Connect with us

Film News

ബോക്സ് ഓഫീസ് ജാഗ്രതൈ ! എതർക്കും തുനിന്തവൻ ആയി സൂര്യ എത്തുന്നു

Published

on

ബോക്സ് ഓഫീസ് ജാഗ്രതൈ ! എതർക്കും തുനിന്തവൻ ആയി സൂര്യ എത്തുന്നു

ആരാധകരുടെ നീണ്ട നാളത്തെ കാത്തിരിപ്പിന് അറുതിയായി രണ്ടു വർഷത്തെ ഇടവേളയ്ക്കു ശേഷം സൂര്യ നായകനായി എത്തുന്ന ചിത്രം തിയറ്റർ റിലീസിന്. ആക്ഷൻ ത്രില്ലറായ ‘എതര്‍ക്കും തുനിന്തവന്‍’ ആണ് തിയറ്റർ റിലീസ് ആയി ലോകമെമ്പാടും പ്രദർശനത്തിനെത്തുന്നത്. മാർച്ച് 10നാണ് ആണ് ചിത്രത്തിൻറെ റിലീസ് നിശ്ചയിച്ചിരിക്കുന്നത്.

2019 ൽ റിലീസ് ചെയ്ത കാപ്പാന് ശേഷം സൂര്യയുടേതായി പുറത്തുവരുന്ന തിയേറ്റർ റിലീസ് ആവുന്ന ചിത്രമാണിത്. നമ്മ വീട്ട് പിള്ളൈ എന്ന ചിത്രത്തിന് ശേഷം പാണ്ടിരാജ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് എതർക്കും തുനിന്തവൻ.

പ്രിയങ്ക അരുൾ മോഹൻ നായികയാവുന്ന ചിത്രത്തിൽ സൂരി, വിനയ്, ശരണ്യ പൊൻവർണൻ, സത്യരാജ് എന്നിവരും പ്രധാനവേഷങ്ങളിലെത്തുന്നു. രത്നവേലുവാണ് ഛായാ​ഗ്രഹണം. നടൻ ശിവ കാർത്തികേയൻ, വിഘ്നേശ് ശിവൻ, യു​ഗഭാരതി എന്നിവരാണ് ചിത്രത്തിന്റെ ​ഗാനരചയിതാക്കൾ. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരൻ ആണ് നിർമാണം.

തുടര്‍ച്ചയായ രണ്ട് ഡയറക്റ്റ് ഒടിടി റിലീസുകള്‍ക്ക് ശേഷമാണ് സൂര്യയുടെ ഒരു ചിത്രം തീയേറ്റർ റിലീസിനെത്തുന്നത്. സൂരരൈ പോട്ര്, ജയ് ഭീം എന്നീ ചിത്രങ്ങളാണ് താരത്തിന്റേതായി റിലീസായത്. ആമസോൺ പ്രൈം വീഡിയോയിൽ റിലീസായ രണ്ട് ചിത്രങ്ങളും നിരൂപകരും പ്രേക്ഷകരും ആരാധകരും ഒരേപോലെ പ്രശംസിച്ചിരുന്നു.

ഒടിടി റിലീസ് ആയിരുന്നെങ്കിൽ പോലും പ്രേക്ഷകർക്കിടയിൽ സൂര്യ എന്ന താരത്തിന് തിളക്കം ഊട്ടിയുറപ്പിക്കാൻ ഈ രണ്ട് ചിത്രങ്ങൾക്കും ആയിട്ടുണ്ട്. അതുകൊണ്ടുതന്നെ കുടുംബപ്രേക്ഷകരേയും മാസ് സിനിമ പ്രേമികളെയും ഒരുപോലെ സംതൃപ്തിപ്പെടുത്തുന്ന സംവിധായകനായ പാണ്ഡ്യരാജിന്റെ ചിത്രം തിയേറ്ററുകളിൽ മിനിമം ഗ്യാരണ്ടി ഉറപ്പ് നൽകുന്നു.

