Connect with us

Uncategorized

ഈദ് മുബാറക് ! പെരുന്നാൾ ചിത്രങ്ങൾ പങ്കുവെച്ചു ഫഹദും നസ്രിയയും

Published

on

ഈദ് മുബാറക് ! പെരുന്നാൾ ചിത്രങ്ങൾ പങ്കുവെച്ചു ഫഹദും നസ്രിയയും

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താര ദമ്പദികളാണ് ഫഹദും നസ്രിയയും. ഇരുവരും ഒന്നിച്ച് പ്രത്യക്ഷപ്പെടുന്ന സന്ദർഭങ്ങൾ മലയാളികൾ എപ്പോഴും കൗതുകത്തോടെ നോക്കാറുണ്ട്. കഴിഞ്ഞദിവസം പെരുന്നാൾ ദിനത്തിൽ കുടുംബസമേതം പെരുന്നാൾ ആഘോഷിച്ചതിന്റെ ചിത്രങ്ങൾ ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് നസ്രിയ.

 

കുടുംബസമേതം ആണ് താരങ്ങൾ ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. അതേസമയം ഫഹദ് ഫാസിൽ നായനായ മലയൻകുഞ്ഞ് ഈ മാസം തിയേറ്ററുകളിൽ റിലീസിന് ഒരുങ്ങുകയാണ്. ഉലകനായകൻ കമലഹാസനോടൊപ്പം ഒന്നിച്ച വിക്രം തിയേറ്ററുകളിൽ ഗംഭീര വിജയവും നേടിയിരുന്നു. അതേസമയം ഒരു ഇടവേളക്ക് ശേഷം നസ്രിയ നായികയായ ചിത്രം ആഹാസുന്ദര പോയ മാസമാണ് തീയറ്ററിൽ എത്തിയിരിക്കുന്നത്.

Uncategorized

വീണ്ടും അച്ഛനായി ഗിന്നസ് പക്രു !

Published

on

വീണ്ടും അച്ഛനായി ഗിന്നസ് പക്രു !

മിമിക്രി വേദികളിലൂടെ മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരനായി മാറിയ നടനും മിമിക്രി കലാകാരനുമാണ് ഗിന്നസ് പക്രു. കഴിഞ്ഞ ദിവസം തൻ്റെ ജീവിതത്തിലെ സന്തോഷ നിമിഷം പ്രേക്ഷകരുമായി പങ്കുവച്ചിരിക്കുകയാണ് താരം. സോഷ്യൽ മീഡിയ വഴി
താൻ വീണ്ടും ഒരച്ഛനായ വിവരം പങ്കുവെച്ചിരിക്കുകയാണ് ഗിന്നസ് പക്രു. പെൺകുഞ്ഞിന്റെ അച്ഛനായതായി അറിയിച്ച പക്രു ഡോക്ടർ രാധാമണിക്കും ആശുപത്രിക്കും നന്ദി അറിയിച്ചു. സോഷ്യൽ മീഡിയയിലൂടെയാണ് താരം ഈ സന്തോഷവാർത്ത അറിയിച്ചത്. കുഞ്ഞിന്റെ ചിത്രവും അദ്ദേഹം പോസ്റ്റ് ചെയ്തിട്ടുണ്ട്.

ഗായത്രിയാണ് ഗിന്നസ് പക്രുവിന്റെ ഭാര്യ. ദീപ്ത കീർത്തി എന്ന മറ്റൊരു മകൾ കൂടിയുണ്ട് അദ്ദേഹത്തിന്. നിരവധി പേരാണ് വിശേഷമറിഞ്ഞ് ഗിന്നസ് പക്രുവിനും കുടുംബത്തിനും ആശംസകൾ അറിയിച്ചുകൊണ്ടിരിക്കുന്നത്. ഒരാഴ്ച മുമ്പായിരുന്നു ഗിന്നസ് പക്രുവിന്റെയും ഗായത്രിയുടേയും പതിനേഴാം വിവാഹവാർഷികം.

