Connect with us

Uncategorized

സ്ത്രീകൾ അൽപ്പവസ്ത്രധാരികൾ ആയി ഡാൻസ് കളിക്കുന്നതിൽ സ്ത്രീ വിരുദ്ധത തോന്നിയിട്ടില്ല- പൃഥ്വിരാജ്

Published

on

സ്ത്രീകൾ അൽപ്പവസ്ത്രധാരികൾ ആയി ഡാൻസ് കളിക്കുന്നതിൽ സ്ത്രീ വിരുദ്ധത തോന്നിയിട്ടില്ല- പൃഥ്വിരാജ്

സ്ത്രീവിരുദ്ധ ആഘോഷിക്കപ്പെടുന്ന സിനിമകളുടെ ഭാഗമാവാൻ തനിക്ക് ബുദ്ധിമുട്ട് ഉണ്ട് എന്ന് പൃഥ്വിരാജ് കുമാരൻ വളരെക്കാലം മുമ്പുതന്നെ പ്രസ്താവന നടത്തിയിരുന്നു, എന്നാൽ പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറിൽ ഒരു ഐറ്റം ഡാൻസ് ഉൾപ്പെടുത്തുകയും സമൂഹമാധ്യമങ്ങളിൽ നിന്ന് ധാരാളം വിമർശനങ്ങൾ നേരിടുകയും ചെയ്തിരുന്നു.

കഴിഞ്ഞദിവസം പൃഥ്വിരാജിന്റെ പുതിയ ചിത്രമായ ജനഗണമനയുടെ പ്രചാരണാർത്ഥം ജാങ്കോ സ്പേസിന് കൊടുത്ത അഭിമുഖത്തിൽ ഇതിന് കുറിച്ച് വിശദീകരണം ചോദിക്കുകയ ഉണ്ടായിരുന്നു. താരത്തിന്റെ മറുപടി ഇപ്രകാരം ആയിരുന്നു.

എന്നെ സംബന്ധിച്ചിടത്തോളം ഗ്ലാമറസായ ഒരു വേഷം ധരിച്ച പെൺകുട്ടി അല്ലെങ്കിൽ പെൺകുട്ടികൾ ഡാൻസ് കളിക്കുന്നത് ഒരു സ്ത്രീവിരുദ്ധതയായി എനിക്ക് തോന്നുന്നില്ല. എന്റെ കാഴ്ചപ്പാടിൽ സ്ത്രീവിരുദ്ധത എന്നത് ഒരു പെൺകുട്ടിയോട് വളരെ മോശമായി പെരുമാറുകയും ക്രൂരമായി ഇടപെടൽ നടത്തുന്ന നായകനോട് പ്രണയം തോന്നുകയും ചെയ്യുന്ന പ്രവർത്തികളോട് എന്റെ സാഹചര്യം വച്ചുകൊണ്ട് എനിക്കൊരിക്കലും ഉൾക്കൊള്ളുവാൻ സാധിക്കുകയില്ല. അതിനു കാരണം ഒരു പക്ഷേ ഞാനൊരു അച്ഛൻ ആയതുകൊണ്ടും ഒരു ഭർത്താവ് ആയതുകൊണ്ടും ആയിരിക്കണം.

പൃഥ്വിരാജിനെ പുതിയ ചിത്രമായ ജനഗണമന പാൻ ഇന്ത്യൻ റിലീസായി ഏപ്രിൽ 28നാണ് റിലീസിന് തയ്യാറെടുക്കുന്നത്.‘ഡ്രൈവിംഗ് ലൈസൻസ്’ എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം പൃഥ്വിരാജ് സുകുമാരനും സുരാജ് വെഞ്ഞാറമൂടും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് കൂടിയാണ് ജനഗണമന. ഡിജോ ജോസ് ആൻറണി ആണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

Uncategorized

അക്ഷയ്കുമാർ ഇനി വിയർക്കും. ബോളിവുഡിൽ അക്ഷയ് കുമാറിന് വില്ലനായി പൃഥ്വിരാജ് ! ബഡേ മിയാൻ ചോട്ടെ മിയാൻ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി

