Connect with us

General News

മമ്മൂട്ടി ഒരു വക്കീലാണ്. ഈ കേസ് മമ്മൂട്ടി തെളിയിക്കണം അത് സിനിമയാക്കണം, എനിക്കും ഒരു ചാൻസ് വേണം, കോടികൾ കിട്ടും – ജിഷയുടെ അമ്മ

Published

on

മമ്മൂട്ടി ഒരു വക്കീലാണ്. ഈ കേസ് മമ്മൂട്ടി തെളിയിക്കണം അത് സിനിമയാക്കണം, എനിക്കും ഒരു ചാൻസ് വേണം, കോടികൾ കിട്ടും – ജിഷയുടെ അമ്മ

കേരളത്തിൽ ഏറെ ചർച്ചയായ കൊലപാതകമായിരുന്നു നിയമ വിദ്യാർത്ഥിയായ ജിഷയുടെത്. ജിഷയുടെ ഘാതകർക്കെതിരെ വൻ ജനരോഷം ആയിരുന്നു കേരള ജനത പ്രകടിപ്പിച്ചത്. 2016 ലാണ് സംഭവം പെരുമ്പാവൂരിൽ വെച്ച് നടന്നത്. ജിഷയുടെ കുടുംബത്തിന് പിന്നീട് പിന്തുണയുമായി ഒട്ടനവധിപേർ രംഗത്തെത്തിയിരുന്നു.

ഇപ്പോൾ ജിഷയുടെ അമ്മയായ രാജേശ്വരി നടൻ മമ്മൂട്ടിക്കെതിരെ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. സംഭവം നടന്ന് ഇത്ര വർഷമായിട്ടും നടൻ തന്നെ ഇതുവരെ തിരിഞ്ഞുനോക്കിയിട്ടില്ല എന്നായിരുന്നു രാജേശ്വരിയുടെ പരാതി. സിബിഐ പോലെയുള്ള ഒരുപാട് കുറ്റാന്വേഷണ ചിത്രങ്ങൾ മമ്മൂട്ടി ചെയ്യാറുണ്ട്.പോലെ മകളുടെ കഥ ആരെങ്കിലും സിനിമയാക്കി, സത്യം പുറത്തുകൊണ്ടുവന്നിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നുവെന്ന് രാജേശ്വരി പറയുന്നു.താൻ സീരിയലിൽ കാശ് കൊടുത്ത് അഭിനയിച്ചു എന്ന് ചിലർ പറയുന്നത് സത്യമല്ലെന്നും ഇവർ ഒരു പ്രമുഖ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ പറയുന്നു.

‘മമ്മൂട്ടി എന്റെ അടുത്ത് വരും എന്ന് ഞാൻ കരുതി. ഇത്രയും ക്രൂരമായി എന്റെ മകളെ കൊലപ്പെടുത്തിയിട്ട് മമ്മൂട്ടി എന്റെ അടുത്ത് വന്നില്ല. മോഹൻലാൽ എന്റെ അടുത്ത് വന്നില്ല. ഇവർ സംഭവങ്ങൾ അറിഞ്ഞിട്ടുണ്ടാകുമെന്ന് കരുതുന്നു. ഇവർ വരുമെന്ന് ഞാൻ കരുതി. ഇവർ വന്നിരുന്നെങ്കിൽ ഞാൻ സിനിമയിൽ അഭിനയിക്കാൻ പോകില്ലായിരുന്നു. എന്റെ മകളെ വക്കീലാക്കാൻ പഠിപ്പിച്ച ആളാണ് ഞാൻ. എനിക്ക് വിദ്യാഭ്യാസം കുറവാണെങ്കിലും, വിവരം കുറച്ച് കൂടുതലാണ്. എന്റെ അമ്മ എന്നെ നന്നായി നോക്കിയിരുന്നെങ്കിൽ, ഇന്ന് ഞാൻ ഈ നിലവാരത്തിൽ എത്തില്ല. മോഹൻലാൽ, മമ്മൂട്ടി, ദിലീപ് എന്നിവരെ കാണാൻ ആഗ്രഹിച്ച് കാത്തിരിക്കുന്ന ഒരാളാണ് ഞാൻ. എന്റെ കൊച്ചിനെ ഇല്ലാതാക്കിയവരെ സിനിമയിലൂടെ പുറംലോകത്തേക്ക് കൊണ്ടുവരാൻ വേണ്ടിയാണ് മമ്മൂട്ടിയെ കാണണം എന്ന് പറയുന്നത്. മകളുടെ കഥ സിനിമയാക്കണം. അതിൽ എനിക്കൊരു ചാൻസും വേണം. ഞാൻ കൂടെ അഭിനയിച്ചാലാണ് ആൾക്കാർക്ക് സിനിമ കൂടുതൽ ഇഷ്ടപ്പെടുക. സംവിധായകന് കോടികൾ കിട്ടും. സിനിമ പിടിക്കാൻ മമ്മൂട്ടി എന്റെ അടുത്ത് വരണം.