Continue Reading

Uncategorized

മരക്കാറിന് ശേഷം 100 കോടി ചിത്രത്തിൽ വീണ്ടും മോഹൻലാൽ ! ഒരുങ്ങുന്നത് പാൻ ഇന്ത്യൻ വിസ്മയം

Published

on

മരക്കാറിന് ശേഷം 100 കോടി ചിത്രത്തിൽ വീണ്ടും മോഹൻലാൽ ! ഒരുങ്ങുന്നത് പാൻ ഇന്ത്യൻ വിസ്മയം

മരയ്ക്കാർ ശേഷം വീണ്ടും ഒരു നൂറുകോടി ചിത്രവുമായി മോഹൻലാൽ എത്തുന്നു. ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായാണ് ചിത്രം ഒരുങ്ങുന്ന ‘ഋഷഭ’ എന്നാൽ മോഹൻലാൽ ചിത്രത്തിൻറെ ബഡ്ജറ്റ് അണിയറ പ്രവർത്തകർ പദ്ധതി ചെയ്തിരിക്കുന്നത് നൂറുകോടിക്ക് മുകളിലാണ്. മോഹൻലാലിനൊപ്പം തെലുങ്ക് സൂപ്പർ താരം വിജയ് ദേവര കൊണ്ടയും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തും. നന്ദകുമാറാണ് ചിത്രത്തിന്റെ സംവിധായകൻ.ഒരു വലിയ ക്യാൻവാസിൽ ഒരുങ്ങുന്ന ബിഗ് ബജറ്റ് ചിത്രമായിരിക്കും ‘ഋഷഭ’. എവിഎസ് സ്റ്റുഡിയോസിന്റെ ബാനറിൽ അഭിഷേക് വ്യാസ്, പ്രവീർ സിംഗ്, ശ്യാം സുന്ദർ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

അതേസമയം മോഹൻലാൽ ലിജോ ജോസ് പല്ലിശ്ശേരി ചിത്രമായ മലൈക്കൊട്ടൈ വാലിഭൻ്റെ ചിത്രീകരണ തിരക്കുകളിൽ ആണ് മോഹൻലാൽ നിലവിൽ. ജൂൺ മാസത്തിൽ ആയിരിക്കും ഋഷഭയുടെ ചിത്രീകരണം അണിയറപ്രവർത്തകർ പദ്ധതി ചെയ്യുന്നത്. മോഹൻലാലിനെയും വിജയ് തേവരകൊണ്ടയും കൂടാതെ തെന്നിന്ത്യയിലെ പ്രമുഖ താരങ്ങൾ ചിത്രത്തിനായി അണിനിരക്കുന്നുണ്ട്.

Continue Reading

Uncategorized

അക്ഷയ്കുമാർ ഇനി വിയർക്കും. ബോളിവുഡിൽ അക്ഷയ് കുമാറിന് വില്ലനായി പൃഥ്വിരാജ് ! ബഡേ മിയാൻ ചോട്ടെ മിയാൻ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി

Published

on

അക്ഷയ്കുമാർ ഇനി വിയർക്കും.
ബോളിവുഡിൽ അക്ഷയ് കുമാറിന് വില്ലനായി പൃഥ്വിരാജ് ! ബഡേ മിയാൻ ചോട്ടെ മിയാൻ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി

ബോളിവുഡ് സൂപ്പർതാരം അക്ഷയ് കുമാർ ചിത്രം ബഡേ മിയാൻ ചൊട്ടെ മിയാനിൽ സുപ്രധാന വേഷം ചെയ്യുവാൻ മലയാളി സൂപ്പർ താരം പൃഥ്വിരാജ് സുകുമാരനും എത്തുന്നു. അക്ഷയ് കുമാർ തൻറെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് വഴിയാണ് ഈ വാർത്ത സ്ഥിരീകരിച്ചത്. പൃഥ്വിരാജിന്റെ ഫസ്റ്റ് ലുക്കും അക്ഷയ് പങ്കുവച്ചു.

“അതിശക്തനായ പൃഥ്വിരാജിനൊപ്പം പ്രവർത്തിക്കാൻ ഞാൻ ശരിക്കും കാത്തിരിക്കുകയാണ്. ഈ ആക്ഷൻ എന്റർടെയ്‌നറിൽ ഇത്തരമൊരു പവർഹൗസ് പെർഫോമർ ഉണ്ടായിരിക്കുന്നത് അതിശയകരമായ അനുഭവമായിരിക്കും, ”ബഡെ മിയാൻ ചോട്ടെ മിയാൻ എന്ന ചിത്രത്തിന്റെ സംവിധായകൻ അലി അബ്ബാസ് സഫർ പങ്കുവെച്ചു. രചനയും സംവിധാനവും കൂടാതെ, അലി അബ്ബാസ് സഫർ, വാഷു ഭഗ്നാനി, ദീപ്ശിഖ ദേശ്മുഖ്, ജാക്കി ഭഗ്നാനി, ഹിമാൻഷു കിഷൻ മെഹ്‌റ എന്നിവരോടൊപ്പം നിർമ്മാണവും നിർവഹിക്കുന്നു. 2023ൽ ചിത്രം തിയേറ്ററുകളിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ചിത്രത്തിൽ വില്ലൻ വേഷത്തിൽ ആയിരിക്കും പൃഥ്വിരാജ് എത്തുക എന്നാണ് അണിയറ പ്രവർത്തകർ സൂചിപ്പിക്കുന്നത്.പ്രഭാസിന്റെ വരാനിരിക്കുന്ന ചിത്രമായ കെജിഎഫ് ഡയറക്ടർ പ്രശാന്ത് നീലൊരുക്കുന്ന സലാറിലും വില്ലൻ വേഷത്തിൽ പൃഥ്വിരാജ് എത്തുന്നത്.

