General
നടൻ ജഗദീഷിന്റെ ഭാര്യ ഡോ.പി.രമ അന്തരിച്ചു

നടൻ ജഗദീഷിന്റെ ഭാര്യ ഡോ.പി.രമ അന്തരിച്ചു
മലയാളികൾക്ക് ഏറെ പ്രിയങ്കരനായ നടന് ജഗദീഷിന്റെ ഭാര്യ ഡോ. പി രമ അന്തരിച്ചു. 61 വയസ്സായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഫോറെന്‍സിക് വിഭാഗം മേധാവി ആയിരുന്നു ഡോക്ടർ പി രമ. രമ്യ, സൗമ്യ എന്നിവര്‍ മക്കളാണ്. സംസ്ക്കാരം വൈകിട്ട് നാലിനു ജഗദീഷിനെ വീട്ടു വസതിയിൽ വച്ച് നടക്കും.
അടുത്തിടെ ഒരു ടെലിവിഷൻ പരിപാടിയിൽ ആണ് ജഗദീഷും തൻറെ ഭാര്യയെ കുറിച്ചുള്ള വിശേഷങ്ങൾ പോലും പ്രേക്ഷകർക്ക് മുന്നിൽ പങ്കുവെച്ചത്. പതിവ് സിനിമ കുടുംബങ്ങൾ പോലെ ജഗദീഷിനെ കുടുംബം മാഗസിനുകളിലും ടെലിവിഷൻ പരിപാടികളിൽ നിന്നും പ്രത്യക്ഷപ്പെടാറില്ലയിരുന്നു, തനിക്ക് എത്രത്തോളം പ്രശസ്തി നേടാനും, പൊതു ഇടങ്ങളില്‍ പ്രത്യക്ഷപ്പെടാനും ആഗ്രഹമുണ്ടോ, അത്രത്തോളം അതില്‍ നിന്ന് മുഖം തിരിഞ്ഞ് നടക്കാന്‍ ഇഷ്ടപ്പെടുന്ന ആളാണ് തന്റെ ഭാര്യ രമ.സോഷ്യല്‍ മീഡിയയില്‍ രമയുടെ ഫോട്ടോ പങ്കുവെയ്ക്കുന്നതും അവർക്ക് ഇഷ്ടമല്ല എന്നും ടെലിവിഷൻ പരിപാടിയിൽ വെച്ച് ജഗദീഷ് പറയുകയുണ്ടായി.
അധ്യാപക ജീവിതത്തിന് വിരാമമിട്ടുകൊണ്ട് അഭിനയരംഗത്തേക്ക് ജഗദീഷ് കടന്നപ്പോഴും കുടുംബത്തിന് കുടുംബത്തിന് ബലം നൽകിയത് രമ ആണെന്നും ജഗദീഷ് പറയുന്നു. ദമ്പതികളുടെ മക്കളായ രമ്യയും സൗമ്യയും ഡോക്ടേഴ്സ് കൂടിയാണ്.
General
സണ്ണി ചേച്ചി ആരാധകർക്ക് ഇറച്ചിക്ക് 10% വിലക്കുറവ് !

സണ്ണി ചേച്ചി ആരാധകർക്ക് ഇറച്ചിക്ക് 10% വിലക്കുറവ് !
നടി സണ്ണി ലിയോണിന്റെ ആരാധകർക്ക് 10 ശതമാനം വിലക്കിഴിവ് പ്രഖ്യാപിച്ച് കർണാടകയിലെ ഒരു ഇറച്ചി വിൽപനക്കാരൻ. നടിയുടെ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് കിഴിവ് നൽകുന്നതെന്ന് മാണ്ഡ്യ ജില്ലക്കാരനായ ഇറച്ചി വിൽപ്പനക്കാരനായ പ്രസാദ് കെഎൻ പറഞ്ഞു. രണ്ട് വർഷത്തോളമായി ജില്ലയിൽ ഡികെ ചിക്കൻ ഷോപ്പ് നടത്തുകയാണ് പ്രസാദ്.
തന്റെ ബിസിനസ്സ് പ്രോത്സാഹിപ്പിക്കുന്നതിന് ലിയോണിന്റെ പേര് ഉപയോഗിക്കുന്നുണ്ടോ എന്ന ചോദ്യത്തിന്, “ഞാൻ അവളുടെ ആരാധകർക്ക് 10 ശതമാനം കിഴിവ് നൽകുന്നു. അവളുടെ ആരാധകരുടെ എണ്ണം വർധിച്ചാൽ, ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് കൂടുതൽ സംഭാവന നൽകാൻ അവൾക്ക് കഴിയും.
