Connect with us

Reviews

ഇത് ഒറിജിനൽ തലയുടെ ഒറിജിനൽ വിലയാട്ടം ! വലിമൈ ആദ്യ പകുതി മെരട്ടൽ

Published

on

ഇത് ഒറിജിനൽ തലയുടെ ഒറിജിനൽ വിലയാട്ടം ! വലിമൈ ആദ്യ പകുതി മെരട്ടൽ

തമിഴകത്തെ സൂപ്പർ താരം അജിത് നായകനാകുന്ന വലിമൈ ഇന്ന് തിയേറ്ററുകളിലെത്തി. പുലർച്ചെ തന്നെ ആരാധകർക്ക് വേണ്ടിയുള്ള പ്രത്യേക പ്രദർശനങ്ങൾ കേരളത്തിൽ ഉൾപ്പെടെ പല കേന്ദ്രങ്ങളിലും ഉണ്ടായിരുന്നു.

ഒരു അജിത്ത് ചിത്രത്തിൽ നിന്ന് ആരാധകർ പ്രതീക്ഷിക്കുന്ന എല്ലാ ചേരുവകളും ത്രസിപ്പിക്കുന്ന രീതിയിൽ സ്ക്രീനിൽ സംവിധായകൻ എച്ച് വിനോദ് ഒരുക്കിയിട്ടുണ്ട്. നഗരത്തിൽ ചേയിൻ സ്നാച്ചിങ്ങും മയക്കുമരുന്നും കൊലപാതകങ്ങളും ആയി ഒരു ഗ്യാങ് വളരുകയും അവർക്കെതിരെ അന്വേഷണവും ആയി എത്തുന്ന അർജുൻ എന്ന പൊലീസ് ഓഫീസറുടെ നീക്കങ്ങളുമായാണ് ആദ്യപകുതി.

മലയാളി താരങ്ങളായ ദ്രുവൻ പേളിമാണി ഉൾപ്പെടെ പ്രേക്ഷകർക്ക് പ്രിയപ്പെട്ട വമ്പൻ താരനിര തന്നെ ചിത്രത്തിലുണ്ട്. പ്രൊഫഷണൽ റൈസ്റായ അജിത്തിനെ ബൈ സ്റ്റേറ്റുകൾ തന്നെയാണ് ചിത്രത്തിലെ പ്രധാന ഹൈലൈറ്റ്.

ചതുരംഗ വേട്ടൈ , തീരൻ അധികാരം ഒന്ന് , നേർകൊണ്ട പാർവൈ എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങളൊരുക്കിയ എച്ച്. വിനോദ്. യുവൻ ശങ്കർ രാജയാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. നിരവ് ഷായാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിർവഹിച്ചിരിക്കുന്നത്.

ബോണി കപൂറാണ് ചിത്രത്തിന്റെ നിർമാണം. അജിത്ത് നായകനാകുന്ന ചിത്രം ബേവ്യൂ പ്രൊജക്റ്റ്‍സ് എൽഎൽപിയുടെ ബാനറിലാണ് നിർമിക്കുന്നത്. അജിത്തിന് ഏറെ പ്രതീക്ഷയുള്ള ചിത്രം പാൻ ഇന്ത്യ റിലിസായിട്ടാണ് എത്തുക. ‘വലിമൈ’ എന്ന ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്ന യുവൻ ശങ്കർ രാജയാണ്.

Reviews

കണ്ടൻ്റും പെർഫോമൻസും കൊണ്ട് മനസ്സുനിറക്കുന്ന കിർക്കൻ

Published

on

കണ്ടൻ്റും പെർഫോമൻസും കൊണ്ട് മനസ്സുനിറക്കുന്ന കിർക്കൻ

ഏതു ജോണർ ആയാലും അതിനെ എൻറർടൈനറായി എടുക്കുമ്പോൾ ആ സിനിമയ്ക്കുള്ള മികവ് വേറെ തന്നെയാണ്… കാരണം എല്ലാത്തിനുമുപരി പ്രേക്ഷകനെ ആസ്വദിപ്പിക്കുക എന്നതുകൂടി ഒരു സിനിമയെ സംബന്ധിച്ച് ആവശ്യ ഘടകമാണ്.

