Connect with us

Box Office

50 കോടി ക്ലബിൽ ഭീഷ്മ പർവ്വം ! റെക്കോർഡുകൾ തകർന്നടിയുന്നു

Published

on

50 കോടി ക്ലബിൽ ഭീഷ്മ പർവ്വം ! റെക്കോർഡുകൾ തകർന്നടിയുന്നു

മലയാള സിനിമയുടെ ബോക്സോഫീസിൽ പുതിയ ചരിത്രങ്ങൾ സൃഷ്ടിക്കുകയാണ് മമ്മൂട്ടി ചിത്രം ഭീഷ്മപർവ്വം. സിനിമ റിലീസ് ചെയ്ത അഞ്ചാം ദിവസത്തിലേക്ക് കടക്കുമ്പോൾ ബോക്സ് ഓഫീസിൽ 50 കോടി കളക്ഷൻ എന്ന് സ്വപ്നതുല്യമായ നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ചിത്രം.

കേരളത്തിൽ നിന്നും മാത്രമായി ആദ്യത്തെ നാല് ദിവസങ്ങൾ പിന്നിടുമ്പോൾ 23 കോടിക്ക് മുകളിൽ കളക്ഷൻ ചിത്രം സ്വന്തമാക്കി എന്നാണ് റിപ്പോർട്ടുകൾ. ലോകമെമ്പാടുമായി റിലീസ് ചെയ്ത ചിത്രം ജിസിസി ഉൾപ്പെടെയുള്ള രാജ്യങ്ങളിലും റെക്കോർഡ് കളക്ഷൻ ആണ് നേടിയിരിക്കുന്നത്. 1500ന് മുകളിൽ പ്രദർശനങ്ങൾ ആണ് പ്രവർത്തി ദിവസങ്ങളിൽ അടക്കം കേരളത്തിലെ തിയ്യറ്ററുകളിൽ മാത്രമായി കളിക്കുന്നത്. കോവിഡ് നിയന്ത്രണങ്ങൾ ക്ക് ശേഷം 100% പ്രവേശനാനുമതിയും ടിക്കറ്റ് നിരക്കിലെ വ്യത്യാസങ്ങളും ചിത്രത്തിന്റെ കളക്ഷന് സഹായകമായിട്ടുണ്ട്. റിലീസ് ചെയ്ത ആദ്യ ദിവസം ട്രാക്ക് കളക്ഷനിൽ നിന്ന് മാത്രമായി മൂന്ന് കോടി 67 ലക്ഷം രൂപ എന്ന റെക്കോർഡ് കളക്ഷനും നാലാം ദിവസത്തിൽ നാല് കോടി 25 ലക്ഷം രൂപ എന്ന ചരിത്ര ട്രാക്ക് കളക്ഷനും ചിത്രം സ്വന്തമാക്കിയിരുന്നു.

എൺപതുകളിലെ ഫോർട്ടുകൊച്ചിയുടെയും മട്ടാഞ്ചേരിയുടെയും പശ്ചാത്തലത്തിലാണ് ചിത്രത്തിൻറെ കഥ പറയുന്നത്.അമല്‍ നീരദിനൊപ്പം ദേവദത്ത് ഷാജിയും ചേര്‍ന്നാണ് ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. അഡീഷണല്‍ സ്ക്രിപ്റ്റ് രവിശങ്കര്‍, അഡീഷണല്‍ ഡയലോഗ്‍സ് ആര്‍ജെ മുരുകന്‍. ആനന്ദ് സി ചന്ദ്രന്‍ ആണ് ഛായാഗ്രാഹകന്‍. എഡിറ്റിംഗ് വിവേക് ഹര്‍ഷന്‍, സംഗീതം സുഷിന്‍ ശ്യാം, വരികള്‍ റഫീഖ് അഹമ്മദ്, വിനായക് ശശികുമാര്‍, പ്രൊഡക്ഷന്‍ ഡിസൈന്‍ സുനില്‍ ബാബു, ജോസഫ് നെല്ലിക്കല്‍, വസ്ത്രാലങ്കാരം സമീറ സനീഷ്, സൗണ്ട് ഡിസൈന്‍ തപസ് നായക്, സ്റ്റണ്ട് ഡയറക്ടര്‍ സുപ്രീം സുന്ദര്‍, അസോസിയേറ്റ് ഡയറക്ടര്‍ ലിനു ആന്‍റണി. ഡിസൈന്‍ ഓള്‍ഡ് മങ്ക്സ്. പിആര്‍ഒ ആതിര ദില്‍ജിത്ത്. സൗബിന്‍ ഷാഹിര്‍, ഷൈന്‍ ടോം ചാക്കോ, ശ്രീനാഥ് ഭാസി, ഫര്‍ഹാന്‍ ഫാസില്‍, ദിലീഷ് പോത്തന്‍, നെടുമുടി വേണു, ജിനു ജോസഫ്, സുദേവ് നായര്‍, കെപിഎസി ലളിത, നദിയ മൊയ്‍തു, ലെന, ശ്രിന്ദ, വീണ നന്ദകുമാര്‍ തുടങ്ങി വലിയ താരനിരയാണ് അണിനിരക്കുന്നത്.

