Connect with us

Trailer and Teaser

ഐശ്വര്യ രാജേഷ് നായികയായെത്തുന്ന “ഡ്രൈവർ ജമുന” ട്രെയ്‌ലർ പുറത്തിറങ്ങി

Published

on

ഐശ്വര്യ രാജേഷ് നായികയായെത്തുന്ന “ഡ്രൈവർ ജമുന” ട്രെയ്‌ലർ പുറത്തിറങ്ങി

നടി ഐശ്വര്യ രാജേഷ് പ്രധാന കഥാപാത്രത്തിൽ എത്തുന്ന ഏറ്റവും പുതിയ ചിത്രം ‘ഡ്രൈവർ ജമുന’ യുടെ ട്രെയ്‌ലർ പുറത്തിറങ്ങി. ചിത്രത്തിൽ ഒരു മുഴുനീള ഡ്രൈവറുടെ വേഷത്തിൽ ആണ് ഐശ്വര്യ എത്തുന്നത്.
ചിത്രത്തിന്റെ ട്രെയ്‌ലറിന്
പ്രശംസനീയമായ പ്രതികരണമാണ് കിട്ടികൊണ്ടിരിക്കുന്നത്.. ‘ഒരു ഔട്ട്-ആൻഡ് ഔട്ട് റോഡ് മൂവി ആയിട്ട് ഒരുങ്ങുന്ന ഈ ചിത്രം ഒരു വനിതാ ക്യാബ് ഡ്രൈവറുടെ ഒരു ദിവസത്തിൽ സംഭവിക്കുന്ന നാടകീയ സംഭവങ്ങളെ ചുറ്റിപ്പറ്റിയാണ് പറയുന്നത്. കിൻസ്ലിൻ സംവിധാനം ചെയ്യുന്ന ഈ ചിത്രം 18 റീൽസിന്റെ ബാനറിൽ എസ്പി ചൗത്താരിയാണ് നിർമ്മിക്കുന്നത്. തമിഴിന് ​​പുറമെ തെലുങ്ക്, മലയാളം, കന്നഡ തുടങ്ങിയ ഭാഷകളിൽ പുറത്തിറങ്ങും..

 

ഐശ്വര്യയെ കൂടാതെ, ഈ ചിത്രത്തിൽ ആടുകളം നരേൻ, ശ്രീരഞ്ജനി,’ അഭിഷേക്, ‘രാജാ റാണി’ ഫെയിം പാണ്ഡ്യൻ, കവിതാ ഭാരതി, പാണ്ടി, മണികണ്ഠൻ, രാജേഷ്, തുടങ്ങി നിരവധി താരങ്ങൾ അണിനിരക്കുന്നു. ഗോകുൽ ബിനോയ് ആണ് ഛായാഗ്രഹണം, ജിബ്രാൻ സംഗീതവും, ഡോൺ ബാല (കല) & ആർ രാമർ എഡിറ്റിംഗും നിർവഹിക്കുന്നു. പി ആർ ഓ ശബരി , യുവരാജ്

Trailer and Teaser

“പക്ഷേ ഇത് കേരളാ ഇവിടെ ഭരിക്കുന്നത് പോലീസ് അല്ല പിണറായി വിജയനാ” കാക്കിപ്പട ടീസർ പുറത്തിറങ്ങി

Published

on

“പക്ഷേ ഇത് കേരളാ ഇവിടെ ഭരിക്കുന്നത് പോലീസ് അല്ല പിണറായി വിജയനാ”
കാക്കിപ്പട ടീസർ പുറത്തിറങ്ങി

നിരഞ്ജ് മണിയൻപിള്ള രാജു, അപ്പാനി ശരത്‌ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന “കാക്കിപ്പട” എന്ന ചിത്രത്തിന്റെ ഗംഭീര പൊളിറ്റിക്കൽ ടീസർ പുറത്തിറങ്ങി.

