Film News
സെൻസർ കത്തി വെച്ചു ! 20 മിനിറ്റോളം കടുവ മാറ്റി. കുറുവച്ചനെ കുരിയച്ചൻ ആക്കി

സെൻസർ കത്തി വെച്ചു ! 20 മിനിറ്റോളം കടുവ മാറ്റി. കുറുവച്ചനെ കുരിയച്ചൻ ആക്കി
പൃഥ്വിരാജ് ഷാജി കൈലാസ് കൂട്ടുകെട്ടിൽ ഇറങ്ങുന്ന കടുവ നാളെ തിയേറ്ററുകളിൽ റിലീസിന് ഒരുങ്ങുകയാണ്. പോയവാരം റിലീസ് ചെയ്യേണ്ട ചിത്രം സെൻസർ ബോർഡിലെ ചില പ്രശ്നങ്ങൾ മൂലം ഒരാഴ്ചത്തേക്ക് നീട്ടി വയ്ക്കേണ്ടി വന്നിരുന്നു. സിനിമയുടെ ചിത്രീകരണ സമയത്ത് തന്നെ ഏറെ വിവാദങ്ങളിൽ നിറഞ്ഞുനിന്നിരുന്ന ചിത്രമായിരുന്നു കടുവ. കടുവാക്കുന്നേൽ കുറുവച്ചൻ എന്ന വ്യക്തിയുടെ ജീവിതമാണ് ചിത്രത്തിൽ എന്ന അവകാശപ്പെട്ടു കൊണ്ട് ടിയാൻ കോടതിയെ സമീപിച്ചിരുന്നു. എന്നാൽ കടുവയിലെ കഥാപാത്രവും കഥയും തീർത്തും സാങ്കല്പികമാണെന്നാണ് അണിയറ പ്രവർത്തകർ പറഞ്ഞിരുന്നത്. സിനിമ പൂർത്തിയായതിനുശേഷം ആദ്യം കോടതിയെ കാണിച്ച ശേഷമാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്.
പോയവാരം സെൻസർ ബോർഡിൽ സെൻസറിങിന് എത്തിയ ചിത്രത്തിൽ നിന്ന് കുറുവച്ചൻ എന്ന പേരു മാറ്റേണ്ടതുണ്ടെന്ന് സെൻസറിങ് അധികൃതർ അറിയിച്ചിരുന്നു. തുടർന്ന് 20 മിനിറ്റോളം രംഗങ്ങൾ മാറ്റി കഥാപാത്രത്തിന്റെ പേര് കുറുവച്ചിനിൽ നിന്ന് കുരിയച്ചിലേക്ക് മാറ്റുകയായിരുന്നു അണിയറ പ്രവർത്തകർ.
എല്ലാ തടസ്സങ്ങളെയും ഭേദിച് കടുവ ജൂലൈ 7ന് തീയറ്ററുകളിൽ എത്തുന്നു! #KADUVA on 7th July 2022! Censored U/A. Bookings open now! PS: Apologies on keeping you all waiting and being so late to open bookings. ഇനി നാടൻ അടി!
Book your tickets – https://t.co/q7hNDD1axa #KaduvaOnJuly7 pic.twitter.com/ZcBYXeTCy0— Prithviraj Sukumaran (@PrithviOfficial) July 5, 2022
Film News
ദേശീയ അവാർഡ് ജേതാവ് വിഷ്ണു മോഹന്റെ രണ്ടാമത്തെ ചിത്രത്തിന്റെ പേര് പുറത്ത് വിട്ടു. “കഥ ഇന്നുവരെ”

ദേശീയ അവാർഡ് ജേതാവ് വിഷ്ണു മോഹന്റെ രണ്ടാമത്തെ ചിത്രത്തിന്റെ പേര് പുറത്ത് വിട്ടു. “കഥ ഇന്നുവരെ”
ആലപ്പുഴ, കുമളി, തിരുവനന്തപുരം, പാലക്കാട് എന്നിവിടങ്ങളിലായി ഷൂട്ടിംഗ് പുരോഗമിക്കുന്ന ചിത്രത്തിൽ ബിജു മേനോന്റെ നായികയായി പ്രശസ്ത നർത്തകിയും പ്രമുഖയുമായ മേതിൽ ദേവിക എത്തുന്നു. ചെറുപ്പം മുതൽ സിനിമയിലേക്ക് ഒരുപാട് അവസരങ്ങൾ തേടിയെത്തിയെങ്കിലും ആദ്യമായി മേതിൽ ദേവിക ഒരു സിനിമയിൽ അഭിനയിക്കുന്നത് വിഷ്ണു മോഹൻ ചിത്രത്തിലൂടെയാണ്.
