Connect with us

Uncategorized

ഞാൻ എപ്പോഴും ആർഭാടങ്ങൾ ആഗ്രഹിക്കത്താളാണ്, നാഷണൽ ക്രഷ് രശ്മിക മന്ദാന

Published

on

ഞാൻ എപ്പോഴും ആർഭാടങ്ങൾ ആഗ്രഹിക്കത്താളാണ്, നാഷണൽ ക്രഷ് രശ്മിക മന്ദാന

കന്നഡ സിനിമയിലുടെ അരങ്ങേറി ഇന്ന് തെലുങ്ക് അടക്കമുള്ള തെന്നിന്ത്യന്‍ ഭാഷകളിലെ മിന്നും താരമായി മാറിയിരിക്കുകയാണ് രശ്മിക മന്ദാന. കിറ്ക്ക് പാര്‍ട്ടി എന്ന കന്നട ചിത്രത്തിലൂടെയാണ് രശ്മിക മന്ദാനയുടെ തുടക്കം. തുടര്‍ന്ന് രണ്ട് കന്നട സിനിമകള്‍ ചെയ്തു. ചോല എന്ന ചിത്രത്തിലൂടെ തെലുങ്കിലേക്ക് കടന്ന രശ്മിക പിന്നെ തെലുങ്കരുടെ സ്വന്തമാകുകയായിരുന്നു. ഗീതാ ഗോവിന്ദം, ഡിയര്‍ കോംമ്രേഡ് എന്നീ ചിത്രങ്ങളാണ് രശ്മികയ്ക്ക് ദേശീയ തലത്തില്‍ ശ്രദ്ധ നേടിക്കൊടുത്തത്.

 

സുൽത്താനിൽ കാർത്തിയുടെ നായികയായി തമിഴിൽ അരങ്ങേറ്റം കുറിച്ച രശ്മിക അല്ലുഅർജുൻ ചിത്രം പുഷ്പയിലൂടെ തരംഗം ആകുകയായിരുന്നു.
രശ്മികയുടെ ക്യൂട്ട്‌നസ്റ്റ് ആണ് നടിയിലെ ആദ്യത്തെ ആകര്‍ഷണം. നാഷമല്‍ ക്രഷ് എന്നാണ് നടിയെ നിലവില്‍ വിശേഷിപ്പിയ്ക്കുന്നത്.

അടുത്തിടെ നടി ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ തൻറെ സ്വകാര്യ ജീവിതത്തെക്കുറിച്ച് തുറന്നു പറഞ്ഞിരുന്നു. കാര്യങ്ങൾ എപ്പോഴും സിമ്പിളായി നോക്കിക്കാണുന്ന ഒരു ആളാണ് താനെന്നും, സിനിമ തന്ന ആർഭാടങ്ങളും പണവും തന്നെ ഒരിക്കലും മതിഭ്രമിപ്പിച്ചിട്ടില്ല എന്നും താരം തുറന്നു പറയുന്നു.

മിഷന്‍ മഞ്ജു എന്ന ചിത്രത്തിലൂടെ ഇപ്പോള്‍ ബോളിവുഡിലേക്ക് പോകാന്‍ ഒരുങ്ങുകയാണ് താരം. സിദ്ധാര്‍ത്ഥ് മല്‍ഹോത്രയ്‌ക്കൊപ്പം അഭിനയിച്ച ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയായതാണ്. അമിതാഭ് ബച്ചനൊപ്പം അഭിനയിക്കുന്ന ഗുഡ് ബൈ ആണ് മറ്റൊരു ബോളിവുഡ് ചിത്രം. ബോളിവുഡില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഇപ്പോള്‍ നടിയുടെ തീരുമാനം. അതേസമയം പാൻ ചിത്രമായ പുഷ്പ 2വാണ് രശ്മിയുടെ കാത്തിരിക്കുന്ന മറ്റൊരു പ്രോജക്ട്

 

