Connect with us

Trailer and Teaser

ട്രെയ്‌ലർ ഈ ലെവൽ ആണെങ്കിൽ ഒന്നുറപ്പിക്കാം വരുന്നത് ഒരു ഒന്നൊന്നര ഐറ്റം തന്നെ !

Published

on

ട്രെയ്‌ലർ ഈ ലെവൽ ആണെങ്കിൽ ഒന്നുറപ്പിക്കാം വരുന്നത് ഒരു ഒന്നൊന്നര ഐറ്റം തന്നെ !

വിഷ്ണു ഉണ്ണികൃഷ്ണനും ജോണി ആൻറണിയും ഒന്നിക്കുന്ന വി.സി അഭിലാഷ് ചിത്രം സബാഷ് ചന്ദ്രബോസിന്റെ ട്രെയിലർ പുറത്തിറങ്ങി.

ആഗസ്റ്റ് 5ന് തീയറ്ററുകളിലെത്തും.
ജോളിവുഡ് മൂവീസിന്റെ ബാനറിൽ ജോളി ലോനപ്പൻ ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ജുറാസിക് പാർക്ക് അടക്കമുള്ള വിദേശ സിനിമകൾ കേരളത്തിലെത്തിച്ച ക്യാപ്പിറ്റൽ സ്റ്റുഡിയോസ് ആണ് ചിത്രം തീയറ്ററുകളിൽ എത്തിയ്ക്കുന്നത്. വിഷ്ണു ഉണ്ണികൃഷ്ണനെയും ജോണിനെയും കൂടാതെ ജാഫർ ഇടുക്കി, ഇർഷാദ്, ധർമ്മജൻ ബോൾഗാട്ടി, സുധി കോപ്പ തുടങ്ങിയ വൻ താരനിര തന്നെയുണ്ട്.

1980 കളിലെ തെക്കൻ കേരളത്തിൻ്റെ കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തിൻ്റെ ടീസറും ഗാനങ്ങളും ഇതിനോടകം തന്നെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ശ്രീനാഥ് ശിവശങ്കരൻ സംഗീതം നൽകിയ ചിത്രത്തിലെ കാമുകിപ്പാട്ട് എന്ന പ്രണയ ഗാനം ട്രെൻഡിങ്ങിലും ഹിറ്റ് ചാർട്ടിലും ഇടം പിടിച്ചിരുന്നു. ഇന്ദ്രൻസിന് മികച്ച നടനുള്ള സംസ്ഥാന അവാർഡ് നേടിക്കൊടുത്ത ആളൊരുക്കത്തിന് ശേഷം ദേശീയ അവാർഡ് ജേതാവ് വി സി അഭിലാഷ് സംവിധാനം ചെയ്യുന്ന ചിത്രമാണ് സബാഷ് ചന്ദ്രബോസ്.

Trailer and Teaser

ജാനേമന് ശേഷം ഒരു കിടിലൻ ഐറ്റം എത്തുന്നുണ്ട് ! സൂചനകൾ നൽകി ഒന്നൊന്നര ടീസർ

Published

on

ജാനേമന് ശേഷം ഒരു കിടിലൻ ഐറ്റം എത്തുന്നുണ്ട് ! സൂചനകൾ നൽകി ഒന്നൊന്നര ടീസർ

തിയറ്ററുകളിൽ വമ്പൻ വിജയമായി ജാനേമൻ ഹിറ്റ് ചിത്രത്തിന് ശേഷം ചിയേർസ് എന്റർടൈൻമെന്റിന്റെ ബാനറിൽ ലക്ഷ്മി വാര്യറും ഗണേഷ് മേനോനും ചേർന്നു നിർമ്മിക്കുന്ന പുതിയ ചിത്രമായ ‘ജയ ജയ ജയ ജയഹേ’യുടെ ടീസർ പുറത്തിറങ്ങി.

 

ബേസിൽ ജോസഫ്, ദർശന രാജേന്ദ്രൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നത്. മുത്തുഗൗ, അന്താക്ഷരി തുടങ്ങിയ ചിത്രങ്ങൾ ഒരുക്കി ശ്രദ്ധ നേടിയ ഖ് ദാസാണ് സംവിധായകൻ. തിയറ്ററുകളിൽ ചിരിയുടെ മറ്റൊരു ഉത്സവം തീർക്കാൻ ഒരുങ്ങുന്ന കോമഡി ചിത്രമെന്ന പ്രതീക്ഷകൾ നൽകുന്നതാണ് ടീസർ. ഇതിന് മുന്നേ എത്തിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും അതിന്റെ മേക്കിങ് വീഡിയോയും സമൂഹ്യമാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടിയിരുന്നു.

