Trailers
ജയസൂര്യ ചാക്കോച്ചൻ കൂട്ടുകെട്ടിൽ എന്താടാ സജീ ട്രൈലർ പുറത്തിറങ്ങി !
ജയസൂര്യ ചാക്കോച്ചൻ കൂട്ടുകെട്ടിൽ എന്താടാ സജീ ട്രൈലർ പുറത്തിറങ്ങി !
ജയസൂര്യയും കുഞ്ചാക്കോ ബോബനും നിവേദ തോമസും ഒന്നിക്കുന്ന ‘എന്താടാ സജി’യുടെ ട്രെയിലർ പുറത്തിറങ്ങി. നവാഗതനായ ഗോഡ്ഫി സേവ്യർ ബാബുവാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിക്കുന്നത്. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനാണ് ഈ ഫാമിലി കോമഡി എന്റർടെയ്നർ നിർമിക്കുന്നത്.
നീണ്ട ഇടവേളയ്ക്ക് ശേഷമാണ് കുഞ്ചാക്കോ ബോബനും ജയസൂര്യയും ഒരുമിക്കുന്നത്. ഏപ്രിൽ ഏട്ടിന് ഈസ്റ്റർ റിലീസായി ചിത്രം തിയേറ്ററുകളിൽ എത്തും.സംഗീത സംവിധാനം -വില്യം ഫ്രാൻസിസ്, ക്യാമറ -ജിത്തു ദാമോദർ, കോ-പ്രൊഡ്യൂസർ -ജസ്റ്റിൻ സ്റ്റീഫൻ, ലൈൻ പ്രൊഡ്യൂസർ -സന്തോഷ് കൃഷ്ണൻ, എഡിറ്റിങ് -രതീഷ് രാജ്, ഒറിജിനൽ ബാക്ഗ്രൗണ്ട് സ്കോർ -ജേക്ക്സ് ബിജോയ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ -നവീൻ പി. തോമസ്, മേക്കപ്പ് -റോണക്സ് സേവ്യർ, കോസ്റ്റൂം ഡിസൈനർ -സമീറ സനീഷ്, പ്രൊഡക്ഷൻ കൺട്രോളർ -ഗിരീഷ് കൊടുങ്ങലൂർ, ആർട്ട് ഡയറക്ടർ -ഷിജി പട്ടണം, ത്രിൽ-ബില്ല ജഗൻ, വി.എഫ്.എക്സ്-Meraki, അസോസിയേറ്റ് ഡയറക്ടർ -മനീഷ് ഭാർഗവൻ, പ്രവീണ് വിജയ്, അഡ്മിനിസ്ട്രേഷൻ & ഡിസ്ട്രിബ്യൂഷൻ ഹെഡ് -ബബിൻ ബാബു, പ്രൊഡക്ഷൻ ഇൻ ചാർജ് -അഖിൽ യശോധരൻ, സ്റ്റിൽ-പ്രേം ലാൽ, ഡിസൈൻ -ആനന്ദ് രാജേന്ദ്രൻ
Trailers
മരണമാസ് ഐറ്റം !ജോഷി – ജോജു ജോർജ് ചിത്രം ‘ആന്റണി’ ടീസർ റിലീസായി
മരണമാസ് ഐറ്റം !ജോഷി – ജോജു ജോർജ് ചിത്രം ‘ആന്റണി’ ടീസർ റിലീസായി
ജോജു ജോർജിനെ നായകനാക്കി മലയാളത്തിലെ മാസ്റ്റർ ക്രാഫ്റ്സ്മാൻ ജോഷി സംവിധാനം ചെയ്യുന്ന ‘ആന്റണി’യുടെ ടീസർ റിലീസായി.
