Connect with us

Songs

വാണിയർകുലത്തിൽ വീരൻ വല്ലവരയ്യൻ വന്ദ്യദേവന്റെ യാത്രയുമായി പൊന്നിയിൻ സെൽവനിലെ ആദ്യ ഗാനം എത്തി

Published

on

വാണിയർകുലത്തിൽ വീരൻ വല്ലവരയ്യൻ വന്ദ്യദേവന്റെ യാത്രയുമായി പൊന്നിയിൻ സെൽവനിലെ ആദ്യ ഗാനം എത്തി

മണിരത്നം ഒരുക്കുന്ന ഇതിഹാസ ചിത്രം പൊന്നിയിൻ സെൽവനിലെ പുണ്യനദി എന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി.

എ.ആർ.റഹ്‌മാൻ ആണ് ചിത്രത്തിനുവേണ്ടി സംഗീതം ഒരുക്കിയിരിക്കുന്നത്. അൽഫോൺസ് ജോസഫ്, എആർ റൈഹാന, ജിതിൻ രാജ് എന്നിവർ ചേർന്നാണ് ചിത്രത്തിലെ ഗാനം ആലപിച്ചിരിക്കുന്നത്.
വരികൾ രചിച്ചിരിക്കുന്നത് റഫീഖ് അഹമ്മദാണ് ലൈക്ക പ്രൊഡക്ഷൻസും മദ്രാസ് ടാക്കീസും ചേർന്നാണ് PS-1 പൊന്നിയിൻ സെൽവൻ ഒരുക്കിയിരിക്കുന്നത്. വിക്രം, ഐശ്വര്യ റായ് ബച്ചൻ, ജയം രവി, കാർത്തി, തൃഷ, ഐശ്വര്യ ലക്ഷ്മി, ശോഭിത ധൂലിപാല, പ്രഭു, പ്രഭു ശരത്കുമാർ, വിക്രം പ്രഭു, ജയറാം, പ്രകാശ് രാജ്, റഹ്മാൻ, ആർ പാർത്ഥിബൻ തുടങ്ങിയ വമ്പൻ താരനിരതന്നെ ചിത്രത്തിലുണ്ട്. ചായഗ്രഹണം നിർവഹിച്ചിരിക്കുന്നത് രവി വർമ്മൻ ആണ് എഡിറ്റർ ശ്രീകർ പ്രസാദ്

Songs

ദേശസ്നേഹം തുളുമ്പുന്ന വരികളുമായി സുരേഷ് ഗോപി ചിത്രം മേം ഹൂ മൂസയിലെ പുതിയ ഗാനം

Published

on

ദേശസ്നേഹം തുളുമ്പുന്ന വരികളുമായി സുരേഷ് ഗോപി ചിത്രം മേം ഹൂ മൂസയിലെ പുതിയ ഗാനം

സുരേഷ് ഗോപിയെ നായകനാക്കി ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ മേം ഹൂ മൂസയിലെ ആദ്യ ഗാനം പുറത്തിറങ്ങി.

വാഗാ അതിർത്തി അടക്കം ഇന്ത്യയിലെ വിവിധപ്രദേശങ്ങളിൽ ചിത്രീകരിച്ച സിനിമ ഉടൻ പ്രദർശനത്തിന് എത്തും.
മലപ്പുറംകാരനായി സുരേഷ് ഗോപി എത്തുന്ന ചിത്രത്തിൽ 1998 മുതൽ 2018 വരെയുള്ള കാഘട്ടമാണ് അവതരിപ്പിക്കുന്നത്. റുബീഷ് റെയ്ൻ ആണ് കഥ, തിരക്കഥ, സംഭാഷണം. ഛായാഗ്രഹണം വിഷ്ണു നാരായണൻ. സംഗീതം ശ്രീനാഥ് ശിവശങ്കരൻ.

തോമസ് തിരുവല്ല പ്രൊഡക്ഷൻസും കോൺഫിഡന്റ് ഗ്രൂപ്പും ചേർന്ന് നിർമിക്കുന്ന ചിത്രത്തിൽ സുരേഷ് ഗോപിയ്ക്കൊപ്പം സൈജു കുറുപ്പ്, പൂനം ബജ്വ, ഹരീഷ് കണാരൻ തുടങ്ങിയവർ വേഷമിടുന്നു.

സുരേഷ് ഗോപിയുടെ 253-ാം ചിത്രമാണിത്. എല്ലാം ശരിയാകും എന്ന ചിത്രത്തിന് ശേഷം ജിബു ജേക്കബ് ഒരുക്കുന്ന ചിത്രമാണിത്.

