Connect with us

General News

ഇതൊരു പോരാട്ടമായിരുന്നു ! ആദ്യ ട്രാൻസ്ജെൻഡർ അഡ്വക്കേറ്റ് ആയി എൻറോൾ ചെയ്യപ്പെട്ട പത്മ ലക്ഷ്മിയുടെ വാക്കുകൾ

Published

on

ഇതൊരു പോരാട്ടമായിരുന്നു ! ആദ്യ ട്രാൻസ്ജെൻഡർ അഡ്വക്കേറ്റ് ആയി എൻറോൾ ചെയ്യപ്പെട്ട പത്മ ലക്ഷ്മിയുടെ വാക്കുകൾ

വൈവിധ്യങ്ങൾ നിറഞ്ഞ ലോകമാണ് നമ്മുടേത്. ആണിനും പെണ്ണിനും അപ്പുറം ഒരുപാട് മനുഷ്യ സമൂഹങ്ങൾ ഉണ്ടെന്ന് ലോകത്തോട് പലരും പലപ്പോഴും വിളിച്ചു പറഞ്ഞിട്ടുണ്ട്. ആ വെളിപ്പെടുത്തലുകളുടെ പരിഹാസങ്ങൾക്കും പ്രയാതങ്ങൾക്കും മുന്നിൽ മുന്നിൽ പോരാടി അതിജീവിച്ചുകൊണ്ട് അവരുടെ തന്നെ മുന്നിൽ താനും ഒരു ശരിയാണെന്ന് പറഞ്ഞു നിന്നവരെയും കാലം അടയാളപ്പെടുത്തിയിട്ടുണ്ട്. അത്തരമൊരു പോരാട്ടങ്ങൾക്കൊടുവിലെ അടയാളപ്പെടുത്തലിന്റെ മുഖമായി മാറുകയാണ് മലയാളിയായ പദ്മ ലക്ഷ്മി.

ട്രാൻസ്ജെൻറ്റ് കമ്മ്യൂണിറ്റിയിൽ നിന്നും ആദ്യമായി കേരളത്തിലെ 80,000ത്തിലധികം മുകളിൽ വരുന്ന അഭിഭാഷകർക്കിടയിലക്ക് അഡ്വക്കേറ്റ് ആയി എൻറോൾ ചെയ്യപ്പെട്ടിരിക്കുന്നത് എറണാകുളം സ്വദേശിയായ പത്മ ലക്ഷ്മി. നിയമ മന്ത്രിയായ പി രാജീവൻ ഉൾപ്പെടെയുള്ളവർ പത്മയുടെ പോരാട്ടത്തെ അഭിനന്ദിച്ചുകൊണ്ട് സോഷ്യൽ മീഡിയകളിൽ പോസ്റ്റ് ചെയ്തിരുന്നു. ‘ ആദ്യത്തെ ആളാകുക എന്നത് ചരിത്രത്തിലെ എപ്പോഴും കഠിനമായ നേട്ടമാണ് ‘ എന്ന് പറഞ്ഞുന്മൊണ്ടാണ് പത്മ ലക്ഷ്മിക്ക് രാജീവ് അഭിനന്ദങ്ങൾ അറിയിച്ചത്. ”

വീട്ടിൽ നിന്നുമാണ് തൻ്റെ സത്വത്തെ ആദ്യം അഗീകരിച്ചത് എന്നും, അവരുടെ പിന്തുണ കൊണ്ടു കൂടിയാണ് ഈ നേട്ടത്തിൽ എത്താൻ സാധിച്ചത് എന്നും
അനീതി അനുഭവിച്ചവർക്ക് വേണ്ടിയും അസമത്വത്തിനെതിരെയും അവരുടെ ശബ്ദമായി മാറുവാൻ ആണ് ഇനി താൻ നിയമം ഉപയോഗിക്കുന്നത് എന്നും ജാങ്കോ സ്പേസിന് വേണ്ടി നൽകിയ അഭിമുഖത്തിൽ പത്മലക്ഷ്മി പറയുന്നു.
പിന്നിട്ട വഴികളെക്കുറിച്ചും നടക്കേണ്ട പാതകളെ കുറിച്ചും പത്മ ലക്ഷ്മിയുടെ വാക്കുകൾ കാണാം