 

Box Office

ദളപതി 67 പ്രഖ്യാപനത്തിന് മുന്നേ 300 കോടി ! ഇന്ത്യൻ സിനിമയിലെ താരരാജാവ് ഇനി ദളപതി വിജയ് !

Published

on

ദളപതി 67 പ്രഖ്യാപനത്തിന് മുന്നേ 300 കോടി ! ഇന്ത്യൻ സിനിമയിലെ താരരാജാവ് ഇനി ദളപതി വിജയ് !

ഏറെ പ്രതീക്ഷകളോടെ ആരാധകരും പ്രേക്ഷകരും കാത്തിരിക്കുന്ന ചിത്രമാണ് വിജയ് ലോകേഷ് കനകരാജ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ദളപതി 67.
ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലാത്ത ചിത്രത്തിന്റെ ഒടിടി, സാറ്റലൈറ്റ് അവകാശങ്ങൾ വലിയ വിലയ്ക്ക് വിറ്റുപോയതായി തമിഴ് സിനിമാ വ്യവസായത്തിലെ പ്രശസ്ത നിർമ്മാതാവ് ധനഞ്ജയൻ ഇന്നലെ രാത്രി ഒരു ട്വിറ്റർ വഴി സ്ഥിതീകരിച്ചിരിക്കുകയാണ്.

വിശ്വസ്ത വൃത്തങ്ങൾ പറയുന്നതനുസരിച്ച്, ‘തലപതി 67’ ന്റെ പോസ്റ്റ്-തിയറ്റർ സ്ട്രീമിംഗ് അവകാശം ഏകദേശം 160 കോടി രൂപയ്ക്ക് നെറ്റ്ഫ്ലിക്സ് സ്വന്തമാക്കി, സാറ്റലൈറ്റ് അവകാശം 80 കോടി രൂപയ്ക്ക് സൺ ടിവിയും സ്വന്തമാക്കി. കൂടാതെ ചിത്രത്തിൻറെ ഓഡിയോ റൈറ്റ്സ് സോണി മ്യൂസിക്കും നോർത്ത് ഇന്ത്യൻ ടെലിവിഷൻ അവകാശങ്ങൾ സെറ്റ് മാക്സും വമ്പൻ തുകയ്ക്ക് സ്വന്തമാക്കിയിരിക്കുകയാണ്.
ഔപചാരികമായ ലോഞ്ച് ചെയ്യുന്നതിന് മുമ്പ് തന്നെ 300 കോടിക്ക് മുകളിൽ സ്വന്തമാക്കിയിരിക്കുകയാണ് വിജയിച്ചിത്രം. ഇന്ത്യൻ സിനിമയിൽ തന്നെ ആദ്യമായിട്ടാണ് ഒരു ചിത്രത്തിൻറെ പ്രഖ്യാപനത്തിന് മുമ്പ് ഇത്രയും വലിയ തുകയുടെ പ്രീ ബിസിനസ് നടക്കുന്നത്. കോളിവുഡിന് പുറമേ ഇന്ത്യ എമ്പാടും വിജയിക്ക് വലിയ ആരാധകവൃദ്ധം തന്നെ വിജയ്ക്ക് ഉണ്ട്. വിജയുടെ കരിയറിലെ ആദ്യത്തെ ശരിയായ പാൻ-ഇന്ത്യൻ ചിത്രമായിരിക്കും ദളപതി 67 എന്ന് നിർമ്മാതാവ് ധനഞ്ജയൻ പറഞ്ഞു, ചിത്രത്തിൽ വിജയ്ക്ക് ഒപ്പം ഒരു ഹിന്ദി താരവും മലയാളം താരവും തെലുങ്ക് താരവും ഉൾപ്പെടുന്നു. സെവൻ സ്‌ക്രീൻ സ്റ്റുഡിയോ നിർമ്മിച്ച ഈ ചിത്രം മെഗാ സ്‌കെയിലിലാണ് സംവിധായകൻ ലോകേഷ് കനകരാജ് പ്ലാൻ ചെയ്യുന്നത്.

