Film News
ഞെട്ടി നോക്കിയപ്പോൾ ആണ് അയാളുടെ കൈ എന്റെ കാലിന്റെ ഇടയിലേക്ക് പോകുന്നതായി ഞാൻ കണ്ടത്- കെ.എസ്.ആർ.ടിസിയിലെ ദുരനുഭവം പങ്കുവെച്ച് മോഹൻലാൽ ചിത്രത്തിലെ നായിക അനഘ

ഞെട്ടി നോക്കിയപ്പോൾ ആണ് അയാളുടെ കൈ എന്റെ കാലിന്റെ ഇടയിലേക്ക് പോകുന്നതായി ഞാൻ കണ്ടത്- കെ.എസ്.ആർ.ടിസിയിലെ ദുരനുഭവം പങ്കുവെച്ച് മോഹൻലാൽ ചിത്രത്തിലെ നായിക അനഘ രമേഷ്
മോഹൻലാൽ ചിത്രമായ ദൃശ്യം 2വിലൂടെ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അനഘ രമേഷ്. കഴിഞ്ഞ ദിവസം കെ.എസ്.ആർ.ടി.സി-യിൽ വെച്ച് തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവം തന്റെ സോഷ്യൽ മീഡിയയിലൂടെ തുറന്നു പറയുകയാണ് താരം.
അനഘയുടെ വാക്കുകൾ വായിക്കാം
വളരെ മനോഹരമായ ഒരു ദിവസം അവസാനിക്കുന്നത് ഒട്ടും പ്രതീഷിക്കാത്ത ചില കാര്യങ്ങൾ നടന്നിട്ടാണെകിൽ അതിനെ മനോഹരമായ ദിവസം എന്ന് വിളിക്കാൻ പറ്റുമോ അതോ….
പക്ഷെ എനിക് ഇന്ന് വളരെ മനോഹരമായ ദിവസം ആണ്. ശക്ത ആയ ഓരോ പെൺകുട്ടിയും നമുക്ക് ചുറ്റിലും ഉള്ള നുറായിരം പെൺകുട്ടികൾക്കു ധൈര്യവും മാതൃകയും ആണ്.
ഇന്നലെ ഗുരുവായൂർ പോയി തിരിച്ചു വരുന്ന വഴി ബസ് സമരം ആയതിനാൽ നേരത്തെ ഞങ്ങൾ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. ബസ് നല്ല ലേറ്റ് ആയിട്ടാണ് ഗുരുവായൂർ സ്റ്റാൻഡിൽ എത്തിയത് ഞാൻ അച്ഛൻ അമ്മ അനിയത്തി എത്രയും പേരാണ് ഉണ്ടായിരുന്നത് അതിൽ അച്ഛനും ഞാനും വേറെ വേറെ സീറ്റിൽ ആണ് ഇരിക്കേണ്ടി വന്നത് ഞാൻ ബസ് കയറുമ്പോൾ എൻന്റെ സീറ്റിൽ ഒരു പയ്യനും പെൺകുട്ടിയും ഇരുന്നിരുന്നു. ഞാൻ ടിക്കറ്റ് കാണിച്ചതും അ പയ്യൻ മാറിത്തന്നു. ഇടയ്ക് വെച്ച് അ പെൺകുട്ടിയും ബസിൽ നിന്ന് ഇറങിപ്പോയി പിന്നെ സീറ്റിനടുത്തായി തന്നെ നിന്നിരുന്ന അ പയ്യനെ തള്ളിമാറ്റി കൊണ്ട് ഒരാൾ എൻന്റെ അടുത്ത് വന്നിരുന്നു ഒരു സഹയാത്രികയയോട് ചോദിക്കുന്ന നോർമൽ ആയ കുറച്ചു കാര്യങ്ങൾ അയാൾ എന്നോട് ചോദിച്ചു അതിനു ഞാൻ മറുപടിയും നൽകി.
