Connect with us

Box Office

4 മാസം 3 അൻപതു കോടി ക്ലബ് ചിത്രങ്ങൾ ! മോളിവുഡ് ബോക്സ് ഓഫീസിൽ കോടി കിലുക്കം

Published

on

4 മാസം 3 അൻപതു കോടി ക്ലബ് ചിത്രങ്ങൾ !
മോളിവുഡ് ബോക്സ് ഓഫീസിൽ കോടി കിലുക്കം

മമ്മൂട്ടി ചിത്രം ഭീഷ്മപർവ്വം 50 കോടി ക്ലബ്ബിൽ എത്തിയതിന് ആവേശത്തിലാണ് മലയാളത്തിലെ ബോക്സ് ഓഫീസ്. കഴിഞ്ഞ നാല് മാസത്തിനിടെ ഇത് മൂന്നാമത്തെ 50 കോടി ക്ലബ് ചിത്രമാണ്. കോവിഡ് പ്രതിസന്ധിയിൽ വലഞ്ഞ തിയറ്റർ ഉടമകൾക്കും സിനിമ വ്യവസായത്തിനും പുത്തനുണർവായി മാറുകയാണ് ബോക്സ് ഓഫീസിലെ ഈ കോടി കിലുക്കം.

കോവിഡ് തരംഗത്തിന് ശേഷം ഇതിനു തുടക്കം കുറിച്ചത് ദുൽഖർ ചിത്രമായിരുന്നു
കേരളത്തിന്റെ കുറ്റാന്വേഷണചരിത്രത്തിൽ ഇന്നും പിടികിട്ടാപ്പുള്ളിയായി തുടരുന്ന സുകുമാരക്കുറുപ്പിന്റെ ജീവിതം അടിസ്ഥാനമാക്കി ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്ത ‘കുറുപ്പ്’ ആണ് ഒരു ഇടവേളക്ക് ശേഷം പട്ടികയിൽ ഇതിൽ ആദ്യം ഇടം നേടിയത്. റിലീസ് ചെയ്ത് അഞ്ച് ദിവസങ്ങൾ കൊണ്ടാണ് ചിത്രം 50 കോടി ക്ലബ്ബിൽ ഇടംപിടിച്ചത്.

കേരളത്തിൽ 505 സ്ക്രീനുകളിൽ പ്രദർശനത്തിനെത്തിയ ചിത്രം ആദ്യ ദിവസം തന്നെ നേടിയത് ആറരക്കോടി രൂപയാണെന്ന് ഫിയോക് പ്രസിഡന്റ് കെ. വിജയകുമാർ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. 50 ശതമാനം സീറ്റുകളിൽ മാത്രമാണ് കാണികളെ അനുവദിച്ചിട്ടുള്ളതെങ്കിലും ‘കുറുപ്പി’ന്റെ പ്രദർശനങ്ങളെല്ലാം ഹൗസ്ഫുൾ ആയിരുന്നു
ലോകമാകെ 1500 സ്ക്രീനുകളിലായിരുന്നു റിലീസ്. കേരളത്തിൽ മാത്രം ആദ്യദിനം രണ്ടായിരത്തി അറുനൂറിലധികം ഷോ നടന്നു. ചെന്നൈ സിറ്റിയിൽ നിന്നും മാത്രം ആദ്യദിനം പത്ത് ലക്ഷം രൂപയാണ് ചിത്രം കളക്ട് ചെയ്തത്.
ആദ്യം ഒടിടി റിലീസ് പ്രഖ്യാപിച്ചെങ്കിലും കോവിഡ് രണ്ടാം തരംഗത്തിന് ശേഷം തിയേറ്ററുകൾ പ്രതിസന്ധിയിൽ ആയപ്പോൾ ധൈര്യപൂർവ്വം ചിത്രം ഇറക്കുകയായിരുന്നു.

