Connect with us

Box Office

6 വർഷം 6 ബ്ലോക്ക് ബസ്റ്ററുകൾ! ഒരേ ഒരു മമ്മൂട്ടി! ബോക്സ് ഓഫീസിൽ ഇത് മമ്മൂട്ടികാലം

Published

on

6 വർഷം 6 ബ്ലോക്ക് ബസ്റ്ററുകൾ! ഒരേ ഒരു മമ്മൂട്ടി! ബോക്സ് ഓഫീസിൽ ഇത് മമ്മൂട്ടികാലം

ബോക്സ് ഓഫീസിൽ ഇപ്പോൾ മമ്മൂട്ടി കാലമാണ്. പുതിയ ചിത്രമായ ഭീഷ്മപർവ്വം തീയേറ്ററുകളിൽ രണ്ടാംവാരത്തിലും നിറഞ്ഞ സദസ്സുകളിൽ പ്രദർശനം തുടർന്നുകൊണ്ടിരിക്കുകയാണ്. ഇതിനോടകം തന്നെ 50 കോടിക്ക് മുകളിൽ കളക്ഷൻ നേടിയ ചിത്രം മലയാള സിനിമയിലെ ഏറ്റവും വലിയ പണം വാരി ചിത്രങ്ങളുടെ പട്ടികയിൽ ഇടം പിടിക്കും എന്ന് ഉറപ്പായി. കഴിഞ്ഞ ആറു വർഷത്തിനിടയിൽ തുടർച്ചയായി എല്ലാ വർഷവും ബ്ലോക്ബസ്റ്റർ കൊടുത്ത ഏക താരവും മമ്മൂട്ടിയാണ്.

ബ്ലോക്ക് ബസ്റ്റർ പരമ്പരകൾക്ക് തുടക്കം കുറിച്ചത് 2017 പുറത്തിറങ്ങിയ മമ്മൂട്ടി-ഹനീഫ് അദേനി ചിത്രം ദി ഗ്രേറ്റ് ഫാദർ ആണ്. തിയേറ്ററുകളിൽ റിലീസ് ചെയ്ത് ഇരുപത്തിനാല് ദിവസങ്ങൾ കൊണ്ടുതന്നെ 50 കോടി ക്ലബ്ബിലേക്ക് ചിത്രം ഇടം നേടിയതായി നിർമാതാക്കളായ ഓഗസ്റ്റ് സിനിമാസ് അറിയിച്ചിരുന്നു. നിർമ്മാതാക്കളിൽ ഒരാളായ പൃഥ്വിരാജ് സുകുമാരൻ തൻറെ ഓഫീഷ്യൽ ഫേസ്ബുക്ക് വഴിയാണ് ഇത് പങ്കുവെച്ചത്.

ഹനീഫ അദേനിയുടെ തന്നെ തിരക്കഥയിൽ 2018ൽ നവാഗതനായ ഷാജി പൂടൂർ ഒരുക്കിയ ചിത്രമാണ് അബ്രഹാമിൻറെ സന്തതികൾ. 2018 ലെ മികച്ച കളക്ഷൻ നേടിയ ചിത്രങ്ങളിൽ ഒന്നാവുക യും 100 ദിവസങ്ങളിൽ പരം തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം പൂർത്തിയാക്കുകയും ചെയ്തിരുന്നു. റിലീസ് ചെയ്ത ആദ്യവാരം മികച്ച ഇനീഷ്യലും ചിത്രം നേടിയിരുന്നു.

മലയാളത്തിലെ എക്കാലത്തെയും വലിയ പണംവാരി ചിത്രമായ പുലിമുരുകന് ശേഷം ഹിറ്റ്മേക്കർ വൈശാഖ് ഒരുക്കിയ ചിത്രമായിരുന്നു മധുരരാജ. 2019ൽ തീയറ്ററുകളെ ഇളക്കിമറിച്ച റിലീസ് ആയിരുന്നു മധുരരാജയുടേത്. സണ്ണിലിയോൺ പ്രത്യക്ഷപ്പെട്ട് ഐറ്റം നമ്പർ അടക്കം വമ്പൻ ആഘോഷമായാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. ചിത്രം റിലീസ് ചെയ്തത് പത്ത് ദിവസങ്ങൾ കൊണ്ട് 58 കോടി രൂപ ഗ്രോസ് കളക്ഷൻ നേടി എന്ന ചിത്രത്തിലെ അണിയറപ്രവർത്തകർ അറിയിച്ചിരുന്നു.