ഞാൻ അധികം സംസാരിക്കാൻ ഇഷ്ടപെടാത്ത ആളായതിനാൽ ഞാൻ ഇയർഫോൺ വെച്ചിരുന്നു അതിനിടയിൽ പലപ്പോഴായി അയാൾ ഓവർ ആയി എന്റെ ഭാഗത്തേക് ചെരിയുക, ബസിൽ പിടിക്കാൻ ആയി ഒരു സ്റ്റാൻഡ് ഉണ്ട് അതിൽ പിടിച്ച് കൈ എൻന്റെ ഭാഗത്തേക്ക് കൊണ്ട് വരുക തുടങ്ങിയ കാര്യങ്ങൾ ചെയ്യാൻ തുടങി. അയാൾ മനഃപൂർവം അണോ അല്ലാതെ അണോ ചെയുന്നത് എന്ന് അറിയാൻ പറ്റാത്തതിനാൽ ഞാൻ ഒന്നും പറയാൻ പോയില്ല. ഇടയിൽ ഞാൻ ഉറങ്ങി പോയി, കുറച്ചു കഴിഞു എന്തോ തടയും പോലെ തോന്നി ഞെട്ടി നോക്കിയപ്പോൾ ആണ് അയാളുടെ കൈ എന്റെ കാലിന്റെ ഇടയിലേക്ക് പോകുന്നതായി ഞാൻ കണ്ടത്.
ഉറക്കം ഉണർന്നതും അയാൾ കൈ മാറ്റി. പിന്നെ ഫോൺ ലെ ക്യാമറ അയാൾ അറിയാതെ ഒന്നാക്കി വെച്ചു ഞാൻ കണ്ടത് കൊണ്ടാവണം അല്ലെങ്കിൽ പിന്നെ ഞാൻ ഉറങ്ങതെ ഇരിക്കുന്നത് കൊണ്ടാവണം അയാൾ പിന്നെ അതിനു മുതിർന്നില്ല.ബസ് സ്റ്റാൻഡ് എത്തുന്നത് വരെ ഞാൻ ഒരുപാടു ആലോചിച്ചു എന്തു ചെയ്യണം ഞാൻ ഒറ്റയ്ക് ആയിരുന്നെകിൽ ഒരു മിനിറ്റ് പോലും ചിന്തിക്കാതെ പ്രതികരിച്ചെന്നെ ഞാൻ തികഞ്ഞ പുരോഗമന വാദി ആന്നെകിൽ എന്റെ അച്ഛനും അമ്മയും കറ പിടിച്ചു കിടക്കുന്ന പഴയ സമൂഹത്തിന്റെ ശേഷിപ്പാണ്. ഞാൻ ഇന്ന് പ്രതികരിക്കാതെ പോയാൽ അത് അയാൾക് അത് ഒരു അവസരമാക്കും ബാക്കി നൂറു പെൺകുട്ടികളോട് ഇതു പോലെ ചെയ്യാൻ ഞാൻ ധൈര്യം കൊടുക്കുന്നത് ആയിരിക്കും.
ഞാൻ പ്രതികരിച്ചു..
ബസ് കോഴിക്കോട് സ്റ്റാൻഡിൽ എത്തിയപ്പോൾ ഞാൻ അയാളോട് മാപ്പ് പറയാൻ പറഞു അയാൾ എന്തിനെന്നു ചോദിച്ചു കാര്യം ഉച്ചത്തിൽ വിശദതികരിച്ചു കൊടുത്തപ്പോൾ അയാൾ മാപ്പ് പറഞ്ഞു,അതും ഒരു ഒഴുക്കൻ മട്ടിൽ ഞാൻ അത് പോരാ എന്റെ കാൽ തൊട്ടു മാപ്പ് പറയാൻ പറഞ്ഞു അത് അയാൾ തയാറായില്ല എന്ന് മാത്രവുമല്ല ഒന്നും സംഭവിക്കാത്തത് പോലെ അയാൾ അഭിനയിക്കാനും തുടങ്ങി.
ഇതിനിടയിൽ നട്ടല് ഇല്ലാത്ത കുറെ മനുഷ്യൻ മാർ ബസ്സിൽ ഉണ്ടായിരുന്നു. കണ്ടക്ടർ വന്നു പരാതി ഉണ്ടോ എന്ന് ചോദിച്ചു ഒരു കുലുക്കവും ഇല്ലാതെ നിൽക്കുന്ന അ മനുഷ്യ മൃഗത്തെ കണ്ടപ്പോൾ എനിക് പരാതി ഉണ്ടെന്നു ഉറപ്പിച്ചു.2 ലേഡീസ് പോലീസ് വന്നു കാര്യങ്ങൾ ഒക്കെ തിരക്കി മാഡം ഒന്ന് സ്റ്റേഷൻ വരെ വരണം ഞങ്ങളുടെ കൂടെ വരാം എന്ന് പറഞ്ഞു ഞാൻ അവരുടെ കൂടെ പോയി അതുവരെ ഒരു തരി കുറ്റബോധം പോലും ഇല്ലാത്ത അയാൾ സംസാരിക്കാൻ തുടങ്ങി.