മമ്മൂട്ടി ഒരു വക്കീലാണ്. ഈ കേസ് മമ്മൂട്ടി തെളിയിക്കണം. മമ്മൂട്ടി വക്കീൽ ആയത് കൊണ്ട്, ഞാൻ കാത്ത് കാത്ത് ഇരിക്കുവായിരുന്നു. വിളിച്ചില്ലെങ്കിലും, അന്വേഷിച്ചില്ലെങ്കിലും വരുമെന്ന് കരുതി. സത്യം തെളിയിക്കാൻ മമ്മൂട്ടിക്ക് കഴിവുണ്ടെന്ന് അറിയാം. അതുകൊണ്ടാണ് മമ്മൂട്ടിയെ കാത്തിരിക്കുന്നത്. അതുപോലെ, മോഹൻലാലും നല്ലപോലെ അഭിനയിക്കും. മോഹൻലാലെങ്കിലും സത്യം തെളിയിക്കാൻ ഇറങ്ങിപ്പുറപ്പെടുമെന്ന് ഞാൻ കരുതി. മമ്മൂട്ടിയും മോഹൻലാലും എന്നെ കാണാൻ വരണം’, രാജേശ്വരി തൊഴുകൈയോടെ പറയുന്നു.

അതേസമയം, സുമനസ്സുകൾ സഹായിച്ച ലക്ഷങ്ങൾ സീരിയൽ പിടിക്കാനായി രണ്ടുപേരുടെ കയ്യിൽ കൊടുത്തെന്നും അവർ പറ്റിച്ചെന്നും മുൻപ് രാജേശ്വരി വെളിപ്പെടുത്തിയിരുന്നു. ഇപ്പോൾ താൻ ജീവിക്കാനായി ഹോംനേഴ്‌സ് ജോലി ചെയ്യുകയാണെന്നും പലപ്പോഴും ഭക്ഷണത്തിനായി ഭിക്ഷയെടുക്കുകയാണ് ചെയ്യുന്നതെന്നും ഇവർ വെളിപ്പെടുത്തി. സര്‍ക്കാരില്‍ നിന്നും പൊതുജനങ്ങളില്‍ നിന്നും കിട്ടിയ ധനസഹായം തീര്‍ന്നതോടെ ഹോംനേഴ്സായി ജോലി എടുത്തും നാട്ടുകാരുടെ പിന്തുണയിലുമാണ് ജീവിതമെന്ന് രാജേശ്വരി പറയുന്നു.

 

 

General News

ഇതൊരു പോരാട്ടമായിരുന്നു ! ആദ്യ ട്രാൻസ്ജെൻഡർ അഡ്വക്കേറ്റ് ആയി എൻറോൾ ചെയ്യപ്പെട്ട പത്മ ലക്ഷ്മിയുടെ വാക്കുകൾ

Published

on

ഇതൊരു പോരാട്ടമായിരുന്നു ! ആദ്യ ട്രാൻസ്ജെൻഡർ അഡ്വക്കേറ്റ് ആയി എൻറോൾ ചെയ്യപ്പെട്ട പത്മ ലക്ഷ്മിയുടെ വാക്കുകൾ

വൈവിധ്യങ്ങൾ നിറഞ്ഞ ലോകമാണ് നമ്മുടേത്. ആണിനും പെണ്ണിനും അപ്പുറം ഒരുപാട് മനുഷ്യ സമൂഹങ്ങൾ ഉണ്ടെന്ന് ലോകത്തോട് പലരും പലപ്പോഴും വിളിച്ചു പറഞ്ഞിട്ടുണ്ട്. ആ വെളിപ്പെടുത്തലുകളുടെ പരിഹാസങ്ങൾക്കും പ്രയാതങ്ങൾക്കും മുന്നിൽ മുന്നിൽ പോരാടി അതിജീവിച്ചുകൊണ്ട് അവരുടെ തന്നെ മുന്നിൽ താനും ഒരു ശരിയാണെന്ന് പറഞ്ഞു നിന്നവരെയും കാലം അടയാളപ്പെടുത്തിയിട്ടുണ്ട്. അത്തരമൊരു പോരാട്ടങ്ങൾക്കൊടുവിലെ അടയാളപ്പെടുത്തലിന്റെ മുഖമായി മാറുകയാണ് മലയാളിയായ പദ്മ ലക്ഷ്മി.