ചിത്രത്തിൽ തൃഷ നാഗിയായി എത്തുമെന്നാണ് സൂചനകൾ അനിരുദ്ധ രവിചന്ദ്രൻ ആയിരിക്കും സിനിമയ്ക്ക് സംഗീതം ഒരുക്കുന്നത്. മലയാളി താരം നിവിൻ പോളിയും ചിത്രത്തിൽ പ്രധാന വില്ലൻ വേഷം കൈകാര്യം ചെയ്യുമെന്നും അഭ്യൂഹങ്ങൾ പരന്നിരുന്നു. അതേസമയം വിജയ് നായകനായി എത്തുന്ന പുതിയ ചിത്രം വാരിസ് പൊങ്കൽ റിലീസ് ആയി ജനുവരിയിൽ തിയേറ്ററുകളിൽ പ്രദർശനത്തിന് ഒരുങ്ങുകയാണ്.

Continue Reading

Box Office

25 കോടി ക്ലബിൽ ജയ ജയ ജയ ജയഹേ !

Published

on

25 കോടി ക്ലബിൽ ജയ ജയ ജയ ജയഹേ !

ബേസിൽ ജോസഫിനെയും ദർശന രാജേന്ദ്രനെയും പ്രധാന കഥാപാത്രങ്ങൾ ആക്കി വിപിൻ ദാസ് സംവിധാനം ചെയ്ത പുതിയ ചിത്രമായ ‘ജയ ജയ ജയ ജയഹേ’ തിയേറ്ററുകളിൽ മികച്ച പ്രേക്ഷക പിന്തുണയോടെ മുന്നേറിക്കൊണ്ടിരിക്കുകയാണ്. വിപിൻ ദാസും നാഷിദ് മുഹമ്മദ് ഫാമിയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രം കൈകാര്യം ചെയ്യുന്ന പ്രമേയത്തെയും അതിന്റെ മേക്കിംഗിനെയും പ്രശംസിച്ച് നിരവധിയാളുകളാണ് രംഗത്തെത്തിയത്. കഴിഞ്ഞദിവസം മുൻമന്ത്രി ശൈലിജ ടീച്ചർ ചിത്രത്തെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു. വളരെ ചുരുങ്ങിയ ചിലവിൽ പൂർത്തീകരിച്ച ജയ ജയ ജയ ജയഹേ ബ്ലോക്ബസ്റ്ററിലേക്ക് നീങ്ങുന്നുവെന്നാണ് കളക്ഷൻ റിപ്പോർട്ട് വ്യക്തമാക്കുന്നത്.

