Connect with us

Box Office

ഭീഷ്മ പർവ്വം കേരളത്തിൽ നിന്നും മാത്രം ഷെയർ 8കോടി ! ലൂസിഫറിനെ മറികടന്ന് റെക്കോർഡ്- ഫയോക്ക്

Published

on

ഭീഷ്മ പർവ്വം കേരളത്തിൽ നിന്നും മാത്രം ഷെയർ 8കോടി ! ലൂസിഫറിനെ മറികടന്ന് റെക്കോർഡ്- ഫയോക്ക്

മമ്മൂട്ടി അമൽ നീരദ് ചിത്രം ഭീഷ്മ പർവ്വം തിയ്യറ്ററുകളിൽ ഉത്സവ പ്രതീതി സൃഷ്ടിച്ചു പ്രദർശനം നടന്നു വരുകയാണ്. ചിത്രത്തിന്റെ ട്രാക്കഡ് കളക്ഷനുകൾ നേരത്തെ തന്നെ പല പ്രമുഖ ട്രാകേഴ്‌സും പുറത്തു വിട്ടിരുന്നു. മലയാള സിനിമയിലെ തന്നെ റെക്കോർഡ് കളക്ഷനാണ് ആദ്യ വാരം ചിത്രം നേടിയെടുക്കുന്നത്.

കൊവിഡ് സൃഷ്ടിച്ച അനിശ്ചിതാവസ്ഥക്ക് ശേഷം ബോക്‌സ് ഓഫീസില്‍ ചരിത്രം സൃഷ്ടിച്ച് സിനിമ വ്യവസായത്തിന് തന്നെ പുത്തൻ ഉണർവ് നൽകുകയാണ് മമ്മൂട്ടിയുടെ ഭീഷ്മപര്‍വം. മമ്മൂട്ടിയെ നായകനാക്കി അമല്‍ നീരദ് സംവിധാനം ചെയ്ത ആദ്യ നാല് ദിവസം കൊണ്ട് എട്ട് കോടിക്ക് മുകളില്‍ ഡിസ്ട്രിബ്യൂട്ടര്‍ ഷെയര്‍ നേടിയതയായി തിയറ്റര്‍ സംഘടന ഫിയോക് പ്രസിഡന്റ് വിജയകുമാര്‍ മാധ്യമ പ്രവർത്തകരോട്’ പ്രതികരിച്ചു


മലയാള സിനിമയിലെ പുതിയ റെക്കോര്‍ഡാണ് ഇതെന്നും കെ.വിജയകുമാര്‍. 23 കോടിക്ക് മുകളില്‍ ഗ്രോസ് കളക്ഷന്‍ ചിത്രം ആദ്യ നാല് ദിവസത്തിനകം നേടിയെന്നാണ് റിപ്പോര്‍ട്ടുകള്‍. 22.05 കോടിയായിരുന്നു ലൂസിഫറിന്റെ പുറത്തുവന്ന കളക്ഷന്‍.ലോകമെമ്പാടും ആയി ചിത്രം 50 കോടതിക്ക് മുകളിൽ നേടിയെന്നാണ് പ്രമുഖ ട്രായ്ക്കേഴ്‌സിന്റെ കണക്കുകൾ.

 

സിനിമയുടെ ഓസ്ട്രേലിയ–ന്യൂസീലൻഡ് രാജ്യങ്ങളിലെ റിലീസിന്റെ അവകാശം റെക്കോർഡ് തുകയ്ക്ക് വിറ്റുപോയിരുന്നു.

Box Office

500 കോടി ക്ലബ്ബിലേക്ക് ലാലേട്ടൻ ചിത്രം ! ചരിത്രമാകുന്ന ജയിലർ ! ഒരിക്കൽ കൂടി Lbrand !

Published

on

500 കോടി ക്ലബ്ബിലേക്ക് ലാലേട്ടൻ ചിത്രം ! ചരിത്രമാകുന്ന ജയിലർ ! ഒരിക്കൽ കൂടി Lbrand !

