Film News
താര തിളക്കത്തോടെ വിക്രാന്ത് റോണ ട്രൈലെർ ലോഞ്ച്!!

താര തിളക്കത്തോടെ വിക്രാന്ത് റോണ ട്രൈലെർ ലോഞ്ച്!!
കിച്ച സുദീപ് നായകനാകുന്ന പാൻ ഇന്ത്യൻ ചിത്രം വിക്രാന്ത് റോണയുടെ ട്രൈലെർ ലോഞ്ച് ഇന്ന് (24/6/2022) നു ലുലു പി വി ആറിൽ വച്ചു നടന്നു. നായകൻ കിച്ച സുദീപും അണിയറ പ്രവർത്തകരും ചടങ്ങിൽ സന്നിഹിതരായിരുന്നു. മാധ്യമ പ്രവർത്തകർക്ക് വേണ്ടി മീറ്റ് ദി പ്രെസ്സ് സെഷനും സംഘടിപ്പിച്ചിരുന്നു . പൂർണമായും 3 ഡി യിലാണ് വിക്രാന്ത് റോണ ചിത്രീകരിച്ചത്. ജൂലൈ 28 നു ചിത്രം തീയേറ്ററുകളിലെത്തും.
കന്നഡയ്ക്കു പുറമെ തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലും ചിത്രം റീമേക്ക് ചെയ്തു എത്തും. ശാലിനി ആര്‍ട്സിന്റെ ബാനറില്‍ ജാക്ക് മഞ്ജുനാഥ്, ശാലിനി മഞ്ജുനാഥ് എന്നിവരാണ് നിര്‍മ്മാണം. ഇന്‍വെനിയോ ഫിലിംസിന്റെ ബാനറില്‍ അലങ്കാര്‍ പാണ്ഡ്യനാണ് സഹനിര്‍മ്മാണം. സല്മാന് ഖാന് ഫിലിംസും സീ സ്റ്റുഡിയോസും കിച്ച ക്രിയേഷന്‍സും ചേര്‍ന്നാണ് ചിത്രം അവതരിപ്പിക്കുന്നത്.ഒരു ഫാന്റസി ആക്ഷൻ ചിത്രമായി ഒരുങ്ങുന്ന ചിത്രത്തിൽ ബോളിവുഡ് താരം ജാക്വലീൻ ഫെർണാൻഡസാണ് നായിക.
നൂറു കോടിക്ക് അടുത്താണ് ചിത്രത്തിന്റ ബഡ്ജറ്റ്. ‘സിനിമകൾ ഭാഷയുടെ അതിർ വരമ്പുകൾ ഭേദിക്കണമെന്നും ഏറെ പ്രതിസന്ധികൾക്ക് ഒടുവിലാണ് വിക്രാന്ത് റോണ പ്രേക്ഷകരിലേക്ക് എത്തുന്നത് എന്നും കിച്ച സുദീപ് പറയുകയുണ്ടായി. മലയാളം ഒഴികെ മറ്റു ഭാഷകളിൽ തന്റെ ശബ്ദം തന്നെയാണ് ചിത്രത്തിൽ ഉപയോഗിച്ചിരിക്കുന്നതെന്നും സുദീപ് മനസ് തുറന്നു. രംഗി തരംഗ എന്ന സിനിമ ഒരുക്കിയ അനൂപ് ഭണ്ടാരിയാണ് വിക്രാന്ത് റോണ സംവിധാനം ചെയുന്നത്. വാർത്താ പ്രചരണം – ജിനു അനിൽകുമാർ, വൈശാഖ് വടക്കേവീട്
Film News
വാൾട്ടയർ വീരയ്യയുടെ വിജയാഘോഷ ചടങ്ങിൽ വികാരഭരിത പ്രസംഗവുമായി മെഗാ പവർ സ്റ്റാർ രാംചരൺ

വാൾട്ടയർ വീരയ്യയുടെ വിജയാഘോഷ ചടങ്ങിൽ വികാരഭരിത പ്രസംഗവുമായി മെഗാ പവർ സ്റ്റാർ രാംചരൺ
മെഗാസ്റ്റാർ ചിരഞ്ജീവി, മാസ് മഹാരാജ രവി തേജ, സംവിധായകൻ ബോബി കൊല്ലി (കെ എസ് രവീന്ദ്ര) മെഗാ മാസ് എന്റർടെയ്നർ ‘വാൾട്ടയർ വീരയ്യ’ ജനുവരി 13ന് സംക്രാന്തി റിലീസായി ലോകമെമ്പാടും പ്രദർശനത്തിന് എത്തി തെലുങ്കിലെ നോൺ എസ്.എസ്. ആർ റെക്കോർഡ് തകർത്തിരുന്നു. മൈത്രി മൂവി മേക്കേഴ്സിന്റെ ബാനറിൽ നവീൻ യേർനേനിയും വൈ രവിശങ്കറും ചേർന്ന് നിർമ്മിച്ച ‘വാൾട്ടർ വീരയ്യ’, ബോക്സ് ഓഫീസിൽ പുതിയ റെക്കോർഡുകൾ സൃഷ്ടിക്കുകയാണ്.
