Connect with us

General

ഷൈൻ വോൺ അന്തരിച്ചു ! സ്പിൻ മാന്ത്രികന് വിട

Published

on

ഷൈൻ വോൺ അന്തരിച്ചു ! സ്പിൻ മാന്ത്രികന് വിട

ഓസ്‌ട്രേലിയൻ ക്രിക്കറ്റർ ഷൈൻ വോൺ അന്തരിച്ചു. 52 വയസായിരുന്നു . ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം.
മികച്ച സ്‌പിന്നര്‍മാരില്‍ ഒരാളായാണ് ഷെയ്ന്‍ വോണ്‍ വിലയിരുത്തപ്പെടുന്നത്. വോണ്‍-സച്ചിന്‍, വോണ്‍-ലാറ പോരാട്ടം അക്കാലത്ത് വിഖ്യാതമായിരുന്നു. ടെസ്റ്റില്‍ 145 മത്സരങ്ങളില്‍ 2.65 ഇക്കോണമിയില്‍ 708 വിക്കറ്റും 194 ഏകദിനങ്ങളില്‍ 4.25 ഇക്കോണമിയില്‍ 293 വിക്കറ്റും വോണിന്‍റെ പേരിലുണ്ട്. ടെസ്റ്റില്‍ 37 തവണ അഞ്ച് വിക്കറ്റ് നേട്ടവും 10 തവണ രണ്ടിംഗ്‌സിലുമായി 10 വിക്കറ്റ് നേട്ടവും വോണ്‍ പേരിലാക്കി. ഏകദിനത്തില്‍ ഒരു തവണയാണ് അഞ്ച് വിക്കറ്റ് പിഴുതത്. ടെസ്റ്റില്‍ 3154 റണ്‍സും ഏകദിനത്തില്‍ 1018 റണ്‍സും നേടി.

ഇന്ത്യയിലും വലിയ ആരാധകവ്യൂഹം വോണിനുണ്ടായിരുന്നു. ഐപിഎല്ലില്‍ 55 മത്സരങ്ങളില്‍ 57 വിക്കറ്റ് വീഴ്‌ത്തി. ഐപിഎല്ലിന്‍റെ പ്രഥമ സീസണില്‍ രാജസ്ഥാന്‍ റോയല്‍സിനെ അപ്രതീക്ഷിത കിരീടത്തിലേക്ക് നയിച്ച ക്യാപ്റ്റനായിരുന്നു ഷെയ്‌ന്‍ വോണ്‍. പിന്നീട് ടീമിന്‍റെ ഉപദേശക സ്ഥാനവും വഹിച്ചു ഇതിഹാസ താരം.

General

നടൻ കൊല്ലം സുധി വാഹനാപകടത്തിൽ മരിച്ചു

Published

on

നടൻ കൊല്ലം സുധി വാഹനാപകടത്തിൽ മരിച്ചു

സിനിമാതാരവും മിമിക്രി ആര്‍ട്ടിസ്റ്റുമായ കൊല്ലം സുധി വാഹനാപകടത്തില്‍ മരിച്ചു. പുലര്‍ച്ചെ നാലരയോടെ തൃശ്ശൂര്‍ കയ്പ്പമംഗലം പനമ്പിക്കുന്നില്‍ വച്ചായിരുന്നു അപകടം. അദ്ദേഹം സഞ്ചരിച്ച കാര്‍ എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സുധിയെ കൊടുങ്ങല്ലൂര്‍ എ.ആര്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍രക്ഷിക്കാനായില്ല. നടന്‍ ബിനു അടിമാലി, ഉല്ലാസ് അരൂര്‍, മഹേഷ് എന്നിവരും ഇദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. പരിക്കേറ്റ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Continue Reading

General

കാക്കനാട് ബൈക്കില്‍ പോയിരുന്നു. ഞാനൊരു പുകയും കണ്ടില്ല, തൃപ്പൂണിത്തുറ ഉള്ള എന്റെ അളിയന്‍ വിളിച്ചു. അവരുടെ കണ്ണ് ഇതുവരെ നീറിയില്ല – ആഷിക് അബു

Published

on

കാക്കനാട് ബൈക്കില്‍ പോയിരുന്നു. ഞാനൊരു പുകയും കണ്ടില്ല, തൃപ്പൂണിത്തുറ ഉള്ള എന്റെ അളിയന്‍ വിളിച്ചു. അവരുടെ കണ്ണ് ഇതുവരെ നീറിയില്ല – ആഷിക് അബു

ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിലെ തീപിടിത്തവും അതിനെ തുടര്‍ന്നുണ്ടായ അന്തരീക്ഷ മലിനീകരണവും ന്യായീകരിക്കുന്നവർക്കെതിരെയും സർക്കാർ എതിരെയും പരോക്ഷമായി വിമർശിച്ചുകൊണ്ട് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് പങ്കുവെച്ച് സംവിധായകൻ ആഷിക് അബു.നോട്ട് നിരോധന സമയത്ത് അതിനെ ന്യായീകരിക്കാന്‍ ഉയര്‍ന്നുവന്ന വാദങ്ങളും മാലിന്യപ്ലാന്റിലെ തീപിടിത്തം ലഘൂകരിക്കുന്ന വാദങ്ങളും ചൂണ്ടിക്കാട്ടിയുള്ള മാനുവല്‍ റോണി എന്നയാളുടെ ആക്ഷേപ ഹാസ്യ  പോസ്റ്റ് പങ്കുവെച്ചാണ് ആഷിക് അബു ബ്രഹ്മപുരം വിഷയത്തില്‍ തന്റെ നിലപാട് അറിയിച്ചത്.

‘ഞാന്‍ ഒരു ദിവസം കാക്കനാട് ബൈക്കില്‍ പോയിരുന്നു. ഞാനൊരു പുകയും കണ്ടില്ല, തൃപ്പൂണിത്തുറ ഉള്ള എന്റെ അളിയന്‍ വിളിച്ചു. അവരുടെ കണ്ണ് ഇതുവരെ നീറിയില്ല , എറണാകുളത്ത് ഉള്ളവര്‍ അരാഷ്ട്രീയര്‍ ആണ്. അവര്‍ സ്വന്തം മാലിന്യങ്ങള്‍ സര്‍ക്കാരിനെ ഏല്‍പ്പിക്കുന്നു, എല്ലാ ആരോപണവും സംസ്ഥാന സര്‍ക്കാരിനെ തകര്‍ക്കാനാണ്’ എന്നിങ്ങനെയുള്ള വാചകങ്ങളാണ് ആഷിക് പങ്കുവച്ച ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ ഉള്ളത്.

ഇടത് സഹയാത്രികനും ഇടതുപക്ഷ ചിന്താഗതിക്കാരനുമായ ആഷിക് അബുവിൻ്റെ പങ്കുവെച്ച വാക്കുകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചയാവുകയാണ്.
ബ്രഹ്മപുരം വിഷയത്തില്‍  സിനിമാ താരങ്ങളാരും പ്രതികരിക്കാത്തതിനെതിരെ സമൂഹമാധ്യമങ്ങളിൽ വലിയ വിമർശനം ഉയർന്നിരുന്നു. പിന്നാലെ ചര്‍ച്ച ഗുരുതരമായതോടെ മമ്മൂട്ടി, മോഹൻലാൽ അടക്കമുള്ള സിനിമാ പ്രവര്‍ത്തകര്‍ വിഷയത്തിൽ തങ്ങളുടെ അഭിപ്രായം സമൂഹമാധ്യമങ്ങളിലൂടെ വ്യക്തമാക്കിയിരുന്നു.

Continue Reading

General

സണ്ണി ചേച്ചി ആരാധകർക്ക് ഇറച്ചിക്ക് 10% വിലക്കുറവ് !

Published

on

സണ്ണി ചേച്ചി ആരാധകർക്ക് ഇറച്ചിക്ക് 10% വിലക്കുറവ് !

നടി സണ്ണി ലിയോണിന്റെ ആരാധകർക്ക് 10 ശതമാനം വിലക്കിഴിവ് പ്രഖ്യാപിച്ച് കർണാടകയിലെ ഒരു ഇറച്ചി വിൽപനക്കാരൻ. നടിയുടെ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് കിഴിവ് നൽകുന്നതെന്ന് മാണ്ഡ്യ ജില്ലക്കാരനായ ഇറച്ചി വിൽപ്പനക്കാരനായ പ്രസാദ് കെഎൻ പറഞ്ഞു. രണ്ട് വർഷത്തോളമായി ജില്ലയിൽ ഡികെ ചിക്കൻ ഷോപ്പ് നടത്തുകയാണ് പ്രസാദ്.

തന്റെ ബിസിനസ്സ് പ്രോത്സാഹിപ്പിക്കുന്നതിന് ലിയോണിന്റെ പേര് ഉപയോഗിക്കുന്നുണ്ടോ എന്ന ചോദ്യത്തിന്, “ഞാൻ അവളുടെ ആരാധകർക്ക് 10 ശതമാനം കിഴിവ് നൽകുന്നു. അവളുടെ ആരാധകരുടെ എണ്ണം വർധിച്ചാൽ, ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് കൂടുതൽ സംഭാവന നൽകാൻ അവൾക്ക് കഴിയും.

