Trailer and Teaser
ആ ചിരിക്കൂട്ടുകെട്ട് വീണ്ടും ഇതാ ! വിശുദ്ധ മെജോ-യുടെ കിടിലൻ ട്രൈലെർ ലാലേട്ടൻ പുറത്തിറക്കി

ആ ചിരിക്കൂട്ടുകെട്ട് വീണ്ടും ഇതാ !
വിശുദ്ധ മെജോ-യുടെ കിടിലൻ ട്രൈലെർ ലാലേട്ടൻ പുറത്തിറക്കി
തണ്ണീർ മത്തൻ ദിനങ്ങൾക്ക് ശേഷം പ്ലാൻ ജെ സിനിമാസ് അവതരിപ്പിക്കുന്ന ” വിശുദ്ധ മെജോ” യുടെ കിടിലൻ ട്രൈലെർ ലാലേട്ടൻ പുറത്തിറക്കി..!!
ലിജോമോള്‍ ജോസ്, മാത്യു തോമസ്, ഡിനോയ് പൗലോസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കിരണ്‍ ആന്റണി സംവിധാനം ചെയ്യുന്ന ചിത്രമാണ് വിശുദ്ധ മെജോ. വിനോദ് ഷൊര്‍ണൂര്‍, ജോമോന് ടി ജോണ്‍, ഷമീര്‍ മുഹമ്മദ് എന്നിവര്‍ ചേര്‍ന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ജോമോന് ടി ജോണ്‍ നിർവ്വഹിക്കുന്നു. ഡിനോയ് പോലോസിന്റേതാണ് കഥ, തിരക്കഥ, സംഭാഷണം.
Trailer and Teaser
“ഒരു അവിഹിതം ഉണ്ട്” കാർത്തിക് സുബ്ബരാജ് അവതരിപ്പിക്കുന്ന രേഖയുടെ ടീസർ പുറത്തിറങ്ങി

“ഒരു അവിഹിതം ഉണ്ട്” കാർത്തിക് സുബ്ബരാജ് അവതരിപ്പിക്കുന്ന രേഖയുടെ ടീസർ പുറത്തിറങ്ങി
തമിഴ് സിനിമാ സംവിധായകരുടെ യുവനിരയില്‍ ശ്രദ്ധേയ സാന്നിധ്യമാണ് കാര്‍ത്തിക് സുബ്ബരാജ്. പിസയും ജിഗര്‍തണ്ടയും ഇരൈവിയും പേട്ടയുമൊക്കെ മലയാളി പ്രേക്ഷകരും ഏറ്റെടുത്ത ചിത്രങ്ങള്‍. ഇപ്പോഴിതാ മലയാള സിനിമയില്‍ അദ്ദേഹം അവതരിപ്പിക്കുന്ന ആദ്യ ചിത്രത്തിന്റെ ടീസർ പുറത്തിറക്കി. കാർത്തിക് സുബ്ബരാജിന്റെ മേൽനോട്ടത്തിലുള്ള സ്റ്റോൺ ബെഞ്ച് ഫിലിംസ് ആൻഡ് ഒറിജിനൽസാണ് രേഖ എന്ന ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍.
രേഖ’യിൽ വിൻസി അലോഷ്യസും ഉണ്ണി ലാലുമാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. അറ്റന്‍ഷന്‍ഷന്‍ പ്ലീസ് എന്ന ശ്രദ്ധേയ ചിത്രം ഒരുക്കിയ ജിതിന് ഐസക് തോമസ് ആണ് രേഖയും ഒരുക്കുന്നത്. വിഷ്ണു ഗോവിന്ദ്, ശ്രീജിത്ത് ബി, ആനന്ദ് മന്മഥൻ, ജോബിൻ പോൾ, ജിക്കി പോൾ, ആതിര കല്ലിങ്ങൽ എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തിയ അറ്റന്‍ഷന്‍ഷന്‍ പ്ലീസ് നെറ്റ്ഫ്ലിക്സില്‍ ഏറെ ശ്രദ്ധ നേടിയിരുന്നു.
അതേ സമയം രേഖയുടെ അണിയറയില്‍ എഡിറ്റിംഗ് രോഹിത് വി എസ് വാര്യത്ത്. സംഗീതം നൽകിയിരിക്കുന്നത് എസ്കേപ്പ് മീഡിയം, മിലൻ വി എസ്, നിഖിൽ വി എന്നിവരാണ്. ചിത്രം ഉടന്‍ തീയറ്ററുകളില്‍ എത്തുമെന്നാണ് വിവരം.
