Film News
കോളേജ് കാലഘട്ടത്തിൽ മോഹൻലാൽ അടക്കമുള്ളവർ പങ്കെടുത്ത ഒരു തെക്കൻ തല്ല്കേസിന് സുവർണ്ണ ജൂബിലി

കോളേജ് കാലഘട്ടത്തിൽ മോഹൻലാൽ അടക്കമുള്ളവർ പങ്കെടുത്ത ഒരു തെക്കൻ തല്ല്കേസിന് സുവർണ്ണ ജൂബിലി
തിരുവനന്തപുരം വിദ്യാർഥി രാഷ്ടീയത്തിലെ ഒരു തെക്കൻ തല്ലു കേസിന്റെ സുവർണ ജൂബി ആഘോഷിച്ച് യുഡിഎഫ് കൺവീനർ എ.എം ഹസനും കൂട്ടുകാരും. ഹൈസ്കൂൾ കാലഘട്ടത്തിൽ നടന്ന കൂട്ടത്തല്ലിന്റെ അമ്പതാം വാർഷികമാണ് പാട്ടും ഓണസദ്യ യുമായി ആഘോഷിച്ചത് . ഹംസക്ക് പുറമേ അന്നത്തെ സംഘർഷത്തിലെ കഥാപാത്രങ്ങളായിരുന്ന ചെറിയാൻ ഫിലിപ് , വി.പ്രതാപചന്ദ്രൻ , ബി.എസ്.ബാലചന്ദ്രൻ , പി കെ വേണുഗോപാൽ തുടങ്ങിയ രാഷ്ട്രീയ നേതാക്കളും സംഗമത്തിനെത്തി .
1972 സെപ്റ്റംബർ ഒന്നിനു മോഡൽ ഹൈസ്കൂളിലെ കെഎസ്യു യൂണിറ്റ് രൂപീകരണവുമായി ബന്ധപ്പെട്ടായിരുന്നു സംഘർഷം. സംസ്ഥാന ജനറൽ സെക്രട്ടറിയായ ഹസൻ കെ എസ് യു നേതാക്കൾക്കൊപ്പം ജാഥയായി റസിഡൻസി കോംപൗണ്ടിലെ യോഗത്തിൽ പ്രസംഗിക്കാനെത്തി . ഇടതുസംഘടനയിലെ വിദ്യാർഥികൾ കൂവിവിളിച്ചു യോഗം അലങ്കോലപ്പെടുത്താൻ ശ്രമിച്ചതോടെ സംഘർഷമായി. തുടർന്നു കല്ലേറുണ്ടായി, കല്ലേറിൽ ഹസന്റെ തലപൊട്ടി . കെഎസ്‌യു നേതാവ് ശിവജിയുടെ പേനാക്കത്തിയുടെ കുത്തേറ്റ് ഇടതു നേതാവ് തൈക്കാട് ജയനു മുറിവേറ്റു. തുടർന്നു കൂട്ടത്തല്ലായി. രാഷ്ട്രീയ സംഘടനയുടെ ഭാഗമല്ലായിരുന്നെങ്കിലും ഇന്നത്തെ സൂപ്പർ താരം മോഹൻലാലും അദ്ദേഹത്തിന്റെ സഹോദരൻ പ്യാരിലാലുമല്ലാം സംഘർഷത്തിന്റെ ഭാഗമായുണ്ടായിരുന്നുവെന്ന് ഹസൻ പറയുന്നു . കേസും മറ്റും അതിന്റെ വഴിക്കു നടന്നു . യാണു ശിവജി പങ്കുവച്ചത് .
50 വർഷത്തിനുശേഷം ഇങ്ങനെയൊരു സംഗമം എന്ന ആശയം മുന്നോട്ടുവച്ചത് ബി.എസ് . ബാലചന്ദ്രനും ശിവജിയുമാണ് . അന്ന് എല്ലാവരും അനുഭവിച്ചതു സംഘർഷത്തിന്റെ പിരിമുറുക്കമായിരുന്നെങ്കിൽ , സംഗമത്തിൽ അവയെല്ലാം രസകരമായ ഓർമ്മകളായിമാറി. തലപൊട്ടി ചോര വാർന്നു നിന്ന തന്നെ ഒരു അപരിചിതൻ സൈക്കിളിൽ ജനറൽ ആശുപതയിലെത്തിച്ചതു ഹസൻ ഓർമിച്ചെടുത്തു . ശിവജിയുടെ പേനാക്കത്തികൊണ്ടു തൈക്കാട് ജയന്റെ നെഞ്ചിലാണു മുറിവേറ്റത് . മുറിവിന്റെ ആഴം കൂടിയിരുന്നെങ്കിൽ ജീവഹാനി സംഭവിക്കുമായിരുന്നെന്നു ഡോക്ടർ പറഞ്ഞപ്പോൾ അനുഭവിച്ച ഭീതിയാണ് ശിവജി പങ്കുവെച്ചത്.
