Uncategorized
പുതുമുഖങ്ങളെ അണിനിരത്തി പോളി ജൂനിയർ പിക്ചേഴ്സ്; ‘ഡിയർ സ്റ്റുഡന്റ്സ്’ ടൈറ്റിൽ പുറത്തിറങ്ങി

പുതുമുഖങ്ങളെ അണിനിരത്തി പോളി ജൂനിയർ പിക്ചേഴ്സ്; ‘ഡിയർ സ്റ്റുഡന്റ്സ്’ ടൈറ്റിൽ പുറത്തിറങ്ങി
നവാഗതരെ അണിനിരത്തി പോളി ജൂനിയർ പിക്ചേഴ്സിന്റെ ബാനറിൽ നിവിൻ പോളി നിർമ്മിക്കുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പുറത്തിറങ്ങി.
സ്കൂൾ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിന് ഡിയർ സ്റ്റുഡന്റ്സ് എന്നാണ് പേരിട്ടിരിക്കുന്നത്. ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത് നവാഗതരായ സന്ദീപ് കുമാറും ജോർജ് ഫിലിപ്പ് റോയും ചേർന്നാണ്. പ്രേമം, ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള തുടങ്ങിയ ചിത്രങ്ങളിൽ അസിസ്റ്റ് ചെയ്തിട്ടുള്ളവരാണ് ഇരുവരും. ഡിയർ സ്റ്റുഡന്റ്സിന്റെ കാസ്റ്റിംഗ് കോൾ ഇന്ന് രാവിലെ 11 മണിക്ക് പുറത്തിറങ്ങിയത്.
Uncategorized
എന്റെ സിനിമയുടെ കളക്ഷൻ അനുസരിച്ചാണ് ഞാൻ പ്രതിഫലം വാങ്ങുന്നത്, അതാണ് നീതിയെന്നു ഞാൻ വിശ്വസിക്കുന്നു – പൃഥ്വിരാജ്

എന്റെ സിനിമയുടെ കളക്ഷൻ അനുസരിച്ചാണ് ഞാൻ പ്രതിഫലം വാങ്ങുന്നത്, അതാണ് നീതിയെന്നു ഞാൻ വിശ്വസിക്കുന്നു – പൃഥ്വിരാജ്
സിനിമാ താരങ്ങളുടെ ശമ്പളവുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരണവുമായി നടൻ പൃഥ്വിരാജ്. പ്രതിഫലം കൂടുതലാണെന്ന് തോന്നിയാൽ ഒരു നടനെ വച്ച് സിനിമ ചെയ്യേണ്ടതില്ലെന്ന് നിർമ്മാതാക്കൾക്ക് തീരുമാനിക്കാമെന്നും അദ്ദേഹം പറഞ്ഞു. താരങ്ങളുടെ ഉയർന്ന പ്രതിഫലം മലയാള സിനിമയ്ക്ക് വലിയ ബാധ്യതയുണ്ടാക്കുന്നുവെന്ന ഫിലിം ചേംബറിന്റെ വിമർശനത്തോട് പ്രതികരിക്കുകയായിരുന്നു താരം. നടിമാർക്കും നടന്മാർക്കും തുല്യ വേതനം എന്ന ചോദ്യത്തിലും പൃഥ്വിരാജ് തന്റെ അഭിപ്രായം പ്രകടിപ്പിച്ചു.
