Connect with us

Film News

ഒടിടിയിലും ഗർജിച്ച് 50 കോടി ചിത്രം കടുവ !

Published

on

ഒടിടിയിലും ഗർജിച്ച് 50 കോടി ചിത്രം കടുവ !

ഒരു ഇടവേളയ്ക്കുശേഷം ഷാജി കൈലാസിന്റെ തിരിച്ചുവരവ് പ്രേക്ഷകർ ആഘോഷമാക്കിയ ചിത്രമായിരുന്നു കടുവ. പൃഥ്വിരാജിന്റെ ആക്ഷൻ രംഗങ്ങൾ കൊണ്ടും മാസ് രംഗങ്ങൾ കൊണ്ടും ആരാധകർക്ക് ഒരു ക്ലീൻ എന്റർടൈനർ നൽകാൻ ചിത്രത്തിന് സാധിച്ചിരുന്നു. തിയേറ്ററുകളിൽ വമ്പൻ കളക്ഷൻ നേടിയ ചിത്രം 50 കോടി ക്ലബ്ബിൽ ഇടം പിടിച്ചെന്ന് അടുത്തിടെ നിർമ്മാതാക്കൾ ഔദ്യോഗികമായി അറിയിച്ചിരുന്നു.

തിയേറ്ററിലെ മികച്ച പ്രേക്ഷക പിന്തുണയോടുകൂടിയുള്ള പ്രദർശനങ്ങൾക്കുശേഷം ചിത്രം ഒടിടിയിൽ കഴിഞ്ഞ ദിവസം മുതൽ സ്ട്രീമിംഗ് ആരംഭിച്ചിരുന്നു. ആമസോൺ പ്രൈംമിൽ ഇന്നലെ റിലീസ് ആയ ചിത്രം ഇതിനോടകം തന്നെ ട്രെൻഡിങ് ലിസ്റ്റിൽ ഇടംപിടിച്ചു കഴിഞ്ഞു. പൃഥ്വിരാജിനെ കൂടാതെ സംയുക്ത മേനോൻ ,വിവേക് ഒബ്രോയ്, കലാഭവൻ ഷാജോൻ, ഇന്നസെന്റ്, അലൻസിയർ, ബൈജു, സീമ എന്നിവരും മറ്റു പ്രധാന വേഷങ്ങളിൽ എത്തിയിരുന്നു. ജിനു വി എബ്രഹാം തിരക്കഥ ഒരുക്കിയ ചിത്രത്തിൻറെ ഛായാഗ്രഹൻ അഭിനന്ദ് രാമാനുജനാണ്. ലിസ്റ്റിൻ സ്റ്റീഫനും സുപ്രിയ മേനോനും ചേർന്നാണ് ചിത്രം നിർമ്മിച്ചത്.

Film News

വ്യത്യസ്ത പരസ്യവുമായി സോഷ്യൽ മീഡിയയിൽ തരംഗമായി പുതിയ പോസ്റ്റർ. ആരാണ് സ്റ്റാൻലി

Published

on

വ്യത്യസ്ത പരസ്യവുമായി സോഷ്യൽ മീഡിയയിൽ തരംഗമായി പുതിയ പോസ്റ്റർ. ആരാണ് സ്റ്റാൻലി

“എൻറെ സുഹൃത്ത് സ്റ്റാൻലി എവിടെ ?” , “നിങ്ങൾ ആരെങ്കിലും എൻറെ സുഹൃത്ത് സ്റ്റാൻലിയേ കണ്ടോ ?”. കഴിഞ്ഞ ഏതാനും മണിക്കൂറുകളായി സോഷ്യൽ മീഡിയകളിലും സെലിബ്രിറ്റി പേജുകളിലും പ്രമോഷൻ പേജുകളിലും സിനിമ ഗ്രൂപ്പുകളിലും നിറഞ്ഞുനിൽക്കുന്ന പോസ്റ്റുർ ക്യാപ്ഷനുകളാണ് ഇവ. വ്യത്യസ്തമായ സിനിമ പരസ്യവുമായി സോഷ്യൽ മീഡിയയിലെ ചുമരുകളിൽ നിറഞ്ഞുനിൽക്കുന്ന ഈ പോസ്റ്ററുകൾ പ്രേക്ഷകരിൽ ഏറെ കൗതുകം ഉയർത്തുകയാണ്.