പിന്നീട് രാഷ്ട്രീയം തന്നെ ഉപേക്ഷിച്ച് തൈക്കാട് ജയനും സംഗമത്തിന് എത്തി. അന്നത്തെ കേസിലെ വാദികളും പ്രതികളും ആയവരെല്ലാം ഇന്ന് വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവരാണ്.
ചിലർ രാഷ്ട്രീയത്തിൽ തന്നെ പയറ്റിയപ്പോൾ മറ്റു പലരും പലവിധ ജോലികളും തേടിപ്പോയി.
ശിവജി വിശ്വ ഹിന്ദു പരിഷത്തിന്റെ പ്രവർത്തകനാണ് . വി.പ്രതാപചന്ദ്രൻ കെപിസിസി ട്രഷറർ ആണ് . ഓണസദ്യയും കഴിച്ചാണ് സുഹൃത്തുക്കൾ പിരിഞ്ഞത് . കെ . മോഹൻകുമാർ , പിരപ്പൻകോട് സുഭാഷ് , വിതുര ശശി , ജോൺ , മനോഹരൻ , കനകാംബരൻ , പര മേശ്വരൻ , ബാലകൃഷ്ണൻ തുടങ്ങിയവരും പങ്കെടുത്തു .
Film News
അവിചാരിതമായി കിട്ടിയ ഒരു സർപ്രസ് ഹിറ്റ് – വാതിൽ റിവ്യൂ വായിക്കാം

അവിചാരിതമായി കിട്ടിയ ഒരു സർപ്രസ് ഹിറ്റ് – വാതിൽ റിവ്യൂ വായിക്കാം
വീട്ടിലിരുന്ന് ബോറടിച്ചപ്പൊ ഒരു സിനിമക്ക് പൊവാൻ തോന്നി. ഏതിന് പോവും എന്നാലോചിച്ചഴാണ് വിനയ് ഫോർട്ടിന്റെ ‘വാതിൽ’ ഇന്നാണ് റിലീസ് എന്നറിഞ്ഞത്. പിന്നെ ഒന്നും നോക്കില്ല നേരെ അതിന് പോയി. ട്രെയിലർ കാണാതെ പോയതുകൊണ്ട് മുൻധാരണകളൊന്നുമില്ലാതെ കാണാൻ പറ്റി. ചിരിക്കാനും ചിന്തിക്കാനുമൊക്കെയുള്ള വകയുണ്ട്. കഴമ്പുള്ളൊരു കഥയുണ്ട്. ഇന്റസ്റ്റിംങ്ങായിട്ടുള്ള മൊമെൻസുകളുണ്ട്. അർത്തവത്തായ വരികളടങ്ങുന്ന സാഹചര്യത്തിനനുയോജ്യമായ പാട്ടപകൾ സിനിമയെ ഹൃദയത്തോടടുപ്പിക്കുന്നുണ്ട്.
വിനയ് ഫോർട്ടിന്റെ തികച്ചും വ്യത്യസ്തമായ അഭിനയമാണ് ചിത്രത്തിൽ കാണാൻ സാധിച്ചത്. കോമഡി കഥാപാത്രങ്ങൾ ചെയ്ത് പ്രേക്ഷകരെ ചിരിപ്പിച്ച വിനയ് ഫോർട്ടിൽ നിന്നും ‘വാതിൽ’ലെ ഡെനിയിലേക്ക് വരുമ്പോൾ പ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിലേക്കാണ് കൊണ്ടെത്തിക്കുന്ന ഭാവപ്രകടനങ്ങൾ കാണാനാവും. ന്റെ പൊന്നേ ഇങ്ങേരെന്തൊരു അഭിനയമാണ്. സിനിമ ആരംഭിക്കുന്നേരം ഡെനിയിലുണ്ടാവുന്ന മാനസ്സികസങ്കർഷങ്ങൾ പ്രേക്ഷകരിൽ വല്ലാത്തൊരു അസ്വസ്തത സൃഷ്ടിക്കുന്നുണ്ട്. ആ അസ്വസ്തത ചിത്രം രണ്ടാം ഭാഗത്തിലേക്ക് ആകാംക്ഷയായി മാറുന്നു. ക്ലൈമാക്സിലേക്ക് അടുക്കുന്തോറും what next എന്ന ചോദ്യം നമ്മൾ നമ്മളോട് തന്നെ ചോദിച്ചുകൊണ്ടിരിക്കും. നല്ലൊരു തിയറ്റർ എക്സ്പീരിയൻസ് നൽകുന്നൊരു സിനിമയാണ് ‘വാതിൽ’.
