Connect with us

Uncategorized

താടിയെടുത്ത് അടാർ ലുക്കിൽ ലാലേട്ടൻ ! സോഷ്യൽ മീഡിയയിൽ വൈറൽ

Published

on

താടിയെടുത്ത് അടാർ ലുക്കിൽ ലാലേട്ടൻ ! സോഷ്യൽ മീഡിയയിൽ വൈറൽ

മലയാളികളുടെ പ്രിയപ്പെട്ട താരം മോഹൻലാലിന്റെ പുതിയ ലുക്ക് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറൽ ആവുകയാണ്. നീണ്ട ഇടവേളക്കുശേഷം താടിയെടുത്ത മോഹൻലാലിൻറെ കിടിലം ഗെറ്റപ്പ് ആണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ തരംഗമാവുന്നത്. എം ടി വാസുദേവൻ നായരുടെ തിരക്കഥയിൽ പ്രിയദർശൻ ഒരുക്കുന്ന ഓളവും തീരവും എന്ന ചിത്രത്തിലെ ലൊക്കേഷൻ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ പ്രതീഷപ്പെട്ടിരിക്കുന്നത്. ഏറെ നാളുകൾക്കു ശേഷം താടിയെടുത്ത് നീളം മുടിയോട് കൂടിയുള്ള ലാലേട്ടന്റെ പുതിയ ഗെറ്റപ്പാണ് ഇപ്പോൾ ആരാധകർ ആഘോഷമാക്കുന്നത്.

Uncategorized

കൂമനിൽ സർപ്രൈസ് അതിഥി വേഷവുമായി മലയാളത്തിലെ യുവ സൂപ്പർ താരവും ?

Published

on

കൂമനിൽ സർപ്രൈസ് അതിഥി വേഷവുമായി മലയാളത്തിലെ യുവ സൂപ്പർ താരവും ?

ത്രില്ലർ ജോണറിലുള്ള ചിത്രങ്ങൾ മലയാളി പ്രേക്ഷകർ എന്നും ഇരു കൈയ്യും നീട്ടിയാണ് സ്വീകരിച്ചിട്ടുള്ളത്. അത്തരത്തിൽ പ്രേക്ഷക പ്രീതി നേടാൻ എത്തുകയാണ് ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന ആസിഫ് അലി സിനിമ “കൂമൻ”. നവംബർ 4 ന് ചിത്രം വേൾഡ് വൈഡായി പ്രദർശനത്തിന് എത്തും. ആദ്യമായി ജിത്തുവിന്റെ ചിത്രത്തിൽ ആസിഫ് നായകനാകുന്നു എന്ന പ്രത്യേകത കൂടിയുണ്ട് കൂമന്. ജിത്തുവിന്റെ തന്നെ ’12th മാൻ’ എന്ന ചിത്രത്തിന് ശേഷം കെ ആർ കൃഷ്ണകുമാർ രചന നിർവ്വഹിക്കുന്ന ചിത്രം കൂടിയാണ് കൂമൻ. ഏറെ ദുരൂഹമായ പശ്ചാത്തലത്തിലാണ് ഈ സിനിമയുടെ സഞ്ചാരമെന്നാണ് ട്രെയിലർ നൽകുന്ന സൂചന. സസ്പെൻസ് ത്രില്ലറുകളിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന ജിത്തുവിന്റെ മാജിക്ക് ;ഈ ചിത്രത്തിലും നമുക്ക് അനുഭവിക്കാൻ കഴിയുമെന്നത് ത്രില്ലർ സിനിമ പ്രേമികളുടെ കുമന് വേണ്ടിയുള്ള കാത്തിരിപ്പിന് ഹരം കൂട്ടുമെന്നുറപ്പാണ്. ഒരു പക്ഷേ ആസിഫിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബ്ലോക്ക് ബ്ലാസ്റ്റാറായും ഈ സിനിമ മാറിയേക്കും എന്നാണ് സൂചന.

