Connect with us

Reviews

ക്ലീൻ ബ്ലോക്ക് ബസ്റ്റർ ഹിറ്റ് ! വെറും വാക്കല്ല ഇത് “നിർബന്ധമായും കണ്ടിരിക്കേണ്ട ചിത്രം”

Published

on

ക്ലീൻ ബ്ലോക്ക് ബസ്റ്റർ ഹിറ്റ് ! വെറും വാക്കല്ല ഇത് “നിർബന്ധമായും കണ്ടിരിക്കേണ്ട ചിത്രം”

മുത്തുഗൗ അന്താക്ഷരി എന്നീ ചിത്രങ്ങൾക്ക് ശേഷം വിപിൻദാസ് സംവിധാനം ചെയ്ത ചിത്രമാണ് ജയ ജയ ജയഹേ. ബേസിൽ ജോസഫ് ദർശന എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൻറെ ട്രെയിലറും ഗാനങ്ങളും റിലീസിനു മുന്നേ ഏറെ പ്രേക്ഷക സ്വീകാര്യത നേടിയതാണ്. ചിത്രത്തിലെ ജയ ജയ ജയഹേ എന്ന തീം സോങ് റെയിൽസ് ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ തരംഗം സൃഷ്ടിച്ചിരുന്നു. കാത്തിരിപ്പുകൾക്കൊടുവിൽ ഇന്ന് ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തിയിരിക്കുകയാണ്.

മാതാപിതാക്കളുടെയും ബന്ധുക്കളുടെയും യാഥാസ്ഥിതിക താൽപര്യങ്ങൾക്കനുസരിച്ച് വളർന്ന ജയഭാരതിക്ക് വിവാഹത്തിന് സമ്മതിക്കുന്നതിന് മുമ്പ് ഒരേയൊരു ആവശ്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ. വിവാഹശേഷം പഠിക്കാനും ജോലി ചെയ്യാനും കഴിയണം. വരനായി എത്തിയ രാജേഷ് ഇത് സമ്മതിക്കുന്നു. പക്ഷേ, രാജേഷിന്റെ പുരുഷാധിപത്യ മനോഭാവവും പെരുമാറ്റവും ജയഭാരതിയെ ഒരിക്കൽ കൂടി തൻറെ ജീവിതത്തിൻറെ മാറ്റമില്ലാത്ത പഴയ അവസ്ഥയിലേക്ക് തള്ളിവിട്ടുകൊണ്ട് ജീവിതം തുടരുന്നു. തുടർന്ന് രാജേഷിന്റെയും ജയയുടെയും ജീവിതത്തിൽ നടക്കുന്ന രസകരമായ സംഭവങ്ങളാണ് ചിത്രത്തിൻറെ കഥാഗതി.

ശരാശരി മലയാളി പെൺകുട്ടികളുടെ ജീവിതത്തിലേക്ക് തിരിച്ചുവച്ച കണ്ണാടി കാഴ്ചകളാണ് ചിത്രത്തിലൂടെ പ്രേക്ഷകർക്ക് കാണുവാൻ സാധിക്കുന്നത്. അതിന് വളരെ രസകരമായ ആസ്വാദന പൂർണമായും ഒരുക്കിയെടുക്കുവാൻ വിപിൻദാസിന് കഴിഞ്ഞിട്ടുണ്ട്. നമ്മളെല്ലാം കണ്ടു ശീലിച്ച വളരെ പരിചിതമായ കഥാപാശ്ചാത്തലത്തെ ശക്തമായി പ്രേക്ഷകരിലേക്ക് എത്തിക്കുവാനും അതിനോട് സംവിധായകൻറെ മറുപടിയും തീർച്ചയായും കയ്യടികൾ അർഹിക്കുന്നു. ജയഭാരതി എന്ന കഥാപാത്രത്തിലൂടെ ദർശന അതിഗംഭീരമായ പ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നത്. നോട്ടങ്ങൾ കൊണ്ടും ശരീര ഭാഷ കൊണ്ടും അക്ഷരാർത്ഥത്തിൽ ജയഭാരതിയായി സ്ക്രീനിൽ ദർശന ജീവിക്കുകയായിരുന്നു. നടനായി ഒരിക്കൽ കൂടി പ്രേക്ഷകരുടെ നിറഞ്ഞ കയ്യടികൾ വീണ്ടും നേടുകയാണ് ബേസിൽ ജോസഫ്, ഒരു മെയിൽ ഷോമിനിസ്റ്റ് ആയ രാജേഷ് എന്ന കഥാപാത്രം വളരെ കയ്യടക്കത്തോടെ കൂടിയും അതോടൊപ്പം രസകരവുമായാണ് ബേസിൽ അവതരിപ്പിച്ചിരിക്കുന്നത്.