ഓഗസ്റ്റ് 17 മലയാള മാസം ചിങ്ങം ഒന്നിന് ഒന്നിലേറെ പ്രൊജക്ടുകളാണ് പ്രഖ്യാപിക്കാൻ ആയി കാത്തിരിക്കുന്നത്. മോഹൻലാൽ മമ്മൂട്ടി ദുൽഖർ സൽമാൻ എന്നിവരുടെ ചിത്രങ്ങളുടെ ഔദ്യോഗിക പ്രഖ്യാപനം ഓഗസ്റ്റ് 17ന് വരാനിരിക്കെ ഇത് ഏത് ചിത്രത്തിൻറെ സൂചനയാണ് എന്നതിൽ ആരാധകരെ കുഴപ്പിച്ചിരിക്കുകയാണ്. സ്റ്റാൻലി എന്ന കൗതുകകപരമായ പേര് കൂടി വന്നതോടെ ആരാധകർക്കിടയിൽ പല തരത്തിക്കുള്ള അഭ്യൂഹങ്ങൾ ആണ് പ്രചരിക്കുന്നത്.

മമ്മൂട്ടിയാണ് സ്റ്റാൻലി എന്നാണ് ഒരു പക്ഷം ആരാധകർ പറയുന്നത്. അടുത്ത മമ്മൂട്ടി ചിത്രത്തിന്റെ പേരാണ് എന്ന തരത്തിൽ വാർത്തകൾ പ്രചരിക്കപ്പെട്ടുന്നുണ്ട്. അതേസമയം ആശിർവാദ് സിനിമാസിന്റെ പുതിയ പ്രോജക്ട് ആണെന്നും, ദുൽഖർ ചിത്രത്തിന്റെ അപ്‌ഡേറ്റ് ആണെന്നും പറഞ്ഞും അഭ്യൂഹങ്ങൾ പ്രചരിക്കുന്നു.

Continue Reading

Film News

പഴശ്ശിരാജ പരാജയമാണെന്ന് ഞാൻ എവിടെയും പറഞ്ഞിട്ടില്ല എന്റെ അഭിമാന ചിത്രം ആണത്, വലിയ വിജയം തന്നെയാണ് ചിത്രം

Published

on

പഴശ്ശിരാജ പരാജയമാണെന്ന് ഞാൻ എവിടെയും പറഞ്ഞിട്ടില്ല എന്റെ അഭിമാന ചിത്രം ആണത്, വലിയ വിജയം തന്നെയാണ് ചിത്രം

മമ്മൂട്ടി ഹരിഹരൻ കൂട്ടുകെട്ടിൽ 2009ൽ പുറത്തിറങ്ങിയ ചിത്രമായിരുന്നു കേരളവർമ്മ പഴശ്ശിരാജ. മലയാളത്തിലെ പ്രിയപ്പെട്ട എഴുത്തുകാരൻ എം ടി വാസുദേവൻ നായർ ആണ് ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ചെറുത്തുനിൽപ്പിന്റെ അഭിമാന ഏടുകളായ പഴശ്ശിയുടെ ചരിത്രം എഴുതിയത്. മലയാള സിനിമയിലെ തന്നെ ഏറ്റവും വലിയ വരവേൽപ്പുകളിൽ ഒന്നായിരുന്നു പഴശ്ശിരാജയ്ക്കും ലഭിച്ചിരുന്നത്. അടുത്തിടെ നടന്ന ഒരു അഭിമുഖത്തിൽ ചിത്രത്തെക്കുറിച്ച് സംസാരിക്കുകയാണ് നിർമാതാവും വ്യവസായിയും കൂടിയായ ഗോകുലൻ ഗോപാലൻ.

