Connect with us

General News

വീടുകളിൽ ദേശീയ പതാക ഉയർത്തി മമ്മൂക്കയും ലാലേട്ടനും

Published

on

വീടുകളിൽ ദേശീയ പതാക ഉയർത്തി മമ്മൂക്കയും ലാലേട്ടനും

ഭാരതത്തിന്റെ 75-ാം സ്വാതന്ത്ര്യ ദിനാഘോഷം രാജ്യമെമ്പാടും ആരംഭിച്ച് കഴിഞ്ഞു. ആസാദി കാ അമൃത് മഹോത്സവ് എന്ന ആഘോഷ പരിപാടിയിൽ മലയാളത്തിന്റെ സൂപ്പർതാരങ്ങളായ മോഹൻലാലും മമ്മൂട്ടിയും പതാക ഉയർത്തികൊണ്ട് പങ്കു ചേരുകയാണ്.

കൊച്ചി എളമക്കരയിലെ വീട്ടിലാണ് മോഹൻലാല്‍ പതാക ഉയര്‍ത്തിയത്. ആസാദി കാ അമൃത് മഹോത്സവത്തിൽ അഭിമാനപൂർവ്വം പങ്ക് ചേരുന്നുവെന്ന് മോഹൻലാൽ മാധ്യമ പ്രവർത്തകരോട് പങ്കുവെച്ചു. ‘ഹർ ഘർ തിരംഗ’ രാജ്യ സ്നേഹം ഊട്ടിയുറപ്പിക്കാനും ഒന്നായി മുന്നേറാനും സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കൊച്ചിയിലെ തന്റെ വീട്ടിൽ ആണ് മമ്മൂട്ടി ദേശീയ പതാക ഉയർത്തിയത്. ഭാര്യ സുൽഫത്ത്, നിർമാതാക്കളായ ആന്റോ ജോസഫ്, ജോർജ്, സ്റ്റാഫ് അംഗങ്ങൾ എന്നിവർക്കൊപ്പമാണ് അദ്ദേഹം പതാക ഉയർത്തിയത്.

സ്വാതന്ത്ര്യത്തിന്റെ 75 ആം വാർഷികാഘോഷത്തിന്റെ ഭാഗമായാണ് ഇന്ന് മുതൽ മൂന്ന് ദിവസം രാജ്യത്ത് ദേശീയ പതാക ഉയർത്തുന്നത്.വീടുകൾ, സർക്കാർ ഓഫീസുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എല്ലാ ഇടങ്ങളിലും പതിനഞ്ചാം തീയതി വരെ ഹർ ഘർ തിരംഗ് ആഘോഷത്തിന്റെ ഭാഗമായി പതാക ഉയരും.

General News

പറക്കും തളികയിലെത്തി മമതയുടെ വീട്ടിൽ നിന്നും പാലപ്പം തിന്ന് അന്യഗ്രഹ ജീവി ! വൈറൽ ആവുന്ന പുതിയ പരസ്യം

Published

on

പറക്കും തളികയിലെത്തി മമതയുടെ വീട്ടിൽ നിന്നും പാലപ്പം തിന്ന് അന്യഗ്രഹ ജീവി ! വൈറൽ ആവുന്ന പുതിയ പരസ്യം

കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി ടെലിവിഷൻ പരസ്യങ്ങൾ പ്രേക്ഷകരുടെ ജീവിതത്തിൽ ചെലുത്തുന്ന സ്വാധീനം ചെറുതല്ല. നമ്മുടെ ജീവിതത്തിൻറെ ഒഴിച്ചുകൂടാനാവാത്ത ഭാഗമായിക്കഴിഞ്ഞ പല സാധനങ്ങളും നമുക്ക് പരിചയപ്പെടുത്തിയത് ടെലിവിഷൻ പരസ്യങ്ങളിലൂടെയാണ്. സെക്കൻഡുകൾ മാത്രം ദൈർഘ്യം വരുന്ന പരസ്യങ്ങൾ പലപ്പോഴും ഏറെ രസകരവും കൗതുകപരവും ആണ്. കഴിഞ്ഞ ഏതാനും വർഷങ്ങളായി പുറത്തിറങ്ങിയ പല പരസ്യങ്ങളും പ്രേക്ഷകർക്കിടയിൽ വലിയ രീതിയിൽ സ്വീകാര്യതകൾ നേടിയിട്ടുണ്ട്. അത്തരത്തിൽ പുതിയ ഒരു പരസ്യചിത്രം ഇപ്പോൾ ഏറെ ശ്രദ്ധേയമാകുകയാണ്.