Uncategorized

ഇനി ഹിന്ദിയിൽ ഒരു കഥ സൊല്ലട്ടുമാ സാർ! ഹൃത്തിക് റോഷനും സെയ്ഫ് അലിഖാനും ഒന്നിക്കുന്ന വിക്രം വേദ ടീസർ എത്തി

Published

on

ഇനി ഹിന്ദിയിൽ ഒരു കഥ സൊല്ലട്ടുമാ സാർ! ഹൃത്തിക് റോഷനും സെയ്ഫ് അലിഖാനും ഒന്നിക്കുന്ന വിക്രം വേദ ടീസർ എത്തി

തമിഴിലെ സൂപ്പർഹിറ്റ് ചിത്രമായ വിക്രം വേദയുടെ ഹിന്ദി പതിപ്പ് ടീസർ പുറത്തിറങ്ങി.

ചിത്രത്തിൻറെ സംവിധായകരായ പുഷ്കറും ഗായത്രിയും തന്നെയാണ് വമ്പൻ ക്യാൻവാസിൽ ഇത്തവണ ചിത്രം ബോളിവുഡിൽ ഒരുക്കുന്നത്. വിജയ് സേതുപതി ചെയ്ത വേഷത്തിൽ ഹൃതിക് റോഷനും മാധവൻ ചെയ്ത വേഷത്തിൽ സേഫ് അലി ഖാനും ആണ് ബോളിവുഡിൽ അണിനിരക്കുന്നത്. നീരജ് തിരക്കഥ ഒരുക്കിയ ചിത്രം സെപ്റ്റംബർ 30ന് ലോകമെമ്പാടുമായി പ്രദർശനത്തിന് എത്തും. അതിനിടെ ചിത്രത്തെ ബഹിഷ്കരിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് സാമൂഹ്യ മാധ്യമങ്ങളിൽ വലിയ രീതിയിൽ വാർത്തകളും സിനിമയെ ചുറ്റിപ്പറ്റി ഉണ്ടായിരുന്നു.

വിക്രം വേദ ഇന്ത്യൻ നാടോടിക്കഥയായ വിക്രം ഔർ ബേത്തലിനെ അടിസ്ഥാനമാക്കിയുള്ള ഒരു ആക്ഷൻ ക്രൈം ത്രില്ലറാണ്. 2017ൽ തമിഴ് ചിത്രമായി എത്തിയ വിക്രം വേദ തമിഴ്നാട്ടിലും കേരളത്തിലും ഒരുപോലെ വമ്പൻ വിജയമാണ് തിയേറ്ററുകളിൽ നിന്നും സ്വന്തമാക്കിയത്.
രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം ഒരു ഹൈ-ഒക്ടെയ്ൻ ആക്ഷൻ സിനിമയിൽ രണ്ട് പ്രമുഖ ബോളിവുഡ് സൂപ്പർ താരങ്ങൾ ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിൻറെ പ്രതീക്ഷകൾ ബോളിവുഡിൽ വർദ്ധിപ്പിക്കുന്നുണ്ട്.

വിക്രം വേദ അവതരിപ്പിക്കുന്നത് ഗുൽഷൻ കുമാർ, ടി-സീരീസ് ഫിലിംസ്, റിലയൻസ് എന്റർടെയ്ൻമെന്റ് ഫ്രൈഡേ ഫിലിം വർക്ക്സ്, YNOT സ്റ്റുഡിയോ എന്നിവയുമായി സഹകരിച്ചാണ്. പുഷ്കർ & ഗായത്രി എന്നിവർ ചേർന്ന് സംവിധാനം ചെയ്ത ചിത്രം നിർമ്മിച്ചത് എസ് ശശികാന്ത്, നിർമ്മിക്കുന്നത് ഭൂഷൺ കുമാർ ആണ്. ഹൃത്വിക് റോഷനും സെയ്ഫ് അലി ഖാനും പ്രധാന വേഷങ്ങളിൽ എത്തിയ ചിത്രത്തിൽ രാധിക ആപ്‌തെ നായിക വേഷത്തിൽ എത്തുന്നു. രോഹിത് സറഫ്, യോഗിത ബിഹാനി, ഷരീബ് ഹാഷ്മി, സത്യദീപ് മിശ്ര എന്നിവരും ചിത്രത്തിൽ പ്രതീക്ഷ നൽകുന്ന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Continue Reading