ട്രാൻസ്ജെൻറ്റ് കമ്മ്യൂണിറ്റിയിൽ നിന്നും ആദ്യമായി കേരളത്തിലെ 80,000ത്തിലധികം മുകളിൽ വരുന്ന അഭിഭാഷകർക്കിടയിലക്ക് അഡ്വക്കേറ്റ് ആയി എൻറോൾ ചെയ്യപ്പെട്ടിരിക്കുന്നത് എറണാകുളം സ്വദേശിയായ പത്മ ലക്ഷ്മി. നിയമ മന്ത്രിയായ പി രാജീവൻ ഉൾപ്പെടെയുള്ളവർ പത്മയുടെ പോരാട്ടത്തെ അഭിനന്ദിച്ചുകൊണ്ട് സോഷ്യൽ മീഡിയകളിൽ പോസ്റ്റ് ചെയ്തിരുന്നു. ‘ ആദ്യത്തെ ആളാകുക എന്നത് ചരിത്രത്തിലെ എപ്പോഴും കഠിനമായ നേട്ടമാണ് ‘ എന്ന് പറഞ്ഞുന്മൊണ്ടാണ് പത്മ ലക്ഷ്മിക്ക് രാജീവ് അഭിനന്ദങ്ങൾ അറിയിച്ചത്. ”

വീട്ടിൽ നിന്നുമാണ് തൻ്റെ സത്വത്തെ ആദ്യം അഗീകരിച്ചത് എന്നും, അവരുടെ പിന്തുണ കൊണ്ടു കൂടിയാണ് ഈ നേട്ടത്തിൽ എത്താൻ സാധിച്ചത് എന്നും
അനീതി അനുഭവിച്ചവർക്ക് വേണ്ടിയും അസമത്വത്തിനെതിരെയും അവരുടെ ശബ്ദമായി മാറുവാൻ ആണ് ഇനി താൻ നിയമം ഉപയോഗിക്കുന്നത് എന്നും ജാങ്കോ സ്പേസിന് വേണ്ടി നൽകിയ അഭിമുഖത്തിൽ പത്മലക്ഷ്മി പറയുന്നു.
പിന്നിട്ട വഴികളെക്കുറിച്ചും നടക്കേണ്ട പാതകളെ കുറിച്ചും പത്മ ലക്ഷ്മിയുടെ വാക്കുകൾ കാണാം

 

 

 

 

Continue Reading

General News

ഋഷബ് പന്ത് സഞ്ചരിച്ച വാഹനം ഡിവൈഡറിൽ ഇടിച്ചു തകർന്നു തീ പിടിച്ചു ! ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ

Published

on

ഋഷബ് പന്ത് സഞ്ചരിച്ച വാഹനം ഡിവൈഡറിൽ ഇടിച്ചു തകർന്നു തീ പിടിച്ചു ! ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ

ഇന്ത്യൻ ക്രിക്കറ്റ് ടീം അംഗമായ ഋഷഭ് പന്ത് ഡൽഹിയിൽ നിന്ന് മടങ്ങുന്നതിനിടെ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ടു.ഹമ്മദ്പൂർ ഝാലിന് സമീപമുള്ള റോഡിൽ, റൂർക്കിയിലെ നർസൻ അതിർത്തിക്ക് സമീപമാണ് കാർ അപകടത്തിൽപ്പെട്ടത്. അപകടത്തിൽ കാർ പൂർണമായും കത്തി നശിച്ചു, ഗുരുതര പരുക്കുകളോടെ താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

 

 

Continue Reading

General News

വിമാനത്തിന്റെ കോക്പിറ്റിൽ കയറാൻ ശ്രമിച്ച നടൻ ഷൈൻ ടോം ചാക്കോയെ പിടികൂടി

Published

on

വിമാനത്തിന്റെ കോക്പിറ്റിൽ കയറാൻ ശ്രമിച്ച നടൻ ഷൈൻ ടോം ചാക്കോയെ പിടികൂടി

 