പൊറിഞ്ചു മറിയം ജോസ് എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ജോഷിയും-ജോജു ജോർജ്ജും ഒന്നിക്കുന്ന പുതിയ ചിത്രമാണ് ‘ആന്റണി’. ഐൻസ്റ്റീൻ മീഡിയക്ക് വേണ്ടി ഐൻസ്റ്റീൻ സാക് പോളും നെക്സ്റ്റൽ സ്റ്റുഡിയോ, അൾട്രാ മീഡിയ എന്റർടൈൻമെന്റ് എന്നീ ബാനറുകൾക്ക് വേണ്ടി സുശീൽ കുമാർ അഗ്രവാളും നിതിൻ കുമാറും രജത് അഗ്രവാളും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിന്റെ വിതരണാവകാശം ഡ്രീം ബിഗ് ഫിലിംസ്.
മാസ്റ്റർ ക്രാഫ്റ്സ്മാൻ ജോഷിയുടെ മുൻ ചിത്രങ്ങളെ പോലെ തന്നെ കുടുംബപ്രേക്ഷകർക്ക് വിരുന്ന് ഒരുക്കുന്ന ചിത്രം തന്നെയാകും ‘ആന്റണി’. മാസ്സ് ആക്ഷൻ രംഗങ്ങളോടൊപ്പം തന്നെ കുടുംബ ബന്ധങ്ങളും സംസാരിക്കുന്ന പ്രേക്ഷകനെ ഇമോഷണലി ലോക്ക് ചെയ്യുന്ന ചിത്രം തന്നെയാകും ആന്റണി. കുടുംബ പ്രേക്ഷകരുടെ ഇഷ്ട സംവിധായകനായ ജോഷി ‘ആന്റണി’യിലൂടെ ഫാമിലി ആക്ഷൻ ചിത്രം സമ്മാനിക്കും.
ചിത്രത്തിന്റെ ഓഡിയോ റൈറ്റ്‌സ് “സരിഗമ” സ്വന്തമാക്കി. ജോഷിയുടെ തന്നെ സൂപ്പർഹിറ്റ് ചിത്രമായിരുന്ന പൊറിഞ്ചു മറിയം ജോസിൽ പ്രധാന കഥാപാത്രങ്ങളായെത്തിയത് ജോജു ജോർജ്, നൈല ഉഷ, ചെമ്പൻ വിനോദ് ജോസ് വിജയരാഘവൻ എന്നിവർ ആയിരുന്നു. അവർ തന്നെ ആണ് ആന്റണിയിൽ പ്രധാന കഥാപാത്രങ്ങളായെത്തുന്നത് എന്നതാണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ സവിശേഷത. സൂപ്പർ ഹിറ്റ് ചിത്രമായ പൊറിഞ്ചു മറിയം ജോസിനെക്കാൾ ഒരുപാട് പ്രതീക്ഷയോടെയാണ് ആരാധകർ ആന്റണിക്കായി കാത്തിരിക്കുന്നത്. അത് കൊണ്ട് തന്നെ ആന്റണിയുടെ ഓരോ അപ്‌ഡേറ്റും ആരാധകർ ആവേശത്തോടെ ആണ് സ്വീകരിക്കുന്നത്. ആന്റണിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ആരാധർക്ക് ഇടയിലും സോഷ്യൽ മീഡിയയിൽ എല്ലാം തന്നെ ഏറെ തരംഗം തീർത്തിരുന്നു.