പഴശ്ശിരാജയെ കുറിച്ച് സംസാരിക്കുമ്പോൾ പലരും ആ ചിത്രം പരാജയമായിരുന്നോ, നഷ്ടം സംഭവിച്ചോ എന്നെല്ലാം അടുത്തിടെ എന്നോട് ചോദിക്കാറുണ്ട്. എങ്ങനെയാണ് അവർക്ക് ഈ സംശയം വന്നത് എന്ന് എനിക്കറിയില്ല. എൻറെ സിനിമാനിർമ്മാണ സംരംഭങ്ങളിൽ തന്നെ ഏറ്റവും അഭിമാനകരമായ ചിത്രവും വലിയ വിജയവും ആയിരുന്നു പഴശ്ശിരാജ. ഇപ്പോഴാണ് ഈ കോടികളുടെ കളക്ഷൻ കണക്കുകൾ എല്ലാം സിനിമകളിൽ ചർച്ചയാകുന്നത്, അന്ന് ചിത്രം റിലീസ് ചെയ്ത കേന്ദ്രങ്ങളിൽ ഭൂരിഭാഗം തിയറ്ററുകളിലും അന്നേവരെയുള്ള ഏറ്റവും മികച്ച കളക്ഷൻ ആയിരുന്നു പഴശ്ശിരാജ സ്വന്തമാക്കിയിരുന്നത്.

കേരളത്തിലെ ആബാലവൃന്ദം ജനങ്ങളെയും ആ സമയത്ത് തിയേറ്ററിൽ എത്തിക്കാനും പഴശ്ശിരാജയ്ക്ക് സാധിച്ചിട്ടുണ്ട്. സ്കൂളുകളിൽ നിന്നും വിദ്യാർത്ഥികൾക്ക് വരെ നിരവധി ഷോകൾ ബുക്ക് ചെയ്ത ചിത്രം കൂടിയായിരുന്നു പഴശ്ശിരാജ. വലിയ ബഡ്ജറ്റിൽ ആണ് ചിത്രം ഒരുക്കിയത്. ചിത്രത്തിൻറെ അണിയറ പ്രവർത്തകർക്ക് പൂർണ്ണ സ്വാതന്ത്ര്യം കൊടുത്താണ് സിനിമ ചിത്രീകരിച്ചത്. അതിൻറെ കോളിറ്റിയും സിനിമയിൽ കാണാമായിരുന്നു. അന്നേവരെ മലയാള സിനിമ സാക്ഷ്യം വഹിച്ചതിൽ വച്ച് ഏറ്റവും വലിയ റിലീസ് തന്നെയാണ് പഴശ്ശിരാജയ്ക്ക് പ്രേക്ഷകർ നൽകിയത്.

എൻറെ മകൻ ശബരി മരണപ്പെട്ട സമയം കൂടിയായിരുന്നു അത്. അത്തരം വികാരങ്ങളിലൂടെ എല്ലാം കടന്നു പോകുന്ന സമയത്തായിരുന്നു ആ സിനിമയുടെ വിജയം. സത്യത്തിൽ നാലാം ക്ലാസിൽ പാഠപുസ്തകത്തിലെ നാലുവരിയിൽ മാത്രം ഒതുങ്ങി നിന്ന പഴശ്ശിരാജയുടെ ചരിത്രം മലയാളികൾക്ക് മുമ്പിൽ അവതരിപ്പിക്കാൻ ആയതിൽ ഇന്നും അഭിമാനമുണ്ട്. ഗോകുലം ഗോപാലൻ കൂട്ടിച്ചേർത്തു.

Continue Reading

Film News

“കാപ്പ”യുടെ ലോക്കേഷനിൽ സ്വാതന്ത്ര്യ ദിനാഘോഷം.