Published

on

അക്ഷയ്കുമാർ ഇനി വിയർക്കും.
ബോളിവുഡിൽ അക്ഷയ് കുമാറിന് വില്ലനായി പൃഥ്വിരാജ് ! ബഡേ മിയാൻ ചോട്ടെ മിയാൻ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി

ബോളിവുഡ് സൂപ്പർതാരം അക്ഷയ് കുമാർ ചിത്രം ബഡേ മിയാൻ ചൊട്ടെ മിയാനിൽ സുപ്രധാന വേഷം ചെയ്യുവാൻ മലയാളി സൂപ്പർ താരം പൃഥ്വിരാജ് സുകുമാരനും എത്തുന്നു. അക്ഷയ് കുമാർ തൻറെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് വഴിയാണ് ഈ വാർത്ത സ്ഥിരീകരിച്ചത്. പൃഥ്വിരാജിന്റെ ഫസ്റ്റ് ലുക്കും അക്ഷയ് പങ്കുവച്ചു.

“അതിശക്തനായ പൃഥ്വിരാജിനൊപ്പം പ്രവർത്തിക്കാൻ ഞാൻ ശരിക്കും കാത്തിരിക്കുകയാണ്. ഈ ആക്ഷൻ എന്റർടെയ്‌നറിൽ ഇത്തരമൊരു പവർഹൗസ് പെർഫോമർ ഉണ്ടായിരിക്കുന്നത് അതിശയകരമായ അനുഭവമായിരിക്കും, ”ബഡെ മിയാൻ ചോട്ടെ മിയാൻ എന്ന ചിത്രത്തിന്റെ സംവിധായകൻ അലി അബ്ബാസ് സഫർ പങ്കുവെച്ചു. രചനയും സംവിധാനവും കൂടാതെ, അലി അബ്ബാസ് സഫർ, വാഷു ഭഗ്നാനി, ദീപ്ശിഖ ദേശ്മുഖ്, ജാക്കി ഭഗ്നാനി, ഹിമാൻഷു കിഷൻ മെഹ്‌റ എന്നിവരോടൊപ്പം നിർമ്മാണവും നിർവഹിക്കുന്നു. 2023ൽ ചിത്രം തിയേറ്ററുകളിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ചിത്രത്തിൽ വില്ലൻ വേഷത്തിൽ ആയിരിക്കും പൃഥ്വിരാജ് എത്തുക എന്നാണ് അണിയറ പ്രവർത്തകർ സൂചിപ്പിക്കുന്നത്.പ്രഭാസിന്റെ വരാനിരിക്കുന്ന ചിത്രമായ കെജിഎഫ് ഡയറക്ടർ പ്രശാന്ത് നീലൊരുക്കുന്ന സലാറിലും വില്ലൻ വേഷത്തിൽ പൃഥ്വിരാജ് എത്തുന്നത്.

അൽഫോൺസ് പുത്രന്റെ ഗോൾഡ് എന്ന ചിത്രമാണ് പൃഥ്വിരാജിന്റെ അവസാനമായി പുറത്തിറങ്ങിയത്. ചിത്രത്തിന് ബോക്സ് ഓഫീസിൽ നിന്നും നിരൂപകരത്തിൽ നിന്നും മോശം അഭിപ്രായവും സ്വീകരണവുമാണ് ലഭിച്ചത്. നായക വേഷത്തിന് പുറമെ ചിത്രത്തിന്റെ സഹനിർമ്മാതാവും പൃഥ്വിരാജ് ആണ്. സംവിധായകൻ ബ്ലെസിയുടെ സ്വപ്ന ചിത്രമായ ആടുജീവിതത്തിന്റെ ഷൂട്ടിംഗ് പൃഥ്വി ഇതിനോടകം പൂർത്തിയാക്കിക്കഴിഞ്ഞിരുന്നൂ. ഖലീഫ, വിലായത്ത് ബുദ്ധ, കാളിയൻ എന്നിവയാണ് പൃഥ്വിരാജിന്റെ മറ്റ് പ്രോജക്ടുകൾ. 2019 ലെ ബ്ലോക്ക്ബസ്റ്റർ ലൂസിഫറിന്റെ തുടർച്ചയായ മോഹൻലാലിന്റെ എൽ 2: എമ്പുരാൻ എന്ന ചിത്രത്തിലൂടെ ഒരിക്കൽ കൂടി സംവിധായകൻ ആകുവാനായി തയ്യാറാക്കുകയുംകൂടിയാണ് പൃഥ്വിരാജ്.