കുറുപ്പിനും മരക്കാറിനും ശേഷം സമീപകാലത്ത് മികച്ച ഇനിഷ്യല്‍ സൃഷ്‍ടിച്ച ചിത്രമായി ഹൃദയം. ബിഗ് റിലീസുകള്‍ ഒന്നിനുപിന്നാലെ ഒന്നെന്ന നിലയില്‍ മാറ്റിവച്ചപ്പോഴും റിലീസ് തീയതിയില്‍ വ്യത്യാസം വരുത്താതെയാണ് നിര്‍മ്മാതാക്കള്‍ ചിത്രം തിയറ്ററുകളിലെത്തിച്ചത്.
ജനുവരി 21നായിരുന്നു ചിത്രത്തിന്‍റെ റിലീസ്.
കേരളത്തിലെ മിക്ക റിലീസ് സെന്‍ററുകളിലും ഹൗസ്‍ഫുള്‍ ഷോകളോടെയാണ് പ്രേക്ഷകര്‍ ചിത്രത്തെ വരവേറ്റത്. മൂന്നാംതരംഗം മൂര്‍ധന്യത്തിലെത്തിയ സമയത്ത് ‘സി കാറ്റഗറി’യായി പ്രഖ്യാപിക്കപ്പെട്ട ജില്ലകളില്‍ തിയറ്റര്‍ അടച്ചതിനാല്‍ ചില്ലറ വെല്ലുവിളി നേരിട്ടെങ്കിലും ചിത്രം സാമ്പത്തികവിജയം നേടി. റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 50 കോടി ക്ലബ്ബിലേക്ക് ചിത്രത്തിൻറെ അണിയറപ്രവർത്തകർ പ്രഖ്യാപിച്ചിരുന്നു.

മമ്മൂട്ടി ചിത്രം ഭീഷ്മപർവം ആദ്യദിവസം തന്നെ റെക്കോർഡ് കളക്ഷൻ നേടിയ ആണ് തുടക്കം കുറിച്ചത്. ചിത്രം റിലീസ് ചെയ്ത ആദ്യ വാരത്തിൽ തന്നെ മലയാളത്തിൽ ഏറ്റവും വലിയ ആദ്യവാരം കളക്ഷൻ റെക്കോർഡ് ആയ ലൂസിഫർ ഇന്ത്യ കളക്ഷൻ മറികടന്നാണ് ചിത്രം 50 കോടി ക്ലബ്ബിൽ ഇടം നേടിയത്.

അന്യഭാഷാ ചിത്രങ്ങൾ ഉൾപ്പെടെ വമ്പൻ റിലീസുകൾ ഒന്നിനുപുറകെ ഒന്നായി സജ്ജമായിരിക്കും പോൾ തിയേറ്ററുകൾ പൂർവ്വാധികം ശക്തിയോടെ ഉയർന്നിരിക്കുകയാണ്.

Box Office

ഭീഷ്മ പർവ്വത്തെ തകർത്തു ഇനി മുന്നിൽ ലൂസിഫറും മുരുകനും മാത്രം ! സർവ്വകാല റെക്കോർഡിലേക്ക് 2018

Published

on

ഭീഷ്മ പർവ്വത്തെ തകർത്തു ഇനി മുന്നിൽ ലൂസിഫറും മുരുകനും മാത്രം ! സർവ്വകാല റെക്കോർഡിലേക്ക് 2018