രാജാധിരാജ , മാസ്റ്റർപീസ് എന്നീ ചിത്രങ്ങൾക്ക് ശേഷം മമ്മൂട്ടിയെ നായകനാക്കി അജയ് വാസുദേവ് സംവിധാനം ചെയ്ത് 2020 ഇൽ പുറത്തിറങ്ങിയ ചിത്രമാണ് ഷൈലോക്ക്.ജനുവരി 23 നാണ് ഷൈലോക്ക് തിയേറ്ററുകളിൽ എത്തിയത്. തിയേറ്ററുകൾ ആഘോഷമാക്കിയ ചിത്രം കൂടിയായിരുന്നു ഷൈലോക്ക്. ചിത്രത്തിൻറെ നിർമ്മാതാക്കളായ ഗുഡ് വിൽ എന്റർടൈമെന്റ്‌സ് ചിത്രം 50 കോടി ക്ലബ്ബിൽ ഇടം നേടിയെന്ന് അറിയിച്ചിരുന്നു.

കോവിഡ് ആദ്യ തരംഗത്തിന് ശേഷം തിയേറ്ററുകളിലെത്തിയ ആദ്യ സൂപ്പർതാര ചിത്രമായിരുന്നു മമ്മൂട്ടിയുടെ പ്രീസ്റ്റ്. നവാഗതനായ ജോഫിൻ ടി ചാക്കോയാണ് ചിത്രം ഒരുക്കിയത്. മമ്മൂട്ടിയുടെ വ്യത്യസ്തമായ പള്ളിലച്ചൻ വേഷവും പുതുമയാർന്ന അവതരണവും ചിത്രത്തെ ആ വർഷത്തെ എണ്ണംപറഞ്ഞ ഹിറ്റുകളിൽ ഒന്നാക്കി മാറ്റി. കോവിഡ് പേടിക്കിടയിലും നിറഞ്ഞ സദസ്സുകളിൽ ആണ് ചിത്രം പ്രദർശിപ്പിച്ചു പോന്നത്.

ഈ വർഷം ആദ്യം എത്തിയ ഭീഷ്മപർവം സമീപകാല ബോക്സ് ഓഫീസ് റെക്കോർഡുകൾ എല്ലാം തകർത്തെറിഞ്ഞു തീയേറ്ററുകളിൽ മുന്നേറുകയാണ്. വരാനിരിക്കുന്ന മമ്മൂട്ടി ചിത്രങ്ങളായ സിബിഐ 5 ടി ബ്രയിൻ, ലിജോ ജോസഫ് ചിത്രം നൻപകൽ നേരത്ത് മയക്കം, പാർവതി-മമ്മൂട്ടി കൊമ്പൊയിൽ വരുന്ന പുഴു തെലുങ്ക് ചിത്രം ഏജന്റ് തുടങ്ങി പ്രതീക്ഷ നൽകുന്ന റിലീസുകളിൽ ആവേശത്തോടെ കാത്തിരിക്കുകയാണ് ആരാധകർ

 

Box Office

ഭീഷ്മ പർവ്വത്തെ തകർത്തു ഇനി മുന്നിൽ ലൂസിഫറും മുരുകനും മാത്രം ! സർവ്വകാല റെക്കോർഡിലേക്ക് 2018

Published

on

ഭീഷ്മ പർവ്വത്തെ തകർത്തു ഇനി മുന്നിൽ ലൂസിഫറും മുരുകനും മാത്രം ! സർവ്വകാല റെക്കോർഡിലേക്ക് 2018