Continue Reading

Uncategorized

കൂമനിൽ സർപ്രൈസ് അതിഥി വേഷവുമായി മലയാളത്തിലെ യുവ സൂപ്പർ താരവും ?

Published

on

കൂമനിൽ സർപ്രൈസ് അതിഥി വേഷവുമായി മലയാളത്തിലെ യുവ സൂപ്പർ താരവും ?

ത്രില്ലർ ജോണറിലുള്ള ചിത്രങ്ങൾ മലയാളി പ്രേക്ഷകർ എന്നും ഇരു കൈയ്യും നീട്ടിയാണ് സ്വീകരിച്ചിട്ടുള്ളത്. അത്തരത്തിൽ പ്രേക്ഷക പ്രീതി നേടാൻ എത്തുകയാണ് ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന ആസിഫ് അലി സിനിമ “കൂമൻ”. നവംബർ 4 ന് ചിത്രം വേൾഡ് വൈഡായി പ്രദർശനത്തിന് എത്തും. ആദ്യമായി ജിത്തുവിന്റെ ചിത്രത്തിൽ ആസിഫ് നായകനാകുന്നു എന്ന പ്രത്യേകത കൂടിയുണ്ട് കൂമന്. ജിത്തുവിന്റെ തന്നെ ’12th മാൻ’ എന്ന ചിത്രത്തിന് ശേഷം കെ ആർ കൃഷ്ണകുമാർ രചന നിർവ്വഹിക്കുന്ന ചിത്രം കൂടിയാണ് കൂമൻ. ഏറെ ദുരൂഹമായ പശ്ചാത്തലത്തിലാണ് ഈ സിനിമയുടെ സഞ്ചാരമെന്നാണ് ട്രെയിലർ നൽകുന്ന സൂചന. സസ്പെൻസ് ത്രില്ലറുകളിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന ജിത്തുവിന്റെ മാജിക്ക് ;ഈ ചിത്രത്തിലും നമുക്ക് അനുഭവിക്കാൻ കഴിയുമെന്നത് ത്രില്ലർ സിനിമ പ്രേമികളുടെ കുമന് വേണ്ടിയുള്ള കാത്തിരിപ്പിന് ഹരം കൂട്ടുമെന്നുറപ്പാണ്. ഒരു പക്ഷേ ആസിഫിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബ്ലോക്ക് ബ്ലാസ്റ്റാറായും ഈ സിനിമ മാറിയേക്കും എന്നാണ് സൂചന.

ഇപ്പോൾ പുറത്തുവരുന്ന ഏറ്റവും പുതിയ അഭ്യൂഹങ്ങൾ പ്രകാരം ചിത്രത്തിൽ വില്ലൻ വേഷത്തിൽ മലയാളത്തിലെ ഒരു യുവ സൂപ്പർതാരത്തിന്റെ സർപ്രൈസ് വേഷം ഉണ്ടാകും എന്നാണ് സൂചനകൾ.
കേരള – തമിഴ്നാട് അതിർത്തിയിലെ മലയോര ഗ്രാമത്തിന്റെ പശ്ചാത്തലത്തിലാണ് ഈ ചിത്രത്തിന്റെ കഥ നടക്കുന്നത്. വ്യത്യസ്ത സംസ്ക്കാരത്തിലുള്ള ആളുകൾ ഒന്നിച്ചു പാർക്കുന്ന ആ നാട്ടിലെ പോലീസ് സ്റ്റേഷനിലേക്ക് വളരെ കർക്കശ്യക്കാരനായ ഒരു പോലസ്ഉദ്ദ്യോഗസ്ഥൻ സ്ഥലംമാറി എത്തുന്നതും. അയാളുടെ ആ സ്വഭാവം പോലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ട ആളുകളുടെയും നായകന്റെയും ജീവിതത്തെ കീഴ്മേൽ മറിക്കുന്നു. ആ ഗ്രാമത്തിലെ സാധാരണ സംഭവങ്ങൾ അസാധാരണമുള്ളതായി മാറുന്നു. അതിന്റെ പിന്നാലെയുള്ള നായകന്റെ യാത്ര കൂടിയാണെന്നതും ട്രെയിലർ സൂചന നൽകുന്നുണ്ട്.

