General News
തൃശൂർ ചോദിച്ച് കൊടുത്തില്ല പക്ഷേ സുരേഷേട്ടൻ തൃശൂർ പൂരം തന്നെ തിരിച്ചു കൊടുത്തിട്ടുണ്ട്

തൃശൂർ ചോദിച്ച് കൊടുത്തില്ല പക്ഷേ സുരേഷേട്ടൻ തൃശൂർ പൂരം തന്നെ തിരിച്ചു കൊടുത്തിട്ടുണ്ട്
പൂരം നടത്തിപ്പിനായുള്ള അനുമതി സംബന്ധിച്ച് ചില പ്രശ്‌നങ്ങൾ ഉണ്ടായിരുന്നുവെന്ന് സുരേഷ് ഗോപി എംപി. ഓസ്‌ട്രേലിയയിലായിരുന്ന വാണിജ്യ വ്യവസായ മന്ത്രി പീയുഷ് ഗോയലിനെക്കൊണ്ട് ഏകദേശം രാത്രി പന്ത്രണ്ട് മണിയ്ക്ക് ഒപ്പിടുവിക്കുകയായിരുന്നുവെന്ന് സുരേഷ് ഗോപി പറഞ്ഞു. താൻ പാർലമെന്റ് അംഗമായിരിക്കുന്ന കാലയളവിൽ നടത്തിയ ഇടപെടലുകളെക്കുറിച്ച് വിവരിക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
പാറമേക്കാവ് ദേവസ്വം ആവശ്യപ്പെട്ട പ്രകാരമായിരുന്നു സുരേഷ് ഗോപി വിഷയത്തിൽ ഇടപെടൽ നടത്തിയത്. ഇത്തവണ തൃശൂരിന് പൂർണ രൂപത്തിൽ പൂരം നടത്താൻ കഴിയുമെന്ന് അദ്ദേഹം ഉറപ്പു നൽകിയിട്ടുണ്ട്. വിഷയത്തിൽ രാഷ്ട്രീയമില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അതേസമയം സുരേഷ്ഗോപി തൻറെ പുതിയ ചിത്രമായ പാപ്പനിലൂടെ തിരിച്ചുവരവിന് ഒരുങ്ങുകയാണ്. ജോഷി ഒരുക്കുന്ന ചിത്രത്തിൽ മകൻ ഗോകുൽ സുരേഷും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.നിതിൻ രഞ്ജി പണിക്കർ സംവിധാനം ചെയ്ത കാവലിലൂടെ സുരേഷ് ഗോപി തൻറെ വരവ് അറിയിച്ചിരുന്നു. ഏറെ ആരാധകരുള്ള സൂപ്പർതാരത്തെ രണ്ടാം വരവും സാംസ്കാരിക രംഗത്തെ ഇടപെടലുകളും ആഘോഷമായി മാറ്റുകയാണ് ആരാധകരും പ്രേക്ഷകരും.
General News
ഇതൊരു പോരാട്ടമായിരുന്നു ! ആദ്യ ട്രാൻസ്ജെൻഡർ അഡ്വക്കേറ്റ് ആയി എൻറോൾ ചെയ്യപ്പെട്ട പത്മ ലക്ഷ്മിയുടെ വാക്കുകൾ

ഇതൊരു പോരാട്ടമായിരുന്നു ! ആദ്യ ട്രാൻസ്ജെൻഡർ അഡ്വക്കേറ്റ് ആയി എൻറോൾ ചെയ്യപ്പെട്ട പത്മ ലക്ഷ്മിയുടെ വാക്കുകൾ
വൈവിധ്യങ്ങൾ നിറഞ്ഞ ലോകമാണ് നമ്മുടേത്. ആണിനും പെണ്ണിനും അപ്പുറം ഒരുപാട് മനുഷ്യ സമൂഹങ്ങൾ ഉണ്ടെന്ന് ലോകത്തോട് പലരും പലപ്പോഴും വിളിച്ചു പറഞ്ഞിട്ടുണ്ട്. ആ വെളിപ്പെടുത്തലുകളുടെ പരിഹാസങ്ങൾക്കും പ്രയാതങ്ങൾക്കും മുന്നിൽ മുന്നിൽ പോരാടി അതിജീവിച്ചുകൊണ്ട് അവരുടെ തന്നെ മുന്നിൽ താനും ഒരു ശരിയാണെന്ന് പറഞ്ഞു നിന്നവരെയും കാലം അടയാളപ്പെടുത്തിയിട്ടുണ്ട്. അത്തരമൊരു പോരാട്ടങ്ങൾക്കൊടുവിലെ അടയാളപ്പെടുത്തലിന്റെ മുഖമായി മാറുകയാണ് മലയാളിയായ പദ്മ ലക്ഷ്മി.