ദുബായിൽ വച്ച് വിമാനത്തിന്റെ കോക്പിറ്റിൽ കയറാൻ ശ്രമിച്ച നടൻ ഷൈൻ ടോം ചാക്കോയെ വിമാനത്താവള പൊലീസ് വിമാനത്താവളത്തിലെ മെഡിക്കൽ സെന്ററിൽ പ്രവേശിപ്പിച്ചു. മെഡിക്കൽ പരിശോധനയ്ക്കു ശേഷമായിരിക്കും തുടർ നടപടികൾ. ഇന്നലെ റിലീസായ ‘ഭാരത സർക്കസ്’ എന്ന സിനിമയുടെ ദുബായ് പ്രമോഷനുമായി ബന്ധപ്പെട്ടാണ് നടൻ ദുബായിൽ എത്തിയത്.ഇന്നു ഉച്ചയ്ക്ക് 1.30നുള്ള എയർ ഇന്ത്യയുടെ എ െഎ 934 വിമാനത്തിൽ കേരളത്തിലേക്ക് തിരിച്ചു പോകാനായി വിമാനത്തിൽ കയറിയപ്പോഴായിരുന്നു സംഭവം. വിമാനത്തിനകത്ത് ഒാടി നടന്ന നടൻ പിന്നീട് പിന്നിലെ ജീവനക്കാർക്ക് ഇരിക്കാനുള്ള ജംബ് സീറ്റുകളിൽ കയറി കിടക്കുകയും തുടർന്ന് കോക്പിറ്റിൽ കയറാൻ ശ്രമിക്കുകയുമായിരുന്നു.

Continue Reading

Recent

Film News3 weeks ago

പ്രശാന്ത് വർമ്മയുടെ ‘ഹനു-മാൻ’ ! സൂപ്പർ ഹീറോ ഹനുമാൻ ഗാനം പുറത്തിറങ്ങി…

പ്രശാന്ത് വർമ്മയുടെ ‘ഹനു-മാൻ’ ! സൂപ്പർ ഹീറോ ഹനുമാൻ ഗാനം പുറത്തിറങ്ങി…   പ്രശാന്ത് വർമ്മയുടെ ആദ്യ പാൻ ഇന്ത്യ ചിത്രം ‘ഹനു-മാൻ’ലെ ‘സൂപ്പർ ഹീറോ ഹനുമാൻ’...

Songs1 month ago

കാവാലയെ വെല്ലുന്ന ഐറ്റം ! ദിലീപും തമന്നയും തകർത്താടിയ ബാന്ദ്രയിലെ രക്ക രക്ക ഗാനം പുറത്തിറങ്ങി ! സൗത്ത് ഇന്ത്യക്കിനി പുതിയ വൈറൽ

കാവാലയെ വെല്ലുന്ന ഐറ്റം ! ദിലീപും തമന്നയും തകർത്താടിയ ബാന്ദ്രയിലെ രക്ക രക്ക ഗാനം പുറത്തിറങ്ങി ! സൗത്ത് ഇന്ത്യക്കിനി പുതിയ വൈറൽ പ്രേക്ഷകർ ഇരുകൈയും നീട്ടി...

Film News1 month ago

വരുന്നത് പാൻ ഇന്ത്യൻ ബ്രഹ്മാൻഡം ! ഒരേ ഒരു മോഹൻലാൽ നായകനാകുന്ന റമ്പാൻ ഒരുങ്ങുന്നു !

വരുന്നത് പാൻ ഇന്ത്യൻ ബ്രഹ്മാൻഡം ! ഒരേ ഒരു മോഹൻലാൽ നായകനാകുന്ന റമ്പാൻ ഒരുങ്ങുന്നു !   8 വർഷത്തിന് ശേഷം മോഹൻലാലും ജോഷിയും വീണ്ടും ഒന്നിക്കുന്നു;...

Film News1 month ago

ക്യാമ്പസ് റൊമാന്റിക് ത്രില്ലർ ചിത്രം താളിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

ക്യാമ്പസ് റൊമാന്റിക് ത്രില്ലർ ചിത്രം താളിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി കലാലയ ജീവിതം എന്നും ഓർമ്മകൾ നൽകുന്ന ഒന്നാണ്.കോളേജിലെ രണ്ടു കാലഘട്ടങ്ങൾ കൂട്ടിയിണക്കി വേറിട്ട പ്രമേയവുമായി...

