Film News
മമ്മൂട്ടിയും ദുൽഖറും ഒരു ചിത്രത്തിൽ എത്തുമോ ? ഭീഷ്മയിൽ അജാസിന്റെ വേഷം ചെയ്യാൻ ആഗ്രഹിച്ചിരുന്നു

മമ്മൂട്ടിയും ദുൽഖറും ഒരു ചിത്രത്തിൽ എത്തുമോ ? ഭീഷ്മയിൽ അജാസിന്റെ വേഷം ചെയ്യാൻ ആഗ്രഹിച്ചിരുന്നു
മമ്മൂട്ടി എന്ന നടന്റെ പേരിൻറെ പിൻബലമില്ലാതെ ആണ് ദുൽഖർ സിനിമയിലെത്തിയതും വളർന്നതും. കുറുപ്പ് എന്ന ദുൽഖർ ചിത്രത്തിന്റെ റിലീസ് വരെ സോഷ്യൽ മീഡിയയിൽ പോലും ദുൽക്കറിന്റെ ചിത്രങ്ങളെ കുറിച്ച് പോലും മമ്മൂട്ടി ഒരു പരാമർശം നടത്തിയിരുന്നില്ല.
കഴിഞ്ഞ ദിവസം ഒരു പ്രമുഖ പത്ര മാധ്യമത്തിന് ദുൽഖർ അഭിമുഖം നൽകുകയുണ്ടായി, ദുൽഖറിനെയും മമ്മൂട്ടിയും ആരാധകർക്ക് എന്ന് ഒരുമിച്ച് സ്ക്രീനിൽ കാണാൻ ഭാഗ്യം ഉണ്ടാവും എന്ന ചോദ്യം ദുൽഖറിനോട് ചോദിച്ചു, അതോടൊപ്പം തന്നെ ഭീഷ്മപർവത്തിലെ അജാസിന്റെ വേഷം ദുൽഖറിലൂടെ കാണാൻ ആരാധകർ ആഗ്രഹിച്ചിരുന്നു എന്നും താരത്തോട് ചോദിക്കുകയുണ്ടായി.
ദുൽഖറിൻറെ മറുപടി ഇപ്രകാരമായിരുന്നു
ഭീഷ്മയിൽ അജാസ് അലിയെ സൗബിൻ നല്ല അസ്സലായി ചെയ്തിട്ടുണ്ടല്ലോ. ഞാനത് ശരിക്കും ആസ്വദിച്ചു. ഒപ്പം അഭിനയിക്കാൻ എനിക്കും നല്ല ആഗ്രഹം ഉണ്ട്. പക്ഷേ അത് അദ്ദേഹം കൂടി ചിന്തിക്കണം. ഒരുമിച്ചൊരു എന്നു പറയുന്നത് പിന്നിൽ നല്ല ഉദ്ദേശമാണ്. രണ്ടുപേരും വേറെ ചിത്രം ചെയ്യുമ്പോൾ രണ്ടുപേർക്കും സിനിമയിൽ തനത് വ്യക്തിത്വവും കരിയറും ഉണ്ടാകും എന്നതിൽ ആണ് ആ ചിന്ത. പക്ഷേ എപ്പോഴെങ്കിലും ഒരിക്കലെങ്കിലും സ്ക്രീനിൽ അദ്ദേഹവുമായി ഒരുമിക്കാൻ എനിക്കും ആഗ്രഹമുണ്ട്.
അതേസമയം ദുൽഖർഅതു സമയം ദുൽഖർ നായകനായ പുതിയ ചിത്രം സല്യൂട്ട് ഒ.ടി.ടി പ്ലാറ്റ്ഫോമായ സോണി ലിവിൽ സ്‌ട്രീമിംഗ് മാർച്ച് 17 മുതൽ ആരംഭിച്ചിരുന്നു. മമ്മൂട്ടി ചിത്രം ഭീഷ്മപർവം തിയേറ്ററുകളിൽ 80 കോടിക്ക് മുകളിൽ കളക്ട് ചെയ്ത് വിജയകരമായി പ്രദർശനം തുടർന്നു കൊണ്ടിരിക്കുകയാണ്
Film News
സന്തോഷമുള്ള പക്ഷികൾ ! പ്രണയ നിമിഷങ്ങൾ പങ്കിട്ട് അമൃതയും ഗോപി സുന്ദറും

സന്തോഷമുള്ള പക്ഷികൾ ! പ്രണയ നിമിഷങ്ങൾ പങ്കിട്ട് അമൃതയും ഗോപി സുന്ദറും
സ്റ്റാർ സിംഗറിന്റെ വേദിയിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ ഗായികയാണ് അമൃത സുരേഷ്. നിരവധി സിനിമകളിൽ ഇതിനോടകം പാടി കഴിഞ്ഞ അമൃത അന്യഭാഷാ ചിത്രങ്ങളിലും പാടി കഴിഞ്ഞിട്ടുണ്ട്. ആദ്യ വിവാഹ ബന്ധം വേർപ്പെടുത്തി ഏറെ വർഷങ്ങളായി മകൾക്കൊപ്പം ഒറ്റയ്ക്ക് ജീവിച്ച അമൃത കഴിഞ്ഞ വർഷം ആ തീരുമാനത്തിൽ മാറ്റം വരുത്തി. സംഗീത സംവിധായകൻ ഗോപി സുന്ദറുമായി ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ചു.
