Connect with us

Film News

രണ്ടാം വരവിന് ഒരുങ്ങി യുവതാരം രജത് സി.ആർ

Published

on

രണ്ടാം വരവിന് ഒരുങ്ങി യുവതാരം രജത് സി.ആർ

ഗോൾ എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ രജത് മേനോനെ(രജത് സി ആർ) പ്രേക്ഷകർ അങ്ങനെ മറക്കുവാൻ ഇടയില്ല. വളരെ കുറച്ച് സിനിമകൾ കൊണ്ടുതന്നെ പ്രേക്ഷക ശ്രദ്ധയാകാർഷിച്ച യുവതാരം ഇരു ഇടവേളക്ക് ശേഷം വീണ്ടും സിനിമയിൽ സജീവമാവുകാൻ ഒരുങ്ങുകയാണ്.

കമൽ സംവിധാനം ചെയ്ത ഗോൾ എന്ന ചിത്രത്തിലൂടെയാണ് രജത്  സിനിമയിൽ എത്തുന്നത്. തൃശ്ശൂർ സ്വദേശിയായ രജത് വളർന്നത് അബുദാബിയിലാണ്. ഐ.വി ശശി സംവിധാനം ചെയ്ത വെള്ളത്തൂവൽ, ജനകൻ, ടെവൻസ്, ഡോക്ടടർ, ലൗ തുടങ്ങിയ ചിത്രങ്ങളിലെല്ലാം ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്.

അടുത്തിടെ “മൈ ഡെത്ത് സർട്ടിഫിക്കറ്റ്” എന്ന ഹസ്വചിത്രം സംവിധാനം ചെയ്ത് ദേശീയ-അന്തർദേശീയ തലത്തിൽ പുരസ്കാരങ്ങൾ സ്വന്തമാക്കി താരം ശ്രദ്ധയാകർഷിച്ചിരുന്നു.തമിഴിൽ അലേഖ എന്ന ചിത്രത്തിൽ വില്ലൻ വേഷത്തിലൂടെ വീണ്ടും അഭിനയ രംഗത്തേക്ക് തിരിച്ചു വരവിന് ഒരുങ്ങുകയാണ് രജത്.

Film News

സന്തോഷത്തിലും സങ്കടത്തിലും കൂടെ നിന്ന ഏട്ടൻ ! സുരേഷ് ഗോപിക്ക് പിറന്നാൾ ആശംസയുമായി ദിലീപ്

Published

on

സന്തോഷത്തിലും സങ്കടത്തിലും കൂടെ നിന്ന ഏട്ടൻ ! സുരേഷ് ഗോപിക്ക് പിറന്നാൾ ആശംസയുമായി ദിലീപ്

മലയാളികളുടെ ഏറെ പ്രിയങ്കരനായ താരമായ സുരേഷ് ഗോപിയുടെ അറുപത്തിനാലാമത് ജന്മദിന ആഘോഷം ആയിരുന്നു ഇന്ന്. അമ്മയുടെ വാർഷിക മീറ്റിങ്ങിൽ വച്ച് സിനിമാതാരങ്ങൾ എല്ലാം വളരെ ആഘോഷപൂർവ്വം ആയിത്തന്നെ സുരേഷ് ഗോപിയുടെ ജന്മദിനം ആഘോഷിച്ചിരുന്നു. മമ്മൂട്ടിയും മോഹൻലാലും ഉൾപ്പെടെ താരനിബിഡമായ വേദിയിൽ വച്ചായിരുന്നു ജന്മദിനാഘോഷം.

അതേസമയം സുരേഷ് ഗോപിക്ക് ജന്മദിനാശംസകളും ആയി മലയാളികളുടെ പ്രിയപ്പെട്ട മറ്റൊരു താരം ദിലീപ് തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് വഴി ആശംസകൾ പങ്കുവച്ചിരുന്നു. സിനിമാമേഖലയിൽ തന്നെ തനിക്ക് ഏറെ അടുത്ത ബന്ധമുള്ള ഒരു സഹോദര തുല്യനായ ജേഷ്ഠൻ ആണ് സുരേഷ് ഗോപി എന്ന ദിലീപ് പറഞ്ഞിരുന്നു. മിമിക്രി ആർട്ടിസ്റ്റ് അസോസിയേഷൻ സംഘടിപ്പിച്ച ടെലിവിഷൻ പരിപാടികളിലും ഇരുതാരങ്ങളും മുൻപ് ഒരുമിച്ച് എത്തിയിരുന്നു.