ബിജു മേനോൻ, മേതിൽ ദേവിക തുടങ്ങിയവരെ കൂടാതെ അനു മോഹൻ, നിഖില വിമൽ, ഹക്കീം ഷാജഹാൻ, അനുശ്രീ, സിദ്ധിഖ്, രഞ്ജി പണിക്കർ തുടങ്ങിയ നീണ്ട താരനിര അണിനിരക്കുന്നു..
ജോമോൻ ടി ജോണും ഷമീർ മുഹമ്മദും ചേർന്നുള്ള പ്ലാൻ ജെ സ്റ്റുഡിയോസും, വിഷ്ണു മോഹന്റെ വിഷ്ണു മോഹൻ സ്റ്റോറീസും ചേർന്നാണ് നിർമ്മാണം. ഹാരിസ് ദേശം, അനീഷ് പിബി എന്നിവരുടെ ഇമാജിൻ സിനിമാസും നിർമ്മാണ പങ്കാളികൾ ആണ്.
സിനിമാട്ടോഗ്രാഫി ജോമോൻ ടി ജോൺ. എഡിറ്റിംഗ് ഷമീർ മുഹമ്മദ്. സംഗീതം അശ്വിൻ ആര്യൻ. പ്രൊഡക്ഷൻ ഡിസൈനർ സുഭാഷ് കരുൺ, കോസ്റ്റ്യൂം ഇർഷാദ് ചെറുകുന്ന്, പ്രൊഡക്ഷൻ കൺട്രോളർ റിന്നി ദിവാകർ, മേക്ക് അപ്പ് സുധി സുരേന്ദ്രൻ, പ്രോജക്ട് ഡിസൈനർ വിപിൻ കുമാർ, പിആർഓ എ എസ് ദിനേശ്, സൌണ്ട് ഡിസൈൻ ടോണി ബാബു, സ്റ്റിൽസ് അമൽ ജെയിംസ്, ഡിസൈൻസ് ആനന്ദ് രാജേന്ദ്രൻ, പ്രൊമോഷൻസ് 10ജി മീഡിയ.
Film News
അവിചാരിതമായി കിട്ടിയ ഒരു സർപ്രസ് ഹിറ്റ് – വാതിൽ റിവ്യൂ വായിക്കാം

അവിചാരിതമായി കിട്ടിയ ഒരു സർപ്രസ് ഹിറ്റ് – വാതിൽ റിവ്യൂ വായിക്കാം
വീട്ടിലിരുന്ന് ബോറടിച്ചപ്പൊ ഒരു സിനിമക്ക് പൊവാൻ തോന്നി. ഏതിന് പോവും എന്നാലോചിച്ചഴാണ് വിനയ് ഫോർട്ടിന്റെ ‘വാതിൽ’ ഇന്നാണ് റിലീസ് എന്നറിഞ്ഞത്. പിന്നെ ഒന്നും നോക്കില്ല നേരെ അതിന് പോയി. ട്രെയിലർ കാണാതെ പോയതുകൊണ്ട് മുൻധാരണകളൊന്നുമില്ലാതെ കാണാൻ പറ്റി. ചിരിക്കാനും ചിന്തിക്കാനുമൊക്കെയുള്ള വകയുണ്ട്. കഴമ്പുള്ളൊരു കഥയുണ്ട്. ഇന്റസ്റ്റിംങ്ങായിട്ടുള്ള മൊമെൻസുകളുണ്ട്. അർത്തവത്തായ വരികളടങ്ങുന്ന സാഹചര്യത്തിനനുയോജ്യമായ പാട്ടപകൾ സിനിമയെ ഹൃദയത്തോടടുപ്പിക്കുന്നുണ്ട്.