ആന്റണിയിൽ മറ്റു പ്രധാന കഥാപാത്രമായി കല്യാണി പ്രിയദർശനും ആശ ശരത്തും എത്തുന്നു എന്നതാണ് മറ്റൊരു സവിശേഷത.ജോജു ജോർജ്ജും ജോഷിയും ഒന്നിച്ച പൊറിഞ്ചു മറിയം ജോസ് ഏറ്റവും വലിയ വിജയം നേടിയ ചിത്രങ്ങളിൽ ഒന്നായിരുന്നു. കാട്ടാളൻ പൊറിഞ്ചു എന്ന കഥാപാത്രം ആയി ജോജു ജോർജ്ജ് എത്തിയത്. ജോജുവിന്റെ കരിയറിലെ ഏറ്റവും പവർ ഫുൾ മാസ്സ് കഥാപാത്രവും ഏറെ ആരാധകർ ഉള്ള കഥാപാത്രം കൂടിയായിരുന്നു കാട്ടാളൻ പോറിഞ്ചു. പൊറിഞ്ചുവിന്റെ വലിയ വിജയത്തിന് ശേഷംസംവിധായകൻ ജോഷിയും-ജോജുവും വീണ്ടും ഒന്നിക്കുമ്പോൾ പ്രേക്ഷകർക്ക് പ്രതീക്ഷകൾ ഏറെ ആണ്. ഇരട്ട എന്ന ജനപ്രീയ സിനിമക്ക് ശേഷം ജോജു നായകനാവുന്ന ചിത്രം കൂടിയാണ് ആന്റണി.
രചന – രാജേഷ് വർമ്മ, ഛായാഗ്രഹണം – രണദിവെ, എഡിറ്റിംഗ് – ശ്യാം ശശിധരന്‍, സംഗീത സംവിധാനം – ജേക്സ് ബിജോയ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – ദീപക് പരമേശ്വരന്‍, കലാസംവിധാനം – ദിലീപ് നാഥ്, വസ്ത്രാലങ്കാരം – പ്രവീണ്‍ വര്‍മ്മ, മേക്കപ്പ് – റോണക്സ് സേവ്യര്‍, സ്റ്റിൽസ് – അനൂപ് പി ചാക്കോ, വിതരണം – ഡ്രീം ബിഗ് ഫിലിംസ് , ചീഫ് അസോസിയേറ്റ് ഡയറക്ടർ – സിബി ജോസ് ചാലിശ്ശേരി, ആക്ഷൻ ഡയറക്ടർ – രാജശേഖർ, ഓഡിയോഗ്രാഫി – വിഷ്ണു ഗോവിന്ദ്, എക്സിക്യൂട്ടീവ് പ്രൊഡ്യുസർ – വർക്കി ജോർജ് , സഹ നിർമാതാക്കൾ – ഷിജോ ജോസഫ്, ഗോകുൽ വർമ്മ, കൃഷ്ണരാജ് രാജൻ, പി ആർ ഒ – ശബരി.മാർക്കറ്റിങ്ങ് പ്ലാനിങ് -ഒബ്സ്ക്യൂറ എന്റർടൈൻമെന്റ് എന്നിവരാണ് ചിത്രത്തിലെ മറ്റു അണിയറ പ്രവർത്തകർ.
Trailers
‘ഗോൾഡ് ബിസിനസ് അടിപൊളിയല്ലേ?’; ആസിഫ് അലി – സണ്ണി വെയ്ൻ ചിത്രം ‘കാസർഗോൾഡ്’ ; ട്രെയിലർ പുറത്തിറങ്ങി
‘ഗോൾഡ് ബിസിനസ് അടിപൊളിയല്ലേ?’; ആസിഫ് അലി – സണ്ണി വെയ്ൻ ചിത്രം ‘കാസർഗോൾഡ്’ ; ട്രെയിലർ പുറത്തിറങ്ങി
മുഖരി എന്റർടൈന്മെന്റ്സും യൂഡ്ലി ഫിലിംസുമായി സഹകരിച്ച് സരിഗമ നിർമിക്കുന്ന ചിത്രമായ ‘കാസർഗോൾഡിന്റെ’ ട്രെയിലർ പുറത്തിറങ്ങി. ആസിഫ് അലി, സണ്ണി വെയ്ൻ, വിനായകൻ തുടങ്ങിയവർ പ്രധാന വേഷങ്ങളിലെത്തി മൃദുൽ നായർ കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കാസർഗോൾഡ്’. മുഖരി എന്റർടൈൻമെൻറ്സിന്റെ ബാനറിൽ വിക്രം മെഹ്റ, സിദ്ധാർത്ഥ് ആനന്ദ് കുമാർ,സൂരജ് കുമാർ,റിന്നി ദിവാകർ എന്നിവർ ചേർന്ന് യൂഡ്‌ലി ഫിലിംസുമായി സഹകരിച്ച് സരിഗമ നിർമിക്കുന്ന ചിത്രമാണ് ‘കാസർഗോൾഡ്’. ബി ടെക്ക് എന്ന ചിത്രത്തിന് ശേഷം ആസിഫ് അലിയും മൃദുൽ നായരും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഇത്.