ട്വൻറി 20 ക്രിസ്ത്യൻ ബ്രദേഴ്‌സ് എന്നീ ചിത്രങ്ങളിലും ദിലീപും സുരേഷ് ഗോപിയും ഒരുമിച്ച് അഭിനയിച്ചിരുന്നു.

Continue Reading

Film News

വൈദ്യതി നിരക്ക് വർധന, സംസ്ഥാനത്ത് സിനിമ ടിക്കറ്റ് നിരക്കും വർധിക്കും

Published

on

വൈദ്യതി നിരക്ക് വർധന, സംസ്ഥാനത്ത് സിനിമ ടിക്കറ്റ് നിരക്കും വർധിക്കും

കഴിഞ്ഞ ദിവസം സംസ്ഥാനത്തെ വൈദ്യുതി നിരക്ക് കേരള സംസ്ഥാന ഇലക്ട്രിസിറ്റി ബോർഡ് വർധിപ്പിച്ചിരുന്ന സാഹചര്യത്തിൽ കേരളത്തിലെ തിയേറ്ററുകളിൽ ടിക്കറ്റ് നിരക്ക് വർദ്ധിച്ചേക്കും എന്നാണ് സൂചനകൾ.
സംസ്ഥാനത്ത് വൈദ്യുതി നിരക്കിൽ 6.6% വർധന വരുത്തി 2022–23 വർഷത്തെ വൈദ്യുതി നിരക്കുകൾക്കു റഗുലേറ്ററി കമ്മിഷൻ അംഗീകാരം നൽകി. നിരക്കു വർധന ഇന്ന് അർധരാത്രി പ്രാബല്യത്തിൽവരും.

നിലവിലുള്ള ടിക്കറ്റ് നിരക്കിൽ നിന്ന് അഞ്ചു രൂപ മുതൽ 10 രൂപ വരെ വർദ്ധനവ് ഉണ്ടാവാനാണ് സാധ്യത. വിനോദ് നികുതിയും യും വിവിധ ടിക്കറ്റ് ബുക്കിംഗ് ആപ്പുകളുടെ സർവീസ് ചാർജുമടക്കം ശരാശരി ടിക്കറ്റ് നിരക്ക് 150 മുതൽ 180 രൂപ വരെ ആയിരിക്കും. ഒ.ടി.ടി പ്ലാറ്റ്‌ഫോമുകൾ വ്യാപകമാകുന്ന സാഹചര്യത്തിൽ തീയേറ്റർ വ്യവസായം വലിയ വെല്ലുവിളി ഇതോടെ നേരിട്ടേക്കാം. നിലവിൽ തീയേറ്റർ ഉടമകളുടെ അസോസിയേഷൻ ഇതിനെക്കുറിച്ച് ഔദ്യോഗികമായി പ്രഖ്യാപനങ്ങൾ ഒന്നും തന്നെ നടത്തിയിട്ടില്ല.

Continue Reading

Film News

ഒരു ഇടവേളക്ക് ശേഷം വേദി പങ്കിട്ട് മലയാളത്തിന്റെ താര രാജാക്കൻമാർ

Published

on

ഒരു ഇടവേളക്ക് ശേഷം വേദി പങ്കിട്ട് മലയാളത്തിന്റെ താര രാജാക്കൻമാർ

വലിയ ഒരു ഇടവേളയ്ക്കു ശേഷം വീണ്ടും ഒരേവേദിയിൽ ഒത്തുകൂടിയിരിക്കുകയാണ് മലയാളത്തിലെ സൂപ്പർ താരങ്ങളായ മമ്മൂട്ടിയും മോഹൻലാലും സുരേഷ്ഗോപിയും. ചലച്ചിത്ര അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ ജനറൽ ബോഡി മീറ്റിംഗ് വച്ചാണ് ഈ താര സംഗമം നടന്നത്. കുറേക്കാലമായി അമ്മയിൽ നിന്നും വിട്ടുനിന്ന സുരേഷ് ഗോപി ഗോപി അടുത്തിടെയാണ് അമ്മയുടെ മീറ്റിംഗിൽ പങ്കെടുക്കുവാൻ തുടങ്ങിയത്.