ചിത്രം റിലീസ് ചെയ്ത 11 ദിവസങ്ങൾ പിന്നീടുമ്പോൾ 25 കോടി ക്ലബ്ബിലേക്ക് കടന്നിരിക്കുകയാണ്. കേരളത്തിൽ നിന്നും ജിസിസിയിൽ നിന്നുമായിട്ടാണ് 25 കോടിയോളം ചിത്രം ഇതിനോടകം നേടിയെടുത്തത്.കുടുംബങ്ങളുടെ മികച്ച പിന്തുണയാണ് ചിത്രത്തിന് ലഭിക്കുന്നത്.അങ്കിത് മേനോൻ സംഗീത സംവിധാം നിർവഹിച്ചിരിക്കുന്ന ചിത്രത്തിന്റെ ഗാനരചന വിനായക് ശശികുമാറാണ്. പ്രതിസന്ധികളെ അതിജീവിച്ച് മുന്നേറുന്ന നായികയെയാണ് ദർശന അവതരിപ്പിച്ചിരിക്കുന്നത്. ആത്മഹത്യാമുനമ്പിൽ നിന്ന് എങ്ങനെ ജീവിതത്തിലേക്ക് തിരിച്ചു വരണം എന്നൊരു സന്ദേശമാണ് സിനിമയിലൂടെ പറയാൻ ഉദ്ദേശിച്ചതെന്ന് സംവിധായകൻ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ആനന്ദ് മൻമഥൻ, അസീസ്, സുധീർ പറവൂർ, നോബി മാർക്കോസ്, മഞ്ജു പിള്ള തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

ഐക്കൺ സിനിമാസ് ആണ് ‘ജയ ജയ ജയ ജയ ഹേ’യുടെ വിതരണക്കാർ. ബബ്ലു അജുവാണ് ഛായാഗ്രഹകൻ. ജോൺ കുട്ടിയാണ് എഡിറ്റിങ്. അങ്കിത് മേനോൻ സംഗീത സംവിധാനം നിർവഹിക്കുന്നു. ഗാന രചന-വിനായക് ശശികുമാർ,ശബരീഷ് വർമ്മ, ജമൈമ. ഫെലിക്സ് ഫുകുയോഷി റുവേ ആണ് സംഘട്ടന രംഗങ്ങൾ ഒരുക്കുന്നത്. കല-ബാബു പിള്ള. ചമയം-സുധി സുരേന്ദ്രൻ. വസ്ത്രലങ്കാരം-അശ്വതി ജയകുമാർ. നിർമ്മാണ നിർവഹണം-പ്രശാന്ത് നാരായണൻ. മുഖ്യ സഹ സംവിധാനം-അനീവ് സുരേന്ദ്രൻ. ധനകാര്യം-അഗ്നിവേഷ്. പ്രൊഡക്ഷൻ കോർഡിനേറ്റർ-ഐബിൻ തോമസ്. നിശ്ചല ചായാഗ്രഹണം-എസ്.ആർ.കെ . വാർത്താ പ്രചരണം-വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ.

 

Continue Reading

Box Office

ആദ്യ ദിനം 3 കോടി ! എങ്ങും ഹൗസ് ഫുൾ ഷോകൾ ! ബോക്സ് ഓഫീസിൽ തരംഗമായി പാൻ ഇന്ത്യൻ ചിത്രം ബനാറസ്

Published

on

ആദ്യ ദിനം 3 കോടി ! എങ്ങും ഹൗസ് ഫുൾ ഷോകൾ ! ബോക്സ് ഓഫീസിൽ തരംഗമായി പാൻ ഇന്ത്യൻ ചിത്രം ബനാറസ്

സായിദ് ഖാൻ, സോണൽ മൊണ്ടേറോ എന്നിവർ പ്രധാന വേഷത്തിലെത്തുന്ന പാൻ ഇന്ത്യൻ സിനിമയാണ് ബനാറസ്. കഴിഞ്ഞദിവസം തിയേറ്ററുകളിൽ എത്തിയ ചിത്രം ബോക്സ് ഓഫീസിൽ ഗംഭീര പ്രകടനമാണ് നടത്തുന്നത്. ആദ്യദിവസം മാത്രമായി ഓൾ ഇന്ത്യ ബോക്സ് ഓഫീസിൽ ചിത്രം 3 കോടിയിൽപരം രൂപയാണ് സ്വന്തമാക്കിയിരിക്കുന്നത്. ജയതീർത്ഥ ആണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. കണ്ണട മലയാളം തെലുങ്ക് തമിഴ് ഹിന്ദി ഭാഷകളിലായിയാണ് ചിത്രം പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിയിരിക്കുന്നത്. ഇതിനോടകം തന്നെ മികച്ച പ്രേക്ഷക പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചു വരുന്നത്.