Continue Reading

Songs

ജോജു ജോർജ് ചിത്രം പീസിലെ പുതിയ ആനിമേഷൻ സോങ് റിലീസായി

Published

on

ജോജു ജോർജ് ചിത്രം പീസിലെ പുതിയ ആനിമേഷൻ സോങ് റിലീസായി

ജോജു ജോര്‍ജിനെ നായകനാക്കി നവാഗതനായ സന്‍ഫീര്‍ കെ സംവിധാനം ചെയ്‍ത പീസ് എന്ന ചിത്രത്തിന്‍റെ പുതിയ ആനിമേഷൻ ഗാനം പുറത്തെത്തി.ജുബൈർ മുഹമ്മദ് സംഗീതം നൽകി ദീപക് രചനയും ആലാപനവും നിർവഹിച്ച ‘ഹാപ്പിയർ’ എന്ന ഗാനം ആണ് അണിയറ പ്രവർത്തകർ പുറത്ത് വിട്ടത്.

ജോജുവിനെ കൂടാതെ ചിത്രത്തില്‍ സിദ്ധിഖ്, ആശ ശരത്ത്, രമ്യ നമ്പീശന്‍, അദിതി രവി, മാമുക്കോയ, അനില്‍ നെടുമങ്ങാട്, വിജിലേഷ് കരിയാട്, ഷാലു റഹിം എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മലയാളത്തിനു പുറമെ തമിഴ്‌, തെലുങ്ക്‌, ഹിന്ദി, കന്നട ഭാഷകളിലുമായി ഓഗസ്റ്റ് 19 ന് ചിത്രം തിയറ്ററുകളില്‍ എത്തും. തൊടുപുഴ, എറണാകുളം, കോട്ടയം എന്നിവിടങ്ങളിലായിട്ടാണ് സിനിമ ചിത്രീകരണം പൂർത്തീകരിച്ചത്. സഫര്‍ സനല്‍, രമേഷ് ഗിരിജ എന്നിവര്‍ ചേർന്ന് തിരക്കഥ ഒരുക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് സ്ക്രിപ്റ്റ് ഡോക്ടർ പിക്ചേഴ്സിന്റെ ബാനറിൽ ദയാപരൻ ആണ്.

 

Continue Reading

Songs

റോമാ ഡിയാനക്കും ഡോറക്കും ലിറ്റിൽ സിഗത്തിനും എല്ലാം ഇനി അൽപ്പം വിശ്രമം ആവാം.കുട്ടി സെലിബ്രിറ്റിസിന്റെ അഴിഞ്ഞാട്ടമായി പാൽതു ജാൻവർ ഗാനം

Published

on

റോമാ ഡിയാനക്കും ഡോറക്കും ലിറ്റിൽ സിഗത്തിനും എല്ലാം ഇനി അൽപ്പം വിശ്രമം ആവാം.കുട്ടി സെലിബ്രിറ്റിസിന്റെ അഴിഞ്ഞാട്ടമായി പാൽതു ജാൻവർ ഗാനം

ജാനേമൻ എന്ന ബ്ലോക്ക് ബസ്റ്റർ ചിത്രത്തിന് ശേഷം ബേസില്‍ ജോസഫ് നായകനാകുന്ന ചിത്രമാണ് ‘പാല്‍തു ജാന്‍വര്‍’. നവാഗതനായ സംഗീത് പി രാജൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഓണത്തിന് തീയറ്ററുകളിൽ എത്തുന്ന ചിത്രത്തിൻറെ രസകരമായ ഒരു പ്രെമോ ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.

പാൽത്തു ഫാഷൻ ഷോ എന്ന പേരിൽ പുറത്തിറങ്ങിയ ഗാനത്തിൽ
മൃഗങ്ങളും കുട്ടികളുമാണ് അഭിനയിച്ചിരിക്കുന്നത്. കുട്ടിപ്പട്ടാളം എന്നാൽ ടെലിവിഷൻ പരിപാടിയിലെ പ്രേക്ഷകർക്ക് ഏറെ പരിചിതനായ കുട്ടികളാണ് ചിത്രത്തിന്റെ പ്രമോ ഗാനത്തിൽ അഭിനയിച്ചിരിക്കുന്നത്.
കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാൻ കഴിയുന്ന വളരെ വ്യത്യസ്തമാർന്ന ഗാനമാണ് പുറത്തിറക്കിയിരിക്കുന്ന പാല്‍തു ഫാഷൻ ഷോ.