മലയാള സിനിമയുടെ ബോക്സ് ഓഫീസിൽ പുതിയ റെക്കോർഡുകൾ പിറക്കുകയാണ്. നീണ്ട നാളുകളായി ആളൊഴിഞ്ഞ കിടന്നിരുന്ന തിയേറ്ററുകളെ ഉത്സവപ്പറമ്പുകൾ ആക്കിക്കൊണ്ട് ജ്യൂഡ് അന്തോണി ജോസഫ് ഒരുക്കിയ പുതിയ ചിത്രം 2018 എവെരിവൺ ഈസ് എ ഹീറോ മോളിവുഡിലെ സർവകാല റെക്കോർഡിലേക്ക് കുതിക്കുന്നു. പ്രമുഖ ട്രേഡ് അനലിസ്റ്റുകൾ ആയ സ്നേഹ ശലഭത്തിന്റെ കണക്കുകൾ അനുസരിച്ച് ചിത്രം ഇതിനോടകം തന്നെ 90 കോടി രൂപ കളക്ട് ചെയ്ത് കഴിഞ്ഞിരിക്കുന്നു. റിലീസ് ചെയ്ത വെറും 10 ദിവസങ്ങൾ കൊണ്ടാണ് ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. മോളിവുഡിലെ തന്നെ ടോപ്പ് ഗ്രോസേഴ്സിൽ മൂന്നാം സ്ഥാനത്താണ് നിലവിൽ 2018 ന്റെ സ്ഥാനം. 82 കോടിയുടെ മമ്മൂട്ടി ചിത്രം ഭീഷ്മർവതത്തിന്റെ കളക്ഷൻ റെക്കോർഡ് തകർത്താണ് 2018 മോളിവുഡിലെ ഏറ്റവും വലിയ പണം വാരിപ്പടങ്ങളിൽ മൂന്നാം സ്ഥാനത്തേക്ക് കുതിച്ചിരിക്കുന്നത്. 146 കോടി നേടിയ പുലിമുരുകൻ ഒന്നാം സ്ഥാനത്തും 136 കോടി നേടിയ ലൂസിഫർ രണ്ടാം സ്ഥാനത്തുമാണ് നിലവിൽ.

എക്കാലത്തെയും മികച്ച 10 മോളിവുഡ് ഗ്രോസറുകൾ

1. പുലിമുരുകൻ – 146.5 CR
2. ലൂസിഫർ – 130.4 CR
3. 2018 – 90 CR
4. ഭീഷ്മപർവ്വം – 82.3 CR
5. കുറുപ്പ് – 81.1 CR
6. പ്രേമം – 73.1 CR
7. കായംകുളം കൊച്ചുണ്ണി – 70.7 CR
8. രോമാഞ്ചം – 69.6 CR
9. ദൃശ്യം – 65 CR
10. എന്ന് നിൻ്റെ മൊയ്തീൻ – 56.3 CR

കോവിഡ് അടക്കമുള്ള ഏറെ പ്രതിസന്ധികളെ അതിജീവിച്ചുകൊണ്ട് ജൂഡ് ആന്റണി ജോസഫ് ആണ് ഈ ഗംഭീര മലയാള ചിത്രം ഒരുക്കിയിരിക്കുന്നത്.വേണു കുന്നപ്പള്ളി, സി.കെ. പത്മകുമാർ, ആന്റോ ജോസഫ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. സമീപകാല മലയാള സിനിമകളിലേറ്റവും വലിയ താരസാനിധ്യം കൂടെയുള്ള ചിത്രമാണ് 2018. ടോവിനോ തോമസ്, കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, വിനീത് ശ്രീനിവാസൻ, ഇന്ദ്രൻസ്, ലാൽ, നരേൻ, അപർണ്ണ ബാലമുരളി, തൻവി റാം, സുധീഷ്, സിദ്ദിഖ്, രഞ്ജി പണിക്കർ, ജാഫർ ഇടുക്കി, അജു വർഗ്ഗീസ്, ജിബിൻ ഗോപിനാഥ്, ഡോക്ടർ റോണി, ശിവദ, വിനിതാ കോശി തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

 

Continue Reading

Box Office

മെഗാസ്റ്റാർ കരുത്തിൽ തെലുങ്കിൽ ബ്ലോക്ക് ബസ്റ്റർ വിസ്ഫോടനം !

Published

on

മെഗാസ്റ്റാർ കരുത്തിൽ തെലുങ്കിൽ ബ്ലോക്ക് ബസ്റ്റർ വിസ്ഫോടനം !