സമീർ അഹമ്മദ് ഖാന്റെ മകനാണ് സായിദ്. സായിദിന്റെ ആദ്യ ചിത്രം കൂടിയാണ് ബനാറസ്. ചിത്രത്തിന്റെ 95% ഭാഗങ്ങളും ചിത്രീകരിച്ചിരിക്കുന്നത് ബനാറസിൽ തന്നെയാണ്. മിസ്റ്ററിയും പ്രണയവും കൂടി ചേർന്നാണ് ബനാറസ് പ്രേക്ഷകരിലേക്ക് എത്തിച്ചേർന്നിരിക്കുന്നത്. ബനാറസിന്റെ ദൃശ്യഭംഗി മുഴുവൻ പ്രേക്ഷകർക്ക് സ്ക്രീനിൽ കാണാനാകും. സുജയ് ശാസ്ത്രി, ദേവരാജ്, അച്യുത് കുമാർ, സപ്ന രാജ്, ഭർകത് അലി എന്നിവരാണ് ചിത്രത്തിൽ മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത്. അജനീഷ് ലോക്നാഥ് ആണ് സംഗീതം ഒരുക്കിയിരിക്കുന്നത്.

നാഷണൽ ഖാൻസ് പ്രൊഡക്ഷൻസിലൂടെ തിലക് രാജ് ബല്ലാലാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. അദ്വൈത ഗുരുമൂർത്തി ഛായാഗ്രഹണവും കെ.എം. പ്രകാശ് എഡിറ്റിങ്ങും നിർവ്വഹിച്ചിരിക്കുന്നു. പി ആർ ഒ-എ എസ് ദിനേശ്, ശബരി.

Continue Reading

Recent

Film News2 hours ago

ദളപതി 67 വില്ലൻ വേഷം ചെയ്യുവാൻ നിവിൻ പോളി ഉണ്ടാവില്ല !

ദളപതി 67 വില്ലൻ വേഷം ചെയ്യുവാൻ നിവിൻ പോളി ഉണ്ടാവില്ല ! ആരാധകരും പ്രേക്ഷകരും ഏറെ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന ചിത്രമാണ് ലോകേഷ് കനകരാജ് ദളപതി വിജയ് കൂട്ടുകെട്ടിൽ...

Film News16 hours ago

സൗത്ത് ഇന്ത്യയിൽ നിന്ന് ഒരു സിനിമയിൽ അഞ്ചു ഭാഷകളിലായി ആന്തോളജി ചിത്രം ഒരുങ്ങുന്നു ! രാജമൗലി മുതൽ പൃഥ്വിരാജ് വരെ സംവിധാന നിരയിൽ

സൗത്ത് ഇന്ത്യയിൽ നിന്ന് ഒരു സിനിമയിൽ അഞ്ചു ഭാഷകളിലായി ആന്തോളജി ചിത്രം ഒരുങ്ങുന്നു ! രാജമൗലി മുതൽ പൃഥ്വിരാജ് വരെ സംവിധാന നിരയിൽ സമീപകാലത്ത് തെന്നിന്ത്യൻ സിനിമകളുടെ...

Film News18 hours ago

സൗബിൻ സാഹിർ സിദ്ധാർത്ഥ് ഭരതൻ ചിത്രം ജിന്ന് ഡിസംബർ 30ന് തിയേറ്ററുകളിലേക്ക്

സൗബിൻ സാഹിർ സിദ്ധാർത്ഥ് ഭരതൻ ചിത്രം ജിന്ന് ഡിസംബർ 30ന് തിയേറ്ററുകളിലേക്ക് ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമമിട്ട് സൗബിൻ ചിത്രം “ജിന്ന് ” ഡിസംബർ 30 നു...

Songs19 hours ago

പൊലീസുകാർക്ക് സമർപ്പിച്ചുകൊണ്ട് കാക്കിപട സിനിമയിലെ “കാക്കിപടയാ കേരളത്തിൻ” എന്ന ആദ്യ ഗാനം റിലീസ് ആയി

പൊലീസുകാർക്ക് സമർപ്പിച്ചുകൊണ്ട് കാക്കിപട സിനിമയിലെ “കാക്കിപടയാ കേരളത്തിൻ” എന്ന ആദ്യ ഗാനം റിലീസ് ആയി നിരഞ്ജ് മണിയൻപിള്ള രാജു, അപ്പാനി ശരത്‌ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന...