“ഒരു നടന്റെ പ്രതിഫലം വളരെ കൂടുതലാണെന്ന് ഒരു നിർമ്മാതാവിന് തോന്നിയാൽ, നടനെ വച്ച് സിനിമ വേണ്ടെന്ന് അയാൾക്ക് തീരുമാനിക്കാം. സിനിമ നിർമ്മിക്കുന്നതിൽ ഒരു നടൻ പങ്കാളിയാകണമെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. ബോക്സോഫീസിലെ സിനിമയുടെ പ്രകടനത്തിനനുസരിച്ച് പ്രതിഫലം വാങ്ങാം.അങ്ങനെയാണ് ഞാൻ എന്റെ മിക്ക സിനിമകളും ചെയ്യുന്നത്. സ്ത്രീകൾക്ക് തുല്യ വേതനം ലഭിക്കാൻ അർഹതയുണ്ട്.പക്ഷെ ഒരു പ്രധാന കാര്യമുണ്ട്.രാവൺ എന്ന സിനിമ ചെയ്തപ്പോൾ ഐശ്വര്യ റായിയുടെ അതേ പ്രതിഫലം എനിക്ക് കിട്ടിയില്ല. എനിക്ക് കുറഞ്ഞ തുകയാണ് ലഭിച്ചത്. ഒരു നടന്റെ പ്രതിഫലം നിശ്ചയിക്കുന്നത് അവന്റെ താരമൂല്യം അനുസരിച്ചാണ്, പൃഥ്വിരാജ് പറഞ്ഞു.എന്റെ അറിവിൽ മലയാളത്തിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടി മഞ്ജുവാര്യരാണ്. മഞ്ജുവും ഒരു പുതിയ നടനും ഒരുമിച്ച് അഭിനയിച്ചാൽ മഞ്ജുവിന് കൂടുതൽ പ്രതിഫലം ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Uncategorized
ദ്രോണയുടെ പരാജയം ആ തെറ്റായ തീരുമാനത്തിൽ – ഷാജി കൈലാസ്

ദ്രോണയുടെ പരാജയം ആ തെറ്റായ തീരുമാനത്തിൽ – ഷാജി കൈലാസ്
.മലയാള സിനിമയ്ക്ക് നിരവധി ചിത്രങ്ങൾ ഒരുക്കിയ സംവിധായകനാണ് ഷാജി കൈലാസ്. 9 വർഷത്തെ ഇടവേളയ്ക്ക് ശേഷം പൃഥ്വിരാജ് ചിത്രമായ കടുവയിലൂടെ ഷാജി കൈലാസ് വീണ്ടും തിരിച്ചു വന്നിരിക്കുകയാണ്. കഴിഞ്ഞ 9 വർഷമായി സിനിമയിലെടുത്ത ഇടവേളയെ കുറിച്ചും പരാജയങ്ങളെ കുറിച്ചും തുറന്നു പറയുകയാണ് ഇന്ത്യൻ കൊടുത്ത അഭിമുഖത്തിൽ ഷാജി കൈലാസ്.
തുടർച്ചയായ പരാജയങ്ങൾ നേരിട്ടുകൊണ്ടിരിക്കുമ്പോൾ ആയിരുന്നു മമ്മൂട്ടി ചിത്രമായ ദ്രോണ ചെയ്തത്. തൻറെ ചിത്രങ്ങളിൽ നിന്നും ഏറ്റവും വ്യത്യസ്തമായി അഭിപ്രായങ്ങൾ കേട്ട ചിത്രവും ദ്രോണയായിരുന്നു. സിനിമയുടെ ആദ്യപകുതിയെ കുറിച്ച് എല്ലാവർക്കും ഗംഭീരഭിപ്രായങ്ങളാണ്. രണ്ടാം പകുതി എന്തിനാണ് ഇങ്ങനെ ചെയ്തത് എന്ന് ചോദിച്ചവർ പോലും ഉണ്ട്. സത്യത്തിൽ അത് കഥ ക്രമീകരിച്ചതിന്റെ പ്രശ്നമായിരുന്നു. സിനിമയുടെ ആദ്യപകുതിയും രണ്ടാം പകുതിയും നേരെ തിരിച്ചായിരുന്നെങ്കിൽ ഒരുപക്ഷേ ബോക്സ് ഓഫീസിൽ വമ്പൻ വിജയം നേടാൻ ദ്രോണയ്ക്ക് സാധിക്കുമായിരുന്നു.