കഴിഞ്ഞ ദിവസം ചിത്രത്തിൻറെ വിജയാഘോഷം വിജയാഘോഷം ‘വീരയ്യ വിജയ വിഹാരം’ എന്ന പേരിൽ വാറങ്കലിലെ ഹൻമകൊണ്ടയിൽ ഗംഭീരമായി നടന്നു. മെഗാ പവർ സ്റ്റാർ രാം ചരൺ ചടങ്ങിലെ വിശിഷ്ടാതിഥിയായിരുന്നു. വീരയ്യ വിജയവിഹാരത്തിൽ നിരവധി കാണികളും ആരാധകരും പങ്കെടുത്തു. ചടങ്ങിൽ മെഗാസ്റ്റാർ ചിരഞ്ജീവി ഫിലിം യൂണിറ്റിന് ഷീൽഡുകൾ സമ്മാനിച്ചു.
ചടങ്ങിലെ അതിഥിയായി എത്തിയ രാം ചരൺ വികാരനിർഭരമായ പ്രസംഗമായിരുന്നു നടത്തിയത്. “ബ്ലോക്ക്ബസ്റ്റർ നിർമ്മാതാക്കളായ നവീനിനും രവിക്കും അഭിനന്ദനങ്ങൾ. അവർ എനിക്ക് രംഗസ്ഥലം പോലൊരു നാഴികക്കല്ല് സമ്മാനിച്ചു. അവർക്കൊപ്പം പ്രവർത്തിച്ച എല്ലാ നായകന്മാർക്കും കരിയറിലെ മികച്ച സിനിമകൾ നൽകുന്ന നിർമ്മാതാക്കളാണ് അവർ. അവർ അർപ്പണബോധമുള്ള നിർമ്മാതാക്കളാണ്. ശരിക്കും ധൈര്യശാലികളായ നിർമ്മാതാക്കൾ. ബോബിക്ക് വലിയ അഭിനന്ദനങ്ങൾ. ഞാൻ യുഎസിൽ ആയിരുന്നപ്പോൾ റിലീസ് ചെയ്ത സിനിമയാണിത്, റിലീസ് സമയത്ത് നാട്ടിൽ നിന്നും സിനിമ കാണാൻ സാധിക്കാതെ വളരെ അക്ഷമനായാണ് ഞാൻ അവിടെ ഇരുന്നത്.
.സിനിമയിൽ നന്ന(ചിരജീവി) എന്റെ സഹോദരനെപ്പോലെയാണ് കാണുവാൻ സാധിക്കുന്നത്.ഞാനവിടെ ആരാധകരിൽ ഒരാളായാണ് വന്നത്.രവി തേജ ഒരു സീരിയസ് കഥാപാത്രത്തെ കാണുന്നത് ഞാൻ ആസ്വദിച്ചു. അത് പോരാ എന്ന് എനിക്ക് തോന്നി.അങ്ങനെ Netflix-ൽ അവന്റെ ധമാക്ക കണ്ടു. 3 അതിമനോഹരമായ ഗാനങ്ങളും സിനിമയുടെ വിജയത്തിന് പ്രധാന കാരണം ആണെന്ന് വിശ്വസിക്കുന്നു. ദേവിശ്രീ പ്രസാദിന് അഭിനന്ദനങ്ങൾ. ഈ സിനിമയിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ. ഇത്രയും വലിയ വിജയത്തിന് എല്ലാ പ്രേക്ഷകർക്കും നന്ദി,” രാംചരൺ കൂട്ടിച്ചേർത്തു.
