Uncategorized
അങ്കമാലി ഡയറിസ് ബോളിവുഡിൽ ! നായകനായി അർജുൻ ദാസ്

അങ്കമാലി ഡയറിസ് ബോളിവുഡിൽ ! നായകനായി അർജുൻ ദാസ്
2017 ൽ പുറത്തിറങ്ങിയ ലിജോ ജോസ് പല്ലിശ്ശേരി ചിത്രം അങ്കമാലി ഡയറീസ് ബോളിവുഡിൽ റീമേക്ക് ചെയ്തെത്തുന്നു. മലയാളത്തിൽ ആൻറണി വർഗീസ് പേപ്പേ ചെയ്ത വേഷം ഹിന്ദിയിൽ ചെയ്യുന്നത് കൈദി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയമായ അർജുൻ ദാസ് ആണ്. കെ ഡി എങ്കിറ കറുപ്പുദുറ എന്ന സിനിമയിലൂടെ ശ്രദ്ധേയമായ മധുമിതയാണ് ചിത്രത്തിൽ നായികാ വേഷത്തിൽ എത്തുന്നത്.
അബ്ഡുണ്ടിയ എന്റർടെയിൻമെന്റ് ആണ് ചിത്രം നിർമിക്കുന്നത്. സൂര്യ നായകനായ സൂറയ് പോട്രൂ എന്ന ചിത്രം ചിത്രം അക്ഷയ് കുമാറിനെ നായകനാക്കി ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുന്നതും ഇതേ നിർമ്മാണ കമ്പനി തന്നെയാണ്.
'ANGAMALY DIARIES' HINDI REMAKE ANNOUNCED… #Malayalam film #AngamalyDiaries gets a #Hindi adaptation… #AbundantiaEntertainment – currently producing #RamSetu – will produce #Hindi version… #Kaithi’s #ArjunDas to make his #Hindi debut, essay lead role… #Madhumita directs. pic.twitter.com/687W6G9tNO
— taran adarsh (@taran_adarsh) June 30, 2022
ഗോവയും മറ്റു പരിസരവും പശ്ചാത്തലമാക്കിയാണ് അങ്കമാലി ഡയറീസ് ഹിന്ദി റീമേക്ക് ഒരുങ്ങുന്നത്. നടൻ കൂടിയായ ചെമ്പൻ വിനോദ് ജോസാണ് അങ്കമാലി ഡയറീസ് തിരക്കഥ ഒരുക്കിയിരുന്നത്. ചിത്രം 2019 തെലുങ്കിലേക്കും റീമേക്ക് ചെയ്തിരുന്നു.
Uncategorized
വീണ്ടും അച്ഛനായി ഗിന്നസ് പക്രു !

വീണ്ടും അച്ഛനായി ഗിന്നസ് പക്രു !
മിമിക്രി വേദികളിലൂടെ മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരനായി മാറിയ നടനും മിമിക്രി കലാകാരനുമാണ് ഗിന്നസ് പക്രു. കഴിഞ്ഞ ദിവസം തൻ്റെ ജീവിതത്തിലെ സന്തോഷ നിമിഷം പ്രേക്ഷകരുമായി പങ്കുവച്ചിരിക്കുകയാണ് താരം. സോഷ്യൽ മീഡിയ വഴി
താൻ വീണ്ടും ഒരച്ഛനായ വിവരം പങ്കുവെച്ചിരിക്കുകയാണ് ഗിന്നസ് പക്രു. പെൺകുഞ്ഞിന്റെ അച്ഛനായതായി അറിയിച്ച പക്രു ഡോക്ടർ രാധാമണിക്കും ആശുപത്രിക്കും നന്ദി അറിയിച്ചു. സോഷ്യൽ മീഡിയയിലൂടെയാണ് താരം ഈ സന്തോഷവാർത്ത അറിയിച്ചത്. കുഞ്ഞിന്റെ ചിത്രവും അദ്ദേഹം പോസ്റ്റ് ചെയ്തിട്ടുണ്ട്.
ഗായത്രിയാണ് ഗിന്നസ് പക്രുവിന്റെ ഭാര്യ. ദീപ്ത കീർത്തി എന്ന മറ്റൊരു മകൾ കൂടിയുണ്ട് അദ്ദേഹത്തിന്. നിരവധി പേരാണ് വിശേഷമറിഞ്ഞ് ഗിന്നസ് പക്രുവിനും കുടുംബത്തിനും ആശംസകൾ അറിയിച്ചുകൊണ്ടിരിക്കുന്നത്. ഒരാഴ്ച മുമ്പായിരുന്നു ഗിന്നസ് പക്രുവിന്റെയും ഗായത്രിയുടേയും പതിനേഴാം വിവാഹവാർഷികം.