ആദ്യ ബന്ധത്തിലെ മകൾ അവന്തികയും അമൃതയ്ക്ക് ഒപ്പമാണ് താമസിക്കുന്നത്. ഗോപി സുന്ദറും നേരത്തെ വിവാഹിതനായിരുന്നു. ഇരുവരും ഒരുമിച്ചുള്ള നിമിഷങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്. അതിപ്പോൾ യാത്രകൾ പോകുന്നതും ക്ഷേത്ര ദർശനം നടത്തുന്നതും പൊതു ചടങ്ങിൽ പങ്കെടുക്കുന്നതിന്റെയും ഒക്കെ ഫോട്ടോസ് ഗോപി സുന്ദറും അമൃതയും പങ്കുവെക്കാറുണ്ട്.
ഇപ്പോഴിതാ ഗോപി സുന്ദറിനും മകൾ അവന്തികയ്ക്ക് ഒപ്പം യാത്ര പോയിരിക്കുന്നതിന്റെ ഫോട്ടോസ് ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് അമൃത. അമൃതയ്ക്ക് പതിവ് പോലെ തന്നെ സ്നേഹം ചുംബനം നൽകുന്ന ഫോട്ടോയും ഗോപി സുന്ദർ പോസ്റ്റ് ചെയ്തിട്ടുണ്ട്. “വിട്ടുപോയ പക്ഷികൾ, സന്തോഷമുള്ള പക്ഷികൾ..”, എന്ന ക്യാപ്ഷനോടെയാണ് ഗോപിയും അമൃതയും ഫോട്ടോസ് പങ്കുവച്ചത്.
Film News
ജൂഡിന്റെ മഹാപ്രളയം ബിഗ് സ്ക്രീനിലേക്ക്.. “2018” റിലീസ് തീയതി പ്രഖ്യാപിച്ചു.

ജൂഡിന്റെ മഹാപ്രളയം ബിഗ് സ്ക്രീനിലേക്ക്.. “2018” റിലീസ് തീയതി പ്രഖ്യാപിച്ചു.
2018ലെ മഹാപ്രളയം മലയാളികൾക്ക് മാത്രമല്ല മനുഷ്യ സ്നേഹികളായ ഓരോരുത്തർക്കും മറക്കാൻ കഴിയാത്ത മഹാ സംഭവമായിരുന്നു. നിരവധി ആളുകൾ ഇന്നും അതിന്റെ ജീവിക്കുന്ന രക്തസാക്ഷികൾ കൂടിയാണ്. കേരളമാകെ പ്രകൃതിയുടെ സംഹാരതാണ്ഡവത്തിനു മുന്നിൽ പകച്ചു പോയ ദിവസങ്ങൾ. അവിടെ നിന്ന് പരസ്പരം കരംചേർത്ത് ഉയർത്തെഴുന്നേറ്റ സ്നേഹക്കരുതലിന്റെ ഓർമ്മകൾ. ആ ദിവസങ്ങൾ ഒരിക്കൽ കൂടി എത്തുകയാണ് സിനിമയായി.
സംവിധായകൻ ജൂഡ് ആന്തണി ജോസഫും സംഘവും ചേർന്ന് ഒരുക്കുന്ന “2018 Every One is A Hero” എന്ന ചിത്രം ഏപ്രിൽ 21 ന് പ്രേക്ഷകർക്ക് മുന്നിൽ എത്തുകയാണ്. ഏറെ നാളുകൾ നീണ്ട ചിത്രീകരണം, വൻതാരനിര എന്നിവയെല്ലാം ചേർത്ത് പ്രളയ ദിവസങ്ങളെ അത്രയും റിയലിസ്റ്റിക്കായി തന്നെ പ്രേക്ഷകർക്ക് മുന്നിൽ എത്തിക്കുവാനായി സംവിധായകനും അണിയറ പ്രവർത്തകരും ചേർന്ന് ഒരിക്കിയിട്ടുണ്ട്. നേരത്തെ പൃഥ്വിരാജും ഫഹദ് ഫാസിലും ചേർന്ന് പുറത്തിറക്കിയ ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചയായിരുന്നു.