മലയാള സിനിമയുടെ ബോക്സ് ഓഫീസിൽ പുതിയ റെക്കോർഡുകൾ പിറക്കുകയാണ്. നീണ്ട നാളുകളായി ആളൊഴിഞ്ഞ കിടന്നിരുന്ന തിയേറ്ററുകളെ ഉത്സവപ്പറമ്പുകൾ ആക്കിക്കൊണ്ട് ജ്യൂഡ് അന്തോണി ജോസഫ് ഒരുക്കിയ പുതിയ ചിത്രം 2018 എവെരിവൺ ഈസ് എ ഹീറോ മോളിവുഡിലെ സർവകാല റെക്കോർഡിലേക്ക് കുതിക്കുന്നു. പ്രമുഖ ട്രേഡ് അനലിസ്റ്റുകൾ ആയ സ്നേഹ ശലഭത്തിന്റെ കണക്കുകൾ അനുസരിച്ച് ചിത്രം ഇതിനോടകം തന്നെ 90 കോടി രൂപ കളക്ട് ചെയ്ത് കഴിഞ്ഞിരിക്കുന്നു. റിലീസ് ചെയ്ത വെറും 10 ദിവസങ്ങൾ കൊണ്ടാണ് ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. മോളിവുഡിലെ തന്നെ ടോപ്പ് ഗ്രോസേഴ്സിൽ മൂന്നാം സ്ഥാനത്താണ് നിലവിൽ 2018 ന്റെ സ്ഥാനം. 82 കോടിയുടെ മമ്മൂട്ടി ചിത്രം ഭീഷ്മർവതത്തിന്റെ കളക്ഷൻ റെക്കോർഡ് തകർത്താണ് 2018 മോളിവുഡിലെ ഏറ്റവും വലിയ പണം വാരിപ്പടങ്ങളിൽ മൂന്നാം സ്ഥാനത്തേക്ക് കുതിച്ചിരിക്കുന്നത്. 146 കോടി നേടിയ പുലിമുരുകൻ ഒന്നാം സ്ഥാനത്തും 136 കോടി നേടിയ ലൂസിഫർ രണ്ടാം സ്ഥാനത്തുമാണ് നിലവിൽ.

എക്കാലത്തെയും മികച്ച 10 മോളിവുഡ് ഗ്രോസറുകൾ

1. പുലിമുരുകൻ – 146.5 CR
2. ലൂസിഫർ – 130.4 CR
3. 2018 – 90 CR
4. ഭീഷ്മപർവ്വം – 82.3 CR
5. കുറുപ്പ് – 81.1 CR
6. പ്രേമം – 73.1 CR
7. കായംകുളം കൊച്ചുണ്ണി – 70.7 CR
8. രോമാഞ്ചം – 69.6 CR
9. ദൃശ്യം – 65 CR
10. എന്ന് നിൻ്റെ മൊയ്തീൻ – 56.3 CR

കോവിഡ് അടക്കമുള്ള ഏറെ പ്രതിസന്ധികളെ അതിജീവിച്ചുകൊണ്ട് ജൂഡ് ആന്റണി ജോസഫ് ആണ് ഈ ഗംഭീര മലയാള ചിത്രം ഒരുക്കിയിരിക്കുന്നത്.വേണു കുന്നപ്പള്ളി, സി.കെ. പത്മകുമാർ, ആന്റോ ജോസഫ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. സമീപകാല മലയാള സിനിമകളിലേറ്റവും വലിയ താരസാനിധ്യം കൂടെയുള്ള ചിത്രമാണ് 2018. ടോവിനോ തോമസ്, കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, വിനീത് ശ്രീനിവാസൻ, ഇന്ദ്രൻസ്, ലാൽ, നരേൻ, അപർണ്ണ ബാലമുരളി, തൻവി റാം, സുധീഷ്, സിദ്ദിഖ്, രഞ്ജി പണിക്കർ, ജാഫർ ഇടുക്കി, അജു വർഗ്ഗീസ്, ജിബിൻ ഗോപിനാഥ്, ഡോക്ടർ റോണി, ശിവദ, വിനിതാ കോശി തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

 

Continue Reading

Box Office

മെഗാസ്റ്റാർ കരുത്തിൽ തെലുങ്കിൽ ബ്ലോക്ക് ബസ്റ്റർ വിസ്ഫോടനം !