മമ്മൂട്ടി പ്രധാന വേഷത്തിൽ എത്തിയ തെലുങ്ക് ചിത്രം ഏജൻറ് ആദ്യദിനങ്ങളിൽ മികച്ച പ്രകടനമാണ് ബോക്സ് ഓഫീസിൽ കാഴ്ചവയ്ക്കുന്നത്. അഖിൽ അക്കിനെനി നായകനായി എത്തിയ ഈ പാൻ ഇന്ത്യൻ ചിത്രം ഒരുക്കിയത് സുരേന്ദർ റെഡിയാണ്. തെലുങ്ങിനു പുറമേ മലയാളം തമിഴ് ഹിന്ദി ഭാഷകളിലായി ചിത്രം പ്രദർശനത്തിന് എത്തിയിരുന്നു. 80 കോടി രൂപയോളം മുതൽമുടക്കിൽ ഒരുങ്ങിയ ചിത്രം ആദ്യ രണ്ടു ദിനത്തിൽ തെലുങ്കിൽ നിന്നും മാത്രമായി നേടിയെടുത്തത് 11 കോടി രൂപയോളം ആണ്. 37 കോടി രൂപയോളം ചിത്രം ഇതിനോടകം തന്നെ പ്രീ ബിസിനസിൽ മാത്രമായി നേടിയെടുത്തിരുന്നു. ഒരു ഹൈ വോൾട്ടേജ് ആക്ഷൻ എന്റർടൈനർ എന്ന മികച്ച പ്രേക്ഷക അഭിപ്രായം നേടിയെടുത്ത ചിത്രം ബോക്സ് ഓഫീസിൽ നേട്ടം കൈവരിക്കും എന്നാണ് പ്രമുഖ ട്രേഡ് അനലിസ്റ്റുകൾ വിലയിരുത്തുന്നത്.

അഖിൽ അക്കിനെനിക്കൊപ്പം ചിത്രത്തിൽ മുഴുനീള വേഷത്തിൽ പ്രത്യക്ഷപ്പെട്ട മലയാളത്തിൻറെ മെഗാസ്റ്റാർ മമ്മൂട്ടിയും തെലുങ്ക് പ്രേക്ഷകരുടെ നിറഞ്ഞ കയ്യടി നേടിയെടുക്കുന്നുണ്ട്. റോ ചീഫ് ഓഫീസർ മഹാദേവനായാണ് ചിത്രത്തിൽ മമ്മൂട്ടി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഗംഭീര ഇൻട്രോയും കിടിലൻ ഡയലോഗുകളും അഖിലിനൊപ്പം ഗംഭീര ആക്ഷൻ രംഗങ്ങളും ചിത്രത്തിൽ മമ്മൂട്ടിക്കായി സംവിധായകൻ ഒരുക്കിയിട്ടുണ്ട്. ഒരു സ്പൈലർ ആയി ഒരുങ്ങിയ ചിത്രത്തിൽ അതിഗംഭീര ആക്ഷൻ ജനങ്ങൾ തന്നെയാണ് ഹൈലൈറ്റ്. ഏറെ കഠിനാധ്വാനം ചെയ്ത് എത്തിയ അഖിൽ അക്കിനെനിയുടെ ഗംഭീര ട്രാൻസ്ഫർമേഷനും ചിത്രത്തിന് സഹായകമായിട്ടുണ്ട്. ഹിപ്പ് ഹോപ്പ് തമിഴ ആണ് ചിത്രത്തിനുവേണ്ടി പശ്ചാത്തല ഗാനങ്ങളും സംഗീതവും ഒരുക്കിയിരിക്കുന്നത്. തെലുങ്കിനു പുറമേ കേരളത്തിനും ചിത്രത്തിന് മികച്ച സ്വീകരണമാണ് ലഭിച്ചത്.