എന്നെ ഇതിൽ നിന്നും എങ്ങന്നെ യെങ്കിലും ഒഴിവാക്കണം, മറ്റൊരു case പോലെ അല്ല ഇത്, ഞാൻ നല്ലൊരു കുടുബത്തിൽ ജനിച്ചതാണ് പറ്റിപ്പോയി തുടങി ഒരോന്നായി പറയാൻ തുടങി. വളരെ നല്ല രീതിയിൽ ആണ് കോഴിക്കോട് നടക്കാവ് പോലീസ് സ്റ്റേഷൻ ഉള്ള പോലീസ് കാരും #KSRTC ജീവനക്കാരും എന്നോട് പെരുമാറിയത്.
പോലീസ് എന്നെ ഒന്നും ചെയ്യാൻ നിർബന്ധിച്ചില്ല ഒന്നെകിൽ മാഡത്തിന് കേസ് കൊടുക്കാം അല്ലെങ്കിൽ ഇവിടെ വെച്ച് തീർപാക്കി വിടാം എന്ന് പറഞ്ഞു ഞാൻ ഫസ്റ്റ് ആലോചിച്ചത് അയാളുടെ ഫാമിലി യെ പറ്റി ആണ് ഇത് അറിയുമ്പോൾ ഉള്ള അവരുടെ മാനസികാവസ്ഥ പിന്നെ അയാളുടെ ഭാര്യ ഫൈനഷ്യലി ഇൻഡിപെൻഡന്റ് അല്ലെങ്കിൽ വേറെ ഒരു ഗതിയും ഇല്ലാത്ത ജീവിത കാലം മുഴുവൻ ഇതും മനസിലാക്കി അയാളുടെ കൂടെ ജീവിക്കേണ്ടി വരും.
ഇനി ഞാൻ പരാതി ഉണ്ടെന്നു പറഞ്ഞു എന്ന് തന്നെ ഇരിക്കട്ടെ എന്തു സംഭവിക്കും നമ്മുടെ നാട്ടിൽ ഉള്ള ഇ വൃത്തികെട്ട സിസ്റ്റം മാറാത്ത ഇടത്തോളം കാലം എനിക്കും നീതി കിട്ടാൻ പോകുന്നില്ല. എന്നെ സമ്മതിച്ചെടുത്തോളം അയാൾ കഴിഞ കുറച്ചു സമയം കടന്നു പോയ മാനസിക സമ്മർദ്ദം ആണ് എനിക്ക് അയാൾക്ക് കൊടുക്കാൻ ഉള്ള ഏറ്റവും വലിയ ശിക്ഷ. അ കുറച്ചു നിമിഷങ്ങൾ അയാൾ ജീവിതത്തിൽ ഒരിക്കലും മറക്കാൻ പോകുന്നില്ല. എന്റെ ഈ തുറന്നു പറച്ചിൽ നാളെ കുറച്ചു പെൺകുട്ടികൾക്കു യെങ്കിലും പ്രതികരിക്കാൻ ഉള്ള ധൈര്യം കൊടുത്താൽ….. ഞാൻ ഒരു പാട് യാത്ര ചെയ്യുന്ന ആളാണ് അതും ഒറ്റയ്ക് 2-3 മണിക്ക് യാത്ര ചെയ്തിട്ടും ഉണ്ട് എന്നിട്ടും എനിക്ക് ആദ്യമായാണ് ഇങ്ങനെ ഒരു അനുഭവം. നമ്മുടെ നാട്ടിലെ സിസ്റ്റത്തെ ഒരുകാലത്തും മാറ്റാൻ പറ്റുമെന്ന് തോന്നുന്നില്ല പക്ഷേ മാറ്റാൻ പറ്റുന്ന ഒന്നുണ്ട് നമ്മുടെ മനസ്സിലെ ഭയം….