Uncategorized

എന്റെ സിനിമയുടെ കളക്ഷൻ അനുസരിച്ചാണ് ഞാൻ പ്രതിഫലം വാങ്ങുന്നത്, അതാണ് നീതിയെന്നു ഞാൻ വിശ്വസിക്കുന്നു – പൃഥ്വിരാജ്

Published

on

എന്റെ സിനിമയുടെ കളക്ഷൻ അനുസരിച്ചാണ് ഞാൻ പ്രതിഫലം വാങ്ങുന്നത്, അതാണ് നീതിയെന്നു ഞാൻ വിശ്വസിക്കുന്നു – പൃഥ്വിരാജ്

സിനിമാ താരങ്ങളുടെ ശമ്പളവുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരണവുമായി നടൻ പൃഥ്വിരാജ്. പ്രതിഫലം കൂടുതലാണെന്ന് തോന്നിയാൽ ഒരു നടനെ വച്ച് സിനിമ ചെയ്യേണ്ടതില്ലെന്ന് നിർമ്മാതാക്കൾക്ക് തീരുമാനിക്കാമെന്നും അദ്ദേഹം പറഞ്ഞു. താരങ്ങളുടെ ഉയർന്ന പ്രതിഫലം മലയാള സിനിമയ്ക്ക് വലിയ ബാധ്യതയുണ്ടാക്കുന്നുവെന്ന ഫിലിം ചേംബറിന്റെ വിമർശനത്തോട് പ്രതികരിക്കുകയായിരുന്നു താരം. നടിമാർക്കും നടന്മാർക്കും തുല്യ വേതനം എന്ന ചോദ്യത്തിലും പൃഥ്വിരാജ് തന്റെ അഭിപ്രായം പ്രകടിപ്പിച്ചു.

“ഒരു നടന്റെ പ്രതിഫലം വളരെ കൂടുതലാണെന്ന് ഒരു നിർമ്മാതാവിന് തോന്നിയാൽ, നടനെ വച്ച് സിനിമ വേണ്ടെന്ന് അയാൾക്ക് തീരുമാനിക്കാം. സിനിമ നിർമ്മിക്കുന്നതിൽ ഒരു നടൻ പങ്കാളിയാകണമെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. ബോക്‌സോഫീസിലെ സിനിമയുടെ പ്രകടനത്തിനനുസരിച്ച് പ്രതിഫലം വാങ്ങാം.അങ്ങനെയാണ് ഞാൻ എന്റെ മിക്ക സിനിമകളും ചെയ്യുന്നത്. സ്ത്രീകൾക്ക് തുല്യ വേതനം ലഭിക്കാൻ അർഹതയുണ്ട്.പക്ഷെ ഒരു പ്രധാന കാര്യമുണ്ട്.രാവൺ എന്ന സിനിമ ചെയ്തപ്പോൾ ഐശ്വര്യ റായിയുടെ അതേ പ്രതിഫലം എനിക്ക് കിട്ടിയില്ല. എനിക്ക് കുറഞ്ഞ തുകയാണ് ലഭിച്ചത്. ഒരു നടന്റെ പ്രതിഫലം നിശ്ചയിക്കുന്നത് അവന്റെ താരമൂല്യം അനുസരിച്ചാണ്, പൃഥ്വിരാജ് പറഞ്ഞു.എന്റെ അറിവിൽ മലയാളത്തിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടി മഞ്ജുവാര്യരാണ്. മഞ്ജുവും ഒരു പുതിയ നടനും ഒരുമിച്ച് അഭിനയിച്ചാൽ മഞ്ജുവിന് കൂടുതൽ പ്രതിഫലം ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Continue Reading