വിപിൻ ദാസും നാഷിദ് മുഹമ്മദ് ഫാമി എന്നിവർ ചേർന്നാണ് തിരക്കഥ ഒരുക്കുന്നത്. അമൽ പോൾസനാണ് സഹ നിർമ്മാണം. അജു വർഗീസ്, അസീസ് നെടുമങ്ങാട്, സുധീർ പരവൂർ, മഞ്ജു പിള്ള, ശരത് സഭ, ഹരീഷ് പെങ്ങൻ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നത്. കൊല്ലത്തും പരിസര പ്രദേശങ്ങളിലുമായിയാണ് ചിത്രീകരണം പുരോഗമിക്കുന്നത്. കുടുംബ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഒരു കോമഡി എന്റർടൈനറാണ് ചിത്രം.

ബബ്ലു അജു ഛായാഗ്രഹണവും ജോൺ കുട്ടി എഡിറ്റിങ്ങും നിർവഹിക്കുന്നു .അങ്കിത് മേനോൻ സംഗീത സംവിധാനം നിർവഹിക്കുന്നു. നിരവധി ബോളിവുഡ് ചിത്രങ്ങളിൽ പ്രവർത്തിച്ച ഫെലിക്സ് ഫുകുയോഷി റുവേ ആണ് സംഘട്ടന രംഗങ്ങൾ ഒരുക്കുന്നത്. കല – ബാബു പിള്ള, ചമയം – സുധി സുരേന്ദ്രൻ, വസ്ത്രലങ്കാരം – അശ്വതി ജയകുമാർ, നിർമ്മാണ നിർവഹണം – പ്രശാന്ത് നാരായണൻ, മുഖ്യ സഹ സംവിധാനം – അനീവ് സുരേന്ദ്രൻ, ധനകാര്യം – അഗ്നിവേഷ്, നിശ്ചല ചായാഗ്രഹണം -ശ്രീക്കുട്ടൻ, വാർത്താ പ്രചരണം – ജിനു അനിൽകുമാർ, വൈശാഖ് വടക്കേവീട്

Continue Reading

Trailer and Teaser

ഭൂമി തകരട്ടെ ആകാശം പിളരട്ടെ ! ഹോളിവുഡ് അന്തംവിട്ടു പോകുന്ന ഐറ്റവുമായി പ്രഭാസിന്റെ ആദിപുരുഷു ടീസർ

Published

on

ഭൂമി തകരട്ടെ ആകാശം പിളരട്ടെ ! ഹോളിവുഡ് അന്തംവിട്ടു പോകുന്ന ഐറ്റവുമായി പ്രഭാസിന്റെ ആദിപുരുഷു ടീസർ

രാമായണ കഥയെ ആസ്പദമാക്കി ഓം റൗട്ട് ഒരുക്കുന്ന പ്രഭാസ് ചിത്രം ആദിപുരുഷ് ടീസർ പുറത്തിറങ്ങി. 2023 ജനവരി 12 ന് ചിത്രം പ്രദർശനത്തിനെത്തും. ഇന്ന് രാത്രി 7.11 ന് അയോധ്യയിൽ സരയൂ നദിക്കരയിൽ നടക്കുന്ന ചടങ്ങിൽ വെച്ചാണ് ടീസർ പുറത്തിറക്കിയത്. പുറത്തിറങ്ങി നിമിഷ നേരങ്ങൾ കൊണ്ട് തന്നെ ടീസർ തരംഗമായി മാറിക്കഴിഞ്ഞു. ഇന്ത്യന്‍ ഇതിഹാസം പ്രമേയമാകുന്ന ചിത്രം ത്രിഡി രൂപത്തിലാണ് ഒരുക്കുന്നത്.