ഇപ്പോൾ പുറത്തുവരുന്ന ഏറ്റവും പുതിയ അഭ്യൂഹങ്ങൾ പ്രകാരം ചിത്രത്തിൽ വില്ലൻ വേഷത്തിൽ മലയാളത്തിലെ ഒരു യുവ സൂപ്പർതാരത്തിന്റെ സർപ്രൈസ് വേഷം ഉണ്ടാകും എന്നാണ് സൂചനകൾ.
കേരള – തമിഴ്നാട് അതിർത്തിയിലെ മലയോര ഗ്രാമത്തിന്റെ പശ്ചാത്തലത്തിലാണ് ഈ ചിത്രത്തിന്റെ കഥ നടക്കുന്നത്. വ്യത്യസ്ത സംസ്ക്കാരത്തിലുള്ള ആളുകൾ ഒന്നിച്ചു പാർക്കുന്ന ആ നാട്ടിലെ പോലീസ് സ്റ്റേഷനിലേക്ക് വളരെ കർക്കശ്യക്കാരനായ ഒരു പോലസ്ഉദ്ദ്യോഗസ്ഥൻ സ്ഥലംമാറി എത്തുന്നതും. അയാളുടെ ആ സ്വഭാവം പോലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ട ആളുകളുടെയും നായകന്റെയും ജീവിതത്തെ കീഴ്മേൽ മറിക്കുന്നു. ആ ഗ്രാമത്തിലെ സാധാരണ സംഭവങ്ങൾ അസാധാരണമുള്ളതായി മാറുന്നു. അതിന്റെ പിന്നാലെയുള്ള നായകന്റെ യാത്ര കൂടിയാണെന്നതും ട്രെയിലർ സൂചന നൽകുന്നുണ്ട്.

ആസിഫ് അലി, രൺജി പണിക്കർ, ബാബുരാജ്, മേഘനാഥൻ, ഹന്നാ രാജികോശി, ആദം അയൂബ്, ബൈജു, ജാഫർ ഇടുക്കി, പൗളി വിൽസൺ, കരാട്ടേ കാർത്തിക്, ജോർജ്ജ് മരിയൻ, രമേശ് തിലക്, പ്രശാന്ത് മുരളി , അഭിരാം രാധാകൃഷ്ണൻ, രാജേഷ് പറവൂർ, ദീപക് പറമ്പോൽ, ജയിംസ് ഏലിയ, വിനോദ് ബോസ്, പ്രദീപ് പരസ്പരം, റിയാസ് നർമ്മകല തുടങ്ങി പ്രമുഖ താരനിരയും കൂമനിലുണ്ട്. ചിത്രത്തിലെ മറ്റ് അണിയറ പ്രവർത്തകർ- സഹനിർമ്മാണം: ജയചന്ദ്രൻ കള്ളടത്ത്, മനു പത്മനാഭൻ നായർ, ആഞ്ജലീന ആന്റണി. പ്രൊജക്റ്റ് ഡിസൈനർ: ഡിക്സൺ പൊഡുത്താസ്. ഛായാഗ്രഹണം:സതീഷ് കുറുപ്പ്. എഡിറ്റിങ്ങ്:വി എസ് വിനായക്. പ്രൊഡക്ഷൻ കൺട്രോളർ: പ്രണവ് മോഹൻ. വസ്ത്രാലങ്കാരം: ലിന്റാ ജിത്തു. കലാസംവിധാനം: രാജീവ്കോവിലകം. ചീഫ് അസോസിയേറ്റ് ഡയറക്ടർ: അർഫാസ് അയൂബ്. അസോസിയേറ്റ് ഡയക്ടർ: സോണി ജി സോളമൻ. അഡ്മിനിസ്ട്രേഷൻ & ഡിസ്ട്രിബ്യൂഷൻ ഹെഡ് : ബബിൻ ബാബു, സംഗീതം: വിഷ്ണു ശ്യാം. ഗാനങ്ങൾ: വിനായക് ശശികുമാർ. ചമയം:രതീഷ് വിജയൻ. മാർക്കറ്റിംഗ്: ബിനു ബ്രിങ്ഫോർത്. കളറിസ്റ്റ്: ലിജുപ്രഭാകർ. വിഎഫക്സ്: ടോണി മാഗ് മിത്ത്. പരസ്യകല: തോട്ട് സ്റ്റേഷൻ. പിആർഒ & ഡിജിറ്റൽ മാർക്കറ്റിംഗ്: വൈശാഖ് സി. വടക്കേവീട്.