സമകാലീന സംഭവങ്ങളുമായി വളരെ ബന്ധമുള്ള ഒരു ചിത്രമാണ് കാക്കിപ്പട. പ്ലസ് ടു, ബോബി എന്നീ
ചിത്രങ്ങൾക്കു ശേഷം ഷെബി ചൗഘട് കഥയെഴുതി സംവിധാനം ചെയ്ത ‘കാക്കിപ്പട
എസ്.വി.പ്രൊഡക്ഷൻ സിൻ്റ ബാനറിൽ ഷെജി വലിയകത്താണ് നിർമിക്കുന്നത്. പൂർണ്ണമായും ത്രില്ലർ മൂഡിൽ അവതരിപ്പിക്കുന്ന ഈ ചിത്രം തെളിവെടുപ്പിനായി കൊണ്ടുവരുന്ന ഒരു പ്രതിക്കൊപ്പം സഞ്ചരിക്കേണ്ടി വരുന്ന എട്ട് ആംഡ് പൊലീസ് ഉദ്യോഗസ്ഥരുടെ കഥയാണ് പറയുന്നത്.പോലീസ്സുകാരുടെയും പ്രതിയുടെയും മാനസിക അവസ്ഥയും ആ നാടിനോടും സംഭവിച്ച ക്രൈമിനോടും ഉള്ള സമീപനവും വ്യത്യസ്തമായ രീതിയില്‍ പറയുന്ന സിനിമ കൂടിയാണ്‌ കാക്കിപ്പട. പോലീസ്സ് അന്വേഷണത്തെ തുടര്‍ന്ന് കുറ്റവാളിയെ പിടി കൂടുന്ന സ്ഥിരം കഥകളില്‍ നിന്ന് വ്യത്യസ്തമായി, കുറ്റവാളിയില്‍ നിന്ന് പോലീസ്സുകാരിലേക്കുള്ള അന്വേഷണത്തിന്‍റെ സഞ്ചാരമാണ് കാക്കിപ്പട.

കുടുംബ പ്രേക്ഷകര്‍ക്ക് ഒരു ക്രിസ്തുമസ്സ് വിരുന്നായി അണിയിച്ച് ഒരുക്കുന്ന ഈ ചിത്രത്തില്‍ നിരഞ്ജ് മണിയൻ പിള്ള രാജു,, അപ്പാനി ശരത്, ആരാധിക, സുജിത് ശങ്കർ, മണികണ്ഠൻ ആചാരി, ജയിംസ് ഏല്യാ, സജിമോൻ പാറായിൽ, വിനോദ് സാക്(രാഷസൻ ഫെയിം) സൂര്യാ അനിൽ, പ്രദീപ്, ഷിബുലാബാൻ, മാലാ പാർവ്വതി, എന്നിവരും നിരവധി പുതുമുഖങ്ങളും അണിനിരക്കുന്നു.

തിരക്കഥ – സംഭാഷണം. ഷെബി ചൗഘട്, ഷെജി വലിയകത്ത്. ഛായാഗ്രഹണം
പ്രശാന്ത് കൃഷ്ണ.
സംഗീതം – ജാസി ഗിഫ്റ്റ്.
എഡിറ്റിംഗ് ബാബു രത്നം.
കലാസംവിധാനം സാബുറാം.
മേക്കപ്പ് പ്രദീപ് രംഗൻ.
കോസ്റ്റ്യും ഡിസൈൻ ഷിബു പരമേശ്വരൻ.
നിശ്ചല ഛായാഗ്രഹണം അജി മസ്ക്കറ്റ്.
നിർമ്മാണ നിർവ്വഹണം
എസ്.മുരുകൻ.പി ആർ ഒ
വാഴൂർ ജോസ്, മഞ്ജു ഗോപിനാഥ്.
മാർക്കറ്റിംഗ് റെക്സ് ജോസഫ്, ഷാ ഷബീർ (ഒപ്പുലന്റ് പ്രൊമോട്ടർസ് അല്ലിയാൻസ് ) ചിത്രം ക്രിസ്തുമസ് റിലീസ് ആയി തീയേറ്ററുകളിൽ എത്തും.

