Film News
യൂട്യൂബിൽ റെക്കോർഡുകൾ പൊളിച്ചെഴുതി മഹാവീര്യർ ടീസർ

യൂട്യൂബിൽ റെക്കോർഡുകൾ പൊളിച്ചെഴുതി മഹാവീര്യർ ടീസർ
നിവിൻപോളി ആസിഫലി കൂട്ടുകെട്ടിൽ എബ്രിഡ് ഷൈൻ ഒരുക്കുന്ന പുതിയ ചിത്രം മഹാവീര്യർ എന്ന ചിത്രത്തിലെ ടീസർ കഴിഞ്ഞദിവസമാണ് യൂട്യൂബിൽ പുറത്തിറങ്ങിയത്. ടീസർ പുറത്തിറങ്ങി 24 മണിക്കൂറിനുള്ളിൽ പുതിയ റെക്കോർഡുകൾ സൃഷ്ടിച്ചിരിക്കുകയാണ്.
8 മില്യൺ റിയൽ ടൈം വ്യൂസും 354K ലൈക്ക്സുമാണ് ഈ ടീസർ നേടിയെടുത്തത്. വ്യൂസ് റെക്കോർഡിൽ പൃഥ്വിരാജ്- അൽഫോൻസ് പുത്രൻ ചിത്രം ഗോൾഡിന്റെ ടീസറിന്റെ റെക്കോർഡ് ആണ് മഹാവീര്യർ മറികടന്നത് എങ്കിൽ, ലൈക്സ് റെക്കോർഡിൽ മമ്മൂട്ടി- അമൽ നീരദ് ചിത്രം ഭീഷ്മ പർവത്തിന്റെ റെക്കോർഡ് ആണ് ചിത്രം തകർത്തത്.
നിവിന്‍ പോളിക്ക് പുറമെ ആസിഫ് അലിയും ലാലും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ഇവര്‍ക്ക് പുറമെ ലാലു അലക്സ്, സിദ്ധിഖ്, ഷാന്‍വി ശ്രീവാസ്തവ, വിജയ് മേനോന്, മേജര്‍ രവി, മല്ലിക സുകുമാരന്‍, സുധീര്‍ കരമന, കൃഷ്ണ പ്രസാദ്, പദ്മരാജന് രതീഷ്, സുധീര്‍ പറവൂര്‍, കലാഭവന്‍ പ്രജോദ്,പ്രമോദ് വെളിയനാട്,ഷൈലജ പി അമ്പു എന്നിവരും പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നു.
എം. മുകുന്ദന്റെ കഥയ്ക്ക് തിരക്കഥയൊരുക്കി ചലച്ചിത്ര ഭാഷ്യം നല്‍കിയിരിക്കുന്നത് എബ്രിഡ് ഷൈനാണ്. പോളി ജൂനിയര്‍ പിക്ചേര്‍സ്, ഇന്ത്യന്‍ മൂവി മേക്കഴ്സ് എന്നീ ബാനറുകളില്‍ നിവിന്‍ പോളി, പി. എസ് ഷംനാസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.
ടൈം ട്രാവലും ഫാന്റസിയും കോടതിയും നിയമ വ്യവഹാരങ്ങളും മുഖ്യ പ്രമേയമായിരിക്കുന്ന ചിത്രം, നര്‍മ്മ – വൈകാരിക മുഹൂര്‍ത്തങ്ങള്‍ക്കും പ്രാധാന്യം നല്‍കിയാണ് എബ്രിഡി ഷൈന്‍ ഒരുക്കിയിരിക്കുന്നത്.
Film News
വ്യത്യസ്ത പരസ്യവുമായി സോഷ്യൽ മീഡിയയിൽ തരംഗമായി പുതിയ പോസ്റ്റർ. ആരാണ് സ്റ്റാൻലി

വ്യത്യസ്ത പരസ്യവുമായി സോഷ്യൽ മീഡിയയിൽ തരംഗമായി പുതിയ പോസ്റ്റർ. ആരാണ് സ്റ്റാൻലി
“എൻറെ സുഹൃത്ത് സ്റ്റാൻലി എവിടെ ?” , “നിങ്ങൾ ആരെങ്കിലും എൻറെ സുഹൃത്ത് സ്റ്റാൻലിയേ കണ്ടോ ?”. കഴിഞ്ഞ ഏതാനും മണിക്കൂറുകളായി സോഷ്യൽ മീഡിയകളിലും സെലിബ്രിറ്റി പേജുകളിലും പ്രമോഷൻ പേജുകളിലും സിനിമ ഗ്രൂപ്പുകളിലും നിറഞ്ഞുനിൽക്കുന്ന പോസ്റ്റുർ ക്യാപ്ഷനുകളാണ് ഇവ. വ്യത്യസ്തമായ സിനിമ പരസ്യവുമായി സോഷ്യൽ മീഡിയയിലെ ചുമരുകളിൽ നിറഞ്ഞുനിൽക്കുന്ന ഈ പോസ്റ്ററുകൾ പ്രേക്ഷകരിൽ ഏറെ കൗതുകം ഉയർത്തുകയാണ്.