കിർക്കൻ, കണ്ടന്റ് വൈസ് ഏതൊരാൾക്കും റിലേറ്റ് ചെയ്യാവുന്ന ഒരു സിനിമാനുഭവം ആണ്(പ്രത്യേകിച്ച് ഇന്നത്തെ ഇന്ത്യയിൽ)…
റിയലിസ്റ്റിക് അപ്പ്രോച്ചിൽ ഇതുപോലൊരു സിനിമ വരുമ്പോൾ അതിനെ വ്യത്യസ്തമായൊരു മേക്കിംങ് കൊണ്ടും ആഖ്യാനശൈലി കൊണ്ടും കാണുന്ന പ്രേക്ഷകനെ ഒപ്പം കൂട്ടി കഥ പറയാൻ കാണിച്ച മിടുക്ക് സിനിമയെ മറ്റൊരു തലത്തിൽ എത്തിക്കുന്നുണ്ട്…

ഇതുകൂടാതെ കിർക്കൻ കാഴ്ചയിൽ ഗംഭീരമാക്കാൻ മലയാളത്തിലെ ഒരുപറ്റം അഭിനേതാക്കളുടെ നല്ല പ്രകടനവും വലിയൊരു കാരണമാണ്…

നല്ല സൗണ്ട് ഡിപ്പാർട്ട്മെൻ്റും പടത്തിന്റെ മൂഡ് ആദ്യാവസാനം നിലനിർത്തിയ കളറിങ്ങും നോൺ ലിനിയർ എന്ന് തോന്നിപ്പിക്കുന്ന എഡിറ്റിംഗ് പാറ്റേണും ഒക്കെയായി ടെക്നിക്കലി സൗണ്ട് ആയ്തന്നെ കിർക്കൻ നല്ലൊരു തീയേറ്റർ എക്സ്പീരിയൻസ് നൽകുന്നുണ്ട്.

ഏതൊരു ത്രില്ലർ സിനിമയും പോലെ കിർക്കന്റെയും ഏറ്റവും പ്രധാന ഏരിയ ക്ലൈമാക്സ് ആണ്, ക്ലൈമാക്സിൽ സസ്പെൻസ് റിവീൽ ചെയ്യുന്ന ഭാഗവും തുടർന്നുള്ള രംഗങ്ങളും സമീപകാല മലയാള സിനിമയിൽ ഏറ്റവും മികച്ച ക്ലൈമാക്സ് തന്നെ എന്ന് അവകാശപ്പെടാവുന്ന രീതിയിൽ ഒരുക്കി എടുത്തിട്ടുണ്ട്… സിനിമയുടെ ആകെ മൊത്തം വെർഡിക്റ്റ് ഒന്നാന്തരം ആക്കാനും ക്ലൈമാക്സ് സഹായിച്ചിട്ടുണ്ട്.

ഒരു മികച്ച തീയറ്റർ എക്സ്പീരിയൻസ് നൽകാൻ എല്ലാ അർത്ഥത്തിലും സാധ്യമായ സിനിമയാണ് കിർക്കൻ, കണ്ടൻ്റും പെർഫോമൻസും കൊണ്ട് മനസ്സുനിറക്കുന്ന കാഴ്ച

Continue Reading

Reviews

സംഹാരമൂർത്തിയായി തീയറ്ററുകളെ പ്രകമ്പനം കൊള്ളിപ്പിച്ചു ക്രിസ്റ്റഫർ. മമ്മൂട്ടി ഉണ്ണികൃഷ്ണൻ ഉദയകൃഷ്ണ കൂട്ടുകെട്ടിൽ ബ്ലോക്ക് ബസ്റ്റർ

Published

on

സംഹാരമൂർത്തിയായി തീയറ്ററുകളെ പ്രകമ്പനം കൊള്ളിപ്പിച്ചു ക്രിസ്റ്റഫർ. മമ്മൂട്ടി ഉണ്ണികൃഷ്ണൻ ഉദയകൃഷ്ണ കൂട്ടുകെട്ടിൽ ബ്ലോക്ക് ബസ്റ്റർ