സൂപ്പർസ്റ്റാർ രജനികാന്ത് നായകനായി എത്തിയ ജയിലർ ഇന്ത്യ ഒട്ടാകെ തരംഗം സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ് ! സൂപ്പർസ്റ്റാർ രജനികാന്തിനൊപ്പം മലയാളികൾക്ക് ജയിലർ ആഘോഷമാക്കുവാൻ മറ്റൊരു വലിയ കാരണം കൂടിയുണ്ട്, മലയാളത്തിന്റെ പ്രിയ താരം മോഹൻലാൽ. വെറും അഞ്ച് മിനിറ്റിൽ താഴെ മാത്രമുള്ള മോഹൻലാലിൻറെ ചിത്രത്തിലെ അതിഥി വേഷം ഒരു മുഴുനീള മോഹൻലാൽ ചിത്രം എന്നപോലെ ആഘോഷമാക്കുകയാണ് മലയാളികൾ, കാരണം അവർ കാത്തിരുന്ന മോഹൻലാലിനെ വെറും അഞ്ചു മിനിറ്റ് കൊണ്ട് പ്രേക്ഷകർക്ക് സംവിധായകൻ നെൽസൺ അവതരിപ്പിച്ച് കാണിച്ചുകൊടുത്തു. ആദ്യദിനങ്ങളിൽ നേടിയ മികച്ച പ്രതികരണങ്ങൾക്കും, മോഹൻലാലിന്റെ അസാധ്യ സ്ക്രീൻ പ്രസൻസിനും ഫലമായി തിയേറ്ററുകളിൽ പ്രേക്ഷകർ ആർത്തിരമ്പുകയാണ്. കേരളത്തിലെ ഏറ്റവും വലിയ തമിഴ് വിജയ് ചിത്രമായി മാറിയിരിക്കുകയാണ് ജയിലർ. കമലഹാസൻ ചിത്രം വിക്രത്തിന്റെ 40 കോടിയുടെ റെക്കോർഡ് ആണ് ജയിലർ തകർത്തിരിക്കുന്നത്. വെറും 9 ദിവസങ്ങൾ കൊണ്ട് കേരളത്തിൽ നിന്നും മാത്രം 50 കോടി രൂപയോളം ചിത്രം ഇതിനോടകം കളക്ട് ചെയ്തു കഴിഞ്ഞു.

ചിത്രം ആഗോളതലത്തിൽ 500 കോടി ക്ലബ്ബ് എന്ന നാഴികല്ലിന് അരികിലാണ്, 500 കോടി ക്ലബ് നേടുന്ന ചിത്രത്തിൽ സാന്നിധ്യമായി മലയാളികളുടെ പ്രിയതാരം മോഹൻലാൽ ഉണ്ട് എന്നതും മലയാളികൾക്ക് അഭിമാനിക്കാവുന്നതാണ്. ചിത്രം തമിഴ്നാട്ടിൽ നിന്നും മാത്രമായി 200 കോടി രൂപയോളം ബോക്സ് ഓഫീസിൽ നേടിയിരുന്നു. ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് ചിത്രം കേരളത്തിൽ അവതരിപ്പിച്ചത്. റിലീസ് ചെയ്ത ഒരാഴ്ച പിന്നിടുമ്പോഴും മിക്ക കേന്ദ്രങ്ങളിലും നിറഞ്ഞ സദസ്സുകളിലാണ് ചിത്രം പ്രദർശനം തുടരുന്നത്.

