ജോൺ ചിത്രത്തിന്റെ ക്യാമറ ചലിപ്പിച്ചപ്പോൾ ഷമീർ മുഹമ്മദ്‌ വിശുദ്ധ മെജോയുടെ എഡിറ്ററും ആണ്. പ്ലാൻ ജെ സ്റ്റുഡിയോസ് ന്റെ ബാനറിൽ ആണ് ചിത്രം തീയേറ്ററുകളിൽ എത്തിയിരിക്കുന്നത്.

Continue Reading

Reviews

അന്ന് അയ്യപ്പൻ നായർ ഇന്ന് അമ്മിണിപ്പിള്ള ! ചരിത്രം ആവർത്തിക്കുന്നു ! ബംബർ ഹിറ്റുമായി ഒരു തെക്കൻ തല്ല് കേസ്- റിവ്യു വായിക്കാം

Published

on

അന്ന് അയ്യപ്പൻ നായർ ഇന്ന് അമ്മിണിപ്പിള്ള ! ചരിത്രം ആവർത്തിക്കുന്നു ! ബംബർ ഹിറ്റുമായി ഒരു തെക്കൻ തല്ല് കേസ്- റിവ്യു വായിക്കാം

 

ബിജു മേനോനെ കേന്ദ്ര കഥാപാത്രമാക്കി നവാഗത സംവിധായകൻ എൻ ശ്രീജിത്ത്‌ ഒരുക്കുന്ന “ഒരു തെക്കൻ തല്ല് കേസ്” തിയ്യറ്ററുകളിൽ. ഓണം റിലീസ് ആയാണ് ചിത്രം എത്തിയിരിക്കുന്നത്. ബിജു മേനോനെ കൂടാതെ പത്മപ്രിയ, റോഷൻ മാത്യൂസ്, നിമിഷ സജയൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. E4 എന്റർടൈൻമെന്റ്സ് സൂര്യ ഫിലിംസ് എന്നിവർ ചേർന്നാണ് മലയാളികൾക്കുള്ള ഓണ സമ്മാനമായി ചിത്രം എത്തിക്കുന്നത്.


അമ്മിണിപ്പിള്ള വെട്ടു കേസ് എന്ന പേരിലുള്ള കഥയെ തിരക്കഥയാക്കിയിരിക്കുന്നത് രാജേഷ് പിന്നാടൻ ആണ്. യുവ എഴുത്തുകാരിൽ ശ്രദ്ധേയനായ ജി. ആർ ഇന്ദുഗോപന്റെ കഥാസമാഹാരത്തിലെ ഒരു മികച്ച കഥയാണ് അമ്മിണിപ്പിള്ള വെട്ടുകേസ്. 1980 കാലഘട്ടത്തിൽ തെക്കൻ തീരദേശ ഗ്രാമത്തിൽ നടക്കുന്ന പ്രണയവും അതിനെതുടർന്നുണ്ടാകുന്ന തല്ലിലുമൂടെടെയാണ് കഥ വികസിക്കുന്നത്.കഥയിൽ 30 വർഷത്തോളം ഉള്ള ഉപകഥകൾ വരുന്നുണ്ടെങ്കിലും തിരക്കഥയിൽ 80കളിലെ കഥയാണ് പറയുന്നത്.


ഗ്രാമത്തിലെ ലൈറ്റ് ഹൌസ് കാര്യസ്തനായ അമ്മിണിപ്പിള്ളയെ നാട്ടുകാർക്കെല്ലാം ബഹുമാനമാണ്.ജീവന് തുല്യം അമ്മിണിപിള്ള സ്നേഹിക്കുന്ന ഭാര്യയാണ് രുഗ്മിണി. ബിജുമേനോൻ, പത്മപ്രിയ എന്നിവരാണ് യഥാക്രമം അമ്മിണിപ്പിള്ളയെയും രുഗ്മിണിയെയും അവതരിപ്പിക്കുന്നത്. ദേശീയ അവാർഡിന് ശേഷം ബിജു മേനോന്റെതായി റിലീസിന് എത്തിയ ചിത്രമാണ് തെക്കൻ തല്ല് കേസ്. അതിനാൽ തന്നെ പ്രേക്ഷകരുടെ പ്രതീക്ഷകളും വാനോളം ആയിരുന്നു. ആ പ്രതീക്ഷകളോട് 100% നീതി പുലർത്തിക്കൊണ്ടാണ് ബിജുമേനോൻ അമ്മിണിപിള്ളയെ അവതരിപ്പിച്ചിരിക്കുന്നത്. നീണ്ട ഇടവേളക്ക് ശേഷം അഭിനയപ്രാധാന്യമുള്ള വേഷത്തിലൂടെ തിരിച്ചു വന്നിരിക്കുകയാണ് പത്മപ്രിയ.