 

Film News

ദളപതി 67 വില്ലൻ വേഷം ചെയ്യുവാൻ നിവിൻ പോളി ഉണ്ടാവില്ല !

Published

on

ദളപതി 67 വില്ലൻ വേഷം ചെയ്യുവാൻ നിവിൻ പോളി ഉണ്ടാവില്ല !

ആരാധകരും പ്രേക്ഷകരും ഏറെ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന ചിത്രമാണ് ലോകേഷ് കനകരാജ് ദളപതി വിജയ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ദളപതി67. ഔദ്യോഗികമായി ചിത്രം ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ചിത്രത്തെക്കുറിച്ചുള്ള വാർത്തകൾ എല്ലായിപ്പോഴും മാധ്യമങ്ങളിൽ കേറി വാർത്താപ്രാധാന്യം നേടാറുണ്ട്. മലയാളത്തിലെ യുവതാരം നിവിൻ പോളി ദളപതി 67ൽ വില്ലൻ വേഷത്തിൽ എത്തുന്നു എന്ന വാർത്തകൾ കഴിഞ്ഞ ഏതാനും മാസങ്ങൾ ആയി വാർത്തകളിൽ ഇടം നേടിയിരുന്നു.

എന്നാൽ ദളപതി 67ൽ അത്തരം ഒരു വേഷത്തിൽ നിവിൻ പോളി ഉണ്ടാവില്ല എന്നാണ് താരവുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങൾ അറിയിക്കുന്നത്. ചിത്രത്തിൻറെ ഔദ്യോഗിക പ്രഖ്യാപനം അടുത്ത ദിവസങ്ങളിൽ തന്നെ ഉണ്ടാവും എന്നാണ് അറിയുവാൻ സാധിക്കുന്നത്. അതേസമയം വമ്പൻ താരനിരയിൽ തന്നെയായിരിക്കും ദളപതി 67 ഒരുങ്ങുന്നത്. മലയാളം തമിഴ് തെലുങ്ക് ഹിന്ദി ഭാഷകളിലെ പ്രമുഖ താരങ്ങൾ ചിത്രത്തിനുവേണ്ടി അണിനിരക്കും എന്നും സൂചനകൾ ഉണ്ട്. ഡിസംബർ രണ്ടാം വാരത്തിലാണ് ചിത്രത്തിൻറെ പൂജ അണിയറ പ്രവർത്തകർ നിശ്ചയിച്ചിരിക്കുന്നത്. തൃഷ നായികയായി എത്തുന്ന ചിത്രത്തിൻറെ സംഗീതം നിർവഹിക്കുന്നത് അനിരുദ്ധ രവിചന്ദ്രനാണ്. ചിത്രത്തിൻറെ ഔദ്യോഗിക പ്രഖ്യാപനത്തിന് മുന്നേ തന്നെ 300 കോടിയോളം രൂപയുടെ പ്രീ ബിസിനസ് ചിത്രം സ്വന്തമാക്കി എന്നതും ഏറെ ശ്രദ്ധ നേടിയിരുന്നു.

Continue Reading

Film News

സൗത്ത് ഇന്ത്യയിൽ നിന്ന് ഒരു സിനിമയിൽ അഞ്ചു ഭാഷകളിലായി ആന്തോളജി ചിത്രം ഒരുങ്ങുന്നു ! രാജമൗലി മുതൽ പൃഥ്വിരാജ് വരെ സംവിധാന നിരയിൽ

Published

on

സൗത്ത് ഇന്ത്യയിൽ നിന്ന് ഒരു സിനിമയിൽ അഞ്ചു ഭാഷകളിലായി ആന്തോളജി ചിത്രം ഒരുങ്ങുന്നു ! രാജമൗലി മുതൽ പൃഥ്വിരാജ് വരെ സംവിധാന നിരയിൽ