 

 

 

 

General News

ഋഷബ് പന്ത് സഞ്ചരിച്ച വാഹനം ഡിവൈഡറിൽ ഇടിച്ചു തകർന്നു തീ പിടിച്ചു ! ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ

Published

on

ഋഷബ് പന്ത് സഞ്ചരിച്ച വാഹനം ഡിവൈഡറിൽ ഇടിച്ചു തകർന്നു തീ പിടിച്ചു ! ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ

ഇന്ത്യൻ ക്രിക്കറ്റ് ടീം അംഗമായ ഋഷഭ് പന്ത് ഡൽഹിയിൽ നിന്ന് മടങ്ങുന്നതിനിടെ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ടു.ഹമ്മദ്പൂർ ഝാലിന് സമീപമുള്ള റോഡിൽ, റൂർക്കിയിലെ നർസൻ അതിർത്തിക്ക് സമീപമാണ് കാർ അപകടത്തിൽപ്പെട്ടത്. അപകടത്തിൽ കാർ പൂർണമായും കത്തി നശിച്ചു, ഗുരുതര പരുക്കുകളോടെ താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

 

 

Continue Reading

General News

വിമാനത്തിന്റെ കോക്പിറ്റിൽ കയറാൻ ശ്രമിച്ച നടൻ ഷൈൻ ടോം ചാക്കോയെ പിടികൂടി

Published

on

വിമാനത്തിന്റെ കോക്പിറ്റിൽ കയറാൻ ശ്രമിച്ച നടൻ ഷൈൻ ടോം ചാക്കോയെ പിടികൂടി

 

ദുബായിൽ വച്ച് വിമാനത്തിന്റെ കോക്പിറ്റിൽ കയറാൻ ശ്രമിച്ച നടൻ ഷൈൻ ടോം ചാക്കോയെ വിമാനത്താവള പൊലീസ് വിമാനത്താവളത്തിലെ മെഡിക്കൽ സെന്ററിൽ പ്രവേശിപ്പിച്ചു. മെഡിക്കൽ പരിശോധനയ്ക്കു ശേഷമായിരിക്കും തുടർ നടപടികൾ. ഇന്നലെ റിലീസായ ‘ഭാരത സർക്കസ്’ എന്ന സിനിമയുടെ ദുബായ് പ്രമോഷനുമായി ബന്ധപ്പെട്ടാണ് നടൻ ദുബായിൽ എത്തിയത്.ഇന്നു ഉച്ചയ്ക്ക് 1.30നുള്ള എയർ ഇന്ത്യയുടെ എ െഎ 934 വിമാനത്തിൽ കേരളത്തിലേക്ക് തിരിച്ചു പോകാനായി വിമാനത്തിൽ കയറിയപ്പോഴായിരുന്നു സംഭവം. വിമാനത്തിനകത്ത് ഒാടി നടന്ന നടൻ പിന്നീട് പിന്നിലെ ജീവനക്കാർക്ക് ഇരിക്കാനുള്ള ജംബ് സീറ്റുകളിൽ കയറി കിടക്കുകയും തുടർന്ന് കോക്പിറ്റിൽ കയറാൻ ശ്രമിക്കുകയുമായിരുന്നു.