അൽഫോൺസ് പുത്രന്റെ ഗോൾഡ് എന്ന ചിത്രമാണ് പൃഥ്വിരാജിന്റെ അവസാനമായി പുറത്തിറങ്ങിയത്. ചിത്രത്തിന് ബോക്സ് ഓഫീസിൽ നിന്നും നിരൂപകരത്തിൽ നിന്നും മോശം അഭിപ്രായവും സ്വീകരണവുമാണ് ലഭിച്ചത്. നായക വേഷത്തിന് പുറമെ ചിത്രത്തിന്റെ സഹനിർമ്മാതാവും പൃഥ്വിരാജ് ആണ്. സംവിധായകൻ ബ്ലെസിയുടെ സ്വപ്ന ചിത്രമായ ആടുജീവിതത്തിന്റെ ഷൂട്ടിംഗ് പൃഥ്വി ഇതിനോടകം പൂർത്തിയാക്കിക്കഴിഞ്ഞിരുന്നൂ. ഖലീഫ, വിലായത്ത് ബുദ്ധ, കാളിയൻ എന്നിവയാണ് പൃഥ്വിരാജിന്റെ മറ്റ് പ്രോജക്ടുകൾ. 2019 ലെ ബ്ലോക്ക്ബസ്റ്റർ ലൂസിഫറിന്റെ തുടർച്ചയായ മോഹൻലാലിന്റെ എൽ 2: എമ്പുരാൻ എന്ന ചിത്രത്തിലൂടെ ഒരിക്കൽ കൂടി സംവിധായകൻ ആകുവാനായി തയ്യാറാക്കുകയുംകൂടിയാണ് പൃഥ്വിരാജ്.

Continue Reading

Recent

Film News10 hours ago

സന്തോഷമുള്ള പക്ഷികൾ ! പ്രണയ നിമിഷങ്ങൾ പങ്കിട്ട് അമൃതയും ഗോപി സുന്ദറും

സന്തോഷമുള്ള പക്ഷികൾ ! പ്രണയ നിമിഷങ്ങൾ പങ്കിട്ട് അമൃതയും ഗോപി സുന്ദറും സ്റ്റാർ സിംഗറിന്റെ വേദിയിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ ഗായികയാണ് അമൃത സുരേഷ്. നിരവധി...

Film News13 hours ago

ജൂഡിന്റെ മഹാപ്രളയം ബിഗ് സ്ക്രീനിലേക്ക്.. “2018” റിലീസ് തീയതി പ്രഖ്യാപിച്ചു.

ജൂഡിന്റെ മഹാപ്രളയം ബിഗ് സ്ക്രീനിലേക്ക്.. “2018” റിലീസ് തീയതി പ്രഖ്യാപിച്ചു. 2018ലെ മഹാപ്രളയം മലയാളികൾക്ക് മാത്രമല്ല മനുഷ്യ സ്നേഹികളായ ഓരോരുത്തർക്കും മറക്കാൻ കഴിയാത്ത മഹാ സംഭവമായിരുന്നു. നിരവധി...

Film News14 hours ago

ആ സമയത്ത് മമ്മൂട്ടി എൻ്റെ സിനിമകൾ തകർക്കാൻ ശ്രമിച്ചിട്ടുണ്ട് എന്ന് അറിവുണ്ട് – ഷക്കീല

ആ സമയത്ത് മമ്മൂട്ടി എൻ്റെ സിനിമകൾ തകർക്കാൻ ശ്രമിച്ചിട്ടുണ്ട് എന്ന് അറിവുണ്ട് – ഷക്കീല ഒരു സമയത്ത് ബി ഗ്രേഡ് ചിത്രങ്ങളിലൂടെ മലയാള സിനിമ ലോകത്ത് കത്തിനിന്നിരുന്ന...

Film News15 hours ago

ദളപതിയും പൃഥ്വിയും നേർക്ക് നേർ ! പൂജക്ക് തെന്നിന്ത്യൻ ബോക്സോഫീസിൽ തീ പാറും !