Continue Reading

Uncategorized

20 കോടിക്ക് മുകളിൽ പ്രീ ബിസിനസ്സ്; മൂന്നാം ദിനവും മികച്ച ബുക്കിംഗുമായി പടവെട്ട് സൂപ്പർ ഹിറ്റിലേക്ക്

Published

on

20 കോടിക്ക് മുകളിൽ പ്രീ ബിസിനസ്സ്; മൂന്നാം ദിനവും മികച്ച ബുക്കിംഗുമായി പടവെട്ട് സൂപ്പർ ഹിറ്റിലേക്ക്

നിവിൻ പോളി നായകനായി തീയറ്ററുകളിൽ എത്തിയ പടവെട്ട് ഗംഭീര പ്രതികരണങ്ങളുമായി വിജയകരമായ പ്രദർശനം തുടരുകയാണ്. 20 കോടിയുടെ പ്രീ ബിസിനസ്സ് നടന്ന ചിത്രത്തിന് മൂന്നാം ദിനം ആദ്യ രണ്ട് ദിനങ്ങളേക്കാൾ കൂടുതൽ ബുക്കിംഗ് നേടുന്ന കാഴ്ചയാണ് ഇപ്പോൾ കാണുവാൻ സാധിച്ചിരിക്കുന്നത്. നെറ്റ്ഫ്‌ളിക്സാണ് വലിയൊരു തുകക്ക് ചിത്രത്തിൻ്റെ ഒ ടി ടി അവകാശം നേടിയത്. സൂര്യ ടിവിയാണ് സാറ്റലൈറ്റ് അവകാശം കരസ്ഥമാക്കിയിരിക്കുന്നത്. ഏകദേശം 12 കോടിയോളം മുതൽമുടക്കിൽ ഒരുങ്ങിയ ചിത്രത്തിൻ്റെ ഓവർസീസ് റൈറ്റും വലിയ തുകക്കാണ് വിറ്റു പോയത്. മികച്ച കളക്ഷനുമായി ചിത്രം സൂപ്പർഹിറ്റിലേക്ക് മുന്നേറുകയാണ്.

മാലൂർ എന്ന ഗ്രാമത്തിലെ കർഷകരുടെ ജീവിതത്തിലൂടെ പല തലങ്ങളിലുള്ള കഥ പറയുന്ന ചിത്രത്തിൽ കോറോത്ത് രവി എന്ന കഥാപാത്രത്തെയാണ് നിവിൻ പോളി അവതരിപ്പിച്ചിരിക്കുന്നത്. ആദ്യ രണ്ടു ദിനങ്ങളിൽ നേടിയ മികച്ച കളക്ഷൻ പിന്നാലെ ഞായറും ദീപാവലി അവധി ദിനമായ തിങ്കളാഴ്ചയും കൂടുതൽ പ്രേക്ഷകർ തീയറ്ററുകളിലേക്ക് എത്തുന്നതോടെ ചിത്രം വമ്പൻ ഹിറ്റായി തീരും എന്നുറപ്പാണ്. ആദ്യദിനത്തേക്കാൾ കൂടുതൽ ഹൗസ്ഫുൾ ഷോകളാണ് തുടർന്നുള്ള ദിവസങ്ങളിൽ കാണുവാൻ സാധിക്കുന്നത്.