ഓഗസ്റ്റ് 17 മലയാള മാസം ചിങ്ങം ഒന്നിന് ഒന്നിലേറെ പ്രൊജക്ടുകളാണ് പ്രഖ്യാപിക്കാൻ ആയി കാത്തിരിക്കുന്നത്. മോഹൻലാൽ മമ്മൂട്ടി ദുൽഖർ സൽമാൻ എന്നിവരുടെ ചിത്രങ്ങളുടെ ഔദ്യോഗിക പ്രഖ്യാപനം ഓഗസ്റ്റ് 17ന് വരാനിരിക്കെ ഇത് ഏത് ചിത്രത്തിൻറെ സൂചനയാണ് എന്നതിൽ ആരാധകരെ കുഴപ്പിച്ചിരിക്കുകയാണ്. സ്റ്റാൻലി എന്ന കൗതുകകപരമായ പേര് കൂടി വന്നതോടെ ആരാധകർക്കിടയിൽ പല തരത്തിക്കുള്ള അഭ്യൂഹങ്ങൾ ആണ് പ്രചരിക്കുന്നത്.
മമ്മൂട്ടിയാണ് സ്റ്റാൻലി എന്നാണ് ഒരു പക്ഷം ആരാധകർ പറയുന്നത്. അടുത്ത മമ്മൂട്ടി ചിത്രത്തിന്റെ പേരാണ് എന്ന തരത്തിൽ വാർത്തകൾ പ്രചരിക്കപ്പെട്ടുന്നുണ്ട്. അതേസമയം ആശിർവാദ് സിനിമാസിന്റെ പുതിയ പ്രോജക്ട് ആണെന്നും, ദുൽഖർ ചിത്രത്തിന്റെ അപ്ഡേറ്റ് ആണെന്നും പറഞ്ഞും അഭ്യൂഹങ്ങൾ പ്രചരിക്കുന്നു.
Film News
പഴശ്ശിരാജ പരാജയമാണെന്ന് ഞാൻ എവിടെയും പറഞ്ഞിട്ടില്ല എന്റെ അഭിമാന ചിത്രം ആണത്, വലിയ വിജയം തന്നെയാണ് ചിത്രം

പഴശ്ശിരാജ പരാജയമാണെന്ന് ഞാൻ എവിടെയും പറഞ്ഞിട്ടില്ല എന്റെ അഭിമാന ചിത്രം ആണത്, വലിയ വിജയം തന്നെയാണ് ചിത്രം
മമ്മൂട്ടി ഹരിഹരൻ കൂട്ടുകെട്ടിൽ 2009ൽ പുറത്തിറങ്ങിയ ചിത്രമായിരുന്നു കേരളവർമ്മ പഴശ്ശിരാജ. മലയാളത്തിലെ പ്രിയപ്പെട്ട എഴുത്തുകാരൻ എം ടി വാസുദേവൻ നായർ ആണ് ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ചെറുത്തുനിൽപ്പിന്റെ അഭിമാന ഏടുകളായ പഴശ്ശിയുടെ ചരിത്രം എഴുതിയത്. മലയാള സിനിമയിലെ തന്നെ ഏറ്റവും വലിയ വരവേൽപ്പുകളിൽ ഒന്നായിരുന്നു പഴശ്ശിരാജയ്ക്കും ലഭിച്ചിരുന്നത്. അടുത്തിടെ നടന്ന ഒരു അഭിമുഖത്തിൽ ചിത്രത്തെക്കുറിച്ച് സംസാരിക്കുകയാണ് നിർമാതാവും വ്യവസായിയും കൂടിയായ ഗോകുലൻ ഗോപാലൻ.
പഴശ്ശിരാജയെ കുറിച്ച് സംസാരിക്കുമ്പോൾ പലരും ആ ചിത്രം പരാജയമായിരുന്നോ, നഷ്ടം സംഭവിച്ചോ എന്നെല്ലാം അടുത്തിടെ എന്നോട് ചോദിക്കാറുണ്ട്. എങ്ങനെയാണ് അവർക്ക് ഈ സംശയം വന്നത് എന്ന് എനിക്കറിയില്ല. എൻറെ സിനിമാനിർമ്മാണ സംരംഭങ്ങളിൽ തന്നെ ഏറ്റവും അഭിമാനകരമായ ചിത്രവും വലിയ വിജയവും ആയിരുന്നു പഴശ്ശിരാജ. ഇപ്പോഴാണ് ഈ കോടികളുടെ കളക്ഷൻ കണക്കുകൾ എല്ലാം സിനിമകളിൽ ചർച്ചയാകുന്നത്, അന്ന് ചിത്രം റിലീസ് ചെയ്ത കേന്ദ്രങ്ങളിൽ ഭൂരിഭാഗം തിയറ്ററുകളിലും അന്നേവരെയുള്ള ഏറ്റവും മികച്ച കളക്ഷൻ ആയിരുന്നു പഴശ്ശിരാജ സ്വന്തമാക്കിയിരുന്നത്.