പി ആർ ഒ – ശബരി
Film News
മലയാളത്തിൽ നിന്നുള്ള താരം നിവിൻ പോളിയും പൃഥ്വിരാജും അല്ല പകരം മാത്യൂസ് ! ദളപതി 67 താര നിര ഇങ്ങനെ

മലയാളത്തിൽ നിന്നുള്ള താരം നിവിൻ പോളിയും പൃഥ്വിരാജും അല്ല പകരം മാത്യൂസ് ! ദളപതി 67 താര നിര ഇങ്ങനെ
ആരാധകർ ഏറെ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന വിജയ് ലോകേഷ് കനകരാജ് ചിത്രം ദളപതി 67 കഴിഞ്ഞ ദിവസമാണ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഇന്ന് ഉച്ചകഴിഞ്ഞ് 3 മണിക്ക് ശേഷം ചിത്രത്തിൻറെ താരനിര അണിയറ പ്രവർത്തകർ പുറത്തുവിട്ടുകൊണ്ടിരിക്കുകയാണ്. പ്രഖ്യാപനത്തിന് മുൻപേ വമ്പൻ താരനിരയാണ് അഭ്യൂഹങ്ങളിൽ ഉണ്ടായിരുന്നത്. മലയാളത്തിൽ നിന്നും നിവിൻപോളി പൃഥ്വിരാജ് തുടങ്ങിയ യുവ താരങ്ങളുടെ പേര് പട്ടികയിൽ ഉണ്ടായിരുന്നു, എന്നാൽ നറുക്ക് കിട്ടിയത് മലയാളത്തിലെ മറ്റൊരു താരത്തിനാണ്. മലയാളത്തിലെ യുവതാരം മാത്യൂസ് തോമസ് ആണ് ദളപതി 67ൻ്റെ ഭാഗമാകുന്നത്.
ബോളിവുഡ് താരം സഞ്ജയ് ദത്തും ചിത്രത്തിൽ ഒരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. പ്രിയ ആനന്ദാണ് നായിക വേഷത്തിൽ എത്തുന്നത്, സംവിധായകൻ മിഷ്കിൻ, മൻസൂർ അലി ഖാൻ തുടങ്ങിയവരും താരനിരയിലുണ്ട്.ദളപതി 67’ എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന പ്രോജക്റ്റ് സംവിധാനം ചെയ്യുന്നത് ‘മാസ്റ്റർ’ ക്രാഫ്റ്റ്മാൻ ലോകേഷ് കനകരാജ്. എസ് എസ് ലളിത് കുമാർ നിർമ്മിക്കുന്ന ചിത്രത്തിൻറെ സഹനിർമ്മാതാവ് ജഗദീഷ് പളനിസാമിയാണ്. 2023 ജനുവരി 2 ന് ആരംഭിച്ച ഷൂട്ടിംഗ് പുരോഗമിക്കുകയാണ്.
ദളപതി വിജയ്യും ലോകേഷ് കനകരാജും അവരുടെ മുൻ ചിത്രമായ ‘മാസ്റ്റർ’ വൻ വിജയത്തിന് ശേഷം വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ഈ പ്രോജക്റ്റ്.
കത്തി, മാസ്റ്റർ, ബീസ്റ്റ് എന്നീ ചിത്രങ്ങളിലെ ചാർട്ട്ബസ്റ്റർ ആൽബങ്ങൾക്ക് ശേഷം , റോക്ക്സ്റ്റാർ അനിരുദ്ധ് രവിചന്ദറിന്റെയും ദളപതി വിജയ് സാറുമായുള്ള നാലാമത്തെ കൂട്ടുകെട്ടാണ് ദളപതി 67’.
ദളപതി 67’, ഡിഒപി – മനോജ് പരമഹംസ, ആക്ഷൻ – അൻബരിവ്, എഡിറ്റിംഗ് – ഫിലോമിൻ രാജ്, ആർട്ട് എൻ. സതീസ് കുമാർ, കൊറിയോഗ്രഫി ദിനേശ്, – സംഭാഷണ രചയിതാക്കൾ – ലോകേഷ് കനകരാജ്, രത്ന കുമാർ & ദീരജ് വൈദി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – രാംകുമാർ ബാലസുബ്രഹ്മണ്യൻ.
Film News
മാളികപ്പുറം നൂറുകോടി ക്ലബ്ബിൽ ഇടംപിടിച്ചെന്ന് പാൻ ഇന്ത്യൻ സൂപ്പർതാരം ഉണ്ണി മുകുന്ദൻ

മാളികപ്പുറം നൂറുകോടി ക്ലബ്ബിൽ ഇടംപിടിച്ചെന്ന് പാൻ ഇന്ത്യൻ സൂപ്പർതാരം ഉണ്ണി മുകുന്ദൻ
തിയേറ്ററുകളിൽ മികച്ച പ്രേക്ഷക പിന്തുണയോടെ പ്രദർശനം തുടരുന്ന മാളികപ്പുറം നൂറുകോടി ക്ലബ്ബിൽ ഇടം നേടിയെന്ന് ചിത്രത്തിലെ നായകനായ ഉണ്ണി മുകുന്ദൻ വെളിപ്പെടുത്തി. കഴിഞ്ഞ ദിവസങ്ങളിൽ പ്രമുഖ മാധ്യമമായ മനോരമ ന്യൂസിന് നൽകിയ ടെലിവിഷൻ അഭിമുഖത്തിലാണ് ഉണ്ണി മുകുന്ദൻ ഇക്കാര്യം പങ്കുവെച്ചത്.