ലിജു കൃഷ്ണ തിരക്കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്ന ചിത്രം ഒക്ടോബർ 21നാണ് തീയേറ്ററുകളിൽ പ്രദർശനത്തിന് എത്തിയത്. നിവിൻ പോളിക്ക് പുറമേ അദിതി ബാലൻ, ഷമ്മി തിലകൻ, ഷൈൻ ടോം ചാക്കോ, ഇന്ദ്രൻസ് എന്നിങ്ങനെ വലിയൊരു താരനിര തന്നെ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. വിക്രം മെഹ്ര, സിദ്ധാർത്ഥ് ആനന്ദ് കുമാർ, സണ്ണി വെയ്ൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. സഹിൽ ശർമ്മ കോ-പ്രൊഡ്യൂസറാണ്. ബിബിൻ പോൾ, സുരാജ് കുമാർ, അക്ഷയ് വൽസംഗ്‌ക്കർ ആശിഷ് മെഹ്റ എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ.

ഛായാഗ്രഹണം – ദീപക് ഡി മേനോൻ, എഡിറ്റർ – ഷഫീഖ് മുഹമ്മദ് അലി, സംഗീതം – ഗോവിന്ദ് വസന്ത, ക്രീയേറ്റീവ് പ്രൊഡ്യൂസർ – അഭിജിത്ത് ദേബ്, ആർട്ട് – സുഭാഷ് കരുൺ, സൗണ്ട് ഡിസൈൻ – രംഗനാഥ് രവീ, ലിറിക്‌സ് – അൻവർ അലി, മേക്കപ്പ് – റോണെക്സ് സേവ്യർ, കോസ്റ്റ്യൂം ഡിസൈനർ – മഷർ ഹംസ, വിഷ്വൽ ഇഫക്ട്സ് – മൈൻഡ്സ്റ്റിൻ സ്റ്റുഡിയോസ്, പ്രൊഡക്ഷൻ കൺട്രോളർ – ജാവേദ് ചെമ്പ്, ആക്ഷൻ ഡയറക്ടർ – ദിനേശ് സുബ്ബരായൻ, ഡിഐ കളറിസ്റ്റ് – പ്രസത് സോമശേഖർ, ഡിജിറ്റൽ പ്രോമോ – ഹരികൃഷ്ണൻ ബി എസ്, ടീസർ കട്ട് – ഷഫീഖ് മുഹമ്മദ് അലി, സബ് ടൈറ്റിൽസ് – രഞ്ജിനി അച്യുതൻ, സ്റ്റിൽസ് – ബിജിത് ധർമടം, എസ്ബികെ ശുഹൈബ്, മീഡിയ ഡിസൈൻസ് – ഓൾഡ് മങ്ക്‌സ്, പി ആർ ഒ – ആതിര ദിൽജിത്.

Continue Reading

Uncategorized

മലയാളത്തിൻ്റെ താര കുമാരന് നാൽപതാം പിറന്നാൾ !

Published

on

മലയാളത്തിൻ്റെ താര കുമാരന് നാൽപതാം പിറന്നാൾ !

ഒരിക്കൽ ഒരു പ്രോഗ്രാമിൽ തിലകൻ ചേട്ടൻ പറഞ്ഞൊരു കാര്യം ഉണ്ട്
“പൃഥ്വിരാജ് ഡയലോഗ് പറയാൻ തുടങ്ങുമ്പോൾ കുവും ഇത്‌ ഡയലോഗ് പറയാൻ തുടങ്ങുമ്പോൾ കുവിയാൽ നീ പറയണ്ടാടാ ഇവിടെ അതാണ്”

ഇന്ന് ഇപ്പൊ പൃഥ്വിക്ക് വേണ്ടി കൈയടിക്കാൻ വേണ്ടി വരുന്ന ഒരു ജനതയെ അദ്ദേഹം സൃഷ്ടിച്ചെടുത്തു കഴിഞ്ഞ 20 വർഷത്തെ സിനിമ ജീവിതത്തിൽ നിന്നു ഇന്ന് പൃഥ്വി ഒരു ആക്ടർ,ഡയറക്ടർ, പ്രൊഡ്യൂസർ .പ്ലേ ബാക്ക് സിങ്ങർ ഡിസ്ട്രിബ്യൂട്ടർ എന്നി കൈ വെച്ച മേഖലകളിൽ എല്ലാം അദ്ദേഹം തന്റെ വിജയം തുടർന്ന് കൊണ്ട് ഇരിക്കുന്നു.