Continue Reading

Box Office

തകർന്നടിഞ്ഞത് ആദ്യ രണ്ടു മാസത്തിൽ 76 ചിത്രങ്ങൾ ! ആശങ്കയിൽ മോളിവുഡ് ബോക്സ് ഓഫീസ്

Published

on

തകർന്നടിഞ്ഞത് ആദ്യ രണ്ടു മാസത്തിൽ 76 ചിത്രങ്ങൾ ! ആശങ്കയിൽ മോളിവുഡ് ബോക്സ് ഓഫീസ്

2023 പിറന്നിട്ട് രണ്ടുമാസങ്ങൾ പിന്നിടുമ്പോൾ മലയാളത്തിന്റെ ബോക്സോഫീസിൽ തകർന്നടിഞ്ഞത് 76 ചിത്രങ്ങൾ. ഈ വർഷം റിലീസ് ചെയ്തത് വിതരണക്കാർക്കും തീയറ്റർ ഉടമകൾക്കും ലാഭമുണ്ടാക്കി കൊടുത്തത് ഇതുവരെ രോമാഞ്ചം മാത്രമാണ്. ബോളിവുഡ് ചിത്രമായ പത്താനും റീ റിലീസ് ചിത്രമായ സ്പടികവും ബോക്സ് ഓഫീസിന് ആശ്വാസകരമാണ്. വലുതും ചെറുതുമായ എഴുപത്താറ് ചിത്രങ്ങൾ റിലീസ് ചെയ്തെങ്കിലും ബോക്സ് ഓഫീസിൽ മങ്ങിയ പ്രകടനങ്ങൾ ആയിരുന്നു കാഴ്ചവച്ചത്. പോയ വർഷം റിലീസ് ചെയ്ത ഉണ്ണി മുകുന്ദൻ ചിത്രമായ മാളികപ്പുറവും മികച്ച പ്രകടനം നടത്തിയാണ് ഈ വർഷം പ്രദർശനം അവസാനിപ്പിച്ചത്.

അന്യ ഭാഷകളിൽ നിന്നെത്തിയ പൊങ്കൽ ചിത്രങ്ങൾ തീയറ്റർ ഉടമകൾക്ക് വലിയ പ്രതീക്ഷകൾ നൽകിയെങ്കിലും കാര്യമായ ചലനങ്ങൾ ചിത്രങ്ങൾക്ക് സൃഷ്ടിക്കുവാൻ കഴിഞ്ഞില്ല. പതിവ് വിജയ്ച്ചിത്രങ്ങൾ ബോക്സ് ഓഫീസിൽ ആദ്യ ദിവസങ്ങളിൽ സൃഷ്ടിക്കാനുള്ള വലിയ തരംഗം ഉണ്ടാക്കുവാൻ വാരിസിനും സാധിച്ചില്ല എന്നതും തിയേറ്റർ ഉടമകളെ നിരാശരാക്കി. സൂപ്പർതാര ചിത്രങ്ങളായി മമ്മൂട്ടിയുടെ നൻ പകൽ നേരത്ത് മയക്കവും, ക്രിസ്റ്റഫറും മോഹൻലാലിന്റെ എലോനും റീ റീലീസ് ആയ സ്പടികവും ആണ് തിയേറ്ററുകളിൽ എത്തിയത്. രാജ്യാന്തര ചലച്ചിത്രമേളയിൽ വലിയ തിരക്കുകൾ കൊണ്ട് ശ്രദ്ധേകർഷിച്ച നൻ പകൽ നേരത്ത് മയക്കത്തിന് മികച്ച പ്രേക്ഷക പ്രതികരണങ്ങൾ ഉണ്ടായെങ്കിലും തീയറ്ററുകളിൽ വലിയ തരംഗം സൃഷ്ടിക്കുവാൻ സാധിച്ചില്ല. ബി. ഉണ്ണികൃഷ്ണൻ മമ്മൂട്ടി ചിത്രമായ ക്രിസ്റ്റഫർ പത്തു കോടിക്ക് മുകളിൽ ബോക്സോഫീസിൽ കളക്ഷൻ നേടി നിലവിൽ പ്രദർശനം തുടരുകയാണ്. ഡിജിറ്റൽ റിലീസായി പദ്ധതി ചെയ്ത ഒടുവിൽ തിയേറ്റർ റിലീസായി എത്തിയെങ്കിലും, സമീപകാല മോഹൻലാൽ ചിത്രങ്ങളിൽ വെച്ച് കനത്ത പരാജയം ചിത്രം ഏറ്റുവാങ്ങി. റീ റിലീസ് ചെയ്തു എത്തിയ സ്പടികം എന്നാൽ ബോക്സ് ഓഫീസിൽ മിന്നുന്ന പ്രകടനമാണ് കാഴ്ചവച്ചത്.