Uncategorized

ദ്രോണയുടെ പരാജയം ആ തെറ്റായ തീരുമാനത്തിൽ – ഷാജി കൈലാസ്

Published

on

ദ്രോണയുടെ പരാജയം ആ തെറ്റായ തീരുമാനത്തിൽ – ഷാജി കൈലാസ്

.മലയാള സിനിമയ്ക്ക് നിരവധി ചിത്രങ്ങൾ ഒരുക്കിയ സംവിധായകനാണ് ഷാജി കൈലാസ്. 9 വർഷത്തെ ഇടവേളയ്ക്ക് ശേഷം പൃഥ്വിരാജ് ചിത്രമായ കടുവയിലൂടെ ഷാജി കൈലാസ് വീണ്ടും തിരിച്ചു വന്നിരിക്കുകയാണ്. കഴിഞ്ഞ 9 വർഷമായി സിനിമയിലെടുത്ത ഇടവേളയെ കുറിച്ചും പരാജയങ്ങളെ കുറിച്ചും തുറന്നു പറയുകയാണ് ഇന്ത്യൻ കൊടുത്ത അഭിമുഖത്തിൽ ഷാജി കൈലാസ്.

തുടർച്ചയായ പരാജയങ്ങൾ നേരിട്ടുകൊണ്ടിരിക്കുമ്പോൾ ആയിരുന്നു മമ്മൂട്ടി ചിത്രമായ ദ്രോണ ചെയ്തത്. തൻറെ ചിത്രങ്ങളിൽ നിന്നും ഏറ്റവും വ്യത്യസ്തമായി അഭിപ്രായങ്ങൾ കേട്ട ചിത്രവും ദ്രോണയായിരുന്നു. സിനിമയുടെ ആദ്യപകുതിയെ കുറിച്ച് എല്ലാവർക്കും ഗംഭീരഭിപ്രായങ്ങളാണ്. രണ്ടാം പകുതി എന്തിനാണ് ഇങ്ങനെ ചെയ്തത് എന്ന് ചോദിച്ചവർ പോലും ഉണ്ട്. സത്യത്തിൽ അത് കഥ ക്രമീകരിച്ചതിന്റെ പ്രശ്നമായിരുന്നു. സിനിമയുടെ ആദ്യപകുതിയും രണ്ടാം പകുതിയും നേരെ തിരിച്ചായിരുന്നെങ്കിൽ ഒരുപക്ഷേ ബോക്സ് ഓഫീസിൽ വമ്പൻ വിജയം നേടാൻ ദ്രോണയ്ക്ക് സാധിക്കുമായിരുന്നു.

അതായത് ജനങ്ങള്‍ക്ക് ഇഷ്ടപ്പെട്ട ഒരു കഥാപാത്രം മരിച്ചിട്ട് പിന്നീട് മറ്റൊരു കഥാപാത്രത്തിലൂടെ വീണ്ടുമൊരു സിനിമ ഉണ്ടാവുകയായിരുന്നു സെക്കന്റ് ഹാഫില്‍. അപ്പോള്‍ സിനിമ വേറെ ആത്മീയ ലെവലിലേക്ക് പോയി. ആദ്യമൊക്കെ കഥാപാത്രം നാച്ചുറലായിരുന്നു. രണ്ട് വ്യത്യാസം അവിടെ കാണിച്ചു. സ്പിരിച്ച്വലായ കഥാപാത്രത്തെ ജനത്തിന് ഇഷ്ടപ്പെട്ടില്ല. അത് പ്രേക്ഷകര്‍ ദഹിക്കാൻ ചെയ്യാന്‍ പ്രയാസപ്പെട്ടു. അതാണ് ആ സിനിമയുടെ പരാജയം. തീരുമാനങ്ങള്‍ തെറ്റിയിരുന്നതാണ്,’ ഷാജി കൈലാസ് പറഞ്ഞു.