Continue Reading

Trailer and Teaser

ഇതൊക്കെയൊരു കൈത്തൊഴിൽ ആണോ മാമാ ! പുതിയ ടീസറുമായി ഷെഫീക്കിന്റെ സന്തോഷം നാളെ മുതൽ തീയേറ്ററുകളിൽ..

Published

on

ഇതൊക്കെയൊരു കൈത്തൊഴിൽ ആണോ മാമാ ! പുതിയ ടീസറുമായി ഷെഫീക്കിന്റെ സന്തോഷം നാളെ മുതൽ തീയേറ്ററുകളിൽ..

 

മേപ്പടിയാൻ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ഉണ്ണി മുകുന്ദൻ നായകനായി എത്തുന്ന പുതിയ ചിത്രം “ഷെഫീക്കിന്‍റെ സന്തോഷം” ഈ വെള്ളിയാഴ്ച്ച തിയേറ്ററുകളിൽ എത്തും. ചിത്രത്തിന്റെ ട്രെയിലറിനും ഗാനങ്ങൾക്കും സോഷ്യൽ മീഡിയയിൽ മികച്ച സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. ഒരു ഗൾഫ്ക്കാരൻ നാട്ടിലേക്ക് വരുന്നതിന്റെ പിന്നെ അയാളുടെ ജീവിതത്തിൽ ഉണ്ടാകുന്ന ചില പ്രശ്‍നങ്ങളും അയാളുടെ പ്രണയവും ഒക്കെയാണ് ചിത്രത്തിൻറെ പ്രമേയം എന്നാണ് ട്രെയ്‌ലറിൽ നിന്ന് വ്യക്തമാകുന്നത്. റിയലിസ്റ്റിക് ഫാമിലി എന്റര്‍ടെയ്‍നർ വിഭാഗത്തിലാണ് ചിത്രം എത്തുന്നത്. റിലീസിനോട് അനുബന്ധിച്ച് ചിത്രത്തിൻറെ പുതിയ ടീസർ പുറത്തിറങ്ങി.

 

നവാ​ഗതനായ അനൂപ് പന്തളമാണ് സിനിമ സംവിധാനം ചെയ്യുന്നത്. ഉണ്ണി മുകുന്ദൻ തന്നെയാണ് ചിത്രം നിർമ്മിക്കുന്നത്. ഉണ്ണി മുകുന്ദന്റെ രണ്ടാമത്തെ നിർമ്മാണ സംരംഭം എന്ന പ്രത്യേകതയും ഷെഫീക്കിന്റെ സന്തോഷത്തിനുണ്ട്. ഉണ്ണി മുകുന്ദന്‍ ഫിലിംസിന്‍റെ ബാനറിൽ ഒരുങ്ങുന്ന “ഷെഫീക്കിന്‍റെ സന്തോഷം” പാറത്തോട് എന്ന ചെറിയ ഗ്രാമത്തിലെ ഒരു സാധാരണ കുടുംബത്തില്‍ നിന്നുള്ള പ്രവാസിയായ ഷെഫീഖ് എന്ന ചെറുപ്പക്കാരന്റെ കഥയാണ് പറയുന്നത്. ‘ഷെഫീക്കിന്റെ സന്തോഷ’ത്തിൽ തന്റെ അച്ഛൻ അഭിനയിക്കുന്നുവെന്ന് മുൻപ് ഉണ്ണി മുകുന്ദൻ അറിയിച്ചിരുന്നു. കൂടാതെ മനോജ് കെ ജയൻ, ദിവ്യ പിള്ള, ബാല, ആത്മീയ രാജൻ, ഷഹീൻ സിദ്ദിഖ്, മിഥുൻ രമേശ്, സ്‍മിനു സിജോ, അനീഷ് രവി, അരുൺ ശങ്കരൻ പാവുമ്പ, ബോബൻ സാമുവൽ, അസിസ് നെടുമങ്ങാട്, ജോർഡി പൂഞ്ഞാർ, ഉണ്ണി നായർ, വിപിൻ കുമാർ എന്നിവരാണ് ചിത്രത്തിൽ മറ്റ് വേഷങ്ങളിൽ എത്തുന്നത്.