സമീപകാലത്ത് തെന്നിന്ത്യൻ സിനിമകളുടെ തേരോട്ടമാണ് ഇന്ത്യൻ ബോക്സ് ഓഫീസിൽ സാക്ഷ്യം വഹിക്കുന്നത്.ഈ വർഷം പ്രേക്ഷകർക്ക് അവിസ്മരണീയമായ വമ്പൻ സിനിമ അനുഭവങ്ങൾ സമ്മാനിച്ചതും തെന്നിന്ത്യൻ സിനിമ ലോകമാണ്. ആർആർആർ, വിക്രം, സീതാ രാമം തുടങ്ങി നിരവധി പാൻ ഇന്ത്യൻ ചിത്രങ്ങൾ വമ്പൻ വിജയം സ്വന്തമാക്കിയിരുന്നു.

ഇന്ന് സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ട ഒരു ചിത്രം നിമിഷനേരം കൊണ്ടാണ് വൈറലായത്. തെന്നിന്ത്യൻ സിനിമാ ഇതിഹാസങ്ങളായ കമൽഹാസൻ, എസ്എസ് രാജമൗലി, ഗൗതം വാസുദേവ് മേനോൻ, പൃഥ്വിരാജ് സുകുമാരൻ ലോകേഷ് കനകരാജ് മഹാനടി നിർമ്മാതാവ് സ്വപ്ന ദത്ത് എന്നിവർ ഒരുമിച്ച ചിത്രം കഴിഞ്ഞ ഏതാനും മണിക്കൂറുകളായി സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആണ്.

ഇതിഹാസ താരങ്ങളെ ഒറ്റ ഫ്രെയിമിൽ കണ്ടതിന്റെ ആഹ്ലാദത്തിലും ആവേശത്തിനും ആണ് ആരാധകർ. ഒരു സ്വകാര്യ വിനോദ വെബ്‌സൈറ്റ് നടത്തിയ ചർച്ചയിലാണ് ഈ താരങ്ങളെല്ലാം പങ്കെടുത്തത്. വെബ്സൈറ്റിന്റെ സ്വകാര്യ പരിപാടിക്ക്ഒപ്പം തന്നെ സ്വപ്ന തത്ത് നിർമിക്കുന്ന പാൻ ഇന്ത്യൻ ആന്തോളജി ചിത്രത്തിനായി സൗത്ത് ഇന്ത്യയിലെ വമ്പൻ സംവിധായകർ ഒന്നിക്കുന്നു എന്ന വാർത്തകളും മാധ്യമങ്ങളിൽ നിറയുന്നുണ്ട്. വ്യത്യസ്തമായ 5 ഭാഷകൾ കൈകാര്യം ചെയ്യുന്ന ഒരു ആന്തോളജി ചിത്രത്തിനു വേണ്ടിയായിരിക്കും ഇവർ ഒന്നിക്കുന്നത് എന്നും റിപ്പോർട്ടുകൾ ഉണ്ട്.

Continue Reading

Film News

സൗബിൻ സാഹിർ സിദ്ധാർത്ഥ് ഭരതൻ ചിത്രം ജിന്ന് ഡിസംബർ 30ന് തിയേറ്ററുകളിലേക്ക്

Published

on

സൗബിൻ സാഹിർ സിദ്ധാർത്ഥ് ഭരതൻ ചിത്രം ജിന്ന് ഡിസംബർ 30ന് തിയേറ്ററുകളിലേക്ക്

ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമമിട്ട് സൗബിൻ ചിത്രം “ജിന്ന് ” ഡിസംബർ 30 നു തീയേറ്ററുകളിലേക്ക് എത്തുന്നു. ഏറെ ശ്രദ്ധേയമായ ചിത്രങ്ങൾ ഒരുക്കിയ സിദ്ധാർത്ഥ ഭരതനാണ് ജിന്ന് ഒരുക്കുന്നത്. ശാന്തി ബാലചന്ദ്രൻ ആണ് ചിത്രത്തിൽ നായികയായി എത്തുന്നത്.