എന്ന് നിങ്ങൾ പ്രതികരിക്കാൻ തുടങ്ങുന്നുവോ അന്നുമുതൽ നിങ്ങൾക്കും പേടി ഇല്ലാതെ ജീവിക്കാൻ തുടങ്ങാം പകൽ പോലെ രാത്രികളും.
അനഘയുടെ കുറുപ്പിനെ താഴെ നിരവധിപേർ താരത്തെ പിന്തുണച്ചുകൊണ്ട് കമൻറ്മായി സോഷ്യൽമീഡിയയിൽ താരത്തെ പിന്തുണച്ചുകൊണ്ട് രംഗത്തെത്തിയിട്ടുണ്ട്
Film News
കൊട്ടാരക്കര ക്ഷേത്രോത്സവത്തിന് അതിഥിയായി മലയാളക്കരയുടെ ജനപ്രിയ നായകൻ ! കൊട്ടാരക്കരക്ക് മഹോത്സവം

കൊട്ടാരക്കര ക്ഷേത്രോത്സവത്തിന് അതിഥിയായി മലയാളക്കരയുടെ ജനപ്രിയ നായകൻ ! കൊട്ടാരക്കരക്ക് മഹോത്സവം
കൊട്ടാരക്കര പടിഞ്ഞാറ്റിൻകര മഹാദേവർ ക്ഷേത്രത്തിൽ ഉത്രട്ടാതി ഉത്സവത്തിന് അതിഥിയായി നടൻ ദിലീപ് എത്തി. കഴിഞ്ഞ ദിവസമാണ് ക്ഷേത്ര കമ്മറ്റിയുടെ വിശിഷ്ട അതിഥിയായി ജനപ്രിയനായകൻ. പാട്ടുപാടിയും മിമിക്രി വേദിയേ ഇളക്കിമറിച്ചാണ് ജനപ്രിയ നായകൻ മടങ്ങിയത്.ഇന്നസെൻ്റിൻ്റെയും ലാലു അലക്സ്ൻ്റെയും ശബ്ദം അനുകരിച്ചു ദിലീപ് കയ്യടികൾ നേടിയെടുത്തു. ഏല്ലാവർക്കും സുഖമാണോ എന്നും ആരാധകർ ദിലീപേട്ടന് സുഖമാണോ എന്ന് ചോദിച്ചപ്പോൾ അങ്ങനെയൊക്കെ പോകുന്നപ്പ എന്ന്മായിരുന്നു മറുപടി.
ആരാധകരുടെ ഓരോ ആവശ്യങ്ങളും സന്തോഷത്തോടെ നിറവേറ്റിയാണ് ദിലീപ് പ്രസംഗം അവസാനിപ്പിച്ചത്. കലാഭവൻ മണിയുടെ ഒരു പാട്ടു പാടുമോ എന്ന ചോദ്യത്തിന് മണി ഞാൻ കണ്ട ഏറ്റവും വലിയ കലാകാരൻ ആണെന്നും അദ്ദേഹത്തിൻറെ പാട്ടുപാടാൻ ആയിട്ടില്ല എന്നും ദിലീപ് മറുപടി പറഞ്ഞു. പകരം ദിലീപ് തൻ്റെ ചിത്രത്തിലെ തന്നെ നാരങ്ങാ മിട്ടായി എന്ന് തുടങ്ങുന്ന ഗാനം പാടി കൊണ്ടാണ് വേദി വിട്ടത്. പുതിയ ചിത്രങ്ങളായ സിഐഡി മൂസയുടെ രണ്ടാം ഭാഗവും വാളയാർ പരമശിവനും അണിയറയിൽ ഒരുങ്ങുകയാണെന്നും താരം അറിയിച്ചു. തന്റെ പുതിയ ചിത്രമായ പൂജ നടന്നതും കൊട്ടാരക്കരയിൽ ആണെന്നും സന്തോഷത്തോടെ താരം പങ്കുവെച്ചു. അരുൺ ഗോപി ഒരുക്കുന്ന ബാന്ദ്ര ചിത്രീകരണം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.