Published

on

മെഗാസ്റ്റാർ കരുത്തിൽ തെലുങ്കിൽ ബ്ലോക്ക് ബസ്റ്റർ വിസ്ഫോടനം !

മമ്മൂട്ടി പ്രധാന വേഷത്തിൽ എത്തിയ തെലുങ്ക് ചിത്രം ഏജൻറ് ആദ്യദിനങ്ങളിൽ മികച്ച പ്രകടനമാണ് ബോക്സ് ഓഫീസിൽ കാഴ്ചവയ്ക്കുന്നത്. അഖിൽ അക്കിനെനി നായകനായി എത്തിയ ഈ പാൻ ഇന്ത്യൻ ചിത്രം ഒരുക്കിയത് സുരേന്ദർ റെഡിയാണ്. തെലുങ്ങിനു പുറമേ മലയാളം തമിഴ് ഹിന്ദി ഭാഷകളിലായി ചിത്രം പ്രദർശനത്തിന് എത്തിയിരുന്നു. 80 കോടി രൂപയോളം മുതൽമുടക്കിൽ ഒരുങ്ങിയ ചിത്രം ആദ്യ രണ്ടു ദിനത്തിൽ തെലുങ്കിൽ നിന്നും മാത്രമായി നേടിയെടുത്തത് 11 കോടി രൂപയോളം ആണ്. 37 കോടി രൂപയോളം ചിത്രം ഇതിനോടകം തന്നെ പ്രീ ബിസിനസിൽ മാത്രമായി നേടിയെടുത്തിരുന്നു. ഒരു ഹൈ വോൾട്ടേജ് ആക്ഷൻ എന്റർടൈനർ എന്ന മികച്ച പ്രേക്ഷക അഭിപ്രായം നേടിയെടുത്ത ചിത്രം ബോക്സ് ഓഫീസിൽ നേട്ടം കൈവരിക്കും എന്നാണ് പ്രമുഖ ട്രേഡ് അനലിസ്റ്റുകൾ വിലയിരുത്തുന്നത്.

അഖിൽ അക്കിനെനിക്കൊപ്പം ചിത്രത്തിൽ മുഴുനീള വേഷത്തിൽ പ്രത്യക്ഷപ്പെട്ട മലയാളത്തിൻറെ മെഗാസ്റ്റാർ മമ്മൂട്ടിയും തെലുങ്ക് പ്രേക്ഷകരുടെ നിറഞ്ഞ കയ്യടി നേടിയെടുക്കുന്നുണ്ട്. റോ ചീഫ് ഓഫീസർ മഹാദേവനായാണ് ചിത്രത്തിൽ മമ്മൂട്ടി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഗംഭീര ഇൻട്രോയും കിടിലൻ ഡയലോഗുകളും അഖിലിനൊപ്പം ഗംഭീര ആക്ഷൻ രംഗങ്ങളും ചിത്രത്തിൽ മമ്മൂട്ടിക്കായി സംവിധായകൻ ഒരുക്കിയിട്ടുണ്ട്. ഒരു സ്പൈലർ ആയി ഒരുങ്ങിയ ചിത്രത്തിൽ അതിഗംഭീര ആക്ഷൻ ജനങ്ങൾ തന്നെയാണ് ഹൈലൈറ്റ്. ഏറെ കഠിനാധ്വാനം ചെയ്ത് എത്തിയ അഖിൽ അക്കിനെനിയുടെ ഗംഭീര ട്രാൻസ്ഫർമേഷനും ചിത്രത്തിന് സഹായകമായിട്ടുണ്ട്. ഹിപ്പ് ഹോപ്പ് തമിഴ ആണ് ചിത്രത്തിനുവേണ്ടി പശ്ചാത്തല ഗാനങ്ങളും സംഗീതവും ഒരുക്കിയിരിക്കുന്നത്. തെലുങ്കിനു പുറമേ കേരളത്തിനും ചിത്രത്തിന് മികച്ച സ്വീകരണമാണ് ലഭിച്ചത്.