Continue Reading

General News

പറക്കും തളികയിലെത്തി മമതയുടെ വീട്ടിൽ നിന്നും പാലപ്പം തിന്ന് അന്യഗ്രഹ ജീവി ! വൈറൽ ആവുന്ന പുതിയ പരസ്യം

Published

on

പറക്കും തളികയിലെത്തി മമതയുടെ വീട്ടിൽ നിന്നും പാലപ്പം തിന്ന് അന്യഗ്രഹ ജീവി ! വൈറൽ ആവുന്ന പുതിയ പരസ്യം

കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി ടെലിവിഷൻ പരസ്യങ്ങൾ പ്രേക്ഷകരുടെ ജീവിതത്തിൽ ചെലുത്തുന്ന സ്വാധീനം ചെറുതല്ല. നമ്മുടെ ജീവിതത്തിൻറെ ഒഴിച്ചുകൂടാനാവാത്ത ഭാഗമായിക്കഴിഞ്ഞ പല സാധനങ്ങളും നമുക്ക് പരിചയപ്പെടുത്തിയത് ടെലിവിഷൻ പരസ്യങ്ങളിലൂടെയാണ്. സെക്കൻഡുകൾ മാത്രം ദൈർഘ്യം വരുന്ന പരസ്യങ്ങൾ പലപ്പോഴും ഏറെ രസകരവും കൗതുകപരവും ആണ്. കഴിഞ്ഞ ഏതാനും വർഷങ്ങളായി പുറത്തിറങ്ങിയ പല പരസ്യങ്ങളും പ്രേക്ഷകർക്കിടയിൽ വലിയ രീതിയിൽ സ്വീകാര്യതകൾ നേടിയിട്ടുണ്ട്. അത്തരത്തിൽ പുതിയ ഒരു പരസ്യചിത്രം ഇപ്പോൾ ഏറെ ശ്രദ്ധേയമാകുകയാണ്.

മലയാളികളുടെ പ്രിയങ്കരിയായ നടി മമ്ത മോഹൻദാസ് അഭിനയിച്ച ഡബിൾ ഹോഴ്സ് ഈസി പാലപ്പത്തിന്റെ പരസ്യമാണ് ഇപ്പോൾ ചർച്ചയാവുന്നത്. മമതയുടെ വീട്ടിലേക്ക് പറക്കുംതളികയിൽ കടന്നുവരുന്ന അന്യഗ്രഹ ജീവി പാലപ്പം തിന്ന് സന്തോഷവാനായി തിരിച്ച് പറക്കുന്നതാണ് പരസ്യത്തിന്റെ രത്ന ചുരുക്കം. വളരെ രസകരവും കൗതുകപരവുമായ പ്രമേയം കൊണ്ട് ഇതിനോടകം തന്നെ പരസ്യം സോഷ്യൽ മീഡിയയിൽ അടക്കം ഏറെ ശ്രദ്ധ ആകർഷിച്ചു കഴിഞ്ഞിരിക്കുന്നു.

മംത മോഹൻദാസ് തൻറെ ഒഫീഷ്യൽ ഇൻസ്റ്റാഗ്രാം അക്കൗണ്ട് വഴിയാണ് പരസ്യം പ്രേക്ഷകർക്കായി പങ്കുവെച്ചത്.

“വലിയ വെളിപ്പെടുത്തൽ

‘ഒരു വിസിറ്റർ വന്നോ’ എന്ന മുൻ വീഡിയോയിൽ നിങ്ങൾ പങ്കുവെച്ച കമന്റുകൾ എല്ലാം തന്നെ വളരെ രസകരമായിരുന്നു.

അതുകൊണ്ട് ഇതാ ഒന്നുകൂടി.. ഡബിൾ ഹോഴ്‌സ് ഇൻസ്റ്റന്റ് പാലപ്പത്തിന്റെ സൂപ്പർ ഫൺ ആൻഡ് ഔട്ട് ഓഫ് ദി ബോക്‌സ് (യഥാർത്ഥത്തിൽ ലോകത്തിന് പുറത്തുള്ള) പരസ്യ ചിത്രത്തിന്റെ ഭാഗമായാണ് ടീസർ വീഡിയോ അപ്‌ലോഡ് ചെയ്തത്, അതിശയിപ്പിക്കുന്ന അതിഥിയെ അവതരിപ്പിക്കുന്നു. പിന്നെ ഇതാ!