Continue Reading

Recent

Songs7 hours ago

കിടിലൻ ഗാനവുമായി ഗോവിന്ദ് വസന്തയുടെ മലയാളത്തിലേക്കുള്ള തിരിച്ചുവരവ് ! പടവെട്ടിലെ മഴപ്പാട്ട് പിറത്തിറങ്ങി

കിടിലൻ ഗാനവുമായി ഗോവിന്ദ് വസന്തയുടെ മലയാളത്തിലേക്കുള്ള തിരിച്ചുവരവ് ! പടവെട്ടിലെ മഴപ്പാട്ട് പിറത്തിറങ്ങി നിവിൻ പോളി നായകനായി എത്തുന്ന ചിത്രം  പടവെട്ടിലെ പുതിയ ഗാനം പുറത്തിറങ്ങി.ചിത്രത്തിനായി സംഗീത...

Film News11 hours ago

ദുരൂഹതകളുമായി ബാലു വർഗീസിന്റെ ജോയ്നർ! അച്ചു വിജയൻ സംവിധാനം ചെയ്ത “വിചിത്രം” എത്തുന്നു ഒക്ടോബർ 14 മുതൽ

ദുരൂഹതകളുമായി ബാലു വർഗീസിന്റെ ജോയ്നർ! അച്ചു വിജയൻ സംവിധാനം ചെയ്ത “വിചിത്രം” എത്തുന്നു ഒക്ടോബർ 14 മുതൽ ഷൈന്‍ ടോം ചാക്കോ ബാലു വർഗീസ് തുടങ്ങിയവർ മുഖ്യ...

Songs11 hours ago

ആടി തിമൃത്ത് നാനി !മാസ് ആക്ഷൻ ചിത്രം ദസറയിലെ ആദ്യ സിംഗിൾ ‘ധൂം ധൂം ദോസ്ഥാൻ’ പുറത്തിറങ്ങി

ആടി തിമൃത്ത് നാനി !മാസ് ആക്ഷൻ ചിത്രം ദസറയിലെ ആദ്യ സിംഗിൾ ‘ധൂം ധൂം ദോസ്ഥാൻ’ പുറത്തിറങ്ങി നവാഗതനായ ശ്രീകാന്ത് ഒഡേല നാനിയെ നായകനാക്കി സംവിധാനം ചെയ്യുന്ന...

Trailer and Teaser13 hours ago

ജാനേമന് ശേഷം ഒരു കിടിലൻ ഐറ്റം എത്തുന്നുണ്ട് ! സൂചനകൾ നൽകി ഒന്നൊന്നര ടീസർ

ജാനേമന് ശേഷം ഒരു കിടിലൻ ഐറ്റം എത്തുന്നുണ്ട് ! സൂചനകൾ നൽകി ഒന്നൊന്നര ടീസർ തിയറ്ററുകളിൽ വമ്പൻ വിജയമായി ജാനേമൻ ഹിറ്റ് ചിത്രത്തിന് ശേഷം ചിയേർസ് എന്റർടൈൻമെന്റിന്റെ...

Film News16 hours ago

ഭീഷ്മയുടെയും സി.ബി.ഐ-യുടെയും വമ്പൻ വിജയം ആവർത്തിക്കാൻ മെഗാ സ്റ്റാർ വീണ്ടും എത്തുന്നു ! ഒക്ടോബർ 7 മുതൽ

ഭീഷ്മയുടെയും സി.ബി.ഐ-യുടെയും വമ്പൻ വിജയം ആവർത്തിക്കാൻ മെഗാ സ്റ്റാർ വീണ്ടും എത്തുന്നു ! ഒക്ടോബർ 7 മുതൽ നിസ്സാം ബഷീര്‍ സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം റോഷാക്ക്...