ഏറെ ആകാംക്ഷയോടെ സിനിമ പ്രേമികൾ കാത്തിരുന്ന ചിത്രമാണ് മമ്മൂട്ടി ഉണ്ണികൃഷ്ണൻ ഉദയകൃഷ്ണ കൂട്ടുകെട്ടിൽ ഒരുങ്ങിയ ക്രിസ്റ്റഫർ. കാത്തിരിപ്പുകൾക്കൊടുവിൽ ലോകമെമ്പാടുമായി ഇന്നാണ് ചിത്രം പ്രദർശനത്തിന് എത്തിയത്. ഇതിനോടകം തന്നെ പുറത്തുവന്ന ടീസറുകളും പ്രമോഷൻ പോസ്റ്ററുകളും എല്ലാം തന്നെ പ്രേക്ഷകർക്കിടയിൽ ചിത്രത്തെക്കുറിച്ച് ഏറെ പ്രതീക്ഷകളെയിരുന്നു. പ്രമാണിക്ക് ശേഷം മമ്മൂട്ടി ബി ഉണ്ണികൃഷ്ണൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന രണ്ടാമത്തെ ചിത്രം കൂടിയാണ് ക്രിസ്റ്റഫർ.

“Biography of Vigilante Cop” എന്ന ചിത്രത്തിൻറെ ടാഗ് ലൈൻ സൂചിപ്പിക്കുന്ന പോലെ സ്വന്തമായി നീതി നടപ്പാക്കുന്ന ഒരു പോലീസുകാരന്റെ കഥയാണ് ചിത്രം പറയുന്നത്. ഒരു ബലാത്സംഗ കേസിന്റെ അന്വേഷണത്തിന് ഒടുവിൽ എൻകൗണ്ടർ ചെയ്ത പോലീസ് ഉദ്യോഗസ്ഥനായ ക്രിസ്റ്റഫറിന് പുറകെയുള്ള പോലീസ് ഉദ്യോഗസ്ഥയായ സുലേഖയുടെ അന്വേഷണങ്ങളിലൂടെയാണ് ചിത്രത്തിൻറെ കഥ പറഞ്ഞു പോകുന്നത്. പലയിടത്തും നോൺലീനിയറായി പറഞ്ഞു പോകുന്ന കഥ ക്രിസ്റ്റഫറിൻറെ ജീവിതവും അന്വേഷണങ്ങളും നീതി നടപ്പാക്കലുകളും ആണ്. ആരാധകരെയും പ്രേക്ഷകരെയും ഒരുപോലെ സംതൃപ്തിപ്പെടുത്തുന്ന ഒരു ഡീസന്റ് ത്രില്ലർ ഒരുക്കുവാൻ സംവിധായകൻ ബി ഉണ്ണികൃഷ്ണന് സാധിച്ചിട്ടുണ്ട്. മാത്രവുമല്ല അതീവ സ്റ്റൈലിഷായാണ് സംവിധായകൻ ചിത്രം ഒരുക്കിയിരിക്കുന്നത്. ത്രില്ലർ പശ്ചാത്തലത്തിലുള്ള ചിത്രങ്ങളിൽ ബി ഉണ്ണികൃഷ്ണൻ പ്രേക്ഷകരെ ഒരിക്കലും നിരാശപ്പെടുത്തിയിട്ടില്ല, ആ പതിവ് ഇത്തവണയും സംവിധായകൻ തെറ്റിക്കുന്നില്ല.

ക്രിസ്റ്റഫറായി എത്തുന്ന മമ്മൂട്ടി തന്നെയാണ് ചിത്രത്തിൻറെ മുഖ്യ ആകർഷണം. 54 വയസ്സുള്ള പോലീസ് ഉദ്യോഗസ്ഥനായി അതിഗംഭീര പ്രകടനമാണ് മമ്മൂട്ടി കാഴ്ചവെച്ചിരിക്കുന്നത്. രൂപംകൊണ്ടും പ്രകടനം കൊണ്ടും പ്രേക്ഷകർക്കും ആരാധകർക്കും തീർത്തും പുതിയൊരു മമ്മൂട്ടിയെ ചിത്രത്തിൽ കാണുവാൻ സാധിക്കും. ത്രില്ലർ സ്വഭാവമുള്ള ചിത്രത്തിൽ ആരാധകരെ ആവേശം കൊള്ളിക്കുന്ന നിരവധി രംഗങ്ങളും ഡയലോഗുകളും കടന്നുപോകുന്നുണ്ട്. ഐശ്വര്യ ലക്ഷ്മി അമലാപോൾ സ്നേഹ വിനൈയ് റാം ഷൈൻ ടോം ചാക്കോ തുടങ്ങിയ വമ്പൻ താരനിര തന്നെ ചിത്രത്തിൽ അണിനിരന്നിട്ടുണ്ട്. എല്ലാ കഥാപാത്രങ്ങൾക്കും ചിത്രത്തിൽ അർഹിക്കുന്ന പ്രാധാന്യവും ഇടവും നൽകിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. പല കാലത്തിൽ നടക്കുന്ന കഥാസന്ദർഭങ്ങളെ പ്രേക്ഷകരെ ആശയക്കുഴപ്പത്തിൽ ആക്കാതെ മികച്ച രീതിയിൽ പറഞ്ഞുപോകുവാൻ ഉദയ കൃഷ്ണയുടെ തിരക്കഥയ്ക്ക് കഴിഞ്ഞിട്ടുണ്ട്.
ചിത്രത്തിൽ അതിഥി വേഷത്തിൽ തമിഴ് സൂപ്പർതാരം ശരത് കുമാറും എത്തുന്നുണ്ട്.