Published

on

“കാപ്പ”യുടെ ലോക്കേഷനിൽ സ്വാതന്ത്ര്യ ദിനാഘോഷം.

സ്വതന്ത്ര ഭാരതത്തിന്റെ എഴുപത്തിയഞ്ചാം വാർഷിക ദിനാഘോഷം “കാപ്പ” എന്ന ചിത്രത്തിന്റെ ലൊക്കേഷനിലും സംഘടിപ്പിച്ചു.നിർമ്മാതാവ് ഡോൾവിൻ കുര്യാക്കോസ് ദേശീയ പാതക ഉയർത്തി.ചടങ്ങിൽ “കാപ്പ” യിലെ താരങ്ങളും അണിയറ പ്രവർത്തകരും പങ്കു ചേർന്നു.


തീയറ്ററുകളിൽ വമ്പൻ വിജയം നേടിയ കടുവക്ക് ശേഷം പൃഥ്വിരാജും ഷാജി കൈലാസും ഒരുമിക്കുന്ന ബിഗ് ബജറ്റ് ചിത്രമായ കാപ്പയുടെ ചിത്രീകരണം തിരുവനന്തപുരത്ത് പുരോഗമിക്കുന്നു.
ജിനു വി ഏബ്രഹാം, ഡോൾവിൻ കുര്യാക്കോസ് ദിലീഷ് നായർ എന്നിവരുടെ പങ്കാളിത്തത്തിൽ ആരംഭിച്ച
തിയ്യേറ്റർ ഓഫ് ഡ്രീംസ് ,
ഫെഫ്ക റൈറ്റേഴ്സ് യൂണിയന്റെ സഹകരണത്തിൽ നിർമ്മിക്കുന്ന ചിത്രമാണ് കാപ്പ.

ഇന്ദുഗോപന്റെ പ്രശസ്ത നോവലായ ശങ്കുമുഖിയെ അടിസ്ഥാനപ്പെടുത്തിയാണ് ചിത്രത്തിൻറെ തിരക്കഥ ഒരുങ്ങുന്നത്. ഇന്ദുഗോപൻ തന്നെയാണ് ചിത്രത്തിൻറെ രചനയും നിർവഹിക്കുന്നത്. തിരുവനന്തപുരത്തെ ലോക്കൽ ഗുണ്ടകളുടെ പശ്ചാത്തലത്തിലാണ് ചിത്രത്തിൻറെ കഥ പറയുന്നത്. പൃഥ്വിരാജിനെ കൂടാതെ ആസിഫ് അലി, അപർണ ബാലമുരളി,
അന്ന ബെൻ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ദിലീഷ് പോത്തൻ, ജഗദീഷ്, നന്ദു എന്നിവരും ചിത്രത്തിന്റെ താരനിരയിൽ ഉണ്ട്. ജോമോൻ ടി ജോൺ ചായഗ്രഹണം നിർവഹിക്കുന്നു. ആർട്ട് ഡയറക്ടർ ദിലീപ് നാഥ്, എഡിറ്റർ ഷമീർ മുഹമ്മദ്,
പ്രൊഡക്ഷൻ കൺട്രോളർ-സഞ്ചു ജെ,
അസോസിയേറ്റ് ഡയറക്ടർ- മനു സുധാകരൻ,
കലാസംവിധാനം- ദിലീപ് നാഥ്,
വസ്ത്രാലങ്കാരം- സമീറ സനീഷ്,
മേക്കപ്പ്- സജി കാട്ടാക്കട , സ്റ്റിൽസ്
-ഹരി തിരുമല,
അസിസ്റ്റന്റ് ഡയറക്ടേഴ്സ്-ഗിരീഷ് ആറ്റിങ്ങൽ, അഖിലൻ, അയൂബ് ഖാൻ, അനൂപ്, രമ്യ
ചീഫ് അസോസിയേറ്റ് ക്യാമറമാൻ- അനീഷ്, രവീന്ദ്രൻ അസോസിയേറ്റ് ക്യാമറമാൻ- സുദേവ്,
അസിസ്റ്റന്റ് ക്യാമറമാൻ- നിതിൻ നായർ,
സൂരജ് എസ് നായർ,
ശ്രീബാൽ എൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ്
-മനോജ് എൻ,പ്രതാപൻ കല്ലിയൂർ,
ലൊക്കേഷൻ മാനേജർ,-സന്തോഷ് അരുവിക്കര,
സ്പോട്ട് എഡിറ്റർ-അജാസ്,
അസോസിയേറ്റ് ആർട്ട് ഡയറക്ടർ – രാജേഷ് മേനോൻ,
ഫോക്കസ് പുള്ളർ-ശ്രീനിവാസ്
പി.ആർ.ഒ ശബരി