തന്റെ സിനിമയെപ്പറ്റിയുള്ള കാഴ്ചപ്പാടും സ്വപ്നങ്ങളും ഇന്റർവ്യൂസിൽ ഇരുന്നു പറയുമ്പോൾ അതിനു കളിയാക്കിവർഉണ്ടായിരുന്നു കുറ്റപ്പെടുത്തിയർ ഉണ്ടായിരുന്നു പക്ഷെ ഇന്ന് അതെല്ലാം പൃഥ്വിരാജ്‌ സുകുമാരൻ എന്നാ വ്യക്തി നടത്തിയെടുക്കുന്നു. അദ്ദേഹം പറഞ്ഞാ കാര്യങ്ങളിലേക്ക് ” എനിക്ക് നല്ല commercial സിനിമക്കൾ പ്രേക്ഷകർക്ക് മുന്നിൽ എത്തിക്കുന്ന ഒരു പ്രൊഡക്ഷൻ ഹൗസ് റൺ ചെയുന്ന ഫിലിം കമ്പനിയുടെ ഉടമസ്ഥൻ ആയിരിക്കണം” ഇന്ന് ഇപ്പൊ ഈ പ്രൊഡക്ഷൻ ഹൗസ് മലയാള സിനിമയുടെ മുൻനിരയിൽ തന്നെയുണ്ട് “Prithviraj Productions” 83,Kgf 2,777charlie,, എന്നി സിനിമകൾ ഇതിനു ഏറ്റവും വലിയ ഉദാഹരണം ആണ്.

അദ്ദേഹത്തിന് നേരെയുള്ള വിമർശനങ്ങൾക്ക് അദ്ദേഹം മറുപടി കൊടുത്തേ സ്വന്തം സിനിമയിലൂടെ ആയിരുന്നു രാജപ്പൻ എന്ന് വിളിപ്പിച്ചവരെ കൊണ്ട് രാജുവേട്ടൻ എന്ന് വിളിപ്പിച്ചു.ഒരു കാലത്തു സോഷ്യൽ മീഡിയയിൽ തന്റെ സ്വന്തം അഭിപ്രായം പറയുന്നതിനുവരെ കുറ്റപ്പെടുത്തിയർ ഉണ്ട്. ഇന്ന് ഇപ്പൊ മലയാള സിനിമയെ വേറെ ഒരു തലത്തിൽ എത്തിക്കാൻ പൃഥ്വിയെ കൊണ്ടേ പറ്റു.

“40 വയസ്സിനു ശേഷം ആയിരിക്കും എന്റെ കരിയറിന്റെ ഏറ്റവും ഇന്ററസ്റ്റിംഗ് ഫേസ് തുടങ്ങുന്നത് എന്ന് പൃഥ്വി പറഞ്ഞിരുന്നു അന്ന് ആരും അത് വിശ്വസിച്ചില്ല പക്ഷെ ഇന്ന് ആ വാക്കുകൾ സത്യമായി മാറി”

വരാൻ ഇരിക്കുന്ന പടങ്ങൾ എല്ലാം ഒന്നിനൊന്ന് പ്രതീക്ഷകൾ നൽകുന്നതാണ്.
ഗോൾഡ്‌,കാപ്പ,ആടുജീവിതം,
കാളിയൻ,വിലയത്ത് ബുദ്ധ,കറാച്ചി 31,ഇതിനോട് ഒപ്പം തന്നെ കെജിഎഫ് 1,2ഭാഗങ്ങളുടെ സംവിധായകന്റെ കൂടെ ഒന്നിക്കുന്നെ സലാറും,പിന്നെ പൃഥ്വി സംവിധാനം ചെയുന്ന L2,അതോടെ ഒപ്പം തന്നെ ഇന്ത്യയിലെ തന്നെ ഒരു വലിയ പ്രൊഡക്ഷൻ ഹൗസ് ആയിട്ട് ഒന്നിക്കുന്ന “ടൈസൺ”. ഹോമ്പാലെ ഫിലിംസും പൃഥ്വി അഭിനയിച്ചു സംവിധാനം ചെയുന്ന ചിത്രം കൂടിയാണ് ഇത്‌ എന്നാ ഒരു പ്രത്യേകതകൂടി ഈ ചിത്രത്തിന് ഉണ്ട്.