ജസ്റ്റിൻ വർഗീസാണ് സംഗീത സംവിധായകൻ. സിനിമയുടെ രചന നിര്‍വഹിച്ചിരിക്കുന്നത് വിനോയ് തോമസ്, അനീഷ് അഞ്ജലി എന്നിവരാണ്. രണദിവെയാണ് ഛായാഗ്രഹണം. ബേസില്‍ ജോസഫിനൊപ്പം ഇന്ദ്രന്‍സ്, ജോണി ആന്‍റണി, ദിലീഷ് പോത്തന്‍, ശ്രുതി സുരേഷ്, ജയ കുറുപ്പ്, ആതിര ഹരികുമാര്‍, തങ്കം മോഹന്‍, സ്റ്റെഫി സണ്ണി, വിജയകുമാര്‍, സിബി തോമസ്, ജോജി ജോണ്‍ എന്നിവര്‍ ചിത്രത്തിൽ അഭിനയിക്കുന്നു. ഒപ്പം മോളിക്കുട്ടി എന്ന പശുവും സിനിമയിൽ പ്രധാന കഥാപാത്രമായി വരുന്നു.

‘ജോജി’ എന്ന വിജയ ചിത്രത്തിന് ശേഷം ഭാവന സ്റ്റുഡിയോസ് നിർമ്മിക്കുന്ന സിനിമയാണ് ‘പാല്‍തു ജാന്‍വര്‍’. ദിലീഷ് പോത്തന്‍, ശ്യാം പുഷ്‍കരന്‍, ഫഹദ് ഫാസില്‍ എന്നിവരുടെ ഉടമസ്ഥതയിലുള്ള നിര്‍മ്മാണ കമ്പനിയാണ് ഭാവന സ്റ്റുഡിയോസ്.

 

Continue Reading

Recent

Film News5 hours ago

വ്യത്യസ്ത പരസ്യവുമായി സോഷ്യൽ മീഡിയയിൽ തരംഗമായി പുതിയ പോസ്റ്റർ. ആരാണ് സ്റ്റാൻലി

വ്യത്യസ്ത പരസ്യവുമായി സോഷ്യൽ മീഡിയയിൽ തരംഗമായി പുതിയ പോസ്റ്റർ. ആരാണ് സ്റ്റാൻലി “എൻറെ സുഹൃത്ത് സ്റ്റാൻലി എവിടെ ?” , “നിങ്ങൾ ആരെങ്കിലും എൻറെ സുഹൃത്ത് സ്റ്റാൻലിയേ...

Film News8 hours ago

പഴശ്ശിരാജ പരാജയമാണെന്ന് ഞാൻ എവിടെയും പറഞ്ഞിട്ടില്ല എന്റെ അഭിമാന ചിത്രം ആണത്, വലിയ വിജയം തന്നെയാണ് ചിത്രം

പഴശ്ശിരാജ പരാജയമാണെന്ന് ഞാൻ എവിടെയും പറഞ്ഞിട്ടില്ല എന്റെ അഭിമാന ചിത്രം ആണത്, വലിയ വിജയം തന്നെയാണ് ചിത്രം മമ്മൂട്ടി ഹരിഹരൻ കൂട്ടുകെട്ടിൽ 2009ൽ പുറത്തിറങ്ങിയ ചിത്രമായിരുന്നു കേരളവർമ്മ...

Trailer and Teaser11 hours ago

ഞെട്ടിച്ച് റോഷനും സ്വാസികയും ! പുതിയ കളികളുമായി ചതുരം. ടീസർ കാണാം

ഞെട്ടിച്ച് റോഷനും സ്വാസികയും ! പുതിയ കളികളുമായി ചതുരം. ടീസർ കാണാം സിദ്ധാർത്ഥ ഭരതൻ ഒരുക്കുന്ന പുതിയ ചിത്രം ചതുരത്തിന്റെ ടീസർ പുറത്തിറങ്ങി. സ്വാസിക, റോഷൻ എന്നിവർ...

Film News12 hours ago

“കാപ്പ”യുടെ ലോക്കേഷനിൽ സ്വാതന്ത്ര്യ ദിനാഘോഷം.