 

Continue Reading

Box Office

ചിരി പടവുമായി ജനപ്രിയൻ എത്തി തീയറ്ററുകളിൽ ജനസാഗരം ! തീയറ്ററുകളിൽ വീണ്ടും ആളെ നിറയ്ക്കുന്ന ദിലീപ് മാജിക്

Published

on

ചിരി പടവുമായി ജനപ്രിയൻ എത്തി തീയറ്ററുകളിൽ ജനസാഗരം ! തീയറ്ററുകളിൽ വീണ്ടും ആളെ നിറയ്ക്കുന്ന ദിലീപ് മാജിക്

മൂന്നു വർഷത്തെ ഇടവേളക്കു ശേഷം തിയേറ്ററിൽ റിലീസ് ആയ ദിലീപ് ചിത്രം വോയ്‌സ് ഓഫ് സത്യനാഥനെ ഇരു കൈയും ചേർത്ത് സ്വീകരിച്ചിരിക്കുകയാണ് കുടുംബ പ്രേക്ഷകർ. ചിത്രം തിയേറ്ററുകളിൽ എത്തി നാല് ദിവസം പിന്നിടുമ്പോൾ പ്രദർശന കേന്ദ്രങ്ങളിലെല്ലാം പ്രേക്ഷകരുടെ നിറഞ്ഞ സദസ്സുകൾ ആണ്. വലിയ ഒരു ഇടവേളയ്ക്കുശേഷം മലയാളത്തിലെ സിനിമ പ്രേമികൾക്ക് ലഭിച്ച ഒരു ദിലീപ് ഫൺ എന്റർടൈനർ ആഘോഷപൂർവ്വം കുടുംബസമേതം കണ്ട് ആഘോഷിക്കുന്ന തിരക്കിലാണ് പ്രേക്ഷകർ. ഇതിനോടകം തന്നെ 7 കോടിക്ക് മുകളിൽ കേരളത്തിലെ ബോക്സ് ഓഫീസിൽ നിന്നും വാരിക്കൂട്ടിയ ചിത്രം ഈ വർഷം റിലീസ് ചെയ്ത മലയാള ചിത്രങ്ങളിൽ കളക്ഷനിൽ നാലാം സ്ഥാനത്താണ്.
ജനപ്രിയനായകൻ ദിലീപിന്റെ വൻ തിരിച്ചു വരവാണ് ചിത്രത്തിൽ. നർമ്മവും ഇമോഷനും ഇടകലർന്ന ചിത്രത്തിൽ ജോജു ജോർജ്, സിദ്ധിഖ് എന്നിവരുടെ ഗംഭീര പ്രകടനങ്ങളും ശ്രേധേയമാണ്. തിയേറ്ററുകളിലേക്ക് നർമ്മത്തിന് പ്രാധാന്യം നൽകി ഒരുക്കിയ ക്ലീൻ എന്റർടൈൻറിന് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്.

ബാദുഷ സിനിമാസിന്റേയും ഗ്രാന്റ് പ്രൊഡക്ഷന്‍സിന്റേയും ബാനറില്‍ എന്‍.എം ബാദുഷ, ഷിനോയ് മാത്യു, ദിലീപ്,രാജൻ ചിറയിൽഎന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-മഞ്ജു ബാദുഷ,നീതു ഷിനോജ്,കോ പ്രൊഡ്യൂസർ : രോഷിത് ലാൽ വി 14 ലവൻ സിനിമാസ്, പ്രിജിൻ ജെ പി,ജിബിൻ ജോസഫ് കളരിക്കപ്പറമ്പിൽ (യു ഏ ഇ).ഛായാഗ്രഹണം : സ്വരുപ് ഫിലിപ്പ്,സംഗീതം:അങ്കിത് മേനോൻ,എഡിറ്റര്‍:ഷമീര്‍ മുഹമ്മദ്, വസ്ത്രാലങ്കാരം:സമീറ സനീഷ്, കല സംവിധാനം:എം ബാവ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ : ഡിക്‌സണ്‍ പൊടുത്താസ്,മേക്കപ്പ് : റോണക്‌സ് സേവ്യര്‍, ചീഫ് അസ്സോസിയേറ്റ്: സൈലെക്‌സ് എബ്രഹാം, അസ്സോസിയേറ്റ് ഡയറക്ടര്‍ : മുബീന്‍ എം റാഫി, ഫിനാന്‍സ് കണ്‍ട്രോളര്‍ : ഷിജോ ഡൊമനിക്,റോബിന്‍ അഗസ്റ്റിന്‍,ഡിജിറ്റൽ മാർക്കറ്റിംഗ് : മാറ്റിനി ലൈവ്, സ്റ്റിൽസ് :ശാലു പേയാട്, ഡിസൈന്‍: ടെന്‍ പോയിന്റ്