വിനയ് ഫോർട്ടിന്റെ തികച്ചും വ്യത്യസ്തമായ അഭിനയമാണ് ചിത്രത്തിൽ കാണാൻ സാധിച്ചത്. കോമഡി കഥാപാത്രങ്ങൾ ചെയ്ത് പ്രേക്ഷകരെ ചിരിപ്പിച്ച വിനയ് ഫോർട്ടിൽ നിന്നും ‘വാതിൽ’ലെ ഡെനിയിലേക്ക് വരുമ്പോൾ പ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിലേക്കാണ് കൊണ്ടെത്തിക്കുന്ന ഭാവപ്രകടനങ്ങൾ കാണാനാവും. ന്റെ പൊന്നേ ഇങ്ങേരെന്തൊരു അഭിനയമാണ്. സിനിമ ആരംഭിക്കുന്നേരം ഡെനിയിലുണ്ടാവുന്ന മാനസ്സികസങ്കർഷങ്ങൾ പ്രേക്ഷകരിൽ വല്ലാത്തൊരു അസ്വസ്തത സൃഷ്ടിക്കുന്നുണ്ട്. ആ അസ്വസ്തത ചിത്രം രണ്ടാം ഭാഗത്തിലേക്ക് ആകാംക്ഷയായി മാറുന്നു. ക്ലൈമാക്സിലേക്ക് അടുക്കുന്തോറും what next എന്ന ചോദ്യം നമ്മൾ നമ്മളോട് തന്നെ ചോദിച്ചുകൊണ്ടിരിക്കും. നല്ലൊരു തിയറ്റർ എക്സ്പീരിയൻസ് നൽകുന്നൊരു സിനിമയാണ് ‘വാതിൽ’.
Film News
‘ശ്വാസം അടക്കിപ്പിടിച്ച് ഇരുന്നുകൊൾക. ബോക്സോഫീസ് നിൻ്റെ ദിനങ്ങൾ എണ്ണപ്പെട്ടു കഴിഞ്ഞു’ വാലിബൻ അവതരിക്കുന്നത് ഈ ദിവസം

‘ശ്വാസം അടക്കിപ്പിടിച്ച് ഇരുന്നുകൊൾക. ബോക്സോഫീസ് നിൻ്റെ ദിനങ്ങൾ എണ്ണപ്പെട്ടു കഴിഞ്ഞു’ വാലിബൻ അവതരിക്കുന്നത് ഈ ദിവസം
കാത്തിരിപ്പിന് വിരാമം, മോഹൻലാൽ-ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം മലൈക്കോട്ടൈ വാലിബൻ തിയേറ്ററിലേക്ക്
പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രം മലൈക്കോട്ടൈ വാലിബൻ തിയേറ്ററുകളിലേക്ക്. ചിത്രത്തിന്റെ സംവിധായകനായ ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജന്മദിനത്തിൽ തന്നെ മലയാളത്തിന്റെ മഹാനടൻ മലൈക്കോട്ടൈ വാലിബന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. 2024 ജനുവരി 25 നാണ് ചിത്രം ലോകവ്യാപകമായി തിയേറ്ററുകളിലേക്കെത്തുന്നത്. മോഹൻലാലിന്റെ ജന്മദിനത്തിന് പുറത്തുവിട്ട ഗ്ലിമ്സ് വിഡിയോയും മലൈക്കോട്ടൈ വാലിബന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും തരംഗമായതിനു പിന്നാലെ എത്തുന്ന ചിത്രത്തിന്റെ റിലീസ് തീയതി പ്രേക്ഷകരിൽ ആവേശം ഇരട്ടിയാക്കുന്നു. ഷിബു ബേബി ജോൺ, അച്ചു ബേബി ജോൺ എന്നിവരുടെ നേത്ര്വത്തിലുള്ള ജോൺ ആൻഡ് മേരി ക്രിയേറ്റിവിസ്, കൊച്ചുമോന്റെ ഉടമസ്ഥതയിലുള്ള സെഞ്ച്വറി ഫിലിംസ്, അനൂപിന്റെ മാക്സ് ലാബ്, വിക്രം മെഹ്‌റ, സിദ്ധാർഥ് ആനന്ദ് കുമാർ എന്നിവരുടെ ഉടമസ്ഥയിലുള്ള സരിഗമ ഇന്ത്യാ ലിമിറ്റഡ് എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ.