 

ഓം റൗട്ട് – പ്രഭാസ് കൂട്ടുകെട്ടിലെ ആദ്യ ചിത്രമായ ആദിപുരുഷിൽ ശ്രീരാമനായാണ് പ്രഭാസ് എത്തുന്നത്. ചിത്രത്തിൽ രാവണനായി  വേഷമിടുന്നത് ബോളിവുഡ് താരം സെയ്ഫ് അലിഖാൻ ആണ്.  കൃതി സനോൺ ആണ് ചിത്രത്തിലെ നായിക. നടൻ സണ്ണി സിംഗും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.  ടി- സീരിയസ്, റെട്രോഫൈല്‍  ബാനറില്‍ ഭൂഷണ്‍ കുമാറും കൃഷ്ണകുമാറും ഓം റൗട്ടും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. നന്മയുടെ വിജയത്തെ ചുറ്റിപ്പറ്റിയുള്ള ഇന്ത്യന്‍ ഇതിഹാസത്തിന്റെ കഥയാണ് ചിത്രത്തിന്റെ പ്രമേയം.

സാഹോയ്ക്കും രാധേശ്യാമിനും ശേഷം നിര്‍മ്മാതാവായ ഭൂഷണ്‍ കുമാറുമായുള്ള പ്രഭാസിന്റെ മൂന്നാമത്തെ പ്രോജക്ടാണ് ആദിപുരുഷ് എന്ന ത്രിഡി ചിത്രം.  ഇന്ത്യന്‍ സംസ്‌കാരത്തിന്റെ ഏറെ ജനപ്രീതിയുള്ള ഒരു അദ്ധ്യായത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രം ഹിന്ദിയിലും തെലുങ്കിലുമാണ് ചിത്രീകരിക്കുക.  കൂടാതെ, തമിഴ്, മലയാളം, മറ്റു വിദേശഭാഷകളിലേക്കും ചിത്രം ഡബ് ചെയ്ത് പ്രദര്‍ശനത്തിനെത്തിക്കും. ചിത്രത്തിൻറെ ഛായാഗ്രഹണം നിര്വഹിച്ചിരിക്കുന്നത് ഭുവൻ ഗൗഡ, സംഗീത സംവിധാനം രവി ബസ്രുർ.

Continue Reading

Trailer and Teaser

സംഭാഷണമില്ലാത്ത സിനിമയായി മലയാള സിനിമയുടെ ചരിത്രത്തിലിടം നേടാൻ നീലരാത്രി എത്തുന്നു

Published

on

സംഭാഷണമില്ലാത്ത സിനിമയായി മലയാള സിനിമയുടെ ചരിത്രത്തിലിടം നേടാൻ നീലരാത്രി എത്തുന്നു

ഭഗത് മാനുവല്‍, ഹിമ ശങ്കരി, വൈഗ, വിനോദ് കുമാര്‍, സുമേഷ് സുരേന്ദ്രന്‍, ബേബി വേദിക എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അശോക് നായര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘നീലരാത്രി ‘ എന്ന ചിത്രത്തിന്റെ രണ്ടാമത്തെ ടീസർ റിലീസ് ചെയ്തു.
പ്രണയത്തിനും സസ്‌പെന്‍സിനും പ്രാധാന്യം നല്‍കി ഇന്ത്യയിലുള്ള എല്ലാ ഭാഷകളിലുമായി ഒരേ സമയം നിര്‍മ്മിക്കുന്ന ഈ ത്രില്ലര്‍ ചിത്രത്തിന്റെ ഛായാഗ്രാഹണം എസ് ബി പ്രജിത് നിര്‍വ്വഹിക്കുന്നു.

 

 

ദിലീപ്, സൂരാജ് വെഞ്ഞാറമൂട് എന്നിവര്‍ അഭിനയിച്ച ‘ സവാരി ‘ക്കു ശേഷം അശോക് നായര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘നീലരാത്രി ‘, ഡബ്‌ളിയു ജെ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജോബി മാത്യു നിര്‍മിക്കുന്നു. സംഗീതം- അരുണ്‍ രാജ്, എഡിറ്റര്‍- സണ്ണി ജേക്കബ്.
എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- അഖില്‍ സദാനന്ദന്‍, അനൂപ് വേണുഗോപാല്‍, ലൈന്‍ പ്രൊഡ്യൂസര്‍- നോബിന്‍ വര്‍ഗ്ഗീസ്, സിറാജുദ്ദീന്‍, മാനുവല്‍ ലാല്‍ബിന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ വിനോദ് പറവൂര്‍, കല- അനീഷ് ഗോപാല്‍, മേക്കപ്പ്- രാജീവ് അങ്കമാലി വസ്ത്രാലങ്കാരം- കുക്കു ജീവന്‍, സ്റ്റില്‍സ്- രഘു ഇക്കൂട്ട്, ഡിസൈന്‍- രമേശ് എം ചാനല്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- പ്രശാന്ത് കണ്ണൂര്‍, ഫിനാന്‍സ് കണ്‍ട്രോളര്‍- എം കെ നമ്പ്യാര്‍, ഡി. ഐ- രഞ്ജിത്ത് രതീഷ്, വി എഫ് എക്- പോംപ്പി, സ്‌പെഷ്യല്‍ എഫക്ട്‌സ്- ആര്‍ കെ, മിക്‌സ്- ദിവേഷ് ആര്‍ നാഥ്