മലയാളികളുടെ പ്രിയങ്കരിയായ നടി മമ്ത മോഹൻദാസ് അഭിനയിച്ച ഡബിൾ ഹോഴ്സ് ഈസി പാലപ്പത്തിന്റെ പരസ്യമാണ് ഇപ്പോൾ ചർച്ചയാവുന്നത്. മമതയുടെ വീട്ടിലേക്ക് പറക്കുംതളികയിൽ കടന്നുവരുന്ന അന്യഗ്രഹ ജീവി പാലപ്പം തിന്ന് സന്തോഷവാനായി തിരിച്ച് പറക്കുന്നതാണ് പരസ്യത്തിന്റെ രത്ന ചുരുക്കം. വളരെ രസകരവും കൗതുകപരവുമായ പ്രമേയം കൊണ്ട് ഇതിനോടകം തന്നെ പരസ്യം സോഷ്യൽ മീഡിയയിൽ അടക്കം ഏറെ ശ്രദ്ധ ആകർഷിച്ചു കഴിഞ്ഞിരിക്കുന്നു.

മംത മോഹൻദാസ് തൻറെ ഒഫീഷ്യൽ ഇൻസ്റ്റാഗ്രാം അക്കൗണ്ട് വഴിയാണ് പരസ്യം പ്രേക്ഷകർക്കായി പങ്കുവെച്ചത്.

“വലിയ വെളിപ്പെടുത്തൽ

‘ഒരു വിസിറ്റർ വന്നോ’ എന്ന മുൻ വീഡിയോയിൽ നിങ്ങൾ പങ്കുവെച്ച കമന്റുകൾ എല്ലാം തന്നെ വളരെ രസകരമായിരുന്നു.

അതുകൊണ്ട് ഇതാ ഒന്നുകൂടി.. ഡബിൾ ഹോഴ്‌സ് ഇൻസ്റ്റന്റ് പാലപ്പത്തിന്റെ സൂപ്പർ ഫൺ ആൻഡ് ഔട്ട് ഓഫ് ദി ബോക്‌സ് (യഥാർത്ഥത്തിൽ ലോകത്തിന് പുറത്തുള്ള) പരസ്യ ചിത്രത്തിന്റെ ഭാഗമായാണ് ടീസർ വീഡിയോ അപ്‌ലോഡ് ചെയ്തത്, അതിശയിപ്പിക്കുന്ന അതിഥിയെ അവതരിപ്പിക്കുന്നു. പിന്നെ ഇതാ!

PS: ഇതിനും നിങ്ങളുടെ എല്ലാവരിൽ നിന്നും രസകരമായ ചില രസകരമായ കമന്റുകൾ വായിക്കാൻ ഞാൻ ആഗ്രഹിക്കുന്നു .. ഒപ്പം ആവേശവും പിന്തുണയും കാണിച്ചതിന് നിങ്ങളെ എല്ലാവരെയും ഞാൻ സ്നേഹിക്കുന്നു … നിങ്ങൾ ഞെട്ടി!
അദ്ദേഹം AREA51-ലേക്ക് കുറച്ച് കേരള അപ്പം ബാറ്റർ എടുത്തതിനാൽ നമുക്ക് അഭിമാനിക്കാം.
കൂടുതൽ സന്ദർശനങ്ങൾ നമുക്ക് പ്രതീക്ഷിക്കാം!”

മമ്ത തൻറെ ഇൻസ്റ്റാഗ്രാം പോസ്റ്റ്നോടൊപ്പം പങ്കുവെച്ചു.