PS: ഇതിനും നിങ്ങളുടെ എല്ലാവരിൽ നിന്നും രസകരമായ ചില രസകരമായ കമന്റുകൾ വായിക്കാൻ ഞാൻ ആഗ്രഹിക്കുന്നു .. ഒപ്പം ആവേശവും പിന്തുണയും കാണിച്ചതിന് നിങ്ങളെ എല്ലാവരെയും ഞാൻ സ്നേഹിക്കുന്നു … നിങ്ങൾ ഞെട്ടി!
അദ്ദേഹം AREA51-ലേക്ക് കുറച്ച് കേരള അപ്പം ബാറ്റർ എടുത്തതിനാൽ നമുക്ക് അഭിമാനിക്കാം.
കൂടുതൽ സന്ദർശനങ്ങൾ നമുക്ക് പ്രതീക്ഷിക്കാം!”

മമ്ത തൻറെ ഇൻസ്റ്റാഗ്രാം പോസ്റ്റ്നോടൊപ്പം പങ്കുവെച്ചു.

Continue Reading

Recent

Film News6 hours ago

അടാർ! മമ്മുട്ടി ചിത്രം ബസൂക്ക; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

അടാർ! മമ്മുട്ടി ചിത്രം ബസൂക്ക; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് സരിഗമയുടെ ഫിലിം സ്റ്റുഡിയോ യൂഡ്ലീ ഫിലിംസും തിയേറ്റർ ഓഫ് ഡ്രീംസും ചേർന്ന് ബസൂക്കയുടെ ഫസ്റ്റ് ലുക്ക്...

Film News9 hours ago

ദളപതി വിജയ് – ലോകേഷ് കനകരാജ് ചിത്രം “ലിയോ”; കേരള വിതരണാവകാശം സ്വന്തമാക്കാൻ ഗോകുലം ഗോപാലൻ

ദളപതി വിജയ് – ലോകേഷ് കനകരാജ് ചിത്രം “ലിയോ”; കേരള വിതരണാവകാശം സ്വന്തമാക്കാൻ ഗോകുലം ഗോപാലൻ കേരളത്തിൽ ഏറ്റവും അധികം ആരാധകരുള്ള അന്യഭാഷാ നടനാണ് ദളപതി വിജയ്....

Film News10 hours ago

നിവിൻ പോളി ഹനീഫ് അദേനി ചിത്രത്തിന് പേര് “കൊള്ളക്കാരൻ” !

നിവിൻ പോളി ഹനീഫ് അദേനി ചിത്രത്തിന് പേര് “കൊള്ളക്കാരൻ” ! നിവിൻ പോളിയെ നായകനാക്കി ഹനീഫ് അദേനി തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൻ്റെ ചിത്രീകരണം അടുത്തിടെ പൂർത്തിയായിരുന്നു....

Songs11 hours ago

ശേഷം മൈക്കിൽ ഫാത്തിമയിലെ അനിരുദ്ധ് ആലപിച്ച “ടട്ട ടട്ടര” ഗാനത്തിന്റെ ലിറിക്‌ വീഡിയോ റിലീസായി

ശേഷം മൈക്കിൽ ഫാത്തിമയിലെ അനിരുദ്ധ് ആലപിച്ച “ടട്ട ടട്ടര” ഗാനത്തിന്റെ ലിറിക്‌ വീഡിയോ റിലീസായി കല്യാണി പ്രിയദർശൻ ഫുട്ബോൾ അന്നൗൺസറായ ഫാത്തിമയായെത്തുന്ന ശേഷം മൈക്കിൽ ഫാത്തിമയിലെ ആദ്യ...

Film News11 hours ago

ആടിത്തകർക്കാൻ ‘പേട്ട റാപ്’, പ്രഭുദേവ – എസ് ജെ സിനു ചിത്രം തുടങ്ങി

ആടിത്തകർക്കാൻ ‘പേട്ട റാപ്’, പ്രഭുദേവ – എസ് ജെ സിനു ചിത്രം തുടങ്ങി ബ്ലൂഹിൽ ഫിലിംസിന്റെ ബാനറിൽ ജോബി പി സാം നിർമ്മിച്ച് എസ് ജെ സിനു...