Celebrity Life16 hours ago

പാഷാണം ഷാജി ഗുരുവായൂരിൽ വീണ്ടും വിവാഹിതനായി ! വധു ആരെന്നറിയണ്ടേ

പാഷാണം ഷാജി ഗുരുവായൂരിൽ വീണ്ടും വിവാഹിതനായി ! വധു ആരെന്നറിയണ്ടേ മിമിക്രി വേദിയില്‍ നിന്നും വെള്ളിത്തിരയിലേക്ക് എത്തി ഇപ്പോള്‍ ഹാസ്യനടനായി വാഴുകയാണ് പാഷാണം ഷാജി എന്ന് വിളിക്കുന്ന...

Film News17 hours ago

അന്വേഷിപ്പിൻ കണ്ടെത്തും’ ടോവിനോ തോമസ് ചിത്രത്തിലേക്ക് അഭിനേതാക്കളെ തേടുന്നു

അന്വേഷിപ്പിൻ കണ്ടെത്തും’ ടോവിനോ തോമസ് ചിത്രത്തിലേക്ക് അഭിനേതാക്കളെ തേടുന്നു ടൊവിനോ തോമസിനെ നായകനാക്കി ഡാർവിൻ കുര്യാക്കോസ് സംവിധാനം ചെയ്യുന്ന ‘അന്വേഷിപ്പിൻ കണ്ടെത്തും’ എന്ന ചിത്രത്തിലേക്ക് അഭിനേതാക്കളെ തേടുന്നു.....

Film News19 hours ago

താര രാജാക്കന്മാർ വീണ്ടും ഒന്നിക്കുന്നു ! 8 വർഷങ്ങൾക്ക് ശേഷം ദുൽഖർ-നിവിൻ കൂട്ടുകെട്ട് !

താര രാജാക്കന്മാർ വീണ്ടും ഒന്നിക്കുന്നു ! 8 വർഷങ്ങൾക്ക് ശേഷം ദുൽഖർ-നിവിൻ കൂട്ടുകെട്ട് ! മലയാളത്തിന്റെ യുവ സൂപ്പർ താരങ്ങളായ ദുൽഖറും നിവിൻ പോളിയും വീണ്ടും ഒന്നിക്കുന്നു....

Kutty Stories20 hours ago

ജീവിതകാലം മുഴുവൻ ഞാൻ ജീവിക്കേണ്ട വീടല്ലേ, അപ്പോൾ അത് ഞാൻ കാണണ്ടേ ? ഒരു ആണുകണൽ ചടങ്ങ് !

ജീവിതകാലം മുഴുവൻ ഞാൻ ജീവിക്കേണ്ട വീടല്ലേ, അപ്പോൾ അത് ഞാൻ കാണണ്ടേ ? ഒരു ആണുകണൽ ചടങ്ങ് ! മനോഹരമായ ചെറിയ റൊമാന്റിക് ഹസ്വ ചിത്രങ്ങൾ ഒരുക്കി...

Film News1 day ago

‘പേര് പ്രഖ്യാപിച്ചപ്പോള്‍ തന്നെ പ്രേക്ഷകരില്‍ ആകാംക്ഷ കൂട്ടി, സിനിമയും അതുപോലെയാകട്ടെ’; റോഷാക്കിനെക്കുറിച്ച് മമ്മൂട്ടി

‘പേര് പ്രഖ്യാപിച്ചപ്പോള്‍ തന്നെ പ്രേക്ഷകരില്‍ ആകാംക്ഷ കൂട്ടി, സിനിമയും അതുപോലെയാകട്ടെ’; റോഷാക്കിനെക്കുറിച്ച് മമ്മൂട്ടി പുത്തന്‍തലമുറയുടെ സിനിമ സങ്കല്‍പ്പങ്ങളെ പരിപൂര്‍ണമായി ഉപയോഗപ്പെടുത്തുന്ന പുതിയ സംവിധായകന്റെ ചിത്രമാണ് റോഷാക്കെന്ന് മമ്മൂട്ടി....

Trending