Trailer and Teaser
ശകുന്തളയായി സാമന്ത ! ദേവ് മോഹൻ ചിത്രം ശാകുന്തളം ട്രൈലർ പുറത്തിറങ്ങി

ശകുന്തളയായി സാമന്ത ! ദേവ് മോഹൻ ചിത്രം ശാകുന്തളം ട്രൈലർ പുറത്തിറങ്ങി
മഹാഭാരതത്തിലെ ശകുന്തള-ദുഷ്യന്തൻ പ്രണയകഥയായ ‘അഭിജ്ഞാന ശാകുന്തളം’ എന്ന കൃതിയെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രം ശാകുന്തളത്തിൻ്റെ ട്രൈലർ പുറത്തിറങ്ങി. ഫെബ്രുവരി 17 ന് തീയേറ്ററുകളിൽ എത്തും.. ചിത്രം 3D-യിലും റിലീസ് ചെയ്യും. കാഴ്ചക്കാർക്ക് പുതിയതും ആകർഷകവുമായ ഒരു അനുഭവം ഉറപ്പാക്കാനായി നിർമ്മാതാക്കൾ ഈ ചിത്രം 3D യിലും റിലീസ് ചെയ്യാൻ തീരുമാനിച്ചിരിക്കുകയാണ്.
ചിത്രത്തിൽ നടി സാമന്ത ശകുന്തളയായി എത്തുമ്പോൾ സൂഫിയും സുജാതയും എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ദേവ് മോഹനാണ് ദുഷ്യന്തനാവുന്നത്. ഗുണശേഖറാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. സ്ത്രീപക്ഷ സിനിമകളിൽ വച്ച് വലിയ ബജറ്റിലാണ് ഈ ചിത്രം ഒരുങ്ങുന്നത്..
അദിതി ബാലൻ അനസൂയായും മോഹൻ ബാബു ദുർവാസാവ് മഹർഷിയായും എത്തുമെന്നാണ് റിപ്പോർട്ട്. കൂടാതെ സച്ചിൻ ഖേദേക്കർ കബീർ ബേദി, മധുബാല, ഗൗതമി, അനന്യ നാഗല്ല, ജിഷു സെൻഗുപ്ത എന്നിവരടങ്ങുന്ന ഒരു മികച്ച താരനിരയും ചിത്രത്തിലുണ്ട്. ഐക്കൺ സ്റ്റാർ അല്ലു അർജുന്റെ മകൾ അല്ലു അർഹയും ചിത്രത്തിൽ ഒരു പ്രധാന വേഷം ചെയ്യുന്നു എന്നതാണ് താരനിരയിലെ മറ്റൊരു ആകർഷണം.
മണി ശർമയാണ് സംഗീത സംവിധാനം. ശേഖർ വി ജോസഫ് ഛായാഗ്രഹണവും പ്രവീൺ പുഡി എഡിറ്റിങ്ങും നിർവഹിക്കുന്നു. ദിൽ രാജു അവതരിപ്പിക്കുന്ന ചിത്രം ഗുണാ ടീംവർക്സിന്റെ ബാനറിൽ നീലിമ ഗുണയാണ് നിർമിക്കുന്നത്. തെലുങ്കിന് പുറമേ മലയാളം, തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിൽ ചിത്രം മൊഴിമാറിയെത്തും. പി ആർ ഓ ശബരി
Trailer and Teaser
വെടിച്ചില്ല് ഐറ്റം! 2023 ഞെട്ടിച്ചു കൊണ്ട് തുടക്കം കുറിച്ച് മെഗാസ്റ്റാർ. ക്രിസ്റ്റഫർ ടീസർ എത്തി

വെടിച്ചില്ല് ഐറ്റം! 2023 ഞെട്ടിച്ചു കൊണ്ട് തുടക്കം കുറിച്ച് മെഗാസ്റ്റാർ. ക്രിസ്റ്റഫർ ടീസർ എത്തി
മമ്മൂട്ടിയെ നായകനാക്കി ബി.ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത് തീയേറ്റർ റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം ക്രിസ്റ്റഫറിൻ്റെ ടീസർ പുറത്തിറങ്ങി.