ആസിഫ് അലി, രൺജി പണിക്കർ, ബാബുരാജ്, മേഘനാഥൻ, ഹന്നാ രാജികോശി, ആദം അയൂബ്, ബൈജു, ജാഫർ ഇടുക്കി, പൗളി വിൽസൺ, കരാട്ടേ കാർത്തിക്, ജോർജ്ജ് മരിയൻ, രമേശ് തിലക്, പ്രശാന്ത് മുരളി , അഭിരാം രാധാകൃഷ്ണൻ, രാജേഷ് പറവൂർ, ദീപക് പറമ്പോൽ, ജയിംസ് ഏലിയ, വിനോദ് ബോസ്, പ്രദീപ് പരസ്പരം, റിയാസ് നർമ്മകല തുടങ്ങി പ്രമുഖ താരനിരയും കൂമനിലുണ്ട്. ചിത്രത്തിലെ മറ്റ് അണിയറ പ്രവർത്തകർ- സഹനിർമ്മാണം: ജയചന്ദ്രൻ കള്ളടത്ത്, മനു പത്മനാഭൻ നായർ, ആഞ്ജലീന ആന്റണി. പ്രൊജക്റ്റ് ഡിസൈനർ: ഡിക്സൺ പൊഡുത്താസ്. ഛായാഗ്രഹണം:സതീഷ് കുറുപ്പ്. എഡിറ്റിങ്ങ്:വി എസ് വിനായക്. പ്രൊഡക്ഷൻ കൺട്രോളർ: പ്രണവ് മോഹൻ. വസ്ത്രാലങ്കാരം: ലിന്റാ ജിത്തു. കലാസംവിധാനം: രാജീവ്കോവിലകം. ചീഫ് അസോസിയേറ്റ് ഡയറക്ടർ: അർഫാസ് അയൂബ്. അസോസിയേറ്റ് ഡയക്ടർ: സോണി ജി സോളമൻ. അഡ്മിനിസ്ട്രേഷൻ & ഡിസ്ട്രിബ്യൂഷൻ ഹെഡ് : ബബിൻ ബാബു, സംഗീതം: വിഷ്ണു ശ്യാം. ഗാനങ്ങൾ: വിനായക് ശശികുമാർ. ചമയം:രതീഷ് വിജയൻ. മാർക്കറ്റിംഗ്: ബിനു ബ്രിങ്ഫോർത്. കളറിസ്റ്റ്: ലിജുപ്രഭാകർ. വിഎഫക്സ്: ടോണി മാഗ് മിത്ത്. പരസ്യകല: തോട്ട് സ്റ്റേഷൻ. പിആർഒ & ഡിജിറ്റൽ മാർക്കറ്റിംഗ്: വൈശാഖ് സി. വടക്കേവീട്.

Continue Reading

Uncategorized

20 കോടിക്ക് മുകളിൽ പ്രീ ബിസിനസ്സ്; മൂന്നാം ദിനവും മികച്ച ബുക്കിംഗുമായി പടവെട്ട് സൂപ്പർ ഹിറ്റിലേക്ക്

Published

on

20 കോടിക്ക് മുകളിൽ പ്രീ ബിസിനസ്സ്; മൂന്നാം ദിനവും മികച്ച ബുക്കിംഗുമായി പടവെട്ട് സൂപ്പർ ഹിറ്റിലേക്ക്