മികച്ചൊരു തീയേറ്റർ അനുഭവമായിരിക്കും പ്രേക്ഷകർക്ക് കാസർഗോൾഡ് സമ്മാനിക്കാൻ ഒരുങ്ങുന്നത്. ‘കുറ്റവും ശിക്ഷയും’ എന്ന ചിത്രത്തിന് ശേഷം ആസിഫ് അലിയും സണ്ണി വെയ്നും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ‘കാസർഗോൾഡ്.’ ട്രെയിലർ സൂചിപ്പിക്കുന്നതുപോലെ തന്നെ ആക്ഷൻ ത്രില്ലർ ചിത്രമാകും. ശ്വാസം അടക്കി പിടിച്ച് കാണേണ്ട വിശ്വൽസും ഗംഭീര ബാക്ക്ഗ്രൗണ്ട് സ്കോറും ഉൾപ്പെടെ തീയേറ്ററിൽ മികച്ച അനുഭവമാകും ചിത്രം സമ്മാനിക്കുക.
തല്ലുമാലയിലൂടെ സെൻസേഷനായി മാറിയ സംഗീത സംവിധായകൻ വിഷ്ണു വിജയ് കാസർഗോൾഡിൽ സംഗീതം നൽകുന്നു. സിദ്ദിഖ് , സമ്പത്ത് റാം, ദീപക് പറമ്പോൾ, ധ്രുവൻ,അഭിറാം രാധാകൃഷ്ണൻ, പ്രശാന്ത് മുരളി, സാഗർ സൂര്യ, ജെയിംസ് ഏലിയ തുടങ്ങിയ വൻ താരനിരയും ചിത്രത്തിൽ അണിനിരക്കുന്നു. കോ-പ്രൊഡ്യൂസർ- സഹിൽ ശർമ്മ. ഛായാഗ്രഹണം – ജെബിൽ ജേക്കബ് , അഡീഷണൽ ക്യാമറ – പവി കെ പവൻ . തിരക്കഥ സംഭാഷണം – സജിമോൻ പ്രഭാകർ. സംഗീതം – വിഷ്ണു വിജയ്,നിരഞ്ജ് സുരേഷ്. ഗാനരചന- വൈശാഖ് സുഗുണൻ, എഡിറ്റർ-മനോജ് കണ്ണോത്ത്, കല-സജി ജോസഫ്, മേക്കപ്പ്-ജിതേഷ് പൊയ്യ, വസ്ത്രാലങ്കാരം-മസ്ഹർ ഹംസ,സ്റ്റിൽസ്- റിഷാദ് മുഹമ്മദ്,പ്രൊമോ സ്റ്റിൽസ്-രജീഷ് രാമചന്ദ്രൻ,പരസ്യകല-എസ് കെ ഡി ഡിസൈൻ ഫാക്ടറി, സൗണ്ട് ഡിസൈൻ -രംഗനാഥ് രവി,ബിജിഎം-വിഷ്ണു വിജയ്,ചീഫ് അസോസിയേറ്റ് ഡയറക്ടർ-സുനിൽ കാര്യാട്ടുക്കര, പ്രൊഡക്ഷൻ കൺട്രോളർ-വിനോഷ് കൈമൾ,പ്രണവ് മോഹൻ. ഡിസൈൻ – യെല്ലോടൂത്‌സ് . പി ആർ ഒ- ശബരി.