സുരേഷ് ഗോപിയുടെ അറുപത്തിനാലാം ജന്മദിനം കൂടിയായ ഇന്ന് മീറ്റിങ്ങിന് ഇടയിൽ ചലച്ചിത്രപ്രവർത്തകർ എല്ലാംകൂടി ചേർന്ന് കേക്ക് മുറിച്ച് പിറന്നാൾ ആഘോഷമാക്കുകയുണ്ടായി. മമ്മൂട്ടിയും മോഹൻലാലും ചേർന്ന് കേക്ക് മുറിക്കുന്ന ചിത്രം സുരേഷ്ഗോപി തൻറെ ഔദ്യോഗിക ഫേസ്ബുക്ക് അക്കൗണ്ട് വഴി പങ്കുവെച്ചിരുന്നു. കുടുംബസമേതമാണ് സുരേഷ് ഗോപി യോഗത്തില്‍ പങ്കെടുത്തത്.

ഒരു വലിയ ഇടവേളയ്ക്ക് ശേഷം തങ്ങളുടെ പ്രിയ താരങ്ങളുടെ ഒരുമിച്ചുള്ള ചിത്രങ്ങൾ ആരാധകർ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ആഘോഷമാക്കുകയാണ്.

 

Continue Reading

Recent

Film News8 hours ago

സന്തോഷത്തിലും സങ്കടത്തിലും കൂടെ നിന്ന ഏട്ടൻ ! സുരേഷ് ഗോപിക്ക് പിറന്നാൾ ആശംസയുമായി ദിലീപ്

സന്തോഷത്തിലും സങ്കടത്തിലും കൂടെ നിന്ന ഏട്ടൻ ! സുരേഷ് ഗോപിക്ക് പിറന്നാൾ ആശംസയുമായി ദിലീപ് മലയാളികളുടെ ഏറെ പ്രിയങ്കരനായ താരമായ സുരേഷ് ഗോപിയുടെ അറുപത്തിനാലാമത് ജന്മദിന ആഘോഷം...

Film News16 hours ago

വൈദ്യതി നിരക്ക് വർധന, സംസ്ഥാനത്ത് സിനിമ ടിക്കറ്റ് നിരക്കും വർധിക്കും

വൈദ്യതി നിരക്ക് വർധന, സംസ്ഥാനത്ത് സിനിമ ടിക്കറ്റ് നിരക്കും വർധിക്കും കഴിഞ്ഞ ദിവസം സംസ്ഥാനത്തെ വൈദ്യുതി നിരക്ക് കേരള സംസ്ഥാന ഇലക്ട്രിസിറ്റി ബോർഡ് വർധിപ്പിച്ചിരുന്ന സാഹചര്യത്തിൽ കേരളത്തിലെ...

Film News21 hours ago

ഒരു ഇടവേളക്ക് ശേഷം വേദി പങ്കിട്ട് മലയാളത്തിന്റെ താര രാജാക്കൻമാർ

ഒരു ഇടവേളക്ക് ശേഷം വേദി പങ്കിട്ട് മലയാളത്തിന്റെ താര രാജാക്കൻമാർ വലിയ ഒരു ഇടവേളയ്ക്കു ശേഷം വീണ്ടും ഒരേവേദിയിൽ ഒത്തുകൂടിയിരിക്കുകയാണ് മലയാളത്തിലെ സൂപ്പർ താരങ്ങളായ മമ്മൂട്ടിയും മോഹൻലാലും...

Film News22 hours ago

രുദ്ര മഹാവീര ഉഗ്രസേന മഹാരാജയായി നടൻ ലാൽ; മഹാവീര്യർ ക്യാരക്ടർ പോസ്റ്റർ പുറത്തിറങ്ങി

രുദ്ര മഹാവീര ഉഗ്രസേന മഹാരാജയായി നടൻ ലാൽ; മഹാവീര്യർ ക്യാരക്ടർ പോസ്റ്റർ പുറത്തിറങ്ങി പോളി ജൂനിയർ പിക്ചർസ്‌, ഇന്ത്യൻ മൂവി മേക്കർസ് എന്നീ ബാനറുകളിൽ നിവിൻ പോളി,...