Karnataka: Meat seller announces 10 per cent discount for Sunny Leone fans
Read: https://t.co/A1FK0uJsZJ pic.twitter.com/KakHjKjdDu
— Express Bengaluru (@IEBengaluru) April 16, 2022
പോൺ വ്യവസായവുമായുള്ള മുൻകാല ബന്ധം കാരണം സണ്ണി ലിയോണിനെ പലപ്പോഴും ലൈംഗിക ചിഹ്നമായി കാണാറുണ്ടെന്നും പ്രസാദ് പറഞ്ഞു. എന്റെ പല സുഹൃത്തുക്കളും അവളെക്കുറിച്ച് സംസാരിക്കുന്നത് ഞാൻ പലപ്പോഴും കേട്ടിട്ടുണ്ട്. പിന്നീട് ഞാൻ സണ്ണി ലിയോണിന്റെ ജീവിതത്തെക്കുറിച്ച് വായിക്കാൻ തുടങ്ങി, അവൾ സമൂഹത്തിന് വേണ്ടി വളരെയധികം ചെയ്തിട്ടുണ്ടെന്ന് കണ്ടെത്തി. ഒരു പെൺകുട്ടിയെ ദത്തെടുക്കുന്നത് മുതൽ സ്കൂൾ നടത്താനും കോവിഡ്-19 പാൻഡെമിക് സമയത്ത് സഹായം നീട്ടാനും വരെ. അവൾ ശരിക്കും ഒരു മാതൃകയാണ്. അതിനാൽ, അവളുടെ ആരാധകർക്ക് 10 ശതമാനം കിഴിവ് നൽകാൻ ഞാൻ തീരുമാനിച്ചു.
എന്നിരുന്നാലും, ഉപഭോക്താക്കൾക്ക് കിഴിവ് ലഭിക്കുന്നത് എളുപ്പമായിരിക്കില്ല. ഓഫർ ലഭിക്കുവാനായി 3 നിബന്ധനകൾ പാലിക്കണം. ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും സണ്ണി ലിയോണിനെ ഫോളോ ചെയ്താൽ മാത്രമേ അവർക്ക് കിഴിവ് ലഭിക്കൂ. സണ്ണി ലിയോൺ അഭിനയിക്കുന്ന ഏതെങ്കിലും സിനിമയുമായി ബന്ധപ്പെട്ട് ഉപഭോക്താക്കൾ ഒരു സോഷ്യൽ മീഡിയ കമന്റും നടത്തിയിരിക്കണം, ”പ്രസാദ് പറഞ്ഞു.
ലിയോണിന്റെ ആരാധകർക്കായി പ്രത്യേക ഓഫർ ആരംഭിച്ചതിന് ശേഷം തനിക്ക് പ്രോത്സാഹനവും പരിഹാസവും ലഭിച്ചതായി ഇറച്ചി വിൽപ്പനക്കാരൻ പറഞ്ഞു. “എന്റെ കടയുടെ ഫോട്ടോ വൈറലായതോടെ എനിക്ക് കൂടുതൽ ഉപഭോക്താക്കളെ ലഭിച്ചു,” അദ്ദേഹം കൂട്ടിച്ചേർത്തു.
General
മോഹൻലാൽ ആനക്കൊമ്പ് കേസ് സർക്കാർ പിൻവലിക്കുന്നതിനെതിരെയുള്ള ഹർജ്ജി കോടതി തള്ളി

മോഹൻലാൽ ആനക്കൊമ്പ് കേസ് സർക്കാർ പിൻവലിക്കുന്നതിനെതിരെയുള്ള ഹർജ്ജി കോടതി തള്ളി
ഇൻകംടാക്സ് ഡിപ്പാർട്ട്മെൻറ് സൂപ്പർതാരം മോഹൻലാലിൻറെ വീട് റൈഡ് ചെയ്യുകയും തുടർന്ന് ആനകൊമ്പ് കണ്ടെത്തുകയും ചെയ്ത സംഭവം കേരളത്തിൽ ഏറെ വിവാദമായിരുന്നു. 2011 ലാണ് സംഭവം നടന്നത്, തുടർന്ന് ഇൻകംടാക്സ് ഡിപ്പാർട്ട്മെൻറ് കേസ് വനംവകുപ്പിന് കൈമാറുകയാണ് ചെയ്തിരുന്നത്, എന്നാൽ പത്തു വർഷങ്ങൾക്കിപ്പുറം സർക്കാർ കേസ് തള്ളാനുള്ള നീക്കങ്ങളുമായി മുന്നോട്ടു പോകുന്നത്.