കേരളത്തിലെ ആബാലവൃന്ദം ജനങ്ങളെയും ആ സമയത്ത് തിയേറ്ററിൽ എത്തിക്കാനും പഴശ്ശിരാജയ്ക്ക് സാധിച്ചിട്ടുണ്ട്. സ്കൂളുകളിൽ നിന്നും വിദ്യാർത്ഥികൾക്ക് വരെ നിരവധി ഷോകൾ ബുക്ക് ചെയ്ത ചിത്രം കൂടിയായിരുന്നു പഴശ്ശിരാജ. വലിയ ബഡ്ജറ്റിൽ ആണ് ചിത്രം ഒരുക്കിയത്. ചിത്രത്തിൻറെ അണിയറ പ്രവർത്തകർക്ക് പൂർണ്ണ സ്വാതന്ത്ര്യം കൊടുത്താണ് സിനിമ ചിത്രീകരിച്ചത്. അതിൻറെ കോളിറ്റിയും സിനിമയിൽ കാണാമായിരുന്നു. അന്നേവരെ മലയാള സിനിമ സാക്ഷ്യം വഹിച്ചതിൽ വച്ച് ഏറ്റവും വലിയ റിലീസ് തന്നെയാണ് പഴശ്ശിരാജയ്ക്ക് പ്രേക്ഷകർ നൽകിയത്.
എൻറെ മകൻ ശബരി മരണപ്പെട്ട സമയം കൂടിയായിരുന്നു അത്. അത്തരം വികാരങ്ങളിലൂടെ എല്ലാം കടന്നു പോകുന്ന സമയത്തായിരുന്നു ആ സിനിമയുടെ വിജയം. സത്യത്തിൽ നാലാം ക്ലാസിൽ പാഠപുസ്തകത്തിലെ നാലുവരിയിൽ മാത്രം ഒതുങ്ങി നിന്ന പഴശ്ശിരാജയുടെ ചരിത്രം മലയാളികൾക്ക് മുമ്പിൽ അവതരിപ്പിക്കാൻ ആയതിൽ ഇന്നും അഭിമാനമുണ്ട്. ഗോകുലം ഗോപാലൻ കൂട്ടിച്ചേർത്തു.
Film News
“കാപ്പ”യുടെ ലോക്കേഷനിൽ സ്വാതന്ത്ര്യ ദിനാഘോഷം.

“കാപ്പ”യുടെ ലോക്കേഷനിൽ സ്വാതന്ത്ര്യ ദിനാഘോഷം.
സ്വതന്ത്ര ഭാരതത്തിന്റെ എഴുപത്തിയഞ്ചാം വാർഷിക ദിനാഘോഷം “കാപ്പ” എന്ന ചിത്രത്തിന്റെ ലൊക്കേഷനിലും സംഘടിപ്പിച്ചു.നിർമ്മാതാവ് ഡോൾവിൻ കുര്യാക്കോസ് ദേശീയ പാതക ഉയർത്തി.ചടങ്ങിൽ “കാപ്പ” യിലെ താരങ്ങളും അണിയറ പ്രവർത്തകരും പങ്കു ചേർന്നു.
തീയറ്ററുകളിൽ വമ്പൻ വിജയം നേടിയ കടുവക്ക് ശേഷം പൃഥ്വിരാജും ഷാജി കൈലാസും ഒരുമിക്കുന്ന ബിഗ് ബജറ്റ് ചിത്രമായ കാപ്പയുടെ ചിത്രീകരണം തിരുവനന്തപുരത്ത് പുരോഗമിക്കുന്നു.
ജിനു വി ഏബ്രഹാം, ഡോൾവിൻ കുര്യാക്കോസ് ദിലീഷ് നായർ എന്നിവരുടെ പങ്കാളിത്തത്തിൽ ആരംഭിച്ച
തിയ്യേറ്റർ ഓഫ് ഡ്രീംസ് ,
ഫെഫ്ക റൈറ്റേഴ്സ് യൂണിയന്റെ സഹകരണത്തിൽ നിർമ്മിക്കുന്ന ചിത്രമാണ് കാപ്പ.