അതായത് ജനങ്ങള്‍ക്ക് ഇഷ്ടപ്പെട്ട ഒരു കഥാപാത്രം മരിച്ചിട്ട് പിന്നീട് മറ്റൊരു കഥാപാത്രത്തിലൂടെ വീണ്ടുമൊരു സിനിമ ഉണ്ടാവുകയായിരുന്നു സെക്കന്റ് ഹാഫില്‍. അപ്പോള്‍ സിനിമ വേറെ ആത്മീയ ലെവലിലേക്ക് പോയി. ആദ്യമൊക്കെ കഥാപാത്രം നാച്ചുറലായിരുന്നു. രണ്ട് വ്യത്യാസം അവിടെ കാണിച്ചു. സ്പിരിച്ച്വലായ കഥാപാത്രത്തെ ജനത്തിന് ഇഷ്ടപ്പെട്ടില്ല. അത് പ്രേക്ഷകര്‍ ദഹിക്കാൻ ചെയ്യാന്‍ പ്രയാസപ്പെട്ടു. അതാണ് ആ സിനിമയുടെ പരാജയം. തീരുമാനങ്ങള്‍ തെറ്റിയിരുന്നതാണ്,’ ഷാജി കൈലാസ് പറഞ്ഞു.
Uncategorized
ഗ്യാങ്സ്റ്ററിന് രണ്ടാം ഭാഗം ഒരുക്കാൻ ആഷിക് അബു ! അന്നേ ഓർമ്മിപ്പിച്ചിരുന്നു “അക്ബർ ആണ്, അവർ തിരിച്ചു വരും”

ഗ്യാങ്സ്റ്ററിന് രണ്ടാം ഭാഗം ഒരുക്കാൻ ആഷിക് അബു ! അന്നേ ഓർമ്മിപ്പിച്ചിരുന്നു “അക്ബർ ആണ്, അവർ തിരിച്ചു വരും”
2014 മമ്മൂട്ടിയെ നായകനാക്കി ആഷിക് അബു ഒരുക്കിയ ചിത്രമായിരുന്നു ഗ്യാങ്സ്റ്റർ. വമ്പൻ ഐപിഎൽ എത്തിയ ചിത്രം ഗംഭീര ഇനീഷ്യൽ കളക്ഷൻ നേടിയെങ്കിലും ബോക്സ് ഓഫീസിൽ തകർന്നടിക്കുകയായിരുന്നു.
അഹമ്മദ് സിദ്ദിഖ്, അഭിലാഷ് എസ് കുമാർ എന്നിവർ ചേർന്ന് രചിച്ച ഈ ചിത്രം നിർമ്മിച്ചതും ആഷിഖ് അബു ആയിരുന്നു. ഇപ്പോഴിതാ മമ്മൂട്ടിയെ തന്നെ നായകനാക്കി ഈ ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് താനെന്നു ആഷിഖ് അബു പറയുന്നു. അടുത്തിടെ ഒരു സ്വകാര്യ ചാനൽ നൽകിയ അഭിമുഖത്തിലാണ് ആഷിക് ഇക്കാര്യം വെളിപ്പെടുത്തിയത്.
മലയാളത്തിലെ ഹിറ്റ് തിരക്കഥാകൃത്ത് ശ്യാം പുഷ്കർ ആയിരിക്കും ചിത്രത്തിൻറെ രണ്ടാം ഭാഗത്തിന് വേണ്ടി തിരക്കഥ ഒരുക്കുന്നത്. തൻറെ കരിയറിൽ തനിക്ക് ഏറെ പ്രിയപ്പെട്ട ചിത്രങ്ങളിൽ ഒന്നാണ് ഗ്യാങ്സ്റ്റർ. സിനിമയുടെ ആദ്യഭാഗം ഒരുക്കി കഴിഞ്ഞപ്പോൾ തന്നെ രണ്ടാം ഭാഗത്തേക്കുള്ള തയ്യാറെടുപ്പുകൾ നടത്തിയിരുന്നു. എന്നാൽ ചിത്രത്തിൻറെ ആദ്യഭാഗം വേണ്ടത്ര പ്രേക്ഷകർക്കിടയിൽ സ്വീകാര്യം അല്ലാത്തതുകൊണ്ട് അത് നീണ്ടു പോകുകയായിരുന്നു, ഇപ്പോൾ അതിനുള്ള സമയം ആയെന്നു തോന്നുന്നു. ഷാമ്പുഷ്കർ ചിത്രത്തിന്റെ തിരക്കഥയുമായി ബന്ധപ്പെട്ട വർക്കുകളിലാണ്. അതോടൊപ്പം തന്നെ ബോളിവുഡിൽ ഷാറൂഖാൻ നായകനാക്കി ഒരു ചിത്രവും പ്ലാൻ ചെയ്യുന്നുണ്ട്. ഷാരൂഖാനുമായി നേരത്തെ ഇക്കാര്യങ്ങൾ സംസാരിച്ചതാണ്, എന്നാൽ കോവിഡ് വന്നതിനു ശേഷം കമ്മിറ്റ്മെന്റ് ചെയ്ത പ്രോജക്ടുകൾ ഇരുവർക്കും ഉള്ളതിനാൽ അത് നീണ്ടു പോകുകയായിരുന്നു.