പോൺ വ്യവസായവുമായുള്ള മുൻകാല ബന്ധം കാരണം സണ്ണി ലിയോണിനെ പലപ്പോഴും ലൈംഗിക ചിഹ്നമായി കാണാറുണ്ടെന്നും പ്രസാദ് പറഞ്ഞു. എന്റെ പല സുഹൃത്തുക്കളും അവളെക്കുറിച്ച് സംസാരിക്കുന്നത് ഞാൻ പലപ്പോഴും കേട്ടിട്ടുണ്ട്. പിന്നീട് ഞാൻ സണ്ണി ലിയോണിന്റെ ജീവിതത്തെക്കുറിച്ച് വായിക്കാൻ തുടങ്ങി, അവൾ സമൂഹത്തിന് വേണ്ടി വളരെയധികം ചെയ്തിട്ടുണ്ടെന്ന് കണ്ടെത്തി. ഒരു പെൺകുട്ടിയെ ദത്തെടുക്കുന്നത് മുതൽ സ്‌കൂൾ നടത്താനും കോവിഡ്-19 പാൻഡെമിക് സമയത്ത് സഹായം നീട്ടാനും വരെ. അവൾ ശരിക്കും ഒരു മാതൃകയാണ്. അതിനാൽ, അവളുടെ ആരാധകർക്ക് 10 ശതമാനം കിഴിവ് നൽകാൻ ഞാൻ തീരുമാനിച്ചു.

എന്നിരുന്നാലും, ഉപഭോക്താക്കൾക്ക് കിഴിവ് ലഭിക്കുന്നത് എളുപ്പമായിരിക്കില്ല. ഓഫർ ലഭിക്കുവാനായി 3 നിബന്ധനകൾ പാലിക്കണം. ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും സണ്ണി ലിയോണിനെ ഫോളോ ചെയ്താൽ മാത്രമേ അവർക്ക് കിഴിവ് ലഭിക്കൂ. സണ്ണി ലിയോൺ അഭിനയിക്കുന്ന ഏതെങ്കിലും സിനിമയുമായി ബന്ധപ്പെട്ട് ഉപഭോക്താക്കൾ ഒരു സോഷ്യൽ മീഡിയ കമന്റും നടത്തിയിരിക്കണം, ”പ്രസാദ് പറഞ്ഞു.

ലിയോണിന്റെ ആരാധകർക്കായി പ്രത്യേക ഓഫർ ആരംഭിച്ചതിന് ശേഷം തനിക്ക് പ്രോത്സാഹനവും പരിഹാസവും ലഭിച്ചതായി ഇറച്ചി വിൽപ്പനക്കാരൻ പറഞ്ഞു. “എന്റെ കടയുടെ ഫോട്ടോ വൈറലായതോടെ എനിക്ക് കൂടുതൽ ഉപഭോക്താക്കളെ ലഭിച്ചു,” അദ്ദേഹം കൂട്ടിച്ചേർത്തു.

Continue Reading

Recent

Film News22 hours ago

ജീത്തു ജോസഫ്-ബേസിൽ ജോസഫ് ചിത്രം ‘നുണക്കുഴി’ ഒടിടി റിലീസിനൊരുങ്ങുന്നു ! സെപ്റ്റംബർ 13 മുതൽ ചിത്രം ZEE5ൽ…

ജീത്തു ജോസഫ്-ബേസിൽ ജോസഫ് ചിത്രം ‘നുണക്കുഴി’ ഒടിടി റിലീസിനൊരുങ്ങുന്നു ! സെപ്റ്റംബർ 13 മുതൽ ചിത്രം ZEE5ൽ…   ബേസിൽ ജോസഫ്, ഗ്രേസ് ആന്റണി, നിഖില വിമൽ,...

Video4 months ago

കളർഫുൾ എന്റർടൈനറായി കട്ടീസ് ഗ്യാങ് ; ട്രെയിലർ എത്തി

കളർഫുൾ എന്റർടൈനറായി കട്ടീസ് ഗ്യാങ് ; ട്രെയിലർ എത്തി യുവതാരങ്ങൾ അണിനിരക്കുന്ന പുതിയ ചിത്രം കട്ടീസ് ഗ്യാങ്ങിന്റെ ട്രെയിലർ റിലീസ് ചെയ്തു. ഉണ്ണി ലാലു, സജിൻ ചെറുകയിൽ,...

Film News4 months ago

‘ദ പ്രീസ്റ്റ്’ന് ശേഷം ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന സിനിമയുടെ പൂജ കൊച്ചിയിൽ നടന്നു!! ചിത്രം നിർമ്മിക്കുന്നത് കാവ്യ ഫിലിം കമ്പനിയും ആൻ മെഗാ മീഡിയയും ചേർന്ന്

‘ദ പ്രീസ്റ്റ്’ന് ശേഷം ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന സിനിമയുടെ പൂജ കൊച്ചിയിൽ നടന്നു!! ചിത്രം നിർമ്മിക്കുന്നത് കാവ്യ ഫിലിം കമ്പനിയും ആൻ മെഗാ മീഡിയയും...