ബയോഗ്രഫി ഓഫ് എ വിജിലന്റ് കോപ്പ്’ എന്ന ടാഗ് ലൈനോടെ എത്തുന്ന ക്രിസ്റ്റഫര്‍ നിർമ്മിക്കുന്നത് ആർ.ഡി ഇല്യൂമിനേഷന്‍സ് എൽ.എൽ.പി ആണ്. ത്രില്ലർ ഗണത്തിലുള്ള ചിത്രത്തിൻ്റെ തിരക്കഥ ഒരുക്കുന്നത് ഉദയകൃഷ്ണയാണ്. അമല പോൾ കൂടാതെ സ്നേഹ, ഐശ്വര്യ ലക്ഷ്മി എന്നിങ്ങനെ മൂന്ന് നായികമാരാണ് ചിത്രത്തിലുള്ളത്.
തെന്നിന്ത്യന്‍ താരം വിനയ് റായിയും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
ഓപ്പറേഷൻ ജാവ ഒരുക്കിയ ഫൈസ് സിദ്ദിഖ് ആണ് ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിക്കുന്നത്. സംഗീതം: ജസ്റ്റിൻ വർഗീസ്, എഡിറ്റിംഗ്: മനോജ്, പ്രൊഡക്ഷൻ കൺട്രോളർ: അരോമ മോഹൻ, കലാ സംവിധാനം: ഷാജി നടുവിൽ, വസ്ത്രാലങ്കാരം: പ്രവീൺ വർമ്മ, ചമയം: ജിതേഷ് പൊയ്യ, ആക്ഷൻ കൊറിയോഗ്രഫി: സുപ്രീം സുന്ദർ, ചീഫ് അസോസിയേറ്റ്: സുജിത്ത് സുരേഷ്, പിആർഒ: പി ശിവപ്രസാദ്, നിയാസ് നൗഷാദ്, സ്റ്റിൽസ്: നവീൻ മുരളി, ഡിസൈൻ: കോളിൻസ് ലിയോഫിൽ എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറ പ്രവർത്തകർ.
-
Film News11 months ago
18 വർഷമായി ലാൽ ഫാൻ, ആറാട്ടിനൊടുവിൽ അവസാനം മോഹൻലാൽ അപമാനിച്ചു- സന്തോഷ് വർക്കി
-
Video10 months ago
ഞാൻ പത്ത് പെണ്ണുങ്ങളുമായി സെക്സ് ചെയ്തിട്ടുണ്ട്,താല്പര്യമുള്ളവരോട് ഇനിയും ചോദിക്കും- വിനായകൻ
-
Film News5 months ago
കലക്കൻ പ്രേമവുമായി നിമിഷയും റോഷനും ! ഞെരിപ്പൻ മാസ്സുമായി ബിജു മേനോനും പത്മപ്രിയയും ! ഈ ഓണം ഒരൊന്നൊന്നര ഓണം ആവും
-
Film News11 months ago
എട്ടു നിലയിൽ പൊട്ടാനുള്ള ഭാഗ്യമുണ്ടാവട്ടെ, നാളെ ഇവിടെത്തന്നെ കാണണം ! മറുപടിയുമായി മാല പാർവ്വതി
-
Film News11 months ago
ഊക്കലും ഉപദേശവും ഒരുമിച്ച് വേണ്ട, നാരദൻ കണ്ട രശ്മി ആഷിക്ക് അബുവിനോട്
-
Trailer and Teaser6 months ago
ഞെട്ടിച്ച് അനശ്വര രാജൻ ! ജോൺ എബ്രഹാം നിർമിക്കുന്ന ആദ്യ ചിത്രം മൈക്ക് ട്രെയ്ലർ പുറത്തിറങ്ങി
-
Film News3 months ago
മാറ്റത്തിൻ്റെ പാതയിൽ മലയാള സിനിമ ! ലിപ് ലോക്ക് കാലം കഴിഞ്ഞു ബോൾഡ് രംഗങ്ങളുമായി പുതിയ സിനിമ കാഴ്ചകൾ !
-
Film News10 months ago
ആദ്യ ദിനം തന്റെ സിനിമ കാണാൻ ക്യൂ നിന്ന് ടിക്കറ്റ് എടുത്ത് ഗായത്രി, പടം സൂപ്പർ എന്ന് താരം