ഷറഫുദ്ദീൻ, ഷൈൻ ടോം ചാക്കോ, സാബുമോൻ എന്നിവരാണ് മറ്റ് താരങ്ങൾ. സംഗീതം പ്രശാന്ത് പിള്ള. ‘കലി’ എന്ന ചിത്രത്തിനു ശേഷം രാജേഷ് ഗോപിനാഥൻ തിരക്കഥ എഴുതുന്ന സിനിമയാണ് ‘ജിന്ന്’.ഗിരീഷ് ഗംഗാധരൻ ആണ് ഛായാഗ്രഹണം. ആർട്ട് ഗോകുൽദാസ്–അഖിൽകാജ്. കോസ്റ്റ്യൂംസ് മാഷർ ഹംസ.

 

Continue Reading

Recent

Film News2 hours ago

ദളപതി 67 വില്ലൻ വേഷം ചെയ്യുവാൻ നിവിൻ പോളി ഉണ്ടാവില്ല !

ദളപതി 67 വില്ലൻ വേഷം ചെയ്യുവാൻ നിവിൻ പോളി ഉണ്ടാവില്ല ! ആരാധകരും പ്രേക്ഷകരും ഏറെ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന ചിത്രമാണ് ലോകേഷ് കനകരാജ് ദളപതി വിജയ് കൂട്ടുകെട്ടിൽ...

Film News16 hours ago

സൗത്ത് ഇന്ത്യയിൽ നിന്ന് ഒരു സിനിമയിൽ അഞ്ചു ഭാഷകളിലായി ആന്തോളജി ചിത്രം ഒരുങ്ങുന്നു ! രാജമൗലി മുതൽ പൃഥ്വിരാജ് വരെ സംവിധാന നിരയിൽ

സൗത്ത് ഇന്ത്യയിൽ നിന്ന് ഒരു സിനിമയിൽ അഞ്ചു ഭാഷകളിലായി ആന്തോളജി ചിത്രം ഒരുങ്ങുന്നു ! രാജമൗലി മുതൽ പൃഥ്വിരാജ് വരെ സംവിധാന നിരയിൽ സമീപകാലത്ത് തെന്നിന്ത്യൻ സിനിമകളുടെ...

Film News18 hours ago

സൗബിൻ സാഹിർ സിദ്ധാർത്ഥ് ഭരതൻ ചിത്രം ജിന്ന് ഡിസംബർ 30ന് തിയേറ്ററുകളിലേക്ക്

സൗബിൻ സാഹിർ സിദ്ധാർത്ഥ് ഭരതൻ ചിത്രം ജിന്ന് ഡിസംബർ 30ന് തിയേറ്ററുകളിലേക്ക് ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമമിട്ട് സൗബിൻ ചിത്രം “ജിന്ന് ” ഡിസംബർ 30 നു...

Songs19 hours ago

പൊലീസുകാർക്ക് സമർപ്പിച്ചുകൊണ്ട് കാക്കിപട സിനിമയിലെ “കാക്കിപടയാ കേരളത്തിൻ” എന്ന ആദ്യ ഗാനം റിലീസ് ആയി

പൊലീസുകാർക്ക് സമർപ്പിച്ചുകൊണ്ട് കാക്കിപട സിനിമയിലെ “കാക്കിപടയാ കേരളത്തിൻ” എന്ന ആദ്യ ഗാനം റിലീസ് ആയി നിരഞ്ജ് മണിയൻപിള്ള രാജു, അപ്പാനി ശരത്‌ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന...