അമ്മിണിപിള്ളയോട് കട്ടക്ക് നിൽക്കുന്ന പൊടിയൻപിള്ളയായി റോഷൻ മാത്യൂസ് വേഷമിടുന്നു. മലയാള യുവനടന്മാരിൽ ശ്രദ്ധേയനായ റോഷന്റെ മികച്ചൊരു പ്രകടനം തന്നെ ചിത്രത്തിൽ കാണാം. പൊടിയൻ പിള്ളയുടെ തീവ്രപ്രണയമാണ് വാസന്തി.നിമിഷ സജയൻ ആണ് വാസന്തിയേ അവതരിപ്പിക്കുന്നത്.തന്റെ ആദ്യ സിനിമ മുതൽ ലഭിച്ച കഥാപാത്രങ്ങളെല്ലാം ഭംഗിയാക്കി തീർത്ത നിമിഷ ഇതിലും അത് മാറ്റിപ്പറയിപ്പിച്ചിട്ടില്ല. നിമിഷ – റോഷൻ ജോഡിയുടെ പ്രണയരംഗങ്ങൾ എല്ലാം തന്നെ മികച്ചു നിൽക്കുന്നു.

എൺപതുകളിലെ കഥ പറയുന്ന ചിത്രത്തിന് ആ ആമ്പിയൻസ് നൽകുന്ന ഗാനങ്ങൾ പ്രേക്ഷകന് ഒരുക്കി നൽകിയിരിക്കുന്നത് ജസ്റ്റിൻ വർഗീസ് ആണ്. മധു നീലകണ്ഠൻ ആണ് ഛായാഗ്രഹൻ.

ഓണത്തിന് കുടുംബവുമായി തിയറ്ററിൽ പോയി മനസ്സറിഞ്ഞു ചിരിച്ചു ആസ്വദിച്ചു മടങ്ങി വരാവുന്ന ഒരു നല്ല ചിത്രമാണ് ഒരു തെക്കൻ തല്ലു കേസ്.

Continue Reading

Reviews

വീണ്ടും ഒ.ടി.ടിക്ക് വേണ്ടിയുള്ള മറ്റൊരു പ്രകൃതിപടം ! ഓണചിത്രങ്ങൾക്ക് നിരാശയോടെ തുടക്കം ! പാൽതു ജാൻവർ റിവ്യു വായിക്കാം

Published

on

വീണ്ടും ഒ.ടി.ടിക്ക് വേണ്ടിയുള്ള മറ്റൊരു പ്രകൃതിപടം ! ഓണചിത്രങ്ങൾക്ക് നിരാശയോടെ തുടക്കം ! പാൽതു ജാൻവർ റിവ്യു വായിക്കാം

ബേസിൻ ജോസഫിനെ നായകനാക്കി നവാഗതനായ സംഗീത പി രാജൻ ഒരുക്കിയ ചിത്രമാണ് പാൽതു ജാൻവർ. മലയാള സിനിമയ്ക്ക് ഒരുപിടി മികച്ച ചിത്രങ്ങൾ സമ്മാനിച്ചിട്ടുള്ള ശ്യം പുഷ്കർ ദിലീഷ് പോത്തൻ ഫഹദ് ഫാസിൽ ടീമിൻറെ ഭാവന സ്റ്റുഡിയോസ് ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. നിർമ്മാണ കമ്പനിയുടെ പേര് തന്നെയാണ് സിനിമയെ പ്രേക്ഷകരെ ആകർഷിക്കുന്ന ആദ്യ ഘടകം, മാത്രമല്ല ചിത്രത്തിൻറെ പ്രചാരണവുമായി ബന്ധപ്പെട്ട് പാൽത്തു ഫാഷൻ ഷോ എന്ന പേരിൽ ഇറക്കിയ പ്രമോ ഗാനവും ഏറെ ശ്രദ്ധേയമായിരുന്നു.