അനിയണ്ണനായി രാജേഷിൻ്റെ മാർഗ്ഗനിർദേശകനായി എത്തുന്ന അസീസ് നെടുമങ്ങാട്, അമ്മാവനായി എത്തുന്ന സുധീർ പറവൂർ, കുടുംബകോടതി ജഡ്ജിയായെത്തുന്ന മഞ്ജുപിള്ള എന്നിവരുടെ ഗംഭീര പ്രകടനങ്ങളും എടുത്തു പറയേണ്ടതാണ്. അജുവർഗീസ്, ശരത് സഭ, ആനന്ദ് മൻമഥൻ, നോബി, ഹരീഷ് തുടങ്ങിയവരും മികച്ച പ്രകടനമാണ് നടത്തുന്നത്. രചനയും  സംവിധാനവും നിർവഹിച്ച വിപിൻദാസിനു മികച്ച പിന്തുണയാണ് ക്യാമറാമാൻ ബബ്‌ലുവും സംഗീതസംവിധായകൻ അങ്കിത് മേനോനും നൽകുന്നത്. ചിത്രത്തിൻറെ കഥാഗതിയിൽ പ്രേക്ഷകരെ പിടിച്ചിരിക്കുന്നതിൽ അങ്കിത് മേനോന്റെ സംഗീതം വലിയ രീതിയിൽ സംഭാവന ചെയ്തിട്ടുണ്ട്. അനാവശ്യമായ ഒരു ഷോട്ട് പോലുമില്ലാതെ കൃത്യമായി എഡിറ്റർ ജോൺകുട്ടി ചിത്രം വെട്ടിയൊതുക്കിയിട്ടുമുണ്ട്.

ഏതൊരു മലയാളി പ്രേക്ഷകനും നിർബന്ധമായും തീയറ്ററിൽ പോയി കണ്ടിരിക്കേണ്ട ചിത്രമാണ് ജയ ജയ ജയഹേ. കാരണം ചിത്രം പറയുന്ന കഥയും കാര്യവും ചിരിയും എല്ലാം നമ്മുടെയെല്ലാം ജീവിതത്തോട് അത്രമേൽ ബന്ധപ്പെട്ടിട്ടുള്ളതാണ്.

Reviews

ഹിറ്റ് പരമ്പര തുടർന്ന് മലയാള സിനിമ ! ഹിറ്റടിച്ച് കടകൻ. മലയാള സിനിമയ്ക്ക് ഇനി പുതിയ ആക്ഷൻ ഹീറോ.

Published

on

ഹിറ്റ് പരമ്പര തുടർന്ന് മലയാള സിനിമ ! ഹിറ്റടിച്ച് കടകൻ. മലയാള സിനിമയ്ക്ക് ഇനി പുതിയ ആക്ഷൻ ഹീറോ.