Uncategorized
മരക്കാറിന് ശേഷം 100 കോടി ചിത്രത്തിൽ വീണ്ടും മോഹൻലാൽ ! ഒരുങ്ങുന്നത് പാൻ ഇന്ത്യൻ വിസ്മയം

മരക്കാറിന് ശേഷം 100 കോടി ചിത്രത്തിൽ വീണ്ടും മോഹൻലാൽ ! ഒരുങ്ങുന്നത് പാൻ ഇന്ത്യൻ വിസ്മയം
മരയ്ക്കാർ ശേഷം വീണ്ടും ഒരു നൂറുകോടി ചിത്രവുമായി മോഹൻലാൽ എത്തുന്നു. ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായാണ് ചിത്രം ഒരുങ്ങുന്ന ‘ഋഷഭ’ എന്നാൽ മോഹൻലാൽ ചിത്രത്തിൻറെ ബഡ്ജറ്റ് അണിയറ പ്രവർത്തകർ പദ്ധതി ചെയ്തിരിക്കുന്നത് നൂറുകോടിക്ക് മുകളിലാണ്. മോഹൻലാലിനൊപ്പം തെലുങ്ക് സൂപ്പർ താരം വിജയ് ദേവര കൊണ്ടയും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തും. നന്ദകുമാറാണ് ചിത്രത്തിന്റെ സംവിധായകൻ.ഒരു വലിയ ക്യാൻവാസിൽ ഒരുങ്ങുന്ന ബിഗ് ബജറ്റ് ചിത്രമായിരിക്കും ‘ഋഷഭ’. എവിഎസ് സ്റ്റുഡിയോസിന്റെ ബാനറിൽ അഭിഷേക് വ്യാസ്, പ്രവീർ സിംഗ്, ശ്യാം സുന്ദർ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
അതേസമയം മോഹൻലാൽ ലിജോ ജോസ് പല്ലിശ്ശേരി ചിത്രമായ മലൈക്കൊട്ടൈ വാലിഭൻ്റെ ചിത്രീകരണ തിരക്കുകളിൽ ആണ് മോഹൻലാൽ നിലവിൽ. ജൂൺ മാസത്തിൽ ആയിരിക്കും ഋഷഭയുടെ ചിത്രീകരണം അണിയറപ്രവർത്തകർ പദ്ധതി ചെയ്യുന്നത്. മോഹൻലാലിനെയും വിജയ് തേവരകൊണ്ടയും കൂടാതെ തെന്നിന്ത്യയിലെ പ്രമുഖ താരങ്ങൾ ചിത്രത്തിനായി അണിനിരക്കുന്നുണ്ട്.
Uncategorized
അക്ഷയ്കുമാർ ഇനി വിയർക്കും. ബോളിവുഡിൽ അക്ഷയ് കുമാറിന് വില്ലനായി പൃഥ്വിരാജ് ! ബഡേ മിയാൻ ചോട്ടെ മിയാൻ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി

അക്ഷയ്കുമാർ ഇനി വിയർക്കും.
ബോളിവുഡിൽ അക്ഷയ് കുമാറിന് വില്ലനായി പൃഥ്വിരാജ് ! ബഡേ മിയാൻ ചോട്ടെ മിയാൻ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി
ബോളിവുഡ് സൂപ്പർതാരം അക്ഷയ് കുമാർ ചിത്രം ബഡേ മിയാൻ ചൊട്ടെ മിയാനിൽ സുപ്രധാന വേഷം ചെയ്യുവാൻ മലയാളി സൂപ്പർ താരം പൃഥ്വിരാജ് സുകുമാരനും എത്തുന്നു. അക്ഷയ് കുമാർ തൻറെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് വഴിയാണ് ഈ വാർത്ത സ്ഥിരീകരിച്ചത്. പൃഥ്വിരാജിന്റെ ഫസ്റ്റ് ലുക്കും അക്ഷയ് പങ്കുവച്ചു.
“അതിശക്തനായ പൃഥ്വിരാജിനൊപ്പം പ്രവർത്തിക്കാൻ ഞാൻ ശരിക്കും കാത്തിരിക്കുകയാണ്. ഈ ആക്ഷൻ എന്റർടെയ്‌നറിൽ ഇത്തരമൊരു പവർഹൗസ് പെർഫോമർ ഉണ്ടായിരിക്കുന്നത് അതിശയകരമായ അനുഭവമായിരിക്കും, ”ബഡെ മിയാൻ ചോട്ടെ മിയാൻ എന്ന ചിത്രത്തിന്റെ സംവിധായകൻ അലി അബ്ബാസ് സഫർ പങ്കുവെച്ചു. രചനയും സംവിധാനവും കൂടാതെ, അലി അബ്ബാസ് സഫർ, വാഷു ഭഗ്നാനി, ദീപ്ശിഖ ദേശ്മുഖ്, ജാക്കി ഭഗ്നാനി, ഹിമാൻഷു കിഷൻ മെഹ്‌റ എന്നിവരോടൊപ്പം നിർമ്മാണവും നിർവഹിക്കുന്നു. 2023ൽ ചിത്രം തിയേറ്ററുകളിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ചിത്രത്തിൽ വില്ലൻ വേഷത്തിൽ ആയിരിക്കും പൃഥ്വിരാജ് എത്തുക എന്നാണ് അണിയറ പ്രവർത്തകർ സൂചിപ്പിക്കുന്നത്.പ്രഭാസിന്റെ വരാനിരിക്കുന്ന ചിത്രമായ കെജിഎഫ് ഡയറക്ടർ പ്രശാന്ത് നീലൊരുക്കുന്ന സലാറിലും വില്ലൻ വേഷത്തിൽ പൃഥ്വിരാജ് എത്തുന്നത്.