നൂറ്റി മുപ്പതു ദിവസങ്ങളിൽ രാജസ്ഥാന്‍, ചെന്നൈ, പോണ്ടിച്ചേരി എന്നീ സ്ഥലങ്ങളിലാണ് മലൈക്കോട്ടൈ വാലിബന്റെ ചിത്രീകരണം നടന്നത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് പി എസ് റഫീക്കാണ്. ‘ചുരുളി’ക്ക് ശേഷം മധു നീലകണ്ഠന്‍ വീണ്ടും ലിജോയ്ക്ക് വേണ്ടി ക്യാമറ ചലിപ്പിക്കുന്ന ചിത്രത്തിന്റെ സംഗീതം നിര്‍വഹിക്കുന്നത് പ്രശാന്ത് പിള്ളയാണ്. ദീപു ജോസഫ് എഡിറ്റിംഗ് നിര്‍വഹിക്കുന്ന ചിത്രത്തിന്റെ വസ്ത്രാലങ്കാരം റോണക്സ് സേവ്യറാണ്. മലയാളം, തമിഴ്, തെലുങ്ക് കന്നഡ, ഹിന്ദി എന്നീ ഭാഷകളിലാണ് ചിത്രം റിലീസാകുന്നത്.പി ആർ ഓ പ്രതീഷ് ശേഖർ.
-
Film News2 years ago
18 വർഷമായി ലാൽ ഫാൻ, ആറാട്ടിനൊടുവിൽ അവസാനം മോഹൻലാൽ അപമാനിച്ചു- സന്തോഷ് വർക്കി
-
Video2 years ago
ഞാൻ പത്ത് പെണ്ണുങ്ങളുമായി സെക്സ് ചെയ്തിട്ടുണ്ട്,താല്പര്യമുള്ളവരോട് ഇനിയും ചോദിക്കും- വിനായകൻ
-
Film News1 year ago
ഹലോ മായാവി നടാക്കാതെ പോയതിന് കാരണം ഇതായിരുന്നു. ചിത്രത്തിന്റെ വൺലൈൻ ഇങ്ങനെ
-
Film News1 year ago
കലക്കൻ പ്രേമവുമായി നിമിഷയും റോഷനും ! ഞെരിപ്പൻ മാസ്സുമായി ബിജു മേനോനും പത്മപ്രിയയും ! ഈ ഓണം ഒരൊന്നൊന്നര ഓണം ആവും
-
Film News2 years ago
എട്ടു നിലയിൽ പൊട്ടാനുള്ള ഭാഗ്യമുണ്ടാവട്ടെ, നാളെ ഇവിടെത്തന്നെ കാണണം ! മറുപടിയുമായി മാല പാർവ്വതി
-
Film News2 years ago
ഊക്കലും ഉപദേശവും ഒരുമിച്ച് വേണ്ട, നാരദൻ കണ്ട രശ്മി ആഷിക്ക് അബുവിനോട്
-
Trailer and Teaser1 year ago
ഞെട്ടിച്ച് അനശ്വര രാജൻ ! ജോൺ എബ്രഹാം നിർമിക്കുന്ന ആദ്യ ചിത്രം മൈക്ക് ട്രെയ്ലർ പുറത്തിറങ്ങി
-
Film News2 months ago
ജയിലറിൽ തിയേറ്ററുകളെ ഇളക്കിമറിച്ച് മോഹൻലാൽ ! ബ്ലോക്ക് ബസ്റ്റർ റിപ്പോർട്ടുകളുമായി ചിത്രം. ലാലേട്ടന് നന്ദി പറഞ് തമിഴ് പ്രേക്ഷകർ