Film News
‘ശ്വാസം അടക്കിപ്പിടിച്ച് ഇരുന്നുകൊൾക. ബോക്സോഫീസ് നിൻ്റെ ദിനങ്ങൾ എണ്ണപ്പെട്ടു കഴിഞ്ഞു’ വാലിബൻ അവതരിക്കുന്നത് ഈ ദിവസം

‘ശ്വാസം അടക്കിപ്പിടിച്ച് ഇരുന്നുകൊൾക. ബോക്സോഫീസ് നിൻ്റെ ദിനങ്ങൾ എണ്ണപ്പെട്ടു കഴിഞ്ഞു’ വാലിബൻ അവതരിക്കുന്നത് ഈ ദിവസം
കാത്തിരിപ്പിന് വിരാമം, മോഹൻലാൽ-ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം മലൈക്കോട്ടൈ വാലിബൻ തിയേറ്ററിലേക്ക്
പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രം മലൈക്കോട്ടൈ വാലിബൻ തിയേറ്ററുകളിലേക്ക്. ചിത്രത്തിന്റെ സംവിധായകനായ ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജന്മദിനത്തിൽ തന്നെ മലയാളത്തിന്റെ മഹാനടൻ മലൈക്കോട്ടൈ വാലിബന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. 2024 ജനുവരി 25 നാണ് ചിത്രം ലോകവ്യാപകമായി തിയേറ്ററുകളിലേക്കെത്തുന്നത്. മോഹൻലാലിന്റെ ജന്മദിനത്തിന് പുറത്തുവിട്ട ഗ്ലിമ്സ് വിഡിയോയും മലൈക്കോട്ടൈ വാലിബന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും തരംഗമായതിനു പിന്നാലെ എത്തുന്ന ചിത്രത്തിന്റെ റിലീസ് തീയതി പ്രേക്ഷകരിൽ ആവേശം ഇരട്ടിയാക്കുന്നു. ഷിബു ബേബി ജോൺ, അച്ചു ബേബി ജോൺ എന്നിവരുടെ നേത്ര്വത്തിലുള്ള ജോൺ ആൻഡ് മേരി ക്രിയേറ്റിവിസ്, കൊച്ചുമോന്റെ ഉടമസ്ഥതയിലുള്ള സെഞ്ച്വറി ഫിലിംസ്, അനൂപിന്റെ മാക്സ് ലാബ്, വിക്രം മെഹ്‌റ, സിദ്ധാർഥ് ആനന്ദ് കുമാർ എന്നിവരുടെ ഉടമസ്ഥയിലുള്ള സരിഗമ ഇന്ത്യാ ലിമിറ്റഡ് എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ.
നൂറ്റി മുപ്പതു ദിവസങ്ങളിൽ രാജസ്ഥാന്‍, ചെന്നൈ, പോണ്ടിച്ചേരി എന്നീ സ്ഥലങ്ങളിലാണ് മലൈക്കോട്ടൈ വാലിബന്റെ ചിത്രീകരണം നടന്നത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് പി എസ് റഫീക്കാണ്. ‘ചുരുളി’ക്ക് ശേഷം മധു നീലകണ്ഠന്‍ വീണ്ടും ലിജോയ്ക്ക് വേണ്ടി ക്യാമറ ചലിപ്പിക്കുന്ന ചിത്രത്തിന്റെ സംഗീതം നിര്‍വഹിക്കുന്നത് പ്രശാന്ത് പിള്ളയാണ്. ദീപു ജോസഫ് എഡിറ്റിംഗ് നിര്‍വഹിക്കുന്ന ചിത്രത്തിന്റെ വസ്ത്രാലങ്കാരം റോണക്സ് സേവ്യറാണ്. മലയാളം, തമിഴ്, തെലുങ്ക് കന്നഡ, ഹിന്ദി എന്നീ ഭാഷകളിലാണ് ചിത്രം റിലീസാകുന്നത്.പി ആർ ഓ പ്രതീഷ് ശേഖർ.