 

സംഗീത സംവിധാനം- ഷാൻ റഹ്‍മാന്‍. ഛായാഗ്രഹണം- എൽദോ ഐസക്, എഡിറ്റിംഗ്- നൗഫൽ അബ്ദുള്ള,. ലൈൻ പ്രൊഡ്യൂസർ- വിനോദ് മംഗലത്ത്, മേക്കപ്പ്- അരുണ്‍ ആയൂര്‍, വസ്‍ത്രാലങ്കാരം- അരുണ്‍ മനോഹര്‍, സ്റ്റില്‍സ്- അജി മസ്‍ക്കറ്റ്, അസോസിയേറ്റ് ഡയറക്ടര്‍- രാജേഷ് കെ രാജൻ, പ്രൊമോഷൻ കൺസൾട്ടന്റ്- വിപിൻ കുമാർ, ഡിസ്ട്രിബൂഷൻ- ഗുഡ് വിൽ എന്റെർറ്റൈന്മെന്റ്സ്, പ്രൊഡക്ഷൻ ഡിസൈനർ- ശ്യാം കാർത്തികേയൻ.

Continue Reading

Trailer and Teaser

ഇത്തവണ ഒരു കലക്ക് കലക്കും ! ഉണ്ണി മുകുന്ദൻ നായകനായ ഷെഫീക്കിന്റെ സന്തോഷത്തിലെ രണ്ടാമത്തെ ടീസർ പുറത്തിറങ്ങി

Published

on

ഇത്തവണ ഒരു കലക്ക് കലക്കും ! ഉണ്ണി മുകുന്ദൻ നായകനായ ഷെഫീക്കിന്റെ സന്തോഷത്തിലെ രണ്ടാമത്തെ ടീസർ പുറത്തിറങ്ങി

ഉണ്ണി മുകുന്ദൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച് നവാഗതനായ അനൂപ് പന്തളം തിരക്കഥയഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ രണ്ടാമത്തെ ടീസർ പുറത്തിറങ്ങി. മേപ്പടിയാൻ എന്ന ചിത്രത്തിന് ശേഷം ഉണ്ണി മുകുന്ദൻ നിർമിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്. ചിത്രം നവംബർ 25നാണ് തിയറ്ററിലെത്തുന്നത്.

പാറത്തോട് എന്ന ചെറിയ ഗ്രാമത്തിലെ ഒരു സാധാരണ കുടുംബത്തിൽ നിന്നുള്ള പ്രവാസിയായ ഷെഫീഖ് എന്ന ചെറുപ്പക്കാരന്റെ കഥയാണ് ചിത്രം പറയുന്നത്. മനോജ് കെ ജയൻ, ദിവ്യ പിള്ള, ബാല, ആത്മീയ രാജൻ, ഷഹീൻ സിദ്ദിഖ്, മിഥുൻ രമേശ്, സ്മിനു സിജോ, ജോർഡി പൂഞ്ഞാർ എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.എൽദോ ഐസക് ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിൽ നൗഫൽ അബ്ദുള്ള എഡിറ്റിങ്ങും നിർവഹിക്കുന്നു. ഷാൻ റഹ്മാനാണ് സംഗീതം. പ്രൊഡക്ഷൻ കൺട്രോളർ വിനോദ് മംഗലത്ത്, മേക്കപ്പ് അരുൺ ആയൂർ, വസ്ത്രാലങ്കാരം അരുൺ മനോഹർ, സ്റ്റിൽസ് അജി മസ്‌ക്കറ്റ്, അസോസിയേറ്റ് ഡയറക്ടർ രാജേഷ് കെ രാജൻ, സൗണ്ട് ഡിസൈൻ രാജേഷ് പി എം, കളറിസ്റ്റ് വിവേക് നായർ.