Continue Reading

Recent

Film News5 hours ago

വ്യത്യസ്ത പരസ്യവുമായി സോഷ്യൽ മീഡിയയിൽ തരംഗമായി പുതിയ പോസ്റ്റർ. ആരാണ് സ്റ്റാൻലി

വ്യത്യസ്ത പരസ്യവുമായി സോഷ്യൽ മീഡിയയിൽ തരംഗമായി പുതിയ പോസ്റ്റർ. ആരാണ് സ്റ്റാൻലി “എൻറെ സുഹൃത്ത് സ്റ്റാൻലി എവിടെ ?” , “നിങ്ങൾ ആരെങ്കിലും എൻറെ സുഹൃത്ത് സ്റ്റാൻലിയേ...

Film News7 hours ago

പഴശ്ശിരാജ പരാജയമാണെന്ന് ഞാൻ എവിടെയും പറഞ്ഞിട്ടില്ല എന്റെ അഭിമാന ചിത്രം ആണത്, വലിയ വിജയം തന്നെയാണ് ചിത്രം

പഴശ്ശിരാജ പരാജയമാണെന്ന് ഞാൻ എവിടെയും പറഞ്ഞിട്ടില്ല എന്റെ അഭിമാന ചിത്രം ആണത്, വലിയ വിജയം തന്നെയാണ് ചിത്രം മമ്മൂട്ടി ഹരിഹരൻ കൂട്ടുകെട്ടിൽ 2009ൽ പുറത്തിറങ്ങിയ ചിത്രമായിരുന്നു കേരളവർമ്മ...

Trailer and Teaser11 hours ago

ഞെട്ടിച്ച് റോഷനും സ്വാസികയും ! പുതിയ കളികളുമായി ചതുരം. ടീസർ കാണാം

ഞെട്ടിച്ച് റോഷനും സ്വാസികയും ! പുതിയ കളികളുമായി ചതുരം. ടീസർ കാണാം സിദ്ധാർത്ഥ ഭരതൻ ഒരുക്കുന്ന പുതിയ ചിത്രം ചതുരത്തിന്റെ ടീസർ പുറത്തിറങ്ങി. സ്വാസിക, റോഷൻ എന്നിവർ...

Film News12 hours ago

“കാപ്പ”യുടെ ലോക്കേഷനിൽ സ്വാതന്ത്ര്യ ദിനാഘോഷം.

“കാപ്പ”യുടെ ലോക്കേഷനിൽ സ്വാതന്ത്ര്യ ദിനാഘോഷം. സ്വതന്ത്ര ഭാരതത്തിന്റെ എഴുപത്തിയഞ്ചാം വാർഷിക ദിനാഘോഷം “കാപ്പ” എന്ന ചിത്രത്തിന്റെ ലൊക്കേഷനിലും സംഘടിപ്പിച്ചു.നിർമ്മാതാവ് ഡോൾവിൻ കുര്യാക്കോസ് ദേശീയ പാതക ഉയർത്തി.ചടങ്ങിൽ “കാപ്പ”...