സമീപകാലത്ത് കേരളത്തിൽ നിന്നും മികച്ച കളക്ഷൻ കിട്ടിയ മലയാള ചിത്രങ്ങളിൽ മുന്നിലിടം പിടിച്ചിരിക്കുകയാണ് മാളികപ്പുറം. കുറുപ്പിൻ്റെ കളക്ഷൻ മറികടന്ന ചിത്രം 30 ദിവസംകൊണ്ട് കേരളത്തിൽ നിന്നു മാത്രം 40 കോടിയിലധികം നേടിക്കഴിഞ്ഞു. 230 സ്ക്രീനുകളിലാണ് ഒരു മാസം പിന്നിടുമ്പോഴും ചിത്രം പ്രദർശനം തുടരുന്നത്. ശനി, ഞായർ ദിവസങ്ങളിൽ പോയ വാരങ്ങളിൽ റിലീസ് ചെയ്ത മറ്റു ചിത്രങ്ങളേക്കാൾ മികച്ച കളക്ഷനാണ് മാളികപ്പുറം നേടുന്നത്.
തമിഴ്, തെലുങ്ക് ഡബ്ബ്ഡ് വേർഷനും മികച്ച കളക്ഷനാണ് നേടുന്നത്. ചിത്രത്തെ പ്രശംസിച്ച് തമിഴ് സിനിമയിലെ നിരവധി പേരും രംഗത്ത് വന്നിരുന്നു. ഇതിനു പിന്നാലെ യുഎഇ, യുകെ, യുഎസ്എ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലും ചിത്രം മികച്ച കളക്ഷനാണ് നേടുന്നത്. നവാഗതനായ വിഷ്ണു ശശി ശങ്കർ ആണ് മാളികപ്പുറം ഒരുക്കിയിരിക്കുന്നത്.സംവിധായകൻ. ബാലതാരങ്ങളായ ശ്രീപഥും ദേവനന്ദയുമാണ് ചിത്രത്തിലെ സുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ടൈറ്റിൽ റോളാണ് ദേവനന്ദ കൈകാര്യം ചെയ്തിരിക്കുന്നത്.
-
Film News11 months ago
18 വർഷമായി ലാൽ ഫാൻ, ആറാട്ടിനൊടുവിൽ അവസാനം മോഹൻലാൽ അപമാനിച്ചു- സന്തോഷ് വർക്കി
-
Video11 months ago
ഞാൻ പത്ത് പെണ്ണുങ്ങളുമായി സെക്സ് ചെയ്തിട്ടുണ്ട്,താല്പര്യമുള്ളവരോട് ഇനിയും ചോദിക്കും- വിനായകൻ
-
Film News5 months ago
കലക്കൻ പ്രേമവുമായി നിമിഷയും റോഷനും ! ഞെരിപ്പൻ മാസ്സുമായി ബിജു മേനോനും പത്മപ്രിയയും ! ഈ ഓണം ഒരൊന്നൊന്നര ഓണം ആവും
-
Film News11 months ago
എട്ടു നിലയിൽ പൊട്ടാനുള്ള ഭാഗ്യമുണ്ടാവട്ടെ, നാളെ ഇവിടെത്തന്നെ കാണണം ! മറുപടിയുമായി മാല പാർവ്വതി
-
Film News11 months ago
ഊക്കലും ഉപദേശവും ഒരുമിച്ച് വേണ്ട, നാരദൻ കണ്ട രശ്മി ആഷിക്ക് അബുവിനോട്
-
Trailer and Teaser6 months ago
ഞെട്ടിച്ച് അനശ്വര രാജൻ ! ജോൺ എബ്രഹാം നിർമിക്കുന്ന ആദ്യ ചിത്രം മൈക്ക് ട്രെയ്ലർ പുറത്തിറങ്ങി
-
Film News3 months ago
മാറ്റത്തിൻ്റെ പാതയിൽ മലയാള സിനിമ ! ലിപ് ലോക്ക് കാലം കഴിഞ്ഞു ബോൾഡ് രംഗങ്ങളുമായി പുതിയ സിനിമ കാഴ്ചകൾ !
-
Film News10 months ago
ആദ്യ ദിനം തന്റെ സിനിമ കാണാൻ ക്യൂ നിന്ന് ടിക്കറ്റ് എടുത്ത് ഗായത്രി, പടം സൂപ്പർ എന്ന് താരം