മുൻ ഫോറസ്റ്റ് ഉദ്യോഗസ്ഥൻ ജെയിസ് മാത്യു, പൊതു പ്രവർത്തകനായ എം.എ പൗലോസ് എന്നിവർ ഇതിനെതിരെ പെരുമ്പാവൂർ ജുഡീഷ്യൽ മജിസ്ട്രേറ്റിൽ ഹർജ്ജി സമർപ്പിച്ചിരുന്നു, എന്നാൽ ഹർജിക്കാർക്ക് ഇത്തരമൊരു അവകാശം ഉന്നയിച്ചുകൊണ്ട് കോടതിയെ സമീപിക്കാൻ അവകാശമില്ലെന്നും , പൊതു പണം ഉൾപ്പെടാത്ത കേസായതിനാൽ ഹർജിക്കാർക്ക് ഇടപെടാൻ പറ്റില്ല എന്നും പറഞ്ഞു കൊണ്ടാണ് കോടതി ഹർജി തള്ളിക്കളഞ്ഞത്.
കോടതിവിധിക്കെതിരെ അപ്പീൽ പോകുമെന്ന് ഹർജിക്കാർ അഭിപ്രായപ്പെട്ടു. മോഹൻലാലിൻറെ കൊച്ചിയിലെ വസതിയിൽ വച്ചായിരുന്നു ഒ ഇൻകംടാക്സ് ഉദ്യോഗസ്ഥർ റൈഡ് ചെയ്ത ആനക്കൊമ്പ് പിടിച്ചെടുത്തത്.
General
ആൾക്കൂട്ട ആക്രമണങ്ങളും, തെറിവിളികളും തുടർന്നുകൊള്ളുക.ഓരോരുത്തർക്കും സംതൃപ്തി വരുംവരെ ആക്രമിച്ചുകൊള്ളുക..

ആൾക്കൂട്ട ആക്രമണങ്ങളും, തെറിവിളികളും തുടർന്നുകൊള്ളുക.ഓരോരുത്തർക്കും സംതൃപ്തി വരുംവരെ ആക്രമിച്ചുകൊള്ളുക..
കഴിഞ്ഞ ജനുവരിയിലാണ് വ്ലോഗറും നടനുമായ ശ്രീകാന്ത് വെട്ടിയാറിനെതിരെ ബലാത്സംഗത്തിന് കേസെടുത്തത്. കൊല്ലം സ്വദേശിയായ യുവതിയുടെ പരാതിയിലാണ് കേസ്.വിവാഹവാഗ്ദാനം നല്കി കൊച്ചിയിലെത്തിച്ച് രണ്ട് തവണ പീഡിപ്പിച്ചുവെന്നാണ് പരാതി.ഇതേത്തുടർന്ന് ഒളിവിൽ പോയ ശ്രീകാന്ത് വെട്ടിയാർ പിന്നീട് മുൻകൂർ ജാമ്യം നേടുകയായിരുന്നു.നേരത്തെ, ശ്രീകാന്തിനെതിരെ ‘മി ടൂ’ ആരോപണവുമായി രണ്ട് യുവതികള്‍ സമൂഹമാധ്യമങ്ങളിൽ രംഗത്തുവന്നിരുന്നു.
ശ്രീകാന്ത് വെട്ടിയാരുടെ സമൂഹമാധ്യമത്തിൽ ആളുകൾ വിമർശനങ്ങളുമായി കമൻറുകൾ നിറയുകയായിരുന്നു. ഇന്ന് തൻറെ ഫേസ്ബുക്കിൽ അക്കൗണ്ടിൽ ശ്രീകാന്ത് തനിക്ക് പറയാനുള്ളത് കുറിച്ചിരുന്നു.
ശ്രീകാന്ത് വെട്ടിയാരുടെ വാക്കുകൾ വായിക്കാം
പെൺകുട്ടി എന്റെ പേരിൽ കുറ്റം ആരോപിച്ചു. അത് മാത്രമാണ് എല്ലാവർക്കും അറിയാവുന്നത്. ആ ആരോപണത്തെ ഏറ്റെടുത്ത് മാധ്യമങ്ങൾ ആഘോഷവുമാക്കി.