“നമ്മക്കു അകെ ഇവിടെയൊരു പൃഥ്വിരാജ് മാത്രമല്ലേ ഉള്ളു”

പ്രേക്ഷകർ മുതൽ സിനിമക്കാർ വരെ പറയുന്ന വാക്കുകൾ.
മലയാള സിനിമക്ക് നമ്മൾ ആഗ്രഹിക്കുന്ന പോലെ എന്തെങ്കിലും മാറ്റം കൊണ്ടുവരേണേൽ അത് പൃഥ്വി തന്നെ വിചാരിക്കണം..!മനുവിൽ തുടങ്ങി ഇന്ന് അബ്ദുള്ള മരയ്ക്കാർ ൽ വരെ എത്തിനിൽക്കുന്നു പൃഥ്വിയുടെ സിനിമ ജീവിതം.ഇനിയും ഒരുപാട് സിനിമകളുടെ ഭാഗം

Continue Reading

Recent

Film News4 hours ago

ദളപതി 67 വില്ലൻ വേഷം ചെയ്യുവാൻ നിവിൻ പോളി ഉണ്ടാവില്ല !

ദളപതി 67 വില്ലൻ വേഷം ചെയ്യുവാൻ നിവിൻ പോളി ഉണ്ടാവില്ല ! ആരാധകരും പ്രേക്ഷകരും ഏറെ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന ചിത്രമാണ് ലോകേഷ് കനകരാജ് ദളപതി വിജയ് കൂട്ടുകെട്ടിൽ...

Film News18 hours ago

സൗത്ത് ഇന്ത്യയിൽ നിന്ന് ഒരു സിനിമയിൽ അഞ്ചു ഭാഷകളിലായി ആന്തോളജി ചിത്രം ഒരുങ്ങുന്നു ! രാജമൗലി മുതൽ പൃഥ്വിരാജ് വരെ സംവിധാന നിരയിൽ

സൗത്ത് ഇന്ത്യയിൽ നിന്ന് ഒരു സിനിമയിൽ അഞ്ചു ഭാഷകളിലായി ആന്തോളജി ചിത്രം ഒരുങ്ങുന്നു ! രാജമൗലി മുതൽ പൃഥ്വിരാജ് വരെ സംവിധാന നിരയിൽ സമീപകാലത്ത് തെന്നിന്ത്യൻ സിനിമകളുടെ...

Film News19 hours ago

സൗബിൻ സാഹിർ സിദ്ധാർത്ഥ് ഭരതൻ ചിത്രം ജിന്ന് ഡിസംബർ 30ന് തിയേറ്ററുകളിലേക്ക്

സൗബിൻ സാഹിർ സിദ്ധാർത്ഥ് ഭരതൻ ചിത്രം ജിന്ന് ഡിസംബർ 30ന് തിയേറ്ററുകളിലേക്ക് ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമമിട്ട് സൗബിൻ ചിത്രം “ജിന്ന് ” ഡിസംബർ 30 നു...

Songs20 hours ago

പൊലീസുകാർക്ക് സമർപ്പിച്ചുകൊണ്ട് കാക്കിപട സിനിമയിലെ “കാക്കിപടയാ കേരളത്തിൻ” എന്ന ആദ്യ ഗാനം റിലീസ് ആയി

പൊലീസുകാർക്ക് സമർപ്പിച്ചുകൊണ്ട് കാക്കിപട സിനിമയിലെ “കാക്കിപടയാ കേരളത്തിൻ” എന്ന ആദ്യ ഗാനം റിലീസ് ആയി നിരഞ്ജ് മണിയൻപിള്ള രാജു, അപ്പാനി ശരത്‌ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന...