Box Office14 hours ago

ദുൽഖർ വീണ്ടും 50 കോടി ക്ലബിൽ ! അന്യഭാഷാ ചിത്രത്തിലൂടെ നായകനായി 50 കോടി ക്ലബിൽ ഇടം പിടിക്കുന്ന ആദ്യ മലയാളി താരം

ദുൽഖർ വീണ്ടും 50 കോടി ക്ലബിൽ ! അന്യഭാഷാ ചിത്രത്തിലൂടെ നായകനായി 50 കോടി ക്ലബിൽ ഇടം പിടിക്കുന്ന ആദ്യ മലയാളി താരം ദുൽഖർ സൽമാനും മൃണാൽ...

Film News15 hours ago

പ്രഭാസ്-പ്രശാന്ത് നീൽ-പൃഥ്വിരാജ് ചിത്രം സാലാർ റിലീസ് തിയതി പ്രഖ്യാപിച്ചു.

പ്രഭാസ്-പ്രശാന്ത് നീൽ-പൃഥ്വിരാജ് ചിത്രം സാലാർ റിലീസ് തിയതി പ്രഖ്യാപിച്ചു. കെ‌ജി‌എഫ് ചാപ്റ്റർ 2 ന്റെ ബ്ലോക്ക്ബസ്റ്റർ വിജയത്തിന് ശേഷം, പ്രശാന്ത് നീലിന്റെ അടുത്ത ചിത്രമായ സലാർ ഇന്ത്യൻ...

Film News15 hours ago

കാർലോസ് ആയി ജോജു ജോർജ് ! പീസ് ആഗസ്ത് 19ന് തിയ്യറ്ററുകളിലേക്ക്

കാർലോസ് ആയി ജോജു ജോർജ് ! പീസ് ആഗസ്ത് 19ന് തിയ്യറ്ററുകളിലേക്ക് ജോജു ജോര്‍ജിനെ നായകനാക്കി നവാഗതനായ സന്‍ഫീര്‍ കെ സംവിധാനം ചെയ്‍ത പീസ്  ഓഗസ്റ്റ് 19ന്...

Film News16 hours ago

ആഗ്രഹിച്ച രീതിയിൽ ഉള്ള വളർച്ച നേടിയെടുക്കാൻ സാധിച്ചില്ല- പ്രിയ വാര്യർ

ആഗ്രഹിച്ച രീതിയിൽ ഉള്ള വളർച്ച നേടിയെടുക്കാൻ സാധിച്ചില്ല- പ്രിയ വാര്യർ ഒരു അടാറ് ലവ് എന്ന ചിത്രത്തിലൂടെ ലോകമെമ്പാടും ഏറെ ആരാധകരെ സൃഷ്ടിച്ച നടിയായിരുന്നു പ്രിയ വാര്യർ....

Film News17 hours ago

പുലിമുരുകനെക്കാൾ വലിയ ബഡ്ജറ്റിൽ ഒരുക്കുന്ന ചിത്രമാണ് ബ്രൂസ്‌ലി-വൈശാഖ്

പുലിമുരുകനെക്കാൾ വലിയ ബഡ്ജറ്റിൽ ഒരുക്കുന്ന ചിത്രമാണ് ബ്രൂസ്‌ലി-വൈശാഖ് മല്ലൂസിങ് എന്ന സൂപ്പർഹിറ്റ് ചിത്രത്തിനുശേഷം സംവിധായകനായ വൈശാഖും നടൻ ഉണ്ണി മുകുന്ദനും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ബ്രൂസിലി. മലയാള...

Songs17 hours ago

ദേശസ്നേഹം തുളുമ്പുന്ന വരികളുമായി സുരേഷ് ഗോപി ചിത്രം മേം ഹൂ മൂസയിലെ പുതിയ ഗാനം

ദേശസ്നേഹം തുളുമ്പുന്ന വരികളുമായി സുരേഷ് ഗോപി ചിത്രം മേം ഹൂ മൂസയിലെ പുതിയ ഗാനം സുരേഷ് ഗോപിയെ നായകനാക്കി ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ...

Trending