വേണു കുന്നപ്പള്ളി, സി കെ പത്മകുമാർ, ആന്റോ ജോസഫ് എന്നിവർ ചേർന്നാണ് “2018 Every One is A Hero” നിർമ്മിച്ചിരിക്കുന്നത്. ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബൻ, ആസിഫ്അലി, ഇന്ദ്രൻസ്, വിനീത് ശ്രീനിവാസൻ, ലാൽ, നരേൻ, സുധീഷ്, സിദ്ദിഖ്, രഞ്ജി പണിക്കർ ജാഫർ ഇടുക്കി, ജൂഡ്ആന്തണി ജോസഫ്, അജു വർഗ്ഗീസ്, ജിബിൻ ഗോപിനാഥ്, ഡോക്ടർ റോണി, അപർണ്ണ ബാലമുരളി, ശിവദ, വിനിതാ കോശി, തൻവി റാം, ഗൗതമി നായർ തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
സംവിധായകനൊപ്പം മലയാളത്തിലെ യുവ എഴുത്തുകാരൻ അഖിൽ പി ധർമ്മജനും ഈ ചിത്രത്തിന്റെ എഴുത്തു പങ്കാളിയാകുന്നുണ്ട്. കാവ്യാ ഫിലിംസ്, പി കെ പ്രൈം പ്രൊഡക്ഷൻസ് എന്നിവയാണ് പ്രൊഡക്ഷൻ ബാനർ. അഖിൽ ജോർജ്ജാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. മോഹൻദാസാണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനർ. ചിത്രസംയോജനം- ചമൻ ചാക്കോ. സംഗീതം- നോബിൻ പോൾ. വിഷ്ണു ഗോവിന്ദ് ചിത്രത്തിന്റെ സൗണ്ട്ഡിസൈനിങ്ങ് നിർവ്വഹിക്കുന്നു. വസ്ത്രാലങ്കാരം- സമീറ സനീഷ്. ലൈൻ പ്രൊഡ്യൂസർ- ഗോപകുമാർ ജികെ. പ്രൊഡക്ഷൻ കൺട്രോളർ- ശ്രീകുമാർ ചെന്നിത്തല. ചീഫ് അസോസിയേറ്റ് ഡയക്ടർ- സൈലക്സ് അബ്രഹാം. പി ആർ ഒ & ഡിജിറ്റൽ മാർക്കറ്റിങ്ങ്- വൈശാഖ് സി വടക്കേവീട്. സ്റ്റിൽസ്- സിനറ്റ് & ഫസലുൾ ഹഖ്. വി എഫ് എക്സ്- മിന്റ്സ്റ്റീൻ സ്റ്റ്യുഡിയോസ്. ഡിസൈൻസ്- യെല്ലോടൂത് എന്നിവരാണ് ചിത്രത്തിന്റെ മറ്റ് അണിയറ പ്രവർത്തകർ
Film News
ആ സമയത്ത് മമ്മൂട്ടി എൻ്റെ സിനിമകൾ തകർക്കാൻ ശ്രമിച്ചിട്ടുണ്ട് എന്ന് അറിവുണ്ട് – ഷക്കീല

ആ സമയത്ത് മമ്മൂട്ടി എൻ്റെ സിനിമകൾ തകർക്കാൻ ശ്രമിച്ചിട്ടുണ്ട് എന്ന് അറിവുണ്ട് – ഷക്കീല
ഒരു സമയത്ത് ബി ഗ്രേഡ് ചിത്രങ്ങളിലൂടെ മലയാള സിനിമ ലോകത്ത് കത്തിനിന്നിരുന്ന നായിക ആയിരുന്നു ഷക്കീല. മോഹൻലാൽ മമ്മൂട്ടി ഉൾപ്പെടെയുള്ള സൂപ്പർ താര ചിത്രങ്ങളുടെ വെല്ലുന്ന തിയേറ്റർ കണക്ഷൻ ആയിരുന്നു ഓരോ ഷക്കീല ചിത്രത്തിനും ആ കാലയളവിൽ ലഭിച്ചിരുന്നത്. അടുത്തിടെ പ്രമുഖ ഓൺലൈൻ മാധ്യമമായ കലാട്ടക്ക് നൽകിയ അഭിമുഖത്തിൽ മലയാളത്തിലെ സൂപ്പർതാരങ്ങൾ ഷക്കീലക്ക് എതിരായി നിന്നിരുന്നു, ഷക്കീല ചിത്രങ്ങൾ നിരോധിക്കണം എന്നീ ആരോപണത്തെക്കുറിച്ച് താരത്തോട് ചോദിക്കുകയുണ്ടായി. അതിന് മറുപടി ഇപ്രകാരമായിരുന്നു
“അതെല്ലാം സത്യമാണ് പക്ഷേ നിരോധിക്കണം എന്നൊന്നും പറഞ്ഞിട്ടില്ല.