Film News19 hours ago

ഷൈൻ നിഗമും സണ്ണിവെയ്‌നും ഒരുമിക്കുന്ന വേലയുടെ ടൈറ്റിൽ പോസ്റ്റർ ദുൽഖർ സൽമാൻ റിലീസ് ചെയ്തു

ഷൈൻ നിഗമും സണ്ണിവെയ്‌നും ഒരുമിക്കുന്ന വേലയുടെ ടൈറ്റിൽ പോസ്റ്റർ ദുൽഖർ സൽമാൻ റിലീസ് ചെയ്തു സിൻസിൽ സെല്ലുലോയിഡിലെ ബാനറിൽ എസ്സ്‌. ജോർജ് നിർമിക്കുന്ന വേലയുടെ ടൈറ്റിൽ പോസ്റ്റർ...

Film News21 hours ago

അയ്യപ്പനും കോശിയും തമിഴിൽ ഒരുക്കാൻ വിക്രമും മാധവനും

അയ്യപ്പനും കോശിയും തമിഴിൽ ഒരുക്കാൻ വിക്രമും മാധവനും മലയാളത്തിൽ വമ്പൻ വിജയം സ്വന്തമാക്കിയ സൂപ്പർ ഹിറ്റ് ചിത്രം അയ്യപ്പനും കോശിയും തമിഴ് റീമേക്ക് ഒരുങ്ങുന്നു. കോളിവുഡിൽ പ്രചരിക്കുന്ന...

Film News1 day ago

ആഗോള തല അംഗീകാരം സ്വന്തമാക്കി ‘ഗഗനാചാരി’ ! മലയാള സിനിമയ്ക്ക് ഇത് അഭിമാന നേട്ടം

ആഗോള തല അംഗീകാരം സ്വന്തമാക്കി ‘ഗഗനാചാരി’ ! മലയാള സിനിമയ്ക്ക് ഇത് അഭിമാന നേട്ടം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പന്ത്രണ്ട് അന്താരാഷ്ട്ര ചലച്ചിത്രമേളകളിലേക്ക് ഗഗനാചാരി എന്ന...

Film News2 days ago

L353ക്ക് മുൻപ് പ്രതീക്ഷകൾ ഉയർത്തി വിവേക് ചിത്രം “ദി ടീച്ചർ” നാളെ മുതൽ തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തുന്നു !

L353ക്ക് മുൻപ് പ്രതീക്ഷകൾ ഉയർത്തി വിവേക് ചിത്രം “ദി ടീച്ചർ” നാളെ മുതൽ തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തുന്നു ! അതിരൻ എന്ന സിനിമയുടെ വമ്പൻ വിജയത്തിന് ശേഷം...

Reviews2 days ago

അൽഫോൺസ് സ്റ്റൈലിൽ പൃഥ്വിരാജിൻ്റെ അഴിഞ്ഞാട്ടവുമായി ഗോൾഡ് ആദ്യപകുതി

അൽഫോൺസ് സ്റ്റൈലിൽ പൃഥ്വിരാജിൻ്റെ അഴിഞ്ഞാട്ടവുമായി ഗോൾഡ് ആദ്യപകുതി പ്രേമം എന്ന ചിത്രത്തിന് ശേഷം ഏഴ് വര്‍ഷത്തെ ഇടവേള കഴിഞ്ഞു അല്‍ഫോണ്‍സ് പുത്രന്റെ സംവിധാനത്തില്‍ ഒരുക്കിയ ചിത്രമാണ് ഗോൾഡ്....

Songs3 days ago

അൽഫോൻസ് പുത്രൻ സ്റ്റൈലിൽ ഗോൾഡിലെ പുതിയ ഗാനം പുറത്തിറങ്ങി

അൽഫോൻസ് പുത്രൻ സ്റ്റൈലിൽ ഗോൾഡിലെ പുതിയ ഗാനം പുറത്തിറങ്ങി നേരം പ്രേമം എന്നീ സിനിമകളുടെ വമ്പൻ വിജയത്തിന് ശേഷം അൽഫോൺസ് പുത്രൻ ഒരുക്കുന്ന പുതിയ ചിത്രം ഗോൾഡിലെ...

Trending