നിവിൻ പോളി നായകനായി തീയറ്ററുകളിൽ എത്തിയ പടവെട്ട് ഗംഭീര പ്രതികരണങ്ങളുമായി വിജയകരമായ പ്രദർശനം തുടരുകയാണ്. 20 കോടിയുടെ പ്രീ ബിസിനസ്സ് നടന്ന ചിത്രത്തിന് മൂന്നാം ദിനം ആദ്യ രണ്ട് ദിനങ്ങളേക്കാൾ കൂടുതൽ ബുക്കിംഗ് നേടുന്ന കാഴ്ചയാണ് ഇപ്പോൾ കാണുവാൻ സാധിച്ചിരിക്കുന്നത്. നെറ്റ്ഫ്‌ളിക്സാണ് വലിയൊരു തുകക്ക് ചിത്രത്തിൻ്റെ ഒ ടി ടി അവകാശം നേടിയത്. സൂര്യ ടിവിയാണ് സാറ്റലൈറ്റ് അവകാശം കരസ്ഥമാക്കിയിരിക്കുന്നത്. ഏകദേശം 12 കോടിയോളം മുതൽമുടക്കിൽ ഒരുങ്ങിയ ചിത്രത്തിൻ്റെ ഓവർസീസ് റൈറ്റും വലിയ തുകക്കാണ് വിറ്റു പോയത്. മികച്ച കളക്ഷനുമായി ചിത്രം സൂപ്പർഹിറ്റിലേക്ക് മുന്നേറുകയാണ്.

മാലൂർ എന്ന ഗ്രാമത്തിലെ കർഷകരുടെ ജീവിതത്തിലൂടെ പല തലങ്ങളിലുള്ള കഥ പറയുന്ന ചിത്രത്തിൽ കോറോത്ത് രവി എന്ന കഥാപാത്രത്തെയാണ് നിവിൻ പോളി അവതരിപ്പിച്ചിരിക്കുന്നത്. ആദ്യ രണ്ടു ദിനങ്ങളിൽ നേടിയ മികച്ച കളക്ഷൻ പിന്നാലെ ഞായറും ദീപാവലി അവധി ദിനമായ തിങ്കളാഴ്ചയും കൂടുതൽ പ്രേക്ഷകർ തീയറ്ററുകളിലേക്ക് എത്തുന്നതോടെ ചിത്രം വമ്പൻ ഹിറ്റായി തീരും എന്നുറപ്പാണ്. ആദ്യദിനത്തേക്കാൾ കൂടുതൽ ഹൗസ്ഫുൾ ഷോകളാണ് തുടർന്നുള്ള ദിവസങ്ങളിൽ കാണുവാൻ സാധിക്കുന്നത്.

ലിജു കൃഷ്ണ തിരക്കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്ന ചിത്രം ഒക്ടോബർ 21നാണ് തീയേറ്ററുകളിൽ പ്രദർശനത്തിന് എത്തിയത്. നിവിൻ പോളിക്ക് പുറമേ അദിതി ബാലൻ, ഷമ്മി തിലകൻ, ഷൈൻ ടോം ചാക്കോ, ഇന്ദ്രൻസ് എന്നിങ്ങനെ വലിയൊരു താരനിര തന്നെ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. വിക്രം മെഹ്ര, സിദ്ധാർത്ഥ് ആനന്ദ് കുമാർ, സണ്ണി വെയ്ൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. സഹിൽ ശർമ്മ കോ-പ്രൊഡ്യൂസറാണ്. ബിബിൻ പോൾ, സുരാജ് കുമാർ, അക്ഷയ് വൽസംഗ്‌ക്കർ ആശിഷ് മെഹ്റ എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ.

ഛായാഗ്രഹണം – ദീപക് ഡി മേനോൻ, എഡിറ്റർ – ഷഫീഖ് മുഹമ്മദ് അലി, സംഗീതം – ഗോവിന്ദ് വസന്ത, ക്രീയേറ്റീവ് പ്രൊഡ്യൂസർ – അഭിജിത്ത് ദേബ്, ആർട്ട് – സുഭാഷ് കരുൺ, സൗണ്ട് ഡിസൈൻ – രംഗനാഥ് രവീ, ലിറിക്‌സ് – അൻവർ അലി, മേക്കപ്പ് – റോണെക്സ് സേവ്യർ, കോസ്റ്റ്യൂം ഡിസൈനർ – മഷർ ഹംസ, വിഷ്വൽ ഇഫക്ട്സ് – മൈൻഡ്സ്റ്റിൻ സ്റ്റുഡിയോസ്, പ്രൊഡക്ഷൻ കൺട്രോളർ – ജാവേദ് ചെമ്പ്, ആക്ഷൻ ഡയറക്ടർ – ദിനേശ് സുബ്ബരായൻ, ഡിഐ കളറിസ്റ്റ് – പ്രസത് സോമശേഖർ, ഡിജിറ്റൽ പ്രോമോ – ഹരികൃഷ്ണൻ ബി എസ്, ടീസർ കട്ട് – ഷഫീഖ് മുഹമ്മദ് അലി, സബ് ടൈറ്റിൽസ് – രഞ്ജിനി അച്യുതൻ, സ്റ്റിൽസ് – ബിജിത് ധർമടം, എസ്ബികെ ശുഹൈബ്, മീഡിയ ഡിസൈൻസ് – ഓൾഡ് മങ്ക്‌സ്, പി ആർ ഒ – ആതിര ദിൽജിത്.