Continue Reading

Box Office

തകർന്നടിഞ്ഞത് ആദ്യ രണ്ടു മാസത്തിൽ 76 ചിത്രങ്ങൾ ! ആശങ്കയിൽ മോളിവുഡ് ബോക്സ് ഓഫീസ്

Published

on

തകർന്നടിഞ്ഞത് ആദ്യ രണ്ടു മാസത്തിൽ 76 ചിത്രങ്ങൾ ! ആശങ്കയിൽ മോളിവുഡ് ബോക്സ് ഓഫീസ്

2023 പിറന്നിട്ട് രണ്ടുമാസങ്ങൾ പിന്നിടുമ്പോൾ മലയാളത്തിന്റെ ബോക്സോഫീസിൽ തകർന്നടിഞ്ഞത് 76 ചിത്രങ്ങൾ. ഈ വർഷം റിലീസ് ചെയ്തത് വിതരണക്കാർക്കും തീയറ്റർ ഉടമകൾക്കും ലാഭമുണ്ടാക്കി കൊടുത്തത് ഇതുവരെ രോമാഞ്ചം മാത്രമാണ്. ബോളിവുഡ് ചിത്രമായ പത്താനും റീ റിലീസ് ചിത്രമായ സ്പടികവും ബോക്സ് ഓഫീസിന് ആശ്വാസകരമാണ്. വലുതും ചെറുതുമായ എഴുപത്താറ് ചിത്രങ്ങൾ റിലീസ് ചെയ്തെങ്കിലും ബോക്സ് ഓഫീസിൽ മങ്ങിയ പ്രകടനങ്ങൾ ആയിരുന്നു കാഴ്ചവച്ചത്. പോയ വർഷം റിലീസ് ചെയ്ത ഉണ്ണി മുകുന്ദൻ ചിത്രമായ മാളികപ്പുറവും മികച്ച പ്രകടനം നടത്തിയാണ് ഈ വർഷം പ്രദർശനം അവസാനിപ്പിച്ചത്.

അന്യ ഭാഷകളിൽ നിന്നെത്തിയ പൊങ്കൽ ചിത്രങ്ങൾ തീയറ്റർ ഉടമകൾക്ക് വലിയ പ്രതീക്ഷകൾ നൽകിയെങ്കിലും കാര്യമായ ചലനങ്ങൾ ചിത്രങ്ങൾക്ക് സൃഷ്ടിക്കുവാൻ കഴിഞ്ഞില്ല. പതിവ് വിജയ്ച്ചിത്രങ്ങൾ ബോക്സ് ഓഫീസിൽ ആദ്യ ദിവസങ്ങളിൽ സൃഷ്ടിക്കാനുള്ള വലിയ തരംഗം ഉണ്ടാക്കുവാൻ വാരിസിനും സാധിച്ചില്ല എന്നതും തിയേറ്റർ ഉടമകളെ നിരാശരാക്കി. സൂപ്പർതാര ചിത്രങ്ങളായി മമ്മൂട്ടിയുടെ നൻ പകൽ നേരത്ത് മയക്കവും, ക്രിസ്റ്റഫറും മോഹൻലാലിന്റെ എലോനും റീ റീലീസ് ആയ സ്പടികവും ആണ് തിയേറ്ററുകളിൽ എത്തിയത്. രാജ്യാന്തര ചലച്ചിത്രമേളയിൽ വലിയ തിരക്കുകൾ കൊണ്ട് ശ്രദ്ധേകർഷിച്ച നൻ പകൽ നേരത്ത് മയക്കത്തിന് മികച്ച പ്രേക്ഷക പ്രതികരണങ്ങൾ ഉണ്ടായെങ്കിലും തീയറ്ററുകളിൽ വലിയ തരംഗം സൃഷ്ടിക്കുവാൻ സാധിച്ചില്ല. ബി. ഉണ്ണികൃഷ്ണൻ മമ്മൂട്ടി ചിത്രമായ ക്രിസ്റ്റഫർ പത്തു കോടിക്ക് മുകളിൽ ബോക്സോഫീസിൽ കളക്ഷൻ നേടി നിലവിൽ പ്രദർശനം തുടരുകയാണ്. ഡിജിറ്റൽ റിലീസായി പദ്ധതി ചെയ്ത ഒടുവിൽ തിയേറ്റർ റിലീസായി എത്തിയെങ്കിലും, സമീപകാല മോഹൻലാൽ ചിത്രങ്ങളിൽ വെച്ച് കനത്ത പരാജയം ചിത്രം ഏറ്റുവാങ്ങി. റീ റിലീസ് ചെയ്തു എത്തിയ സ്പടികം എന്നാൽ ബോക്സ് ഓഫീസിൽ മിന്നുന്ന പ്രകടനമാണ് കാഴ്ചവച്ചത്.