Continue Reading

General News

മാക്ടയുടെ ത്രിദിന ചലച്ചിത്ര പഠന ക്ലാസുകളിലേക്കും ക്യാമ്പുകളിലേക്കും അപേക്ഷകൾ അയക്കാം

Published

on

മാക്ടയുടെ ത്രിദിന ചലച്ചിത്ര പഠന ക്ലാസുകളിലേക്കും ക്യാമ്പുകളിലേക്കും അപേക്ഷകൾ അയക്കാം

സിനിമയുടെ സാങ്കേതിക രംഗത്ത് പ്രവർത്തിക്കാൻ ആഗ്രഹിക്കുന്ന പുതിയ തലമുറയ്ക്ക് വേണ്ടി മലയാളം സിനി ടെക്‌നീഷ്യൻസ് അസ്സോസിയേഷൻ ( മാക്ട ) ഏകദിന / ത്രിദിന ചലച്ചിത്ര പഠന ക്ലാസ്സുകളും ക്യാമ്പുകളും സംഘടിപ്പിക്കുന്നു.

ഇതിന്റെ ഭാഗമായുള്ള ആദ്യ ഏക ദിന ക്ലാസ്സ്‌ മാക്ട ചെയർമാനും ചലച്ചിത്ര രചയിതാവും സംവിധായകനുമായ ശ്രീ. മെക്കാർട്ടിന്റെ നേതൃത്വത്തിൽ 2022 ആഗസ്ത് 27 ശനിയാഴ്ച രാവിലെ 10മണി മുതൽ വൈകീട്ട് 5 മണി വരെ എറണാകുളം കച്ചേരിപ്പടിയിലെ സെൻറ് വിൻസെന്റ് റോഡിലുള്ള മാക്ട ജോൺപോൾ ഹാളിൽ നടക്കും. ഭക്ഷണ ചിലവുകളുൾപ്പെടെ 1500 രൂപയാണ് രജിസ്ട്രേഷൻ ഫീസ്. ആദ്യം തിരഞ്ഞെടുക്കുന്ന 20 പേർക്കായിരിക്കും അവസരം. താല്പര്യമുള്ളവർ ബയോഡേറ്റ സഹിതം [email protected] എന്ന ഇമെയിൽ വിലാസത്തിലേക്ക് അപേക്ഷ അയക്കുകയോ, 0484 – 2396094, 8590396117 എന്നീ നമ്പറുകളിൽ ബന്ധപ്പെടുകയോ ചെയ്യുക.

Continue Reading

General News

വിദ്യാർത്ഥികൾക്ക് വേനലവധി വേണ്ട പകരം ഇനി മൺസൂൺ അവധി

Published

on

വിദ്യാർത്ഥികൾക്ക് വേനലവധി വേണ്ട പകരം ഇനി മൺസൂൺ അവധി

രളത്തിലെ സ്കൂൾ കുട്ടികൾക്ക് വേനലവധി വേണ്ട എന്ന ആവശ്യം ശക്തമാവുന്നു . മറിച്ച് ജൂൺ , ജൂലായിൽ രണ്ടുമാസം മൺസൂൺ അവധി കൊടുത്താൽ മതിയെന്നാണ് ഇപ്പോൾ ഉയർന്നുവരുന്ന ആവശ്യം. ഏപ്രിൽ , മേയിൽ സ്കൂളുകൾ പ്രവർത്തിക്കട്ടെയെന്നും വിവിധ രംഗത്ത് നിന്നുള്ളവർ ആവശ്യപ്പെടുന്നു. പരീക്ഷകഴിഞ്ഞ് ഉടനെ അടുത്ത അധ്യയനവർഷം ആരംഭിക്കാം . പെരുമഴക്കാലത്ത് കുട്ടികൾക്ക് അവധി കൊടുക്കുക . മഴയും കാറ്റും തണുപ്പും വെള്ളപ്പൊക്കവും പനിയും ജലദോഷവും ഒക്കെയുള്ള ജൂൺ , ജൂലായിൽ സ്കൂൾയാത്ര കുട്ടികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കും ഒരുപോലെ തലവേദനയാണ് . കഴിഞ്ഞ നാലഞ്ചുവർഷമായി മഴക്കാലം കേരളീയർക്ക് ആധിയും വ്യാധിയും നിറഞ്ഞതാണ് . മഴക്കാല കെടുതികളും അപകടങ്ങളും പെരുകിവരുന്ന ഈ സമയത്ത് സ്കൂൾ കുട്ടികൾ വളരെ ബുദ്ധിമുട്ടിയാണ് സ്കൂളിൽ പോകുന്നത് . വേണമെങ്കിൽ അധ്യയനവർഷം പുനഃക്രമീകരിച്ച് പരീക്ഷ ഏപ്രിൽ -മേയിൽ നടത്താം . കൊല്ലപ്പരീക്ഷയും വാർഷിക അവധിയും പുനർനിശ്ചയിക്കാൻ സർക്കാരും വിദ്യാഭ്യാസവകുപ്പും അടിയ തരനടപടികൾ കൈക്കൊള്ളണം എന്നും ആവശ്യപ്പെട്ടുന്നു.