ഇന്ദുഗോപന്റെ പ്രശസ്ത നോവലായ ശങ്കുമുഖിയെ അടിസ്ഥാനപ്പെടുത്തിയാണ് ചിത്രത്തിൻറെ തിരക്കഥ ഒരുങ്ങുന്നത്. ഇന്ദുഗോപൻ തന്നെയാണ് ചിത്രത്തിൻറെ രചനയും നിർവഹിക്കുന്നത്. തിരുവനന്തപുരത്തെ ലോക്കൽ ഗുണ്ടകളുടെ പശ്ചാത്തലത്തിലാണ് ചിത്രത്തിൻറെ കഥ പറയുന്നത്. പൃഥ്വിരാജിനെ കൂടാതെ ആസിഫ് അലി, അപർണ ബാലമുരളി,
അന്ന ബെൻ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ദിലീഷ് പോത്തൻ, ജഗദീഷ്, നന്ദു എന്നിവരും ചിത്രത്തിന്റെ താരനിരയിൽ ഉണ്ട്. ജോമോൻ ടി ജോൺ ചായഗ്രഹണം നിർവഹിക്കുന്നു. ആർട്ട് ഡയറക്ടർ ദിലീപ് നാഥ്, എഡിറ്റർ ഷമീർ മുഹമ്മദ്,
പ്രൊഡക്ഷൻ കൺട്രോളർ-സഞ്ചു ജെ,
അസോസിയേറ്റ് ഡയറക്ടർ- മനു സുധാകരൻ,
കലാസംവിധാനം- ദിലീപ് നാഥ്,
വസ്ത്രാലങ്കാരം- സമീറ സനീഷ്,
മേക്കപ്പ്- സജി കാട്ടാക്കട , സ്റ്റിൽസ്
-ഹരി തിരുമല,
അസിസ്റ്റന്റ് ഡയറക്ടേഴ്സ്-ഗിരീഷ് ആറ്റിങ്ങൽ, അഖിലൻ, അയൂബ് ഖാൻ, അനൂപ്, രമ്യ
ചീഫ് അസോസിയേറ്റ് ക്യാമറമാൻ- അനീഷ്, രവീന്ദ്രൻ അസോസിയേറ്റ് ക്യാമറമാൻ- സുദേവ്,
അസിസ്റ്റന്റ് ക്യാമറമാൻ- നിതിൻ നായർ,
സൂരജ് എസ് നായർ,
ശ്രീബാൽ എൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ്
-മനോജ് എൻ,പ്രതാപൻ കല്ലിയൂർ,
ലൊക്കേഷൻ മാനേജർ,-സന്തോഷ് അരുവിക്കര,
സ്പോട്ട് എഡിറ്റർ-അജാസ്,
അസോസിയേറ്റ് ആർട്ട് ഡയറക്ടർ – രാജേഷ് മേനോൻ,
ഫോക്കസ് പുള്ളർ-ശ്രീനിവാസ്
പി.ആർ.ഒ ശബരി
-
Film News5 months ago
18 വർഷമായി ലാൽ ഫാൻ, ആറാട്ടിനൊടുവിൽ അവസാനം മോഹൻലാൽ അപമാനിച്ചു- സന്തോഷ് വർക്കി
-
Video5 months ago
ഞാൻ പത്ത് പെണ്ണുങ്ങളുമായി സെക്സ് ചെയ്തിട്ടുണ്ട്,താല്പര്യമുള്ളവരോട് ഇനിയും ചോദിക്കും- വിനായകൻ
-
Film News6 months ago
എട്ടു നിലയിൽ പൊട്ടാനുള്ള ഭാഗ്യമുണ്ടാവട്ടെ, നാളെ ഇവിടെത്തന്നെ കാണണം ! മറുപടിയുമായി മാല പാർവ്വതി
-
Film News5 months ago
ഊക്കലും ഉപദേശവും ഒരുമിച്ച് വേണ്ട, നാരദൻ കണ്ട രശ്മി ആഷിക്ക് അബുവിനോട്
-
Trailer and Teaser2 weeks ago
ഞെട്ടിച്ച് അനശ്വര രാജൻ ! ജോൺ എബ്രഹാം നിർമിക്കുന്ന ആദ്യ ചിത്രം മൈക്ക് ട്രെയ്ലർ പുറത്തിറങ്ങി
-
Film News5 months ago
ആദ്യ ദിനം തന്റെ സിനിമ കാണാൻ ക്യൂ നിന്ന് ടിക്കറ്റ് എടുത്ത് ഗായത്രി, പടം സൂപ്പർ എന്ന് താരം
-
Film News6 days ago
25 വർഷങ്ങൾക്ക് ശേഷം ഹരികൃഷ്ണൻസ് വീണ്ടും ! തന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന അവസാന ചിത്രമെന്ന് ഫാസിൽ
-
Film News1 month ago
പുഷ്പ ടീമുമായി ഫഹദ് തെറ്റി ! ഫഹദിന്റെ റോളിൽ ഇനി വിജയ് സേതുപതി