അൽഫോൺസ് പുത്രന്റെ ഗോൾഡ് എന്ന ചിത്രമാണ് പൃഥ്വിരാജിന്റെ അവസാനമായി പുറത്തിറങ്ങിയത്. ചിത്രത്തിന് ബോക്സ് ഓഫീസിൽ നിന്നും നിരൂപകരത്തിൽ നിന്നും മോശം അഭിപ്രായവും സ്വീകരണവുമാണ് ലഭിച്ചത്. നായക വേഷത്തിന് പുറമെ ചിത്രത്തിന്റെ സഹനിർമ്മാതാവും പൃഥ്വിരാജ് ആണ്. സംവിധായകൻ ബ്ലെസിയുടെ സ്വപ്ന ചിത്രമായ ആടുജീവിതത്തിന്റെ ഷൂട്ടിംഗ് പൃഥ്വി ഇതിനോടകം പൂർത്തിയാക്കിക്കഴിഞ്ഞിരുന്നൂ. ഖലീഫ, വിലായത്ത് ബുദ്ധ, കാളിയൻ എന്നിവയാണ് പൃഥ്വിരാജിന്റെ മറ്റ് പ്രോജക്ടുകൾ. 2019 ലെ ബ്ലോക്ക്ബസ്റ്റർ ലൂസിഫറിന്റെ തുടർച്ചയായ മോഹൻലാലിന്റെ എൽ 2: എമ്പുരാൻ എന്ന ചിത്രത്തിലൂടെ ഒരിക്കൽ കൂടി സംവിധായകൻ ആകുവാനായി തയ്യാറാക്കുകയുംകൂടിയാണ് പൃഥ്വിരാജ്.
-
Songs1 month ago
കാവാലയെ വെല്ലുന്ന ഐറ്റം ! ദിലീപും തമന്നയും തകർത്താടിയ ബാന്ദ്രയിലെ രക്ക രക്ക ഗാനം പുറത്തിറങ്ങി ! സൗത്ത് ഇന്ത്യക്കിനി പുതിയ വൈറൽ
-
Film News2 years ago
18 വർഷമായി ലാൽ ഫാൻ, ആറാട്ടിനൊടുവിൽ അവസാനം മോഹൻലാൽ അപമാനിച്ചു- സന്തോഷ് വർക്കി
-
Video2 years ago
ഞാൻ പത്ത് പെണ്ണുങ്ങളുമായി സെക്സ് ചെയ്തിട്ടുണ്ട്,താല്പര്യമുള്ളവരോട് ഇനിയും ചോദിക്കും- വിനായകൻ
-
Film News1 year ago
ഹലോ മായാവി നടാക്കാതെ പോയതിന് കാരണം ഇതായിരുന്നു. ചിത്രത്തിന്റെ വൺലൈൻ ഇങ്ങനെ
-
Film News1 year ago
കലക്കൻ പ്രേമവുമായി നിമിഷയും റോഷനും ! ഞെരിപ്പൻ മാസ്സുമായി ബിജു മേനോനും പത്മപ്രിയയും ! ഈ ഓണം ഒരൊന്നൊന്നര ഓണം ആവും
-
Film News2 years ago
എട്ടു നിലയിൽ പൊട്ടാനുള്ള ഭാഗ്യമുണ്ടാവട്ടെ, നാളെ ഇവിടെത്തന്നെ കാണണം ! മറുപടിയുമായി മാല പാർവ്വതി
-
Film News2 years ago
ഊക്കലും ഉപദേശവും ഒരുമിച്ച് വേണ്ട, നാരദൻ കണ്ട രശ്മി ആഷിക്ക് അബുവിനോട്
-
Trailer and Teaser1 year ago
ഞെട്ടിച്ച് അനശ്വര രാജൻ ! ജോൺ എബ്രഹാം നിർമിക്കുന്ന ആദ്യ ചിത്രം മൈക്ക് ട്രെയ്ലർ പുറത്തിറങ്ങി