Film News1 day ago

പതിവ് വിജയ് ചിത്രങ്ങളിൽ നിന്നും വ്യത്യസ്തമായി പുത്തൻ ലുക്കിൽ വിജയുടെ വാരിസ്

പതിവ് വിജയ് ചിത്രങ്ങളിൽ നിന്നും വ്യത്യസ്തമായി പുത്തൻ ലുക്കിൽ വിജയുടെ വാരിസ് വിജയുടെ 48 ആം ജന്മദിനത്തിൽ പുതിയ ചിത്രമായ വാരിസിന്റെ ഫസ്റ്റ് പോസ്റ്റർ പുറത്തിറങ്ങിയിരുന്നു. തെലുങ്കിലെ...

Film News1 day ago

ജന്മദിനത്തിൽ മാസ്സായി സുരേഷ് ഗോപിയുടെ SG251 സെക്കന്റ് ലുക്ക് പോസ്റ്റർ

ജന്മദിനത്തിൽ മാസ്സായി സുരേഷ് ഗോപിയുടെ SG251 സെക്കന്റ് ലുക്ക് പോസ്റ്റർ ജീബൂബ എന്ന ചിത്രത്തിനു ശേഷം സംവിധായകൻ രാഹുൽ രാമചന്ദ്രൻ ഒരുക്കുന്ന രണ്ടാമത്തെ ചിത്രം സുരേഷ് ഗോപി...

Film News2 days ago

മലയാളത്തിലെ ഇന്റസ്ട്രിയൽ ഹിറ്റ് പഴശ്ശിരാജയിൽ മാക്കത്തിന്റെ വേഷം ഉപേക്ഷിക്കാൻ കാരണം അതുകൊണ്ടായിരുന്നു

മലയാളത്തിലെ ഇന്റസ്ട്രിയൽ ഹിറ്റ് പഴശ്ശിരാജയിൽ മാക്കത്തിന്റെ വേഷം ഉപേക്ഷിക്കാൻ കാരണം അതുകൊണ്ടായിരുന്നു വെറും നാലു വർഷത്തെ സിനിമാജീവിതം കൊണ്ട് മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ നടിയായിരുന്നു സംയുക്താവർമ്മ. പിന്നീട്...

Film News2 days ago

മമ്മൂട്ടിയുടെ അതിഥി വേഷ തിളക്കത്തിൽ പ്രിയൻ തിയറ്ററുകളിൽ നിറഞ്ഞോടുന്നു

മമ്മൂട്ടിയുടെ അതിഥി വേഷ തിളക്കത്തിൽ പ്രിയൻ തിയറ്ററുകളിൽ നിറഞ്ഞോടുന്നു ഷറഫുദ്ദീനെ നായകനാക്കി ആന്റണി സോണി സംവിധാനം ചെയ്ത മലയാള ചിത്രമാണ് ‘പ്രിയൻ ഓട്ടത്തിലാണ്’. നൈല ഉഷ, അപർണ...

Film News2 days ago

പപ്പൻ പറക്കാൻ ഒരുങ്ങുന്നു ! തിരിച്ചു വരവിന് കച്ചകെട്ടി ജനപ്രിയ നായകൻ

പപ്പൻ പറക്കാൻ ഒരുങ്ങുന്നു ! തിരിച്ചു വരവിന് കച്ചകെട്ടി ജനപ്രിയ നായകൻ 2018 ക്രിസ്മസ് വേളയിൽ പ്രഖ്യാപിച്ച ദിലീപ് ചിത്രമായിരുന്നു പറക്കും പപ്പൻ. പിന്നീട് പല കാരണങ്ങൾ...

Film News2 days ago

കടുവയിൽ 10 മിനിറ്റ് സിംഹം ഇറങ്ങുന്നു ! പൃഥ്വിരാജ് ചിത്രം കടുവയിൽ അതിഥി വേഷത്തിൽ മോഹൻലാൽ

കടുവയിൽ 10 മിനിറ്റ് സിംഹം ഇറങ്ങുന്നു ! പൃഥ്വിരാജ് ചിത്രം കടുവയിൽ അതിഥി വേഷത്തിൽ മോഹൻലാൽ ഒരു ഇടവേളക്കുശേഷം ഷാജി കൈലാസ് ഒരുക്കുന്ന പൃഥ്വിരാജ് ചിത്രം കടുവയിൽ...

Trending