2024ലെ മലയാള സിനിമയുടെ കുതിപ്പ് ടോപ്പ് ഗിയറിൽ തന്നെ പോവുകയാണ്.
എബ്രഹാം ഓസിലറും ബ്രമയുഗവും പ്രമലുവും മഞ്ഞുമ്മൽ ബോയ്സും ഉൾപ്പെട്ട ഹിറ്റ്ലിസ്റ്റിലേക്ക് ഒരു പുതിയ മലയാള ചിത്രം കൂടി. ദുൽഖർ സൽമാൻറെ സ്വന്തം പ്രൊഡക്ഷൻ കമ്പനിയായ വേഫയർ ഇൻറർനാഷണൽ നിർമിച്ച ഹക്കീം ഷാജഹാൻ നായകനായ എത്തിയ പുതിയ ചിത്രം കടകൻ ബോക്സ് ഓഫീസിൽ ഒരു വമ്പൻ വിജയമായി മാറുകയാണ്. ഒരു നിമിഷം പോലും പ്രേക്ഷകനെ മടുപ്പിക്കാത്ത ഒരു കംപ്ലീറ്റ് ആക്ഷൻ എൻറർടൈനർ ആയാണ് ചിത്രം പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നത്.

ആദ്യത്തെ കയ്യടി സംവിധായകന്‍ സജില്‍ മമ്പാടിന് ഉള്ളത് തന്നെയാണ്.
വെറും 24 വയസ്സ് മാത്രം പ്രായമുള്ള ഈ യുവ സംവിധായകൻ മലയാള സിനിമയ്ക്ക് ഒരു മുതൽക്കൂട്ടാണ് എന്ന് അടിവരയിട്ട് ഉറപ്പിക്കുന്നതാണ് കടകന്റെ ഓരോ ഫ്രെയിമുകളും. ചിത്രത്തിൻറെ മുഴുവൻ സമയവും ഉദ്യോഗഭരിതമായി പ്രേക്ഷകരെ സിനിമയിൽ നിലനിർത്തുവാൻ സംവിധായകന് സാധിച്ചിട്ടുണ്ട്.

നിലമ്പൂരിലെ നിയമവിരുദ്ധമായ മണല്‍ക്കടത്ത് ആണ് ചിത്രത്തിന്റെ പ്രമേയം. ‘കടകന്‍’ പ്രേക്ഷകര്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നത് മണല്‍മാഫിയയും പോലീസും തമ്മിലുള്ള പോരാട്ടമാണ്. പുതുമയുള്ള പ്രമേയവും പ്രേക്ഷകരെ ത്രസിപ്പിക്കുന്ന വാണിജ്യപരമായുള്ള മേക്കിങ്ങുമാണ് ചിത്രത്തിൻറെ പ്രധാന ആകർഷണം. ചിത്രത്തിൽ നായകനായി എത്തിയ ഹക്കീം ഷാജഹാന്റെ പ്രകടനവും എടുത്തു പറയേണ്ടതാണ്. മലയാള സിനിമയിലേക്ക് പുതിയ ഒരു ആക്ഷൻ നായകനെ ലഭിച്ചിരിക്കുകയാണ് കടകനിലൂടെ പ്രേക്ഷകർക്ക്. ചിത്രത്തിലെ സംഘടന രംഗങ്ങളിൽ താരത്തിന്റെ പ്രകടനം എടുത്തു പറയേണ്ടത് തന്നെയാണ്.
ഒരു ആക്ഷൻ നായകന് വേണ്ട എല്ലാ ശരീരഘടനയും ശബ്ദ മികവും സ്ക്രീൻ പ്രസൻസും എല്ലാം ഹക്കീമിൽ പ്രേക്ഷകർക്ക് കാണുവാൻ സാധിക്കുന്നുണ്ട്. ആട് സീരീസ്, പ്രണയവിലാസം എന്നീ ചിത്രങ്ങൾക്ക് ശേഷം ഹക്കീം ഷാജഹാന്റെ പ്രേക്ഷകർ കണ്ടിട്ടില്ലാത്ത മറ്റൊരു ഗംഭീര മേക്കോവർ കൂടിയാണ് കടകൻ.