Film News
കല്യാണിയുടെ ശേഷം മൈക്കിൽ ഫാത്തിമയുടെ വേൾഡ് വൈഡ് വിതരണാവകാശം സ്വന്തമാക്കി ഗോകുലം മൂവീസ്

കല്യാണിയുടെ ശേഷം മൈക്കിൽ ഫാത്തിമയുടെ വേൾഡ് വൈഡ് വിതരണാവകാശം സ്വന്തമാക്കി ഗോകുലം മൂവീസ്
കല്യാണി പ്രിയദർശൻ കേന്ദ്ര കഥാപാത്രത്തിലെത്തുന്ന ശേഷം മൈക്കിൽ ഫാത്തിമയുടെ വേൾഡ് വൈഡ് വിതരണാവകാശം ശ്രീ ഗോകുലം ഗോപാലന്റെ ഗോകുലം മൂവീസ് സ്വന്തമാക്കി. ഇന്ത്യൻ സിനിമാ ലോകത്തിൽ കളക്ഷൻ റെക്കോർഡുകൾ സൃഷ്ടിച്ച് മുന്നേറുന്ന ഷാരൂഖ് ഖാന്റെ ജവാൻ കേരളത്തിലും തമിഴ്‌നാട്ടിലും വിതരണം ചെയ്ത ഗോകുലം മൂവീസ് ആഗോള തലത്തിൽ റിലീസ് ചെയ്യുന്ന മലയാള ചിത്രമായിരിക്കും ശേഷം മൈക്കിൽ ഫാത്തിമ. മനു സി കുമാർ സംവിധാനം ചെയ്ത ചിത്രത്തിൽ അനിരുദ്ധ് രവിചന്ദർ ആലപിച്ച ഗാനവും ചിത്രത്തിന്റെ ടീസറും പ്രേക്ഷകർക്കിടയിൽ തരംഗമായി മാറിയിരുന്നു.
മലയാള സിനിമയെ ആഗോളവ്യാപകമായി ഏറ്റവും നല്ല രീതിയിൽ അവതരിപ്പിക്കാൻ ഗോകുലം മൂവീസിന്റെ തുടക്കമാണ് ശേഷം മൈക്കിൽ ഫാത്തിമ എന്ന ചിത്രമെന്നും, വരും നാളുകളിലിൽ അന്യഭാഷാ ചിത്രങ്ങളും മികച്ച മലയാള ചിത്രങ്ങളും ലോകവ്യാപകമായി തിയേറ്ററുകളിലേക്കെത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് ഗോകുലം മൂവീസ് എന്ന് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ശ്രീ. കൃഷ്ണമൂർത്തി പറഞ്ഞു. ഇന്ത്യയിലെ മറ്റു പ്രധാന കേന്ദ്രങ്ങളിലും, വിദേശരാജ്യങ്ങളിലും ഗോകുലം മൂവീസിന്റെ ശൃംഖല വരും നാളുകളിൽ വ്യാപിക്കുമെന്നും ഗോകുലം മൂവിസിന് പ്രേക്ഷകർ നൽകുന്ന പിന്തുണയാണ് ഈ വളർച്ചക്ക് പിന്നിലെന്നും അദ്ദേഹം പറഞ്ഞു. ഫുട്ബാൾ കമന്റേറ്ററായി കല്യാണി പ്രിയദർശൻ അഭിനയിക്കുന്ന ഫാമിലി എന്റെർറ്റൈനെർ ശേഷം മൈക്കിൽ ഫാത്തിമ ഒക്ടോബർ ആദ്യ വാരത്തിൽ തിയേറ്ററുകളിലേക്കെത്തും.കേരളത്തിൽ ഗോകുലം മൂവീസിന്റെ ഡിസ്ട്രിബൂഷൻ പാർട്ട്നേഴ്‌സ് ആയ ഡ്രീം ബിഗ് ഫിലിംസാണ് വിതരണം നിർവഹിക്കുന്നത്.