ഈ വർഷം പൂർത്തിയാകാൻ പത്തു മാസങ്ങൾ ഇനിയും ഉണ്ടെന്നിരിക്കെ അണിയറയിൽ ഒരുങ്ങുന്ന ചിത്രങ്ങളിൽ പ്രതീക്ഷയർപ്പിച്ച് കാത്തിരിക്കുകയാണ് മലയാള സിനിമ ലോകം.

Continue Reading

Recent

Film News5 hours ago

അടാർ! മമ്മുട്ടി ചിത്രം ബസൂക്ക; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

അടാർ! മമ്മുട്ടി ചിത്രം ബസൂക്ക; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് സരിഗമയുടെ ഫിലിം സ്റ്റുഡിയോ യൂഡ്ലീ ഫിലിംസും തിയേറ്റർ ഓഫ് ഡ്രീംസും ചേർന്ന് ബസൂക്കയുടെ ഫസ്റ്റ് ലുക്ക്...

Film News8 hours ago

ദളപതി വിജയ് – ലോകേഷ് കനകരാജ് ചിത്രം “ലിയോ”; കേരള വിതരണാവകാശം സ്വന്തമാക്കാൻ ഗോകുലം ഗോപാലൻ

ദളപതി വിജയ് – ലോകേഷ് കനകരാജ് ചിത്രം “ലിയോ”; കേരള വിതരണാവകാശം സ്വന്തമാക്കാൻ ഗോകുലം ഗോപാലൻ കേരളത്തിൽ ഏറ്റവും അധികം ആരാധകരുള്ള അന്യഭാഷാ നടനാണ് ദളപതി വിജയ്....

Film News10 hours ago

നിവിൻ പോളി ഹനീഫ് അദേനി ചിത്രത്തിന് പേര് “കൊള്ളക്കാരൻ” !

നിവിൻ പോളി ഹനീഫ് അദേനി ചിത്രത്തിന് പേര് “കൊള്ളക്കാരൻ” ! നിവിൻ പോളിയെ നായകനാക്കി ഹനീഫ് അദേനി തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൻ്റെ ചിത്രീകരണം അടുത്തിടെ പൂർത്തിയായിരുന്നു....

Songs11 hours ago

ശേഷം മൈക്കിൽ ഫാത്തിമയിലെ അനിരുദ്ധ് ആലപിച്ച “ടട്ട ടട്ടര” ഗാനത്തിന്റെ ലിറിക്‌ വീഡിയോ റിലീസായി

ശേഷം മൈക്കിൽ ഫാത്തിമയിലെ അനിരുദ്ധ് ആലപിച്ച “ടട്ട ടട്ടര” ഗാനത്തിന്റെ ലിറിക്‌ വീഡിയോ റിലീസായി കല്യാണി പ്രിയദർശൻ ഫുട്ബോൾ അന്നൗൺസറായ ഫാത്തിമയായെത്തുന്ന ശേഷം മൈക്കിൽ ഫാത്തിമയിലെ ആദ്യ...

Film News11 hours ago

ആടിത്തകർക്കാൻ ‘പേട്ട റാപ്’, പ്രഭുദേവ – എസ് ജെ സിനു ചിത്രം തുടങ്ങി

ആടിത്തകർക്കാൻ ‘പേട്ട റാപ്’, പ്രഭുദേവ – എസ് ജെ സിനു ചിത്രം തുടങ്ങി ബ്ലൂഹിൽ ഫിലിംസിന്റെ ബാനറിൽ ജോബി പി സാം നിർമ്മിച്ച് എസ് ജെ സിനു...