ഹക്കിം ഷാജഹാന് പുറമെ ഹരിശ്രീ അശോകന്‍, രഞ്ജിത്ത്, നിര്‍മല്‍ പാലാഴി, മണികണ്ഠന്‍ ആര്‍ ആചാരി, സൂരജ്,വിജയകൃ്ഷ്ണന്‍,ബിബിന്‍ പെരുമ്പിള്ളി, ജാഫര്‍ ഇടുക്കി, സോന ഒളിക്കല്‍, ശരത്ത് സഭ, ഫാഹിസ് ബിന്‍ റിഫായ്, സിനോജ് വര്‍ഗീസ്, ഗീതി സംഗീത തുടങ്ങി പ്രധാന റോളില്‍ എത്തിയവര്‍ മുതല്‍ ഒരോ ചെറിയ കഥാപാത്രങ്ങളുടെയും പ്രകടനം എടുത്തു പറയുക തന്നെ വേണം.
നായകന്റെ അച്ഛനായാണ് ഹരിശ്രീ അശേകന്‍ സിനിമയിലെത്തുന്നത്. അച്ഛന്റെയും മകന്റെയും വഴക്കുകള്‍ക്കിടയില്‍ കൂടി അചഛന്‍ മകന്‍ ബന്ധവും ചിത്രം എടുത്ത് കാട്ടുന്നുണ്ട്.ചിത്രത്തില്‍ ഹക്കീമി്‌ന്റെ നായികകയായെത്തുന്ന സോനയും തന്റെ കഥാപാത്രത്തെ ഭദ്രമാക്കിയിട്ടുണ്ട്.പിന്നെ എടുത്ത് പറയേണ്ടത് ചിത്രത്തില്‍ പോലീസുകാരന്റെ റോളിലെത്തിയ രഞ്ജിത്തിന്റേയാണ്.നായകനും കൂട്ടാളികള്‍ക്കും പുറകേ തന്നെ കൂടി അവരെ പിടിക്കാന്‍ നടക്കുന്ന രഞ്ജിത്തിന്റെ പോലീസ് കഥാപാത്രവും തീര്‍ത്തും കയ്യടി അര്‍ഹിക്കുന്നത് തന്നെയാണ്.

മനോഹരമായ ഫ്രെയിമുകൾ നിറച്ചുള്ള
ജാസിന്‍ ജസീലിന്റെ ഛായാഗ്രഹണവും ഒരു ആക്ഷൻ ചിത്രത്തിന് വേണ്ട എല്ലാ വേഗതയും ഉൾക്കൊണ്ട മീര്‍ മുഹമ്മദിന്റെ ചിത്രസംയോജനവും ചിത്രത്തെ സാങ്കേതികപരമായി മുന്നിലെത്തിക്കുന്നു. ഒരു സമയത്ത് മലയാള സിനിമയുടെ വാണിജ്യ ചിത്രങ്ങളിൽ പകരം വെക്കാനില്ലായിരുന്ന ഹിറ്റ് മേക്കർ ഗോപി സുന്ദരന്റെ ഒരു ഇടവേളയ്ക്കു ശേഷമുള്ള ഗംഭീര തിരിച്ചുവരവ് എന്ന നിലയ്ക്കും കടകൻ ശ്രദ്ധേയമാകുന്നുണ്ട്. ചിത്രത്തിലെ ഇലവേഷൻ സീനുകളിൽ ഗോപി സുന്ദർ നൽകുന്ന പശ്ചാത്തല സംഗീതം പ്രേക്ഷകർക്ക് നൽകുന്ന ആവേശം എടുത്തു പറയേണ്ടതാണ്.
സജില്‍ മമ്പാടിന്റെ കഥക്ക് ബോധി, എസ്.കെ. മമ്പാട് എന്നിവർ ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