“കാപ്പ”യുടെ ലോക്കേഷനിൽ സ്വാതന്ത്ര്യ ദിനാഘോഷം. സ്വതന്ത്ര ഭാരതത്തിന്റെ എഴുപത്തിയഞ്ചാം വാർഷിക ദിനാഘോഷം “കാപ്പ” എന്ന ചിത്രത്തിന്റെ ലൊക്കേഷനിലും സംഘടിപ്പിച്ചു.നിർമ്മാതാവ് ഡോൾവിൻ കുര്യാക്കോസ് ദേശീയ പാതക ഉയർത്തി.ചടങ്ങിൽ “കാപ്പ”...

Box Office14 hours ago

ദുൽഖർ വീണ്ടും 50 കോടി ക്ലബിൽ ! അന്യഭാഷാ ചിത്രത്തിലൂടെ നായകനായി 50 കോടി ക്ലബിൽ ഇടം പിടിക്കുന്ന ആദ്യ മലയാളി താരം

ദുൽഖർ വീണ്ടും 50 കോടി ക്ലബിൽ ! അന്യഭാഷാ ചിത്രത്തിലൂടെ നായകനായി 50 കോടി ക്ലബിൽ ഇടം പിടിക്കുന്ന ആദ്യ മലയാളി താരം ദുൽഖർ സൽമാനും മൃണാൽ...

Film News15 hours ago

പ്രഭാസ്-പ്രശാന്ത് നീൽ-പൃഥ്വിരാജ് ചിത്രം സാലാർ റിലീസ് തിയതി പ്രഖ്യാപിച്ചു.

പ്രഭാസ്-പ്രശാന്ത് നീൽ-പൃഥ്വിരാജ് ചിത്രം സാലാർ റിലീസ് തിയതി പ്രഖ്യാപിച്ചു. കെ‌ജി‌എഫ് ചാപ്റ്റർ 2 ന്റെ ബ്ലോക്ക്ബസ്റ്റർ വിജയത്തിന് ശേഷം, പ്രശാന്ത് നീലിന്റെ അടുത്ത ചിത്രമായ സലാർ ഇന്ത്യൻ...

Film News15 hours ago

കാർലോസ് ആയി ജോജു ജോർജ് ! പീസ് ആഗസ്ത് 19ന് തിയ്യറ്ററുകളിലേക്ക്

കാർലോസ് ആയി ജോജു ജോർജ് ! പീസ് ആഗസ്ത് 19ന് തിയ്യറ്ററുകളിലേക്ക് ജോജു ജോര്‍ജിനെ നായകനാക്കി നവാഗതനായ സന്‍ഫീര്‍ കെ സംവിധാനം ചെയ്‍ത പീസ്  ഓഗസ്റ്റ് 19ന്...

Film News16 hours ago

ആഗ്രഹിച്ച രീതിയിൽ ഉള്ള വളർച്ച നേടിയെടുക്കാൻ സാധിച്ചില്ല- പ്രിയ വാര്യർ

ആഗ്രഹിച്ച രീതിയിൽ ഉള്ള വളർച്ച നേടിയെടുക്കാൻ സാധിച്ചില്ല- പ്രിയ വാര്യർ ഒരു അടാറ് ലവ് എന്ന ചിത്രത്തിലൂടെ ലോകമെമ്പാടും ഏറെ ആരാധകരെ സൃഷ്ടിച്ച നടിയായിരുന്നു പ്രിയ വാര്യർ....

Film News17 hours ago

പുലിമുരുകനെക്കാൾ വലിയ ബഡ്ജറ്റിൽ ഒരുക്കുന്ന ചിത്രമാണ് ബ്രൂസ്‌ലി-വൈശാഖ്

പുലിമുരുകനെക്കാൾ വലിയ ബഡ്ജറ്റിൽ ഒരുക്കുന്ന ചിത്രമാണ് ബ്രൂസ്‌ലി-വൈശാഖ് മല്ലൂസിങ് എന്ന സൂപ്പർഹിറ്റ് ചിത്രത്തിനുശേഷം സംവിധായകനായ വൈശാഖും നടൻ ഉണ്ണി മുകുന്ദനും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ബ്രൂസിലി. മലയാള...

Songs18 hours ago

ദേശസ്നേഹം തുളുമ്പുന്ന വരികളുമായി സുരേഷ് ഗോപി ചിത്രം മേം ഹൂ മൂസയിലെ പുതിയ ഗാനം

ദേശസ്നേഹം തുളുമ്പുന്ന വരികളുമായി സുരേഷ് ഗോപി ചിത്രം മേം ഹൂ മൂസയിലെ പുതിയ ഗാനം സുരേഷ് ഗോപിയെ നായകനാക്കി ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ...

Trending