Continue Reading

Recent

Film News33 mins ago

സാമ്രാജ്യം തിരിച്ചു പിടിക്കാൻ കിംഗ് ഖാൻ വരുന്നു ! ബോളിവുഡിനെ കുലുക്കാൻ പഠാൻ ആദ്യ ഗാനം തിങ്കളാഴ്ച

സാമ്രാജ്യം തിരിച്ചു പിടിക്കാൻ കിംഗ് ഖാൻ വരുന്നു ! ബോളിവുഡിനെ കുലുക്കാൻ പഠാൻ ആദ്യ ഗാനം തിങ്കളാഴ്ച ബോളിവുഡ് ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഷാരൂഖ്- ദീപിക...

Film News5 hours ago

ദുരന്തമായ ബീസ്റ്റ് പോലും നേടിയത് 250 കോടി ! വാരിസിനായി മത്സരിച്ചു വിതരണക്കാരും തീയറ്റർ ഉടമകളും! “തീ ഇത് ദളപതി”

ദുരന്തമായ ബീസ്റ്റ് പോലും നേടിയത് 250 കോടി ! വാരിസിനായി മത്സരിച്ചു വിതരണക്കാരും തീയറ്റർ ഉടമകളും! “തീ ഇത് ദളപതി” എംജിആറിനും രജനീകാന്തിനും ശേഷം തമിഴ്നാട് കണ്ട...

Songs6 hours ago

തീയറ്ററുകളിൽ തരംഗം സൃഷ്ടിച്ച മോൺസ്റ്ററിലെ ഹണി റോസിന്റെ അതിഗംഭീര പ്രകടനങ്ങളുമായുള്ള വീഡിയോ ഗാനം എത്തി

തീയറ്ററുകളിൽ തരംഗം സൃഷ്ടിച്ച മോൺസ്റ്ററിലെ ഹണി റോസിന്റെ അതിഗംഭീര പ്രകടനങ്ങളുമായുള്ള വീഡിയോ ഗാനം എത്തി മലയാളത്തിലെ എക്കാലത്തെയും വലിയ വിജയചിത്രമായ പുലിമുരുകന് ശേഷം മോഹൻലാൽ വൈശാഖ കൂട്ടുകെട്ട്...

Film News8 hours ago

UMF എനിക്ക് പ്രതിഫലം തന്നു ! എല്ലാ ടെക്നീഷ്യൻമ്മാർക്കും UMF പ്രതിഫലം കൊടുത്തിട്ടുണ്ട്. – അനൂപ് പന്തളം

UMF എനിക്ക് പ്രതിഫലം തന്നു ! എല്ലാ ടെക്നീഷ്യൻമ്മാർക്കും UMF പ്രതിഫലം കൊടുത്തിട്ടുണ്ട്. – അനൂപ് പന്തളം കഴിഞ്ഞദിവസം ഉണ്ണിമുകുന്ദൻ ചിത്രമായ ഷഫീക്കിന്റെ സന്തോഷം എന്ന സിനിമയിൽ...