ആകെ തുകയിൽ മലയാള സിനിമയ്ക്ക് ഇപ്പോൾ ഇത് നല്ല കാലമാണ്. വ്യത്യസ്ത ചട്ടക്കൂടിൽ ഒരുങ്ങുന്ന പരീക്ഷണ ചിത്രങ്ങളും ഒപ്പം എല്ലാ പ്രേക്ഷകരെയും ഒരുപോലെ തൃപ്തിപ്പെടുത്തുന്ന വാണിജ്യ സിനിമകളും പ്രേക്ഷകർ ഒരുപോലെ തിരി കൈകളും നീട്ടി സ്വീകരിക്കുന്നു. അതിൻറെ ഒടുവിലത്തെ ഉദാഹരണമായി മാറുകയാണ് കടകനും.

Continue Reading

Reviews

കൊലയാളിക്ക് പറയാനുണ്ട്…, ‘അബ്രഹാം ഒസ്‌ലർ’ ഇമോഷണൽ ക്രൈം ത്രില്ലർ !

Published

on

കൊലയാളിക്ക് പറയാനുണ്ട്…, ‘അബ്രഹാം ഒസ്‌ലർ’ ഇമോഷണൽ ക്രൈം ത്രില്ലർ !

 

ജയറാമിനെ നായകനാക്കി മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത ‘അബ്രഹാം ഒസ്‌ലർ’ തിയറ്റർ റിലീസ് ചെയ്തു. ഡോ. രൺധീർ കൃഷ്ണൻ തിരക്കഥ രചിച്ച ഈ ഇമോഷണൽ ക്രൈം ത്രില്ലർ ഒരു സീരിയൽ കില്ലറിനെയാണ് പ്രേക്ഷകർക്ക് മുന്നിൽ തുറന്ന് കാണിക്കുന്നത്. സിനിമയുടെ ട്രെയിലർ കണ്ടപ്പോഴേ ചിത്രത്തിന്റെ ഏകദേശ സ്വഭാവം മനസ്സിലായിരുന്നു.

തൃശൂർ എസിപി അബ്രഹാം ഒസ്‌ലർനെയാണ് ജയറാം ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. അപ്രതീക്ഷിതമായ് തന്റെ കുടുംബത്തെ നഷ്ടപ്പെട്ടതോടെ വിഷാദത്തിനും ഹാലൂസിനേഷനും അടിമെട്ടുപോയ ഒസ്‌ലർ മൂന്ന് കൊലപാതകങ്ങൾ ചെയ്ത ഒരു സീരിയൽ കില്ലറിനെ തിരഞ്ഞിറങ്ങുന്നിടത്താണ് ചിത്രം ആരംഭിക്കുന്നത്. ആദ്യപകുതി കൊലയാളിയെ അന്വേക്ഷിച്ചപ്പോൾ രണ്ടാംപകുതി കാരണം തിരഞ്ഞു. മിഥുൻ മാനുവൽ തോമസിന്റെ മുൻ ചിത്രമായ ‘അഞ്ചാം പാതിര’ കണ്ടവർക്ക് ഒരു കാര്യം ബോധ്യപ്പെട്ടിട്ടുണ്ടാവും കൊലയാളി കരുത്തനായിരിക്കുമെന്ന്. ‘അബ്രഹാം ഒസ്‌ലർ’ലും അത് തന്നെയാണ് ആവർത്തിക്കപ്പെടുന്നത്. അർജുൻ അശോകൻ, ജ​ഗദീഷ്, ദിലീസ് പോത്തൻ, അനശ്വര രാജൻ, സൈജു കുറുപ്പ് എന്നിവർ പ്രധാന കഥാപാത്രങ്ങൾ കൈകാര്യം ചെയ്ത ചിത്രത്തിൽ മെഗാസ്റ്റാർ മമ്മൂട്ടി സുപ്രധാന വേഷത്തിലെത്തുന്നു. അലക്സാൻഡർ എന്നാണ് മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ പേര്. അലക്സാൻഡർ എത്തുന്നതോടെയാണ് ചിത്രത്തിന്റെ ​ഗതി മാറുന്നത്.