Film News1 month ago

പാലക്കാടിൽ തൃശ്ശൂർ പൂരം നടത്തി ആരാധകർ ! അനിയന്ത്രിതമായ ജനതിരക്കിൽ പരിക്കേറ്റ് ലോകേഷ് കനകരാജ് ആശുപത്രിയിൽ

പാലക്കാടിൽ തൃശ്ശൂർ പൂരം നടത്തി ആരാധകർ ! അനിയന്ത്രിതമായ ജനതിരക്കിൽ പരിക്കേറ്റ് ലോകേഷ് കനകരാജ് ആശുപത്രിയിൽ ലിയോ കേരളാ പ്രൊമോഷന്റെ ഭാഗമായി ഇന്ന് പാലക്കാട് അരോമ തിയേറ്ററിൽ...

Film News1 month ago

മമ്മൂട്ടി കമ്പനിയുടെ ആദ്യ മാസ്സ് എന്റർടൈനർ ! ‘ടർബോ’ ! ടൈറ്റിൽ പോസ്റ്റർ പുറത്ത്…

മമ്മൂട്ടി കമ്പനിയുടെ ആദ്യ മാസ്സ് എന്റർടൈനർ ! ‘ടർബോ’ ! ടൈറ്റിൽ പോസ്റ്റർ പുറത്ത്… മിഥുൻ മാനുവൽ തോമസിന്റെ തിരക്കഥയിൽ, മെ​ഗാസ്റ്റാർ മമ്മുട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം...

Film News1 month ago

ഗിന്നസ് പക്രു നായകനാകുന്ന “916 കുഞ്ഞൂട്ടൻ” : ടൈറ്റിൽ പ്രകാശനം ശ്രീ മോഹൻലാൽ നിർവഹിച്ചു

ഗിന്നസ് പക്രു നായകനാകുന്ന “916 കുഞ്ഞൂട്ടൻ” : ടൈറ്റിൽ പ്രകാശനം ശ്രീ മോഹൻലാൽ നിർവഹിച്ചു മോർസെ ഡ്രാഗൺ എന്റർടൈൻമെന്റിന്റെ ബാനറിൽ രാകേഷ് സുബ്രഹ്മണ്യൻ നിർമ്മിക്കുന്ന “916 കുഞ്ഞൂട്ടൻ”...

Trailers2 months ago

മരണമാസ് ഐറ്റം !ജോഷി – ജോജു ജോർജ് ചിത്രം ‘ആന്റണി’ ടീസർ റിലീസായി

മരണമാസ് ഐറ്റം !ജോഷി – ജോജു ജോർജ് ചിത്രം ‘ആന്റണി’ ടീസർ റിലീസായി ജോജു ജോർജിനെ നായകനാക്കി മലയാളത്തിലെ മാസ്റ്റർ ക്രാഫ്റ്സ്മാൻ ജോഷി സംവിധാനം ചെയ്യുന്ന ‘ആന്റണി’യുടെ...

Film News2 months ago

ജോഷി – ജോജു ജോർജ് ചിത്രം ‘ആന്റണി’ നവംബർ റിലീസ്; ടീസർ നാളെ; വിതരണാവകാശം സ്വന്തമാക്കി ഡ്രീം ബിഗ് ഫിലിംസ്

ജോഷി – ജോജു ജോർജ് ചിത്രം ‘ആന്റണി’ നവംബർ റിലീസ്; ടീസർ നാളെ; വിതരണാവകാശം സ്വന്തമാക്കി ഡ്രീം ബിഗ് ഫിലിംസ് ജോജു ജോർജിനെ നായകനാക്കി മലയാളത്തിലെ മാസ്റ്റർ...

Film News2 months ago

ദിലീപിന്റെ മാസ് അവതാരം ! മോളിവുഡ് കാത്തിരിക്കുന്ന ബിഗ് ബജറ്റ് ചിത്രം ബാന്ദ്ര ; സെക്കൻഡ് ടീസർ പുറത്ത്

ദിലീപിന്റെ മാസ് അവതാരം ! മോളിവുഡ് കാത്തിരിക്കുന്ന ബിഗ് ബജറ്റ് ചിത്രം ബാന്ദ്ര ; സെക്കൻഡ് ടീസർ പുറത്ത് രാമലീലയ്ക്ക് ശേഷം ദിലീപ് – അരുൺ ഗോപി...

Trending