Continue Reading

Recent

Songs8 hours ago

കിടിലൻ ഗാനവുമായി ഗോവിന്ദ് വസന്തയുടെ മലയാളത്തിലേക്കുള്ള തിരിച്ചുവരവ് ! പടവെട്ടിലെ മഴപ്പാട്ട് പിറത്തിറങ്ങി

കിടിലൻ ഗാനവുമായി ഗോവിന്ദ് വസന്തയുടെ മലയാളത്തിലേക്കുള്ള തിരിച്ചുവരവ് ! പടവെട്ടിലെ മഴപ്പാട്ട് പിറത്തിറങ്ങി നിവിൻ പോളി നായകനായി എത്തുന്ന ചിത്രം  പടവെട്ടിലെ പുതിയ ഗാനം പുറത്തിറങ്ങി.ചിത്രത്തിനായി സംഗീത...

Film News11 hours ago

ദുരൂഹതകളുമായി ബാലു വർഗീസിന്റെ ജോയ്നർ! അച്ചു വിജയൻ സംവിധാനം ചെയ്ത “വിചിത്രം” എത്തുന്നു ഒക്ടോബർ 14 മുതൽ

ദുരൂഹതകളുമായി ബാലു വർഗീസിന്റെ ജോയ്നർ! അച്ചു വിജയൻ സംവിധാനം ചെയ്ത “വിചിത്രം” എത്തുന്നു ഒക്ടോബർ 14 മുതൽ ഷൈന്‍ ടോം ചാക്കോ ബാലു വർഗീസ് തുടങ്ങിയവർ മുഖ്യ...

Songs12 hours ago

ആടി തിമൃത്ത് നാനി !മാസ് ആക്ഷൻ ചിത്രം ദസറയിലെ ആദ്യ സിംഗിൾ ‘ധൂം ധൂം ദോസ്ഥാൻ’ പുറത്തിറങ്ങി

ആടി തിമൃത്ത് നാനി !മാസ് ആക്ഷൻ ചിത്രം ദസറയിലെ ആദ്യ സിംഗിൾ ‘ധൂം ധൂം ദോസ്ഥാൻ’ പുറത്തിറങ്ങി നവാഗതനായ ശ്രീകാന്ത് ഒഡേല നാനിയെ നായകനാക്കി സംവിധാനം ചെയ്യുന്ന...

Trailer and Teaser14 hours ago

ജാനേമന് ശേഷം ഒരു കിടിലൻ ഐറ്റം എത്തുന്നുണ്ട് ! സൂചനകൾ നൽകി ഒന്നൊന്നര ടീസർ

ജാനേമന് ശേഷം ഒരു കിടിലൻ ഐറ്റം എത്തുന്നുണ്ട് ! സൂചനകൾ നൽകി ഒന്നൊന്നര ടീസർ തിയറ്ററുകളിൽ വമ്പൻ വിജയമായി ജാനേമൻ ഹിറ്റ് ചിത്രത്തിന് ശേഷം ചിയേർസ് എന്റർടൈൻമെന്റിന്റെ...

Film News16 hours ago

ഭീഷ്മയുടെയും സി.ബി.ഐ-യുടെയും വമ്പൻ വിജയം ആവർത്തിക്കാൻ മെഗാ സ്റ്റാർ വീണ്ടും എത്തുന്നു ! ഒക്ടോബർ 7 മുതൽ

ഭീഷ്മയുടെയും സി.ബി.ഐ-യുടെയും വമ്പൻ വിജയം ആവർത്തിക്കാൻ മെഗാ സ്റ്റാർ വീണ്ടും എത്തുന്നു ! ഒക്ടോബർ 7 മുതൽ നിസ്സാം ബഷീര്‍ സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം റോഷാക്ക്...