Film News
ശാലിനിക്കുമെന്ന് അജിത് പ്രണയത്തിലായിരുന്ന വിവാഹം കഴിക്കാൻ ആലോചിച്ചിരുന്ന താര സുന്ദരി

ശാലിനിക്കുമെന്ന് അജിത് പ്രണയത്തിലായിരുന്ന വിവാഹം കഴിക്കാൻ ആലോചിച്ചിരുന്ന താര സുന്ദരി
തമിഴ്നാട്ടിൽ തല എന്നത് ഒരു വികാരമാണ്. സൂപ്പർസ്റ്റാർ രജനീകാന്ത് കഴിഞ്ഞാൽ തമിഴ്നാട്ടിൽ ഇന്ന് ഏറ്റവും അധികം ആരാധകർ ഉള്ളത് തല അജിത്ത് കുമാറിനാണ്. തമിഴ് കത്തിന് പുറമേ കേരളത്തിലും അജിത്തിന് ഏറെ ആരാധകരുണ്ട്. മലയാളികളുടെ പ്രിയങ്കരിയായ നടിയായ ശാലിനിനെയാണ് അജിത് കുമാർ വിവാഹം കഴിച്ചത്. സിനിമാലോകത്തെ തന്നെ മാതൃക താരദമ്പതികൾ കൂടിയാണ് അജിത്ത് ശാലിനി കൂട്ടുകെട്ട്. ഇരുവരുടെയും പ്രണയവിവാഹികമായിരുന്നു. എന്നാൽ ശാലിനിയെ പ്രണയിക്കുന്നതിനും വിവാഹം കഴിക്കുന്നതിനു മുന്നേ അജിത്തിന് ഒരു പ്രണയം ഉണ്ടായിരുന്നു എന്നത് കോളിവുഡിലെ പരസ്യമായ രഹസ്യമാണ്.
മലയാള സിനിമയിലും അഭിനയിച്ചിട്ടുള്ള ഹീര രാജഗോപാൽ എന്ന നടിയായിരുന്നു ആ താരസുന്ദരി. അജിതും ഹീരയും ഒന്നിച്ചഭിനയിച്ച കാതൽ കോട്ടൈ എന്ന സിനിമയുടെ ഷൂട്ടിംഗ് സമയത്താണ് ഇരുവരും പ്രണയത്തിൽ ആകുന്നത്. പിന്നീട് തൊടരും എന്ന ചിത്രത്തിലും ഇവർ ഒരുമിച്ച് അഭിനയിച്ചു. എന്നാൽ കുടുംബങ്ങൾ തമ്മിലുള്ള സ്വരച്ചേർച്ച മൂലം ഇരുവരും ബന്ധം ഉപേക്ഷിക്കുകയായിരുന്നു.മലയാളത്തിൽ മോഹൻലാലിനൊപ്പം നിർണയം എന്ന ചിത്രത്തിലും മമ്മൂട്ടിക്കൊപ്പം അഭിഭാഷകന്റെ കേസ് ഡയറി എന്ന ചിത്രത്തിലും ഹീര നായികയായി എത്തിയിട്ടുണ്ട്.
Film News
എഡിറ്റർ സൈജു ശ്രീധരൻ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയിൽ മഞ്ജു വാര്യർ നായിക

എഡിറ്റർ സൈജു ശ്രീധരൻ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയിൽ മഞ്ജു വാര്യർ നായിക
അഞ്ചാം പാതിരാ, കുമ്പളങ്ങി നൈറ്റ്സ്, മഹേഷിൻ്റെ പ്രതികാരം തുടങ്ങി നിരവധി ഹിറ്റ് സിനിമകളുടെ എഡിറ്റർ സൈജു ശ്രീധരൻ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയിൽ മഞ്ജു വാര്യർ കേന്ദ്ര കഥാപാത്രമായി എത്തുന്നു.
