Songs
വീണ്ടും ഒരു കലക്കൻ ഗാനവുമായി വിശുദ്ധ മെജോ ! “ആറാം നാൾ” ഗാനം പുറത്തിറങ്ങി

വീണ്ടും ഒരു കലക്കൻ ഗാനവുമായി വിശുദ്ധ മെജോ ! “ആറാം നാൾ” ഗാനം പുറത്തിറങ്ങി
തണ്ണീർ മത്തൻ ദിനങ്ങൾക്ക് ശേഷം ജോമോൻ ടി ജോൺ അവതരിപ്പിക്കുന്ന വിശുദ്ധ മെജോയിലെ “ആറാം നാൾ ” എന്ന് ഗാനം പുറത്തിറങ്ങി..!! ചിത്രം ഈ വെള്ളിയാഴ്ച തിയേറ്ററുകളിൽ എത്തും.
ലിജോമോള്‍ ജോസ്, മാത്യു തോമസ്, ഡിനോയ് പൗലോസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കിരണ്‍ ആന്റണി സംവിധാനം ചെയ്യുന്ന ചിത്രമാണ് വിശുദ്ധ മെജോ. വിനോദ് ഷൊര്‍ണൂര്‍, ജോമോന് ടി ജോണ്‍, ഷമീര്‍ മുഹമ്മദ് എന്നിവര്‍ ചേര്‍ന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ജോമോന് ടി ജോണ്‍ നിർവ്വഹിക്കുന്നു. ഡിനോയ് പോലോസിന്റേതാണ് കഥ, തിരക്കഥ, സംഭാഷണം.
Songs
ദേശസ്നേഹം തുളുമ്പുന്ന വരികളുമായി സുരേഷ് ഗോപി ചിത്രം മേം ഹൂ മൂസയിലെ പുതിയ ഗാനം

ദേശസ്നേഹം തുളുമ്പുന്ന വരികളുമായി സുരേഷ് ഗോപി ചിത്രം മേം ഹൂ മൂസയിലെ പുതിയ ഗാനം
സുരേഷ് ഗോപിയെ നായകനാക്കി ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ മേം ഹൂ മൂസയിലെ ആദ്യ ഗാനം പുറത്തിറങ്ങി.
വാഗാ അതിർത്തി അടക്കം ഇന്ത്യയിലെ വിവിധപ്രദേശങ്ങളിൽ ചിത്രീകരിച്ച സിനിമ ഉടൻ പ്രദർശനത്തിന് എത്തും.
മലപ്പുറംകാരനായി സുരേഷ് ഗോപി എത്തുന്ന ചിത്രത്തിൽ 1998 മുതൽ 2018 വരെയുള്ള കാഘട്ടമാണ് അവതരിപ്പിക്കുന്നത്. റുബീഷ് റെയ്ൻ ആണ് കഥ, തിരക്കഥ, സംഭാഷണം. ഛായാഗ്രഹണം വിഷ്ണു നാരായണൻ. സംഗീതം ശ്രീനാഥ് ശിവശങ്കരൻ.
തോമസ് തിരുവല്ല പ്രൊഡക്ഷൻസും കോൺഫിഡന്റ് ഗ്രൂപ്പും ചേർന്ന് നിർമിക്കുന്ന ചിത്രത്തിൽ സുരേഷ് ഗോപിയ്ക്കൊപ്പം സൈജു കുറുപ്പ്, പൂനം ബജ്വ, ഹരീഷ് കണാരൻ തുടങ്ങിയവർ വേഷമിടുന്നു.
സുരേഷ് ഗോപിയുടെ 253-ാം ചിത്രമാണിത്. എല്ലാം ശരിയാകും എന്ന ചിത്രത്തിന് ശേഷം ജിബു ജേക്കബ് ഒരുക്കുന്ന ചിത്രമാണിത്.