സത്യം എന്താണെന്ന് നിങ്ങളിൽ ഒരാൾക്ക് പോലും അറിയില്ല. സോഷ്യൽ മീഡിയയിലെ പോസ്റ്റുകൾ നോക്കി വിധി പറയുന്ന ഭൂരിപക്ഷത്തോട് എന്റെ ഭാഗം പറഞ്ഞാൽ ആരാണ് വിശ്വാസത്തിലെടുക്കുക..
അതുകൊണ്ട് എനിക്കുമേൽ ആരോപിക്കപ്പെട്ട കുറ്റം നിയമപരമായി നേരിടുകയാണ്. കോടതിയാണ് ശരിയും തെറ്റും വിധിക്കേണ്ടത്. കോടതി മുഖേന സത്യവും നിങ്ങൾ അറിയും. ഏതെങ്കിലും വിധേന കേസിൽ നിന്ന് ഊരി പോരാനുള്ള സാമ്പത്തിക ശേഷിയോ, പിടിപാടോ എനിക്കില്ല. എതിർ കക്ഷിക്ക് കിട്ടുന്ന ഭൂരിപക്ഷ സപ്പോർട്ടും എനിക്കില്ല. അതിനാൽ ഞാൻ കേസ് അട്ടിമറിക്കും എന്നൊരു ചിന്തയും വേണ്ട
നിയമം സത്യസന്ധമായി തന്നെ മുന്നോട്ട് പോവും. നീതി ന്യായ വ്യവസ്ഥയിൽ എനിക്ക് വിശ്വാസമുണ്ട്. ബഹുമാനപ്പെട്ട കോടതിയുടെ വിധിക്ക് ശേഷം ഇതിനെപ്പറ്റി ഞാൻ സംസാരിക്കാം..
ആൾക്കൂട്ട ആക്രമണങ്ങളും, തെറിവിളികളും തുടർന്നുകൊള്ളുക. കമന്റ് ബോക്സ് ഓഫ് ചെയ്തിടില്ല. ഓരോരുത്തർക്കും സംതൃപ്തി വരുംവരെ ആക്രമിച്ചുകൊള്ളുക..
-
Film News11 months ago
18 വർഷമായി ലാൽ ഫാൻ, ആറാട്ടിനൊടുവിൽ അവസാനം മോഹൻലാൽ അപമാനിച്ചു- സന്തോഷ് വർക്കി
-
Video10 months ago
ഞാൻ പത്ത് പെണ്ണുങ്ങളുമായി സെക്സ് ചെയ്തിട്ടുണ്ട്,താല്പര്യമുള്ളവരോട് ഇനിയും ചോദിക്കും- വിനായകൻ
-
Film News5 months ago
കലക്കൻ പ്രേമവുമായി നിമിഷയും റോഷനും ! ഞെരിപ്പൻ മാസ്സുമായി ബിജു മേനോനും പത്മപ്രിയയും ! ഈ ഓണം ഒരൊന്നൊന്നര ഓണം ആവും
-
Film News11 months ago
എട്ടു നിലയിൽ പൊട്ടാനുള്ള ഭാഗ്യമുണ്ടാവട്ടെ, നാളെ ഇവിടെത്തന്നെ കാണണം ! മറുപടിയുമായി മാല പാർവ്വതി
-
Film News11 months ago
ഊക്കലും ഉപദേശവും ഒരുമിച്ച് വേണ്ട, നാരദൻ കണ്ട രശ്മി ആഷിക്ക് അബുവിനോട്
-
Trailer and Teaser6 months ago
ഞെട്ടിച്ച് അനശ്വര രാജൻ ! ജോൺ എബ്രഹാം നിർമിക്കുന്ന ആദ്യ ചിത്രം മൈക്ക് ട്രെയ്ലർ പുറത്തിറങ്ങി
-
Film News3 months ago
മാറ്റത്തിൻ്റെ പാതയിൽ മലയാള സിനിമ ! ലിപ് ലോക്ക് കാലം കഴിഞ്ഞു ബോൾഡ് രംഗങ്ങളുമായി പുതിയ സിനിമ കാഴ്ചകൾ !
-
Film News10 months ago
ആദ്യ ദിനം തന്റെ സിനിമ കാണാൻ ക്യൂ നിന്ന് ടിക്കറ്റ് എടുത്ത് ഗായത്രി, പടം സൂപ്പർ എന്ന് താരം