ഞാൻ ഒരു മോഹൻലാൽ ഫാൻ ആണ്, മമ്മൂക്കയുടെ എനിക്ക് ഒരു വിധത്തിലുള്ള ദേഷ്യവും ഇല്ല. അദ്ദേഹമാണ് ഈ കാര്യത്തിൽ മുൻകൈ എടുത്തിരുന്നത് എന്ന് ഞാൻ കേട്ടിരുന്നു, അത്ര മാത്രമേ എനിക്ക് അറിയുകയുള്ളൂ. ഇപ്പോൾ അടുത്തിടെ കൊച്ചി തൈക്കാട്ട് ശിവക്ഷേത്രത്തിൽ ഒരു ഉത്സവമായി ബന്ധപ്പെട്ട് സന്ദർശിച്ചിരുന്നു, അപ്പോൾ അവിടത്തെ ഉത്സവ കമറ്റി പ്രസിഡൻറ് എന്നോട് പറഞ്ഞത് ഷക്കീലയെ ക്ഷണിക്കുന്നതിനെക്കുറിച്ച് മമ്മൂട്ടിയുമായി സംസാരിച്ചിരുന്നു അപ്പോൾ അദ്ദേഹമാണ് പറഞ്ഞത് തീർച്ചയായും അവരെ വിളിക്കണം ഒരു സമയത്ത് മലയാള സിനിമ തകർന്നുകൊണ്ടിരുന്നപ്പോൾ കൈ തന്ന് സഹായിച്ചത് അവരായിരുന്നു എന്ന്. അത് കൂടി ഞാൻ പറയണം. ഇതിനെയൊന്നും ഒരിക്കലും തെറ്റ് പറയാൻ സാധിക്കുകയില്ല ഇത് എല്ലായിടത്തും സംഭവിക്കുന്നതാണ്. അവർ നാലും അഞ്ചും കോടി മുതൽ മുടക്കി സിനിമകൾ നിർമ്മിക്കുന്നു നമ്മൾ 15 ലക്ഷം രൂപയുടെ ഒരു സിനിമയുമായി അവരോട് മത്സരിക്കുവാൻ നിൽക്കുന്നു. പക്ഷേ ഇപ്പോഴും അവർ കാരണമാണ് എൻറെ സിനിമകൾ നിരോധിച്ചത് എന്നൊന്നും ഞാൻ പറയില്ല”. ഷക്കീല കൂട്ടിച്ചേർത്തു.
-
Film News1 year ago
18 വർഷമായി ലാൽ ഫാൻ, ആറാട്ടിനൊടുവിൽ അവസാനം മോഹൻലാൽ അപമാനിച്ചു- സന്തോഷ് വർക്കി
-
Video1 year ago
ഞാൻ പത്ത് പെണ്ണുങ്ങളുമായി സെക്സ് ചെയ്തിട്ടുണ്ട്,താല്പര്യമുള്ളവരോട് ഇനിയും ചോദിക്കും- വിനായകൻ
-
Film News7 months ago
കലക്കൻ പ്രേമവുമായി നിമിഷയും റോഷനും ! ഞെരിപ്പൻ മാസ്സുമായി ബിജു മേനോനും പത്മപ്രിയയും ! ഈ ഓണം ഒരൊന്നൊന്നര ഓണം ആവും
-
Film News1 year ago
എട്ടു നിലയിൽ പൊട്ടാനുള്ള ഭാഗ്യമുണ്ടാവട്ടെ, നാളെ ഇവിടെത്തന്നെ കാണണം ! മറുപടിയുമായി മാല പാർവ്വതി
-
Film News1 year ago
ഊക്കലും ഉപദേശവും ഒരുമിച്ച് വേണ്ട, നാരദൻ കണ്ട രശ്മി ആഷിക്ക് അബുവിനോട്
-
Trailer and Teaser8 months ago
ഞെട്ടിച്ച് അനശ്വര രാജൻ ! ജോൺ എബ്രഹാം നിർമിക്കുന്ന ആദ്യ ചിത്രം മൈക്ക് ട്രെയ്ലർ പുറത്തിറങ്ങി
-
Film News5 months ago
മാറ്റത്തിൻ്റെ പാതയിൽ മലയാള സിനിമ ! ലിപ് ലോക്ക് കാലം കഴിഞ്ഞു ബോൾഡ് രംഗങ്ങളുമായി പുതിയ സിനിമ കാഴ്ചകൾ !
-
Film News12 months ago
ആദ്യ ദിനം തന്റെ സിനിമ കാണാൻ ക്യൂ നിന്ന് ടിക്കറ്റ് എടുത്ത് ഗായത്രി, പടം സൂപ്പർ എന്ന് താരം