Events5 months ago

ജിആര്‍പിയിലും വമ്പൻ കുതിപ്പുമായി ബിഗ് ബോസ് സീസൺ 6 ചരിത്രം സൃഷ്ടിക്കുന്നു

ജിആര്‍പിയിലും വമ്പൻ കുതിപ്പുമായി ബിഗ് ബോസ് സീസൺ 6 ചരിത്രം സൃഷ്ടിക്കുന്നു ഇന്ന് മലയാളി സദസ്സുകളിൽ ഒഴിച്ചുകൂടാൻ ആവാത്ത വിഷയമായി മാറിക്കൊണ്ടിരിക്കുകയാണ് ബിഗ് ബോസ് സീസൺ 6....

Film News5 months ago

തീയറ്ററുകളിൽ പൊട്ടിച്ചിരിയുടെ പൂത്തിരി തിളക്കത്തിൽ രണ്ടാം വാരത്തിലേക്ക്

തീയറ്ററുകളിൽ പൊട്ടിച്ചിരിയുടെ പൂത്തിരി തിളക്കത്തിൽ രണ്ടാം വാരത്തിലേക്ക് ‘ഒരമ്മ പെറ്റ അളിയന്മാര്‍!..’ എന്ന് തിളക്കം സിനിമയിലെ ഓമനക്കുട്ടനേയും ഉണ്ണിയേയും, ഓമനക്കുട്ടന്റെ ഭാര്യ വനജ വിശേഷിപ്പിക്കുന്നുണ്ട്. ഈ പ്രയോഗം...

Reviews6 months ago

ഹിറ്റ് പരമ്പര തുടർന്ന് മലയാള സിനിമ ! ഹിറ്റടിച്ച് കടകൻ. മലയാള സിനിമയ്ക്ക് ഇനി പുതിയ ആക്ഷൻ ഹീറോ.

ഹിറ്റ് പരമ്പര തുടർന്ന് മലയാള സിനിമ ! ഹിറ്റടിച്ച് കടകൻ. മലയാള സിനിമയ്ക്ക് ഇനി പുതിയ ആക്ഷൻ ഹീറോ. 2024ലെ മലയാള സിനിമയുടെ കുതിപ്പ് ടോപ്പ് ഗിയറിൽ...

Film News7 months ago

മീര ജാസ്മിനും നരേനും ഒന്നിച്ചെത്തിയ ‘ക്യൂൻ എലിസബത്ത്’ ഫെബ്രുവരി 14 മുതൽ ‘Zee5’ൽ !

മീര ജാസ്മിനും നരേനും ഒന്നിച്ചെത്തിയ ‘ക്യൂൻ എലിസബത്ത്’ ഫെബ്രുവരി 14 മുതൽ ‘Zee5’ൽ ! മീരാ ജാസ്മിൻ, നരേൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി എം പത്മകുമാർ സംവിധാനം...

Film News8 months ago

കേരളത്തിൽ തരം​ഗമായ് പ്രശാന്ത് വർമ്മ-തേജ സജ്ജ ചിത്രം ‘ഹനു-മാൻ’ !

കേരളത്തിൽ തരം​ഗമായ് പ്രശാന്ത് വർമ്മ-തേജ സജ്ജ ചിത്രം ‘ഹനു-മാൻ’ ! തേജ സജ്ജയെ നായകനാക്കി പ്രശാന്ത് വർമ്മ തിരക്കഥയെഴുതി സംവിധാനം ചെയ്ത പാൻ ഇന്ത്യ ചിത്രം ‘ഹനു-മാൻ’...

Film News8 months ago

ഗംഭീര അഭിപ്രായങ്ങളുമായി ഖൽബ്

ഗംഭീര അഭിപ്രായങ്ങളുമായി ഖൽബ് കാലം പറയാത്ത കഥയോ കണ്ടു പഴകിയ കഥയോ അല്ല ഖൽബ്‌.. കണ്മുന്നിൽ കണ്ട ജീവിതങ്ങളുടെ നമ്മളോരുത്തരും അനുഭവിച്ചറിഞ്ഞ നിമിഷങ്ങളുടെ മികവാർന്ന ആവിഷ്ക്കാരമാണ്. സിനിമ...

Film News8 months ago

ഖൽബ് നിറച്ച് ഖൽബ് ! റിവ്യൂ വായിക്കാം

ഖൽബ് നിറച്ച് ഖൽബ് ! റിവ്യൂ വായിക്കാം   എന്നും പുതുമയും വ്യത്യസ്ഥതയും ഉള്ള ചിത്രങ്ങൾ മലയാളത്തിന് സമ്മാനിച്ച ബാനർ ആണ് ഫ്രൈഡേ ഫിലിം ഹൗസ്. അങ്കമാലി...

Trending