Film News8 hours ago

മെഗാ ഹിറ്റ് ചിത്രം കടുവക്ക് ശേഷം പൃഥ്വി-ഷാജി കൈലാസ് കൂട്ടുകെട്ടിൻ്റെ അടുത്ത വെടിക്കെട്ടിന് ഇന്ന് തിരികൊളുത്തും. കാപ്പ ടീസർ വൈകീട്ട് 6 മണിക്ക്

മെഗാ ഹിറ്റ് ചിത്രം കടുവക്ക് ശേഷം പൃഥ്വി-ഷാജി കൈലാസ് കൂട്ടുകെട്ടിൻ്റെ അടുത്ത വെടിക്കെട്ടിന് ഇന്ന് തിരികൊളുത്തും. കാപ്പ ടീസർ വൈകീട്ട് 6 മണിക്ക്   പൃഥ്വിരാജും, ആസിഫ്...

Film News22 hours ago

ആദിശങ്കറിന് രണ്ടാം ജന്മം; ദുൽഖർ സൽമാൻ ഫാമിലിക്ക് നന്ദി പറഞ്ഞ് മമ്മൂക്കയുടെ ജന്മനാടായ ചെമ്പ് ഗ്രാമം

ആദിശങ്കറിന് രണ്ടാം ജന്മം; ദുൽഖർ സൽമാൻ ഫാമിലിക്ക് നന്ദി പറഞ്ഞ് മമ്മൂക്കയുടെ ജന്മനാടായ ചെമ്പ് ഗ്രാമം കോട്ടയം ജില്ലയിലെ ചെമ്പ് എന്ന ഗ്രാമത്തിന്റെ പേര് കേൾക്കുമ്പോൾ തന്നെ...

Film News22 hours ago

“കോമഡിയുടെ വഴിയിലേക്ക് വീണ്ടും സുരാജ് !എന്നാലും ന്റളിയാ റിലീസ് തീയതി പുറത്തു വിട്ടു”

“കോമഡിയുടെ വഴിയിലേക്ക് വീണ്ടും സുരാജ് !എന്നാലും ന്റളിയാ റിലീസ് തീയതി പുറത്തു വിട്ടു” സുരാജ് വെഞ്ഞാറമൂട് നായകനാകുന്ന “എന്നാലും ന്റളിയാ” സിനിമയുടെ റിലീസ് തീയതി പ്രഖ്യാപിച്ചു .ജനുവരി...

Film News23 hours ago

NBK108 : ബാലകൃഷ്ണയുടെയും അനിൽ രവിപുടിയും ഒന്നിക്കുന്ന ചിത്രത്തിന്റെ ഗ്രാൻഡ് ലോഞ്ച് നടന്നു

NBK108 : ബാലകൃഷ്ണയുടെയും അനിൽ രവിപുടിയും ഒന്നിക്കുന്ന ചിത്രത്തിന്റെ ഗ്രാൻഡ് ലോഞ്ച് നടന്നു നന്ദമുരി ബാലകൃഷ്ണ കേന്ദ്രകഥാപാത്രത്തിൽ ബിഗ് ബജറ്റ് പ്രോജക്റ്റ് #NBK108 ന്റെ ലോഞ്ച് ഇന്ന്...

Film News1 day ago

ഉണ്ണി മുകുന്ദൻ ചതിച്ചു ! പെണ്ണുങ്ങൾക്ക് മാത്രം പൈസ. UMFന് എതിരെ ബാല ! അവൻ സ്മാൾ ബോയ്

ഉണ്ണി മുകുന്ദൻ ചതിച്ചു ! പെണ്ണുങ്ങൾക്ക് മാത്രം പൈസ. UMFന് എതിരെ ബാല ! അവൻ സ്മാൾ ബോയ് മലയാളത്തിലെ യുവ നടൻ ഉണ്ണിയും എതിരെ പ്രതിഫലവുമായി...

Film News1 day ago

ഏഴര ലക്ഷം രൂപയുടെ കട്ടൗട്ട് വെച്ച ആരാധകരെ വീട്ടിൽ വിളിച്ചുവരുത്തി ചീത്ത വിളിച്ച് സൂര്യ

ഏഴര ലക്ഷം രൂപയുടെ കട്ടൗട്ട് വെച്ച ആരാധകരെ വീട്ടിൽ വിളിച്ചുവരുത്തി ചീത്ത വിളിച്ച് സൂര്യ തെന്നിന്ത്യയിൽ ഏറെ ആരാധകരുള്ള താരമാണ് കോളിവുഡ് താരം സൂര്യ. സ്ക്രീനിൽ മാത്രമല്ല...

Trending