Film News13 hours ago

മോഹൻലാലിൻ്റെ മെഗാ ഹിറ്റ് ചിത്രം ആറാട്ടിനു ശേഷം പുതുമുഖ താരനിരയുമായി ഹിപ്പോ പ്രൈം നെറ്റ്‌വർക്കിന്റെ പുതിയ ചിത്രം

മോഹൻലാലിൻ്റെ മെഗാ ഹിറ്റ് ചിത്രം ആറാട്ടിനു ശേഷം പുതുമുഖ താരനിരയുമായി ഹിപ്പോ പ്രൈം നെറ്റ്‌വർക്കിന്റെ പുതിയ ചിത്രം   ആറാട്ട് എന്ന ഹിറ്റ് ചിത്രത്തിന് ശേഷം Hippo...

Video1 day ago

സോഷ്യൽ മീഡിയകളെ ഇളക്കിമറിച്ച് സൂപ്പർസ്റ്റാർ എൻട്രി !മഹേഷ് ബാബു – ത്രിവിക്രം ചിത്രം “ഗുണ്ടുർ കാരം”; ഗ്ലിമ്പ്സ് വീഡിയോ പുറത്ത്

സോഷ്യൽ മീഡിയകളെ ഇളക്കിമറിച്ച് സൂപ്പർസ്റ്റാർ എൻട്രി !മഹേഷ് ബാബു – ത്രിവിക്രം ചിത്രം “ഗുണ്ടുർ കാരം”; ഗ്ലിമ്പ്സ് വീഡിയോ പുറത്ത് സൂപ്പർസ്റ്റാർ മഹേഷ് ബാബുവിന്റെ പുതിയ ചിത്രത്തിന്റെ...

Film News2 days ago

മലയാളത്തിൽ ഇനി വെബ് സീരീസ് കാലം ! നിതിൻ രഞ്ജി പണിക്കർ ഒരുക്കുന്ന പുതിയ വെബ് സീരീസിൽ സുരാജും പ്രശാന്തും ഷാജോണും പ്രധാന വേഷങ്ങളിൽ

മലയാളത്തിൽ ഇനി വെബ് സീരീസ് കാലം ! നിതിൻ രഞ്ജി പണിക്കർ ഒരുക്കുന്ന പുതിയ വെബ് സീരീസിൽ സുരാജും പ്രശാന്തും ഷാജോണും പ്രധാന വേഷങ്ങളിൽ കോവിഡ് മഹാമാരിക്ക്...

Film News3 days ago

വി മെഗാ പിക്‌ചേഴ്‌സ് അഭിഷേക് അഗർവാൾ ആർട്‌സുമായി സഹകരിക്കുന്ന ആദ്യ ചിത്രം “ദി ഇന്ത്യ ഹൗസ്”; മോഷൻ വീഡിയോ പുറത്ത്

വി മെഗാ പിക്‌ചേഴ്‌സ് അഭിഷേക് അഗർവാൾ ആർട്‌സുമായി സഹകരിക്കുന്ന ആദ്യ ചിത്രം “ദി ഇന്ത്യ ഹൗസ്”; മോഷൻ വീഡിയോ പുറത്ത് രാം ചരൺ അടുത്തിടെ തന്റെ പ്രൊഡക്ഷൻ...

Film News4 days ago

“ഡാൻസ് പാർട്ടി”യുടെ സെറ്റിൽ ശ്രീനാഥ് ഭാസിയുടെ പിറന്നാളാഘോഷം…

“ഡാൻസ് പാർട്ടി”യുടെ സെറ്റിൽ ശ്രീനാഥ് ഭാസിയുടെ പിറന്നാളാഘോഷം… ഓൾഗാ പ്രൊഡക്ഷൻസിന്റെ ബാനറിൽ സോഹൻ സീനുലാൽ രചനയും സംവിധാനവും നിർവ്വഹിച്ച് റെജി പ്രോത്താസീസ്, നൈസി റെജി എന്നിവർ പ്രൊഡ്യൂസ്...

Trending