മലയാള സിനിമയിലെ തന്നെ ഏറ്റവും വലിയ ഫെസ്റ്റിവൽ സീസൺ ആയ ഓണ ചിത്രങ്ങളിൽ ആദ്യ സിനിമയായാണ് പാൽത്തു ജാൻവർ ഇന്ന് തിയേറ്ററുകളിൽ എത്തിയത്. അച്ഛൻറെ മരണം മൂലം മനസ്സിന് ഇഷ്ടപ്പെടാതെ കുടിയാന്മല എന്ന മലയോര പ്രദേശത്തെ മൃഗാശുപത്രിയിലെ എൽ.ഐ ജോലി സ്വീകരിക്കേണ്ടി വന്ന പ്രസൂണിലൂടെയാണ് ചിത്രത്തിൻറെ കഥ പറയുന്നത്. അടുത്ത കാലങ്ങളായി സിനിമയിൽ പ്രേക്ഷകർ കണ്ടു ശീലിച്ചു കൊണ്ടിരിക്കുന്ന മലയോരപ്രദേശവും അവിടത്തെ ജീവിതവും പ്രകൃതിയുടെ സൗന്ദര്യവും ഒക്കെയാണ് ഈ ചിത്രത്തിന്റെയും പശ്ചാത്തലം. കൂട്ടിന് ഇത്തവണ അല്പം പുതുമയുമായി മൃഗങ്ങളും മൃഗസ്നേഹവും ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ മാറുന്ന ഈ കാലഘട്ടത്തിൽ തിയേറ്ററുകളിൽ എത്തുന്ന പ്രേക്ഷകന് ഇതെല്ലാം എത്രത്തോളം സംതൃപ്തി നൽകും എന്നത് കണ്ടറിയേണ്ടത് തന്നെയാണ്.

പ്രവീൺ എന്ന യുവ ഉദ്യോഗസ്ഥനായി ബേസിൽ ജോസഫ് മികച്ച പ്രകടനം തന്നെയാണ് കാഴ്ച വച്ചിരിക്കുന്നത്. ഒരു സംവിധായകൻ എന്ന നിലയിൽ തിളങ്ങുമ്പോഴും നടൻ എന്ന നിലയിലും ബേസിൽ മലയാള സിനിമയ്ക്ക് ഒരു വാഗ്ദാനമാണെന്ന് പറയുന്ന പ്രകടനമാണ് ചിത്രത്തിലെത്. എടുത്തുപറയേണ്ട മറ്റു പ്രകടനങ്ങൾ മൃഗഡോക്ടറായി വന്ന ഷെമി തിലകനും വാർഡ് മെമ്പറായി വന്ന ഇന്ദ്രൻസിന്റേതുമാണ്. സാധാരണ കണ്ടിരുന്ന കഥാപാത്രങ്ങളിൽ നിന്നും വ്യത്യസ്ത പുലർത്തിയ ജോണി ആന്റണിയുടെ കഥാപാത്രവും പ്രേക്ഷക കയ്യടികൾ നേടുന്നുണ്ട്.

സമകാലിക എഴുത്തുകാരനായ വിനോയ് തോമസും അഞ്ജലിയും ചേർന്നാണ് ചിത്രത്തിൻറെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിലെ മൃഗപരിപാലനവും മൃഗ സ്നേഹവും ഒഴിച്ചാൽ പലവുരു കണ്ടുമടുത്ത കഥാഘടന തന്നെയാണ് ചിത്രത്തിന്റേത്.
എന്തിരുന്നാലും ചിത്രത്തിന്റെ സാങ്കേതിക മേന്മ മികച്ചു നിൽക്കുന്നുണ്ട്. മഹേഷിന്റെ പ്രതികാരത്തിലൂടെ കണ്ട ഇടുക്കിയുടെ മനോഹര കാഴ്ചകൾ ഇത്തവണ കൂടുതൽ മനോഹരമാക്കുവാൻ ചായഗ്രഹകൻ രണദിവേവക്ക് സാധിച്ചിട്ടുണ്ട്. രണ്ടാം പകുതിയിൽ ഒരു രാത്രിയുടെ സംഘർഷപരമായ നിമിഷങ്ങളിലൂടെയാണ് ചിത്രം മുന്നോട്ടുപോകുന്നത്, അതിനെല്ലാം വളരെ ഭംഗിയായി ഒപ്പിയെടുക്കുവാൻ രണദീവക്ക് സാധിച്ചിട്ടുണ്ട്.