Continue Reading

Box Office

ഭീഷ്മ പർവ്വത്തെ തകർത്തു ഇനി മുന്നിൽ ലൂസിഫറും മുരുകനും മാത്രം ! സർവ്വകാല റെക്കോർഡിലേക്ക് 2018

Published

on

ഭീഷ്മ പർവ്വത്തെ തകർത്തു ഇനി മുന്നിൽ ലൂസിഫറും മുരുകനും മാത്രം ! സർവ്വകാല റെക്കോർഡിലേക്ക് 2018

മലയാള സിനിമയുടെ ബോക്സ് ഓഫീസിൽ പുതിയ റെക്കോർഡുകൾ പിറക്കുകയാണ്. നീണ്ട നാളുകളായി ആളൊഴിഞ്ഞ കിടന്നിരുന്ന തിയേറ്ററുകളെ ഉത്സവപ്പറമ്പുകൾ ആക്കിക്കൊണ്ട് ജ്യൂഡ് അന്തോണി ജോസഫ് ഒരുക്കിയ പുതിയ ചിത്രം 2018 എവെരിവൺ ഈസ് എ ഹീറോ മോളിവുഡിലെ സർവകാല റെക്കോർഡിലേക്ക് കുതിക്കുന്നു. പ്രമുഖ ട്രേഡ് അനലിസ്റ്റുകൾ ആയ സ്നേഹ ശലഭത്തിന്റെ കണക്കുകൾ അനുസരിച്ച് ചിത്രം ഇതിനോടകം തന്നെ 90 കോടി രൂപ കളക്ട് ചെയ്ത് കഴിഞ്ഞിരിക്കുന്നു. റിലീസ് ചെയ്ത വെറും 10 ദിവസങ്ങൾ കൊണ്ടാണ് ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. മോളിവുഡിലെ തന്നെ ടോപ്പ് ഗ്രോസേഴ്സിൽ മൂന്നാം സ്ഥാനത്താണ് നിലവിൽ 2018 ന്റെ സ്ഥാനം. 82 കോടിയുടെ മമ്മൂട്ടി ചിത്രം ഭീഷ്മർവതത്തിന്റെ കളക്ഷൻ റെക്കോർഡ് തകർത്താണ് 2018 മോളിവുഡിലെ ഏറ്റവും വലിയ പണം വാരിപ്പടങ്ങളിൽ മൂന്നാം സ്ഥാനത്തേക്ക് കുതിച്ചിരിക്കുന്നത്. 146 കോടി നേടിയ പുലിമുരുകൻ ഒന്നാം സ്ഥാനത്തും 136 കോടി നേടിയ ലൂസിഫർ രണ്ടാം സ്ഥാനത്തുമാണ് നിലവിൽ.

എക്കാലത്തെയും മികച്ച 10 മോളിവുഡ് ഗ്രോസറുകൾ

1. പുലിമുരുകൻ – 146.5 CR
2. ലൂസിഫർ – 130.4 CR
3. 2018 – 90 CR
4. ഭീഷ്മപർവ്വം – 82.3 CR
5. കുറുപ്പ് – 81.1 CR
6. പ്രേമം – 73.1 CR
7. കായംകുളം കൊച്ചുണ്ണി – 70.7 CR
8. രോമാഞ്ചം – 69.6 CR
9. ദൃശ്യം – 65 CR
10. എന്ന് നിൻ്റെ മൊയ്തീൻ – 56.3 CR