ഫായിസ് സിദ്ധിഖ് ഒരുക്കിയ ചിത്രത്തിൻറെ ഛായാഗ്രഹണം ആണ് ചിത്രത്തിൽ എടുത്തുപറയേണ്ട മറ്റൊരു മുഖ്യഘടകം. കഥാസന്ദർഭങ്ങളെ സ്ക്രീനിൽ ത്രസിപ്പിക്കുന്ന രീതിയിൽ എത്തിക്കുവാൻ ഫായിസിന്റെ ക്യാമറ മികവിന് സാധിച്ചിട്ടുണ്ട്.അനമോർഫിക് വൈഡ് സ്‌ക്രീൻ ആസ്പെക്ട് റേഷ്യൂവിലാണ് ചിത്രം പ്രേക്ഷകർക്ക് മുന്നിൽ എത്തിയിരിക്കുന്നത്. ജസ്റ്റിൻ വർഗീസ് ഒരുക്കിയ ചിത്രത്തിലെ പശ്ചാത്തല സംഗീതം തിയേറ്ററുകളിൽ ഏറെ പ്രകമ്പനം സൃഷ്ടിക്കുന്നുണ്ട്. അതുപോലെതന്നെ സുപ്രീം സുന്ദർ ഒരുക്കിയ ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾ ഏറെ മികച്ചുനിൽക്കുന്നു, പ്രത്യേകിച്ചും മനോജിന്റെ എഡിറ്റിംഗ് മികവിൽ മമ്മൂട്ടിയുടെ ത്രസിപ്പിക്കുന്ന സംഘട്ടന കാഴ്ചകളാണ് പ്രേക്ഷകർക്ക് വെള്ളിത്തിരയിൽ നൽകുന്നത്. ചിത്രത്തിൻറെ ലോഞ്ചിങ് വേദിയിൽ മമ്മൂട്ടി പറഞ്ഞതുപോലെ വരുംദിവസങ്ങളിലും ഈ ചിത്രം തീയറ്ററുകളിൽ കാണും, അതും നിറഞ്ഞ സദസ്സുകളിൽ.

Continue Reading

Reviews

പഠാന് ആരാധകരുടെ പട്ടാഭിഷേകം ! ഇന്ത്യൻ സിനിമയുടെ സിംഹാസനത്തിൽ വീണ്ടും രാജാവ് ! പഠാന് ഗംഭീര പ്രതികരണങ്ങൾ

Published

on

പഠാന് ആരാധകരുടെ പട്ടാഭിഷേകം ! ഇന്ത്യൻ സിനിമയുടെ സിംഹാസനത്തിൽ വീണ്ടും രാജാവ് ! പഠാന് ഗംഭീര പ്രതികരണങ്ങൾ