ഫൗണ്ട് ഫൂട്ടേജ് എന്ന മേക്കിംഗ് രീതിയാണ് ഈ സിനിമയിൽ ഉപയോഗിക്കുന്നത്. മലയാളത്തിൽ ആദ്യമായാണ് അത്തരത്തിൽ ഒരു സിനിമ വരുന്നത്. സൈജു ശ്രീധരനും ശബ്ന മുഹമ്മദും ചേർന്നാണ് ചിത്രത്തിൻ്റെ രചന നിർവഹിച്ചിരിക്കുന്നത്. സൈജു ശ്രീധരൻ തന്നെയാണ് സിനിമയുടെ എഡിറ്റർ. മഞ്ജു വാര്യരെ കൂടാതെ വിഷാക് നായർ, ഗായത്രി അശോക് മാമുക്കോയ നഞ്ചിയമ്മ തുടങ്ങി ഒത്തിരി താരങ്ങൾ ഈ ചിത്രത്തിൽ അണിചേരുന്നു. സുഷിൻ ശ്യാം ആണ് ഈ ചിത്രത്തിൻ്റെ സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കുന്നത്.
മൂവി ബക്കറ്റ്, പെയിൽ ബ്ലു ഡോട്ട് ഫിലിംസ്, കാസ്റ്റ് n കോ എൻ്റർടെയ്ൻമെൻ്റ്സ്, എന്നീ ബാനറിൽ ബിനീഷ് ചന്ദ്രനും സൈജു ശ്രീധരനും ചേർന്നാണ് ഈ സിനിമ നിർമിക്കുന്നത്. രാഹുൽ രാജീവ്, സുരാജ് മേനോൻ എന്നിവരാണ് ഈ സിനിമയുടെ സഹ നിർമ്മാതാക്കൾ.
ആർട്ട് ഡയറക്ടർ അപ്പുണ്ണി സാജൻ, കോസ്റ്റ്യൂം സമീറ സനീഷ്, ചമയം രോണെക്സ് സേവ്യർ, സ്റ്റണ്ട് ഇർഫാൻ അമീർ, കൺട്രോളർ കിഷോർ പുറക്കാട്ടിരി. ഫൂട്ടേജ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൻ്റെ ഷൂട്ടിംഗ് തൊടുപുഴയും പരിസരത്തും ആയാണ് നടക്കുന്നത്. പി ആർ ഒ – ശബരി.
-
Film News1 year ago
18 വർഷമായി ലാൽ ഫാൻ, ആറാട്ടിനൊടുവിൽ അവസാനം മോഹൻലാൽ അപമാനിച്ചു- സന്തോഷ് വർക്കി
-
Video1 year ago
ഞാൻ പത്ത് പെണ്ണുങ്ങളുമായി സെക്സ് ചെയ്തിട്ടുണ്ട്,താല്പര്യമുള്ളവരോട് ഇനിയും ചോദിക്കും- വിനായകൻ
-
Film News7 months ago
കലക്കൻ പ്രേമവുമായി നിമിഷയും റോഷനും ! ഞെരിപ്പൻ മാസ്സുമായി ബിജു മേനോനും പത്മപ്രിയയും ! ഈ ഓണം ഒരൊന്നൊന്നര ഓണം ആവും
-
Film News1 year ago
എട്ടു നിലയിൽ പൊട്ടാനുള്ള ഭാഗ്യമുണ്ടാവട്ടെ, നാളെ ഇവിടെത്തന്നെ കാണണം ! മറുപടിയുമായി മാല പാർവ്വതി
-
Film News1 year ago
ഊക്കലും ഉപദേശവും ഒരുമിച്ച് വേണ്ട, നാരദൻ കണ്ട രശ്മി ആഷിക്ക് അബുവിനോട്
-
Trailer and Teaser8 months ago
ഞെട്ടിച്ച് അനശ്വര രാജൻ ! ജോൺ എബ്രഹാം നിർമിക്കുന്ന ആദ്യ ചിത്രം മൈക്ക് ട്രെയ്ലർ പുറത്തിറങ്ങി
-
Film News5 months ago
മാറ്റത്തിൻ്റെ പാതയിൽ മലയാള സിനിമ ! ലിപ് ലോക്ക് കാലം കഴിഞ്ഞു ബോൾഡ് രംഗങ്ങളുമായി പുതിയ സിനിമ കാഴ്ചകൾ !
-
Film News12 months ago
ആദ്യ ദിനം തന്റെ സിനിമ കാണാൻ ക്യൂ നിന്ന് ടിക്കറ്റ് എടുത്ത് ഗായത്രി, പടം സൂപ്പർ എന്ന് താരം