മമ്മൂട്ടിയെ നായകനാക്കി തന്നെ ഡാഡി എന്ന ചിത്രത്തിലൂടെയാണ് ആഷികപൂ തന്റെ സിനിമ ജീവിതത്തിന് തുടക്കം കുറിച്ചത്. പിന്നീട് നിരവധി ചിത്രങ്ങളിലൂടെ മലയാളത്തിലെ എണ്ണം പറഞ്ഞ സംവിധായകരിൽ ഒരാളായി മാറുകയായിരുന്നു ആഷിക്. ഒരു ഇടവേളക്കുശേഷം മമ്മൂട്ടിയുമായി ഒന്നിച്ച ചിത്രം പരാജയപ്പെട്ടെങ്കിലും അതേ ചിത്രത്തിൻറെ രണ്ടാം ഭാഗം ഒരുക്കി ശക്തമായി തിരിച്ചു വരാൻ ഒരുങ്ങുകയാണ് ആഷിക് അബു. ഗ്യാങ്സ്റ്റർ ഡയലോഗിനെ ഓർമിപ്പിക്കും വിധം “അക്ബറാണ് അവൻ തിരിച്ചുവരും”
-
Film News5 months ago
18 വർഷമായി ലാൽ ഫാൻ, ആറാട്ടിനൊടുവിൽ അവസാനം മോഹൻലാൽ അപമാനിച്ചു- സന്തോഷ് വർക്കി
-
Video5 months ago
ഞാൻ പത്ത് പെണ്ണുങ്ങളുമായി സെക്സ് ചെയ്തിട്ടുണ്ട്,താല്പര്യമുള്ളവരോട് ഇനിയും ചോദിക്കും- വിനായകൻ
-
Film News6 months ago
എട്ടു നിലയിൽ പൊട്ടാനുള്ള ഭാഗ്യമുണ്ടാവട്ടെ, നാളെ ഇവിടെത്തന്നെ കാണണം ! മറുപടിയുമായി മാല പാർവ്വതി
-
Film News5 months ago
ഊക്കലും ഉപദേശവും ഒരുമിച്ച് വേണ്ട, നാരദൻ കണ്ട രശ്മി ആഷിക്ക് അബുവിനോട്
-
Trailer and Teaser2 weeks ago
ഞെട്ടിച്ച് അനശ്വര രാജൻ ! ജോൺ എബ്രഹാം നിർമിക്കുന്ന ആദ്യ ചിത്രം മൈക്ക് ട്രെയ്ലർ പുറത്തിറങ്ങി
-
Film News5 months ago
ആദ്യ ദിനം തന്റെ സിനിമ കാണാൻ ക്യൂ നിന്ന് ടിക്കറ്റ് എടുത്ത് ഗായത്രി, പടം സൂപ്പർ എന്ന് താരം
-
Film News6 days ago
25 വർഷങ്ങൾക്ക് ശേഷം ഹരികൃഷ്ണൻസ് വീണ്ടും ! തന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന അവസാന ചിത്രമെന്ന് ഫാസിൽ
-
Film News1 month ago
പുഷ്പ ടീമുമായി ഫഹദ് തെറ്റി ! ഫഹദിന്റെ റോളിൽ ഇനി വിജയ് സേതുപതി