ഇന്ത്യൻ സിനിമ ലോകം ഏറെ പ്രതീക്ഷകളോടെ കാത്തിരുന്ന ഷാരൂഖ് ഖാൻ ചിത്രമായ പത്താൻ ഇന്ന് ലോകമെമ്പാടും പ്രദർശനത്തിന് എത്തി.
ന്യൂസിലാൻഡിൽ ആണ് ചിത്രത്തിൻ്റെ ആദ്യ പ്രദർശനം ആരംഭിച്ചത്.രാവിലെ ആറ് മണി മുതലാണ് ഇന്ത്യയിലെ പത്താന്‍റെ പ്രദര്‍ശനം ആരംഭിച്ചത്. ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലായി 5200 സ്‌ക്രീനുകളിലാണ് പത്താൻ റിലീസ് ചെയ്യുന്നതെന്ന് ട്രേഡ് അനലിസ്റ്റായ  തരൺ ആദർശ് വെളിപ്പെടുത്തി. ഇന്ത്യയ്ക്ക് പുറത്ത് 2500 സ്ക്രീനുകളിലാണ് സിനിമയ്ക്ക് ലഭിച്ചത്. ആഗോള തലത്തില്‍ 7700 സ്ക്രീനുകളില്‍ പ്രദര്‍ശനം നടത്തുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
നാല് വര്‍ഷത്തിന് ശേഷമുള്ള ഷാരൂഖ് ഖാന്‍റെ ശക്തമായ തിരിച്ചുവരവാണ് പത്താനിലൂടെ ഉണ്ടായതെന്ന് സിനിമ കണ്ടിറങ്ങിയ ആരാധകര്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രതികരിച്ചു. തുടരെ പരാജയങ്ങള്‍ നേരിട്ട ബോളിവുഡ് ബോക്സ് ഓഫീസില്‍ പത്താന്‍ വലിയ മാറ്റം ഉണ്ടാക്കുമെന്നാണ് വിലയിരുത്തല്‍.

 

Continue Reading

Recent

Film News4 days ago

‘ശ്വാസം അടക്കിപ്പിടിച്ച് ഇരുന്നുകൊൾക. ബോക്സോഫീസ് നിൻ്റെ ദിനങ്ങൾ എണ്ണപ്പെട്ടു കഴിഞ്ഞു’ വാലിബൻ അവതരിക്കുന്നത് ഈ ദിവസം

‘ശ്വാസം അടക്കിപ്പിടിച്ച് ഇരുന്നുകൊൾക. ബോക്സോഫീസ് നിൻ്റെ ദിനങ്ങൾ എണ്ണപ്പെട്ടു കഴിഞ്ഞു’ വാലിബൻ അവതരിക്കുന്നത് ഈ ദിവസം   കാത്തിരിപ്പിന് വിരാമം, മോഹൻലാൽ-ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം മലൈക്കോട്ടൈ...

Film News7 days ago

കല്യാണിയുടെ ശേഷം മൈക്കിൽ ഫാത്തിമയുടെ വേൾഡ് വൈഡ് വിതരണാവകാശം സ്വന്തമാക്കി ഗോകുലം മൂവീസ്

കല്യാണിയുടെ ശേഷം മൈക്കിൽ ഫാത്തിമയുടെ വേൾഡ് വൈഡ് വിതരണാവകാശം സ്വന്തമാക്കി ഗോകുലം മൂവീസ് കല്യാണി പ്രിയദർശൻ കേന്ദ്ര കഥാപാത്രത്തിലെത്തുന്ന ശേഷം മൈക്കിൽ ഫാത്തിമയുടെ വേൾഡ് വൈഡ് വിതരണാവകാശം...

Trailers2 weeks ago

‘ഗോൾഡ്‌ ബിസിനസ് അടിപൊളിയല്ലേ?’; ആസിഫ് അലി – സണ്ണി വെയ്ൻ ചിത്രം ‘കാസർഗോൾഡ്’ ; ട്രെയിലർ പുറത്തിറങ്ങി

‘ഗോൾഡ്‌ ബിസിനസ് അടിപൊളിയല്ലേ?’; ആസിഫ് അലി – സണ്ണി വെയ്ൻ ചിത്രം ‘കാസർഗോൾഡ്’ ; ട്രെയിലർ പുറത്തിറങ്ങി മുഖരി എന്റർടൈന്മെന്റ്സും യൂഡ്ലി ഫിലിംസുമായി സഹകരിച്ച് സരിഗമ നിർമിക്കുന്ന...

Trailers2 weeks ago

പിറന്നാൾ ദിനത്തിൽ വീണ്ടും ഞെട്ടിച്ച് മമ്മൂട്ടി ! കണ്ണൂർ സ്‌ക്വാഡ് ട്രയ്ലർ റിലീസായി

പിറന്നാൾ ദിനത്തിൽ വീണ്ടും ഞെട്ടിച്ച് മമ്മൂട്ടി ! കണ്ണൂർ സ്‌ക്വാഡ് ട്രയ്ലർ റിലീസായി മലയാളത്തിൽ കലാമേന്മയുള്ളതും മികവുറ്റതുമായ ചിത്രങ്ങൾ സമ്മാനിച്ച മമ്മൂട്ടി കമ്പനിയുടെ ബിഗ് ബഡ്ജറ്റഡ് ചിത്രം...