Celebrity Life17 hours ago

പാഷാണം ഷാജി ഗുരുവായൂരിൽ വീണ്ടും വിവാഹിതനായി ! വധു ആരെന്നറിയണ്ടേ

പാഷാണം ഷാജി ഗുരുവായൂരിൽ വീണ്ടും വിവാഹിതനായി ! വധു ആരെന്നറിയണ്ടേ മിമിക്രി വേദിയില്‍ നിന്നും വെള്ളിത്തിരയിലേക്ക് എത്തി ഇപ്പോള്‍ ഹാസ്യനടനായി വാഴുകയാണ് പാഷാണം ഷാജി എന്ന് വിളിക്കുന്ന...

Film News18 hours ago

അന്വേഷിപ്പിൻ കണ്ടെത്തും’ ടോവിനോ തോമസ് ചിത്രത്തിലേക്ക് അഭിനേതാക്കളെ തേടുന്നു

അന്വേഷിപ്പിൻ കണ്ടെത്തും’ ടോവിനോ തോമസ് ചിത്രത്തിലേക്ക് അഭിനേതാക്കളെ തേടുന്നു ടൊവിനോ തോമസിനെ നായകനാക്കി ഡാർവിൻ കുര്യാക്കോസ് സംവിധാനം ചെയ്യുന്ന ‘അന്വേഷിപ്പിൻ കണ്ടെത്തും’ എന്ന ചിത്രത്തിലേക്ക് അഭിനേതാക്കളെ തേടുന്നു.....

Film News19 hours ago

താര രാജാക്കന്മാർ വീണ്ടും ഒന്നിക്കുന്നു ! 8 വർഷങ്ങൾക്ക് ശേഷം ദുൽഖർ-നിവിൻ കൂട്ടുകെട്ട് !

താര രാജാക്കന്മാർ വീണ്ടും ഒന്നിക്കുന്നു ! 8 വർഷങ്ങൾക്ക് ശേഷം ദുൽഖർ-നിവിൻ കൂട്ടുകെട്ട് ! മലയാളത്തിന്റെ യുവ സൂപ്പർ താരങ്ങളായ ദുൽഖറും നിവിൻ പോളിയും വീണ്ടും ഒന്നിക്കുന്നു....

Kutty Stories21 hours ago

ജീവിതകാലം മുഴുവൻ ഞാൻ ജീവിക്കേണ്ട വീടല്ലേ, അപ്പോൾ അത് ഞാൻ കാണണ്ടേ ? ഒരു ആണുകണൽ ചടങ്ങ് !

ജീവിതകാലം മുഴുവൻ ഞാൻ ജീവിക്കേണ്ട വീടല്ലേ, അപ്പോൾ അത് ഞാൻ കാണണ്ടേ ? ഒരു ആണുകണൽ ചടങ്ങ് ! മനോഹരമായ ചെറിയ റൊമാന്റിക് ഹസ്വ ചിത്രങ്ങൾ ഒരുക്കി...

Film News1 day ago

‘പേര് പ്രഖ്യാപിച്ചപ്പോള്‍ തന്നെ പ്രേക്ഷകരില്‍ ആകാംക്ഷ കൂട്ടി, സിനിമയും അതുപോലെയാകട്ടെ’; റോഷാക്കിനെക്കുറിച്ച് മമ്മൂട്ടി

‘പേര് പ്രഖ്യാപിച്ചപ്പോള്‍ തന്നെ പ്രേക്ഷകരില്‍ ആകാംക്ഷ കൂട്ടി, സിനിമയും അതുപോലെയാകട്ടെ’; റോഷാക്കിനെക്കുറിച്ച് മമ്മൂട്ടി പുത്തന്‍തലമുറയുടെ സിനിമ സങ്കല്‍പ്പങ്ങളെ പരിപൂര്‍ണമായി ഉപയോഗപ്പെടുത്തുന്ന പുതിയ സംവിധായകന്റെ ചിത്രമാണ് റോഷാക്കെന്ന് മമ്മൂട്ടി....

Trending