Film News21 hours ago

ഷൈൻ നിഗമും സണ്ണിവെയ്‌നും ഒരുമിക്കുന്ന വേലയുടെ ടൈറ്റിൽ പോസ്റ്റർ ദുൽഖർ സൽമാൻ റിലീസ് ചെയ്തു

ഷൈൻ നിഗമും സണ്ണിവെയ്‌നും ഒരുമിക്കുന്ന വേലയുടെ ടൈറ്റിൽ പോസ്റ്റർ ദുൽഖർ സൽമാൻ റിലീസ് ചെയ്തു സിൻസിൽ സെല്ലുലോയിഡിലെ ബാനറിൽ എസ്സ്‌. ജോർജ് നിർമിക്കുന്ന വേലയുടെ ടൈറ്റിൽ പോസ്റ്റർ...

Film News23 hours ago

അയ്യപ്പനും കോശിയും തമിഴിൽ ഒരുക്കാൻ വിക്രമും മാധവനും

അയ്യപ്പനും കോശിയും തമിഴിൽ ഒരുക്കാൻ വിക്രമും മാധവനും മലയാളത്തിൽ വമ്പൻ വിജയം സ്വന്തമാക്കിയ സൂപ്പർ ഹിറ്റ് ചിത്രം അയ്യപ്പനും കോശിയും തമിഴ് റീമേക്ക് ഒരുങ്ങുന്നു. കോളിവുഡിൽ പ്രചരിക്കുന്ന...

Film News1 day ago

ആഗോള തല അംഗീകാരം സ്വന്തമാക്കി ‘ഗഗനാചാരി’ ! മലയാള സിനിമയ്ക്ക് ഇത് അഭിമാന നേട്ടം

ആഗോള തല അംഗീകാരം സ്വന്തമാക്കി ‘ഗഗനാചാരി’ ! മലയാള സിനിമയ്ക്ക് ഇത് അഭിമാന നേട്ടം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പന്ത്രണ്ട് അന്താരാഷ്ട്ര ചലച്ചിത്രമേളകളിലേക്ക് ഗഗനാചാരി എന്ന...

Film News2 days ago

L353ക്ക് മുൻപ് പ്രതീക്ഷകൾ ഉയർത്തി വിവേക് ചിത്രം “ദി ടീച്ചർ” നാളെ മുതൽ തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തുന്നു !

L353ക്ക് മുൻപ് പ്രതീക്ഷകൾ ഉയർത്തി വിവേക് ചിത്രം “ദി ടീച്ചർ” നാളെ മുതൽ തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തുന്നു ! അതിരൻ എന്ന സിനിമയുടെ വമ്പൻ വിജയത്തിന് ശേഷം...

Reviews2 days ago

അൽഫോൺസ് സ്റ്റൈലിൽ പൃഥ്വിരാജിൻ്റെ അഴിഞ്ഞാട്ടവുമായി ഗോൾഡ് ആദ്യപകുതി

അൽഫോൺസ് സ്റ്റൈലിൽ പൃഥ്വിരാജിൻ്റെ അഴിഞ്ഞാട്ടവുമായി ഗോൾഡ് ആദ്യപകുതി പ്രേമം എന്ന ചിത്രത്തിന് ശേഷം ഏഴ് വര്‍ഷത്തെ ഇടവേള കഴിഞ്ഞു അല്‍ഫോണ്‍സ് പുത്രന്റെ സംവിധാനത്തില്‍ ഒരുക്കിയ ചിത്രമാണ് ഗോൾഡ്....

Songs3 days ago

അൽഫോൻസ് പുത്രൻ സ്റ്റൈലിൽ ഗോൾഡിലെ പുതിയ ഗാനം പുറത്തിറങ്ങി

അൽഫോൻസ് പുത്രൻ സ്റ്റൈലിൽ ഗോൾഡിലെ പുതിയ ഗാനം പുറത്തിറങ്ങി നേരം പ്രേമം എന്നീ സിനിമകളുടെ വമ്പൻ വിജയത്തിന് ശേഷം അൽഫോൺസ് പുത്രൻ ഒരുക്കുന്ന പുതിയ ചിത്രം ഗോൾഡിലെ...

Trending