ഒരു ഒ ടി ടി ചിത്രമായി സമാധാനമായി ഒരിക്കൽ കണ്ടിരിക്കുവാനുള്ള വക മാത്രമാണ് പാൽതു ജാൻവർ തരുന്നത്. അതിനപ്പുറം ബിഗ് സ്ക്രീനുകളിൽ ചിത്രം പ്രേക്ഷകരെ എത്രത്തോളം പിടിച്ചിരിക്കും എന്ന കാര്യത്തിൽ സംശയമാണ്.

Continue Reading

Recent

Songs8 hours ago

കിടിലൻ ഗാനവുമായി ഗോവിന്ദ് വസന്തയുടെ മലയാളത്തിലേക്കുള്ള തിരിച്ചുവരവ് ! പടവെട്ടിലെ മഴപ്പാട്ട് പിറത്തിറങ്ങി

കിടിലൻ ഗാനവുമായി ഗോവിന്ദ് വസന്തയുടെ മലയാളത്തിലേക്കുള്ള തിരിച്ചുവരവ് ! പടവെട്ടിലെ മഴപ്പാട്ട് പിറത്തിറങ്ങി നിവിൻ പോളി നായകനായി എത്തുന്ന ചിത്രം  പടവെട്ടിലെ പുതിയ ഗാനം പുറത്തിറങ്ങി.ചിത്രത്തിനായി സംഗീത...

Film News11 hours ago

ദുരൂഹതകളുമായി ബാലു വർഗീസിന്റെ ജോയ്നർ! അച്ചു വിജയൻ സംവിധാനം ചെയ്ത “വിചിത്രം” എത്തുന്നു ഒക്ടോബർ 14 മുതൽ

ദുരൂഹതകളുമായി ബാലു വർഗീസിന്റെ ജോയ്നർ! അച്ചു വിജയൻ സംവിധാനം ചെയ്ത “വിചിത്രം” എത്തുന്നു ഒക്ടോബർ 14 മുതൽ ഷൈന്‍ ടോം ചാക്കോ ബാലു വർഗീസ് തുടങ്ങിയവർ മുഖ്യ...

Songs11 hours ago

ആടി തിമൃത്ത് നാനി !മാസ് ആക്ഷൻ ചിത്രം ദസറയിലെ ആദ്യ സിംഗിൾ ‘ധൂം ധൂം ദോസ്ഥാൻ’ പുറത്തിറങ്ങി

ആടി തിമൃത്ത് നാനി !മാസ് ആക്ഷൻ ചിത്രം ദസറയിലെ ആദ്യ സിംഗിൾ ‘ധൂം ധൂം ദോസ്ഥാൻ’ പുറത്തിറങ്ങി നവാഗതനായ ശ്രീകാന്ത് ഒഡേല നാനിയെ നായകനാക്കി സംവിധാനം ചെയ്യുന്ന...

Trailer and Teaser13 hours ago

ജാനേമന് ശേഷം ഒരു കിടിലൻ ഐറ്റം എത്തുന്നുണ്ട് ! സൂചനകൾ നൽകി ഒന്നൊന്നര ടീസർ

ജാനേമന് ശേഷം ഒരു കിടിലൻ ഐറ്റം എത്തുന്നുണ്ട് ! സൂചനകൾ നൽകി ഒന്നൊന്നര ടീസർ തിയറ്ററുകളിൽ വമ്പൻ വിജയമായി ജാനേമൻ ഹിറ്റ് ചിത്രത്തിന് ശേഷം ചിയേർസ് എന്റർടൈൻമെന്റിന്റെ...

Film News16 hours ago

ഭീഷ്മയുടെയും സി.ബി.ഐ-യുടെയും വമ്പൻ വിജയം ആവർത്തിക്കാൻ മെഗാ സ്റ്റാർ വീണ്ടും എത്തുന്നു ! ഒക്ടോബർ 7 മുതൽ

ഭീഷ്മയുടെയും സി.ബി.ഐ-യുടെയും വമ്പൻ വിജയം ആവർത്തിക്കാൻ മെഗാ സ്റ്റാർ വീണ്ടും എത്തുന്നു ! ഒക്ടോബർ 7 മുതൽ നിസ്സാം ബഷീര്‍ സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം റോഷാക്ക്...