ഈ വർഷം പൂർത്തിയാകാൻ പത്തു മാസങ്ങൾ ഇനിയും ഉണ്ടെന്നിരിക്കെ അണിയറയിൽ ഒരുങ്ങുന്ന ചിത്രങ്ങളിൽ പ്രതീക്ഷയർപ്പിച്ച് കാത്തിരിക്കുകയാണ് മലയാള സിനിമ ലോകം.

Continue Reading

Recent

General4 days ago

നടൻ കൊല്ലം സുധി വാഹനാപകടത്തിൽ മരിച്ചു

നടൻ കൊല്ലം സുധി വാഹനാപകടത്തിൽ മരിച്ചു സിനിമാതാരവും മിമിക്രി ആര്‍ട്ടിസ്റ്റുമായ കൊല്ലം സുധി വാഹനാപകടത്തില്‍ മരിച്ചു. പുലര്‍ച്ചെ നാലരയോടെ തൃശ്ശൂര്‍ കയ്പ്പമംഗലം പനമ്പിക്കുന്നില്‍ വച്ചായിരുന്നു അപകടം. അദ്ദേഹം...

Film News6 days ago

വിജയ് ചിത്രം ലിയോ കേരളത്തിലെ വിതരണവകാശം 16 കോടി രൂപയ്ക്ക് സ്വന്തമാക്കി ഗോകുലം മൂവീസ്

വിജയ് ചിത്രം ലിയോ കേരളത്തിലെ വിതരണവകാശം 16 കോടി രൂപയ്ക്ക് സ്വന്തമാക്കി ഗോകുലം മൂവീസ് കേരളത്തിൽ ഏറ്റവും അധികം ആരാധകരുള്ള അന്യഭാഷാ നടനാണ് ദളപതി വിജയ്. ചുരുങ്ങിയ...

Video6 days ago

റിവ്യൂ പറയുന്നതിനിടെ ക്യാമറയുടെ മുൻപിൽ നിന്ന് വലിച്ചിറക്കി ആറാട്ട് അണ്ണന് ക്രൂര മർദ്ദനം

റിവ്യൂ പറയുന്നതിനിടെ ക്യാമറയുടെ മുൻപിൽ നിന്ന് വലിച്ചിറക്കി ആറാട്ട് അണ്ണന് ക്രൂര മർദ്ദനം മോഹൻലാലിന്റെ ആറാട്ട് എന്ന സിനിമയുടെ റിവ്യൂ പറഞ്ഞുകൊണ്ട് സോഷ്യൽ മീഡിയകളിൽ സുപരിചിതനായ സന്തോഷ്...

Film News6 days ago

അടാർ! മമ്മുട്ടി ചിത്രം ബസൂക്ക; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

അടാർ! മമ്മുട്ടി ചിത്രം ബസൂക്ക; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് സരിഗമയുടെ ഫിലിം സ്റ്റുഡിയോ യൂഡ്ലീ ഫിലിംസും തിയേറ്റർ ഓഫ് ഡ്രീംസും ചേർന്ന് ബസൂക്കയുടെ ഫസ്റ്റ് ലുക്ക്...

Film News6 days ago

ദളപതി വിജയ് – ലോകേഷ് കനകരാജ് ചിത്രം “ലിയോ”; കേരള വിതരണാവകാശം സ്വന്തമാക്കാൻ ഗോകുലം ഗോപാലൻ

ദളപതി വിജയ് – ലോകേഷ് കനകരാജ് ചിത്രം “ലിയോ”; കേരള വിതരണാവകാശം സ്വന്തമാക്കാൻ ഗോകുലം ഗോപാലൻ കേരളത്തിൽ ഏറ്റവും അധികം ആരാധകരുള്ള അന്യഭാഷാ നടനാണ് ദളപതി വിജയ്....