ഇർഷാദ് എം ഹസനും മിഥുൻ മാനുവൽ തോമസും ചേർന്ന് നിർമ്മിച്ച ചിത്രത്തിന് മിഥുൻ മുകുന്ദനാണ് സം​ഗീതം പകർന്നിരിക്കുന്നത്. തേനി ഈശ്വർ ഛായാഗ്രഹണവും ഷമീർ മുഹമ്മദ് ചിത്രസംയോജനവും കൈകാര്യം ചെയ്തു.

Continue Reading

Reviews

കണ്ടൻ്റും പെർഫോമൻസും കൊണ്ട് മനസ്സുനിറക്കുന്ന കിർക്കൻ

Published

on

കണ്ടൻ്റും പെർഫോമൻസും കൊണ്ട് മനസ്സുനിറക്കുന്ന കിർക്കൻ

ഏതു ജോണർ ആയാലും അതിനെ എൻറർടൈനറായി എടുക്കുമ്പോൾ ആ സിനിമയ്ക്കുള്ള മികവ് വേറെ തന്നെയാണ്… കാരണം എല്ലാത്തിനുമുപരി പ്രേക്ഷകനെ ആസ്വദിപ്പിക്കുക എന്നതുകൂടി ഒരു സിനിമയെ സംബന്ധിച്ച് ആവശ്യ ഘടകമാണ്.

കിർക്കൻ, കണ്ടന്റ് വൈസ് ഏതൊരാൾക്കും റിലേറ്റ് ചെയ്യാവുന്ന ഒരു സിനിമാനുഭവം ആണ്(പ്രത്യേകിച്ച് ഇന്നത്തെ ഇന്ത്യയിൽ)…
റിയലിസ്റ്റിക് അപ്പ്രോച്ചിൽ ഇതുപോലൊരു സിനിമ വരുമ്പോൾ അതിനെ വ്യത്യസ്തമായൊരു മേക്കിംങ് കൊണ്ടും ആഖ്യാനശൈലി കൊണ്ടും കാണുന്ന പ്രേക്ഷകനെ ഒപ്പം കൂട്ടി കഥ പറയാൻ കാണിച്ച മിടുക്ക് സിനിമയെ മറ്റൊരു തലത്തിൽ എത്തിക്കുന്നുണ്ട്…

ഇതുകൂടാതെ കിർക്കൻ കാഴ്ചയിൽ ഗംഭീരമാക്കാൻ മലയാളത്തിലെ ഒരുപറ്റം അഭിനേതാക്കളുടെ നല്ല പ്രകടനവും വലിയൊരു കാരണമാണ്…

നല്ല സൗണ്ട് ഡിപ്പാർട്ട്മെൻ്റും പടത്തിന്റെ മൂഡ് ആദ്യാവസാനം നിലനിർത്തിയ കളറിങ്ങും നോൺ ലിനിയർ എന്ന് തോന്നിപ്പിക്കുന്ന എഡിറ്റിംഗ് പാറ്റേണും ഒക്കെയായി ടെക്നിക്കലി സൗണ്ട് ആയ്തന്നെ കിർക്കൻ നല്ലൊരു തീയേറ്റർ എക്സ്പീരിയൻസ് നൽകുന്നുണ്ട്.