കല്യാണി പ്രിയദർശനോടൊപ്പം സുധീഷ്, ഫെമിന, സാബുമോൻ, ഷഹീൻ സിദ്ധിഖ്, ഷാജു ശ്രീധർ, മാല പാർവതി, അനീഷ് ജി മേനോൻ, സരസ ബാലുശ്ശേരി,പ്രിയാ ശ്രീജിത്ത് ,ബാലതാരങ്ങളായ തെന്നൽ, വാസുദേവ് തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ദി റൂട്ട് , പാഷൻ സ്റ്റുഡിയോസ് എന്നിവയുടെ ബാനറിൽ ജഗദീഷ് പളനിസ്വാമിയും സുധൻ സുന്ദരവും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിന്റെ എക്സിക്കുട്ടീവ് പ്രൊഡ്യൂസർ : രഞ്ജിത് നായർ, ഛായാഗ്രഹണം : സന്താന കൃഷ്ണൻ രവിചന്ദ്രൻ, സംഗീത സംവിധാനം: ഹിഷാം അബ്ദുൽ വഹാബ് ,എഡിറ്റർ : കിരൺ ദാസ്, ആർട്ട് : നിമേഷ് താനൂർ,കോസ്റ്റ്യൂം : ധന്യാ ബാലകൃഷ്ണൻ, മേക്ക് അപ്പ് -റോണെക്സ് സേവിയർ, ചീഫ് അസ്സോസിയേറ്റ് : സുകു ദാമോദർ, പബ്ലിസിറ്റി : യെല്ലോ ടൂത്ത്സ്, പ്രൊഡക്ഷൻ കൺട്രോളർ : റിച്ചാർഡ്, ക്രിയേറ്റിവ് പ്രൊഡ്യൂസർ : ഐശ്വര്യ സുരേഷ്, പി ആർ ഒ : പ്രതീഷ് ശേഖർ.
-
Film News2 years ago
18 വർഷമായി ലാൽ ഫാൻ, ആറാട്ടിനൊടുവിൽ അവസാനം മോഹൻലാൽ അപമാനിച്ചു- സന്തോഷ് വർക്കി
-
Video2 years ago
ഞാൻ പത്ത് പെണ്ണുങ്ങളുമായി സെക്സ് ചെയ്തിട്ടുണ്ട്,താല്പര്യമുള്ളവരോട് ഇനിയും ചോദിക്കും- വിനായകൻ
-
Film News1 year ago
കലക്കൻ പ്രേമവുമായി നിമിഷയും റോഷനും ! ഞെരിപ്പൻ മാസ്സുമായി ബിജു മേനോനും പത്മപ്രിയയും ! ഈ ഓണം ഒരൊന്നൊന്നര ഓണം ആവും
-
Film News2 years ago
എട്ടു നിലയിൽ പൊട്ടാനുള്ള ഭാഗ്യമുണ്ടാവട്ടെ, നാളെ ഇവിടെത്തന്നെ കാണണം ! മറുപടിയുമായി മാല പാർവ്വതി
-
Film News2 years ago
ഊക്കലും ഉപദേശവും ഒരുമിച്ച് വേണ്ട, നാരദൻ കണ്ട രശ്മി ആഷിക്ക് അബുവിനോട്
-
Trailer and Teaser1 year ago
ഞെട്ടിച്ച് അനശ്വര രാജൻ ! ജോൺ എബ്രഹാം നിർമിക്കുന്ന ആദ്യ ചിത്രം മൈക്ക് ട്രെയ്ലർ പുറത്തിറങ്ങി
-
Film News1 month ago
ജയിലറിൽ തിയേറ്ററുകളെ ഇളക്കിമറിച്ച് മോഹൻലാൽ ! ബ്ലോക്ക് ബസ്റ്റർ റിപ്പോർട്ടുകളുമായി ചിത്രം. ലാലേട്ടന് നന്ദി പറഞ് തമിഴ് പ്രേക്ഷകർ
-
Film News11 months ago
മാറ്റത്തിൻ്റെ പാതയിൽ മലയാള സിനിമ ! ലിപ് ലോക്ക് കാലം കഴിഞ്ഞു ബോൾഡ് രംഗങ്ങളുമായി പുതിയ സിനിമ കാഴ്ചകൾ !