ചിത്രത്തിലെ ഉണ്ണി മുകുന്ദൻ ആലപിച്ച വീഡിയോ ഗാനം നേരത്തെ പുറത്തുവന്നിരുന്നു. ഖൽബിലെ ഹൂറി എന്ന ഗാനമാണ് അണിയറ പ്രവർത്തകതർ പുറത്തുവിട്ടത്. മനു മഞ്ജിത്തിന്റെ വരികൾക്ക് ഈണം നൽകിയിരിക്കുന്നത് ഷാൻ റഹ്മാനാണ്.

Continue Reading

Recent

Film News4 hours ago

ദുരന്തമായ ബീസ്റ്റ് പോലും നേടിയത് 250 കോടി ! വാരിസിനായി മത്സരിച്ചു വിതരണക്കാരും തീയറ്റർ ഉടമകളും! “തീ ഇത് ദളപതി”

ദുരന്തമായ ബീസ്റ്റ് പോലും നേടിയത് 250 കോടി ! വാരിസിനായി മത്സരിച്ചു വിതരണക്കാരും തീയറ്റർ ഉടമകളും! “തീ ഇത് ദളപതി” എംജിആറിനും രജനീകാന്തിനും ശേഷം തമിഴ്നാട് കണ്ട...

Songs6 hours ago

തീയറ്ററുകളിൽ തരംഗം സൃഷ്ടിച്ച മോൺസ്റ്ററിലെ ഹണി റോസിന്റെ അതിഗംഭീര പ്രകടനങ്ങളുമായുള്ള വീഡിയോ ഗാനം എത്തി

തീയറ്ററുകളിൽ തരംഗം സൃഷ്ടിച്ച മോൺസ്റ്ററിലെ ഹണി റോസിന്റെ അതിഗംഭീര പ്രകടനങ്ങളുമായുള്ള വീഡിയോ ഗാനം എത്തി മലയാളത്തിലെ എക്കാലത്തെയും വലിയ വിജയചിത്രമായ പുലിമുരുകന് ശേഷം മോഹൻലാൽ വൈശാഖ കൂട്ടുകെട്ട്...

Film News7 hours ago

UMF എനിക്ക് പ്രതിഫലം തന്നു ! എല്ലാ ടെക്നീഷ്യൻമ്മാർക്കും UMF പ്രതിഫലം കൊടുത്തിട്ടുണ്ട്. – അനൂപ് പന്തളം

UMF എനിക്ക് പ്രതിഫലം തന്നു ! എല്ലാ ടെക്നീഷ്യൻമ്മാർക്കും UMF പ്രതിഫലം കൊടുത്തിട്ടുണ്ട്. – അനൂപ് പന്തളം കഴിഞ്ഞദിവസം ഉണ്ണിമുകുന്ദൻ ചിത്രമായ ഷഫീക്കിന്റെ സന്തോഷം എന്ന സിനിമയിൽ...

Film News8 hours ago

മെഗാ ഹിറ്റ് ചിത്രം കടുവക്ക് ശേഷം പൃഥ്വി-ഷാജി കൈലാസ് കൂട്ടുകെട്ടിൻ്റെ അടുത്ത വെടിക്കെട്ടിന് ഇന്ന് തിരികൊളുത്തും. കാപ്പ ടീസർ വൈകീട്ട് 6 മണിക്ക്

മെഗാ ഹിറ്റ് ചിത്രം കടുവക്ക് ശേഷം പൃഥ്വി-ഷാജി കൈലാസ് കൂട്ടുകെട്ടിൻ്റെ അടുത്ത വെടിക്കെട്ടിന് ഇന്ന് തിരികൊളുത്തും. കാപ്പ ടീസർ വൈകീട്ട് 6 മണിക്ക്   പൃഥ്വിരാജും, ആസിഫ്...