ട്രാൻസ്ജെൻറ്റ് കമ്മ്യൂണിറ്റിയിൽ നിന്നും ആദ്യമായി കേരളത്തിലെ 80,000ത്തിലധികം മുകളിൽ വരുന്ന അഭിഭാഷകർക്കിടയിലക്ക് അഡ്വക്കേറ്റ് ആയി എൻറോൾ ചെയ്യപ്പെട്ടിരിക്കുന്നത് എറണാകുളം സ്വദേശിയായ പത്മ ലക്ഷ്മി. നിയമ മന്ത്രിയായ പി രാജീവൻ ഉൾപ്പെടെയുള്ളവർ പത്മയുടെ പോരാട്ടത്തെ അഭിനന്ദിച്ചുകൊണ്ട് സോഷ്യൽ മീഡിയകളിൽ പോസ്റ്റ് ചെയ്തിരുന്നു. ‘ ആദ്യത്തെ ആളാകുക എന്നത് ചരിത്രത്തിലെ എപ്പോഴും കഠിനമായ നേട്ടമാണ് ‘ എന്ന് പറഞ്ഞുന്മൊണ്ടാണ് പത്മ ലക്ഷ്മിക്ക് രാജീവ് അഭിനന്ദങ്ങൾ അറിയിച്ചത്. ”
വീട്ടിൽ നിന്നുമാണ് തൻ്റെ സത്വത്തെ ആദ്യം അഗീകരിച്ചത് എന്നും, അവരുടെ പിന്തുണ കൊണ്ടു കൂടിയാണ് ഈ നേട്ടത്തിൽ എത്താൻ സാധിച്ചത് എന്നും
അനീതി അനുഭവിച്ചവർക്ക് വേണ്ടിയും അസമത്വത്തിനെതിരെയും അവരുടെ ശബ്ദമായി മാറുവാൻ ആണ് ഇനി താൻ നിയമം ഉപയോഗിക്കുന്നത് എന്നും ജാങ്കോ സ്പേസിന് വേണ്ടി നൽകിയ അഭിമുഖത്തിൽ പത്മലക്ഷ്മി പറയുന്നു.
പിന്നിട്ട വഴികളെക്കുറിച്ചും നടക്കേണ്ട പാതകളെ കുറിച്ചും പത്മ ലക്ഷ്മിയുടെ വാക്കുകൾ കാണാം
General News
ഋഷബ് പന്ത് സഞ്ചരിച്ച വാഹനം ഡിവൈഡറിൽ ഇടിച്ചു തകർന്നു തീ പിടിച്ചു ! ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ

ഋഷബ് പന്ത് സഞ്ചരിച്ച വാഹനം ഡിവൈഡറിൽ ഇടിച്ചു തകർന്നു തീ പിടിച്ചു ! ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ
ഇന്ത്യൻ ക്രിക്കറ്റ് ടീം അംഗമായ ഋഷഭ് പന്ത് ഡൽഹിയിൽ നിന്ന് മടങ്ങുന്നതിനിടെ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ടു.ഹമ്മദ്പൂർ ഝാലിന് സമീപമുള്ള റോഡിൽ, റൂർക്കിയിലെ നർസൻ അതിർത്തിക്ക് സമീപമാണ് കാർ അപകടത്തിൽപ്പെട്ടത്. അപകടത്തിൽ കാർ പൂർണമായും കത്തി നശിച്ചു, ഗുരുതര പരുക്കുകളോടെ താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
General News
വിമാനത്തിന്റെ കോക്പിറ്റിൽ കയറാൻ ശ്രമിച്ച നടൻ ഷൈൻ ടോം ചാക്കോയെ പിടികൂടി

വിമാനത്തിന്റെ കോക്പിറ്റിൽ കയറാൻ ശ്രമിച്ച നടൻ ഷൈൻ ടോം ചാക്കോയെ പിടികൂടി