കോവിഡ് അടക്കമുള്ള ഏറെ പ്രതിസന്ധികളെ അതിജീവിച്ചുകൊണ്ട് ജൂഡ് ആന്റണി ജോസഫ് ആണ് ഈ ഗംഭീര മലയാള ചിത്രം ഒരുക്കിയിരിക്കുന്നത്.വേണു കുന്നപ്പള്ളി, സി.കെ. പത്മകുമാർ, ആന്റോ ജോസഫ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. സമീപകാല മലയാള സിനിമകളിലേറ്റവും വലിയ താരസാനിധ്യം കൂടെയുള്ള ചിത്രമാണ് 2018. ടോവിനോ തോമസ്, കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, വിനീത് ശ്രീനിവാസൻ, ഇന്ദ്രൻസ്, ലാൽ, നരേൻ, അപർണ്ണ ബാലമുരളി, തൻവി റാം, സുധീഷ്, സിദ്ദിഖ്, രഞ്ജി പണിക്കർ, ജാഫർ ഇടുക്കി, അജു വർഗ്ഗീസ്, ജിബിൻ ഗോപിനാഥ്, ഡോക്ടർ റോണി, ശിവദ, വിനിതാ കോശി തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

 

Continue Reading

Recent

Film News6 hours ago

ജീത്തു ജോസഫ്-ബേസിൽ ജോസഫ് ചിത്രം ‘നുണക്കുഴി’ ഒടിടി റിലീസിനൊരുങ്ങുന്നു ! സെപ്റ്റംബർ 13 മുതൽ ചിത്രം ZEE5ൽ…

ജീത്തു ജോസഫ്-ബേസിൽ ജോസഫ് ചിത്രം ‘നുണക്കുഴി’ ഒടിടി റിലീസിനൊരുങ്ങുന്നു ! സെപ്റ്റംബർ 13 മുതൽ ചിത്രം ZEE5ൽ…   ബേസിൽ ജോസഫ്, ഗ്രേസ് ആന്റണി, നിഖില വിമൽ,...

Video4 months ago

കളർഫുൾ എന്റർടൈനറായി കട്ടീസ് ഗ്യാങ് ; ട്രെയിലർ എത്തി

കളർഫുൾ എന്റർടൈനറായി കട്ടീസ് ഗ്യാങ് ; ട്രെയിലർ എത്തി യുവതാരങ്ങൾ അണിനിരക്കുന്ന പുതിയ ചിത്രം കട്ടീസ് ഗ്യാങ്ങിന്റെ ട്രെയിലർ റിലീസ് ചെയ്തു. ഉണ്ണി ലാലു, സജിൻ ചെറുകയിൽ,...

Film News4 months ago

‘ദ പ്രീസ്റ്റ്’ന് ശേഷം ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന സിനിമയുടെ പൂജ കൊച്ചിയിൽ നടന്നു!! ചിത്രം നിർമ്മിക്കുന്നത് കാവ്യ ഫിലിം കമ്പനിയും ആൻ മെഗാ മീഡിയയും ചേർന്ന്

‘ദ പ്രീസ്റ്റ്’ന് ശേഷം ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന സിനിമയുടെ പൂജ കൊച്ചിയിൽ നടന്നു!! ചിത്രം നിർമ്മിക്കുന്നത് കാവ്യ ഫിലിം കമ്പനിയും ആൻ മെഗാ മീഡിയയും...

Events5 months ago

ജിആര്‍പിയിലും വമ്പൻ കുതിപ്പുമായി ബിഗ് ബോസ് സീസൺ 6 ചരിത്രം സൃഷ്ടിക്കുന്നു

ജിആര്‍പിയിലും വമ്പൻ കുതിപ്പുമായി ബിഗ് ബോസ് സീസൺ 6 ചരിത്രം സൃഷ്ടിക്കുന്നു ഇന്ന് മലയാളി സദസ്സുകളിൽ ഒഴിച്ചുകൂടാൻ ആവാത്ത വിഷയമായി മാറിക്കൊണ്ടിരിക്കുകയാണ് ബിഗ് ബോസ് സീസൺ 6....