ഏതൊരു ത്രില്ലർ സിനിമയും പോലെ കിർക്കന്റെയും ഏറ്റവും പ്രധാന ഏരിയ ക്ലൈമാക്സ് ആണ്, ക്ലൈമാക്സിൽ സസ്പെൻസ് റിവീൽ ചെയ്യുന്ന ഭാഗവും തുടർന്നുള്ള രംഗങ്ങളും സമീപകാല മലയാള സിനിമയിൽ ഏറ്റവും മികച്ച ക്ലൈമാക്സ് തന്നെ എന്ന് അവകാശപ്പെടാവുന്ന രീതിയിൽ ഒരുക്കി എടുത്തിട്ടുണ്ട്… സിനിമയുടെ ആകെ മൊത്തം വെർഡിക്റ്റ് ഒന്നാന്തരം ആക്കാനും ക്ലൈമാക്സ് സഹായിച്ചിട്ടുണ്ട്.

ഒരു മികച്ച തീയറ്റർ എക്സ്പീരിയൻസ് നൽകാൻ എല്ലാ അർത്ഥത്തിലും സാധ്യമായ സിനിമയാണ് കിർക്കൻ, കണ്ടൻ്റും പെർഫോമൻസും കൊണ്ട് മനസ്സുനിറക്കുന്ന കാഴ്ച

Continue Reading

Recent

Film News2 weeks ago

തീയറ്ററുകളിൽ പൊട്ടിച്ചിരിയുടെ പൂത്തിരി തിളക്കത്തിൽ രണ്ടാം വാരത്തിലേക്ക്

തീയറ്ററുകളിൽ പൊട്ടിച്ചിരിയുടെ പൂത്തിരി തിളക്കത്തിൽ രണ്ടാം വാരത്തിലേക്ക് ‘ഒരമ്മ പെറ്റ അളിയന്മാര്‍!..’ എന്ന് തിളക്കം സിനിമയിലെ ഓമനക്കുട്ടനേയും ഉണ്ണിയേയും, ഓമനക്കുട്ടന്റെ ഭാര്യ വനജ വിശേഷിപ്പിക്കുന്നുണ്ട്. ഈ പ്രയോഗം...

Reviews2 months ago

ഹിറ്റ് പരമ്പര തുടർന്ന് മലയാള സിനിമ ! ഹിറ്റടിച്ച് കടകൻ. മലയാള സിനിമയ്ക്ക് ഇനി പുതിയ ആക്ഷൻ ഹീറോ.

ഹിറ്റ് പരമ്പര തുടർന്ന് മലയാള സിനിമ ! ഹിറ്റടിച്ച് കടകൻ. മലയാള സിനിമയ്ക്ക് ഇനി പുതിയ ആക്ഷൻ ഹീറോ. 2024ലെ മലയാള സിനിമയുടെ കുതിപ്പ് ടോപ്പ് ഗിയറിൽ...

Film News2 months ago

മീര ജാസ്മിനും നരേനും ഒന്നിച്ചെത്തിയ ‘ക്യൂൻ എലിസബത്ത്’ ഫെബ്രുവരി 14 മുതൽ ‘Zee5’ൽ !

മീര ജാസ്മിനും നരേനും ഒന്നിച്ചെത്തിയ ‘ക്യൂൻ എലിസബത്ത്’ ഫെബ്രുവരി 14 മുതൽ ‘Zee5’ൽ ! മീരാ ജാസ്മിൻ, നരേൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി എം പത്മകുമാർ സംവിധാനം...

Film News3 months ago

കേരളത്തിൽ തരം​ഗമായ് പ്രശാന്ത് വർമ്മ-തേജ സജ്ജ ചിത്രം ‘ഹനു-മാൻ’ !

കേരളത്തിൽ തരം​ഗമായ് പ്രശാന്ത് വർമ്മ-തേജ സജ്ജ ചിത്രം ‘ഹനു-മാൻ’ ! തേജ സജ്ജയെ നായകനാക്കി പ്രശാന്ത് വർമ്മ തിരക്കഥയെഴുതി സംവിധാനം ചെയ്ത പാൻ ഇന്ത്യ ചിത്രം ‘ഹനു-മാൻ’...