Trailers
പിറന്നാൾ ദിനത്തിൽ വീണ്ടും ഞെട്ടിച്ച് മമ്മൂട്ടി ! കണ്ണൂർ സ്‌ക്വാഡ് ട്രയ്ലർ റിലീസായി
പിറന്നാൾ ദിനത്തിൽ വീണ്ടും ഞെട്ടിച്ച് മമ്മൂട്ടി ! കണ്ണൂർ സ്‌ക്വാഡ് ട്രയ്ലർ റിലീസായി
മലയാളത്തിൽ കലാമേന്മയുള്ളതും മികവുറ്റതുമായ ചിത്രങ്ങൾ സമ്മാനിച്ച മമ്മൂട്ടി കമ്പനിയുടെ ബിഗ് ബഡ്ജറ്റഡ് ചിത്രം കണ്ണൂർ സ്‌ക്വാഡിന്റെ ട്രയ്ലർ മെഗാസ്റ്റാർ മമ്മൂക്കയുടെ പിറന്നാൾ ദിനത്തിൽ റിലീസായി. മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന നാലാമത്തെ ചിത്രമാണ് കണ്ണൂർ സ്‌ക്വാഡ്. “നമ്മൾ മനുഷ്യന്മാർ മാത്രമല്ലലോ പോലീസുകാർ കൂടിയല്ലേ” മെഗാ സ്റ്റാർ മമ്മൂട്ടി നായകനാകുന്ന ചിത്രത്തിന്റെ ട്രയ്ലർ സമൂഹത്തിൽ നടന്ന പല കുറ്റകൃത്യങ്ങളും കുറ്റവാളികളെ കണ്ടെത്തിയ പരിശ്രമങ്ങളെയും ആസ്പദമാക്കി ഒരുങ്ങുന്ന റിയലിസ്റ്റിക് ഇൻവെസ്റ്റിഗേറ്റിങ് ത്രില്ലെർ ആണെന്ന് സൂചിപ്പിക്കുന്നു. നൻപകൽ നേരത്തു മയക്കം, റോഷാക്ക്, കാതൽ എന്നീ ചിത്രങ്ങൾക്ക് ശേഷം മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് റോബി വർഗീസ് രാജ് ആണ്. ചിത്രത്തിന്റെ കഥ എഴുതിയിരിക്കുന്നത് ഷാഫിയാണ്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നതു ഷാഫിയോടോപ്പം റോണി ഡേവിഡും ചേർന്നാണ്. എസ്.ജോർജ് ആണ് ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ. ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫെറർ ഫിലിംസ് ആണ് ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത്.
മമ്മൂക്കയോടൊപ്പം ചിത്രത്തിൽ കിഷോർകുമാർ,വിജയരാഘവൻ, അസീസ് നെടുമങ്ങാട്, ശബരീഷ്, റോണി ഡേവിഡ്,മനോജ്.കെ.യു, അർജുൻ രാധാകൃഷ്‌ണൻ, ദീപക് പരമ്പോൾ, ധ്രുവൻ, ഷെബിൻ ബെൻസൺ, ശ്രീകുമാർ തുടങ്ങി നിരവധി താരങ്ങൾ അണിനിരക്കുന്ന ചിത്രം തിയേറ്ററുകളിലേക്ക് ഉടനെത്തും. കണ്ണൂർ, കാസർഗോഡ്, വയനാട്, എറണാകുളം, തിരുവനന്തപുരം, പാലാ, പൂനെ, മുംബൈ, ഉത്തർപ്രദേശ്, മംഗളൂരു, ബെൽഗാം, കോയമ്പത്തൂർ എന്നിവിടങ്ങളിലാണ് സിനിമയുടെ ചിത്രീകരണം നടന്നത്.മുഹമ്മദ് റാഹിൽ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം പകരുന്നത് സുഷിൻ ശ്യാമാണ്. എഡിറ്റിംഗ് കൈകാര്യം ചെയ്യുന്നത് പ്രവീൺ പ്രഭാകർ.