Continue Reading

Recent

Songs8 hours ago

കിടിലൻ ഗാനവുമായി ഗോവിന്ദ് വസന്തയുടെ മലയാളത്തിലേക്കുള്ള തിരിച്ചുവരവ് ! പടവെട്ടിലെ മഴപ്പാട്ട് പിറത്തിറങ്ങി

കിടിലൻ ഗാനവുമായി ഗോവിന്ദ് വസന്തയുടെ മലയാളത്തിലേക്കുള്ള തിരിച്ചുവരവ് ! പടവെട്ടിലെ മഴപ്പാട്ട് പിറത്തിറങ്ങി നിവിൻ പോളി നായകനായി എത്തുന്ന ചിത്രം  പടവെട്ടിലെ പുതിയ ഗാനം പുറത്തിറങ്ങി.ചിത്രത്തിനായി സംഗീത...

Film News12 hours ago

ദുരൂഹതകളുമായി ബാലു വർഗീസിന്റെ ജോയ്നർ! അച്ചു വിജയൻ സംവിധാനം ചെയ്ത “വിചിത്രം” എത്തുന്നു ഒക്ടോബർ 14 മുതൽ

ദുരൂഹതകളുമായി ബാലു വർഗീസിന്റെ ജോയ്നർ! അച്ചു വിജയൻ സംവിധാനം ചെയ്ത “വിചിത്രം” എത്തുന്നു ഒക്ടോബർ 14 മുതൽ ഷൈന്‍ ടോം ചാക്കോ ബാലു വർഗീസ് തുടങ്ങിയവർ മുഖ്യ...

Songs12 hours ago

ആടി തിമൃത്ത് നാനി !മാസ് ആക്ഷൻ ചിത്രം ദസറയിലെ ആദ്യ സിംഗിൾ ‘ധൂം ധൂം ദോസ്ഥാൻ’ പുറത്തിറങ്ങി

ആടി തിമൃത്ത് നാനി !മാസ് ആക്ഷൻ ചിത്രം ദസറയിലെ ആദ്യ സിംഗിൾ ‘ധൂം ധൂം ദോസ്ഥാൻ’ പുറത്തിറങ്ങി നവാഗതനായ ശ്രീകാന്ത് ഒഡേല നാനിയെ നായകനാക്കി സംവിധാനം ചെയ്യുന്ന...

Trailer and Teaser14 hours ago

ജാനേമന് ശേഷം ഒരു കിടിലൻ ഐറ്റം എത്തുന്നുണ്ട് ! സൂചനകൾ നൽകി ഒന്നൊന്നര ടീസർ

ജാനേമന് ശേഷം ഒരു കിടിലൻ ഐറ്റം എത്തുന്നുണ്ട് ! സൂചനകൾ നൽകി ഒന്നൊന്നര ടീസർ തിയറ്ററുകളിൽ വമ്പൻ വിജയമായി ജാനേമൻ ഹിറ്റ് ചിത്രത്തിന് ശേഷം ചിയേർസ് എന്റർടൈൻമെന്റിന്റെ...

Film News17 hours ago

ഭീഷ്മയുടെയും സി.ബി.ഐ-യുടെയും വമ്പൻ വിജയം ആവർത്തിക്കാൻ മെഗാ സ്റ്റാർ വീണ്ടും എത്തുന്നു ! ഒക്ടോബർ 7 മുതൽ

ഭീഷ്മയുടെയും സി.ബി.ഐ-യുടെയും വമ്പൻ വിജയം ആവർത്തിക്കാൻ മെഗാ സ്റ്റാർ വീണ്ടും എത്തുന്നു ! ഒക്ടോബർ 7 മുതൽ നിസ്സാം ബഷീര്‍ സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം റോഷാക്ക്...