Film News3 months ago

ഗംഭീര അഭിപ്രായങ്ങളുമായി ഖൽബ്

ഗംഭീര അഭിപ്രായങ്ങളുമായി ഖൽബ് കാലം പറയാത്ത കഥയോ കണ്ടു പഴകിയ കഥയോ അല്ല ഖൽബ്‌.. കണ്മുന്നിൽ കണ്ട ജീവിതങ്ങളുടെ നമ്മളോരുത്തരും അനുഭവിച്ചറിഞ്ഞ നിമിഷങ്ങളുടെ മികവാർന്ന ആവിഷ്ക്കാരമാണ്. സിനിമ...

Film News3 months ago

ഖൽബ് നിറച്ച് ഖൽബ് ! റിവ്യൂ വായിക്കാം

ഖൽബ് നിറച്ച് ഖൽബ് ! റിവ്യൂ വായിക്കാം   എന്നും പുതുമയും വ്യത്യസ്ഥതയും ഉള്ള ചിത്രങ്ങൾ മലയാളത്തിന് സമ്മാനിച്ച ബാനർ ആണ് ഫ്രൈഡേ ഫിലിം ഹൗസ്. അങ്കമാലി...

Reviews3 months ago

കൊലയാളിക്ക് പറയാനുണ്ട്…, ‘അബ്രഹാം ഒസ്‌ലർ’ ഇമോഷണൽ ക്രൈം ത്രില്ലർ !

കൊലയാളിക്ക് പറയാനുണ്ട്…, ‘അബ്രഹാം ഒസ്‌ലർ’ ഇമോഷണൽ ക്രൈം ത്രില്ലർ !   ജയറാമിനെ നായകനാക്കി മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത ‘അബ്രഹാം ഒസ്‌ലർ’ തിയറ്റർ റിലീസ്...

Songs4 months ago

‘നിന്നെ കണ്ട’ന്നു; പ്രണയം നിറച്ച് ഖൽബിലെ രണ്ടാമത്തെ ഗാനം എത്തി !!

‘നിന്നെ കണ്ട’ന്നു; പ്രണയം നിറച്ച് ഖൽബിലെ രണ്ടാമത്തെ ഗാനം എത്തി !! രഞ്ജിത്ത് സജീവ്, നേഹ നസ്നീൻ എന്നിവരെ നായികാനായകന്മാരാക്കി സാജിദ് യഹിയ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന...

Film News5 months ago

പ്രശാന്ത് വർമ്മയുടെ ‘ഹനു-മാൻ’ ! സൂപ്പർ ഹീറോ ഹനുമാൻ ഗാനം പുറത്തിറങ്ങി…

പ്രശാന്ത് വർമ്മയുടെ ‘ഹനു-മാൻ’ ! സൂപ്പർ ഹീറോ ഹനുമാൻ ഗാനം പുറത്തിറങ്ങി…   പ്രശാന്ത് വർമ്മയുടെ ആദ്യ പാൻ ഇന്ത്യ ചിത്രം ‘ഹനു-മാൻ’ലെ ‘സൂപ്പർ ഹീറോ ഹനുമാൻ’...

Songs6 months ago

കാവാലയെ വെല്ലുന്ന ഐറ്റം ! ദിലീപും തമന്നയും തകർത്താടിയ ബാന്ദ്രയിലെ രക്ക രക്ക ഗാനം പുറത്തിറങ്ങി ! സൗത്ത് ഇന്ത്യക്കിനി പുതിയ വൈറൽ

കാവാലയെ വെല്ലുന്ന ഐറ്റം ! ദിലീപും തമന്നയും തകർത്താടിയ ബാന്ദ്രയിലെ രക്ക രക്ക ഗാനം പുറത്തിറങ്ങി ! സൗത്ത് ഇന്ത്യക്കിനി പുതിയ വൈറൽ പ്രേക്ഷകർ ഇരുകൈയും നീട്ടി...

Trending