ദുബായിൽ വച്ച് വിമാനത്തിന്റെ കോക്പിറ്റിൽ കയറാൻ ശ്രമിച്ച നടൻ ഷൈൻ ടോം ചാക്കോയെ വിമാനത്താവള പൊലീസ് വിമാനത്താവളത്തിലെ മെഡിക്കൽ സെന്ററിൽ പ്രവേശിപ്പിച്ചു. മെഡിക്കൽ പരിശോധനയ്ക്കു ശേഷമായിരിക്കും തുടർ നടപടികൾ. ഇന്നലെ റിലീസായ ‘ഭാരത സർക്കസ്’ എന്ന സിനിമയുടെ ദുബായ് പ്രമോഷനുമായി ബന്ധപ്പെട്ടാണ് നടൻ ദുബായിൽ എത്തിയത്.ഇന്നു ഉച്ചയ്ക്ക് 1.30നുള്ള എയർ ഇന്ത്യയുടെ എ െഎ 934 വിമാനത്തിൽ കേരളത്തിലേക്ക് തിരിച്ചു പോകാനായി വിമാനത്തിൽ കയറിയപ്പോഴായിരുന്നു സംഭവം. വിമാനത്തിനകത്ത് ഒാടി നടന്ന നടൻ പിന്നീട് പിന്നിലെ ജീവനക്കാർക്ക് ഇരിക്കാനുള്ള ജംബ് സീറ്റുകളിൽ കയറി കിടക്കുകയും തുടർന്ന് കോക്പിറ്റിൽ കയറാൻ ശ്രമിക്കുകയുമായിരുന്നു.
-
Film News2 years ago
18 വർഷമായി ലാൽ ഫാൻ, ആറാട്ടിനൊടുവിൽ അവസാനം മോഹൻലാൽ അപമാനിച്ചു- സന്തോഷ് വർക്കി
-
Video2 years ago
ഞാൻ പത്ത് പെണ്ണുങ്ങളുമായി സെക്സ് ചെയ്തിട്ടുണ്ട്,താല്പര്യമുള്ളവരോട് ഇനിയും ചോദിക്കും- വിനായകൻ
-
Film News1 year ago
കലക്കൻ പ്രേമവുമായി നിമിഷയും റോഷനും ! ഞെരിപ്പൻ മാസ്സുമായി ബിജു മേനോനും പത്മപ്രിയയും ! ഈ ഓണം ഒരൊന്നൊന്നര ഓണം ആവും
-
Film News2 years ago
എട്ടു നിലയിൽ പൊട്ടാനുള്ള ഭാഗ്യമുണ്ടാവട്ടെ, നാളെ ഇവിടെത്തന്നെ കാണണം ! മറുപടിയുമായി മാല പാർവ്വതി
-
Film News2 years ago
ഊക്കലും ഉപദേശവും ഒരുമിച്ച് വേണ്ട, നാരദൻ കണ്ട രശ്മി ആഷിക്ക് അബുവിനോട്
-
Trailer and Teaser1 year ago
ഞെട്ടിച്ച് അനശ്വര രാജൻ ! ജോൺ എബ്രഹാം നിർമിക്കുന്ന ആദ്യ ചിത്രം മൈക്ക് ട്രെയ്ലർ പുറത്തിറങ്ങി
-
Film News1 month ago
ജയിലറിൽ തിയേറ്ററുകളെ ഇളക്കിമറിച്ച് മോഹൻലാൽ ! ബ്ലോക്ക് ബസ്റ്റർ റിപ്പോർട്ടുകളുമായി ചിത്രം. ലാലേട്ടന് നന്ദി പറഞ് തമിഴ് പ്രേക്ഷകർ
-
Film News11 months ago
മാറ്റത്തിൻ്റെ പാതയിൽ മലയാള സിനിമ ! ലിപ് ലോക്ക് കാലം കഴിഞ്ഞു ബോൾഡ് രംഗങ്ങളുമായി പുതിയ സിനിമ കാഴ്ചകൾ !