Songs
ജോജു ജോർജ് ചിത്രം പീസിലെ പുതിയ ആനിമേഷൻ സോങ് റിലീസായി

ജോജു ജോർജ് ചിത്രം പീസിലെ പുതിയ ആനിമേഷൻ സോങ് റിലീസായി
ജോജു ജോര്‍ജിനെ നായകനാക്കി നവാഗതനായ സന്‍ഫീര്‍ കെ സംവിധാനം ചെയ്ത പീസ് എന്ന ചിത്രത്തിന്റെ പുതിയ ആനിമേഷൻ ഗാനം പുറത്തെത്തി.ജുബൈർ മുഹമ്മദ് സംഗീതം നൽകി ദീപക് രചനയും ആലാപനവും നിർവഹിച്ച ‘ഹാപ്പിയർ’ എന്ന ഗാനം ആണ് അണിയറ പ്രവർത്തകർ പുറത്ത് വിട്ടത്.
ജോജുവിനെ കൂടാതെ ചിത്രത്തില്‍ സിദ്ധിഖ്, ആശ ശരത്ത്, രമ്യ നമ്പീശന്, അദിതി രവി, മാമുക്കോയ, അനില്‍ നെടുമങ്ങാട്, വിജിലേഷ് കരിയാട്, ഷാലു റഹിം എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നട ഭാഷകളിലുമായി ഓഗസ്റ്റ് 19 ന് ചിത്രം തിയറ്ററുകളില്‍ എത്തും. തൊടുപുഴ, എറണാകുളം, കോട്ടയം എന്നിവിടങ്ങളിലായിട്ടാണ് സിനിമ ചിത്രീകരണം പൂർത്തീകരിച്ചത്. സഫര്‍ സനല്‍, രമേഷ് ഗിരിജ എന്നിവര്‍ ചേർന്ന് തിരക്കഥ ഒരുക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് സ്ക്രിപ്റ്റ് ഡോക്ടർ പിക്ചേഴ്സിന്റെ ബാനറിൽ ദയാപരൻ ആണ്.
Songs
റോമാ ഡിയാനക്കും ഡോറക്കും ലിറ്റിൽ സിഗത്തിനും എല്ലാം ഇനി അൽപ്പം വിശ്രമം ആവാം.കുട്ടി സെലിബ്രിറ്റിസിന്റെ അഴിഞ്ഞാട്ടമായി പാൽതു ജാൻവർ ഗാനം

റോമാ ഡിയാനക്കും ഡോറക്കും ലിറ്റിൽ സിഗത്തിനും എല്ലാം ഇനി അൽപ്പം വിശ്രമം ആവാം.കുട്ടി സെലിബ്രിറ്റിസിന്റെ അഴിഞ്ഞാട്ടമായി പാൽതു ജാൻവർ ഗാനം
ജാനേമൻ എന്ന ബ്ലോക്ക് ബസ്റ്റർ ചിത്രത്തിന് ശേഷം ബേസില്‍ ജോസഫ് നായകനാകുന്ന ചിത്രമാണ് ‘പാല്‍തു ജാന്‍വര്‍’. നവാഗതനായ സംഗീത് പി രാജൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഓണത്തിന് തീയറ്ററുകളിൽ എത്തുന്ന ചിത്രത്തിൻറെ രസകരമായ ഒരു പ്രെമോ ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.
പാൽത്തു ഫാഷൻ ഷോ എന്ന പേരിൽ പുറത്തിറങ്ങിയ ഗാനത്തിൽ
മൃഗങ്ങളും കുട്ടികളുമാണ് അഭിനയിച്ചിരിക്കുന്നത്. കുട്ടിപ്പട്ടാളം എന്നാൽ ടെലിവിഷൻ പരിപാടിയിലെ പ്രേക്ഷകർക്ക് ഏറെ പരിചിതനായ കുട്ടികളാണ് ചിത്രത്തിന്റെ പ്രമോ ഗാനത്തിൽ അഭിനയിച്ചിരിക്കുന്നത്.
കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാൻ കഴിയുന്ന വളരെ വ്യത്യസ്തമാർന്ന ഗാനമാണ് പുറത്തിറക്കിയിരിക്കുന്ന പാല്‍തു ഫാഷൻ ഷോ.
ജസ്റ്റിൻ വർഗീസാണ് സംഗീത സംവിധായകൻ. സിനിമയുടെ രചന നിര്‍വഹിച്ചിരിക്കുന്നത് വിനോയ് തോമസ്, അനീഷ് അഞ്ജലി എന്നിവരാണ്. രണദിവെയാണ് ഛായാഗ്രഹണം. ബേസില്‍ ജോസഫിനൊപ്പം ഇന്ദ്രന്‍സ്, ജോണി ആന്റണി, ദിലീഷ് പോത്തന്, ശ്രുതി സുരേഷ്, ജയ കുറുപ്പ്, ആതിര ഹരികുമാര്‍, തങ്കം മോഹന്‍, സ്റ്റെഫി സണ്ണി, വിജയകുമാര്‍, സിബി തോമസ്, ജോജി ജോണ്‍ എന്നിവര്‍ ചിത്രത്തിൽ അഭിനയിക്കുന്നു. ഒപ്പം മോളിക്കുട്ടി എന്ന പശുവും സിനിമയിൽ പ്രധാന കഥാപാത്രമായി വരുന്നു.
‘ജോജി’ എന്ന വിജയ ചിത്രത്തിന് ശേഷം ഭാവന സ്റ്റുഡിയോസ് നിർമ്മിക്കുന്ന സിനിമയാണ് ‘പാല്‍തു ജാന്‍വര്‍’. ദിലീഷ് പോത്തന്, ശ്യാം പുഷ്കരന്, ഫഹദ് ഫാസില്‍ എന്നിവരുടെ ഉടമസ്ഥതയിലുള്ള നിര്‍മ്മാണ കമ്പനിയാണ് ഭാവന സ്റ്റുഡിയോസ്.
-
Film News5 months ago
18 വർഷമായി ലാൽ ഫാൻ, ആറാട്ടിനൊടുവിൽ അവസാനം മോഹൻലാൽ അപമാനിച്ചു- സന്തോഷ് വർക്കി
-
Video5 months ago
ഞാൻ പത്ത് പെണ്ണുങ്ങളുമായി സെക്സ് ചെയ്തിട്ടുണ്ട്,താല്പര്യമുള്ളവരോട് ഇനിയും ചോദിക്കും- വിനായകൻ
-
Film News6 months ago
എട്ടു നിലയിൽ പൊട്ടാനുള്ള ഭാഗ്യമുണ്ടാവട്ടെ, നാളെ ഇവിടെത്തന്നെ കാണണം ! മറുപടിയുമായി മാല പാർവ്വതി
-
Film News5 months ago
ഊക്കലും ഉപദേശവും ഒരുമിച്ച് വേണ്ട, നാരദൻ കണ്ട രശ്മി ആഷിക്ക് അബുവിനോട്
-
Trailer and Teaser2 weeks ago
ഞെട്ടിച്ച് അനശ്വര രാജൻ ! ജോൺ എബ്രഹാം നിർമിക്കുന്ന ആദ്യ ചിത്രം മൈക്ക് ട്രെയ്ലർ പുറത്തിറങ്ങി
-
Film News5 months ago
ആദ്യ ദിനം തന്റെ സിനിമ കാണാൻ ക്യൂ നിന്ന് ടിക്കറ്റ് എടുത്ത് ഗായത്രി, പടം സൂപ്പർ എന്ന് താരം
-
Film News6 days ago
25 വർഷങ്ങൾക്ക് ശേഷം ഹരികൃഷ്ണൻസ് വീണ്ടും ! തന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന അവസാന ചിത്രമെന്ന് ഫാസിൽ
-
Film News1 month ago
പുഷ്പ ടീമുമായി ഫഹദ് തെറ്റി ! ഫഹദിന്റെ റോളിൽ ഇനി വിജയ് സേതുപതി