കണ്ണൂർ സ്‌ക്വാഡിന്റെ ലൈൻ പ്രൊഡ്യൂസർ : സുനിൽ സിംഗ്, പ്രൊഡക്ഷൻ കൺട്രോളർ : പ്രശാന്ത് നാരായണൻ, ചീഫ് അസോസിയേറ്റ് ഡയറക്ടേഴ്സ് : ജിബിൻ ജോൺ, അരിഷ് അസ്ലം, ചീഫ് അസ്സോസിയേറ്റ് ക്യാമറാമാൻ : റിജോ നെല്ലിവിള, പ്രൊഡക്ഷൻ ഡിസൈനർ : ഷാജി നടുവിൽ, മേക്കപ്പ് : റോണെക്സ് സേവ്യർ, വസ്ത്രാലങ്കാരം : അരുൺ മനോഹർ, അഭിജിത്, സൗണ്ട് ഡിസൈൻ : ടോണി ബാബു എംപിഎസ്ഇ, അസോസിയേറ്റ് ഡയറക്ടേഴ്സ് : വി ടി ആദർശ്, വിഷ്ണു രവികുമാർ, വി എഫ് എക്സ്: ഡിജിറ്റൽ ടർബോ മീഡിയ, വിശ്വാ എഫ് എക്സ്, സ്റ്റിൽസ്: നവീൻ മുരളി, ഓവർസീസ് വിതരണം: ട്രൂത്ത് ഗ്ലോബൽ ഫിലിംസ്, ഡിസൈൻ: ആന്റണി സ്റ്റീഫൻ,ഡിജിറ്റൽ മാർക്കറ്റിംഗ് : വിഷ്ണു സുഗതൻ, പി ആർ ഒ : പ്രതീഷ് ശേഖർ.
-
Songs10 months ago
കാവാലയെ വെല്ലുന്ന ഐറ്റം ! ദിലീപും തമന്നയും തകർത്താടിയ ബാന്ദ്രയിലെ രക്ക രക്ക ഗാനം പുറത്തിറങ്ങി ! സൗത്ത് ഇന്ത്യക്കിനി പുതിയ വൈറൽ
-
Film News3 years ago
18 വർഷമായി ലാൽ ഫാൻ, ആറാട്ടിനൊടുവിൽ അവസാനം മോഹൻലാൽ അപമാനിച്ചു- സന്തോഷ് വർക്കി
-
Video2 years ago
ഞാൻ പത്ത് പെണ്ണുങ്ങളുമായി സെക്സ് ചെയ്തിട്ടുണ്ട്,താല്പര്യമുള്ളവരോട് ഇനിയും ചോദിക്കും- വിനായകൻ
-
Film News2 years ago
ഹലോ മായാവി നടാക്കാതെ പോയതിന് കാരണം ഇതായിരുന്നു. ചിത്രത്തിന്റെ വൺലൈൻ ഇങ്ങനെ
-
Film News2 years ago
കലക്കൻ പ്രേമവുമായി നിമിഷയും റോഷനും ! ഞെരിപ്പൻ മാസ്സുമായി ബിജു മേനോനും പത്മപ്രിയയും ! ഈ ഓണം ഒരൊന്നൊന്നര ഓണം ആവും
-
Film News3 years ago
എട്ടു നിലയിൽ പൊട്ടാനുള്ള ഭാഗ്യമുണ്ടാവട്ടെ, നാളെ ഇവിടെത്തന്നെ കാണണം ! മറുപടിയുമായി മാല പാർവ്വതി
-
Film News3 years ago
ഊക്കലും ഉപദേശവും ഒരുമിച്ച് വേണ്ട, നാരദൻ കണ്ട രശ്മി ആഷിക്ക് അബുവിനോട്
-
Trailer and Teaser2 years ago
ഞെട്ടിച്ച് അനശ്വര രാജൻ ! ജോൺ എബ്രഹാം നിർമിക്കുന്ന ആദ്യ ചിത്രം മൈക്ക് ട്രെയ്ലർ പുറത്തിറങ്ങി