Celebrity Life18 hours ago

പാഷാണം ഷാജി ഗുരുവായൂരിൽ വീണ്ടും വിവാഹിതനായി ! വധു ആരെന്നറിയണ്ടേ

പാഷാണം ഷാജി ഗുരുവായൂരിൽ വീണ്ടും വിവാഹിതനായി ! വധു ആരെന്നറിയണ്ടേ മിമിക്രി വേദിയില്‍ നിന്നും വെള്ളിത്തിരയിലേക്ക് എത്തി ഇപ്പോള്‍ ഹാസ്യനടനായി വാഴുകയാണ് പാഷാണം ഷാജി എന്ന് വിളിക്കുന്ന...

Film News19 hours ago

അന്വേഷിപ്പിൻ കണ്ടെത്തും’ ടോവിനോ തോമസ് ചിത്രത്തിലേക്ക് അഭിനേതാക്കളെ തേടുന്നു

അന്വേഷിപ്പിൻ കണ്ടെത്തും’ ടോവിനോ തോമസ് ചിത്രത്തിലേക്ക് അഭിനേതാക്കളെ തേടുന്നു ടൊവിനോ തോമസിനെ നായകനാക്കി ഡാർവിൻ കുര്യാക്കോസ് സംവിധാനം ചെയ്യുന്ന ‘അന്വേഷിപ്പിൻ കണ്ടെത്തും’ എന്ന ചിത്രത്തിലേക്ക് അഭിനേതാക്കളെ തേടുന്നു.....

Film News20 hours ago

താര രാജാക്കന്മാർ വീണ്ടും ഒന്നിക്കുന്നു ! 8 വർഷങ്ങൾക്ക് ശേഷം ദുൽഖർ-നിവിൻ കൂട്ടുകെട്ട് !

താര രാജാക്കന്മാർ വീണ്ടും ഒന്നിക്കുന്നു ! 8 വർഷങ്ങൾക്ക് ശേഷം ദുൽഖർ-നിവിൻ കൂട്ടുകെട്ട് ! മലയാളത്തിന്റെ യുവ സൂപ്പർ താരങ്ങളായ ദുൽഖറും നിവിൻ പോളിയും വീണ്ടും ഒന്നിക്കുന്നു....

Kutty Stories21 hours ago

ജീവിതകാലം മുഴുവൻ ഞാൻ ജീവിക്കേണ്ട വീടല്ലേ, അപ്പോൾ അത് ഞാൻ കാണണ്ടേ ? ഒരു ആണുകണൽ ചടങ്ങ് !

ജീവിതകാലം മുഴുവൻ ഞാൻ ജീവിക്കേണ്ട വീടല്ലേ, അപ്പോൾ അത് ഞാൻ കാണണ്ടേ ? ഒരു ആണുകണൽ ചടങ്ങ് ! മനോഹരമായ ചെറിയ റൊമാന്റിക് ഹസ്വ ചിത്രങ്ങൾ ഒരുക്കി...

Film News1 day ago

‘പേര് പ്രഖ്യാപിച്ചപ്പോള്‍ തന്നെ പ്രേക്ഷകരില്‍ ആകാംക്ഷ കൂട്ടി, സിനിമയും അതുപോലെയാകട്ടെ’; റോഷാക്കിനെക്കുറിച്ച് മമ്മൂട്ടി

‘പേര് പ്രഖ്യാപിച്ചപ്പോള്‍ തന്നെ പ്രേക്ഷകരില്‍ ആകാംക്ഷ കൂട്ടി, സിനിമയും അതുപോലെയാകട്ടെ’; റോഷാക്കിനെക്കുറിച്ച് മമ്മൂട്ടി പുത്തന്‍തലമുറയുടെ സിനിമ സങ്കല്‍പ്പങ്ങളെ പരിപൂര്‍ണമായി ഉപയോഗപ്പെടുത്തുന്ന പുതിയ സംവിധായകന്റെ ചിത്രമാണ് റോഷാക്കെന്ന് മമ്മൂട്ടി....

Trending