Film News21 hours ago

ആദിശങ്കറിന് രണ്ടാം ജന്മം; ദുൽഖർ സൽമാൻ ഫാമിലിക്ക് നന്ദി പറഞ്ഞ് മമ്മൂക്കയുടെ ജന്മനാടായ ചെമ്പ് ഗ്രാമം

ആദിശങ്കറിന് രണ്ടാം ജന്മം; ദുൽഖർ സൽമാൻ ഫാമിലിക്ക് നന്ദി പറഞ്ഞ് മമ്മൂക്കയുടെ ജന്മനാടായ ചെമ്പ് ഗ്രാമം കോട്ടയം ജില്ലയിലെ ചെമ്പ് എന്ന ഗ്രാമത്തിന്റെ പേര് കേൾക്കുമ്പോൾ തന്നെ...

Film News22 hours ago

“കോമഡിയുടെ വഴിയിലേക്ക് വീണ്ടും സുരാജ് !എന്നാലും ന്റളിയാ റിലീസ് തീയതി പുറത്തു വിട്ടു”

“കോമഡിയുടെ വഴിയിലേക്ക് വീണ്ടും സുരാജ് !എന്നാലും ന്റളിയാ റിലീസ് തീയതി പുറത്തു വിട്ടു” സുരാജ് വെഞ്ഞാറമൂട് നായകനാകുന്ന “എന്നാലും ന്റളിയാ” സിനിമയുടെ റിലീസ് തീയതി പ്രഖ്യാപിച്ചു .ജനുവരി...

Film News23 hours ago

NBK108 : ബാലകൃഷ്ണയുടെയും അനിൽ രവിപുടിയും ഒന്നിക്കുന്ന ചിത്രത്തിന്റെ ഗ്രാൻഡ് ലോഞ്ച് നടന്നു

NBK108 : ബാലകൃഷ്ണയുടെയും അനിൽ രവിപുടിയും ഒന്നിക്കുന്ന ചിത്രത്തിന്റെ ഗ്രാൻഡ് ലോഞ്ച് നടന്നു നന്ദമുരി ബാലകൃഷ്ണ കേന്ദ്രകഥാപാത്രത്തിൽ ബിഗ് ബജറ്റ് പ്രോജക്റ്റ് #NBK108 ന്റെ ലോഞ്ച് ഇന്ന്...

Film News1 day ago

ഉണ്ണി മുകുന്ദൻ ചതിച്ചു ! പെണ്ണുങ്ങൾക്ക് മാത്രം പൈസ. UMFന് എതിരെ ബാല ! അവൻ സ്മാൾ ബോയ്

ഉണ്ണി മുകുന്ദൻ ചതിച്ചു ! പെണ്ണുങ്ങൾക്ക് മാത്രം പൈസ. UMFന് എതിരെ ബാല ! അവൻ സ്മാൾ ബോയ് മലയാളത്തിലെ യുവ നടൻ ഉണ്ണിയും എതിരെ പ്രതിഫലവുമായി...

Film News1 day ago

ഏഴര ലക്ഷം രൂപയുടെ കട്ടൗട്ട് വെച്ച ആരാധകരെ വീട്ടിൽ വിളിച്ചുവരുത്തി ചീത്ത വിളിച്ച് സൂര്യ

ഏഴര ലക്ഷം രൂപയുടെ കട്ടൗട്ട് വെച്ച ആരാധകരെ വീട്ടിൽ വിളിച്ചുവരുത്തി ചീത്ത വിളിച്ച് സൂര്യ തെന്നിന്ത്യയിൽ ഏറെ ആരാധകരുള്ള താരമാണ് കോളിവുഡ് താരം സൂര്യ. സ്ക്രീനിൽ മാത്രമല്ല...

Film News1 day ago

മഹേഷ് നാരായണന്റെ അറിയിപ്പ് ഡിസംബർ 16ന് നെറ്റ്ഫ്ലിക്സിലൂടെ റിലീസ് ചെയ്യുന്നു

മഹേഷ് നാരായണന്റെ അറിയിപ്പ് ഡിസംബർ 16ന് നെറ്റ്ഫ്ലിക്സിലൂടെ റിലീസ് ചെയ്യുന്നു കുഞ്ചാക്കോ ബോബനും ദിവ്യ പ്രഭയും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്ന മഹേഷ് നാരായണൻ രചന, എഡിറ്റിംഗ്, സംവിധാനം...

Trending