ദളപതിയും പൃഥ്വിയും നേർക്ക് നേർ ! പൂജക്ക് തെന്നിന്ത്യൻ ബോക്സോഫീസിൽ തീ പാറും ! പൃഥ്വിരാജിനെ കേന്ദ്ര കഥപാത്രമാക്കി സംവിധായകൻ ബ്ലെസി ഒരുക്കുന്ന ചിത്രം ആടുജീവിതം റിലീസിനായി...

Film News17 hours ago

ഏജൻറ് എക്സ് ഒരു സ്പൂഫ് ആയിരുന്നു, ആറാട്ടിൽ ക്ലൈമാക്സ് എത്തിയപ്പോൾ പ്രേക്ഷകർക്ക് അതുപോലും മനസ്സിലായില്ല – ഉണ്ണികൃഷ്ണൻ

ഏജൻറ് എക്സ് ഒരു സ്പൂഫ് ആയിരുന്നു, ആറാട്ടിൽ ക്ലൈമാക്സ് എത്തിയപ്പോൾ പ്രേക്ഷകർക്ക് അതുപോലും മനസ്സിലായില്ല – ഉണ്ണികൃഷ്ണൻ മോഹൻലാൽ ഉണ്ണികൃഷ്ണൻ ഉദയ കൃഷ്ണ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ചിത്രമായിരുന്നു...

Uncategorized18 hours ago

വീണ്ടും അച്ഛനായി ഗിന്നസ് പക്രു !

വീണ്ടും അച്ഛനായി ഗിന്നസ് പക്രു ! മിമിക്രി വേദികളിലൂടെ മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരനായി മാറിയ നടനും മിമിക്രി കലാകാരനുമാണ് ഗിന്നസ് പക്രു. കഴിഞ്ഞ ദിവസം തൻ്റെ...

Film News19 hours ago

മാസ്സ് ലുക്കിൽ നന്ദമുരി ബാലകൃഷ്‌ണ; സംവിധാനം അനിൽ രവിപുടി. #NBK108

മാസ്സ് ലുക്കിൽ നന്ദമുരി ബാലകൃഷ്‌ണ; സംവിധാനം അനിൽ രവിപുടി. #NBK108 വീര സിംഹ റെഡ്‌ഡി എന്ന ചിത്രത്തിന് ശേഷം മാസ്സുകളുടെ തമ്പുരാൻ നന്ദമുരി ബാലകൃഷ്‌ണയുടെ അടുത്ത ചിത്രമായ...

General News22 hours ago

ഇതൊരു പോരാട്ടമായിരുന്നു ! ആദ്യ ട്രാൻസ്ജെൻഡർ അഡ്വക്കേറ്റ് ആയി എൻറോൾ ചെയ്യപ്പെട്ട പത്മ ലക്ഷ്മിയുടെ വാക്കുകൾ

ഇതൊരു പോരാട്ടമായിരുന്നു ! ആദ്യ ട്രാൻസ്ജെൻഡർ അഡ്വക്കേറ്റ് ആയി എൻറോൾ ചെയ്യപ്പെട്ട പത്മ ലക്ഷ്മിയുടെ വാക്കുകൾ വൈവിധ്യങ്ങൾ നിറഞ്ഞ ലോകമാണ് നമ്മുടേത്. ആണിനും പെണ്ണിനും അപ്പുറം ഒരുപാട്...

Film News2 days ago

മോഹൻലാൽ

മോഹൻലാൽ മലയാള ചലച്ചിത്രരംഗത്ത് നാല് പതിറ്റാണ്ടുകളായി സജീവമായി അഭിനയിച്ചു കൊണ്ടിരിക്കുന്ന നടനാണ് മോഹൻലാൽ (പൂർണ്ണനാമം: മോഹൻലാൽ വിശ്വനാഥൻ, ജനനം: മേയ് 21, 1960).രണ്ടു തവണ മികച്ച നടനുള്ളതടക്കം അഞ്ച് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ നേടിയ...

Film News2 days ago

അല്ലു ഫഹദ് പോരാട്ടം പുഷ്പ 2വിൻ്റെ ആദ്യ ടീസർ ഏപ്രിൽ 8ന് പുറത്തിറങ്ങും !

അല്ലു ഫഹദ് പോരാട്ടം പുഷ്പ 2വിൻ്റെ ആദ്യ ടീസർ ഏപ്രിൽ 8ന് പുറത്തിറങ്ങും ! ഇന്ത്യൻ സിനിമ ലോകം തന്നെ ഏറെ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന ചിത്രമാണ് അല്ലു...

Trending