Film News19 hours ago

ഷൈൻ നിഗമും സണ്ണിവെയ്‌നും ഒരുമിക്കുന്ന വേലയുടെ ടൈറ്റിൽ പോസ്റ്റർ ദുൽഖർ സൽമാൻ റിലീസ് ചെയ്തു

ഷൈൻ നിഗമും സണ്ണിവെയ്‌നും ഒരുമിക്കുന്ന വേലയുടെ ടൈറ്റിൽ പോസ്റ്റർ ദുൽഖർ സൽമാൻ റിലീസ് ചെയ്തു സിൻസിൽ സെല്ലുലോയിഡിലെ ബാനറിൽ എസ്സ്‌. ജോർജ് നിർമിക്കുന്ന വേലയുടെ ടൈറ്റിൽ പോസ്റ്റർ...

Film News21 hours ago

അയ്യപ്പനും കോശിയും തമിഴിൽ ഒരുക്കാൻ വിക്രമും മാധവനും

അയ്യപ്പനും കോശിയും തമിഴിൽ ഒരുക്കാൻ വിക്രമും മാധവനും മലയാളത്തിൽ വമ്പൻ വിജയം സ്വന്തമാക്കിയ സൂപ്പർ ഹിറ്റ് ചിത്രം അയ്യപ്പനും കോശിയും തമിഴ് റീമേക്ക് ഒരുങ്ങുന്നു. കോളിവുഡിൽ പ്രചരിക്കുന്ന...

Film News1 day ago

ആഗോള തല അംഗീകാരം സ്വന്തമാക്കി ‘ഗഗനാചാരി’ ! മലയാള സിനിമയ്ക്ക് ഇത് അഭിമാന നേട്ടം

ആഗോള തല അംഗീകാരം സ്വന്തമാക്കി ‘ഗഗനാചാരി’ ! മലയാള സിനിമയ്ക്ക് ഇത് അഭിമാന നേട്ടം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പന്ത്രണ്ട് അന്താരാഷ്ട്ര ചലച്ചിത്രമേളകളിലേക്ക് ഗഗനാചാരി എന്ന...

Film News2 days ago

L353ക്ക് മുൻപ് പ്രതീക്ഷകൾ ഉയർത്തി വിവേക് ചിത്രം “ദി ടീച്ചർ” നാളെ മുതൽ തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തുന്നു !

L353ക്ക് മുൻപ് പ്രതീക്ഷകൾ ഉയർത്തി വിവേക് ചിത്രം “ദി ടീച്ചർ” നാളെ മുതൽ തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തുന്നു ! അതിരൻ എന്ന സിനിമയുടെ വമ്പൻ വിജയത്തിന് ശേഷം...

Reviews2 days ago

അൽഫോൺസ് സ്റ്റൈലിൽ പൃഥ്വിരാജിൻ്റെ അഴിഞ്ഞാട്ടവുമായി ഗോൾഡ് ആദ്യപകുതി

അൽഫോൺസ് സ്റ്റൈലിൽ പൃഥ്വിരാജിൻ്റെ അഴിഞ്ഞാട്ടവുമായി ഗോൾഡ് ആദ്യപകുതി പ്രേമം എന്ന ചിത്രത്തിന് ശേഷം ഏഴ് വര്‍ഷത്തെ ഇടവേള കഴിഞ്ഞു അല്‍ഫോണ്‍സ് പുത്രന്റെ സംവിധാനത്തില്‍ ഒരുക്കിയ ചിത്രമാണ് ഗോൾഡ്....

Songs3 days ago

അൽഫോൻസ് പുത്രൻ സ്റ്റൈലിൽ ഗോൾഡിലെ പുതിയ ഗാനം പുറത്തിറങ്ങി

അൽഫോൻസ് പുത്രൻ സ്റ്റൈലിൽ ഗോൾഡിലെ പുതിയ ഗാനം പുറത്തിറങ്ങി നേരം പ്രേമം എന്നീ സിനിമകളുടെ വമ്പൻ വിജയത്തിന് ശേഷം അൽഫോൺസ് പുത്രൻ ഒരുക്കുന്ന പുതിയ ചിത്രം ഗോൾഡിലെ...

Trending