Film News13 hours ago

മോഹൻലാലിൻ്റെ മെഗാ ഹിറ്റ് ചിത്രം ആറാട്ടിനു ശേഷം പുതുമുഖ താരനിരയുമായി ഹിപ്പോ പ്രൈം നെറ്റ്‌വർക്കിന്റെ പുതിയ ചിത്രം

മോഹൻലാലിൻ്റെ മെഗാ ഹിറ്റ് ചിത്രം ആറാട്ടിനു ശേഷം പുതുമുഖ താരനിരയുമായി ഹിപ്പോ പ്രൈം നെറ്റ്‌വർക്കിന്റെ പുതിയ ചിത്രം   ആറാട്ട് എന്ന ഹിറ്റ് ചിത്രത്തിന് ശേഷം Hippo...

Video1 day ago

സോഷ്യൽ മീഡിയകളെ ഇളക്കിമറിച്ച് സൂപ്പർസ്റ്റാർ എൻട്രി !മഹേഷ് ബാബു – ത്രിവിക്രം ചിത്രം “ഗുണ്ടുർ കാരം”; ഗ്ലിമ്പ്സ് വീഡിയോ പുറത്ത്

സോഷ്യൽ മീഡിയകളെ ഇളക്കിമറിച്ച് സൂപ്പർസ്റ്റാർ എൻട്രി !മഹേഷ് ബാബു – ത്രിവിക്രം ചിത്രം “ഗുണ്ടുർ കാരം”; ഗ്ലിമ്പ്സ് വീഡിയോ പുറത്ത് സൂപ്പർസ്റ്റാർ മഹേഷ് ബാബുവിന്റെ പുതിയ ചിത്രത്തിന്റെ...

Film News2 days ago

മലയാളത്തിൽ ഇനി വെബ് സീരീസ് കാലം ! നിതിൻ രഞ്ജി പണിക്കർ ഒരുക്കുന്ന പുതിയ വെബ് സീരീസിൽ സുരാജും പ്രശാന്തും ഷാജോണും പ്രധാന വേഷങ്ങളിൽ

മലയാളത്തിൽ ഇനി വെബ് സീരീസ് കാലം ! നിതിൻ രഞ്ജി പണിക്കർ ഒരുക്കുന്ന പുതിയ വെബ് സീരീസിൽ സുരാജും പ്രശാന്തും ഷാജോണും പ്രധാന വേഷങ്ങളിൽ കോവിഡ് മഹാമാരിക്ക്...

Film News3 days ago

വി മെഗാ പിക്‌ചേഴ്‌സ് അഭിഷേക് അഗർവാൾ ആർട്‌സുമായി സഹകരിക്കുന്ന ആദ്യ ചിത്രം “ദി ഇന്ത്യ ഹൗസ്”; മോഷൻ വീഡിയോ പുറത്ത്

വി മെഗാ പിക്‌ചേഴ്‌സ് അഭിഷേക് അഗർവാൾ ആർട്‌സുമായി സഹകരിക്കുന്ന ആദ്യ ചിത്രം “ദി ഇന്ത്യ ഹൗസ്”; മോഷൻ വീഡിയോ പുറത്ത് രാം ചരൺ അടുത്തിടെ തന്റെ പ്രൊഡക്ഷൻ...

Film News4 days ago

“ഡാൻസ് പാർട്ടി”യുടെ സെറ്റിൽ ശ്രീനാഥ് ഭാസിയുടെ പിറന്നാളാഘോഷം…

“ഡാൻസ് പാർട്ടി”യുടെ സെറ്റിൽ ശ്രീനാഥ് ഭാസിയുടെ പിറന്നാളാഘോഷം… ഓൾഗാ പ്രൊഡക്ഷൻസിന്റെ ബാനറിൽ സോഹൻ സീനുലാൽ രചനയും സംവിധാനവും നിർവ്വഹിച്ച് റെജി പ്രോത്താസീസ്, നൈസി റെജി എന്നിവർ പ്രൊഡ്യൂസ്...

Trending