Film News5 months ago

തീയറ്ററുകളിൽ പൊട്ടിച്ചിരിയുടെ പൂത്തിരി തിളക്കത്തിൽ രണ്ടാം വാരത്തിലേക്ക്

തീയറ്ററുകളിൽ പൊട്ടിച്ചിരിയുടെ പൂത്തിരി തിളക്കത്തിൽ രണ്ടാം വാരത്തിലേക്ക് ‘ഒരമ്മ പെറ്റ അളിയന്മാര്‍!..’ എന്ന് തിളക്കം സിനിമയിലെ ഓമനക്കുട്ടനേയും ഉണ്ണിയേയും, ഓമനക്കുട്ടന്റെ ഭാര്യ വനജ വിശേഷിപ്പിക്കുന്നുണ്ട്. ഈ പ്രയോഗം...

Reviews6 months ago

ഹിറ്റ് പരമ്പര തുടർന്ന് മലയാള സിനിമ ! ഹിറ്റടിച്ച് കടകൻ. മലയാള സിനിമയ്ക്ക് ഇനി പുതിയ ആക്ഷൻ ഹീറോ.

ഹിറ്റ് പരമ്പര തുടർന്ന് മലയാള സിനിമ ! ഹിറ്റടിച്ച് കടകൻ. മലയാള സിനിമയ്ക്ക് ഇനി പുതിയ ആക്ഷൻ ഹീറോ. 2024ലെ മലയാള സിനിമയുടെ കുതിപ്പ് ടോപ്പ് ഗിയറിൽ...

Film News7 months ago

മീര ജാസ്മിനും നരേനും ഒന്നിച്ചെത്തിയ ‘ക്യൂൻ എലിസബത്ത്’ ഫെബ്രുവരി 14 മുതൽ ‘Zee5’ൽ !

മീര ജാസ്മിനും നരേനും ഒന്നിച്ചെത്തിയ ‘ക്യൂൻ എലിസബത്ത്’ ഫെബ്രുവരി 14 മുതൽ ‘Zee5’ൽ ! മീരാ ജാസ്മിൻ, നരേൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി എം പത്മകുമാർ സംവിധാനം...

Film News8 months ago

കേരളത്തിൽ തരം​ഗമായ് പ്രശാന്ത് വർമ്മ-തേജ സജ്ജ ചിത്രം ‘ഹനു-മാൻ’ !

കേരളത്തിൽ തരം​ഗമായ് പ്രശാന്ത് വർമ്മ-തേജ സജ്ജ ചിത്രം ‘ഹനു-മാൻ’ ! തേജ സജ്ജയെ നായകനാക്കി പ്രശാന്ത് വർമ്മ തിരക്കഥയെഴുതി സംവിധാനം ചെയ്ത പാൻ ഇന്ത്യ ചിത്രം ‘ഹനു-മാൻ’...

Film News8 months ago

ഗംഭീര അഭിപ്രായങ്ങളുമായി ഖൽബ്

ഗംഭീര അഭിപ്രായങ്ങളുമായി ഖൽബ് കാലം പറയാത്ത കഥയോ കണ്ടു പഴകിയ കഥയോ അല്ല ഖൽബ്‌.. കണ്മുന്നിൽ കണ്ട ജീവിതങ്ങളുടെ നമ്മളോരുത്തരും അനുഭവിച്ചറിഞ്ഞ നിമിഷങ്ങളുടെ മികവാർന്ന ആവിഷ്ക്കാരമാണ്. സിനിമ...

Film News8 months ago

ഖൽബ് നിറച്ച് ഖൽബ് ! റിവ്യൂ വായിക്കാം

ഖൽബ് നിറച്ച് ഖൽബ് ! റിവ്യൂ വായിക്കാം   എന്നും പുതുമയും വ്യത്യസ്ഥതയും ഉള്ള ചിത്രങ്ങൾ മലയാളത്തിന് സമ്മാനിച്ച ബാനർ ആണ് ഫ്രൈഡേ ഫിലിം ഹൗസ്. അങ്കമാലി...

Trending