Film News7 days ago

നിവിൻ പോളി ഹനീഫ് അദേനി ചിത്രത്തിന് പേര് “കൊള്ളക്കാരൻ” !

നിവിൻ പോളി ഹനീഫ് അദേനി ചിത്രത്തിന് പേര് “കൊള്ളക്കാരൻ” ! നിവിൻ പോളിയെ നായകനാക്കി ഹനീഫ് അദേനി തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൻ്റെ ചിത്രീകരണം അടുത്തിടെ പൂർത്തിയായിരുന്നു....

Songs7 days ago

ശേഷം മൈക്കിൽ ഫാത്തിമയിലെ അനിരുദ്ധ് ആലപിച്ച “ടട്ട ടട്ടര” ഗാനത്തിന്റെ ലിറിക്‌ വീഡിയോ റിലീസായി

ശേഷം മൈക്കിൽ ഫാത്തിമയിലെ അനിരുദ്ധ് ആലപിച്ച “ടട്ട ടട്ടര” ഗാനത്തിന്റെ ലിറിക്‌ വീഡിയോ റിലീസായി കല്യാണി പ്രിയദർശൻ ഫുട്ബോൾ അന്നൗൺസറായ ഫാത്തിമയായെത്തുന്ന ശേഷം മൈക്കിൽ ഫാത്തിമയിലെ ആദ്യ...

Film News7 days ago

ആടിത്തകർക്കാൻ ‘പേട്ട റാപ്’, പ്രഭുദേവ – എസ് ജെ സിനു ചിത്രം തുടങ്ങി

ആടിത്തകർക്കാൻ ‘പേട്ട റാപ്’, പ്രഭുദേവ – എസ് ജെ സിനു ചിത്രം തുടങ്ങി ബ്ലൂഹിൽ ഫിലിംസിന്റെ ബാനറിൽ ജോബി പി സാം നിർമ്മിച്ച് എസ് ജെ സിനു...

Film News7 days ago

മോഹൻലാലിൻ്റെ മെഗാ ഹിറ്റ് ചിത്രം ആറാട്ടിനു ശേഷം പുതുമുഖ താരനിരയുമായി ഹിപ്പോ പ്രൈം നെറ്റ്‌വർക്കിന്റെ പുതിയ ചിത്രം

മോഹൻലാലിൻ്റെ മെഗാ ഹിറ്റ് ചിത്രം ആറാട്ടിനു ശേഷം പുതുമുഖ താരനിരയുമായി ഹിപ്പോ പ്രൈം നെറ്റ്‌വർക്കിന്റെ പുതിയ ചിത്രം   ആറാട്ട് എന്ന ഹിറ്റ് ചിത്രത്തിന് ശേഷം Hippo...

Video1 week ago

സോഷ്യൽ മീഡിയകളെ ഇളക്കിമറിച്ച് സൂപ്പർസ്റ്റാർ എൻട്രി !മഹേഷ് ബാബു – ത്രിവിക്രം ചിത്രം “ഗുണ്ടുർ കാരം”; ഗ്ലിമ്പ്സ് വീഡിയോ പുറത്ത്

സോഷ്യൽ മീഡിയകളെ ഇളക്കിമറിച്ച് സൂപ്പർസ്റ്റാർ എൻട്രി !മഹേഷ് ബാബു – ത്രിവിക്രം ചിത്രം “ഗുണ്ടുർ കാരം”; ഗ്ലിമ്പ്സ് വീഡിയോ പുറത്ത് സൂപ്പർസ്റ്റാർ മഹേഷ് ബാബുവിന്റെ പുതിയ ചിത്രത്തിന്റെ...

Trending