Celebrity Life17 hours ago

പാഷാണം ഷാജി ഗുരുവായൂരിൽ വീണ്ടും വിവാഹിതനായി ! വധു ആരെന്നറിയണ്ടേ

പാഷാണം ഷാജി ഗുരുവായൂരിൽ വീണ്ടും വിവാഹിതനായി ! വധു ആരെന്നറിയണ്ടേ മിമിക്രി വേദിയില്‍ നിന്നും വെള്ളിത്തിരയിലേക്ക് എത്തി ഇപ്പോള്‍ ഹാസ്യനടനായി വാഴുകയാണ് പാഷാണം ഷാജി എന്ന് വിളിക്കുന്ന...

Film News18 hours ago

അന്വേഷിപ്പിൻ കണ്ടെത്തും’ ടോവിനോ തോമസ് ചിത്രത്തിലേക്ക് അഭിനേതാക്കളെ തേടുന്നു

അന്വേഷിപ്പിൻ കണ്ടെത്തും’ ടോവിനോ തോമസ് ചിത്രത്തിലേക്ക് അഭിനേതാക്കളെ തേടുന്നു ടൊവിനോ തോമസിനെ നായകനാക്കി ഡാർവിൻ കുര്യാക്കോസ് സംവിധാനം ചെയ്യുന്ന ‘അന്വേഷിപ്പിൻ കണ്ടെത്തും’ എന്ന ചിത്രത്തിലേക്ക് അഭിനേതാക്കളെ തേടുന്നു.....

Film News19 hours ago

താര രാജാക്കന്മാർ വീണ്ടും ഒന്നിക്കുന്നു ! 8 വർഷങ്ങൾക്ക് ശേഷം ദുൽഖർ-നിവിൻ കൂട്ടുകെട്ട് !

താര രാജാക്കന്മാർ വീണ്ടും ഒന്നിക്കുന്നു ! 8 വർഷങ്ങൾക്ക് ശേഷം ദുൽഖർ-നിവിൻ കൂട്ടുകെട്ട് ! മലയാളത്തിന്റെ യുവ സൂപ്പർ താരങ്ങളായ ദുൽഖറും നിവിൻ പോളിയും വീണ്ടും ഒന്നിക്കുന്നു....

Kutty Stories20 hours ago

ജീവിതകാലം മുഴുവൻ ഞാൻ ജീവിക്കേണ്ട വീടല്ലേ, അപ്പോൾ അത് ഞാൻ കാണണ്ടേ ? ഒരു ആണുകണൽ ചടങ്ങ് !

ജീവിതകാലം മുഴുവൻ ഞാൻ ജീവിക്കേണ്ട വീടല്ലേ, അപ്പോൾ അത് ഞാൻ കാണണ്ടേ ? ഒരു ആണുകണൽ ചടങ്ങ് ! മനോഹരമായ ചെറിയ റൊമാന്റിക് ഹസ്വ ചിത്രങ്ങൾ ഒരുക്കി...

Film News1 day ago

‘പേര് പ്രഖ്യാപിച്ചപ്പോള്‍ തന്നെ പ്രേക്ഷകരില്‍ ആകാംക്ഷ കൂട്ടി, സിനിമയും അതുപോലെയാകട്ടെ’; റോഷാക്കിനെക്കുറിച്ച് മമ്മൂട്ടി

‘പേര് പ്രഖ്യാപിച്ചപ്പോള്‍ തന്നെ പ്രേക്ഷകരില്‍ ആകാംക്ഷ കൂട്ടി, സിനിമയും അതുപോലെയാകട്ടെ’; റോഷാക്കിനെക്കുറിച്ച് മമ്മൂട്ടി പുത്തന്‍തലമുറയുടെ സിനിമ സങ്കല്‍പ്പങ്ങളെ പരിപൂര്‍ണമായി ഉപയോഗപ്പെടുത്തുന്ന പുതിയ സംവിധായകന്റെ ചിത്രമാണ് റോഷാക്കെന്ന് മമ്മൂട്ടി....

Trending