Film News3 weeks ago

ലോക പ്രശസ്ത ജാപ്പനീസ് സംഗീത സംവിധായകൻ യൂകി ഹയാഷിയുടെ ആദ്യ ഇന്ത്യൻ സിനിമ ! ‘എലൂബ്’ ജനുവരിയിൽ ആരംഭിക്കുന്നു…

ലോക പ്രശസ്ത ജാപ്പനീസ് സംഗീത സംവിധായകൻ യൂകി ഹയാഷിയുടെ ആദ്യ ഇന്ത്യൻ സിനിമ ! ‘എലൂബ്’ ജനുവരിയിൽ ആരംഭിക്കുന്നു…   മലയാളത്തിലെ പുതിയ പ്രൊഡക്ഷൻ കമ്പനിയായ വിസ്റ്റാൽ...

Film News4 weeks ago

ചിന്ന ദളപതി എൻട്രി ! വിജയുടെ മകൻ്റെ ആദ്യ സിനിമ ഒരുങ്ങുന്നു. ഇന്ന് ചരിത്ര ദിവസം

ചിന്ന ദളപതി എൻട്രി ! വിജയുടെ മകൻ്റെ ആദ്യ സിനിമ ഒരുങ്ങുന്നു. ഇന്ന് ചരിത്ര ദിവസം തൊട്ടതെല്ലാം പൊന്നാക്കി മാറ്റുന്ന ബ്രഹ്മാണ്ഡ പ്രൊഡക്ഷൻ കമ്പനിയായ ലൈക്ക പ്രൊഡക്ഷൻസ്...

Film News4 weeks ago

ഗംഭീര പ്രേക്ഷക അഭിപ്രായങ്ങൾ നേടുന്ന കൊത്തയ്ക്കെതിരെ സോഷ്യൽ മീഡിയകളിൽ പൈയ്ഡ് ഡീ ഗ്രേഡിംഗ് വ്യാപകം !

ഗംഭീര പ്രേക്ഷക അഭിപ്രായങ്ങൾ നേടുന്ന കൊത്തയ്ക്കെതിരെ സോഷ്യൽ മീഡിയകളിൽ പൈയ്ഡ് ഡീ ഗ്രേഡിംഗ് വ്യാപകം ! ഇന്ത്യൻ സിനിമയോടൊപ്പം മലയാള സിനിമയെ ചേർത്ത് പിടിച്ച പാൻ ഇന്ത്യൻ...

Film News1 month ago

മൂന്നാം വട്ടം ഓണക്കപ്പടിക്കാൻ നിവിൻ പോളി എത്തുന്നു; രാമചന്ദ്ര & ബോസ്സ് കോ ഓണം റിലീസായി തീയറ്ററുകളിലേക്ക്

മൂന്നാം വട്ടം ഓണക്കപ്പടിക്കാൻ നിവിൻ പോളി എത്തുന്നു; രാമചന്ദ്ര & ബോസ്സ് കോ ഓണം റിലീസായി തീയറ്ററുകളിലേക്ക് നിവിൻ പോളിയെ നായകനാക്കി ഹനീഫ് അദേനി തിരക്കഥയും സംവിധാനവും...

Film News1 month ago

“ഗരുഡൻ” ചിത്രീകരണം പൂർത്തിയായി.

“ഗരുഡൻ” ചിത്രീകരണം പൂർത്തിയായി. സുരേഷ് ഗോപിയും ബിജു മേനോനും ലിസ്റ്റിൻ സ്റ്റീഫനും മിഥുൻ മാനുവൽ തോമസും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് “ഗരുഡൻ”. നവാഗതനായ അരുൺ വർമ്മയാണ്...

Film News1 month ago

ഡാൻസ് പാർട്ടിയിൽ ഒന്നിച്ച് വിഷ്ണുവും ഭാസിയും ഷൈൻ ടോമും..ജൂടും

ഡാൻസ് പാർട്ടിയിൽ ഒന്നിച്ച് വിഷ്ണുവും ഭാസിയും ഷൈൻ ടോമും..ജൂടും മലയാള സിനിമയിൽ ആദ്യമായി വിഷ്ണു ഉണ്ണികൃഷ്ണനും ശ്രീനാഥ് ഭാസിയും ഷൈൻ ടോം ചാക്കോയും ജൂട് ആന്റണിയും പ്രധാന...

Trending